റിസേർവ് ബാങ്ക് ഇപ്പോൾ പറയുന്നതിന് മുൻപേ "ചരിത്രപരമായ മണ്ടത്തരം ആയി ഈ നോട്ടു നിരോധനം മാറും" എന്നാണ് ഡോക്ടർ മൻമോഹൻ സിംഗ് രാജ്യ സഭയിൽ പറഞ്ഞത്. കള്ള പണക്കാരെ സഹായിക്കാൻ കമ്മീഷൻ പറ്റി ബാങ്ക് ഉദ്യോഗസ്ഥന്മാർ കൂടി കൂട്ട് നിൽക്കുകയാണെങ്കിൽ കള്ളപ്പണം വെളുപ്പിക്കാൻ വേറെ വെല്ലോ മാർഗം തേടണോ? ഉത്തരവാദിത്ത്വപ്പെട്ട ജോലിക്കാർക്കും, ഉദ്യോഗസ്ഥർക്കും പൗര ബോധമില്ലെങ്കിൽ സർക്കാരിന് ഒന്നും ചെയ്യാൻ സാധിക്കുകയില്ല. കമ്മീഷൻ പറ്റി കള്ളപ്പണം വെളുപ്പിക്കാൻ ബാങ്ക് ഉദ്യോഗസ്ഥർ തന്നെ കൂട്ട് നിന്നപ്പോൾ കള്ളപ്പണത്തിൻറ്റെ വ്യാപനം ആണ് യഥാർത്ഥത്തിൽ ഉണ്ടായത്. എന്തായാലും പലർക്കും തുട്ടുണ്ടാക്കാൻ പറ്റി.
നോട്ടു നിരോധന കാലത്ത് സാധാരണക്കാരായ ആളുകളെ 6 -ഉം, 7 -ഉം മണിക്കൂർ ബാങ്കുകളുടെയും, ATM - മ്മുകളുടെയും മുന്നിൽ ക്യൂ നിർത്തിയതിന് ഒരു ന്യായീകരണവും ഇല്ല. മലയാളം ചാനലുകളിൽ കള്ള പണത്തെ കുറിച്ച് കണക്കുകൾ കൃത്യമായി അവതരിപ്പിച്ചു കൊണ്ട് സംസാരിച്ച സാമ്പത്തിക വിദഗ്ദ്ധ ഡോക്ടർ മേരി ജോർജ് പോലും പുതിയ 2000 രൂപാ നോട്ടുകൾ പഴയ 1000 രൂപാ നോട്ടുകളുടെ അതേ വലിപ്പത്തിൽ ഇറക്കാതിരുന്നത് വലിയ മണ്ടത്തരമായി പോയി എന്ന് പറഞ്ഞു. അതേ വലിപ്പത്തിൽ ആയിരുന്നെങ്കിൽ ATM - മ്മുകളിൽ ഒരു പ്രയാസവും കൂടാതെ നിറയ്ക്കാമായിരുന്നു; ജനത്തിന് ബുദ്ധിമുട്ടു വരത്തില്ലായിരുന്നു.
പക്ഷെ ഇതിനെല്ലാമുപരി വേറൊരു ചോദ്യമുണ്ട്. കള്ള പണം യഥാർത്ഥത്തിൽ എന്താണ്? കള്ളപ്പണം എന്നാൽ unaccounted പണം ആണ്. യഥാർത്ഥത്തിൽ കള്ള പണമെന്നത് ഒരു സാങ്കേതിക പ്രശ്നം മാത്രമാണ്. ടാക്സ് കൊടുക്കാത്ത പണം കള്ളപ്പണം. കേന്ദ്ര സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന തുകക്കപ്പുറം വരുമാനമുണ്ടെങ്കിൽ ഇൻകം ടാക്സ് റിട്ടേൺ കൊടുക്കണം. ഇല്ലെങ്കിൽ കള്ളപ്പണം തന്നെ. സെയിൽസ് ടാക്സ്, ഇൻകം ടാക്സ് തുടങ്ങി - ഇങ്ങനെ പല തരം ടാക്സുകൾ. റോഡ് സൈഡിൽ മീൻ കച്ചവടമോ, മറ്റേതെങ്കിലും ചെറുകിട കച്ചവടമോ, തട്ട് കടയോ നടത്തുന്നവർക്ക് കേന്ദ്ര സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന ആദായ നികുതിക്കുള്ള രൂപയിൽ കൂടുതൽ വരുമാനമുണ്ടെങ്കിൽ; അയാൾ ടാക്സ് അടച്ചിട്ടില്ലെങ്കിൽ അതും കള്ള പണം തന്നെ.
ബാങ്കുകളിൽ പഴയ പണം കിട്ടുന്നത് അനുസരിച്ചു പുത്തൻ നോട്ടുകൾ കൊടുത്തു കൊണ്ടേയിരിക്കും. ഇങ്ങനെ രാജ്യത്തിൻറ്റെ സാധാരണക്കാരൻ പോലും അറിയാതെ ഡിമോണിറൈറസേഷൻ നടക്കുന്നു. ബഹു ഭൂരിപക്ഷം ജനത്തിന് അറിയുക പോലുമില്ല. മുൻ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ഡോക്ടർ കെ. സി. ചക്രബർത്തി ഇക്കാര്യം തുറന്നു പറഞ്ഞു. മറ്റു പലരും സംഘ പരിവാറുകാർ പുളിച്ച തെറി പറയുമോ എന്ന് പേടിച്ചിട്ടാണ് ഇക്കാര്യങ്ങളൊന്നും തുറന്നു പറയാതിരുന്നത്. കാര്യ വിവരത്തോടെ സംസാരിക്കുന്ന സാമ്പത്തിക വിദഗ്ദ്ധനായ ഡോക്ടർ ബി. എ. പ്രകാശും മലയാളം ചാനലുകളിൽ ഇക്കാര്യം തുറന്നു പറഞ്ഞു - "ഈ നോട്ടു പിൻവലിക്കൽ എലിയെ പേടിച്ചു ഇല്ലം ചുടുന്ന രീതിയാണ്" എന്നാണ് ഡോക്ടർ ബി. എ. പ്രകാശ് അന്ന് പറഞ്ഞത്. കള്ള പണം നിയന്ത്രിക്കണം; ടാക്സ് വെട്ടിക്കുന്നവരെ ശിക്ഷിക്കുകയും വേണം. പക്ഷെ 130 കോടി ജനങ്ങളുള്ള ഒരു ബ്രിഹത്തായ രാജ്യത്തിലെ ജനങ്ങളുടെ ക്രയ വിക്രയങ്ങൾ താറു മാറാക്കുന്നതു ശരിയാണോ? അവരുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നത് ശരിയാണോ? നൂറു രൂപയുടെയും മറ്റ് ചെറിയ കറൻസികളുടെയും സർക്കുലേഷൻ വർധിപ്പിച്ചതുനുശേഷം നടത്തേണ്ട ഒരു എക്സർസൈസ് ആയിരുന്നു നോട്ടു നിരോധനം. മുന്നൊരുക്കം ഒട്ടും ഇല്ലാതെ; ഗൃഹ പാഠം ചെയ്യാതെ നടപ്പിലാക്കിയ നോട്ടു നിരോധനം സമൂഹത്തിലെ എല്ലാ തരക്കാരെയും പ്രതികൂലമായി ബാധിച്ചു. പിന്നെ പുതിയ 2000 രൂപാ നോട്ടിൽ മൈക്രോചിപ്പ് ഉണ്ടെന്നൊക്കെ അടിച്ചു വിടുന്നവരോട് എന്ത് പറയാനാണ്?
കാർഷിക, വ്യവസായിക മേഖലകളിൽ വൻ പ്രതിസന്ധിയാണ് ഈ നോട്ടു പിൻവലിക്കൽ മൂലം ഉണ്ടായത്. ചരക്കു ഗതാഗതം പല സ്ഥലങ്ങളിലും സ്തംഭിച്ചു. റീട്ടെയിൽ സെക്ടറിലും കാര്യങ്ങൾ അവതാളത്തിലായി. ഇന്ത്യയിൽ ചെറുകിട, ഇടത്തരം കച്ചവടക്കാരാണ് ഭൂരിഭാഗവും. അവരെ തഴഞ്ഞിട്ട് കോർപ്പറേറ്റ് മേഖലയ്ക്ക് സ്വാധീനമുണ്ടാക്കാനാണോ ഈ നോട്ടു പിൻവലിയ്ക്കൽ ഉണ്ടായത് എന്ന് ന്യായമായി സംശയിക്കേണ്ടി ഇരിക്കുന്നു. അത് പോലെ തന്നെ വടക്കേ ഇന്ത്യയിൽ വിളവെടുപ്പ് അടുത്ത സമയത്ത് ഉണ്ടായ നോട്ടു നിരോധനം മൂലം കൂലി നൽകാൻ കർഷകരുടെ കയ്യിൽ പണമില്ലാതെ വന്നു. ഫെയിസ് ബുക്കിൽ 'ആക്റ്റീവായ' ചില കർഷകരെങ്കിലും തങ്ങൾ അനുഭവിച്ച ദുരന്തം വായനക്കാരുമായി പങ്കു വെച്ചു. കാർഷിക മേഖല പ്രതിസന്ധിയിലേക്ക് പോകാൻ മറ്റെന്തു വേണം? ഗുജറാത്തിൽ ക്ഷീര കർഷകർ അമുലിന് പാൽ നിഷേധിക്കും എന്ന് നോട്ടു നിരോധന കാലത്ത് ഭീഷണിപ്പെടുത്തി. ഗുജറാത്തിലെ ഒരു കളക്ട്രേറ്റിൽ നൂറു കണക്കിന് വാഹനങ്ങളിൽ വന്ന് പാൽ ഒഴുക്കി കളയുന്ന സംഭവം ഉണ്ടായി. ഇനി ഈ നോട്ടു പിൻവലിക്കൽ മൂലം കള്ള പണം മുഴുവൻ പിടിക്കും എന്ന് പറയുന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
കർശന നിരീക്ഷണ സംവിധാനമുള്ള അമേരിക്കയിൽ പോലും മയക്കു മരുന്നിൻറ്റെ പേരിൽ ഒഴുകുന്ന പണം ഒന്നും കണ്ടു പിടിക്കാൻ പറ്റുന്നില്ല. മെക്സിക്കൻ കാർട്ടലുകൾ നിയന്ത്രിക്കുന്ന ഈ മയക്കു മരുന്ന് സംഘങ്ങളുടെ പ്രവർത്തനങ്ങളുടെ മുഴുവൻ വിവരങ്ങളും, കള്ള പണത്തിൻറ്റെ ഒഴുക്കും തീർത്തും അജ്ഞാതമാണ്. അമേരിക്കയിലെ Internal Revenue Service (IRS) വലിയ സംവിധാനങ്ങൾ ഉള്ള സംഘടനയാണ്. National Intelligence Authority (NIA ) - ക്ക് ഏക്കർ കണക്കിന് കമ്പ്യൂട്ടർ ശ്രിംഖല ഉണ്ടെന്നാണ് പറയപ്പെടുന്നത്. അവരൊന്നും നോക്കിയിട്ട് പിടിക്കാത്ത കള്ളപ്പണം അമേരിക്കയിലെ പോലെ വലിയ നിരീക്ഷണ സംവിധാനം ഒന്നും ഇല്ലാത്ത ഇന്ത്യയിൽ കണ്ടു പിടിക്കൽ നടക്കുമോ? ഇന്ത്യയിൽ കള്ളപ്പണം തൊട്ടു കളിക്കാൻ രാഷ്ട്രീയക്കാർ ആരെങ്കിലും തയ്യാറാകുമോ? അതല്ലേ തിരഞ്ഞെടുപ്പ് കാലത്ത് അവരുടെ പ്രധാന വരുമാന മേഖല? ബീഹാർ തിരഞ്ഞെടുപ്പിലും, ഡൽഹി നിയമ സഭാ തിരഞ്ഞെടുപ്പിലും, 2014 - ലെ ലോക സഭാ തിരഞ്ഞെടുപ്പിലും സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പണക്കൊഴുപ്പ് ആണ് BJP പ്രദർശിപ്പിച്ചത്. ഈ പണക്കൊഴുപ്പ് ഒക്കെ കള്ളപ്പണം മൂലമല്ലായിരുന്നുവോ??? ഇനി ഇതൊന്നും വേണ്ടാ, നോട്ടു നിരോധനം കഴിഞ്ഞു ഉത്തർ പ്രദേശിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ അതിനു മുമ്പത്തെ തെരെഞ്ഞെടുപ്പിൽ കണ്ടുകെട്ടിയതിനേക്കാൾ മൂന്നിരട്ടിയിലധികം പണമാണ് കണ്ടു കെട്ടിയത്. ഇക്കഴിഞ്ഞ കർണാടകാ തെരെഞ്ഞെടുപ്പിനു ശേഷം അധികാരത്തിൽ വരാൻ ബി.ജെ.പി. 100 കോടിയിലേറെ ഒഴുക്കാൻ തയാറായിരുന്നു എന്നായിരുന്നു മാധ്യമ റിപ്പോർട്ടുകൾ. ഇതൊക്കെ കള്ളപ്പണമല്ലാതെ മറ്റെന്താണ്???
ഒരു വശത്ത് കള്ള പണവും, പൂഴ്ത്തി വെച്ചിരിക്കുന്ന പണവും കണ്ടെടുക്കുന്നതു വളരെ നല്ല കാര്യം തന്നെയാണ്. പക്ഷെ അത് ഇഷ്ടക്കാരെ സഹായിക്കാൻ വേണ്ടിയുള്ളതായിരിക്കരുത്. ഗുജറാത്തിലെ രത്ന വ്യാപാരികളെ കുറിച്ചോ, പനാമാ പേപ്പേഴ്സിൽ പുറത്തായ ഇൻഡ്യാക്കാരെ കുറിച്ചോ അന്വേഷണമില്ല. അതിനും മുമ്പ് ജർമൻ ബാങ്ക് പുറത്തു വിട്ട കള്ള പണക്കാരെയും ഒന്നും ചെയ്തിട്ടില്ല. നോട്ടു നിരോധനം കഴിഞ്ഞു പല ബി.ജെ.പി. നേതാക്കളുടെയും പൂഴ്ത്തി വെച്ച പണം പുറത്തു വന്നു. പക്ഷെ അതിലൊന്നും ഒരിക്കലും നടപടി ഉണ്ടാവില്ല. ചുരുക്കത്തിൽ ബി.ജെ.പി. - യുടെയും, അവർക്കു സാമ്പത്തിക സഹായം ചെയ്യുന്നവരുടെയും കയ്യിലുള്ള കള്ളപ്പണം വെളുപ്പിച്ചു മറ്റുള്ള ആളുകളുടെ കയ്യിലുള്ള കള്ളപ്പണം നശിപ്പിക്കുക, അത് വഴി ബി.ജെ.പി. - ക്കു രാഷ്ട്രീയമായും സാമ്പത്തികമായും മുന്നേറ്റം ഉണ്ടാകുക. അതല്ലേ ഇവിടെ നടന്നത്?