2017 ഒക്‌ടോബർ 31, ചൊവ്വാഴ്ച

ജാതിയെ നിരാകരിക്കാൻ പറയുന്നവർ....

ഇപ്പോൾ ദലിതൻറ്റെ പൂജാരിപ്പണിക്കെതിരെ ദളിത് ബുദ്ധിജീവികളിൽ പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നു. ദളിതരുടെ സാമൂഹ്യ, സാമ്പത്തിക സ്ഥിതിയിൽ അഭിവൃദ്ധി പ്രാപിക്കുവാൻ പൂജാരിപ്പണി ഉപകാരപ്പെടുമെങ്കിൽ അതും നല്ലതു തന്നെയാണ്. ആ വസ്തുത ആരും കാണാതിരിക്കരുത്.

കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്നത് പോലെ വിമർശിച്ചു വിമർശിച്ചു തങ്ങൾ ഇൻഡ്യാ രാജ്യത്തിൻറ്റെയും, സംസ്കാരത്തിൻറ്റെയും ഭാഗമേ അല്ലാ എന്ന രീതിയിലാണ് പല ദളിത് ബുദ്ധിജീവികളുടെയും എഴുത്ത്. ചരിത്രപരമായി ഇത്രയൊക്കെ പീഡനവും, അടിച്ചമർത്തലും ഒക്കെ ഉണ്ടായിട്ട് ഇൻഡ്യാ മഹാരാജ്യവും, ദളിതരും ആയിരകണക്കിന് വർഷങ്ങളായി ഇവിടെ നില നിന്നല്ലോ!!! അത് തന്നെ കാണിക്കുന്നത് ശ്രേഷ്ഠമായ പലതും നമ്മുടെ സംസ്കാരത്തിൽ ഉണ്ടെന്നു തന്നെയാണ്. വേദങ്ങൾ പകുത്ത വ്യാസൻ മുക്കുവത്തിയുടെ മകനാണ്. വ്യാസൻറ്റെ മക്കളാണ് ധൃതരാഷ്ട്രരും, പാണ്ഡുവും. യാദവനായ കൃഷ്ണനും, രുദ്രനും, കാപാലികനും ആയ ശിവനും ഇവിടെ നില നിന്നു. അവർ ആരാധിക്കപ്പെട്ടു. ആദ്യ കാവ്യം എഴുതിയ വാൽമീകി നായാടിയാണ്; വേടനാണ്. ഗുരു ഗോരക്നാഥ് വന വാസിയായിരിന്നു. ഇങ്ങനെ പറയുമ്പോൾ പലരും ആഠ്യ ബ്രാഹ്മണരല്ലെന്നു കാണാം. മിക്കവരും സാധാരണക്കാരും, വന വാസികളും, ഗ്രാമീണരുമായിരുന്നു. ആഠ്യ ഗണത്തിൽ ഉണ്ടായിരുന്ന ഗുരുക്കന്മാർ ശങ്കരനെ പോലെ വളരെ കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ദ്രാവിഡ സംസ്കാരത്തേയും, സംഘ കാലത്തെയും കുറിച്ചു പറയുമ്പോൾ തമിൾ സാഹിത്യത്തിൻറ്റെ പിതാവും, ഏറ്റവും പ്രധാനപെട്ട മഹർഷിയായി ആദരിക്കുന്നതിൽ ഒരാളായ  അഗസ്ത്യ മുനിയെ കുറിച്ച് ദീർഘമായി പറയണം. നമ്മുടെ കളരി പയറ്റിൻറ്റെ പിതാവായും, മർമ ശാസ്ത്രങ്ങളുടെ പിതാവായും, സിദ്ധ വൈദ്യത്തിൻറ്റെ പിതാവായും കാണുന്നത് അഗസ്ത്യ മുനിയെ ആണ്. ആ അഗസ്ത്യ മുനിയെ മാറ്റി നിർത്തി തെക്കേ ഇന്ത്യൻ ചരിത്ര നിർമിതി നടത്താൻ പറ്റുമോ? ഇനി ഇതിൽ ബ്രാഹ്മണാധിപത്യം ആരോപിക്കേണ്ട ഒരു വസ്തുതയുമില്ല. കറുത്ത്, പൊക്കം കുറഞ്ഞു, കുട വയറും ഉള്ള ആളായിട്ടാണ് അഗസ്ത്യ മുനിയെ കുറിച്ചുള്ള പല സങ്കൽപ്പവും. പല അഗസ്ത്യ പ്രതിമകളും, ചിത്രങ്ങളും അങ്ങനെയാണ് അഗസ്ത്യ മുനിയെ ചിത്രീകരിക്കുന്നത് തന്നെ. ജാതി മത ഭേദമന്യേ എല്ലാവരും മനുഷ്യരാണെന്നതായിരുന്നു അടിസ്ഥാനപരമായി സിദ്ധ യോഗികളുടെ സന്ദേശം. ഇതൊന്നും കാണാതിരിക്കരുത്. അമേരിക്കക്കാരനായ മാർഷൽ ഗോവിന്ദൻ തമിഴ് പഠിച്ചു സിദ്ധ യോഗിയുടെ ഗ്രന്ഥങ്ങൾ കണ്ടെടുത്തു പുനഃ പ്രകാശനം ചെയ്യുന്നു. പതിനായിരക്കണക്കിന് വർഷങ്ങൾ മുമ്പുള്ള തെക്കേ ഇന്ത്യൻ ചരിത്രവും, ശ്രീ ലങ്കൻ ചരിത്രവും അദ്ദേഹം പറയുന്നു. സായിപ്പിന് ഇക്കാര്യങ്ങളിൽ തുറന്ന സമീപനമുണ്ട്. ദളിത് ബുദ്ധിജീവികളിൽ പലരും ഇപ്പോഴും യാന്ത്രിക ഭൗതിക വാദവും, വരട്ടു വാദവും ആയി മുന്നോട്ടു പോകുന്നു. അതാണ് ഈ ജാതിയിൽ അധിഷ്ഠിതമായ ശത്രുതയ്ക്ക് എപ്പോഴും ആഹ്വാനം ചെയ്തുള്ള പല ദളിത് ബുദ്ധിജീവികളുടെയും എഴുത്ത്. അമേരിക്കയിലെ കറുത്ത വർഗക്കാർക്ക് എത്രയോ കൊടിയ പീഡനവും, അടിമത്തവും ഒക്കെ സഹിക്കേണ്ടി വന്നൂ. ആഫ്രിക്കയിൽ നിന്ന് അടിമ വ്യവസായത്തിനായി കടൽ കടത്തിയപ്പോൾ തന്നെ കൊല്ലപ്പെട്ടത് ലക്ഷ കണക്കിനാളുകൾ ആണ്. അവരൊന്നും ഈ ചരിത്രം എപ്പോഴും പറയാറില്ലല്ലോ. ചരിത്രം പറഞ്ഞു ഭയപ്പെടുത്തി വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നതിനു പകരം വിദ്യാഭ്യാസം, തോഴിൽ, ആരോഗ്യം, പാർപ്പിടം, ഇൻഫ്രാസ്ട്രക്ചർ - ഇവ ദളിത് സമുദായത്തിന് ലഭ്യമാക്കി അവരുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി മെച്ചപെടുത്താനാണ് എല്ലാ രാഷ്ട്രീയ പാർടികളും ശ്രദ്ധിക്കേണ്ടത്.

മൂന്ന് വർഷം മുമ്പ് ഞാൻ നാല് സംസ്ഥാനങ്ങളിൽ ഇൻഡസ്ട്രിയൽ സർവേ നടത്തുകയുണ്ടായി. ഗ്രെയ്റ്റർ നോയിഡയിലെ യമഹാ ഫാക്റ്ററിയിലെ മാനേജർ എന്നോട് പറഞ്ഞത് അവിടുത്തെ സ്കിൽഡ് പ്ലംബർ, ഇലെക്ട്രിഷ്യൻ,  പെയിൻറ്റർ - ഇവർക്കൊക്കെ തുടക്കത്തിലേ 40000 രൂപയാണ് ശമ്പളം എന്നാണ്. ഇത് മൂന്ന് വർഷം മുമ്പത്തെ കാര്യമാണെന്നോർക്കണം. 10000 - 15000 രൂപാ ശമ്പളം കൊടുക്കാതെ അവിടെ ആരെയും കിട്ടില്ല എന്നാണു യമഹാ ഫാക്റ്ററിയിൽ HRD മാനേജർ എന്നോട് പറഞ്ഞത്. സമാനമാണ് ഇന്ത്യയിലെ വ്യാവസായിക വളർച്ച വന്ന മറ്റു പ്രദേശങ്ങളിലെയും ശമ്പള നിരക്കുകൾ. പഴയതിൽ നിന്ന് വ്യത്യസ്തമായി കാർഷിക മേഖലയിൽ നിന്ന് ഇപ്പോൾ തൊഴിലാളികൾ നഗരങ്ങളിലെ വ്യാവസായിക മേഖലകളിലേക്ക് കുടിയേറുകയാണ്. അസംഘടിത മേഖലകളിൽ പോലും അവർ ഫാക്റ്ററികളുമായി സഖ്യത്തിലേർപെട്ടു മെച്ചപ്പെട്ട വേതനവും, തൊഴിലവസരങ്ങളും ഒരുക്കുകയാണ്. ഇന്ത്യയിലെ കുടുംബത്തിൽ ഊന്നിയുള്ള കാർഷിക രീതിയിൽ നിന്ന് വ്യത്യസ്തമായി ആസന്ന ഭാവിയിൽ കമ്പനികളും, ട്രസ്റ്റുകളും യന്ത്ര വൽകൃതമായ വൻ തോതിലുള്ള കൃഷി രീതികൾ ആരംഭിക്കുന്നതിൻറ്റെ സകല സൂചനകളും ഉണ്ട്. പൗൾട്രി ഫാമുകളും, ഡയറി ഫാമുകളും ഒക്കെ അങ്ങനെ തുടങ്ങി കഴിഞ്ഞു. ഇപ്പോൾ ഡൽഹിയിലൊക്കെ പണ്ടത്തെ പോലെ ചവിട്ടുന്ന റിക്ഷകൾ കുറഞ്ഞു വരികയാണ്. അതിനു പകരം ഇലെക്ട്രിക് റിക്ഷകൾ ആ സ്ഥാനം പിടിച്ചു കഴിഞ്ഞു. സമാനമാണ് ഇന്ത്യയിലെ മറ്റു പല സ്ഥലങ്ങളിലും. ഇതിൻറ്റെയൊക്കെ ഗുണ ഭോക്താക്കൾ ദളിതരും, സമൂഹത്തിലെ ഏറ്റവും താഴ്ന്ന വരുമാനക്കാരുമാണ്. ചിതലരിച്ച കുറെ സിദ്ധാന്തങ്ങളും, ഗാന്ധി വിരോധവും, ഔട്ട് ഡേറ്റഡായ കുറെ ചരിത്രത്തിൻറ്റെ തിയറികളും മാറ്റി വെച്ച് ദളിതർ സാമ്പത്തികമായും, സാമൂഹ്യമായും മുന്നേറുകയാണ് ഇന്ന് വേണ്ടത്.

സ്വയം നന്നാവാതെ മറ്റുള്ളവരെ പഴി പറയാനാണ് ഇവിടെ എല്ലാവർക്കും ഉത്സാഹം. കേരളത്തിൻറ്റെ കാര്യം നോക്കൂ. രണ്ടു വർഷം മുമ്പ് കേരളത്തിലെ ഞങ്ങളുടെ വീട്ടിൻറ്റെ മുറ്റത്തു മെറ്റലിട്ടവർക്ക് 700 രൂപയായിരുന്നു കൂലി. ഈ വർഷം അത് 800 രൂപയായി. തെങ്ങു കേറുന്നയാൾക്ക് ഒരു തെങ്ങിന് 30 രൂപയോ, 50 രൂപയോ വെച്ച് കൊടുക്കണം. മൂന്നു മണിക്കൂറോളം ഉള്ള അധ്വാനത്തിന് കൂലി ഞാൻ നേരിട്ട് കൊടുത്തത് 1500 രൂപയും അഞ്ചു തേങ്ങയും. കഴിഞ്ഞ വർഷം രണ്ടു മരം വീട്ടുകാർക്ക് ഞാൻ നേരിട്ട് കൊടുത്തത് 3600 രൂപയാണ്. മൂന്നു മണിക്കൂറോളം ഉള്ള അധ്വാനത്തിന് ഒരാൾക്ക് കൂലി 1800 രൂപാ. ഒരു ദിവസത്തിൽ കേവലം മൂന്നു മണിക്കൂർ നേരത്തെ പണിക്ക് 1800 രൂപയും, 800 രൂപയും ഒക്കെ വാങ്ങിക്കുന്നവർ ഏങ്ങനെ ദരിദ്രരാകും? ആ കാശൊക്കെ കള്ളിന് കൊടുക്കുന്നത് സമൂഹത്തിൻറ്റെ കുറ്റമാണോ? കുടുംബത്ത് ആ കാശൊക്കെ എത്താത്തിനു കാരണം ദളിത് വിഭാഗത്തെ അടിച്ചമർത്തുന്നത് കൊണ്ടാണോ? ഇത്തരത്തിൽ കൂലി വാങ്ങിയിട്ടും സർക്കാർ കണക്കിൽ അവരൊക്കെ ദരിദ്രരാണ്. BPL വിഭാഗത്തിൻറ്റെ അവകാശങ്ങളൊക്കെ അവർക്ക് കിട്ടുന്നു.

അറുപതുകളിലും, എഴുപതുകളിലും ആയിരുന്നു ഭൂ പരിഷ്കരണത്തിനുള്ള പ്രസക്തി. തൊണ്ണൂറുകളും, ഇരുപത്തൊന്നാം നൂറ്റാണ്ടും ആയപ്പോൾ ഭൂമി അനേകം മക്കളിൽ വിഭജിക്കപ്പെട്ടു. ഇന്നിപ്പോൾ ഉത്തരേന്ത്യയിൽ 2-3 ബിഗയും, 4-5 ബിഗയും ഭൂമി ഉള്ളവരാണ് ബഹു ഭൂരിപക്ഷം സാധാരണക്കാരായ കർഷകരും. എന്ന് വെച്ചാൽ കേരളത്തിൻറ്റെ രീതിയിൽ ഒരേക്കറും, രണ്ടേക്കറും. അവർക്കു പകലന്തിയോളം അദ്ധ്വാനിച്ചാൽ മാത്രമേ ഭൂമിയിൽ നിന്ന് എന്തെങ്കിലും കിട്ടൂ. സെൻട്രൽ ആന്ധ്ര, സെൻട്രൽ ബീഹാർ - ഇവിടെയൊക്കെ മാത്രമേ എന്ന് 'ആബ്സെൻറ്റി ലാൻഡ് ലോർഡിസം' നിലവിൽ ഉള്ളൂ. ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ള എത്ര പേര് കേരളത്തിൽ ഉണ്ട്? ദളിതരുടെ പിന്നോക്കാവസ്ഥയ്ക്കുള്ള യഥാർത്ഥ പരിഹാരം വ്യവസായ മേഖലയിലേക്കുള്ള ചേക്കറലാണ്; തൊഴിലധിഷ്ടിധവും, മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം ഇന്നത്തെ യുവ തലമുറയ്ക്ക് ലഭ്യമാക്കുന്നതുമാണ്; സമ്പാദ്യ ശീലം വളർത്തുന്നതുമാണ്. അല്ലാതെ ഇല്ലാത്ത ഭൂമിക്കു വേണ്ടി കേഴുന്നതിലല്ല. സാധ്യതകൾ കണ്ടെത്തുന്നതിലും ഉപയോഗപ്പെടുന്നതിലും മുന്നിലുള്ളവരേ സാമ്പത്തികമായും, വിദ്യാഭ്യാസപരമായും  വിജയിക്കൂ.

രണ്ടാം ലോക മഹാ യുദ്ധത്തിൽ കാർപെറ്റ് ബോംബിങ്ങിനു വിധേയമായ ജെർമനിയും, ആറ്റം ബോംബ് ആക്രമണത്തിന് വിധേയമായ ജപ്പാനും പിന്നീട് ലോകത്തിലെ വൻ സാമ്പത്തിക, വ്യവസായിക ശക്തികളായി. എന്തെ ഇന്ത്യക്ക് ഈ പുരോഗതിയൊന്നും സാധ്യമാകുന്നില്ല? മത  സ്പർധയും, ജാതി സ്പർധയും,സ്ത്രീ വിരോധവും ആണ് നമ്മുടെ രാജ്യത്തെ പുറകോട്ടടിക്കുന്നത്. സുബോധമുള്ള ഇന്ത്യാക്കാർ മിധ്യാഭിമാനങ്ങളൊക്കെ മാറ്റി വെച്ച്, മത - ജാതി കോമരങ്ങളെയും, സ്ത്രീ വിരോധികളെയും അവഗണിച്ചു കൊണ്ട് രാഷ്ട്ര നിർമാണ പ്രക്രിയയിൽ എർപെടുകയാണ് വേണ്ടത്.

ദളിതരുടെ സാമ്പത്തിക പരാധീനതക്കു പരിഹാരം കാർഷിക, വ്യവസായിക വളർച്ചയാണ്; അല്ലാതെ വംശീയ വിദ്വേഷം അല്ല. ദളിതരോന്നും പുരോഗമിച്ചിട്ടില്ല എന്ന് പറയുന്നവർ ഇന്ത്യ കാണാത്തവരാണ്. കാർഷിക, വ്യവസായ വൽകൃത മേഖലകൾ കണ്ടാൽ തന്നെ ഇതു മനസ്സിലാകും. കുറെ വർഷങ്ങൾക്കു മുമ്പ് 'ദളിത് കോടീശ്വരന്മാർ' എന്ന തലക്കെട്ടോടെ 'ഇന്ത്യ റ്റുഡേ'  കവർ സ്റ്റോറി പ്രസീദ്ധീകരിച്ചായിരുന്നു. ദളിതർ ഇന്നത്തെ ഉദാരവൽക്കരണത്തിൻറ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നാണ് മുൻ പ്ളാനിങ് കമ്മീഷൻ   മെമ്പറും, പ്രമുഖ ദളിത് ചിന്തകനും ആയ ഡോക്ടർ നരേന്ദ്ര ജാദവിനെ പോലുള്ളവർ പറയുന്നത്. ഇപ്പോൾ ദേശീയ തലത്തിൽ 'ദളിത് ചെയ്മ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്റ്ററി' ഉണ്ട്. അത് സംസ്ഥാന തലങ്ങളിൽ കൂടി വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നുമുണ്ട്. ഇതൊന്നും മനസ്സിലാക്കാതെ പൊള്ളയായ വെറും പിന്തിരിപ്പൻ ആശയങ്ങൾ അവതരിപ്പിക്കുന്ന കേരളത്തിലെ ദളിത് ബുദ്ധി ജീവികളോട് സഹതപിക്കാനും പരിതപിക്കാനും മാത്രമേ സാധിക്കുകയുള്ളൂ. അമേരിക്കയിൽ കറുത്ത വർഗക്കാർക്കെതിരെ 'സിവിൽ ലിബെർട്ടീസ് മൂവ്മെൻറ്റ്സ്' - ൻറ്റെ കാലത്ത് വളരെ അധികം അക്രമങ്ങൾ നടന്നു. അമേരിക്കയിലെ കറുത്ത വർഗക്കാർ ഇവിടുത്തെ ദളിത് ചിന്തകരെ  പോലെ ഇപ്പോഴും അതൊക്കെ പറഞ്ഞു നടപ്പാണോ? കേരളത്തിൽ മഹാരാഷ്ട്രയിലെ പോലെ വ്യവസായികളെയോ, സംരഭകരെയോ, കോടീശ്വരന്മാരെയോ സൃഷ്ടിക്കുവാൻ ദളിത് പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ? ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അവസരങ്ങൾ മനസ്സിലാക്കാതെ പൊള്ളയായ വെറും പിന്തിരിപ്പൻ ആശയങ്ങൾ മാത്രമേ കേരളത്തിലെ ദളിത് ബുദ്ധി ജീവികൾ അവതരിപ്പിക്കുന്നുള്ളൂ. ജാതിയെ നിരാകരിക്കാൻ പറയുന്നവർ തന്നെയല്ലേ ജാതിയും, മതവും നിരന്തരമായി ഇന്ത്യയുടെ പൊതു വേദികളിൽ ഉയർത്തുന്നത്?

പുതിയ പ്രൊഫഷണൽ കോൺഗ്രസ്സ്

രാഹുൽ ഗാന്ധി വളർന്നു കൊണ്ടിരിക്കുക തന്നെ ആണ്. അതുകൊണ്ടാണല്ലോ പുതിയ പ്രൊഫഷണൽ കോൺഗ്രസ്സ് തുടങ്ങാൻ തീരുമാനിച്ചതും അതിൻറെ കേരളാ ഘടകം പ്രെസിഡൻറ്റായി ഡോക്റ്റർ മാത്യു കുഴൽനാടനെ നിയമിച്ചതും. കോൺഗ്രസിനെ നയിക്കാൻ പ്രൊഫഷണൽ രംഗത്തുള്ള ചെറുപ്പക്കാരെ കണ്ടെത്തി നേതൃനിരയിലേക്ക് കൊണ്ടുവരിക എന്നതാണ് രാഹുൽ ഗാന്ധിയുടെ പുതിയ തന്ത്രം. ഇതിൻറ്റെ ഭാഗമായി തരൂരിനെ മുൻനിർത്തി രാഹുൽ ഗാന്ധി രൂപവൽക്കരിച്ച പ്രൊഫഷണൽ കോൺഗ്രസിന് സംസ്ഥാന പ്രസിഡണ്ടുമാരെ പ്രഖ്യാപിച്ച കൂട്ടത്തിലാണ് ഡോക്റ്റർ മാത്യു കുഴൽനാടൻറ്റെ പേരും വന്നത്. യുവാക്കളെ പാർട്ടിയുടെ നേതൃസ്ഥാനങ്ങളിലേക്കും പാർലമെൻറ്ററി പദവികളിലേക്കും ഇറക്കി പാർട്ടിയെ ശക്തമാക്കാൻ രാഹുൽ ഗാന്ധി തിരഞ്ഞെടുത്ത മാർഗമാണ് പ്രൊഫഷണൽ കോൺഗ്രസ്. പ്രൊഫഷണൽ വിദഗ്ദ്ധതയുള്ള വ്യക്തികളിലൂടെ രാഷ്രിയത്തിനു തന്നെ പുതിയ ശൈലി നൽകാനാണ് രാഹുൽ ലക്ഷ്യമിടുന്നത്. തൊഴിലുമായി നിൽക്കുന്നവരെ കോൺഗ്രസിനോട് അടുപ്പിക്കുന്ന പുതിയ രാഷ്ട്രീയ ചുവടുവെപ്പാണ് പ്രൊഫഷണൽ കോൺഗ്രെസ്സിലൂടെ ലക്ഷ്യമാക്കുന്നതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

ഇന്നത്തെ ഇന്ത്യയിൽ ഇതു വളരെ ആവശ്യമുള്ള സംഗതിയാണ്. ഇനി സോഷ്യൽ മീഡിയയിലൂടെ അല്ലാതെ കോൺഗ്രസിന് പിടിച്ചു നിൽക്കുവാൻ ആവില്ല. കോൺഗ്രസിലെ വയസ്സന്മാരും പുതിയ കാലഘട്ടത്തിനനുസരിച്ചു വളരേണ്ടിയിരിക്കുന്നു. കേരളത്തിൽ നടക്കാൻ പോകുന്ന സംഘടനാ തിരഞ്ഞെടുപ്പ് ഒട്ടും ശരിയായ രീതിയിലുള്ളതല്ല. ബൂത്ത് തലം തൊട്ടു തികച്ചും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തിയായിരുന്നു പ്രതിനിധികളെ നിശ്ചയിക്കേണ്ടിയിരുന്നത്. സോഷ്യൽ മീഡിയയിൽ കോൺഗ്രസ് പാർട്ടി ശക്തമായ സാന്നിധ്യം അറിയിക്കുകയും വേണം. എന്നാൽ മാത്രമേ സോഷ്യൽ മീഡിയയിൽ വളരെ നാളായി ശക്തമായ പ്രകടനം കാഴ്ചവെയ്ക്കുന്ന ബി.ജെ.പി.-യെ നേരിടാനാവൂ. കാലത്തിനൊത്ത് വളരാത്ത വയസ്സന്മാർ കോൺഗ്രസ് പാർട്ടിയിൽ കണ്ടമാനം ഉണ്ട്. ഇൻഡ്യാ മഹാരാജ്യത്ത്യൻറെ ശാപം ആയി ഇത്തരം വയസ്സന്മാർ കോൺഗ്രസിൽ ശകുനപിഴ പോലെ ഉണ്ട്. ഔദാര്യങ്ങൾ നേടിയെടുക്കുക മാത്രമാണ് ഇവരുടെ ലക്‌ഷ്യം; അല്ലാതെ പാർട്ടിയെ ശക്തിപ്പെടുത്തുക അല്ല.  ഇത്തരം വയസ്സന്മാരേയും, അവസര വാദികളേയും, സ്വജന പക്ഷപാതികളേയും തൂത്തെറിയുവാൻ ഉള്ള വിവേകം കാണിച്ചാൽ മാത്രമേ രാഹുൽ ഗാന്ധിക്ക് വിജയിക്കാനും, ഭാവിയിൽ രാജ്യത്തിന് എന്തെങ്കിലും സംഭാവന ചെയ്യുവാനും സാധിക്കുകയുള്ളൂ.

രാഹുൽ ഗാന്ധി ഇത്രയും നാൾ ഇന്ത്യയിലെ ജനങളുടെ ഇടയിൽ അവരുടെ പ്രശ്നങ്ങൾ നേരിൽ കണ്ട് ഇന്ത്യയെ പഠിക്കുകയായിരുന്നു. അങ്ങനെയാണ് ഓരോ നേതാവും ഉയർന്നു വരേണ്ടത്. ദക്ഷിണാഫ്രിക്കയിൽ ഐതിഹാസികമായ സമരം നടത്തി തിരിച്ചു വന്ന ഗാന്ധിയോട് തിലക് പറഞ്ഞത് ഇന്ത്യയിൽ നേത്വത്വം ഏറ്റെടുക്കുന്നതിന് മുമ്പ് ഇന്ത്യയെ കാണാനും, പഠിക്കാനുമാണ്. മഹാത്മാ ഗാന്ധി ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിച്ചു. പിന്നീട് കോൺഗ്രെസ്സ് നെത്ര്വത്വം ഏറ്റെടുക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം ആദ്യം പറഞ്ഞത് കോൺഗ്രെസ്സ് ഭാഷാടിസ്ഥാനത്തിൽ വിഭജിക്കണം എന്നായിരുന്നു. അത് കൊണ്ടാണ് കേരള സംസ്ഥാനം ഉണ്ടാകുന്നതിനു മുൻപ് കേരള പ്രദേശ് കോൺഗ്രെസ്സ് കമ്മിറ്റി നിലവിൽ വന്നത്. ഇന്ത്യയുടെ വൈവിധ്യം അല്ലെങ്കിൽ ഭാഷയിൽ അടിസ്ഥിതമായ പ്രാദേശികമായ വൈജാത്യങ്ങൾ  സൂക്ഷ്മമായി കണ്ടറിഞ്ഞ വ്യക്തി ആയിരുന്നു നമ്മുടെ രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധി. തീവ്ര ദേശീയതയുടെ വക്താക്കളായ ബി.ജെ.പി. തീർത്തും പരാജയപ്പെടുന്നത് ആ പ്രാദേശികമായ വൈജാത്യങ്ങൾ മനസിലാക്കാതിരിക്കുമ്പോഴാണ്. അത് കൊണ്ടാണ് ഭക്ഷണ കാര്യത്തിലും, ഭാഷയുടെ കാര്യത്തിലും, ഇന്ത്യയിലെ വൈവിധ്യങ്ങളായ മതങ്ങളുടെ കാര്യത്തിലും അവർക്ക് ഒരു അഭിപ്രായ രൂപീകരണം നടത്തുവാൻ കഴിയാതെ പോകുന്നത്.

എന്തായാലും അമൂൽ ബേബി, പപ്പു മോൻ - തുടങ്ങിയ  പ്രയോഗങ്ങളൊക്കെ  രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ ഔട്ട് ഡേറ്റഡായി. വിമർശകർ പുതിയ എന്തെങ്കിലും കിട്ടുമോന്ന് നോക്കുന്നതായിരിക്കും ഉത്തമം. രാഹൂലിനെ അമൂൽ ബേബിയെന്ന് കളിയാക്കിയവരെല്ലാം സ്വരം മാറ്റി തുടങ്ങിയിരിക്കുന്നു. സ്വരം മാറ്റിയവരിൽ ശിവസേനാനേതാവ് സഞ്ജയ് റാവത്ത് വരെയുണ്ട്. രാജ്യത്തെ നയിക്കാൻ കോൺഗ്രസ്സ് ഉപാധ്യക്ഷൻ പ്രാപ്തനാണ് എന്നായിരുന്നു ശിവസേനാനേതാവ് സഞ്ജയ് റാവത്ത് ഈയിടെ പറഞ്ഞത്. ജാപ്പനീസ് ആയോധന കലയായ 'ഐകിഡോയിൽ' രാഹുൽ ഗാന്ധി ബ്ലാക് ബെൽറ്റാണെന്ന കാര്യം ആരും മറക്കരുത്. നല്ല വായനാശീലവും ഉള്ള ആളാണ് രാഹുൽ ഗാന്ധി. ഡൽഹി ഖാൻ മാർക്കറ്റിലെ ബുക് സ്റ്റാൾ മാനേജർമാർ തന്നെ ഇക്കാര്യം സമ്മതിക്കുന്നു. പുതിയ പുസ്തകങ്ങൾ തേടി രാഹുൽ ഗാന്ധി പലപ്പോഴും ഡൽഹി ഖാൻ മാർക്കറ്റിലെ ബുക് സ്റ്റാളുകളിൽ വരുന്ന കാര്യം ചൂണ്ടി കാട്ടിയാണ് മാനേജർമാർ ഇത് പറയുന്നത്. രാഹുൽ ഗാന്ധി ലോക പ്രസിദ്ധമായ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പഠിച്ചിറങ്ങിയ ആളാണെന്ന് പലരും മറന്നു പോകുന്നു.

2017 ഒക്‌ടോബർ 26, വ്യാഴാഴ്‌ച

കേരളത്തെ ഇസ്ലാമിക തീവ്രവാദം പിടിമുറുക്കുമ്പോൾ....

ഇന്നലെ വളപട്ടണത്ത്‌ പൊലീസിൻറ്റെ പിടിയിലായ കെ.വി. അബ്ദുൾ റസാഖ്, എം.വി. റാഷിദ്, കെ.സി. മിത്ലജ്, എന്നിവരുടെ ശരീര ഭാഷ ടി.വി.-യിൽ കാണിച്ചത് ഒന്ന് നോക്കൂ. ഒരു കൂസലും ഇല്ലാത്ത രീതിയിലായിരുന്നു അവരുടെ ഇരിപ്പ്. പോലീസ് സ്റ്റേഷൻറ്റെ ബെഞ്ചിലിരുന്ന് ടി.വി. ക്യാമറകളുടേയും, പത്രക്കാരുടേയും നേരെ അവരൊക്കെ പുഞ്ചിരിക്കുന്നും ഉണ്ടായിരുന്നു. കൈവെട്ട് കേസിലെ പ്രതികളും ശിക്ഷ പ്രഖ്യാപിച്ചു കഴിഞ്ഞു കോടതിക്ക് പുറത്തേക്കു വന്നത് ചിരിച്ചു മറിഞ്ഞു കൊണ്ടായിരുന്നു. ഈ കൂസലില്ലായ്മ ഒക്കെ കാണിക്കുന്നത് ഇവർക്കൊക്കെ വൻ സംഘടനാ പിൻബലം ഉണ്ടെന്നല്ലേ? സാമ്പത്തികമായും, സംഘടനാപരമായും വൻ പിന്തുണ ഉള്ളപ്പോൾ ഇവരൊക്കെ എന്തിനാണ് പോലീസിനേയും, കോടതികളേയും ഭയക്കുന്നത്??? കേരളത്തിൽ ഇസ്ലാമിക തീവ്രവാദം പിടിമുറുക്കുന്നൂ എന്നല്ലേ ഈ പ്രതികരണങ്ങളുടെ ഒക്കെ അർഥം???

ഭീകര വാദം മുളയിലേ നുള്ളണം. അല്ലെങ്കിൽ സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പാ കൊണ്ട് എടുക്കേണ്ടി വരും. പ്രൊഫെസർ ടി. ജെ. ജോസെഫിൻറ്റെ കൈ വെട്ടിയപ്പോൾ സഭയും, വൈസ് ചാൻസലറും, സർക്കാരും മിണ്ടാതിരുന്നു. ഭീരുക്കളായ പുരോഹിതന്മാർ, മെത്രാന്മാർ നേതൃത്ത്വമാക്കട്ടെ മുസ്ലിം ഭീകരരെ പേടിച്ചു. ജോസെഫ് സാറിൻറ്റെ ഭാര്യയെ പട്ടിണിയിലേക്ക് തള്ളി വിടുകയും, അവരെ ആത്മഹത്യക്കു പ്രേരിപ്പിക്കുകയും ചെയ്തു. പിന്നീടായിരുന്നു കനക മലയിലെ ഐസിസ് ഗൂഡാലോചന. ഇപ്പോൾ സംസ്ഥാനത്തിൻറ്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഐ.എസിൽ എഴുപതോളം പേർ ചേർന്നതായിട്ടാണ് മാധ്യമ റിപ്പോർട്ടുകൾ. പടന്ന-തൃക്കരിപ്പൂർ മേഖലയിൽനിന്ന് 21 പേർ ഐസിസ്-ൽ ചേർന്നത് ദേശീയ മാധ്യമങ്ങൾ പോലും വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. ഇപ്പോൾ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന പത്ത് പേരെങ്കിലും മരിച്ചതായി അനൗദ്യോദിക വിവരവുമുണ്ട്.

കുറെ നാൾ മുമ്പ് വരെ ഇസ്ലാമിക്ക് സ്റ്റേറ്റി(ഐഎസ്)ൻറ്റെ  മലയാളം ബ്ലോഗ് സജീവമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു എന്നാണു റിപ്പോർട്ടുകൾ. ബ്ലോഗ് നിരവധി പേരെ ആകർഷിക്കുകയും ഐഎസിലേക്ക് അടുപ്പിക്കുകയും ചെയ്തു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ.  ഇസ്ലാമിക രാഷ്ട്രം -ഇസ്ലാമിക ഖിലാഫത്തിൻറ്റെ പുനഃസ്ഥാപനം സാധ്യാമാക്കുന്നതിനായി ഖുർആൻ സൂക്തങ്ങളും ഹദീസ് വചനങ്ങളും തെറ്റായി വ്യാഖ്യാനിച്ചാണ് ബ്ലോഗിലൂടെ ഐഎസിലേക്ക് ആളുകളെ ആകൃഷ്ടരാക്കിയിരുന്നത്. ഐഎസ് അടക്കമുള്ള തീവ്രവാദ സംഘങ്ങളിലേക്ക് ഓൺലൈൻ വഴി റിക്രൂട്ട് നടത്തുന്നതായും ഓൺലൈൻ വഴി തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതായും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 'ഇന്ത്യയിൽ ഇസ്‌ലാമിക രാഷ്ട്രം' എന്ന ആശയമൊക്കെ പല തീവ്ര വാദ സംഘടനകളും പ്രചരിപ്പിച്ചിരുന്നു. 'Salvation of India through ഇസ്ലാം' എന്ന് വേറൊരു കൂട്ടർ!!!!

കേരളത്തിലങ്ങോളമിങ്ങോളം ഇപ്പോൾ 'സലഫി സെൻറ്ററുകൾ' കാണാം. അവർ സ്ത്രീകളെ പർദ്ദ ഇടീക്കുന്നു; കേരളത്തിന് അന്യമായ മത ഭീകരത പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഐസിസ്-ൽ ചേരുന്നതും അല്ലെങ്കിൽ അതിനോട് ബന്ധപ്പെട്ടവരും എല്ലാം മുസ്ലീങ്ങളിലെ സലഫി വഹാബി ആശയക്കാർ മാത്രമാണെന്നത് ശ്രദ്ധേയം. അത് കൊണ്ട് തന്നെ വഹാബി സലഫി ആശയക്കാരെ കടുത്ത രീതിയിൽ നിയന്ദ്രിക്കാനും നിരീക്ഷിക്കാനും പോലീസ കടുത്ത നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. പാരീസിൽ ഭീകര പ്രവർത്തനം നടത്തിയാലും, കാശ്മീരിൽ ഭീകരർ കൊല്ലപ്പെട്ടാലും, അങ്ങ് സിറിയയിലും ഇറാക്കിലും വരെ ഭീകര പ്രവർത്തനത്തിൻറ്റെ അടിവേരുകൾ നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ടെന്നുള്ളത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്.

ഇങ്ങനെ കേരളത്തെ എന്തുകൊണ്ട് ഇസ്ലാമിക തീവ്രവാദം പിടിമുറുക്കുന്നു എന്ന് ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്. പുരോഗമനം പറയുന്ന നമ്മുടെ  ഇടതു പക്ഷവും, സ്ത്രീ വിമോചനത്തിന് ചുക്കാൻ പിടിക്കുന്ന ഫെമിനിസ്റ്റുകളും, ദളിത് ബുദ്ധിജീവികളും, ലിബറലുകളും പലപ്പോഴും അറിഞ്ഞോ അറിയാതയോ കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തേയും, മുസ്ലിം മത മൗലിക വാദത്തേയും പിന്തുണച്ചതാണ് കാരണം. "ഭൂരിപക്ഷ വർഗീയതയും, ന്യൂന പക്ഷ വർഗീയതയും ഒരു പോലെ ചെറുക്കപ്പെടേണ്ടതുണ്ട്" എന്നാണ് ഇ. എം. എസ്. നമ്പൂതിരിപ്പാട് പറഞ്ഞത്. പക്ഷെ ഫലത്തിൽ ഭൂരിപക്ഷ വർഗീയതയെ മാത്രം ചെറുക്കുന്നതിലേക്ക് കമ്യൂണിസ്റ്റുകാർ കേരളത്തിൽ കൂപ്പു കുത്തി. ഹിന്ദു ഭീകരത ചെറുത്ത കമ്യൂണിസ്റ്റുകാർ പ്രൊഫെസർ ടി. ജെ. ജോസെഫിൻറ്റെ കൈ വെട്ടിയതിനെതിരെ ഒരക്ഷരം പറഞ്ഞോ? ഹിന്ദു ഭീകരതയ്ക്കെതിരെ സംസാരിക്കുന്നതു പോലെ മുസ്ലിം മത മൗലിക വാദത്തിനും, കൈ വെട്ടിനും, ആട് മേയ്ക്കുന്നതിനും എതിരേ ഇടതു പക്ഷത്തിനും, ഫെമിനിസ്റ്റുകൾക്കും, ദളിത് ബുദ്ധിജീവിൾക്കും, ലിബറലുകൾക്കും നിലപാടെടുക്കാൻ  സാധിച്ചില്ല. ഇസ്ലാമിക തീവ്രവാദവും, മുസ്ലിം മത മൗലികവാദവും കേരളത്തിൽ വളർന്നതിൻറ്റെ രഹസ്യം വേറെ ഒരിടത്തും അന്വേഷിക്കേണ്ടതില്ല.

കേരളത്തിലെ മാധ്യമങ്ങളുടെ കാര്യമാണ് ഏറെ കഷ്ടം. ഇന്നലെ തന്നെ വളപട്ടണത്ത്‌ നിന്ന് ഐസിസ്-ൽ പോയവർ പൊലീസിൻറ്റെ പിടിയിലായപ്പോൾ ഏതെങ്കിലും ഒരു ചാനൽ ഡിബേറ്റ് സംഘടിപ്പിച്ചോ? സരിതയുടെ കാര്യത്തിലുള്ളതിൻറ്റെ ആയിരത്തിൽ ഒരു അംശം രാഷ്ട്ര സുരക്ഷയുടെ കാര്യത്തിൽ ഉണ്ടായിരുന്നുവെങ്കിൽ അവരൊക്കെ ഈ പ്രശ്നം ഗൗരവമായി ചർച്ച ചെയ്തേനേ. കേരളത്തിലെ ചാനലുകളുടെ ഡിബേറ്റിൽ വരുന്ന പലരും ഒളിഞ്ഞും, തെളിഞ്ഞും ഇസ്ലാമിക തീവ്രവാദവും, മുസ്ലിം മത മൗലികവാദവും പ്രോത്സാഹിപ്പിക്കുന്നവരാണ്; അതിനെയൊക്കെ സംരക്ഷിക്കുവാൻ വെമ്പുന്നവരാണ്. മുസ്ലിം മത മൗലിക വാദികളുടെ അങ്ങേയറ്റത്തെ സ്ത്രീ വിരുദ്ധതയും, യാഥാസ്ഥികത്വവും പുരോഗമനം നടിക്കുന്നവർ ചിലപ്പോഴെങ്കിലും പിന്തുണയ്ക്കുന്നതാണ് അത്ഭുതം. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആധുനികതയെ പുൽകേണ്ടതിന് പകരം വാക്സിൻ വിരുദ്ധത ഒക്കെ ഉയർത്തി കൊണ്ട് വരുന്നവർ ആധുനിക ശാസ്ത്ര, സാങ്കേതിക നേട്ടങ്ങൾക്കെതിരെ പൃഷ്ഠം കാണിക്കുകയല്ലേ? എന്ത് കൊണ്ട് കേരളത്തിലെ മാധ്യമങ്ങൾ ഇതൊന്നും കാണുന്നില്ല??

കേരളത്തിലെ മുസ്ലീങ്ങൾ കാശ്മീരിലേയോ, ഗുജറാത്തിലേയോ, ഇസ്രായേലിലേയോ കാര്യങ്ങളോർത്ത് വിഷമിക്കേണ്ട ഒരു കാര്യവുമില്ല. വടക്കേ ഇന്ത്യയിൽ  'വയലൻസ്' കണ്ടമാനം ഉണ്ട്. ഈ ഉത്തരേന്ത്യൻ സമൂഹങ്ങളിലെ 'വയലൻസ്' രാഷ്ട്രീയ ആയുധമാക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ പലപ്പോഴും ചെയ്യുന്നത്. കുറെ നാൾ മുമ്പ് അഞ്ചു ലക്ഷം രൂപ കൊടുത്താൽ വർഗീയ കലാപം നടത്തി തരാമെന്നു പറഞ്ഞു ഒരു അന്വേഷണ ഏജൻസിയുടെ ഒളി ക്യാമറയിൽ ചിലരൊക്കെ പെട്ടിരുന്നു. ഉത്തരേന്ത്യൻ സമൂഹങ്ങളിലെ യാഥാർഥ്യമാണത്. ഇതിൽ സ്ഥാപിത താൽപര്യക്കാരും, മാഫിയാ നേതാക്കളുമുണ്ട്. പശുവിൻറ്റേയും, പന്നിയുടേയും പേരിൽ കലാപമുണ്ടാക്കുന്നു. പെൺകുട്ടികളെ കമൻറ്റടിക്കുന്നതിനെ തുടർന്ന് കലാപമുണ്ടാക്കുന്നു. ബി. ജെ. പി. കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതിനു മുൻപും പശുവിൻറ്റെ പേരില് ഇഷ്ടം പോലെ കൊലപാതകങ്ങൾ വടക്കേ ഇന്ത്യയിൽ നടന്നിട്ടുണ്ട്. അന്നൊക്കെ 24 മണിക്കൂർ ചാനലുകളും, ഫെയ്സ്ബുക്കും, ഓൺലയിൻ പത്രങ്ങളുമില്ലായിരുന്നു. ഇൻറ്റെർനെറ്റ് സൗകര്യങ്ങൾ കാരണം വിദൂര ഗ്രാമ പ്രദേശങ്ങളിലും, ചെറു പട്ടണങ്ങളിലും നടക്കുന്ന കാര്യങ്ങളൊക്കെ അപ്പപ്പോൾ നമ്മൾ അറിയുന്നെന്നേ ഇപ്പോഴുള്ളൂ. അതൊക്കെ കേരളത്തിൽ പ്രചാരണത്തിന് ആയുധങ്ങൾ ആക്കേണ്ട ഒരു കാര്യവുമില്ല.

എന്തായാലും ഇപ്പോൾ കാര്യങ്ങൾ വളരെ വൈകിപ്പോയി. കൗൺസിലിങ് കൊണ്ട്‌ മാറ്റേണ്ട അസുഖം ഇപ്പോൾ ഒരു മേജർ ഓപ്പറേഷൻ കൊണ്ട് മാറ്റേണ്ട അവസ്ഥയിലായിരിക്കുകയാണ്. തീവ്രവാദികൾക്കൊന്നും  മാനസാന്തരം വരുമെന്ന് പ്രതീക്ഷിക്കുവാൻ വയ്യാ. SDPI, PDP, സോളിഡാരിറ്റി, പോപ്പുലർ ഫ്രണ്ട്‌ എന്നീ പാർട്ടികൾ മത തീവ്രവാദത്തിലൂടെ കേരളത്തിൽ വലിയ ഒരു ദുരവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. മിതവാദികളായ മുസ്ലീങ്ങൾ വൈകിയാണെങ്കിലും ഇവർക്കെതിരെ സംസാരിച്ചു തുടങ്ങി എന്നത് മാത്രമാണ് ഒരാശ്വാസം.

2017 ഒക്‌ടോബർ 25, ബുധനാഴ്‌ച

കേരളത്തിലെ ഇസ്‌ലാമിക തീവ്രവാദം

കേരളത്തിൽ ഇസ്‌ലാമിക തീവ്രവാദം എന്നൊന്നില്ല എന്നും കേരളത്തിലെ മുസ്ലീങ്ങളെ തീവ്രവാദവുമായി  ബന്ധിപ്പിക്കുന്ന വാർത്തകൾ മുഴുവൻ വ്യാജമായി സംഘ പരിവാർ സൃഷ്ടിയാണെന്നാണല്ലോ പലരുടെയും ആക്ഷേപം. എന്നാൽ ഇപ്പോൾ കനകമലയിൽ കഴിഞ്ഞ വർഷം രഹസ്യയോഗം ചേർന്ന ഐ.എസ്. പ്രവർത്തകരുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേർ വളപട്ടണം കേരളാ പൊലീസിൻറ്റെ പിടിയിലായി. ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് ലഭിക്കുന്ന വിവരം. കണ്ണൂർ വളപട്ടണത്തു നിന്നും സിറിയയിൽ പോയി ഐ.എസി.-ൽ ചേർന്ന അഞ്ച് യുവാക്കൾക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഏറെക്കാലമായി നാട്ടിൽ വരാതെയുള്ള പലരും കാണാതായ ചിലരും ഐ.എസി.-ൽ എത്തിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് എന്നാണു മാധ്യമ റിപ്പോർട്ടുകൾ.

2016 ഒക്ടോബറിൽ കനകമലയിൽ നടന്ന ഐ.എസ്.ഗുഢാലോചന ക്യാമ്പുമായി ഇപ്പോൾ അറസ്റ്റു ചെയ്തവർക്ക് നേരിട്ട് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കനകമലയിൽ കഴിഞ്ഞ ഒക്ടോബറിൽ ഐ.എസ്. രഹസ്യയോഗം ചേർന്നത്. രഹസ്യ വിവരത്തെ തുടർന്ന യോഗസ്ഥലത്തേക്ക് കടന്നെത്തിയ എൻ.ഐ.എ. സംഘം 15 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കേരളത്തിലെ ഐ.എസ്. (ഇസ്ലാമിക് സ്റ്റേറ്റ്)കേസുകൾക്ക് തുമ്പുണ്ടാക്കിയ കനകമല അറസ്റ്റ് നടന്നിട്ട് ഒരു വർഷം തികയുന്നു. ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)-യുടെ കൊച്ചി ടീം 2016 ഒക്ടോബർ രണ്ടിന് നടത്തിയ കനകമല ഓപ്പറേഷനിലൂടെയാണ് കേരളത്തിലെ ഐ.എസ് ബന്ധം സ്ഥിരീകരിക്കുന്ന ഏറെ നിർണായകമായ അറസ്റ്റ് ഉണ്ടായത്. ഐ.എസ്. എന്ന സംഘടന കേരളത്തിൽ ഉണ്ടെന്നതും അതിൻറ്റെ ആഴവും തീവ്രതയും ദേശീയ അന്വേഷണ ഏജൻസി തിരിച്ചറിഞ്ഞതും യഥാർത്ഥത്തിൽ കനകമല അറസ്റ്റോടെയാണ് എന്നാണു മാധ്യമ റിപ്പോർട്ടുകൾ.

ഇറാഖിലെ മൊസൂളിൽ ഐ.എസ് ക്യാമ്പിൽ ചേരുകയും ഇവിടെത്തെ യുദ്ധമുഖത്ത് പങ്കെടുക്കുകയും ചെയ്ത തൊടുപുഴ സ്വദേശി സുബ്ഹാനിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതും കനകമല അറസ്റ്റിനു ശേഷമുണ്ടായ അന്വേഷണമായിരുന്നു. 2015ൽ മൊസൂളിൽ പോയി തിരിച്ചെത്തിയ സുബ്ഹാനിയെ എൻ.ഐ.എ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തു. 2015 -ലെ പാരീസ് ആക്രമണ പ്രതികളെ തനിക്ക് അറിയാമെന്ന് ചോദ്യം ചെയ്യലിൽ സുബ്ഹാനി സമ്മതിച്ചതോടെ ഫ്രാൻസിൽ നിന്നുള്ള അന്വേഷണ സംഘം സുബ്ഹാനിയെ ചോദ്യം ചെയ്യാനായി കേരളത്തിലെത്തിയിരുന്നു. പാരീസിലെ ഭീകര പ്രവർത്തനത്തിൻറ്റെ വരെ അടിവേരുകൾ കേരളത്തിൽ ഉണ്ടെന്നുള്ളത് ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. തീവ്രവാദവുമായി  ബന്ധിപ്പിക്കുന്ന വാർത്തകൾ മുഴുവൻ വ്യാജമായി സംഘ പരിവാർ സൃഷ്ടിയാണെന്ന് പറയുന്നവർ ഇതൊക്കെ ഏങ്ങനെ ന്യായീകരിക്കും?

കനകമല ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്ത ആറ് പേരും തീവ്ര സലഫി ആശയക്കാരായിരുന്നു. ഇതിൽ രണ്ട് പേരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം ഇപ്പോൾ 'സലഫി സെൻറ്ററുകൾ' കാണാം. അവർ സ്ത്രീകളെ പർദ്ദ ഇടീക്കുന്നു; കേരളത്തിന് അന്യമായ മത ഭീകരത പ്രചരിപ്പിക്കുകയും ചെയ്യുന്നു. പോപ്പുലർ ഫ്രണ്ടിൻറ്റെ പ്രവർത്തനത്തെ കുറിച്ച് പറയാതിരിക്കുകയായിരിക്കും നല്ലത്. ഹാദിയ കേസിന് വേണ്ടി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് 80.22 ലക്ഷം രൂപാ പിരിച്ച കണക്കുകൾ അവർ തന്നെയല്ലേ പുറത്തു വിട്ടത്? ഇങ്ങനെ ആസൂത്രിതവും, സംഘടിതവുമായി മതം മാറ്റുന്ന ആളുകളെ പുരോഗമനം പറയുന്നവർ പിന്തുണയ്ക്കുന്നതാണ് അത്ഭുതം.

നൂറുകണക്കിന് സോഷ്യൽ മീഡിയ ഫെയ്ക് ഐഡികളാണ് ഇസ്‌ലാമിക തീവ്രവാദത്തിന് അനുകൂലമായ നിലപാടെടുക്കുന്നത്. ഓൺലൈനിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ഐസിസ് ലോകമാകമാനം നിരവധി പേരെ തങ്ങളുടെ പ്രസ്ഥാനത്തിലേക്ക് തന്നെ ആകർഷിക്കുന്നു. കഴിഞ്ഞ വർഷം ജൂൺ, ജൂലൈ മാസത്തോടെയാണ് കേരളത്തിൽ നിന്നുള്ള കൂട്ടത്തോടെയുള്ള തിരോധാന കേസുകൾ ഉണ്ടാകുന്നത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 21 അംഗ സംഘം ഇസ്ലാമിക് സ്റ്റേറ്റിലേക്കാണ് പോയതെന്ന് ഇവർ തന്നെ സന്ദേശങ്ങളയച്ചു. മലയാളികളായ യുവതികളും ഐസിസ് ക്യാമ്പിൽ കഴിയുന്നു. എന്നിട്ടും കേരളത്തിലെ പലർക്കും തീവ്രവാദം സൃഷ്ടിക്കുന്ന ഭീകരത മനസിലായിട്ടില്ല. ഇതിനു മുമ്പും എത്രയോ ഇസ്‌ലാമിക തീവ്രവാദ പ്രവർത്തനങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്. കാശ്മീരിൽ കേരളത്തിൽ നിന്ന് പോയവർ സൈന്യത്തിൻറ്റേ വെടിയേറ്റു നേരത്തേ കൊല്ലപ്പെട്ടിരുന്നു. ഭീകരതയ്ക്ക് മതമില്ല എന്ന് പറയുമെങ്കിലും ഇത് മത ഭീകരത തന്നെയാണ്.

സിറിയയിൽ പോയവരെ വ്യക്തമായ തെളിവുണ്ടെങ്കില്‍  പാസ്പോര്‍ട്ട്‌ റദ്ദു ചെയ്ത്, ഇന്ത്യന്‍ പൗരത്വം ഇല്ലാതാക്കി  നാട് കടത്തുകയാണ് വേണ്ടത്. പക്ഷെ ഇവിടുത്തെ മനുഷ്യാവകാശ പ്രവർത്തകരല്ലാതെ ലോകത്ത് വേറെ ഒരിടത്തും ഒരു രാജ്യങ്ങളും ഇവരെ സ്വീകരിക്കുകയില്ല. UAE ഒക്കെയാണെങ്കിൽ ഒരു ചെറിയ സംശയം ഉണ്ടായാൽ പോലും കർശന നടപടി എടുക്കും. സൗദിയും തീവ്രവാദ പ്രവർത്തനങ്ങളോട് ഒരു അലിവും കാണിക്കാറില്ല. പക്ഷെ കേരളത്തിൽ തീവ്രവാദം ചൂണ്ടി കാണിച്ചാൽ അവരെ ഹൈന്ദവ വർഗീയതയുടെ പേരിൽ  സംഘടിതമായി ആക്രമിക്കുന്ന പ്രവണതയാണ് ഉള്ളത്. ഇത് ഒട്ടും ശരിയല്ല താനും. ഒരു പ്രശ്നം പരിഹരിക്കുന്നതിന് ആദ്യമായി അങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് അംഗീകരിക്കലാണ് വേണ്ടത്. എന്തായാലും സിറിയയിൽ പോയി ഐ.എസി.-ൽ ചേർന്ന യുവാക്കളെയൊക്കെ സിറിയയിലേക്ക് തന്നെ തിരിച്ചു വിടാൻ എന്തെങ്കിലും മാർഗം ഉണ്ടോയെന്നാണ് ഇനി പോലീസ് ചിന്തിക്കേണ്ടത്. അല്ലാതെ ഇത് പറഞ്ഞു ഇവിടെയുള്ള മനുഷ്യരുടെ സമാധാനം കെടുത്തുകയല്ല വേണ്ടത്.

2017 ഒക്‌ടോബർ 24, ചൊവ്വാഴ്ച

ഗുജറാത്ത് തിരഞ്ഞെടുപ്പും ഹാർദിക് പട്ടേലും

ഇപ്പോൾ വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പും അവിടെ  ബി.ജെ.പി.-യ്ക്ക് തിരഞ്ഞെടുപ്പ് വിജയം സാധ്യമാകുമോ എന്നുമാണല്ലോ രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്. കോൺഗ്രസിന് വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിച്ചാൽ 2019 -ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ അത് ആത്മ വിശ്വാസം പകരും എന്ന കാര്യത്തിൽ സംശയമില്ല. അത് കൊണ്ട് രാഹുൽ ഗാന്ധി തന്നെ ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണം നയിക്കുന്നു. മറുവശത്ത് പ്രധാന മന്ത്രി നരേന്ദ്ര മോഡിയിലൂടെ വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിക്കുകയാണ് ഗുജറാത്ത് ബി.ജെ.പി. ഘടകം.

അടുത്ത് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.-യ്ക്ക് തിരിച്ചടിയേറ്റിരുന്നു. ഇവിടെ കോൺഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കുകയും ചെയ്തു. 193 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 113 -ഉം കോൺഗ്രസ് നേടിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ച് കയറിയ ഇരുപതോളം ബി.ജെ.പി. എം.എൽ.എ.-മാർ ചെറിയ വോട്ടിൻറ്റെ ഭൂരിപക്ഷത്തിൽ മാത്രമായിരുന്നു. ഇവർക്ക് അയ്യായിരത്തിൽ കുറവ് ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. അന്ന് തന്നെ 20 വർഷം തുടർച്ചയായി ബി.ജെ.പി. ഭരിക്കുന്ന ഗുജറാത്ത് സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ആരംഭിച്ചിരുന്നു.182 സീറ്റുള്ള നിയമസഭയി ലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആത്മ വിശ്വാസം പകരുന്ന കാര്യവും ഇതാണ്.

പക്ഷെ എളുപ്പമല്ല കാര്യങ്ങൾ. നോട്ട് നിരോധനവും ജി.എസ്.ടി.-യുമെല്ലാം തിരിച്ചടിയാകും എന്ന തോന്നലുണ്ട്. സംവരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും, ജി.എസ്.ടി.-യും ഗുജറാത്തിലെ പ്രമുഖരായ പട്ടേലന്മാരെ ബി.ജെ.പി.-യ്ക്ക് എതിരായി കഴിഞ്ഞതു പോലുള്ള തോന്നലുണ്ട്. ഗുജറാത്തിലെ വ്യാപാര മേഖലയിൽ ഏറ്റവും സജീവമായിട്ടുള്ളത് പട്ടേലന്മാരാണ്. ജി.എസ്.ടി.-യിലെ ആശയക്കുഴപ്പങ്ങൾ ഇവരെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇതിനൊപ്പം ഗോ സംരക്ഷകരുടെ മർദനം ഏറ്റു വാങ്ങിയ ദളിതരും ഗുജറാത്തിൽ ബി.ജെ.പി.-യ്ക്ക് എതിരാണ്. ഇതൊക്കെ കൊണ്ട് കോൺഗ്രസിന് വീണ്ടും ഗുജറാത്ത് പ്രതീക്ഷയാവുകയാണ്.

ആശിഷ് താക്കൂറിൻറ്റെ നേതൃത്വത്തിലുള്ള ഒ.ബി.സി. ഏക്താ മഞ്ചും ബി.ജെ.പി.-യ്ക്ക് വെല്ലുവിളി ഉയർത്തുകയാണ്. ഗോ സംരക്ഷകർ ദളിതർക്ക് നേരെ നടത്തിയ അക്രമങ്ങൾ ഒൻപത് ശതമാനത്തോളമുള്ള ദളിത് വോട്ടുകൾ നഷ്ടമാക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. മുസ്ലീമുകൾക്കെ പൊതുവെ കോൺഗ്രസിനോടാണ് താൽപര്യവും. ജി.എസ്.ടി. വരുത്തിവെച്ച പ്രശ്നങ്ങൾ ബിസിനസുകാർക്കും ബി.ജെ.പി.-യോട് അകലാൻ കാരണമായിട്ടുണ്ട്.

ഗുജറാത്തിൽ ബി.ജെ.പി.-യ്ക്ക് തിരിച്ചടിയുണ്ടാകും എന്ന തിരിച്ചറിവിലാണ് കോൺഗ്രസിൽ നിന്നും ശങ്കർ സിങ് വഗേലയെ അവർ ചാക്കിട്ടു പിടിച്ചത്. വഗേലയുടെ പക്ഷത്തുള്ള എം.എൽ.എ.-മാരെ മറുപക്ഷത്ത് എത്തിച്ച ബി.ജെ.പി. തന്ത്രത്തിന് രാജ്യസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിരുന്നു. അഹമ്മദ് പട്ടേൽ രാജ്യസഭയിലേക്ക് എത്തിയത് കോൺഗ്രസിന് പുത്തൻ ഉണർവും സമ്മാനിച്ചു. പക്ഷെ ഇപ്പോഴും ശങ്കർ സിംഗ് വഖേല ബി.ജെ.പി.-യിലേക്ക് പോയിട്ടില്ല. അദ്ദേഹത്തിൻറ്റെ അനുയായികൾ രൂപീകരിച്ച 'ജൻ വികൽപ്'  എന്ന പുതിയ പാർട്ടിയിൽ ചേർന്നു കൊണ്ട് ഒരു മൂന്നാം മുന്നണിയ്ക്കു വേണ്ടിയുള്ള ശ്രമത്തിലാണ്. അങ്ങനെയൊരു മുന്നണി വന്നാൽ വോട്ട്  ഭിന്നിക്കുവാൻ   സാധ്യതയുണ്ട്. അത് കോൺഗ്രസിന് ഗുണമാണോ, ദോഷമാണോ ചെയ്യാൻ പോകുന്നതെന്ന് കണ്ടു തന്നെ അറിയണം.

ഗുജറാത്ത് നിയമസഭയിലെ 182 എം.എൽ.എ.-മാരിൽ 58 പേരെയും സംഭാവന ചെയ്തിരിക്കുന്നത് സൗരാഷ്ട്ര മേഖലയാണ്. പട്ടേൽ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗത്തിന് വലിയ സ്വാധീനമുള്ള മേഖലയാണ് സൗരാഷ്ട്ര. അതുകൊണ്ട് തന്നെ ഇവരുടെ പിന്തുണ ഉറപ്പാക്കി ബി.ജെ.പി.-യെ നേരിടാനാണ് കോൺഗ്രസിൻറ്റെ ലക്ഷ്യം. ഗുജറാത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ പട്ടേൽ വിഭാഗത്തിൻറ്റെ പിന്തുണ കോൺഗ്രസ് ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പട്ടീദാർ സമര നായകൻ ഹാർദിക് പട്ടേൽ അടക്കം സംസ്ഥാന സർക്കാരിന് അടുത്തകാലത്ത് പ്രതിസന്ധിയുണ്ടാക്കിയ ജാതി നേതാക്കളെ മത്സരിപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. പട്ടേൽ സമുദായ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഹർദിക് പട്ടേൽ, ദളിത് നേതാവ് ജിഗ്നേഷ് മേവാനി, ഠാക്കൂർ സമുദായ നേതാവ് അൽപേഷ് ഠാക്കുർ എന്നിവരെയാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിപ്പിക്കാനൊരുങ്ങുന്നത്. ഇതിൽ ഹർദിക് പട്ടേൽ മത്സരത്തിനില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ കോൺഗ്രസിന് ഉറച്ച പിന്തുണ നൽകുമെന്നും അറിയിച്ചു.  ദളിതരും,  പട്ടേലന്മാരും, ഠാക്കൂർമാരും കൂടെ നിൽക്കുമെന്ന് കോൺഗ്രസ് കരുതുന്നു. ഇങ്ങനെ സംഭവിച്ചാൽ ജാതി സമവാക്യമെല്ലാം ബി.ജെ.പി.-യ്ക്ക് എതിരാവുകയാണ്. അതാണ് കോൺഗ്രസിന് ഗുജറാത്തിൽ പ്രതീക്ഷ നൽകുന്നതും.

ഇതിൽ ഏറ്റവും പ്രധാനം ഗുജറാത്തിലെ വോട്ട് ബാങ്കായ പട്ടേൽ സമുദായം കോൺഗ്രസിനോട് അടുക്കുകയാണ് എന്നതാണ്. പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ, ദലിത് നേതാവ് ജിഗ്‌നേഷ് മെവാനി, പിന്നാക്കദലിത്ആദിവാസി ഐക്യവേദി നേതാവ് അൽപേഷ് താക്കൂർ ഇവരുടെയെല്ലാം പിന്തുണ ഉറപ്പാക്കിയാൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് ജയിക്കാൻ നല്ല സാധ്യതയുണ്ട്. ഈ യുവജന നേതാക്കൾ കോൺഗ്രസിനോട് എന്തുകൊണ്ട് അടുക്കുന്നു എന്ന് ചോദിക്കുമ്പോഴാണ് 'ഗുജറാത്ത് വികസന മോഡലിലെ' പ്രശ്നങ്ങൾ നാം കാണുന്നത്.

വികസനം, വികസനം എന്ന് പറഞ്ഞാൽ ബഹു നില കെട്ടിടങ്ങളും, വീതിയേറിയ റോഡുകളും, ഫ്ലൈ ഓവറുകളും മാത്രമല്ല. അത് സാധാരണ ജനങ്ങളുടെ ആരോഗ്യവും, വിദ്യാഭ്യാസപരമായ പുരോഗതിയും കൂടിയാണ്. 20 വർഷം BJP ഗുജറാത്ത് ഭരിച്ചിട്ട് അവിടെ സ്ത്രീ പുരുഷ അനുപാതം വളരെ മോശമാണ്. പെൺ ഭ്രൂണഹത്യ വ്യാപകമായി നടക്കുന്നു. വിവാഹ പ്രായമായ ആണുങ്ങൾക്ക് പെണ്ണു പോലും കിട്ടുന്നില്ല. ഇതൊക്കെയാണോ വികസനം എന്ന് പറഞാൽ?പട്ടേൽ സമുദായത്തിൽ പെട്ടവർ അന്യ സംസ്ഥാനങ്ങളിൽ നിന്ന് പെൺകുട്ടികളെ ഗുജറാത്തിൽ ഇറക്കുമതി ചെയ്യുകയാണ്. ഈയിടെ 42 ഒറിയ പെൺകുട്ടികൾക്ക് വേണ്ടി ക്യൂ നിന്നത് 5000 പേരാണ്. വെറുതെയല്ല അമർത്യ സെൻ ഈയിടെ പൊതു ജനാരോഗ്യവും, വിദ്യാഭ്യാസവും സൃഷ്ടിക്കാതെ വ്യവസായ പുരോഗതി നേടാൻ യത്നിക്കുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം ഇന്ത്യയാണെന്ന് പറഞ്ഞത്.

ഇതു കൂടാതെയാണ് കാർഷിക മേഖലയിലെയും, വ്യാവസായിക മേഖലയിലെയും പ്രശ്നങ്ങൾ. ഹാർദിക് പട്ടേൽ തന്നെ ഈ കാര്യം പറഞ്ഞു കഴിഞ്ഞു. കർഷകർ ആത്മഹത്യ ചെയ്യുന്നു. തൊഴിൽ വളർച്ചാ നിരക്കുകൾ വളരെ കുറവാണ്. ഗുജറാത്തിൽ ഒരു പോലീസ് കോൺസ്റ്റബിൾ ആയി ജോലി കിട്ടാൻ 25 ലക്ഷം രൂപാ കൈക്കൂലി കൊടുക്കണമെന്നാണ് ഹാർദിക് പട്ടേൽ പറയുന്നത്. കഴിഞ്ഞ 20 വർഷങ്ങൾക്കുള്ളിൽ 2 ലക്ഷം കർഷകർ ആത്മഹത്യ ചെയ്തു എന്നാണ് നാഷണൽ ക്ര്യം റെക്കോർഡ്സ് ബ്യൂറോ പറയുന്നത്. റഷ്യൻ T .V . പോലും ഇന്ത്യൻ കർഷകരുടെ ദുരിത കഥകൾ പ്രക്ഷേപണം ചെയ്തു. എന്നിട്ടും നമ്മൾ ഇന്ത്യാക്കാർ അറിയുന്നില്ല. UPA ആദ്യം ഭരണത്തിലേറിയപ്പോൾ എല്ലാ എതിർപ്പുകളേയും മറി കടന്നാണ് കാർഷിക കടങ്ങൾ എഴുതി തള്ളാൻ മൻമോഹൻ സിംഗ് തയാറായത് എന്ന് സഞ്ജയ് ബാറു തന്റ്റെ 'Accidental Prime Minister' എന്ന പുസ്തകത്തിൽ സാക്ഷ്യ പെടുത്തുന്നു. കാർഷിക കടങ്ങൾ എഴുതി തള്ളൂമ്പോൾ 'Social Good' എന്ന മഹത്തായ ആശയം ആണ് മുൻ പ്രധാന മന്ത്രി മുന്നോട്ടു വെച്ചത്. പക്ഷെ കഴിഞ്ഞ കുറെ വർഷങ്ങളായി ആയിര കണക്കിന് കർഷകർ ആത്മഹത്യ ചെയ്യുന്നു. BJP ഭരിക്കുന്ന മഹാരാഷ്ട്രയിൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ നൂറു കണക്കിന് കർഷകരാണ് ആത്മഹത്യ ചെയ്തത്.

നഗരങ്ങളിലെ പോലെ ഗുജറാത്തിലെ ഗ്രാമങ്ങളിൽ വളർച്ചയുടെ ഗുണഫലങ്ങൾ എത്തിയിട്ടില്ല. ഹാർദിക് പട്ടേൽ ഈയിടെ പറഞ്ഞത് ഗുജറാത്തിൽ 24 മണിക്കൂറും വൈദ്യുതി കിട്ടുന്ന ഒരു ഗ്രാമം പോലുമില്ല എന്നാണ്. 20 വർഷം തുടർച്ചയായി ബിജെപി ഗുജറാത്ത് ഭരിച്ചിട്ട് അവിടെ ഗ്രാമ പ്രദേശങ്ങളിലുള്ള പലർക്കും ഇപ്പോഴും കക്കൂസില്ല. കൃഷിയുടെ കാര്യത്തിലാണെങ്കിൽ ഹാർദിക് പട്ടേൽ പറയുന്നത് പോലെ ഭൂമി പല തലമുറകൾ ആയി വീതിക്കപെട്ടു പോയത് കൊണ്ട് ഇന്നത്തെ തലമുറയിൽ ഉള്ള ആളുകൾക്ക് കൃഷി ചെയ്യാൻ ഭൂമിയില്ല. കൃഷി നാശം വന്നാൽ അവരെ സംരക്ഷിക്കാൻ സർക്കാരുകൾ തയാറാകുന്നില്ല. തൊഴിലെടുക്കാമെന്നു കരുതിയാൽ തൊഴിൽ രംഗത്ത് വളർച്ചയില്ല. സർക്കാർ ജോലിക്കാവട്ടെ, മുടിഞ്ഞ കൈക്കൂലിയും. പിന്നെങ്ങനെ യുവാക്കളിൽ നിരാശയും, അമർഷവും വരാതിരിക്കും?

ബി.ജെ.പി. യുവാക്കളിലെ ഈ നിരാശയും, അമർഷവും വളരെ തന്ത്രപൂർവം വഴി മാറ്റി വിട്ടത് 'സോഷ്യൽ എൻജിനീയറിങ്ങിൽ' കൂടി അല്ലെങ്കിൽ വേറൊരു രീതിയിൽ പറയുകയാണെങ്കിൽ ജനങ്ങളെ ഭിന്നിപ്പിച്ചു കൊണ്ടായിരുന്നു. 2001-ൽ ഗുജറാത്തിൽ നിയമ സഭാതിരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കി നിൽക്കെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടായി. കേശുഭായി പട്ടേലിൻറ്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. മന്ത്രിസഭക്കെതിരെ ഭരണ വിരുദ്ധ വികാരം ശക്തമെന്നു കേന്ദ്രം തിരിച്ചറിയുന്നു. അപ്പോൾ നേതൃ മാറ്റത്തിലൂടെ നരേന്ദ്ര മോഡിയെ മുഖ്യമന്ത്രിയാക്കുന്നു. 2002-ൽ  ഗോധ്രയിൽ ട്രെയിൻ കത്തിക്കപ്പെടുന്നു. അടുത്ത ദിവസങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ സംഘടിത ആക്രമണം. ഗോന്ധ്ര കലാപം, വ്യാജ ഏറ്റു മുട്ടൽ, മുസ്ലീങ്ങൾക്ക് നേരെ നിരന്തരമായ അധിക്ഷേപം - ഇവയിലൂടെ സമൂഹത്തെ ഭിന്നിപ്പിച്ചു. ഇപ്പോൾ ഗുജറാത്തിൽ മുസ്ലിംസിനു താമസിക്കാൻ ഒരു ഏരിയ, ഹിന്ദുവിന് വേറെ ഏരിയ എന്നീ രീതിയാണ്. ഗോന്ധ്ര കലാപത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നരേന്ദ്ര മോദിയെ ഇന്ത്യ റ്റുഡേ വിശേഷിപ്പിച്ചത് 'ദ ഗ്രെയ്റ്റ് ഡിവൈഡർ' എന്നായിരുന്നു.

ഇതൊക്കെ കൂടാതെയാണ് ഗുജറാത്തിലെ സാമൂഹ്യ പ്രശ്നങ്ങൾ. മദ്യനിരോധന സംസ്ഥാനമായ ഗുജറാത്തിലാണ് ഏറ്റവും കുടുതൽ ചാരായമുള്ള സംസ്ഥാനങ്ങളിലൊന്ന് എന്നാണ് ഗുജറാത്തിൽ പോയിട്ടുള്ള പലരും പറയുന്നത്. ചാരായത്തിന് ഗുജറാത്തിൽ വില വളരെ കുറവാണെന്നതാണ് കാരണം. പല സ്ഥലങ്ങളിലും അടുക്കളയിൽ കോട കലക്കി വാറ്റിയാണ് ചാരായം കൊടുക്കുന്നത്. എല്ലാ മാസവുംപോലീസ് വരും - പടി വാങ്ങാൻ. ഒരു പ്രശ്നവും ഇല്ല. ഇങ്ങനെ അഴിമതിയും, മദ്യപാനവും ഒരു പ്രത്യേക മാഫിയാ സംസ്കാരം സൃഷ്ടിക്കുന്നു.

പക്ഷെ ഇത്തരം സാമ്പത്തിക, സാമൂഹ്യ പ്രശ്നങ്ങളും, യുവാക്കളിലുള്ള നിരാശയും, അമർഷവും ഒക്കെ ഉണ്ടെങ്കിലും അതൊക്കെ വോട്ടായി മാറുമെന്ന് ഒരു ഉറപ്പും ഇല്ലാ. കോൺഗ്രസിൽ എവിടെയും ഉള്ളപോലത്തെ തമ്മിൽ തല്ലും, തൊഴുത്തിൽ കുത്തും തന്നെ കാരണം. 1976 -ൽ ആദ്യമായി മുഖ്യമന്ത്രിപദത്തിലെത്തിയ മാധവ് സിങ് സോളങ്കി മൂന്നു തവണ മുഖ്യമന്ത്രിയായി ഉരുക്കു മുഷ്ടിയോടെ ഗുജറാത്ത് ഭരിച്ചു. ഇന്നങ്ങനെയുള്ള നേതാക്കന്മാർ ഗുജറാത്തിൽ കോൺഗ്രെസിനില്ല. ഗുജറാത്തിലെ ഇപ്പോഴത്തെ  കോൺഗ്രസ് അധ്യക്ഷൻ മാധവ് സിങ് സോളങ്കിയുടെ മകൻ ഭരത് സിങ് സോളങ്കിയാണ്. അദ്ദേഹത്തെ കൂടാതെ സോണിയാ ഗാന്ധിയോട് വളരെ അടുപ്പമുള്ള അഹമ്മദ് പട്ടേലിൻറ്റെ ഗ്രൂപ്പുമുണ്ട് ഗുജറാത്തിൽ. ഇങ്ങനെ വ്യത്യസ്‍തരായ ഗ്രൂപ്പുകൾ കേരളത്തിലെന്നതു പോലെ ഗുജറാത്തിലും കോൺഗ്രസിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പ്രശ്നങ്ങൾ അനവധി ഉള്ളപ്പോഴും ഒറ്റക്കെട്ടായി മുന്നേറുന്ന ബി.ജെ.പി.-യെ അതുകൊണ്ടു തന്നെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തോൽപ്പിക്കുക കോൺഗ്രസിന് വലിയ വെല്ലുവിളിയാണ്.

2017 ഒക്‌ടോബർ 23, തിങ്കളാഴ്‌ച

നമ്പി നാരായണൻറ്റെ ആത്മകഥയും, ഐ.എസ്.ആർ. ഓ. ചാര കേസും

ഐ.എസ്.ആർ. ഓ. ചാരക്കേസ് ISRO-യെ 20 വർഷം പിന്നോട്ട് നയിച്ചു എന്നും, ചാരക്കേസ് ആസൂത്രണം ചെയ്തത് അമേരിക്കയുടെ സെൻട്രൽ ഇൻറ്റലിജൻസ് ഏജൻസിയായിരുന്നെന്നും (സി.ഐ.എ.), ചാരക്കേസ് ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ത്യ ബഹിരാകാശ പരീക്ഷണങ്ങളിൽ നാസയെ കടത്തിവെട്ടിയേനെ എന്നുമാണ് ഏറെ വിവാദമുണ്ടാക്കിയ ISRO ചാര കേസിലെ പ്രതിയാക്കപ്പെട്ട ശാസ്ത്രജ്ഞൻ നമ്പി നാരായണൻ തൻറ്റെ ആത്മകഥയിൽ പറയുന്നത്. ഐ.എസ്.ആർ.ഓ.-യുടെ വളർച്ച തടയുക എന്ന ഉദ്ദേശ്യമായിരുന്നു ചാരക്കേസിന് പിന്നിലെന്നും അദ്ദേഹം വെളിപ്പെടുത്തി. ചാര കേസിലെ പ്രതിയാക്കപ്പെട്ട ശാസ്ത്രജ്ഞൻ നമ്പി നാരായണൻറ്റെ ആത്മകഥയായ 'ഓർമകളുടെ ഭ്രമണപഥം' ഞാൻ വായിച്ചിട്ടില്ല. മാധ്യമ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് ഇത് പറയുന്നത്.

 ISRO ചാര കേസിൻറ്റെ തുടക്കം മറിയം റഷീദയയേയും ഫൗസിയ ഹസ്സനെയും വിസ കാലാവധി കഴിഞ്ഞു കേരളത്തിൽ തങ്ങി എന്ന കാരണം പറഞ്ഞു അറസ്റ്റ് ചെയ്തത്  മുതലാണ്. അവരുടെ കസ്റ്റമേഴ്സ് ആയി ഐ.എസ്.ആർ. ഓ.- -യിലെ ഏതോ ജീവനക്കാരുടെ ഐ. ഡി. കാർഡ് കിട്ടിയത് മുതലാണ് ചാരകേസിൻറ്റെ തുടക്കം എന്നാണ് ISRO ചാര കേസിനെ പറ്റി എഴുതിയിട്ടുള്ള പലരും ചൂണ്ടി കാണിക്കുന്നത്. അതുകൊണ്ട് ISRO ചാര കേസിനെ പറ്റി എഴുതിയിട്ടുള്ള ചിലരൊക്കെ അടിസ്ഥാനപരമായി ഇതൊരു വ്യഭിചാര കഥയായിട്ടാണ് കണക്കാക്കുന്നത്. മലയാളത്തിലെ മഞ്ഞ പത്രങ്ങൾക്ക് കൊയ്ത്തുകാലം ആരംഭിച്ചതും ഇത് മൂലമാണ്. അന്ന് ചാനലുകൾ ഇല്ലാതിരുന്നത് മലയാളികളുടെ ഭാഗ്യം!!!!

ക്രയോജനിക് എൻജിൻ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യുന്ന കാര്യത്തിൽ റഷ്യയടക്കമുള്ള രാജ്യങ്ങളെ തടഞ്ഞും, ഉപരോധമേർപ്പെടുത്തിയും ഇന്ത്യ സ്‌പേസ് ക്ലബ്ബിൽ കയറുന്നത് തടയാൻ അമേരിക്ക കളിച്ച കളികളാണ്  ISRO ചാര കേസ് എന്നും പറയപ്പെടുന്നു. അതാണെന്ന് തോന്നുന്നു ശാസ്ത്രജ്ഞൻ നമ്പി നാരായണൻറ്റെ ആത്മകഥയായ 'ഓർമകളുടെ ഭ്രമണപഥത്തിലെ' പ്രധാന വാദം. 11 ആണവ ശാസ്ത്രഞ്ജന്മാർ കൊല്ലപ്പെട്ട ഇന്ത്യാ ഗവൺമെൻറ്റ് RTI പ്രകാരം പുറത്തു വിട്ട് കണക്കുമെല്ലാം ISRO ചാര കേസിൻറ്റെ കൂടെ വായിക്കണമോ??? ചോദിച്ചാൽ എനിക്കറിഞ്ഞു കൂടാ എന്ന് ഉത്തരം പറയാനേ കഴിയൂ. കാരണം സെക്യൂരിറ്റിയുടെ തലപ്പത്തും, ഭരണ സിരാ കേന്ദ്രങ്ങളുടെ തലപ്പത്തും നടക്കുന്ന എല്ലാ കാര്യങ്ങളും ആ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തന്നെ പൂർണമായും അറിയില്ലല്ലോ.

കോൺഗ്രസിലെ ഒരു വിഭാഗം അവരുടെ രാഷ്ട്രീയ മുന്നേറ്റത്തിന് ഐ.എസ്.ആർ. ഓ. ചാരക്കേസ് ഉപയോഗിച്ചു എന്നുള്ളത് തർക്കമറ്റ കാര്യമാണ്. രമൺ ശ്രീവാസ്തവയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതിന് ശേഷം കോൺഗ്രസ്സിലെ ആൻറ്റണി ഗ്രൂപ്പു നേതാക്കളായ വി. എം. സുധീരൻ, ഉമ്മൻചാണ്ടി, ചെറിയാൻ ഫിലിപ്പ്, എം.ഐ. ഷാനവാസ് മുതലായവവരും കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരും മറ്റും ഡൽഹിയിലെത്തി ഹൈക്കമാൻറ്റിനു മേൽ നേതൃമാറ്റം എന്ന ആശയം ശക്തിയായി അന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഒടുവിൽ 1995 മാർച്ചിൽ കെ. കരുണാകരൻ രാജിവെച്ചു. ഐ.എസ്.ആർ. ഓ. ചാരക്കേസും, ഹൈക്കോടതിയുടെ രമൺ  ശ്രീവാസ്തവയ്ക്കെതിരെയുള്ള പരാമർശത്തിനും, സസ്‌പെൻഷനും ശേഷമാണ് കെ. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്. പിന്നാലെ എ.കെ. ആൻറ്റണി അധികാരത്തിൽ വന്നു. ആ നേതൃമാറ്റത്തിന്‌ പിന്നിൽ തീർച്ചയായും ഐ.എസ്.ആർ. ഓ. ചാരക്കേസ് ഉണ്ടായിരുന്നു.

സിബി മാത്യൂസിൻറ്റെ 'നിർഭയം' എന്ന പുസ്തകത്തിൽ ഏറെ വിവാദമുണ്ടാക്കിയ ISRO ചാര കേസിലെ പ്രതിയാക്കപ്പെട്ട ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്:
“നമ്പി നാരായണനെതിരെ അറസ്റ്റു ചെയ്യാനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. ബാംനഗ്ളൂരിൽ നിന്നും അറസ്റ്റു ചെയ്ത ചന്ദ്രശേഖരൻറ്റെ മൊഴി, നമ്പി നാരായണനെയും ഫൗസിയ ഹസനെയും ഹോട്ടൽ മുറിയിൽ വച്ച് കണ്ടുവെന്നും അവർ ഒരു ബിസിനസ് ഡീലാണ് സംസാരിക്കുന്നതെന്ന് ഫൗസിയ പറഞ്ഞതുമാണ്. ഇതിനു പുറമെ, നമ്പി നാരായണൻറ്റെ വീട്ടിൽ ഉപയോഗിച്ചിരുന്ന ഫോണിൽനിന്നും അനേകം കോളുകൾ അമേരിക്ക, റഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണ് വിളിച്ചിരിക്കുന്നത്. ഈ ടെലഫോണാകട്ടെ കുര്യൻ കളത്തിൽ എന്ന വൻകിട കോൺട്രാക്ടറുടെ പേരിൽ എടുത്തിരിക്കുന്നതാണ്. മറിയം റഷീദ് അറസ്റ്റു ചെയ്യപ്പെട്ട പത്താം ദിവസം നമ്പി നാരായണൻ ഐ.എസ്.ആർ.ഒ.-യിൽനിന്നും സ്വയം വിരമിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ ഡയറക്ടറായിരുന്ന മുത്തുനായകത്തിന് നൽകി. അദ്ദേഹം അപേക്ഷ ശുപാർശ ചെയ്തതുകൊണ്ട് കേന്ദ്ര ഗവൺമെൻറ്റിലെ ഡിപ്പാർട്ട്മെൻറ്റ് ഓഫ് സ്പേസ് അധികൃതർക്ക് അയച്ചുകൊടുത്തു. സ്വാഭാവികമായും ആരോപണവിധേയനായ ഒരാൾ ഐ.എസ്.ആർ.ഒ. പോലുള്ള സ്ഥാപനത്തിൽനിന്നും ജോലി രാജിവെച്ചാൽ അയാൾ സിംഗപ്പൂരിലേക്കോ മറ്റോ കടന്നുകളയാനുള്ള സാധ്യതകൾ ഏറെയാണ്. ഇതിനു മുമ്പും പല ശാസ്ത്രജ്ഞരും, അവരുടെ സേവനത്തിന് മറ്റു രാജ്യങ്ങളിൽ കൂടുതൽ ശമ്പളവും സൗകര്യവും കിട്ടുമെന്നറിഞ്ഞു കൊണ്ട് നാടു കടന്നിട്ടുണ്ട്. ഇവരുടെ പേരിൽ എന്തെങ്കി ലും കേസുണ്ടാവുകയാണെങ്കിൽ പിന്നീടൊരിക്കലും അവരെ അറസ്റ്റു ചെയ്യുവാൻ പറ്റാത്തവിധം അവർ രക്ഷപ്പെട്ടിട്ടുണ്ട്. ഈ അവസ്ഥ ഉണ്ടാകരുത് എന്നു കാണിച്ച് നമ്പി നാരായണനെ അറസ്റ്റു ചെയ്യാം.......
യഥാർത്ഥത്തിൽ മറിയം റഷീദയും ഫൗസിയയും ഇന്ത്യയിൽ എന്തിനു വന്നു? അവരും ശാസ്ത്രജ്ഞന്മാരും ചാരവൃത്തി നടത്തിയതിനു തെളിവുണ്ടോ? കേരളാ പൊലീസിൻറ്റെ കണ്ടെത്തലുകൾ  കണ്ടെത്തലുകൾ എത്രത്തോളം സത്യമായിരുന്നു? ഐ.ബി.യുടെ വിലയിരുത്തലുകൾ എന്തായിരുന്നു? റോയുടെ ഇടപെടലുകൾ എത്രത്തോളമുണ്ട്? ഇതൊന്നും സുപ്രീംകോടതി ചർച്ച ചെയ്തില്ല…."

 IB-യും, RAW -യും തുടങ്ങി വെച്ച കേസന്വേഷണം ഏറ്റെടുക്കുക മാത്രമാണ് കേരളാ പോലീസ് ചെയ്തത്. ചാരക്കേസ് കാലത്ത് പോലീസ് ഉദ്യോഗസ്ഥനായിരുന്ന രമൺ ശ്രീവാസ്തവയെ കേന്ദ്ര ഇൻറ്റലിജൻസ് ബ്യുറോ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും താനാണ് അറസ്റ്റ് ചെയാതിരുന്നതെന്ന് സിബി മാത്യുസ് ആത്മകഥയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. രമൺ ശ്രീവാസ്തവയുടെ കാര്യത്തിൽ അന്വേഷണം നടത്താതിരുന്നതും, ISRO -യിലെ ഉന്നതനായ ഒരു ശാസ്ത്രഞ്ജൻറ്റെ വളരെ വിശദമായ മൊഴി കേസ് ഡയറിയിൽ അദ്ദേഹത്തിൻറ്റെ അഭ്യർത്ഥന പ്രകാരം ഉൾപെടുത്താതിരുന്നതും തനിക്കു സംഭവിച്ച വലിയ വീഴ്ചയായി സിബി മാത്യുസ് ആത്മകഥയിൽ സമ്മതിക്കുന്നു. ISRO ചാര കേസിൽ ഉൾപ്പെട്ടിരുന്നു എന്ന്‌ കരുതപ്പെടുന്ന രമൺ ശ്രീവാസ്തവയെ പിന്നീട് ഇടതു മുന്നണി സർക്കാർ തന്നെ ഡി.ജി.പി. ആക്കി. കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കുക എന്ന ഉദ്യമം വിജയിച്ചതിനാൽ എ.കെ. ആൻറ്റണിയും, ഉമ്മൻ ചാണ്ടിയും ഐ.എസ്.ആർ. ഓ. ചാരക്കേസിൽ പിന്നീട് വലിയ താൽപര്യമൊന്നും കാണിച്ചില്ല എന്നത് സമീപ കാല ചരിത്രം.

ഇതൊക്കെ ISRO ചാര കേസിനെ പ്രതികൂലമായി ബാധിച്ചോ? ബാധിച്ചു എന്ന് തന്നെയാണ് സിബി മാത്യുസ് സർവീസ് സ്റ്റോറിയായ 'നിർഭയത്തിൽ' പറയുന്നത്. ISRO ചാര കേസിൽ ഇടതു പക്ഷവും തികഞ്ഞ നിരുത്തരവാദിത്ത്വം ആണ് കാണിച്ചത്. CPI -യുടെ നോമിനിയായ ഇന്ദ്രജിത് ഗുപ്ത കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തെ സ്വാധീനിച്ചു വേണ്ട അന്വേഷണമൊന്നും ഇടതു മുന്നണി നടത്തിയില്ല. അഡ്വക്കേറ്റ് ജനറലായിരുന്ന എം.കെ. ദാമോദരനും, മുൻ മുഖ്യ മന്ത്രിയായിരുന്ന സഖാവ് ഇ.കെ. നയനാരും ചില ശ്രമങ്ങൾ നടത്താതിരുന്നില്ല. പക്ഷെ അതൊന്നും ഫലം കണ്ടില്ല. ഇടതു മുന്നണി സർക്കാരിനെ വിശ്വസിച്ചു അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ പിന്നീട് ബലിയാടായി. കേരളാ പോലീസ് ഈ കേസ് വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ അന്വേഷിച്ചിരിന്നുള്ളൂ. അതൊക്കെ ഇൻറ്റെലിജെൻസ് ബ്യുറോയുടെയും, RAW-യുടെയും മേൽനോട്ടത്തിലും ആയിരുന്നു. പിന്നെങ്ങനെ നമ്പി നാരായണനും, മറ്റു പലരും ആരോപിക്കുന്നത് പോലെ സിബി മാത്യൂസ് മാത്രം കുറ്റക്കാരനാകും? അന്ന് ഐ.ബി.-യുടെ കേരളഘടകം തലവൻ, അതായത് അന്നത്തെ ജോയിൻറ്റ് ഡയറക്ടർ മാത്യു ജോണും, ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാറും ആയിരുന്നു. രണ്ടു പേരും ഐ.പി.എ .സ്.- കാരും സിബി മാത്യൂസിനെക്കാൾ സീനിയറുമായിരുന്നു. ഇവരൊക്കെ പ്രവർത്തിച്ചത് ഡൽഹിയിലെ മേലുദ്യോഗസ്ഥരുടെ അറിവോട് കൂടിയല്ലായിരുന്നുവോ?

മലോയ് കൃഷ്ണ ധർ എന്ന മുൻ ഇൻറ്റെലിജെൻസ് ഓഫീസർ എഴുതിയ 'ഓപ്പൺ സീക്രട്സ്' എന്ന പുസ്തകത്തിൽ  മലോയ് കൃഷ്ണ ധർ പറയുന്നത് യാതൊരു ആവശ്യവുമില്ലാതെ  IB -യിലെ ചിലരുടെ 'ഓവർ എന്തൂസിയാസം' മൂലം പ്രധാന മന്ത്രിയായിരുന്ന നരസിംഹ റാവുവിൻറ്റെ മകനായ പ്രഭാകര റാവുവിൻറ്റെ പേര് ഈ കേസിലേക്ക് വലിച്ചിട്ടത് കൊണ്ടാണ്  CBI-യുടെ നെത്ര്വത്ത്വത്തിൽ ഈ കേസൊതുക്കിയത് എന്നാണ്. മലോയ് കൃഷ്ണ ധർ കേരളാ പോലീസ് തികഞ്ഞ പ്രൊഫെഷണലിസത്തോട് കൂടിയാണ് ഈ കേസ് അന്വേഷിച്ചതെന്നും  'ഓപ്പൺ സീക്രട്സ്' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. രമൺ ശ്രീവാസ്തവയുടെ ഉന്നത ബന്ധങ്ങൾ, പ്രധാന മന്ത്രിയായിരുന്ന നരസിംഹ റാവുവിൻറ്റെ മകനായ പ്രഭാകര റാവുവിൻറ്റെ ബന്ധം IB കണ്ടെത്തിയത്,  ISRO -യിലെ തന്നെ ഉന്നതരുടെ ഇടപെടൽ, തൻറ്റെ തന്നെ ചില ഗുരുതരമായ പാളിച്ചകൾ - ഇതെല്ലാം ആണ്  ISRO ചാര കേസിൽ വലിയ തിരിച്ചടികൾ ഉണ്ടാക്കാൻ ഉള്ള കാരണമായി  സിബി മാത്യൂസ് നിരത്തുന്നത്. ഇതിൽ പ്രധാന മന്ത്രിയായിരുന്ന നരസിംഹ റാവുവിൻറ്റെ മകനായ പ്രഭാകര റാവുവിൻറ്റെ ബന്ധം IB കണ്ടെത്തിയതിനെ കുറിച്ച് 'നിർഭയത്തിൽ' പറയുന്നില്ലെങ്കിലും മലോയ് കൃഷ്ണ ധർ എന്ന മുൻ intelligence ഓഫീസർ എഴുതിയ 'ഓപ്പൺ സീക്രട്സ്' എന്ന പുസ്തകം സമൃദ്ധമായി ഉദ്ധരിക്കുന്നുണ്ട്.

2014 ഒക്ടോബർ ഇരുപതാം തീയതിയിലെ  (20-10-2014) കൗണ്ടർ പോയിൻറ്റ് എന്ന മനോരമ ചാനൽ പ്രോഗ്രാമിലെ  'ന്യൂസ് ഡിബേറ്റിൽ' വിശ്വംഭരൻ എന്ന ഒരു മുൻ ഇൻറ്റെലിജെൻസ് ബ്യുറോ ഉദ്യോഗസ്ഥൻ നമ്പി നാരായണന് തിരുനൽവേലിയിൽ 120 ഏക്കർ ഭൂമിയുണ്ടെന്നും അതിൻറ്റെ സ്രോതസ് എന്താണെന്ന് ആരും അന്വേഷിച്ചില്ലെന്നും, ISRO ചാര കേസ് യഥാർത്ഥ ചാര കേസ് തന്നെയായിരുന്നു എന്നും,  അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന നരസിംഹ റാവുവിൻറ്റെ മകനെ രക്ഷിക്കാൻ വേണ്ടി സി.ബി.ഐ. കേസ് അട്ടിമറിച്ചതാണെന്നും പറഞ്ഞു. കേരളാ പോലീസ് തന്നെയാണ് രാജ്യാന്തര ബന്ധമുള്ള കേസായതിനാൽ സി.ബി.ഐ. -യെ കൊണ്ട് ഈ കേസ് അന്വേഷിപ്പിക്കണമെന്ന് ശുപാർശ ചെയ്തത്. മറിയം റഷീദയുടെ ഡയറിയിൽ നമ്പി നാരായണൻറ്റെ പേരുണ്ടായിരുന്നു എന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ഒക്ടോബർ ഇരുപതാം തീയതിയിലെ (20-10-2014) കൗണ്ടർ പോയിൻറ്റ് ഡിബേറ്റിൽ പറഞ്ഞു. ഇതിൻറ്റെയൊക്കെ അർഥം  എന്തൊക്കെയോ ISRO ചാര കേസിൽ ഇപ്പോഴും ചീഞ്ഞു നാറുന്നുണ്ട് എന്നല്ലേ???? ഉത്തരം വായനക്കാർക്ക് വിടുന്നു. നാൽപതിനായിരം രൂപാ പെൻഷൻ വാങ്ങുന്ന നമ്പി നാരായണൻ കോടതികളിൽ പലപ്പോഴും സമർപ്പിക്കുന്നത് സിബി മാത്യൂസ് 'നിർഭയത്തിൽ' പറയുന്നതുപോലെ വരുമാനമൊന്നുമില്ലാത്തവരെ പോലെ  'പാപ്പർ ഹർജിയാണ്'. ചുരുക്കത്തിൽ  ISRO ചാര കേസിലെ പ്രതിയാക്കപ്പെട്ട ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ചാനൽ ചർച്ചകളിലും, ലേഖനങ്ങളിലും, ഇപ്പോൾ ആത്മകഥയായ 'ഓർമകളുടെ ഭ്രമണപഥത്തിലും' അവകാശപ്പെടുന്നതു പോലെ അത്ര നിഷ്കളങ്കനാകുവാൻ സാധ്യതയില്ല. കണ്ണീർ കഥകളിൽ കൂടി നമ്പി നാരായണൻ വിശുദ്ധനാകുവാൻ ശ്രമിക്കുകയാണെന്നു തോന്നുന്നു. ഐ.എസ്.ആർ. ഓ. പോലുള്ള ഒരു ബ്രിഹത്തായ 'ഓർഗനയ്സേഷൻ' ശാസ്ത്രജ്ഞൻ നമ്പി നാരായണനെ മാത്രം ആശ്രയിച്ചാണോ നില നിന്നിരുന്നത്? ക്രയോജനിക് ഗവേഷണ പദ്ധതികൾ ചാര കേസ് കൊണ്ട് മുടങ്ങി പോയി എന്നൊക്കെ പറയുന്നത് വിശുദ്ധനാകുവാനുള്ള ഒരു ശ്രമം മാത്രമല്ലേ? ചാരക്കേസ് ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ത്യബഹിരാകാശ പരീക്ഷണങ്ങളിൽ നാസയെ കടത്തിവെട്ടിയേനെ എന്നൊക്കെ പറയുന്നത് സുബോധമുള്ള ആരും വിശ്വസിക്കില്ല.

ISRO ചാര കേസ് വെറും ഒരു സാധാരണ കേസല്ലായിരുന്നു.  പലതും ഇനിയും പുറത്തു വരാനുണ്ട്. മലോയ് കൃഷ്ണ ധർ എന്ന മുൻ intelligence ഓഫീസർ എഴുതിയ പുസ്തക പ്രകാരം സമഗ്രമായ അന്വേഷണം നടത്തുകയായിരുന്നു വേണ്ടത്. പക്ഷെ നമ്മുടെ രാഷ്ട്രീയകാർക്കും, മഞ്ഞ പതങ്ങൾക്കും അതിലൊന്നും താൽപര്യമില്ല. ISRO ചാര കേസിൽ ഏറ്റവും വൃത്തികെട്ട നിലപാട് എടുത്തത് ഇതൊരു പെണ്ണ് കേസാക്കി മാറ്റിയ കേരളത്തിലെ മഞ്ഞ പത്രങ്ങളാണ്. "മറിയം റഷീദയ്ക്ക് എയ്ഡ്സ്"; "മറിയം റഷീദ ഏഴ് കല്യാണം കഴിച്ചു"; "ട്യൂണ പോലെ പിടയ്ക്കുന്ന മറിയം റഷീദ"; "മറിയം റഷീദയുടെ അടങ്ങാത്ത തൃഷ്ണ" - എന്നൊക്കെ ഇങ്ങനെ തലസ്ഥാന നഗരിയിലെ ഓഫീസിലിരുന്ന് മാലിയിലെ തെരുവുകളുടെ കഥ പറയുകയായിരുന്നു മലയാളത്തിലെ പ്രമുഖ പത്രലേഖകർ. മറിയം റഷീദയുടെയും, ഫൗസിയാ ഹസൻറ്റെയും അറിയാക്കഥകളും, ഇക്കിളിക്കഥകളും ചികഞ്ഞെടുത്ത് ഈ കേസ് പത്രലേഖകർ ഒരു പൈങ്കിളി കഥയാക്കുകയായിരുന്നു. മാലി ദ്വീപിലെ രണ്ടു സ്ത്രീകളുടെ പൂർവകാല ചരിത്രം അറിയാനായിരുന്നു അവർകൊക്കെ താൽപര്യം. ഈ കേസ് വിശദമായി അന്വേഷിക്കാതിരുന്ന നമ്മുടെ രാഷ്ട്രീയക്കാർ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ മാത്രമാണ് നോക്കിയത്. അവരുടെ താൽപര്യങ്ങൾ മാത്രം നോക്കിയ നമ്മുടെ രാഷ്ട്രീയക്കാർ രാജ്യ സുരക്ഷയെ അപ്രധാനമായി കണ്ടു. നമ്മുടെ രാഷ്ട്രീയത്തിലെ നിലവാരമില്ലായ്മയും, സെൻസേഷണലിസത്തിനും, ലൈംഗികതയ്ക്കും വേണ്ടി പരക്കം പായുന്ന മാധ്യമങ്ങളുടെ അടങ്ങാത്ത ത്വരയും, അന്വേഷണ ഏജൻസികളിലെ പ്രൊഫെഷണലിസത്തിൻറ്റെ അഭാവവും ആണ് ISRO ചാര കേസ് കാണിക്കുന്നത്.

2017 ഒക്‌ടോബർ 20, വെള്ളിയാഴ്‌ച

അബ്രാഹ്മണരെ പൂജാരിമാരായി നിയമിക്കുമ്പോൾ .....

ഇപ്പോഴത്തെ ഇടതു മുന്നണി സർക്കാരിൻറ്റെ പല നയങ്ങളും അംഗീകരിക്കുന്നില്ലെങ്കിൽ കൂടി അബ്രാഹ്മണരെ പൂജാരിമാർ ആക്കിയതിനെ മുക്തകണ്ഠം പ്രശംസിക്കാൻ ഇതെഴുതുന്ന ആൾക്ക് ഒരു മടിയും ഇല്ല. ദേശീയ പത്രങ്ങളിൽ വരെ മുഖ്യ സ്ഥാനത്ത് ഈ വാർത്ത ഇടം നേടി. അനേകം ദേശീയ നേതാക്കൾ ഈ നടപടിയെ പ്രശംസിച്ചു. പൊതുവെ ഇടതു പക്ഷ വിരോധിയായ ശശികല ടീച്ചർ വരെ ഈ നടപടിയെ പ്രശംസിച്ചു സംസാരിച്ചു. പക്ഷെ അബ്രാഹ്മണരെ പൂജാരിയാക്കുന്നതിനെതിരേ അവർ സ്വാത്തിക ജീവിതം നയിക്കുന്നില്ല എന്നു പറഞ്ഞു ബ്രാഹ്മണരല്ലാത്ത ചിലർ വിമർശിക്കുന്നതാണ്‌ അത്ഭുതം. സോഷ്യൽ മീഡിയയിൽ ഇത്തരം വിമർശനങ്ങൾ വരുന്നൂ.

മഹാ ഋഷിമാർ വരെ വിവിധ താഴ്ന്ന ജാതികളിൽ നിന്നുണ്ട്. വേദങ്ങൾ പകുത്ത വ്യാസൻ സത്ത്യവതിയെന്ന മുക്കുവത്തിയുടെ മകനാണ്. വ്യാസൻറ്റെ മക്കളാണല്ലോ ധൃതരാഷ്ട്രരും, പാണ്ഡുവും. യാദവനായ കൃഷ്ണനെയും കാപാലികനകനായ ശിവനെയും അംഗീകരിക്കാമെങ്കിൽ അബ്രാഹ്മണരെയും അംഗീകരിക്കാം. ഐതരേയ ഉപനിഷത് രചിച്ച ഐതരേയ മഹർഷി ശൂദ്ര സ്ത്രീയുടെ മകനായിരുന്നു. അതേ പോലെ ഗുരു ഗോരഖ് നാഥും, ആദി കവിയായി കരുതപ്പെടുന്ന വാൽമീകിയും നായാടികൾ അല്ലെങ്കിൽ വനവാസികളായിരുന്നു. ഇവരെയൊക്കെ ഋഷിവര്യന്മാരായിട്ട് കണ്ട് എല്ലാ ഹിന്ദുക്കളും ആദരിക്കുന്നു. അന്നില്ലാതിരുന്ന ജാതി വിലക്കുകൾ ഒന്നും ഇപ്പോൾ കൊണ്ടു വരേണ്ട കാര്യമില്ല.

ആദ്യ അമേരിക്കൻ നാഗ സന്യാസിയായ ബാബാ റാംപൂരിയുടെ ആത്മ കഥ - 'Autobiography of a Sadhu: An Agrez Among Naga Babas’ കുറെ നാൾ മുമ്പ് പുറത്തിറങ്ങി. സായിപ്പിന് നാഗ സന്യാസി ആകാമെങ്കിൽ ഹിന്ദു സമൂഹത്തിലെ താഴ്ന്ന ജാതിക്കാർക്ക് പൂജാരിമാർ ആകാൻ എന്താണ് വിലക്ക്? 40 വർഷത്തിലേറെ ഇന്ത്യയിൽ സഞ്ചരിച്ച ആദ്യ അമേരിക്കകാരൻ നാഗ സന്യാസി - ബാബാ റാംപുരിയ്ക്ക് (വില്യം എ. ഗാൻസിന്) വൻ സ്വീകാര്യതയാണ് കിട്ടുന്നത്. കുറെ നാൾ മുമ്പ് നാഷണൽ ജ്യോഗ്രഫിക്കിൽ അദ്ദേഹവുമായി ഇൻറ്റർവ്യൂ ഉണ്ടായിരുന്നു. സ്വാമി പരമഹംസ യോഗാനന്ദയുടെ ശിഷ്യനായിരുന്നു സ്വാമി ക്രിയാനന്ദ ‘The Path - Autobiography of a Western Yogi’ എന്ന പുസ്തകവും മറ്റനേകം പുസ്തകങ്ങളും ഇന്ത്യൻ ആത്മീയതയെ കുറിച്ച് രചിച്ചിട്ടുണ്ട്. പൂർവാശ്രമത്തിൽ ഡൊണാൾഡ് വാൾട്ടേഴ്സ് എന്ന് പേരുള്ള സ്വാമി ക്രിയാനന്ദയ്ക്കും വൻ സ്വീകാര്യതയാണ് ഇന്ത്യയിൽ കിട്ടിയിരുന്നത്. ഇപ്പോൾ എത്രയോ വിദേശീയർ 'ഹരേ കൃഷ്ണ' പ്രസ്ഥാനത്തിൽ ചേരുന്നു. എത്രയോ വിദേശ രാജ്യങ്ങളിൽ അമ്പലങ്ങൾ പണിയുന്നൂ. വിദേശീയർക്കൊന്നും ഇല്ലാത്ത ജാതി സ്വൊദേശീയർക്ക് മാത്രം എന്തിനാണ് തുടരുന്നത്?

ഇന്ത്യയുടെ ആത്മീയ പൈതൃകത്തെയും, യോഗയേയും, രമണ മഹർഷിയേയും ലോകത്തിന് പരിചയ പെടുത്തികൊടുത്തത് പോൾ ബ്രുണ്ടൻൻറ്റെ 19 - ആം നൂറ്റാണ്ടിലിറങ്ങിയ വിഖ്യാതമായ ‘A Journey in Secret India’ എന്ന പുസ്തകത്തിൽ കൂടിയായിരുന്നു. പോൾ ബ്രണ്ടൻറ്റെ ‘A Search in Secret India’ ഇന്ത്യയുടെ ആത്മീയ സംസ്കാരത്തെ കുറിച്ച് എഴുതപ്പെട്ട ഏറ്റവും നല്ല പുസ്തകങ്ങളിൽ ഒന്നാണ്. രമണ മഹർഷിയെ ലോകത്തിനു പരിചയപ്പെടുത്തിയതും പോൾ ബ്രണ്ടനാണ്. പിന്നീട് പോൾ ബ്രണ്ടൻ ‘A Hermit in the Himalayas’ എന്ന മനോഹരമായ പുസ്തകവും എഴുതി. അമേരിക്കക്കാരനായ മാർഷൽ ഗോവിന്ദൻ സിദ്ധ യോഗികളെ കുറിച്ച് അനേകം പുസ്തകങ്ങൾ രചിച്ചു. ജാതിക്കും, മതത്തിനും ഉപരിയായി മനുഷ്യരെ കണ്ട സിദ്ധ യോഗിയുടെ പല പുസ്തകങ്ങളും കത്തിക്കുകയാണ് ബ്രാഹ്മണർ പണ്ട് ചെയ്തത്. അമേരിക്കക്കാരനായ മാർഷൽ ഗോവിന്ദൻറ്റെ നെത്ര്വത്തത്തിൽ അതൊക്കെ കണ്ടെടുത്തു പുനഃപ്രകാശനം നിർവഹിക്കുന്നു. ഹിന്ദു മതത്തെ കുറി ച്ചും, പുരാതന ഇന്ത്യൻ ചരിത്രത്തെ കുറിച്ചും അനേകം പുസ്തകങ്ങൾ രചിച്ച ഡേവിഡ് ഫ്രോലിയെ ഈയിടെ പത്മ ഭൂഷൺ ബഹുമതി വരെ കൊടുത്ത് ഇൻഡ്യാ മഹാരാജ്യം ആദരിച്ചു. അമേരിക്കക്കാരനായ പ്രൊഫെസ്സർ ഡേവിഡ് ഗോർഡൻ വൈറ്റും 'നാഥ് സമ്പ്രദായത്തെ' കുറിച്ച് അനേകം പുസ്തകങ്ങൾ രചിച്ചു. ഡേവിഡ് ഫ്രോലീ, മാർഷൽ ഗോവിന്ദൻ - ഇങ്ങനെ അനേകം വിദേശീയർ ഹിന്ദു മതത്തെ കുറിച്ച് ആധികാരികമായ പുസ്തകങ്ങൾ എഴുതുന്നു. അപ്പോൾ എല്ലാവരെയും ഉൾകൊള്ളുന്ന ഒരു സംസ്കാരമാണ് നമുക്ക് വേണ്ടത്.

"Foreigners are not allowed beyond this place " എന്ന ബോർഡ് മധുര മീനാക്ഷി ക്ഷേത്രത്തിൽ അടക്കം പല ക്ഷേത്രങ്ങളിലും കാണാം. ഞാൻ അവിടെയൊക്കെ പോയിട്ടുണ്ട്; അതൊക്കെ കണ്ടിട്ടുമുണ്ട്. ഒരു പരിധിയിൽ കൂടുതൽ ഇന്ത്യയിലെ മിക്ക ക്ഷേത്രങ്ങളിലും വിദേശികളെ കയറ്റാറില്ല. "അഹിന്ദുകൾക്കു പ്രവേശനമില്ല " - എന്നു പറഞ്ഞു കേരളത്തിലെ പല ഹിന്ദു ക്ഷേത്രങ്ങളിലും ബോർഡ് എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. നേരത്തേ യേശുദാസിന് ഗുരുവായൂർ അമ്പലത്തിൽ എർപെടുത്തിയ വിലക്ക് വളരെ പ്രസിദ്ധമായിരുന്നല്ലോ. ചെമ്പെയുടെ കയ്യ് പിടിച്ചു കയറാൻ നോക്കിയിട്ടും കടത്തി വിട്ടില്ല. കൂടുതൽ കൂടുതൽ വിദേശീയർ ഹിന്ദു മതത്തിലും, ഇന്ത്യൻ സംസ്കാരത്തിലും ആകൃഷ്ടരാകുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കൂടുതൽ കൂടുതൽ മാറ്റങ്ങൾ ക്ഷേത്ര പ്രവേശനത്തിലും, മറ്റു കാര്യങ്ങളിലും വരുമെന്ന് പ്രതീക്ഷിക്കാം.

ആധുനിക കാലഖട്ടത്തിലെ വിദ്യാഭ്യാസം സിദ്ധിച്ച നമ്പൂതിരി യുവതികൾ പോലും നമ്പൂതിരി പൂജാരിമാരെ വിവാഹം കഴിക്കാൻ തയ്യാറാകുന്നില്ല എന്നതാണല്ലോ കേരളത്തിലെ അവസ്ഥ. നമ്പൂതിരി പൂജാരിമാരിൽ പലരും ഇപ്പോൾ അനാഥ പെൺകുട്ടികളെ വിവാഹം ചെയ്യുന്നു എന്നതാണ് റിപ്പോർട്ടുകൾ. അപ്പോൾ കർണാടകത്തിലൊക്കെ ഉള്ളത് പോലെ ക്ലേശങ്ങളും ദുരിതങ്ങളും വിട്ടൊഴിയാൻ ബ്രാഹ്മണൻറ്റെ എച്ചിലിലയിൽ ശയനപ്രദക്ഷിണം നടത്തുന്ന രീതികളിലൊക്കെ തീർച്ചയായും മാറ്റങ്ങൾ വരും. ജന്മം കൊണ്ടല്ല; കർമം കൊണ്ടാണ് ഒരാൾ ഉത്തമനാകുന്നത് എന്നത് മാറ്റങ്ങൾ ഉൾക്കൊള്ളുന്നവർ തിരിച്ചറിയും. അതു കൊണ്ടു തന്നെ അബ്രാഹ്മണരെ പൂജാരിയാക്കിയത് വളരെ സ്വാഗതാർഹം ആണ്.

അല്ലെങ്കിൽ തന്നെ ബ്രഹ്മ മുഹൂർത്തത്തിൽ ഉണരുകയും, വേദ മന്ത്രങ്ങൾ ഉരുവിടുകയും, ശാസ്ത്ര വിധികൾക്ക് അനുസരിച്ച് സ്വാത്തിക ജീവിതം നയിക്കുന്ന എത്ര ബ്രാഹ്മണർ ഇവിടെയുണ്ട്? അബ്രാഹ്മണർക്കെതിരെ അവർ സ്വാത്തിക ജീവിതം നയിക്കുന്നില്ല എന്നു പറയുന്ന വാക്കുകൾ ആത്മാർത്ഥമായിട്ടാണെങ്കിൽ അങ്ങനെ ജീവിക്കാത്ത എല്ലാവരെയും ബ്രാഹ്മണർ അല്ല എന്ന് പറഞ്ഞു സമുദായ ഭ്രഷ്ട് കൽപ്പിക്കുകയല്ലേ ബ്രാഹ്മണ്യത്തിൻറ്റെ മഹത്ത്വം പറയുന്നവർ ആദ്യം ചെയ്യേണ്ടത്? അത് ചെയ്യുന്നതായിട്ടു കാണുന്നില്ലല്ലോ!!!! സതിയുരുട്ടും, സ്മാർത്ത വിചാരവും പോലുള്ള ആയിരക്കണക്കിന് ക്രൂരകൃത്യങ്ങളുടെ ജന്മാന്തര പാപഭാരം പേറുന്നവരാണ് ഇന്നത്തെ ബ്രാഹ്മണരിൽ ഭൂരിഭാഗവും. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അനിവാര്യമായ സാമൂഹ്യ മാറ്റം സംഭവിച്ചേ തീരൂ. പണ്ട് കാലത്തെ കേരളത്തിലെ നമ്പൂതിരിമാരും മറ്റു പ്രദേശങ്ങളിലെ ബ്രാഹ്മണരും മൂന്നാം വേളിയും, നാലാം വേളിയും, സംബന്ധവും, ആട്ടപ്പിറന്നാളും ആയി ഇഷ്ടം പോലെ ജീവിച്ചില്ലേ? ബ്രാഹ്മണനാണെന്ന ഒറ്റ കാരണത്താൽ ഇഷ്ടം പോലെ ഔദാര്യങ്ങൾ നേടിയില്ലേ? ഇനി സമത്വവും, സ്വാതന്ത്ര്യവും, സാഹോദര്യവും നിറഞ്ഞ ഒരു ലോകത്തേക്ക് താഴെ ഇറങ്ങി വരുന്നതല്ലേ നല്ലത്? അതല്ലേ യഥാർത്ഥത്തിലുള്ള ബ്രാഹ്മണ്യം?

ജപം, പൂജ, ഹോമം, ശ്രാദ്ധം എന്നിങ്ങനെയുള്ള ഷോഡശ കർമങ്ങൾ പുരോഹിത വർഗ്ഗത്തിൽ ഉള്ളവരല്ലാതെ എല്ലാവരും ചെയ്യുന്നില്ല എന്നതാണ് അബ്രാഹ്മണരെ എതിർക്കുന്നതിന് കാരണമായിട്ടു പറയുന്നതെങ്കിൽ ഷോഡശ കർമങ്ങൾ സ്ത്രീകളടക്കം എല്ലാ ഹിന്ദുക്കളും ചെയ്യട്ടെ. ഇന്ന് സ്ത്രീകളെ വേദങ്ങളും, മന്ത്രോച്ചാരണങ്ങളും പഠിപ്പിക്കുന്ന സംഘടനകൾ ഉണ്ട്. കുറെ നാൾ മുമ്പ് ടി.വി.-യിൽ അത്തരത്തിൽ സ്ത്രീകൾ മന്ത്രോച്ചാരണങ്ങൾ പഠിക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് നല്ല ഒരു ഡോക്കുമെൻറ്ററി സംപ്രേക്ഷണം ചെയ്തിരുന്നു. എൻറ്റെ അടുത്ത സുഹൃത്തിൻറ്റെ ഭാര്യ മരിച്ചപ്പോൾ മരണാന്തര കർമങ്ങൾക്കെല്ലാം നെത്ര്വത്ത്വം കൊടുത്തത് മന്ത്രോച്ചാരണങ്ങൾ എല്ലാം പഠിച്ച ഒരു സ്ത്രീയാണ്. പൂണുലും എല്ലാ ഹിന്ദുക്കൾക്കും ധരിക്കാം എന്നാണ് ഇക്കാര്യങ്ങളിൽ പാണ്ട്യത്യമുള്ളവർ പറയുന്നത്. കേരളത്തിലെ ഇന്നത്തെ അവസ്ഥ കുറെ ജന്മ മാഹാത്മ്യവും, ജാതി മാഹാത്മ്യവും പറയുന്ന ആഢ്യന്മാർക്ക് മനസ്സിലായിട്ടില്ലെങ്കിലും ബഹുഭൂരിപക്ഷം വരുന്ന മറ്റുള്ളവർക്ക് മനസ്സിലായിട്ടുണ്ട്. കുറച്ചു പേർ ഗത കാല സ്മരണകൾ പേറി ഇപ്പോഴും ഇരുപത്തൊന്നാം നൂറ്റാണ്ടിൻറ്റെ അവസ്ഥ മനസ്സിലാക്കാതെ സ്വപ്നലോകത്താണ്.

ഇപ്പോൾ ജാതിയും, ജാതി മാഹാത്മ്യവും പറയുന്നവർ കൂടുതലും ബ്രാഹ്മണരല്ല എന്നതാണ് രസകരമായ കാര്യം. ജാതി വ്യവസ്ഥയിൽ ബ്രാഹ്മണർക്കു തൊട്ടു താഴെയുള്ളവരാണ് ജാതി മാഹാത്മ്യം കൂടുതലും പറയുന്നത്. നമ്മുടെ മോഹൻലാലിൻറ്റെയൊക്കെ ചില സിനിമകൾ മൂലമാണ് ആ പഴയ ഫ്യുഡൽ സംസ്കാരത്തിൻറ്റെ ചിഹ്നങ്ങൾ വീണ്ടും മലയാളിയിലേക്ക് എത്തുന്നത്. സിനിമയുടെ മായാജാലത്തിൽ വീണ ചില മലയാളികളെങ്കിലും മിഥ്യാഭിമാനത്തിൽ അഹങ്കരിക്കുന്നു. പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിയുടെ (ആറാം തമ്പുരാൻ) ഒരു പണിക്കാരൻ തൻറ്റെ മകന് കലാമണ്ഡലത്തിൽ നേരിടുന്ന വിവേചനത്തെ കുറിച്ച് പരാതി പറയാൻ ചെന്നപ്പോൾ പൂമുള്ളി നീലകണ്ഠൻ നമ്പൂതിരി ചോദിക്കുന്നുണ്ട്: "നമ്പൂതിരിക്കില്ലാത്ത അയിത്തം നായർക്കോ" എന്ന്. ആറാം തമ്പുരാനെ കുറിച്ചുള്ള ശ്രീ രാമൻറ്റെ പുസ്തകത്തിൽ ഇത് കൃത്യമായി പറയുന്നുണ്ട്. ഉത്തരേന്ത്യയിലും ഇതാണ് സ്ഥിതി. ബ്രാഹ്മണൻ ഒരു പക്ഷെ ദളിതനുമായി കൂട്ട് കൂടും. പക്ഷെ ഠാക്കൂറും, യാദവനും കൂട്ട് കൂടില്ല. ഉത്തർ പ്രദേശിൽ ബി.എസ്.പി. ബ്രാഹ്മണരുമായി പല തവണ കൂട്ട് കൂടിയതാണല്ലോ. ഇപ്പോഴും കൂട്ടുണ്ട്. പക്ഷെ മറ്റു സമുദായങ്ങൾക്ക് ഇത് അഭിമാനത്തിൻറ്റെ പ്രശ്നമാണ്!!!!

2017 ഒക്‌ടോബർ 19, വ്യാഴാഴ്‌ച

പ്രൊഫെസ്സർ പി.ജെ. കുര്യനെതിരേ വ്യക്തിഹത്യ നടത്തിയ കേരളത്തിലെ ഇടതു പക്ഷം

ഇപ്പോൾ സോളാർ വിഷയം കത്തി കയറുകയാണ്. ചാനൽ ചർച്ചകളിൽ അതിനു മാത്രമേ സമയമുള്ളൂ. ഈ സമയത്ത് ഇതു പോലെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു സ്ത്രീ പീഡന കേസിനെ കുറിച്ചും, അതിൽ പ്രതിയാക്കണം എന്ന് ഇടതു പക്ഷം വാശി പിടിച്ച മറ്റൊരു വ്യക്തിയെ കുറിച്ചും ഓർക്കുന്നത് നന്നായിരിക്കും. പ്രൊഫെസ്സർ പി.ജെ. കുര്യനായിരുന്നു ആ വ്യക്തി. കേസാവട്ടെ സൂര്യ നെല്ലി കേസും.

സൂര്യ നെല്ലി കേസിൽ വളരെ വിശദമായ അന്വേഷണങ്ങൾക്ക് ശേഷം പി. ജെ. കുര്യനെതിരെ ഒരു തെളിവും കണ്ടെത്താനായിട്ടില്ല എന്ന് മുഖ്യ മന്ത്രിയായിരുന്ന സഖാവ് ഇ.കെ. നയനാരുടെ മുമ്പിൽ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് പറഞ്ഞപ്പോൾ "എങ്ങനെയെങ്കിലും ഒന്ന് പ്രതി പട്ടികയിൽ കേറ്റിയാൽ മാത്രം മതി" എന്നാണ് ചില ഇടതു നേതാക്കൾ പറഞ്ഞെതെന്നാണ് സിബി മാത്യൂസ് സർവീസ് സ്റ്റോറിയായ 'നിർഭയത്തിൽ' പറയുന്നത്. മുഖ്യ മന്ത്രിയായ സഖാവ് ഇ.കെ. നയനാർ മാത്രം ഒന്നും മിണ്ടിയില്ല. "കോടതിയിൽ നിന്ന് പി. ജെ. കുര്യൻ  രക്ഷപെട്ടോട്ടെ" - എന്നും പലരും പറഞ്ഞു. പ്രൊഫെസ്സർ പി. ജെ. കുര്യനെ പ്രതിയാക്കണം എന്ന കാര്യത്തിൽ പല ഇടതു നേതാക്കളും കനത്ത സമ്മർദം ചെലുത്തി എന്നും, അതിന് എത്ര വ്യാജ സാക്ഷികളെ വേണമെങ്കിലും തരാനും തയാറായിരുന്നു എന്നുമാണ് സിബി മാത്യൂസ് പറയുന്നത്. ഇതൊക്കെയാണല്ലോ എന്നും ഇടതു മുന്നണിയുടെ രാഷ്ട്രീയം!!! തങ്ങൾക്കു ഇഷ്ടമില്ലാത്ത മറ്റു പാർട്ടികളിലെ നേതാക്കളെ ലൈംഗിക അപവാദ പ്രചാരണങ്ങളിലൂടെ തറ പറ്റിക്കുക എന്നതാണല്ലോ അല്ലെങ്കിലും ഇടതു മുന്നണിയുടെ സ്ഥിരം രീതി. കിളിരൂർ, VIP, ശാരി, റജീന, തങ്കമണി അവസാനം സരിത.... ഇതാണല്ലോ കഴിഞ്ഞ 25 വർഷമായി ഇടതു മുന്നണി കളിക്കുന്ന രാഷ്ട്രീയം.

ഇന്നത്തെ NSS ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മൊഴി, മറ്റനേകം പേരുടെ സാക്ഷി മൊഴികൾ, ഫോൺ കോൾ റെക്കോർഡുകൾ, പോലീസ് ഡ്രൈവറുടെ മൊഴി - ഇതെല്ലാം  പി. ജെ. കുര്യന് അനുകൂലമായിരുന്നു. കുമളി പഞ്ചായത്ത് ഗസ്റ്റ് ഹൗസിൽ വെച്ച് പി.ജെ. കുര്യൻ പീഡിപ്പിച്ചതായി പറയപ്പെടുന്ന സമയത്ത് പ്രൊഫെസ്സർ പി.ജെ. കുര്യൻ ചങ്ങനാശേരിയിലുണ്ടായിരുന്നു എന്നതിന് സുവ്യക്തമായ തെളിവുകൾ കിട്ടിയതിനു ശേഷമായിരുന്നു പ്രൊഫെസ്സർ പി.ജെ. കുര്യനെ കുറ്റ വിമുക്തനാക്കാൻ സിബി മാത്യൂസ് തീരുമാനിച്ചത്. പി. ജെ. കുര്യനെ പ്രതിയാക്കുവാൻ സിബി മാത്യൂസ് തയാറാകാതിരുന്നത് കൊണ്ട് പി. ജെ. കുര്യനെതിരെ പ്രസംഗിച്ചു നടന്ന പല ഇടതു നേതാക്കളുടെയും അപ്രീതിക്ക് താൻ കാരണമായി എന്നും സിബി മാത്യൂസ് പറയുന്നുണ്ട്. 

പി. ജെ. കുര്യനെതിരെ പിന്നീട് പീരുമേട് കോടതിയിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. കുര്യനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതിനെതിരെ അന്നത്തെ ഇടത് മുന്നണി സർക്കാർ സമർപ്പിച്ച ഹർജി 2007-ൽ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻറ്റെ നേതൃത്വത്തിലുള്ള ബെഞ്ച് കേസിൻറ്റെ വിശദാംശങ്ങളിലേക്ക് പോലും കടക്കാതെ തള്ളി. പിന്നീട് ഇതു മൂലം മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ പോലും പലവിധ അപവാദ പ്രചാരണങ്ങൾക്ക് വിധേയനായി.

2013 ഫെബ്രുവരിയിൽ സൂര്യനെല്ലിക്കേസില്‍ ആരോപണ വിധേയനായ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ. കുര്യന്‍ രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗവും, പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കുര്യനെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അന്ന് കോടിയേരി കൂട്ടിച്ചേര്‍ത്തു. പി.ജെ കുര്യനെ രക്ഷിക്കാന്‍ അന്ന് മുഖ്യമന്ത്രി ആയിരുന്ന ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയും ഇടതു സര്‍ക്കാരിൻറ്റെ കാലത്തെ അഡ്വക്കേറ്റ് ജനറലായിരുന്ന എം.കെ.ദാമോദരനും ശ്രമിച്ചതായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും  കോടിയേരിയുടെ പ്രസ്താവനക്ക് മുമ്പ് ആരോപിച്ചിരുന്നു.

പിന്നീട് പലപ്പോഴും പ്രൊഫെസ്സർ പി.ജെ. കുര്യൻറ്റെ പേര് ഉയർന്നു വന്നു. മുഖ്യമായും ഈ വിഷയം ഉയർത്തിയത് മുൻ മുഖ്യമന്ത്രിയായ വി. എസ്. അച്യുതാനന്ദനായിരുന്നു. പോലീസ് റിപ്പോർട്ടിലെ ഫോൺ കോൾ റെക്കോർഡുകൾ പി.ജെ. കുര്യൻ പീഡിപ്പിച്ചതായി പറയപ്പെടുന്ന സമയത്ത് കുര്യൻ ചങ്ങനാശേരിയിലുണ്ടായിരുന്നു എന്ന് കൃത്യമായി കാണിക്കുന്നണ്ടല്ലോ. ഇതൊക്കെ മുഖ്യ മന്ത്രിയായിരുന്ന സഖാവ് അച്യുതാനന്ദനും, ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിക്കും അറിയാത്തതാണോ? നെറികെട്ട രാഷ്ട്രീയം കളിക്കാനായി ഇവരൊക്കെ വ്യക്തികളെ തേജോവധം ചെയ്യുന്നു; അവർക്കെതിരെ ലൈംഗികാരോപണങ്ങൾ സ്ഥിരമായി ഉയർത്തുന്നു. പ്രൊഫെസ്സർ പി.ജെ. കുര്യനെതിരേ നെടുനീളൻ ചാനൽ ചർച്ച സംഘടിപ്പിച്ച വീണാ ജോർജ് ഇടതു മുന്നണിയുടെ സ്ഥാനാർത്ഥിയായി; എം.എൽ.എ-യും ആയി മാറി. ഒരു സ്ത്രീ തന്നെ ഇങ്ങനത്തെ സ്ത്രീ പീഡന ചർച്ച നടത്തുമ്പോൾ വിശ്വാസ്യത കൂടുമല്ലോ. ഇടതു പക്ഷത്തിൻറ്റെ കുഴലൂത്തുകാരും, കൊട്ടി പാട്ടുകാരും ആയ കേരളത്തിലെ ഇപ്പോഴത്തെ മാധ്യമ പ്രവർത്തകരായ ഏഷ്യാനെറ്റിലെ വിനു വി. ജോൺ, ഷാജഹാൻ, മാതൃഭൂമി ചാനലിലെ വേണു ബാലകൃഷ്ണൻ, കൈരളി റിപ്പോർട്ടർമാർ, മീഡിയാ വണ്ണിലെ ഹർഷൻ - ഇവർക്കൊക്കെ ഭാവിയിൽ ഇടതു മുന്നണിയുടെ സ്ഥാനാർത്ഥിമാരാകാനും, എം.എൽ.എ. -മാർ ആകാനും ഭാഗ്യം കിട്ടട്ടെ എന്നേ ഇപ്പോഴത്തെ ചാനൽ ചർച്ചകൾ കാണുമ്പോൾ പറയാൻ സാധിക്കൂ.

എന്തായാലും പ്രൊഫെസ്സർ പി. ജെ. കുര്യനെ പ്രതിയാക്കിയില്ലെങ്കിലും മുൻ മുഖ്യ മന്ത്രിയായ സഖാവ് ഇ.കെ. നയനാർ സിബി മാത്യൂസിൻറ്റെ കഴിവ് അംഗീകരിച്ചിരുന്നു എന്നതിൻറ്റെ തെളിവാണ്  35 പേരുടെ മരണത്തിനിടയാക്കുകയും, 500 -ലേറെ പേരുടെ കണ്ണും, കരളും വൃക്കയും തകർത്ത കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം അന്വേഷിക്കുവാൻ സിബി മാത്യൂസിനെ പ്രത്യേകം ചുമതലപ്പെടുത്തിയത്. പി. ജെ. കുര്യനെ പ്രതിയാക്കിയില്ലെങ്കിലും മുൻ മുഖ്യ മന്ത്രിയായ അച്യുതാനന്ദനും  സിബി മാത്യൂസിൻറ്റെ കഴിവിനെ അംഗീകരിച്ചിരുന്നു. അതു കൊണ്ടാണ് IAS ലോബിയുടെ സമ്മർദത്തെ മറി കടന്ന് അച്യുതാനന്ദൻറ്റെ നെത്ര്വത്തത്തിലുള്ള ഇടതു മുന്നണി സർക്കാർ സിബി മാത്യൂസിനെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിച്ചത്.

പ്രൊഫെസ്സർ പി. ജെ. കുര്യനാകട്ടെ ഒരഭിമുഖത്തിൽ പറഞ്ഞത് തൻറ്റെ സ്വൊകാര്യാ പ്രാർത്ഥനകളിൽ സൂര്യ നെല്ലി പെൺകുട്ടിയുടെ പേരെന്നും സ്മരിച്ചിരുന്നു എന്നാണ്.  അല്ലാതെന്തു ചെയ്യും? വളരെ ആസൂത്രിതവും, സംഘടിതവും ആയി ഒരു വ്യക്തിയെ സി.പി.എം. പോലുള്ള ഒരു പാർട്ടി അവരുടെ സംഘടനാ സംവിധാനം മുഴുവൻ ഉപയോഗിച്ച് തേജോവധം ചെയ്യുമ്പോൾ ദൈവത്തിൽ ആശ്രയിക്കാതെ തരമുണ്ടോ? അത് കൂടാതെ സ്വന്തം പാർട്ടിയിൽ ഗ്രൂപ്പ് കളിക്കുന്നവരും സൂര്യ നെല്ലി കേസിൽ പ്രൊഫെസ്സർ പി. ജെ. കുര്യനെ പ്രതിയാക്കാൻ ആഗ്രഹിച്ചിരുന്നു. ക്രിസ്തു തൻറ്റെ മലയിലെ പ്രസംഗത്തിൽ "നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും" എന്ന് പറഞ്ഞത് ഇങ്ങനെ നീതി നിഷേധിക്കപ്പെടുന്നവരെ കുറിച്ചാണെന്നു തോന്നുന്നു.

ഇപ്പോൾ സി.പി.എം. എന്ന  പാർട്ടി ഒരു തട്ടിപ്പുകാരിയുടെ വാക്കുകൾ വെച്ച് രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നത് കേരള രാഷ്ട്രീയത്തെ ഏറ്റവും മോശം നിലവാരത്തിൽ എത്തിച്ചിരിക്കുന്നു. മറ്റൊരാളുടെ നിർബന്ധത്തിനു വഴങ്ങി ഉമ്മൻ ചാണ്ടി പിതൃതുല്യനാണെന്നു പറയുന്ന സ്ത്രീ തന്നെ ഇപ്പോൾ അതേ ഉമ്മൻ ചാണ്ടിയെ പീഡകനായി ചിത്രീകരിക്കുന്നത് ആരുടെ നിർബന്ധത്തിനു വഴങ്ങിയാണെന്നു കുറച്ചു നാൾ കഴിഞ്ഞു വിളിച്ചു പറഞ്ഞാൽ എന്തു ചെയ്യും? അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി കൊടുത്തതിനു ശേഷം മൊഴിയെടുക്കുവാൻ സരിതയെ പല തവണ വിളിച്ചിട്ടും സരിത ഹാജരായില്ല. അബ്ദുള്ള കുട്ടിക്കെതിരെ നേരത്തേ പീഡന പരാതി നൽകിയ തട്ടിപ്പുകാരി ഇപ്പോൾ പറയുന്നത് ആ പരാതി അസത്യമായിരുന്നു എന്നാണ്. വേറേ ആരുടെയോ നിർബന്ധത്തിനു വഴങ്ങി പരാതികൊടുത്തതായിരുന്നു എന്നാണ്. ചുരുക്കത്തിൽ സരിതാ എസ്. നായർക്ക് തോന്നുമ്പോ ഒരു പേനയും പേപ്പറും എടുക്കും, കുറെ പേര് എഴുതും. പീഡിപ്പിച്ചു എന്ന് നിലവിളിക്കും. കുറെ കഴിയുമ്പോ വേറെ പേപ്പർ എടുക്കും. വേറെ കുറെ പേര് എഴുതും. പീഡിപ്പിച്ചു എന്ന് നിലവിളിക്കും. പിന്നെ എഴുതിയവരിൽ ചിലർ സമ്മതത്തോടെയാണ് ബന്ധപ്പെട്ടത് എന്ന് പറയും. പിന്നെ അന്ന് പറഞ്ഞത്, അങ്ങനെ പറയാൻ പറഞ്ഞിട്ടാണ് എന്ന് പറയും. ഇതിനൊക്കെ കൂടെ തുള്ളാൻ സി.പി.എം. എന്ന  പാർട്ടിയും, കുറെ ചാനലുകാരും, മാധ്യമ പ്രവർത്തകരും. മണിക്കൂറുകളോളം ചാനൽ ചർച്ച നടത്തുന്നവർ ഈ സ്ത്രീയുടെ ആരോപണങ്ങളുടെ  'ക്രെഡിബിലിറ്റിയെ' കുറിച്ചല്ലേ ആദ്യം ചർച്ച നടത്തേണ്ടത്?

സ്ഥിരം ഫാസിസത്തിനെതിരേ സംസാരിക്കുന്ന സി.പി.എം. എന്ന  പാർട്ടി ഫാസിസത്തിൻറ്റെ ഏറ്റവും ഭീതിതമായ രൂപമാണ് കാഴ്ചവെയ്ക്കുന്നത്. പാർട്ടിക്കാരെ എന്ത് മാത്രം ആളുകൾ ഭയക്കുന്നു എന്നതിന് തെളിവാണ് പലരും സത്യസന്ധതയോടും, ആർജ്ജവത്തോടും കൂടി ഈ വിഷയത്തിൽ പ്രതികരിക്കാതിരിക്കുന്നത്. പോലീസും, നിയമവും സി.പി.എം. പോലുള്ള രാഷ്ട്രീയ പാർട്ടികളുടെ ഗുണ്ടാ ശക്തിക്കു മുന്നിൽ തോൽക്കുന്നു. എന്തായാലും പൊതു സമൂഹത്തിൻറ്റെ കയ്യടി പ്രതീക്ഷിച്ച് അവേശപൂർവ്വം സോളാർ വിഷയത്തിൽ നടപടി പ്രഖ്യാപിച്ച സി.പി.എം. എന്ന പാർട്ടി ജനങ്ങളുടെ മുമ്പിൽ കൂടുതൽ കൂടുതൽ അനാവൃതമാകുകയാണ്. അതുകൊണ്ടു തന്നെ ഇപ്പോൾ  ഉത്തരവ് ഇറക്കാൻ പോലും മടിച്ച് ഉദ്യോഗസ്ഥർ നിൽക്കുകയാണ്. സോളാർ വിഷയത്തിൽ ആദ്യത്തെ ആവേശം നഷ്ടമായ സർക്കാരാണ് ഇപ്പോൾ നമ്മുടെ മുമ്പിൽ ഉള്ളത്.

2017 ഒക്‌ടോബർ 18, ബുധനാഴ്‌ച

സോളാർ കമ്മീഷനും, ഇടതു പക്ഷ സർക്കാരും, കേരളത്തിലെ നിലവാരം കുറഞ്ഞ മാധ്യമങ്ങളും

സോളർ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിനെക്കുറിച്ച് മാധ്യമങ്ങളോടു വിശദീകരിക്കുമ്പോഴാണ് കമ്മിഷൻറ്റെ കണ്ടെത്തലുകൾ മുഖ്യമന്ത്രി പിണറായ് വിജയൻ വെളിപ്പെടുത്തിയത്. ആർക്കും എങ്ങനേയും വ്യാഖ്യാനിക്കാവുന്ന തരത്തിൽ സോളാർ കമ്മീഷൻ റിപ്പോർട്ടിലെ നിഗമനങ്ങൾ എത്തിയെന്നതാണ് രസകരം. ഇപ്പോൾ ഡി.ജി.പി. രാജേഷ് ദിവാൻറ്റെ നേതൃത്വത്തിൽ സംഘത്തെ നിയോഗിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ച് ഒരാഴ്ചയായി. പക്ഷെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരായ പീഡന ആരോപണങ്ങൾ അന്വേഷിക്കണമെന്ന പരാമർശം സർക്കാർ ഉത്തരവിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ഇപ്പോഴും ആശയക്കുഴപ്പം  നിലനിൽക്കുന്നു. കാരണം കമ്മീഷൻ റിപ്പോർട്ടിൽ ഇതു സംബന്ധിച്ച ഒരു ശുപാർശയുമില്ല.

പിണറായ് വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് ശ്രദ്ധിക്കുക: ഉമ്മൻ ചാണ്ടിയെയും കൂട്ടരെയും ബലാത്സംഗത്തിന് കേസെടുത്ത് ശിക്ഷിക്കാനുള്ള 'തെളിവുകൾ' കമ്മീഷൻ റിപ്പോർട്ടിലുണ്ട്. അതേ പോലെ മറ്റു നിരവധി കുറ്റങ്ങളിലും. പരസ്പര വിരുദ്ധമായ നിരവധി മൊഴികൾ നൽകിയ ലൂസായ കാരക്ടറിൻറ്റെ ഉടമയായ ഒരു സ്ത്രീയുടെ മൊഴിയിൽ ഇങ്ങനെ ആരെങ്കിലും പറയുമോ? ഹൈക്കോടതിയുടെ വിധി തന്നെയുണ്ട് സരിതയ്ക്ക് ഒരു വിശ്വാസ്യതയുമില്ല എന്ന് പറഞ്ഞു. ഹൈക്കോടതിയുടെ വിധി ഉള്ളപ്പോൾ വിശ്വാസ്യത അളക്കാൻ വേറെ എവിടെയെങ്കിലും പോണമോ?

ഒട്ടും ക്രെഡിബിൾ അല്ലാത്ത ഒരു സ്ത്രീയുടെ കമ്മീഷനിൽ കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് പിണറായ് വിജയൻ ഈ അഭിപ്രയം പറഞ്ഞത്. കമ്മീഷൻ ഒരിക്കലും വിധി പ്രസ്താവിക്കുകയോ, തെളിവുകളുടെ വെറാസിറ്റി അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.  ശിവരാജൻ ജഡ്ജിയായിരുന്നു. അത് കൊണ്ട് കണ്ടെത്തിയ തെളിവായി കണക്കാവുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നും അതിൽ അന്വേഷണം നടത്താമെന്നുമേ ജസ്റ്റിസ് ശിവരാജൻ പറയൂ. പക്ഷെ പിണറായ് വിജയൻ ആവേശം കൂടി ഉമ്മൻ ചാണ്ടിയെയും കൂട്ടരെയും കുരുക്കാൻ വിവരക്കേട് പറഞ്ഞോ എന്ന് സംശയിക്കണം. കാരണം ഒന്നാമതായി നിയമപരമായി ഒരു കാരണവശാലും പിടിച്ചു വെക്കാൻ കഴിയാത്ത ആ റിപ്പോർട്ട് പിണറായ് വിജയൻ ചാണ്ടിക്ക് കൊടുക്കാതെ പിടിച്ചു വെക്കാൻ ശ്രമിക്കുന്നു. രണ്ടാമതായി ഇരുപത്തിനാലു മണിക്കൂറിനകം ഉമ്മൻ ചാണ്ടി ക്കെതിരെ ബലാത്സംഗത്തിനടക്കം കേസ് എടുക്കുമെന്ന് പറഞ്ഞ പിണറായ് വിജയൻ മൂന്നു ദിവസമായിട്ടും അന്വേഷണവും പ്രഖ്യാപിച്ചില്ല; ചാണ്ടിയെ അറസ്റ്റും ചെയ്തില്ല. മൂന്നാമതായി മേൽപ്പറഞ്ഞ രണ്ടിനും കാരണം പിണറായ് വിജയന് ലഭിച്ച നിയമോപദേശം വാർത്താ സമ്മേളനത്തിൽ നടത്തിയ അവകാശ വാദങ്ങൾക്ക് എതിരാണെന്നും കേൾക്കുന്നു. സോളാർ കമ്മിഷൻ റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ നിയമോപദേശം എന്ന പേരിൽ എഴുതിച്ചേർത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പീഡിപ്പിക്കാനാണ് ഇടതു പക്ഷ സർക്കാർ ലക്ഷ്യമിടുന്നത് എന്ന രീതിയിലുള്ള പല മാധ്യമ റിപ്പോർട്ടുകളും ഇപ്പോൾ പുറത്തു വരുന്നു. പൊലീസിലെ ഉന്നതർക്കെതിരെ കേസെടുക്കുന്നതിനെതിരേ മുൻ അന്വേഷണ സംഘത്തിലെ തലവനായിരുന്ന ഡി.ജി.പി. ഹേമചന്ദ്രൻ പരസ്യമായി രംഗത്തു വന്നു കഴിഞ്ഞു.

സോളാർ കമ്മീഷൻ റിപ്പോർട്ട് എഴുതിയത് ഒരു റിട്ടയേർഡ് ജഡ്ജിയാണ്. കമ്മീഷൻ വെറും 'ഫാക്ട് ഫൈൻഡിങ്' ഏജൻസി മാത്രമാണ്. ഒരാളെ കുറ്റക്കാരനെന്നു വിധിക്കാനോ മുൻപിൽ വന്ന തെളിവുകളെല്ലാം നൂറു ശതമാനം ക്രെഡിബിളാണെന്നു പ്രഖ്യാപിക്കാനോ ഉള്ള വിവരക്കേട് ഒരു റിട്ടയേർഡ് ജഡ്ജി കാണിക്കില്ല. എന്തായാലും പിണറായ് വിജയൻ വാർത്താ സമ്മേളനം നടത്തിയ ഉടനെ തന്നെ ഇടതു പക്ഷത്തിൻറ്റെ കുഴലൂത്തുകാരും, കൊട്ടി പാട്ടുകാരും ആയ കേരളത്തിലെ മാധ്യമ പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടേയും കൂട്ടരുടേയും കഥ കഴിഞ്ഞെന്ന് ഉടൻ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റിലെ വിനു വി. ജോൺ, മാതൃഭൂമി ചാനലിലെ വേണു ബാലകൃഷ്ണൻ, കൈരളി റിപ്പോർട്ടർമാർ - ഇവരായിരുന്നു ആ പ്രമുഖർ. മീഡിയാ വണ്ണിലെ ഹർഷൻറ്റെ മുന്നിലാവട്ടെ ഒരു മുൻ ഡി.ജി.പി. 33 കേസുകളിലെ സരിതയുടെ തട്ടിപ്പുകളും, സരിതയുടെ വിശ്വാസ്യതയില്ലായ്മയും തുറന്നു കാണിച്ചു. പക്ഷെ ഹർഷൻ മുൻ ഡി.ജി.പി.-യെ സംസാരിക്കാൻ അനുവദിച്ചില്ല. അമൃത ബിന്ദുക്കൾ പോലെ സരിതയുടെ മൊഴി മുത്തുകൾ ഏറ്റു പിടിക്കാൻ ആയിരുന്നു അല്ലെങ്കിലും കൈരളി ചാനലിനും, ഏഷ്യാനെറ്റിനും, കേരളത്തിലെ നിലവാരം കുറഞ്ഞ മാധ്യമ പ്രവർത്തകർക്കും ഏപ്പോഴും താൽപര്യം.

സരിത വെളിപ്പെടുത്തലുകളിലൂടെ ബ്ലാക്ക് മെയിൽ ചെയ്യാനും അതിലൂടെ പണം തട്ടാനും, അതിലൂടെ പ്രസിദ്ധി നേടാനുമാണ് ശ്രമിക്കുന്നത്. സരിതയുടെ കേസ് ഒരു മോറൽ Issue  അല്ല. കുറെ ചാനലുകാരും, ഞരമ്പ് രോഗികളും മാത്രമാണ് സരിത എസ്. നായരുടെ വെളിപ്പെടുത്തലുകൾക്കായി കാതോർത്ത് ടി.വി. ക്യാമറയും, റയ്റ്റിംഗ് പാഡുമായി ചുറ്റി തിരിയുന്നത്. ശരിയായ പേര് സരിത എസ്. നായർ. എറണാകുളത്തും പത്തനംതിട്ടയിലും ലക്ഷ്മി നായർ. തിരുവനന്തപുരത്ത് നന്ദിനി നായർ, ആലപ്പുഴയില് ശ്രീലക്ഷ്മി - ഇതൊക്കെയായിരുന്നു പണ്ടത്തെ സരിതയുടെ ലീലാ വിലാസങ്ങൾ. ജീവിക്കാൻ വേണ്ടി വേശ്യാവൃത്തി ചെയ്യുന്നവരുടെ ഗതികേട് മനസ്സിലാക്കാം. പക്ഷെ ഇത് അതല്ല. ആളുകളെ ബ്ലാക്ക് മെയിൽ ചെയ്യാൻ വേണ്ടി എന്ത് കള്ളവും പറയാൻ മടിക്കാത്ത ആളാണ് സരിത എസ്. നായർ എന്ന് പറയുന്നത് വർഷങ്ങളായി അവരെ അറിയാവുന്ന ടീം സോളാറിന്റ്റെ മുൻ മാനേജർ പി. രാജശേഖരൻ നായരാണ്. കേരളത്തിലെ സ്ത്രീകളുടെ വില കളയാൻ വേണ്ടി ഉണ്ടായ ജന്മം ആണ് സരിത എസ്. നായരുടേത് എന്ന് നിസംശയം പറയാം. തട്ടിപ്പിൻറ്റെയും, വെട്ടിപ്പിൻറ്റെയും, അപഥ സൻജാരത്തിൻറ്റെയും, കുറ്റ കൃത്യങ്ങളുടെയും കേന്ദ്ര കഥാ പാത്രമായ ഈ വിഴുപ്പിനെ ചുമക്കുന്നത് ശരിയാണോ എന്നത് മാധ്യമങ്ങളും, ഭരണ പക്ഷവും സ്വയം ചോദിക്കേണ്ട ചോദ്യമാണ്. മാധ്യമങ്ങൾ തികച്ചും മോശമായ ഒരു റോൾ മോഡലിനെ കൃത്രിമമായി സൃഷ്ടിക്കുക ആയിരുന്നു ഏപ്പോഴും. ഉമ്മൻ ചാണ്ടിയും, മുൻ യൂ. ഡി. എഫ്. ഗവൺമെൻറ്റും വിമർശിക്കപെടണം. പക്ഷെ അതിന് തട്ടിപ്പുകാരിയേയും, കൊലപാതകിയേയും, കള്ള് കച്ചവടക്കാരേയും കൂട്ട് പിടിക്കുന്നത് ഒരു നല്ല പ്രവണത അല്ല. ഉമ്മൻ ചാണ്ടിയ്ക്കും, മുൻ യൂ. ഡി. എഫ്. ഗവൺമെൻറ്റിനും എതിരെയുള്ള വിമർശനം ഒരിക്കലും ബിജു രമേശിൻറ്റെയും, സരിത എസ്. നായരുടെയും, ബിജു രാധാകൃഷ്ണൻറ്റെയും പേരിലായിരിക്കരുത്.

ഒരു സോളാർ കമ്മീഷൻ റിപ്പോർട്ടെന്ന പുകമറ ഉണ്ടാക്കി ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയാണ് ഇടതു പക്ഷ മുന്നണിയുടെ സർക്കാർ ചെയ്യുന്നത്. സരിതയെ വിശുദ്ധയാക്കുവാനുള്ള നെറികെട്ട ശ്രമങ്ങളാണ് ഇടതു പക്ഷ വക്താക്കളും, ചില മാധ്യമ പ്രവർത്തകരും കൂടി ചെയ്യുന്നത്.  യഥാർത്ഥത്തിൽ ഉമ്മൻ ചാണ്ടിയാണ് കബളിപ്പിക്കപ്പെട്ടത്. വിവാദം ഉണ്ടാവുന്നതു വരെ സരിതയുടെ പേരു പോലും ലക്ഷ്മി നായർ എന്നായിരുന്നു  എന്നാണ് ഉമ്മൻ ചാണ്ടി കരുതിയിരുന്നത്. അത്ര സമർത്ഥമായി ആൾമാറാട്ടം നടത്തിയ തട്ടിപ്പുകാരിയായിരുന്നു സരിത എസ്. നായർ. ഊർജക്ഷാമം നേരിടുന്ന കേരളത്തിൽ സൗരോർജ പദ്ധതികൾക്ക് മുൻഗണന നൽകാനുള്ള മുഖ്യമന്ത്രിയുടെ നിലപാടിനെ തൻറ്റെ കമ്പനിക്ക് ബിസിനസ് നേടിയെടുക്കാൻ വേണ്ടി മുഖ്യമന്ത്രിയുടെ ആളാണെന്ന രീതിയിൽ കസ്റ്റമേഴ്സിനെ സരിത തെറ്റിദ്ധരിപ്പിച്ചു. വ്യാജ 'ലെറ്റർ ഹെഡ്' ഉണ്ടാക്കി. പേഴ്‌സണൽ സ്റ്റാഫിൽ പെട്ടവർ ഇത്തരം തട്ടിപ്പുകാരുമായി നടത്തിയ വ്യക്തിപരമായ ഇടപാടുകൾ തിരിച്ചറിയുന്നതിൽ ഉമ്മൻ ചാണ്ടിക്ക് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നുള്ള കാര്യം ആർക്കും നിഷേധിക്കാനാവുകയില്ല. അതുകൊണ്ട് തന്നെ  ഉമ്മൻ ചാണ്ടിയുടെ മേൽ ആരോപിക്കാവുന്ന കുറ്റം ഈ വിഷയത്തിൽ അഴിമതിയോ പീഡനമോ ഒന്നുമല്ല; കൂട്ടത്തിലുള്ളവരെ മനസിലാക്കാതിരുന്ന പിടിപ്പുകേട് മാത്രമാണ്. തട്ടിപ്പുകാർ ഓഫിസിൽ കയറിയിറങ്ങുമ്പോൾ    തിരിച്ചറിയാതിരുന്ന പിടിപ്പുകേട്. പിന്നെ കൂടെ നിൽക്കുന്നവരെ അന്ധമായി വിശ്വസിക്കുന്നത് മൂലം ഉണ്ടായ വീഴ്ചകളും. തട്ടിപ്പുകാരി ഉമ്മൻ ചാണ്ടി അധികാരത്തിലിരുന്നപ്പോൾ ആ പേരു പറഞ്ഞു പലരുടെയും കോടികൾ തട്ടി. ഇന്നിപ്പോൾ ആരുടെയൊക്കെയോ കോടികൾ വാങ്ങിയിട്ട് ഉമ്മൻചാണ്ടിക്കെതിരെ പറയുന്നു. ഇതൊക്കെ ചിന്താശേഷി രാഷ്ട്രീയകക്ഷികൾക്ക് പണയപ്പെടുത്തിയിട്ടില്ലാത്ത എല്ലാവർക്കും മനസിലാവുന്ന കാര്യങ്ങളാണ്. സി.പി.എം. മൂന്നു വർഷങ്ങൾക്ക് മുമ്പ് ഉമ്മൻ ചാണ്ടി സർക്കാരിനെതിരേ നിരന്തരമായി ആരോപണങ്ങൾ ഉയർത്താൻ പത്തു കോടി രൂപാ സരിതക്കു കൊടുത്തതായി 'ഇന്ത്യ റ്റുഡേ' എക്സ്ക്ലൂസിവായി വാർത്ത കൊടുത്തതാണ്.   'ഇന്ത്യ റ്റുഡേയിൽ' വന്ന ആ വാർത്ത സി.പി.എം. ഇതുവരെ പൂർണമായും നിഷേധിച്ചിട്ടും ഇല്ലാ. 

അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി കൊടുത്തതിനു ശേഷം മൊഴിയെടുക്കുവാൻ സരിതയെ പല തവണ വിളിച്ചിട്ടും സരിത ഹാജരായില്ല. ഉമ്മൻ ചാണ്ടിക്കെതിരേ കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പാണ് പീഡന പരാതി ഉന്നയിച്ചത് തന്നെ. ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന രീതികൾ അറിയാവുന്നവർക്ക് അതിരാവിലെ തൊട്ടു പാതി രാത്രി വരെ ഉമ്മൻ ചാണ്ടി പൊതു ജന മധ്യത്താണെന്നുള്ള കാര്യം നന്നായി അറിയാം. പിന്നെങ്ങനെ ഔദ്യോഗിക വസതിയിൽ പീഡനം നടക്കും? വൃദ്ധനായ ആര്യാടൻ മുഹമ്മദിനെതിരെ പീഡന പരാതി ഉന്നയിച്ചാണ് വളരെ രസകരം. സരിതയെ പോലെ നല്ല ഉയരവും, വണ്ണവും, ശാരീരിക ശേഷിയും ഉള്ള ഒരു സ്ത്രീ വൃദ്ധനായ ആര്യാടൻ മുഹമ്മദിനെ ഒരു തള്ളു വെച്ച് കൊടുത്താൽ ആര്യാടൻ മുഹമ്മദ് ദൂരെ തെറിച്ചു  വീഴില്ലേ? സാമാന്യ ബുദ്ധിക്കു നിരക്കുന്നതാണോ ഈ പീഡന കഥകൾ?

സരിത എസ്. നായർ സെക്സിൽ ഏർപ്പെട്ടത് സ്വന്തം കാര്യം സാധിക്കാനാണ്. സെക്സിൽ ഏർപ്പെട്ടു കഴിഞ്ഞ് സംഗതി ഓഡിയോ വീഡിയോ റെക്കോർഡ് ചെയ്യുകയും, ഓറൽ സെക്സിനെ കുറിച്ച് കത്തെഴുതുകയും, അതൊക്കെ മാധ്യമ പ്രവർതകരുടെ മുമ്പിൽ കാണിക്കുകയും, അതൊക്കെ വെച്ച് ബ്ലാക്ക് മെയിൽ ചെയ്യാൻ നടക്കുന്ന സരിത എസ്. നായരുടെ  നാറുന്ന കഥകൾ അന്വേഷിക്കാൻ ആണോ ജനങ്ങളുടെ ചെലവിൽ സോളാർ അന്വേഷണ കമ്മീഷൻ നടത്തിയത്? 33 തട്ടിപ്പു കേസുകൾ മാത്രമാണ് ജനങ്ങളെ ബാധിക്കുന്ന കാര്യം. അതാണ് എ.ഡി.ജി.പി. ഹേമചന്ദ്രൻറ്റെ നെത്ര്വത്തത്തിലുള്ള പോലീസ് കണ്ടെത്തിയ കാര്യവും. അണികളെ ആവേശം കൊള്ളിക്കുവാനും, ജയ് വിളിക്കുവാനും പത്ര സമ്മേളനത്തിൽ എന്തെങ്കിലുമൊക്കെ വിളിച്ചു പറയേണ്ട ആളല്ല കേരളത്തിലെ മുഖ്യ മന്ത്രി. പിണറായ് വിജയൻറ്റെ വാർത്താ സമ്മേളനത്തിൽ സോളാർ വിഷയത്തിൽ ആവേശം മൂത്ത് വിളിച്ചു പറഞ്ഞത് മാത്രം മതി പിണറായ് വിജയനെ മാനനഷ്ട കേസിൽ  ഉമ്മൻ ചാണ്ടിക്ക് പൂട്ടാൻ. പക്ഷെ അങ്ങനെ കേരളത്തിൻറ്റെ മുഖ്യ മന്ത്രിയെ പൂട്ടണമെങ്കിൽ അതിന് കോൺഗ്രെസ്സുകാർ ഒന്നിച്ചു നിൽക്കണമെന്ന് മാത്രം. വീ.ഡി. സതീശൻറ്റേയും, സുധീരൻറ്റെയും, രമേശ് ചെന്നിത്തലയുടെയും സോളാർ വിഷയത്തിലുള്ള പല പ്രസ്താവനകളും, പ്രതികരണങ്ങളും കാണുമ്പോൾ അവർക്ക് ഉള്ളിൽ അതിയായ സന്തോഷമുണ്ടെന്ന് കാണാം. ഈ സോളാർ വിഷയം തന്നെ കോൺഗ്രെസ്സിലെ ഗ്രൂപ്പ് കളിയിൽ നിന്ന് ഉടലെടുത്തതാണെന്നും സാമാന്യ ബോധമുള്ളവർക്കു മനസിലാക്കാം. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന പ്രവർത്തകർ ഉള്ളതാണ് അല്ലെങ്കിലും കോൺഗ്രെസ്സിൻറ്റെ ഏറ്റവും വലിയ ശാപം!!!

2017 ഒക്‌ടോബർ 16, തിങ്കളാഴ്‌ച

സിബി മാത്യൂസിൻറ്റെ 'നിർഭയം'

കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസിൻറ്റെ സർവീസ് സ്റ്റോറിയാണ് 'നിർഭയം' എന്ന പേരിൽ പുറത്തു വന്ന പുസ്തകം. പ്രമാദമായ നിരവധി കേസുകളിലെ അന്വേഷണോദ്യാഗസ്ഥനായിരുന്ന അദ്ദേഹത്തിൻറ്റെ വെളിപ്പെടുത്തലുകൾ ഈ പുസ്തകത്തിലൂടെ പുറത്തു വരുന്നു. കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തം, കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദമുണ്ടാക്കിയ ISRO ചാര കേസ്, ജോളി വധം, കരിക്കൻ വില്ല കൊല കേസ്,  സൂര്യ നെല്ലി കേസ് - ഇങ്ങനെ കേരളത്തിൻറ്റെ സമീപ കാല ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ ക്രിമിനൽ കേസന്വേഷണങ്ങൾക്ക് ചുക്കാൻ പിടിച്ച പോലീസ് ഓഫീസറാണ് സിബി മാത്യൂസ്. 310 രൂപയ്ക്ക് തൃശൂരുള്ള ഗ്രീൻ ബുക്സ് ആണ് 'നിർഭയം' പ്രസിദ്ധീകരിക്കുന്നത്.

"എൻറ്റെ യാത്ര സത്യത്തിലേക്കു തന്നെ എത്തിച്ചേരുമെന്ന് വിശ്വസിച്ചുകൊണ്ട് ഞാൻ പ്രവർത്തിച്ചു" - കേരളം കണ്ട മികച്ച കുറ്റാന്വേഷകനായ IPS ഓഫിസർ സിബി മാത്യൂസ് 'നിർഭയം' എന്ന തൻറ്റെ ആത്മകഥ തുടങ്ങുന്നത് ഇങ്ങനെയാണ്. അത് കൊണ്ട് തന്നെ നിർഭയമായി കുറ്റാന്വേഷണം നടത്തുന്ന ഒരു പോലീസ് ഓഫീസറെയാണ് പുസ്തകത്തിലുടനീളം കാണുവാൻ സാധിക്കുന്നത്. നേരത്തെ പുറത്തു വന്നിട്ടുള്ള മുൻ DGP കൃഷ്ണൻ നായരുടെ സർവീസ് സ്റ്റോറിയുടെ സാഹിത്യഭംഗി 'നിർഭയം' എന്ന പുസ്തകത്തിനില്ല. പക്ഷെ സത്യാന്വേഷണം അല്ലെങ്കിൽ കുറ്റ കൃത്യങ്ങളുടെ പിന്നാമ്പുറം 'അട്ജെസ്റ്റ്‌മെൻറ്റുകൾക്ക്' തയാറാവാതെ അന്വേഷിക്കുന്ന ഒരു പോലീസ് ഓഫീസറെ ഈ പുസ്തകത്തിൽ കാണാം. വസ്തുതാ കഥനത്തിൽ ഈ പുസ്തകം മുമ്പിൽ നിൽക്കുന്നു.

മിക്ക കേസന്വേഷണങ്ങളും വിജയത്തിലെത്തിക്കുവാൻ സിബി മാത്യൂസിന് സാധിച്ചെങ്കിലും അദ്ദേഹത്തിന് വലിയ അപകീർത്തി ഉണ്ടാക്കിയ കേസാണ് ISRO ചാര കേസ്. അതു അവിടെ നിന്ന് തുടങ്ങാം. രമൺ ശ്രീവാസ്തവയുടെ ഉന്നത ബന്ധങ്ങൾ, പ്രധാന മന്ത്രിയായിരുന്ന നരസിംഹ റാവുവിൻറ്റെ മകനായ പ്രഭാകര റാവുവിൻറ്റെ ബന്ധം IB കണ്ടെത്തിയത്,  ISRO -യിലെ തന്നെ ഉന്നതരുടെ ഇടപെടൽ, തൻറ്റെ തന്നെ ചില ഗുരുതരമായ പാളിച്ചകൾ - ഇതെല്ലാം ആണ്  ISRO ചാര കേസിൽ വലിയ തിരിച്ചടികൾ ഉണ്ടാകാൻ ഉള്ള കാരണമായി  സിബി മാത്യൂസ് നിരത്തുന്നത്. ഇതിൽ പ്രധാന മന്ത്രിയായിരുന്ന നരസിംഹ റാവുവിൻറ്റെ മകനായ പ്രഭാകര റാവുവിൻറ്റെ ബന്ധം IB കണ്ടെത്തിയതിനെ കുറിച്ച് 'നിർഭയത്തിൽ' പറയുന്നില്ലെങ്കിലും മലോയ് കൃഷ്ണ ധർ എന്ന മുൻ intelligence ഓഫീസർ എഴുതിയ 'ഓപ്പൺ സീക്രട്സ്' എന്ന പുസ്തകം സമൃദ്ധമായി ഉദ്ധരിക്കുന്നുണ്ട്. മലോയ് കൃഷ്ണ ധർ യാതൊരു ആവശ്യവുമില്ലാതെ  IB പ്രധാന മന്ത്രിയായിരുന്ന നരസിംഹ റാവുവിൻറ്റെ മകനായ പ്രഭാകര റാവുവിൻറ്റെ പേര് ഈ കേസിലേക്ക് വലിച്ചിട്ടത് കൊണ്ടാണ്  CBI-യുടെ നെത്ര്വത്ത്വത്തിൽ ഈ കേസൊതുക്കിയത് എന്ന് പറയുന്നുണ്ട്. എന്തായാലും ISRO ചാര കേസ് വെറും ഒരു സാധാരണ കേസല്ലായിരുന്നു. പലതും ഇനിയും പുറത്തു വരാനുണ്ട്. 

മലോയ് കൃഷ്ണ ധർ എന്ന മുൻ intelligence ഓഫീസർ എഴുതിയ പുസ്തക പ്രകാരം സമഗ്രമായ അന്വേഷണം നടത്തുകയായിരുന്നു വേണ്ടത്. പക്ഷെ മുഖ്യ മന്ത്രിയായിരുന്ന  കരുണാകരനെ ഒതുക്കാൻ മാത്രം ഈ കേസ് കുത്തി പൊക്കിയ രാഷ്ട്രീയകാർക്കും, മഞ്ഞ പതങ്ങൾക്കും അതിലൊന്നും താൽപര്യമില്ല. ISRO ചാര കേസിൽ ഏറ്റവും വൃത്തികെട്ട നിലപാട് എടുത്തത് ഇതൊരു പെണ്ണ് കേസാക്കി മാറ്റിയ കേരളത്തിലെ മഞ്ഞ പത്രങ്ങളാണ്. "മറിയം റഷീദയ്ക്ക് എയ്ഡ്സ്"; "മറിയം റഷീദ ഏഴ് കല്യാണം കഴിച്ചു"; "ട്യൂണ പോലെ പിടയ്ക്കുന്ന മറിയം റഷീദ"; "മറിയം റഷീദയുടെ അടങ്ങത്ത തൃഷ്ണ" - ഇങ്ങനെ തലസ്ഥാന നഗരിയിലെ ഓഫീസിലിരുന്ന് മാലിയിലെ തെരുവുകളുടെ കഥ പറയുകയായിരുന്നു മലയാളത്തിലെ പ്രമുഖ പത്രലേഖകർ. മറിയം റഷീദയുടെയും, ഫൗസിയാ ഹുസൻറ്റെയും അറിയാക്കഥകളും, ഇക്കിളിക്കഥകളും ചികഞ്ഞെടുത്ത് ഈ കേസ് പത്ര ലേഖകർ ഒരു പൈങ്കിളി കഥയാക്കുകയായിരുന്നു. മാലി ദ്വീപിലെ രണ്ടു സ്ത്രീകളുടെ പൂർവ കാല ചരിത്രം അറിയാനായിരുന്നു അവർകൊക്കെ താൽപര്യം. രണ്ടു ശാസ്ത്രഞ്ഞരിൽ ഒരാളായ നമ്പി നാരായണനെ അത്ര വിശുദ്ധനായിട്ടല്ല സിബി മാത്യൂസ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിൻറ്റെ ഫോണിൽ നിന്ന് പല വിദേശ രാജ്യങ്ങളിലേക്കും വിളികൾ പോയിട്ടുണ്ട് എന്ന് 'നിർഭയത്തിൽ' പറയുന്നു. ഒരു വമ്പൻ വ്യവസായിയുടെ പേരിലായിരുന്നു ആ ഫോൺ എടുത്തത് തന്നെ. കുറെ നാൾ മുമ്പ് ഒരു ടി.വി. ചർച്ചയിൽ നമ്പി നാരായണന് തമിഴ്‌നാട്ടിൽ വൻ ഭൂസ്വത്ത് ഉണ്ടെന്നുള്ള കാര്യവും ഒരു മുൻ IB  ഉദ്യോഗസ്ഥനും പറഞ്ഞു. IB-യും, RAW -യും തുടങ്ങി വെച്ച കേസന്വേഷണം ഏറ്റെടുക്കുക മാത്രമാണ് കേരളാ പോലീസ് ചെയ്തത്. ചാരക്കേസ് കാലത്ത് പോലീസ് ഉദ്യോഗസ്ഥനായിരുന്ന രമൺ ശ്രീവാസ്തവയെ കേന്ദ്ര ഇൻറ്റലിജൻസ് ബ്യുറോ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും താനാണ് അറസ്റ്റ് ചെയാതിരുന്നതെന്ന് സിബി മാത്യുസ് ആത്മകഥയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. രമൺ ശ്രീവാസ്തവയുടെ കാര്യത്തിൽ അന്വേഷണം നടത്താതിരുന്നതും, ISRO -യിലെ ഉന്നതനായ ഒരു ശാസ്ത്രഞ്ജൻറ്റെ വളരെ വിശദമായ മൊഴി കേസ് ഡയറിയിൽ അദ്ദേഹത്തിൻറ്റെ അഭ്യർത്ഥന പ്രകാരം ഉൾപെടുത്താതിരുന്നതും തനിക്കു സംഭവിച്ച വലിയ വീഴ്ചയായി  സിബി മാത്യുസ് ആത്മകഥയിൽ സമ്മതിക്കുന്നു. എന്തായാലും രാജ്യ സുരക്ഷയെക്കാളേറെ നമ്മുടെ രാഷ്ട്രീയക്കാർ കലക്ക വെള്ളത്തിൽ മീൻ പിടിക്കാനാണ് നോക്കിയത്. നമ്മുടെ രാഷ്ട്രീയത്തിലെ നിലവാരമില്ലായ്മയും, അന്വേഷണ ഏജൻസികളിലെ പ്രൊഫെഷണലിസത്തിൻറ്റെ അഭാവവും ആണ് ISRO ചാര കേസ് കാണിക്കുന്നത്.  

സൂര്യ നെല്ലി കേസിൽ വളരെ വിശദമായ അന്വേഷണങ്ങൾക്ക് ശേഷം പി. ജെ. കുര്യനെതിരെ ഒരു തെളിവും കണ്ടെത്താനായിട്ടില്ല എന്ന് മുഖ്യ മന്ത്രിയായിരുന്ന സഖാവ് ഇ.കെ. നയനാരുടെ മുമ്പിൽ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് പറഞ്ഞപ്പോൾ എങ്ങനെയെങ്കിലും ഒന്ന് പ്രതി പട്ടികയിൽ കേറ്റിയാൽ മാത്രം മതി എന്നാണ് ചില ഇടതു നേതാക്കൾ പറഞ്ഞെതെന്നാണ് സിബി മാത്യൂസ് സർവീസ് സ്റ്റോറിയായ 'നിർഭയത്തിൽ' പറയുന്നത്. മുഖ്യ മന്ത്രിയായ സഖാവ് ഇ.കെ. നയനാർ മാത്രം ഒന്നും മിണ്ടിയില്ല. "കോടതിയിൽ നിന്ന് പി. ജെ. കുര്യൻ  രക്ഷപെട്ടോട്ടെ" - എന്നും പലരും പറഞ്ഞു. എന്നാലും പി. ജെ. കുര്യനെ പ്രതിയാക്കണം എന്ന കാര്യത്തിൽ പല ഇടതു നേതാക്കളും കനത്ത സമ്മർദം ചെലുത്തി എന്നും, അതിന് എത്ര വ്യാജ സാക്ഷികളെ വേണമെങ്കിലും തരാനും തയാറായിരുന്നു എന്നുമാണ് സിബി മാത്യൂസ് പറയുന്നത്. ഇന്നത്തെ NSS ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മൊഴി, ഫോൺ കോൾ റെക്കോർഡുകൾ, പോലീസ് ഡ്രൈവറുടെ മൊഴി - ഇതെല്ലാം  പി. ജെ. കുര്യന് അനുകൂലമായിരുന്നു. അതു കൊണ്ട് തന്നെ പി. ജെ. കുര്യനെ പ്രതിയാക്കുവാൻ സിബി മാത്യൂസ് തയാറായില്ല. അതു മൂലം പി. ജെ. കുര്യനെതിരെ പ്രസംഗിച്ചു നടന്ന പല ഇടതു നേതാക്കളുടെയും അപ്രീതിക്ക് താൻ കാരണമായി എന്നും സിബി മാത്യൂസ് പറയുന്നുണ്ട്.  തങ്ങൾക്കു ഇഷ്ടമില്ലാത്ത മറ്റു പാർട്ടികളിലെ നേതാക്കളെ ലൈംഗിക അപവാദ പ്രചാരണങ്ങളിലൂടെ തറ പറ്റിക്കുക എന്നതാണല്ലോ അല്ലെങ്കിലും ഇടതു മുന്നണിയുടെ സ്ഥിരം രീതി.

എന്തായാലും പി. ജെ. കുര്യനെ പ്രതിയാക്കിയില്ലെങ്കിലും മുൻ മുഖ്യ മന്ത്രിയായ സഖാവ് ഇ.കെ. നയനാർ സിബി മാത്യൂസിൻറ്റെ കഴിവ് അംഗീകരിച്ചിരുന്നു എന്നതിൻറ്റെ തെളിവാണ്  35 പേരുടെ മരണത്തിനിടയാക്കുകയും, 500 -ലേറെ പേരുടെ കണ്ണും, കരളും വൃക്കയും തകര്‍ത്ത കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തം അന്വേഷിക്കുവാൻ സിബി മാത്യൂസിനെ ചുമതലപ്പെടുത്തിയത്. ഐ. ജി. സിബി മാത്യൂസ്, ഡി. വൈ. എസ്. പി. കെ. കെ. ജോഷ്വ , എം.ജി. മണിലാല്‍ തുടങ്ങി കേസിന് വേണ്ടി പ്രത്യേകം നിയോഗിക്കപ്പെട്ട ടീം വൻ ഓഫറുകളുണ്ടായിട്ടും അതിനൊന്നും അടിമപ്പെടാതെ പ്രതികളെ അറസ്റ്റു ചെയ്തു.

27 ഷാപ്പുകളായിരുന്നു അന്ന് മുഖ്യ പ്രതിയായിരുന്ന മണിച്ചന് ഉണ്ടായിരുന്നത്. കൂറ്റന്‍ ബംഗ്ലാവും, ആഡംബര വാഹനങ്ങളുമായി നിയമവ്യവസ്ഥയെ അടക്കം വെല്ലുവിളിച്ചാണ് മണിച്ചൻ ആഡംബര ജീവിതം നയിച്ചിരുന്നത്. വൻ മദ്യ സാമ്രാജ്യത്തിന് ഉടമയായിരുന്നു മുഖ്യ പ്രതിയായിരുന്ന മണിച്ചൻ. മണ്ണിനടിയിൽ 5000  ലിറ്റർ ചാരായം കൊള്ളുന്ന 18 ടാങ്കുകളാണ് മണിച്ചന് ഉണ്ടായിരുന്നത്. ഈ വസ്തുതയിൽ നിന്ന് തന്നെ മണിച്ചൻറ്റെ 'ബഫർ സ്റ്റോക്കിൻറ്റെ' വ്യാപ്തി മനസിലാക്കാം. മണിച്ചൻറ്റെ കൂറ്റൻ പ്ലാസ്റ്റിക്ക് ടാങ്കുകൾ - സിൻറ്റക്സ് ഇൻഡസ്ട്രീസ്, കാലോൾ ഗുജറാത്ത് - ഇവിടങ്ങളിൽ നിന്ന് പ്രത്യേക ഓർഡർ മുഖാന്തിരം നിർമിച്ച ഡബിൾ വാൾ ടാങ്കുകൾ ആയിരുന്നു. ഇത്തരം വലിയ ടാങ്കുകൾ സാധാരണ ആവശ്യമില്ലാത്തതിനാൽ, Special ഓർഡർ പ്രകാരം മാത്രമേ കമ്പനി നിർമ്മിച്ച് സപ്ലേ ചെയ്തിരുന്നുള്ളൂ.

2004 -ല്‍ ജില്ലാ കോടതിയുടെ ശിക്ഷ ഹൈക്കോടതി ശരി വെച്ചു.  പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ചു. തുടര്‍ന്ന് 2011 ഏപ്രില്‍ മാസത്തില്‍ സുപ്രീം കോടതി മണിച്ചന്‍, സഹോദരന്മാരായ കൊച്ചനി, വിനോദ് എന്നിവരുള്‍പ്പെട്ട പ്രതിഭാഗത്തിൻറ്റെ ശിക്ഷ ശരിവെച്ചു. കേസ് വിസ്താരത്തിനിടെ പലപ്രാവശ്യം രേഖകളും തെളിവും കൃത്രിമമാണ് എന്ന് കാട്ടി ജഡ്ജിമാരെ തെറ്റിദ്ധരിപ്പിക്കാന്‍ പല ശ്രമങ്ങളും നടന്നുവെങ്കിലും ഒന്നും ഫലം കണ്ടില്ല. ജഡ്ജിക്ക് തന്നെ പ്രതികളെ വെറുതെ വിടാൻ കോടികളുടെ ഓഫറുകളുണ്ടായിരുന്നതായിട്ടാണ് സിബി മാത്യൂസ് വെളിപ്പെടുത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസിനെ കൊലപ്പെടുത്താൻ മണിച്ചൻ പല രീതിയിൽ പലവട്ടം ശ്രമിച്ച കഥകളും 'നിർഭയത്തിൽ' വെളിവാക്കുന്നുണ്ട്. രാഷ്ട്രീയക്കാരുമായി മുഖ്യ പ്രതിയായിരുന്ന മണിച്ചനുള്ള ബന്ധവും പിന്നീട് പുറത്തു വന്നു. ഈ കേസുമായി ബന്ധപ്പെട്ട് CPI(M) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന സത്യനേശനെ പുറത്താക്കുകയും, ഇപ്പോളത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രനെ താക്കീത് ചെയ്യുകയും ചെയ്തു.

കരിക്കൻ വില്ല കൊലക്കേസിലെ മുഖ്യ പ്രതിയായിരുന്ന റെനി പിന്നീട് തടവുകാരുടെ ക്ഷേമ പ്രവർത്തനത്തിലേക്ക് തിരിഞ്ഞത് തനിക്ക് വലിയ സംതൃപ്തി പകർന്ന ഒന്നാണ് എന്നാണ് സിബി മാത്യൂസ് പറയുന്നത്. റെനിയുമായി ആത്മബന്ധം ഇപ്പോഴും സൂക്ഷിക്കുന്നു. കേരളത്തിലെ ആത്മഹത്യാ പ്രവണതയെ കുറിച്ചും 'നിർഭയം' ചർച്ച ചെയ്യുന്നു. കനകമല കേസും മുസ്‌ലിം തീവ്ര വാദത്തിൻറ്റെ വളർച്ചയും, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും, പി. ജയരാജൻറ്റെ കൈ വെട്ടിയതും അതിനെ തുറന്നുണ്ടായ സംഭവങ്ങളും ചർച്ച ചെയ്യുന്നു. പി. ജെ. കുര്യനെ പ്രതിയാക്കിയില്ലെങ്കിലും മുൻ മുഖ്യ മന്ത്രിയായ അച്യുതാനന്ദനും  സിബി മാത്യൂസിൻറ്റെ കഴിവിനെ അംഗീകരിച്ചിരുന്നു. അതു കൊണ്ടാണ് IAS ലോബിയുടെ സമ്മർദത്തെ മറി കടന്ന് അച്യുതാനന്ദൻറ്റെ നെത്ര്വത്തത്തിലുള്ള ഇടതു മുന്നണി സർക്കാർ സിബി മാത്യൂസിനെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിച്ചത്. മുപ്പതിലേറെ വർഷങ്ങളുടെ ഔദ്യോഗിക ജീവിതത്തിന് അങ്ങനെ തിരശീല വീണു. എന്തായാലും സമീപ കാല കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തിന് ഒരു വലിയ മുതൽ കൂട്ടാണ് സിബി മാത്യൂസിൻറ്റെ 'നിർഭയം' എന്ന സർവീസ് സ്റ്റോറി.

2017 ഒക്‌ടോബർ 9, തിങ്കളാഴ്‌ച

ഗെയിൽ ട്രെട്ദ്വെലിൻറ്റെ അമൃതാനന്ദമയി മഠത്തെ കുറിച്ചുള്ള വെളിപെടുത്തലുകൾ

അമൃതാനന്ദമയി മഠത്തെ കുറിച്ചുള്ള ഗെയിൽ ട്രെട്ദ്വെലിൻറ്റെ വെളിപെടുത്തലുകൾക്ക് ഒരു പാട് വിലയുണ്ട്. പക്ഷെ കമ്മ്യുണിസ്റ്റുകാരനായ മുൻ മുഖ്യമന്ത്രി സഖാവ് അച്യുതാനന്ദൻ വരെ ഗെയിലിൻറ്റെ വെളിപെടുത്തലുകൾക്ക് വില കൽപിച്ചില്ല. മദാമ്മ ആയതു കൊണ്ട് ഗെയിൽ ട്രെട്ദ്വെലിൻറ്റെ കണ്ണീരിനു വർഗീയ വാദികളുടെ കണ്ണിൽ വിലയില്ല. ഇന്ത്യൻ നിയമ വ്യവസ്ഥ ഒരു സ്ത്രീയുടെ മൊഴിക്ക് വളരെ അധികം വില കൽപിക്കുന്നു. എന്നിട്ടും 'HOLY HELL – A Memoir of Faith, Devotion and Pure Madness ' എന്ന പുസ്തകത്തിൽ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുവാനോ, കേസെടുക്കുവാനോ ആരും തയാറാകുന്നില്ല. ഇതൊക്കെ മഠത്തെ കുറിച്ച് ദുരൂഹത വർധിപ്പിക്കുന്ന കാര്യങ്ങളാണ്. ഉന്നത ബന്ധങ്ങൾ തന്നെ ആയിരിക്കണം ഈ ആരോപണങ്ങളിൽ നിന്നൊക്കെ അവരെ രക്ഷിച്ചത്. ആമസോൺ തൊട്ട് പെട്ടിക്കടകളിൽ വരെ ആ ബുക്ക് കൊണ്ട് വെച്ചിട്ടും ഇന്ന് ഇന്ത്യൻ പ്രസിഡൻറ്റ് വരെ അവിടെ വരുന്നു. പിന്നെ അമൃതാനന്ദമയി മഠം ആരെ പേടിക്കണം?

ഗെയില് ട്രെഡ്വേലിൻറ്റെ വെളിപ്പെടുത്തലുകൾക്കു ശേഷവും അനേകം വെളിപ്പെടുത്തലുകളും ആരോപണങ്ങളും ഉണ്ടായി. പക്ഷെ മാറി മാറി വരുന്ന സർക്കാരുകൾ ഹിന്ദുവിന് എതിരാണെന്ന് ആണ് പ്രചാരണം മുഴുവൻ. അപ്പോൾ ജാതി-മത വോട്ടു ബാങ്കുകൾ ലക്ഷ്യം വെക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഭരിക്കുന്ന സർക്കാരുകൾ എങ്ങനെ നടപടി എടുക്കും? ഗെയിൽ ട്രെട്ദ്വെലിൻറ്റെ ആരോപണങ്ങളെ പറ്റി അന്വേഷണം നടത്തേണ്ടതാണെന്ന് നീതിബോധമുള്ള ആർക്കും പുസ്തകം വായിച്ചാൽ ബോധ്യമാകും. ആ ഓസ്ട്രേലിയക്കാരി ഇനി കേരളത്തിൽ വന്നു കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ വന്നു കംപ്ലൈൻറ്റ് ചെയ്യണം എന്നാണ് പോലീസിൻറ്റെ വിചിത്രമായ അഭിപ്രായം. വളർന്നു വരുന്ന വർഗീയത എങ്ങനെ അനഭിലഷണീയമായ പ്രവണതെകളെ സംരക്ഷിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണം ആണ് അമൃതാനന്ദമയി മഠത്തിനെതിരെ ഉള്ള ആരോപണങ്ങളിൽ നടപടി എടുക്കാതിരിക്കുന്നത്.

പക്ഷെ ഓൺലെയിനിൽ അനേകം പേർ പൈസയൊന്നും കൊടുക്കാതെ 'വിശുദ്ധ നരകം' വായിച്ചിട്ടുള്ളതിനാൽ പലർക്കും ഇപ്പോൾ അവിടെ നടക്കുന്ന കാര്യങ്ങൾ അറിയാം. ഗെയിൽ ട്രെട്ദ്വൽ ഹിന്ദുവിന് എതിരാണെന്ന് പറയുന്നതിൽ യാതൊരു യുക്തിയുവുമില്ല. 'Holy Hell' (വിശുദ്ധ നരകം) എഴുതിയ ഗെയിൽ ട്രെട്ദ്വെൽ - നെ പണ്ട് കുറെ ഹൈന്ദവ സംഘടനകളും പ്രസങ്ങിപ്പിക്കാൻ കൊണ്ട് നടന്നതാണ്. ഗെയിൽ ട്രെട്ദ്വെൽ ഒരു വർഷം കഴിഞ്ഞ രമണ ആശ്രമ പരിസരങ്ങൾക്കെതിരെ ഒരു ആരോപണം പോലും ഉന്നയിക്കുന്നില്ല എന്നത് ശ്രദ്ധേയം. രമണ ആശ്രമത്തെ കുറിച്ച് നല്ലത് മാത്രമേ ഗെയിൽ ട്രെട്ദ്വെൽനു പറയാനുള്ളൂ. ഗെയിൽ ട്രെട്ദ്വെൽ ആരോപണം ഉന്നയിച്ച സ്വാമി ഇപ്പോഴും സ്മാർട്ട് ആയി T . V . - യിൽ പ്രത്യക്ഷപ്പെടുന്നു. സിസ്റ്റർ അഭയ കേസിൽ പതിമൂന്നു അന്വേഷണ സന്ഖങ്ങൾ അന്വേഷണം നടത്തി രണ്ടു വൈദികരെയും, ഒരു കന്യാ സ്ത്രീയെയും അറസ്റ്റു ചെയ്ത സംസ്ഥാനമാണ് കേരളം എന്ന് എല്ലാവരും ഓർക്കണം. 

20 വർഷത്തോളം അന്ദേവാസി ആയിരുന്ന ഗായത്രി എഴുതിയ വിശുദ്ധ നരകം എന്ന ഗ്രന്ഥം  പലതും വെളിപ്പെടുത്തുന്നു. ആത്മകഥയിൽ പറയുന്നത് ഉന്നതമായ ദൈവിക സ്പർശം ഉണ്ടായ കാലം മുതൽ അമ്മക്ക് ആർത്തവം ഉണ്ടാവാറില്ലാ എന്നാണ്.  'അശുദ്ധികൾ' തീണ്ടാത്ത പരിപൂർണ പരിശുദ്ധയെന്നാണ് ജീവചരിത്രത്തിലും പ്രഭാഷണങ്ങളിലും പറയുന്നത്. ദേവി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയെന്നുമാണ് പറയുന്നത്. ഇന്ത്യൻ സമൂഹത്തിൽ; പ്രത്യേകിച്ച് ഹിന്ദു സമൂഹത്തിൽ സ്ത്രീകളുടെ ആർത്തവത്തെ കുറിച്ചുള്ള 'ശുദ്ധി-അശുദ്ധി സങ്കൽപത്തെ' ചുരുക്കത്തിൽ "ആർത്തവം നിന്നു" എന്ന് പറയുന്നതിലൂടെ മഠം വളരെ നന്നായി മുതലാക്കി.

പക്ഷെ ഗായത്രിയെന്ന ഗെയിൽ പറയുന്നത് ഇത് ശുദ്ധ അസംബന്ധമാണ് എന്നാണ്. അതിന് തെളിവായി പല സംഭവങ്ങളും പറയുന്നു. ആർത്തവമുള്ള നാളുകളിൽ ദർശനം കഴിഞ്ഞു എഴുന്നേൽക്കുമ്പോൾ തൊട്ട് പിറകിൽ തന്നെ നിൽക്കുവാൻ തന്നോട് അമ്മ പറയാറുണ്ട്‌. അബദ്ധത്തിൽ രക്തത്തിൻറ്റെ പാടുകളോ കറയോ തൂവെള്ള വിശുദ്ധ വസ്ത്രത്തിൽ കണ്ടാൽ ആളുകളിൽ നിന്ന് മറച്ച് പിടിക്കാനാണ് അത്. ഇനി അഥവാ ആരെങ്കിലും വല്ലതും കണ്ടാൽ പൈൽസിൻറ്റെ (Hemorrhoids) അസുഖമുണ്ടെന്ന് പറഞ്ഞാൽ മതിയെന്ന നിർദേശവും. ഇങ്ങനെയൊക്കെയാണെങ്കിലും പാരീസിൽ വെച്ച് ഒരിക്കൽ വേദനയെ തുടർന്ന് ഗൈനക്കോളജിസ്റ്റിനെ കാണേണ്ടി വന്നു. ആർത്തവത്തെ കുറിച്ചുള്ള ഗൈനക്കോളജിസ്റ്റിൻറ്റെ ചോദ്യങ്ങൾക്കു മുമ്പിൽ മഠത്തിലെ അന്ദേവാസികൾ പരുങ്ങി. കാരണം ആർത്തവമില്ലാത്ത പരിശുദ്ധയായ അമ്മയാണല്ലോ മുമ്പിൽ കിടക്കുന്നത്!!!! പക്ഷെ ഗായത്രിക്ക് സത്യമറിയാമായിരുന്നു. 

പോലീസ് റെയിഡ് ഉണ്ടാകുമെന്ന ഒരഭ്യൂഹത്തെ തുടർന്ന് കിടക്ക മുറിയിൽ സൂക്ഷിച്ചു വെച്ച സ്വർണാഭരണങ്ങളും പണവും ഒളിപ്പിക്കുവാൻ അമ്മ ഓർഡർ കൊടുക്കുന്നത് ഗായത്രിയുടെ പുസ്തകത്തിലുണ്ട്. ഐസ് ബോക്സിൽ സ്വർണം ഇട്ടു സ്വന്തം വീട്ടു കാർക്ക് കൊണ്ട് കൊടുക്കുന്ന കാര്യവും പുസ്തകത്തിൽ ഉണ്ട്. അത് കൂടാതെ 'അമ്മയ്ക്കുള്ള' മീൻ കറി 'അമ്മയുടെ' വീട്ടിൽ പോയി ഗായത്രി സ്ഥിരം കൊണ്ട് വന്നിരുന്ന കാര്യവും പുസ്തകത്തിൽ ഉണ്ട്.സന്യാസിനിയും, ദൈവവുമാണെങ്കിലും  ജനിച്ചു വളർന്ന സാഹചര്യം മൂലം മൽസ്യത്തോടുള്ള ആസക്തിയും, ഭക്ഷണ ശീലങ്ങളും ഉപേക്ഷിക്കുവാൻ വയ്യല്ലോ!!! അടുത്ത അനുയായികളുമായുള്ള അമ്മയുടെ ലൈംഗിക ബന്ധങ്ങൾ മുതൽ അവരിൽ നിന്ന് ലൈംഗിക രോഗം പിടിപെട്ടതായി ഒരാൾ പറയുന്ന രംഗങ്ങൾ വരെ പുസ്തകത്തിൽ ഉണ്ട്. മദാമ്മയായതു കൊണ്ട് ഇതൊക്കെ കൂളായി എഴുതും. പാശ്ചാത്യ ലോകത്ത് അവർക്കൊക്കെ ഇക്കാര്യങ്ങളിലൊക്കെ ഒരു തുറന്ന സമീപനമുണ്ടല്ലോ. ഇന്ത്യക്കാർക്ക് ഇത് പറ്റില്ലല്ലോ. ജോൺ ബ്രിട്ടാസ് കൈരളി ടി.വി.-ക്കു വേണ്ടി പിന്നീട് അഭിമുഖം നടത്തിയപ്പോൾ ഗേയിൽ ട്രെട്ദ്വൽ പറഞ്ഞത് അമ്മയുടെ ലൈംഗിക ബന്ധങ്ങൾ "ഞാൻ എൻറ്റെ കണ്ണ് കൊണ്ട് കണ്ടിട്ടുണ്ട്" എന്നാണ്.

ആശ്രമത്തിലെ സന്യാസിമാരിൽ ഒരാൾ തന്നെ ലൈംഗികമായി ഉപയോഗപ്പെടുത്തിയ സംഭവങ്ങൾ പുസ്തകത്തിൻറ്റെ മറ്റ് അദ്ധ്യായങ്ങളിൽ ഗെയിൽ ട്രെട്ദ്വെൽ വിവരിക്കുന്നുമുണ്ട്. സ്ഥിരമായി ടി. വി.-യിലെ ഒരു ചാനലിൽ ആത്മീയ പ്രഭാഷണം നടത്തുന്ന ആളാണ് ഗെയിലിനെ ഉപദ്രവിച്ചതെന്നും പുസ്തകം വായിച്ചാൽ വ്യക്തമാവും. ജോൺ ബ്രിട്ടാസ് അഭിമുഖം നടത്തിയപ്പോൾ ഗേയിൽ ട്രെട്ദ്വൽ ആ സംഭവത്തെ കുറിച്ചോർത്ത് വിങ്ങി കരഞ്ഞു. ആ സ്വാമിയുടെ കാടൻ രീതികൾ വരെ പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. ഒരിക്കൽ രാത്രിയിൽ തന്നെ പ്രാപിക്കാൻ വന്നപ്പോൾ സകല ശക്തിയും ഉപയോഗിച്ച് തല്ലിയോടിച്ചത് വരെ വിവരിക്കുന്നു. എന്നിട്ടും നാണവും, മാനവുമില്ലാത്ത ആ സ്വാമി ഇപ്പോഴും സ്മാർട്ട് ആയി T. V. - യിൽ പ്രത്യക്ഷപ്പെടുന്നു. ഇതു കൊണ്ടെക്കെയാണ്  ഇപ്പോൾ കലി കാലമാണ് എന്ന് പറയുന്നത്. ഹിന്ദു കോസ്മോളജിയിലെ കലികാലത്തിൽ സത്യത്തിനും, ധർമ്മത്തിനും ഒരു പ്രസക്തിയും ഇല്ലെന്നാണല്ലോ പണ്ടേ എഴുതി വെച്ചിരിക്കുന്നത്. കലി ഇപ്പോൾ മൂർദ്ധന്യത്തിൽ ആണെന്ന് തോന്നുന്നു!!!!

ആൾ ദൈവങ്ങളുടെ വിളയാട്ടം

അമൃതാന്ദമയീ മഠത്തിൽ നിന്ന് മറ്റൊരു മർദന കഥയുടെ വാർത്ത കൂടി വരുന്നൂ.  മഠത്തിലെ അന്തേവാസിയായ അമേരിക്കക്കാരൻ യുവാവ് അതിക്രുരമായി മർദ്ദനമേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നു. കെട്ടിയിട്ട് മർദ്ദിച്ചതായി സൂചിപ്പിക്കുന്ന തരത്തിൽ ഐ.സി.യു.-വിൽ കഴിയുന്ന യുവാവിൻറ്റെ കാര്യത്തിൽ മാധ്യമ റിപ്പോർട്ടുകൾ പറയുന്നത് ഇവയൊക്കെയാണ്: ഇരു കൈകളിലും കയർ വലിഞ്ഞു മറുക്കിയ പാടുകൾ; വയറിലും നെഞ്ചിലും നട്ടെല്ലിലും കിഡ്നിയിലും വരെ മുറിവുകൾ. മുപ്പത്തേഴു കാരനായ വിദേശി പീഡനത്തിന് ഇരയായത് ഇന്ത്യയുടെ രാഷ്ട്രപതി എത്തുന്നതിന് തൊട്ട് മുമ്പ്.

അമേരിക്കയിൽ നിന്നെത്തിയ മുപ്പത്തേഴുകാരനായ മാരിയോ പോളിനെ ആണ് ശനിയാഴ്ച അർധരാത്രി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം മഠത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ നടക്കുമ്പോഴാണ് യുവാവിനെ ആശുപത്രിയിൽ കൊണ്ടു വന്നതെന്നതും ശ്രദ്ധേയമാണ്. അപ്പോൾ ന്യായമായും ഒരു ചോദ്യം വരും. കളക്ടറും, പോലീസ് സൂപ്രണ്ടും ഒക്കെ അടങ്ങിയ ഉന്നത ഉദ്യോഗസ്ഥർക്ക് ഈ വിഷയം അറിയാമായിരുന്നില്ലേ? രാഷ്ട്രപതി ആണല്ലോ ഇന്ത്യയിലെ സർവ സൈന്യാധിപൻ. ആ സർവ സൈന്യാധിപൻ വരുമ്പോൾ ആഴ്ചകൾക്കും, മാസങ്ങൾക്കും മുമ്പേ പഴുതടച്ചുള്ള സുരക്ഷ ഒരുക്കേണ്ടതല്ലേ? ഇപ്പോൾ മാധ്യമ റിപ്പോർട്ടുകൾ പറയുന്നത് കഞ്ചാവിനും ലഹരിമരുന്നുകൾക്കും അടിമയായിരുന്നു ഈ യുവാവെന്നാണ്. മത്തിലെ അന്തേവാസിക്ക് ഇത്തരം ലഹരി വസ്തുക്കൾ എവിടെ നിന്നും കിട്ടുന്നു? രാഷ്ട്രപതി വരുന്നതിനു മുമ്പും കഞ്ചാവും, ലഹരി വസ്തുക്കളും മഠത്തിന് സമീപത്ത് ഒഴുകുകയാണോ? നമ്മുടെ സെക്യൂരിറ്റി ഏജൻസികൾ മറുപടി പറയേണ്ട ചോദ്യങ്ങളാണ്.

ഇത്തരം ചോദ്യങ്ങൾക്കൊന്നും മറുപടി കിട്ടില്ല എന്നത്  ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ അറിയാവുന്ന എല്ലാവർക്കും അറിയാം. ഇന്ന്, ചെറുകിട, വന്‍കിട ദൈവങ്ങള്‍ ഓരോ സംസ്ഥാനത്തും, നഗരങ്ങളിലും പല വിധത്തില്‍ മുളക്കുകയും വളരുകയും ചെയ്യുന്നു. ഈ ആള്‍ദൈവങ്ങള്‍ക്കും അവരുടെ കേന്ദ്രങ്ങളായ ആശ്രമങ്ങള്‍ക്കും പൊതുവായുള്ള ഒരു കാര്യമുണ്ട്: ലൈംഗികതയും, ക്രിമിനലിസവും, അധികാര കേന്ദ്രങ്ങളുമായുള്ള ബന്ധങ്ങളും. നിയവിരുദ്ധത, നികുതി വെട്ടിപ്പ്, ഭൂമി കൈയേറ്റം, അക്രമം, കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ, ദുരൂഹത - എന്നിവയുമായി ബന്ധപ്പെട്ട പലവിധ വര്‍ത്തമാനങ്ങള്‍ ഓരോ ആള്‍ദൈവത്തിനും പറയാനുണ്ടാവും. ഭക്തി, ആത്മീയത, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ മറ എല്ലാ ആള്‍ദൈവങ്ങളും പൊതുവായി ഉപയോഗിക്കുന്നുമുണ്ട്. ദേരാ സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിൻറ്റെ ലീലാ വിലാസങ്ങൾ നാം കണ്ടതാണ്. ഗുർമീതിനെതിരെ കോടതിവിധി വന്നതിനെ തുടർന്നു പഞ്ച്കുളയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 38 പേർ ആണ് കൊല്ലപ്പെട്ടത്. ബലാത്സംഗത്തിന് അകത്തായ ആള്‍ ദൈവമായ ഗുർമീത്തിനെ കുറിച്ച് ഇപ്പോൾ കേൾക്കുന്നതെല്ലാം നാറ്റക്കഥകൾ മാത്രമാണ്.

ശരിക്കു പറഞ്ഞാൽ ആൾ ദൈവം എന്ന സങ്കൽപം തന്നെ തീർത്തും തെറ്റാണ്. ആൾ ദൈവത്തിൽ ദൈവവും, മനുഷ്യനും ഉണ്ട്. മനുഷ്യനാണെങ്കിൽ വിമർശിക്കാം. കാരണം മനുഷ്യന് തെറ്റു പറ്റുക സ്വോഭാവികം മാത്രമാണല്ലോ. പക്ഷെ ദൈവത്തെ വിമർശിക്കാൻ പാടില്ലല്ലോ. കാരണം ദൈവത്തിന് തെറ്റു പറ്റില്ലല്ലോ. ഉപനിഷത്തിനും, ബ്രഹ്മ സൂത്രത്തിനും വ്യാഖ്യാനങ്ങൾ എഴുതിയ ശ്രീ ശങ്കരാചാര്യരായിരുന്നു ഇന്ത്യ കണ്ട ഏറ്റവും വലിയ തത്വജ്ഞാനികളിൽ ഒരാൾ.  പക്ഷെ അദ്ദേഹം ഒരിക്കലും ആൾ ദൈവമായി സ്വയം അവകാശപെട്ടില്ല. അദ്ദേഹം നില നിന്നിരുന്ന രാഷ്ട്രീയ വ്യവസ്ഥിതിയിൽ അധികാര സ്ഥാപനങ്ങളോട് അടുക്കാനും ശ്രമിച്ചില്ല. പക്ഷെ ഇന്ന് അധികാരത്തിനും, സമ്പത്തിനും വേണ്ടി പരക്കം പായുകയാണ് ആൾ ദൈവങ്ങൾ. മന്ത്രിമാരും, ഉദ്യോഗസ്ഥ പ്രമുഖരും, പണ ചാക്കുകളും കാൽക്കൽ വീഴുന്ന ആൾ ദൈവങ്ങൾക്ക് അവരെ കളിയാക്കുകയോ, അവരുടെ അപ്രമാദിത്വം ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒന്നും രസിക്കില്ലല്ലോ. അത് കൊണ്ട് ഇന്നത്തെ സാഹചര്യത്തിൽ ആൾ ദൈവങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഉയർത്താൻ പാടില്ല.

ഞാൻ വായിച്ചുട്ടള്ളതിൽ ഏറ്റവും നല്ല പുസ്തകങ്ങളിൽ ഒന്നാണ് 'HOLY HELL – A Memoir of Faith, Devotion and Pure Madness '. അത് വായിച്ചതിനു ശേഷം അമൃതാനന്ദമയിയെ പിന്തുണയ്ക്കുന്നവർക്ക് ചിന്താശേഷി ഇല്ലന്നേ ഞാൻ പറയുകയുള്ളൂ. ഗെയിൽ ട്രെട്ദ്വെൽ വളരെ ഗ്രാഫിക് വിവരണത്തോട് കൂടിയാണ് അമ്രിതാനന്ദമയി മഠത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത് എന്ന് തന്നെ കാരണം.  ബലാത്സംഗങ്ങൾ നടന്ന രീതി, സ്ഥലം, സമയം - ഇതെല്ലാം കൃത്യമായി ഗെയിൽ ട്രെട്ദ്വെൽ എഴുതി വെച്ചിട്ടുണ്ട്. അമൃതാനന്ദമയി മഠം നേരത്തേ ഇറക്കിയ അമൃതാനന്ദമയിയുടെ ജീവ ചരിത്രം ഞാൻ വായിച്ചിട്ടുണ്ട്. എന്തെല്ലാം അൽഭുതങ്ങളാണ് അതിൽ നിരത്തിയിട്ടുള്ളത്? എന്തെല്ലാം രോഗ ശാന്തിയുടെ അൽഭുത കഥകൾ ആണ് ആ ജീവ ചരിത്രം വിവരിക്കുന്നത്!!! ഗെയിൽ ട്രെട്ദ്വലും, മറ്റു പലരും അതൊക്കെ ശുദ്ധ തട്ടിപ്പാണെന്നു സ്ഥാപിച്ചപ്പോൾ അമൃതാനന്ദമയി മഠം തന്നെ ആ ജീവ ചരിത്രം പിൻവലിച്ചു. സുധാമണിയെ ശ്രീ മാതാ അമൃതാനന്ദമയി ദേവിയാക്കുന്നത് ചില വിദേശികളും, ആത്മീയ വ്യാപാരം ലക്ഷ്യം വെച്ചുള്ള സ്വദേശികളായ ചില നിഷിപ്ത താൽപര്യക്കാരുമാണ്. രാഷ്ട്രീയ, ഉദ്യോഗസ്ഥ പിൻബലം കൂടി വരുമ്പോൾ എല്ലാം ശരിയായി. പക്ഷെ ഇതൊന്നും പുറത്തു പറയാൻ പാടില്ല.
ശ്രീ മാതാ അമൃതാനന്ദമയി ദേവിയെ പോലുള്ള ആൾ ദൈവങ്ങളുടെ കാൽക്കൽ വീഴുന്ന ഭക്തരുടെ തെറിയുടെ പൂരമായിരിക്കും പിന്നെ!!!!!