രാഹുൽ ഗാന്ധി പ്രധാന മന്ത്രിയായാൽ കേന്ദ്ര ധനകാര്യ മന്ത്രിയാകാനുള്ള താൽപര്യം തുറന്ന് പറഞ്ഞിരിക്കുന്നു മുൻ റിസർവ് ബാങ്ക് ഗവർണറും, മുൻ ഐ.എം.എഫ്. ഉപദേഷ്ടാവുമായിരുന്ന രഘുറാം രാജൻ. രാഹുൽ ഗാന്ധിയുടെ 'മിനിമം വരുമാന പദ്ധതിയുടെ' പിന്നിലെ ബുദ്ധിശക്തിയും രഘുറാം രാജൻ ആണെന്നായിരുന്നു മാധ്യമ റിപ്പോർട്ടുകൾ. സത്യത്തിൽ ഇത്തരത്തിലുള്ള ഒരു 'ഡെവലപ്പ്മെൻറ്റ്' നടക്കുകയാണെങ്കിൽ അത് ഇന്ത്യൻ സമ്പത് വ്യവസ്ഥക്ക് കരുത്തേകും. മോഡി സർക്കാരിൻറ്റെ വലിയൊരു കുഴപ്പം 'പ്രൊഫഷണലിസത്തിൻറ്റെ' അഭാവമാണ്. ഈ 'പ്രൊഫെഷനലിസത്തിൻറ്റെ' ഇല്ലായ്മയിൽ വലിയൊരു പങ്ക് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിക്ക് അവകാശപ്പെട്ടതാണ്.
ലോക വ്യാപാരം ഇന്ന് 16 ട്രില്യൺ ഡോളറിൻറ്റേതാണ്. അതിൽ കേവലം 1.7 ശതമാനം മാത്രമേ ഇന്ത്യക്ക് അവകാശപ്പെടാനാവുകയുള്ളൂ. ഗ്ലോബൽ ട്രെയിഡിൻറ്റെ 5 ശതമാനം എങ്കിലും തരപ്പെടുത്താനായാൽ നാം വിജയിച്ചു. അത് 10 ശതമാനമായാൽ ഇന്ത്യ വൻശക്തി ആയി മാറും. ഉൽപ്പാദനം കൂടുന്നതിനനുസരിച്ച് രാജ്യത്ത് തൊഴിലവസരങ്ങൾ കുതിച്ചുയരും. ഇന്ത്യക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ട ആവശ്യമേ വരില്ല. പക്ഷെ അങ്ങനെ സംഭവിക്കണമെങ്കിൽ നാം 'മെരിറ്റോക്രസിക്കും', 'പ്രൊഫഷണലിസത്തിനും' മുൻതൂക്കം കൊടുക്കണം. നിർഭാഗ്യവശാൽ ഈ രാജ്യത്ത് അത് സംഭവിക്കുന്നില്ല.
UPA സർക്കാരിൽ എന്തൊക്കെ കുഴപ്പങ്ങൾ ഉണ്ടായിരുന്നെങ്കിലും ഡോക്റ്റർ മൻമോഹൻ സിങ്ങും, മോൺറ്റെക് സിങ്ങും, ജയറാം രമേഷുമൊക്കെ തികഞ്ഞ 'പ്രൊഫഷണലുകൾ' ആയിരുന്നു. 'നാഷണൽ റൂറൽ സാനിറ്റേഷൻ' എന്ന പ്രോഗ്രാം ഉണ്ടാക്കിയ ജയറാം രമേഷ് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഗ്രാമ വികസന മന്ത്രി ആയിരുന്നു. കാർഷിക പ്രശ്നമായാലും, കക്കൂസിൻറ്റെ പ്രശ്നമായാലും അതൊക്കെ നടപ്പാക്കുവാൻ 'പ്രൊഫഷണലിസം' എന്ന് പറയുന്നത് വേണം. നരേന്ദ്ര മോഡി സർക്കാർ കർഷകർക്കുള്ള 'ക്യാഷ് ട്രാൻഫർ' പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത് TRS ഭരിക്കുന്ന തെലുങ്കാനയിലെ 'റിതു ബന്ധു സ്‌കീമിൻറ്റേയും (The Rythu Bandhu scheme), ഒറീസയിലെ 'കാലിയ' സ്‌കീമിൻറ്റേയും (Krushak Assistance for Livelihood and Income Augmentation - KALIA) വിജയം കണക്കിലെടുത്താണ്. തെലുങ്കാനയിലെ 'റിതു ബന്ധു സ്‌കീമിൽ' ഒരു ഏക്കറിൽ 10000 രൂപ വരെ 'ക്യാഷ് ട്രാൻഫറായി' കർഷകർക്ക് കിട്ടുന്നു. ഒറീസയിലെ 'കാലിയ' സ്‌കീമിൻറ്റെ' ഫലമായും കർഷകർക്ക് ഒരു വർഷം 10000 രൂപ കിട്ടുന്നു. ആ സ്‌കീമിൽ 5000 രൂപ ഇതിനോടകം തന്നെ 37 ലക്ഷം കർഷകർക്ക് ആദ്യ ഗഡുവായി കൊടുത്തു കഴിഞ്ഞു.
വെറും അനുകരണം അല്ലാതെ നരേന്ദ്ര മോഡി സർക്കാരിൻറ്റെ കർഷകർക്കുള്ള 'ക്യാഷ് ട്രാൻഫർ' പദ്ധതി വിജയിക്കുവാനുള്ള സാധ്യത ഇല്ലാത്തത് 'ഹോം വർക്കിൻറ്റെ' അഭാവമാണ്. നോട്ടു നിരോധനവും, ജി. എസ്. ടി. - യിലെ ആശയ കുഴപ്പവും പോലെ തന്നെ ഈ പ്രഖ്യാപനത്തിലും 'പ്രൊഫഷണലിസം' എന്ന് പറയുന്നത് ഒട്ടുമേ ഇല്ലാ. വർഷങ്ങൾ നീളുന്ന ആസൂത്രണവും, കൃത്യമായ കണക്കെടുപ്പും ഒക്കെ കഴിഞ്ഞിട്ടേ ഇത്തരം പദ്ധതികൾ വിജയിക്കുവാനുള്ള സാധ്യത ഉള്ളൂ. അപ്പോൾ പിന്നെ പ്രഖ്യാപനങ്ങൾ വെറും പ്രഖ്യാപനങ്ങൾ ആയി പോകും; കാർഷിക പ്രശ്നങ്ങൾ ഒരു രീതിയിലും പരിഹരിക്കപ്പെടാനും പോകുന്നില്ല.
സത്യത്തിൽ ഇപ്പോൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥ അത്ര മോശം സ്‌ഥിതിയിലല്ല. ധന കമ്മി കുറഞ്ഞു; വിലകയറ്റം നിയന്ത്രണ വിധേയമായി; ഇൻഫ്രാസ്ട്രക്ച്ചർ പുരോഗതിയുമുണ്ട്. കാർഷിക പ്രശ്നങ്ങളിലും, തൊഴിൽ സൃഷ്ടിക്കുന്നതിലും ആണ് ഗവൺമെൻറ്റ് വലിയ പരാജയം ആയി പോയത്. അത് കുറെയൊക്കെ ''പ്രൊഫെഷനലിസമില്ലായ്മ' മൂലം സ്വയം വരുത്തി വെച്ചതും ആണ്. ബി.ജെ.പി. ഭരണത്തിൽ കേറിയപ്പോൾ തന്നെ പയർ പരിപ്പ് വർഗങ്ങളുടെ സംഭരണത്തിന് വേണ്ടി കൊണ്ടുവന്ന 'കുത്തക സംഭരണ ഓർഡിനൻസ്' മൂലം അഡനിയും,അംബാനിയും പോലുള്ള കോടീശ്വരന്മാർക്ക് മാത്രമാണ് 'ബെനെഫിറ്റ്' ഉണ്ടായത്; കർഷകർക്ക് ന്യായവില കിട്ടിയതുമില്ല. ഇത് പോലുള്ള പകൽ കൊള്ളയൊക്കെ മൂലമാണ് നൂറുകണക്കിന് കരഷകർ ആതമാഹുതി ചെയ്യേണ്ട സാഹചര്യം ഉരുത്തിരിഞ്ഞത്.
പശു സ്നേഹം തൊഴിൽ രംഗത്തും പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇന്ത്യയിലെ തുകൽ, ടെക്സ്റ്റയിൽ മേഖലകളിലാണ് അനേക ലക്ഷം ഇൻഡ്യാക്കാർ പണിയെടുക്കുന്നത്. ചരിത്രപരമായി തന്നെ ചണം, പരുത്തി, പട്ടുവസ്ത്രങ്ങൾ - ഈ മേഖലകളാണ് ഇന്ത്യയുടെ വ്യവസായിക അടിത്തറ തീർത്തത്. പരുത്തി വ്യവസായം തകർന്നപ്പോൾ അതിനെതിരെയാണല്ലോ മഹാത്മാ ഗാന്ധി തൻറ്റെ ഖാദി പ്രസ്ഥാനം തുടങ്ങിയതും, നൂൽ നൂൽപ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറ്റെ തന്നെ ഭാഗമാക്കിയതും. ചെറുകിട വ്യവസായം, കാർഷിക രംഗം, കൺസ്ട്രക്ഷൻ മേഖല, ഐ. ടി., - ഇവയൊക്കെയാണ് ഇന്ത്യയിൽ തൊഴിൽ സൃഷ്ടിക്കുന്നത്. 2011 മുതൽ തന്നെ ഇന്ത്യയിൽ തൊഴിലവസരങ്ങൾ കുറഞ്ഞിരുന്നു എന്നാണ് 'ലേബർ സ്റ്റാറ്റിസ്റ്റിക്സ്' ഉദ്ധരിച്ച് പലരും കൃത്യമായി പറയുന്നത്. സാധാരണ ജനത്തിനേറ്റവും കൂടുതൽ തൊഴിൽ നൽകുന്ന തുകൽ, ടെക്സ്റ്റയിൽസ്, കൺസ്ട്രക്ഷൻ മേഖല - ഇവയൊക്കെ ഇന്ന് മൊത്തം മാന്ദ്യത്തിലാണ്. ഈ ഇൻഡ്യാ മഹാരാജ്യത്തിൽ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരാണ് മഹാ ഭൂരിപക്ഷം ജനത. 90 ശതമാനം തൊഴിലാളികളും ഈ ഇൻഡ്യാ മഹാരാജ്യത്തിൽ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. 55 ശതമാനത്തോളം ആളുകൾ കാർഷിക മേഖലയിൽ ഉണ്ട്. അവരിൽ അധികവും 'ക്യാഷ് ലെസ്സ്' സമ്പത് വ്യവസ്ഥയുടെ ഭാഗം അല്ല. ഡെബിറ്റ് കാർഡും, ക്രെഡിറ്റ് കാർഡും, ഇൻറ്റെർനെറ്റ് ബാങ്കിങ്ങും ഒന്നും ഉപയൊഗിക്കുന്നവരല്ല ഈ ഇൻഡ്യാ മഹാരാജ്യത്തിലെ ഭൂരിപക്ഷം ജനതയും. അസംഘടിത മേഖലയിലും, കാർഷിക മേഖലയിലും പ്രവർത്തിക്കുന്നവരിൽ പലർക്കും ഈ ജി.എസ്.ടി-യും, നോട്ടു നിരോധനവും സൃഷ്ടിച്ച ആശയ കുഴപ്പത്തിൽ നിന്ന് ഇനിയും മുക്തരാകുവാൻ സാധിച്ചിട്ടില്ല. നോട്ടു നിരോധനവും, ജി.എസ്.ടി-യും ഒക്കെ വന്നതിൽ പിന്നെ സ്ഥല കച്ചവടവും, കെട്ടിട വിൽപ്പനയും ഒന്നും നടക്കുന്നില്ല. വസ്തു വിൽക്കാനോ, വാങ്ങാനോ ആർക്കും ധൈര്യമില്ല. നിർമാണ മേഖലയിൽ പണം മുടക്കാൻ പലരും തയാറല്ല. അത് കൺസ്ട്രക്ഷൻ മേഖലയിൽ ഉളവാക്കുന്ന തൊഴിലിനെ ആണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന കാര്യം പലരും കാണാതെ പോകുന്നു. വസ്തു ഇടപാടുകൾ നടക്കുന്നില്ലാത്തതു കൊണ്ട് റിയൽ എസ്റ്റേറ്റ് മേഖലയും മാന്ദ്യത്തിലായി. 'ഇന്ത്യയുടെ സെൽഫ് ഗോളുകൾ' എന്ന് പറഞ്ഞു ചൈന തന്നെ ഇന്ത്യയെ കളിയാക്കുന്ന അവസ്ഥ വന്നു. കേന്ദ്ര സർക്കാരിൻറ്റെ ഇത്തരം മണ്ടൻ സാമ്പത്തിക ഭരണ പരിഷ്കാരങ്ങൾ വഴി രാജ്യത്തെ സമ്പത് വ്യവസ്ഥയ്ക്ക് തീരാ നഷ്ടമാണ് ഉണ്ടായത്. ഇതൊക്കെ കാണാതെ ഒരു സാമ്പത്തിക വിശകലനവും നടത്താൻ സാധിക്കുകയില്ല.
കിട്ടാക്കടങ്ങൾ പെരുകിയതും കേന്ദ്ര ഗവൺമെൻറ്റിൻറ്റെ ചില 'മാർവാഡി' ബിസിനസുകാരോടുള്ള അമിത വിധേയത്ത്വം മൂലമാണ്. റിസർവ് ബാങ്കിൻറ്റെ വെബ്സൈറ്റിൽ നിന്നും ഡോക്ടർ മേരി ജോർജ് ചൂണ്ടിക്കാട്ടുന്നത് 2014 മുതലാണ് കിട്ടാക്കടത്തിൽ വൻ വളർച്ച ഉണ്ടായതെന്നാണ്. പൊതുമേഖലാ ബാങ്കുകളുടെ മാത്രം കണക്കെടുത്താൽ, ഇപ്പോൾ കിട്ടാക്കടം ആകെ വായ്പയുടെ 12 ശതമാനം വരും എന്നും അവർ ചൂണ്ടി കാണിക്കുന്നു. റിസർവ് ബാങ്ക് തന്നെ തരുന്ന രൂപരേഖ അനുസരിച്ച് 80 ശതമാനം കിട്ടാക്കടവും 400 കോർപറേറ്റ് ഭീമൻമാരുടെ പേരിലാണ്. അതിൽത്തന്നെ 12 കമ്പനികൾ 5000 കോടിക്കുമേൽ കിട്ടാക്കടത്തിൻറ്റെ അധിപന്മാരുമാണ്. അക്കൂട്ടത്തിലാണ് 9,000 കോടിയിലധികം വായ്പയെടുത്തു മുങ്ങിനടക്കുന്ന വിജയ് മല്യ, 13,000 കോടിയിലധികവുമായി ഒളിവിൽ പോയ നീരവ് മോദി തുടങ്ങിയവരുടെ പേരുകൾ ഉള്ളത്. ജതിൻ മേഹ്ത്താ, വിജയ് മല്യ, നീരവ് മോഡി, ചോംസ്കി , കോത്താരി തുടങ്ങിയവർ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ശേഷം രാജ്യം വിടുന്ന സാഹചര്യം എങ്ങനെ ഉണ്ടായി??? ബാങ്കുകളെ കബളിപ്പിച്ച വിജയ് മല്ലയ്യ എങ്ങനെ ലുക്ക് ഔട്ട് നോട്ടിസ് ഉള്ളപ്പോൾ ഇന്ത്യ വിട്ടു എന്ന് ചോദിച്ചാൽ അധികാര സ്ഥാപനങ്ങളുമായുള്ള അടുത്ത ബന്ധം തന്നെ എന്നുറപ്പിച്ച് പറയേണ്ടി വരും. ബാങ്കുകളെ കബളിപ്പിച്ച് കോടികൾ തട്ടിയ എല്ലാ പ്രമുഖ വ്യവസായികളുടെയും വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസിൽ അറിയിച്ചിരുന്നു എന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞതും, കേന്ദ്ര സർക്കാരിൽ നിന്ന് ഇത്തരക്കാർക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലാ എന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ പറഞ്ഞതും ഇതിനോട് ചേർത്തു വായിക്കണം. അദാനിയുമായി അടുത്ത ബന്ധമുള്ള ചിലരും സാമ്പത്തിക തട്ടിപ്പു നടത്തിയതിനു ശേഷം രാജ്യം വിട്ടു എന്ന് പറയുമ്പോഴും ഇവരുടെ ഒക്കെ രാഷ്ട്രീയ ബന്ധമാണ് തെളിഞ്ഞു വരുന്നത്. ചുരുക്കം പറഞ്ഞാൽ ഇന്നത്തെ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയോട് വളരെ അടുപ്പമുള്ള ഒരു ചെറിയ കൂട്ടം ആളുകളാണ് ഇന്ത്യയുടെ സാമ്പത്തിക രംഗവും ഭരിക്കുന്നത്. അവരാണ് സാമ്പത്തിക തട്ടിപ്പുകൾ മുഴുവൻ നടത്തുന്നതും. ഇതൊക്കെ പരിഹരിക്കണമെങ്കിൽ രാഷ്ട്രീയ ചായ്‌വുകളില്ലാതെ രഖുറാം രാജനെ പോലുള്ള 'പ്രൊഫഷണലുകൾ' രാജ്യത്തിൻറ്റെ സമ്പത് വ്യവസ്ഥക്ക് നെത്ര്വത്ത്വം കൊടുക്കണം.