കുടുംബങ്ങളിൽ പുലരേണ്ട സ്വാതന്ത്ര്യവും, സമത്വവും ജനാധിപത്യ ബോധവും
പ്രായത്തിനു മൂത്ത പെണ്ണിനെ പ്രണയിച്ചത് കൊണ്ടോ, വിവാഹം കഴിച്ചതുകൊണ്ടോ ഒരു തെറ്റും ഞാൻ കാണുന്നില്ല എന്ന് പറഞ്ഞു കൊണ്ട് കഴിഞ്ഞ ദിവസം പ്രീജോ ക്രിസ്ത്യൻ നമ്പൂതിരി ഒരു പോസ്റ്റിട്ടിരുന്നു. പ്രായത്തിൽ മാത്രമല്ല പൊക്കത്തിലും കൂടുതലുള്ള ഒരു പെൺകുട്ടിയേയോ. സാമ്പത്തിക ശേഷി കൂടുതലുള്ള ഒരു പെൺകുട്ടിയേയോ, പ്രണയിച്ചത് കൊണ്ടോ, വിവാഹം കഴിച്ചതുകൊണ്ടോ ഒരു തെറ്റുമില്ല. പക്ഷെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മിക്ക ഇന്ത്യൻ പുരുഷൻമാരുടെയും സങ്കൽപം പ്രായം, പൊക്കം, ശമ്പളം - ഇതൊക്കെ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിക്ക് കുറഞ്ഞിരിക്കണം എന്നാണ്. പണ്ടു മുതലേ സ്ത്രീകൾ പുരുഷനേക്കാൾ ഒരു പടി താഴെയാവണം എന്ന് തന്നെയായിരുന്നു മിക്കവരുടെയും ചിന്താഗതി.
ഇപ്പോൾ ഫ്രഞ്ചു പ്രെസിഡൻറ്റായി മത്സരിക്കുന്ന ഇമ്മാനുവേൽ മക്രോണിനേക്കാൾ 24 വയസ്സ് കൂടുതലുണ്ട് ഭാര്യയായ ബ്രിജിറ്റ് മക്രോണിന്. സച്ചിൻ ടെണ്ടുൽക്കറുടെ ഭാര്യയായ അഞ്ജലിക്ക് സച്ചിൻ ടെണ്ടുൽക്കറേക്കാൾ 6 വയസ്സ് കൂടുതലുണ്ടായിരുന്നു വിവാഹം കഴിച്ചപ്പോൾ. പീഡിയാട്രീഷനായ അഞ്ജലിയെ വിവാഹം കഴിച്ചിട്ട് സച്ചിൻ ടെണ്ടുൽക്കർക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചോ? വിവാഹ ശേഷം ലോക റെക്കാർഡുകളുടെ പെരുമഴ തന്നെ ഉണ്ടായില്ല? പ്രസിദ്ധ ഹോളിവുഡ് സുന്ദരിയായ ഡെമി മൂർ തന്നെക്കാൾ 15 വയസ്സ് ഇളയതായ ആഷ്ടൺ കുച്ചറിനെയാണ് 2005 -ൽ വിവാഹം കഴിച്ചത്. 25 വയസ്സുള്ള മുസ്‌ലിം പ്രവാചകനായ മുഹമ്മദ് നബി 40 വയസ്സുള്ള ഖദീജയെ ആണ് വിവാഹം കഴിച്ചത്.
പക്ഷെ ഇതൊക്കെ പറഞ്ഞാലും ആണിനേക്കാൾ പെണ്ണിനു പ്രായവും, ശമ്പളവും, പൊക്കവും കുറവല്ലേ നല്ലത് - അതല്ലേ കീഴ്വഴക്കം എന്നായിരിക്കും മിക്കവരും ചോദിക്കുന്നത്. പ്രായത്തിലോ, പൊക്കത്തിലോ, ശമ്പളത്തിലോ അല്ല ദാമ്പത്ത്യത്തിൻറ്റെ അടിത്തറ. പരസ്പരം ഉള്ള മനസ്സുകളുടെ പൊരുത്തമാണ്. ഇത് പലരും അറിയാതെ പോകുന്നു. കുടുംബങ്ങളിൽ പുലരേണ്ട സ്നേഹവും, സമാധാനവും, സന്തോഷവും പ്രായത്തിലോ, പൊക്കത്തിലോ, ശമ്പളത്തിലോ അല്ല.
ജാതി, മത വ്യത്യാസങ്ങൾക്കതീതമായി പരസ്പര വിശ്വാസത്തോടെയും, സ്നേഹത്തോടെയും തിരഞ്ഞെടുക്കാനുള്ള പക്വതയും, ആർജ്ജവവും ആണ് ഏതൊരു ആധുനിക സമൂഹത്തിലും യുവതി യുവാക്കൾ കാണിക്കേണ്ടത്. പക്ഷെ ഇന്ന് സത്യസന്ധമായ പ്രണയമോ സ്നേഹമോ ഉണ്ടോ എന്ന കാര്യവും സംശയമാണ്. സ്വന്തം ഇഷ്ടങ്ങളും ആവശ്യങ്ങളും നടന്നുപോവാൻ വേണ്ടി മാത്രമാണ് ഇന്നുള്ള പല പ്രണയങ്ങളും സൗഹൃദങ്ങളും. അതുപോലുള്ളവരാണ് കൂടുതലും പ്രണയിക്കുന്നത്. അത് കൊണ്ട് തന്നെ അവിടെ സാമ്പത്തികം, മതം, ജാതി, പ്രായം, പൊക്കം, ശമ്പളം - ഇതൊക്കെ വിവാഹം കഴിക്കാൻ പോകുന്ന സമയത്ത് വളരെയേറെ പരിഗണിക്കപ്പെടുന്നു.
ഒരു വശത്ത് നാം ചദ്രനിൽ വരെ സാറ്റ്ലയിറ്റുകൾ വിടുന്നു; അത്യാധുനിക വിമാനവാഹിനി കപ്പൽ നിർമിക്കുന്നു. പക്ഷെ ഇൻഡ്യാക്കാരെ പോലെ വിവാഹത്തിൻറ്റെ കാര്യം വരുമ്പോൾ ഇത്രയും കൺസർവേറ്റീവായി ചിന്തിക്കുന്ന മറ്റൊരു കൂട്ടരുണ്ടോ എന്ന കാര്യം സംശയമാണ്. ദുരഭിമാന കൊലകൾ വളരെ കാലമായി ഇന്ത്യയിൽ നടക്കുന്നു. കൺസർവേറ്റീവായ നാട്ടുകാരുടേം വീട്ടുകാരുടേം മുൻപിൽ അഭിമാനക്ഷതമേൽക്കുന്ന കാര്യം പലർക്കും ചിന്തിക്കാൻ കൂടി വയ്യാ. സ്ത്രീധനം, മതം, ജാതി, പ്രായം, പൊക്കം, ശമ്പളം - ഇതൊക്കെ വിവാഹം കഴിക്കാൻ പോകുന്ന സമയത്ത് അഭിമാനത്തിൻറ്റെ പ്രശ്നമാകയാൽ പലരുടെയും ചോര തിളക്കും. ദുരഭിമാന കൊലകളുടെയും, കല്യാണം മുടക്കികളുടെയും മനഃശാസ്ത്രം നാം വേറെ എവിടെയും അന്വേഷിക്കേണ്ടാ.
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നാം സാമൂഹ്യമായി മുന്നേറണമെങ്കിൽ നമ്മുടെ കുടുംബങ്ങളിൽ ജനാധിപത്യ ബോധം വന്നേ തീരൂ. ജനാധിപത്യവും, സ്വാതന്ത്ര്യവും, സമത്വവും നമ്മുടെ കുടുംബങ്ങളിൽ ഒട്ടുമേ ഇല്ലാ. സാമ്പത്തികം, മതം, ജാതി, പ്രായം, പൊക്കം, ശമ്പളം - ഇതിനൊക്കെ ഉപരിയായി ചിന്തിക്കുന്ന ഒരു ജനാധിപത്യ ബോധവും, സമത്ത്വ ബോധവും, സ്വാതന്ത്ര്യ മോഹവും ഉൾകൊണ്ടാൽ മാത്രമേ ഇൻഡ്യാക്കാർക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സാമൂഹ്യമായി മുന്നേറാൻ സാധിക്കുകയുള്ളൂ.
(കടപ്പാട്: പ്രീജോ ക്രിസ്ത്യൻ നമ്പൂതിരിയുടെ പോസ്റ്റ്)