സ്വവർഗാനുരാഗികൾ ഇന്നോ ഇന്നലെയോ ഭൂമിയിൽ പൊട്ടി മുളച്ചവരല്ല. ഏഥൻസിലെ
ഭരണകാലം തൊട്ടേ സമൂഹം ആട്ടിയകറ്റിയ പാർശ്വ വിഭാഗത്തെ ഇന്ത്യയുൾപ്പടെ 25
രാജ്യങ്ങൾ ഇന്നലത്തെ സുപ്രീം കോടതി വിധി വന്നതോടെ അംഗീകരിച്ചു കഴിഞ്ഞു.
മനുഷ്യനുണ്ടായ കാലം മുതൽ തന്നെ ചില പ്രത്യേക ജനിതക സ്വഭാവ വിശേഷങ്ങൾ
ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യരിൽ മാത്രമല്ല മറ്റു ജീവജാലങ്ങളിലുള്ള
അനേകം 'സ്പീഷിസുകളിലും' ഇത്തരം ലൈംഗികത ഉണ്ടെന്നാണ്
തെളിയിക്കപ്പെട്ടിട്ടുള്ളത്. പ്രകൃതിയിൽ 'ഹോമോ സെക്ഷ്വാലിറ്റി' കൊണ്ട്
നടക്കുന്ന ആയിരത്തിലേറെ ജീവികൾ ഉണ്ടെന്നാണ് ശാസ്ത്രീയമായി തന്നെ പറയുന്നത്.
അതുകൊണ്ട് ചിലർ ആരോപിക്കുന്നത് പോലെ ഇതിനെ പ്രകൃതി വിരുദ്ധമെന്നു
പറയാനാകില്ല. സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ സന്മാർഗ വാദികൾ
ഇനി ഉറഞ്ഞു തുള്ളിയിട്ടൊന്നും ഒരു കാര്യവുമില്ല. സുപ്രീം കോടതിയുടെ ഈ
വിധിയിലൂടെ ഇവിടെ സംജാതമാകുന്നത് മറ്റൊരു 'സോദോം ഗൊമോറോ' ആണെന്നൊക്കെ
സന്മാർഗ വാദികൾക്ക് ഇനി വെറുതെ അലമുറയിടാം. ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ
അഞ്ചംഗ ബഞ്ച് നടത്തിയത് ചരിത്ര വിധി തന്നെയാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ
സ്വവർഗ്ഗാനുരാഗികൾക്കുള്ള ശിക്ഷയായ ഐ.പി.സി വകുപ്പ് 377 റദ്ദ് ചെയ്ത നടപടി
രാജ്യമൊട്ടാകെ സ്വാഗതം ചെയ്യുക തന്നെ വേണം.
ലൈംഗികത ഒരു വ്യക്തിയുടെ തീർത്തും സ്വകാര്യമായ ഒന്നാണ്. അപ്പോൾ ഒരാളുടെ ലൈംഗികാഭിനിവേശം - അത് സ്വവർഗത്തോടുള്ള വികാരമാണെങ്കിൽ പോലും ഭയത്തോടെ ജീവിക്കാനുള്ള ഒരു കാരണമാകരുത്. ഒരു ജനാധിപത്യ രാജ്യം ഇത്തരം അവകാശങ്ങൾ അംഗീകരിക്കുക തന്നെ വേണം. പ്രായത്തിൻറ്റെ ഒരു ഘട്ടത്തിൽ സ്വവർഗ്ഗാനുരാഗത്തിൻറ്റെ പാതയിലൂടെ സഞ്ചരിച്ചവർ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട്. അത് പലരും പുറത്തു പറയുന്നില്ല എന്ന് മാത്രം. പിന്നീട് സാധാരണ ലൈംഗിക ജീവിതം സന്തോഷത്തോടെ ആസ്വദിക്കുന്നവരും ആണവർ. പ്രായത്തിൻറ്റെ ഒരു ഘട്ടത്തിൽ സ്വവർഗ്ഗാനുരാഗത്തിൻറ്റെ പാതയിലൂടെ സഞ്ചരിച്ചവരിൽ ചിലരെയൊക്കെ കൗൺസിലിംഗ് കൊടുത്തു മാറ്റാൻ സാധിക്കും. പക്ഷെ കൗൺസിലിങ്ങിൽ തീരാത്ത ഹോർമോൺ പ്രശ്നങ്ങളുമുണ്ട്. കൗൺസിലിങ് കൊണ്ട് എല്ലാവരേയും മാറ്റാനാകില്ല.
സ്വവർഗ്ഗ രതിയെ ചില രാജ്യങ്ങളും, മതങ്ങളുമൊക്കെ കൊടും ക്രൂരകൃത്യങ്ങളുടെ പട്ടികയിൽ ഇപ്പോഴും നിർത്തുന്നുണ്ട്. ഇന്ത്യയും പിന്തുടർന്നത് ഇതേ വിലക്ഷണമായ നീതി ബോധമായിരുന്നു. അതിനാണ് ഇപ്പോൾ വിരാമമായത്. ലോകത്ത് വ്യത്യസ്തരായ മനുഷ്യർക്ക് വ്യത്യസ്തമായ ലൈംഗിത താൽപര്യമുണ്ട്. അതിൻറ്റെ പേരിൽ അവരെ ജയിലിൽ അടയ്ക്കുന്നത് ശരിയല്ല. ഭരണഘടന നൽകുന്ന അവകാശങ്ങളനുസരിച്ച് ഒരു സാഹചര്യത്തിലും ജാതി, മത, വർഗ, ലിംഗ വിവേചനം പാടില്ല. സമത്വം ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശമാണ്. അത് ഉയർത്തി പിടിക്കുകയാണ് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി ഇന്നലെ ചെയ്തത്.
ഫ്രാൻസ്, ബ്രിട്ടൻ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ സ്വവർഗ അനുരാഗത്തിനും, രതിക്കും നിയമ സാധുത നൽകിയ രാജ്യങ്ങളാണ്. ആ വികസിത രാജ്യങ്ങളുടെ ഭാഗമാകുകയാണ് ഇപ്പോൾ ഇന്ത്യയും. വളരെയധികം അര്‍ദ്ധനാരികളും, ഹിജഡകളും വളരെ മാന്യമായി തൊഴിലുകള്‍ ചെയ്തു ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ.
സ്വവർഗ രതിയെ കുറിച്ച് പറയുമ്പോൾ ഇതൊക്കെ 'ഭാരതീയ സംസ്കാരത്തിന്' എതിരാണെന്ന് പറഞ്ഞു കുറെ പേര് വരും. സത്യത്തിൽ ഭാരതീയ സംസ്കാരത്തെ കുറിച്ച് അങ്ങേയറ്റം വിലക്ഷണമായ ചിന്താഗതിയാണ് ഇത്തരക്കാർക്ക് ഉള്ളത്. പുരാതന ഭാരതിയ സംസ്ക്കാരത്തില്‍ പരിപുര്‍ണ്ണമായ ലൈംഗിക സ്വാതന്ത്രം ഉണ്ടായിരുന്നു. 64 കലകളില്‍ പ്രമുഖമായതാണ് കാമ കലയും. താന്ത്രികത്തിൽ മുദ്ര, മൽസ്യം, മാംസം, മദ്യം, മൈഥുനം - ഇവ അഞ്ചും പറയുന്നുണ്ട്. "യോഗ ഭോഗ യഥേ" എന്നാണ് താന്ത്രികത്തിൽ പറയുന്നത്. ചില വാസനകൾ അവയിൽ മുഴുകാതെ മാറ്റിയെടുക്കാനാവില്ല. അതുകൊണ്ടാണ് ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, സന്യാസം, വാനപ്രസ്ഥം - എന്ന രീതിയിൽ ജീവിതാവസ്ഥകളെ തരം തിരിച്ചതും. ഗാർഹസ്ഥ്യ ജീവിതം നയിച്ചതിനു ശേഷമേ പലർക്കും സന്യാസി ആയി തീരാൻ സാധിക്കുകയുള്ളൂ. അതല്ലെങ്കിൽ ലിംഗം പോയ സ്വാമിയെ പോലെയോ, ഫ്രാൻകോ മുളയ്ക്കലിനെ പോലെയോ അവർ സമൂഹത്തിൽ പ്രശ്നക്കാരായി മാറും.
പുരാതന ഭാരതത്തില്‍ 'ഹിജഡകൾ' വളരെ ബഹുമാന്യര്‍ ആയിരുന്നു. പാണ്ഡവരുടെ സൈന്യാധിപന്മാരില്‍ ഒരാളായ ശിഖണ്ടി മഹാഭാരത കഥയിലെ ഒരു പ്രധാന കഥാപാത്രമാണ്. അര്‍ജുനൻറ്റെ കാര്യത്തിൽ അജ്ഞാതവാസകാലത്ത് ഉര്‍വശിയുടെ ശാപം നിമിത്തം അദ്ദേഹത്തിന് ബൃഹന്നളയായി ജീവിക്കേണ്ടി വന്നതെന്നാണ് കഥ. അര്‍ജുനന് ബ്രിഹന്നളയെന്ന പേരില്‍ വേഷ പ്രച്ഛന്നനായി അജ്ഞാതവാസകാലത്ത് വിരാട രാജധാനിയില്‍ ഒരു വർഷം ജീവിക്കേണ്ടതായി വന്നു എന്നതാണല്ലോ മഹാഭാരത കഥയിൽ പറയുന്നത്. ഉര്‍വശി പണ്ട് അർജുനനെ ഇപ്രകാരം ശപിച്ചു: “നിന്നെ ആഗ്രഹിച്ചു വന്ന എന്നെ ഒരു പുരുഷനൊത്തവണ്ണം സ്വീകരിക്കാത്ത നീ സ്ത്രീകള്‍ക്കിടയില്‍ ഒരു നപുംസകമായി പാട്ടും". ശാപം നിമിത്തമാണെങ്കിലും അല്ലെങ്കിലും ഒരു വർഷത്തെ അജ്ഞാതവാസത്തിൽ അർജുനൻ ഹിജഡയായി മാറിയതിനെ കുറിച്ച് "ഉർവശി ശാപം ഉപകാരം" എന്നാണല്ലോ പറയപ്പെടുന്നത്.
സെക്സിനെ കുറിച്ചുള്ള ചർച്ചകൾ 'ഭാരതീയ സംസ്കാരത്തിന്' എതിരാണെന്ന് പറയുന്നവർ ഇന്ത്യ 'കാമസൂത്രം' ഉത്ഭവിച്ച നാടാണെന്നുള്ള കാര്യം സൗകര്യപൂർവം മറക്കുന്നു. ലിംഗവും യോനിയും പുരാതന ഭാരതത്തിൽ ആരാധനാ വസ്തുക്കളായിരുന്നു. ഇന്നും ആസാമിലെ കാമാഖ്യ ക്ഷേത്രത്തിലൊക്കെ ദേവിയുടെ ആർത്തവം വളരെ വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കാറുണ്ട്. ശിവനും പാർവതി ദേവിയും തമ്മിലുള്ള രതി ശിവഭ്രിത്യനായ നന്ദി കാണുകയും വർണ്ണിക്കുന്നതുമാണ് 'കാമസൂത്രത്തിൻറ്റെ' ആദ്യരൂപം എന്നാണ് ചില എഴുത്തുകാരുടെ ഭാഷ്യം. കെ. ബാലകൃഷ്ണ കുറുപ്പിൻറ്റെ 'ആർഷ ഭൂമിയിലെ ഭോഗ സിദ്ധി - തന്ത്ര വിദ്യ : ഒരു സമഗ്ര പഠനം' എന്ന പുസ്തകത്തിൽ 'ശിവ സങ്കൽപം' ഇന്ത്യയിൽ രൂപപ്പെട്ടതിനെ കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്.
നമ്മുടെ ശിൽപ കലയിലാകട്ടെ സമൂഹ രതിയും, മൃഗ രതിയുമൊക്കെയുണ്ട്. ഖജുരാഹോയിൽ മാത്രമല്ല; മധ്യ പ്രദേശിലെ മൺമറഞ്ഞു പോയ പല ക്ഷേത്രങ്ങളിലും രതി ശിൽപങ്ങളുണ്ടായിരുന്നു എന്ന് കാണിക്കുന്ന 'നാഷണൽ ജ്യോഗ്രാഫിക്കിൻറ്റെ' ഒരു ഡോക്കുമെൻറ്ററി ഇക്കാര്യത്തിൽ സ്മരണീയമാണ്. നമ്മുടെ രാജാക്കൻമാരും, സുൽത്താൻമാരും, നവാബുമാരുമൊക്കെ സെക്‌സിൻറ്റെ കാര്യത്തിൽ ഒട്ടും മോശക്കാരല്ലായിരുന്നു. മുഗൾ ചക്രവർത്തിമാരും, സുൽത്താൻമാരുമൊക്കെ സെക്‌സിൻറ്റെ കാര്യത്തിലും, സ്വവര്‍ഗ്ഗ രതിയുടെ കാര്യത്തിലുമൊന്നും ഒട്ടും മോശക്കാരല്ലായിരുന്നു. 1947 ജൂണിൽ ഇന്ത്യ സ്വാതന്ത്ര്യത്തിൻറ്റെ പടിവാതിൽക്കൽ നിന്നപ്പോൾ ബ്രട്ടീഷ് ഇന്ത്യയിലെ 600-ഓളം വന്നിരുന്ന രാജ കുടുംബങ്ങളുടെ പ്രതിനിധിയായിരുന്നു സർ കോൺറാഡ് കോർഫീൽഡ് ഇന്ത്യയിലെ രാജാക്കന്മാരുടെ ലൈംഗിക കേളികളുടെ ചരിത്രം നശിപ്പിക്കുവാൻ ഉത്തരവ് കൊടുത്തു. കോൺഗ്രസിൻറ്റെ നെത്ര്വത്തത്തിലുള്ള പുതിയ ഭരണകൂടം രാജ കുടുംബങ്ങളെ സെക്‌സിൻറ്റെ പേരിൽ 'ബ്ളാക് മെയിൽ' ചെയ്യുമോ എന്ന് പേടിച്ചിട്ടാണ് രാജ കുടുംബങ്ങളോട് വിധേയത്വം പുലർത്തിയ സർ കോൺറാഡ് കോർഫീൽഡ് രതിലീലയുടെ ചരിത്രം നശിപ്പിക്കുവാൻ ഉത്തരവ് കൊടുത്തത്. ഹൈദരാബാദിലും, ബറോഡയിലും, മൈസൂറിലും തൊട്ട് നമ്മുടെ കൊച്ചിയിൽ വരെ ഇത്തരത്തിൽ രാജ കുടുംബങ്ങളുടെ രതിലീലയുടെ ചരിത്രം തീയിട്ടു നശിപ്പിച്ചു. മൊത്തം തീയിട്ട ചരിത്ര രേഖകൾ നാല് ടൺ വന്നിരുന്നു എന്ന് പറയുമ്പോൾ ഇവിടെ സെക്സിനുള്ള പ്രാധാന്യം സുബോധമുള്ള ചിലരെങ്കിലും മനസിലാക്കണം. 'ഫ്രീഡം അറ്റ് മിഡ്‌നയിറ്റ് - ൽ ഇത് കൃത്യമായി പറയുന്നുമുണ്ട്.
ഇപ്പോള്‍ പുറത്തുവന്ന വിധി ചരിത്രപ്രസിദ്ധമായ വിധിയാണ്. ഈ വിധിയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ക്കാതിരുന്നത് ശ്ലാഖനീയമാണ്. കേന്ദ്രസര്‍ക്കാരുമായി ബന്ധമുള്ളവരില്‍ എപ്പോഴും പലർക്കും സ്ഥിരം 'പാരയാകുന്ന' സുബ്രഹ്മണ്യം സ്വാമി മാത്രമാണ് സ്വവര്‍ഗ്ഗാനുരാഗത്തെ എതിര്‍ത്തുകൊണ്ട് പരസ്യ നിലപാട് സ്വീകരിച്ചത്.
ബി.ജെ.പി. ഒരിക്കലും സ്വവര്‍ഗ്ഗാനുരാഗത്തെ എതിർക്കുമെന്നും തോന്നുന്നില്ല. അതിനു കാരണം ബി.ജെ.പി. അണികളും, നേതാക്കളും ആരാധിക്കുന്ന വീർ സവാർക്കർ ആണെന്ന് തോന്നുന്നു. 'ഫ്രീഡം അറ്റ് മിഡ്‌നയിറ്റ്' - ൻറ്റെ പഴയ എഡിഷനിൽ വീർ സവാർക്കറും, ഗാന്ധി ഖാതകനായ ഗോഡ്സെയും തമ്മിൽ സ്വവർഗ രതി ഉണ്ടായിട്ടുണ്ട് എന്ന് കൃത്യമായി പറയുന്നുണ്ട്. പുതിയ എഡിഷനുകളിൽ അതില്ല. അത് സംഘ പരിവാറിൻറ്റെ സമ്മർദം മൂലമാകണം. എൻറ്റെ കയ്യിലുള്ള 'ഫ്രീഡം അറ്റ് മിഡ്‌നയിറ്റ്' - ൻറ്റെ പഴയ എഡിഷനിൽ ഗോഡ്‌സെ വീർ സവാർക്കറിൻറ്റെ അനുഗ്രഹം ഗാന്ധി വധത്തിനു വേണ്ടി വാങ്ങുന്നതും, അവർ തമ്മിലുള്ള സ്വവര്‍ഗ്ഗാനുരാഗ ബന്ധവും കൃത്യമായി പറയുന്നുണ്ട്. 'ഫ്രീഡം അറ്റ് മിഡ്‌നയിറ്റ്' ബെസ്റ്റ് സെല്ലർ പട്ടികയിലുള്ളത് കൊണ്ട് ഇത് ലക്ഷക്കണക്കിനാളുകൾ വായിച്ചതുമാണല്ലോ. 'ഫ്രീഡം അറ്റ് മിഡ്‌നയിറ്റ്' - ൽ പറയുന്നത് ഇപ്രകാരമാണ്: “At the age of twenty-eight, Godse had finally taken that ancient Hindu vow whose observance had so concerned and troubled Gandhi, that of the Brahmacharya, the voluntary renunciation of sex in all its forms. He apparently remained faithful to it for the rest of his life. Before taking it, he had only one known sexual relationship. It was homosexual. His partner was his political mentor, Veer Savarkar”. - 'ഫ്രീഡം അറ്റ് മിഡ്‌നയിറ്റ്' - ൽ നിന്ന് (ന്യുയോർക്കിലെ ആവൺ ബുക്സ് പ്രസിദ്ധീകരണം, 1975 എഡിഷൻ, പേജ് നമ്പർ 423).