കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 നിർത്തലാക്കുകയാണ് കാശ്മീർ പ്രശ്നം പരിഹരിക്കുവാൻ ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ടത്. ഇതു പറയുമ്പോൾ പണ്ട് കംപ്യുട്ടറിനെതിരെ തെരുവ് നാടകം നടത്തിയ ഇടതുപക്ഷക്കാരും, കുറെ ലിബറലുകളും ഉറഞ്ഞു തുള്ളാൻ സാധ്യതയുണ്ട്. ഇടതുപക്ഷം കംപ്യുട്ടറിനെതിരെ തെരുവ് നാടകം നടത്തിയെങ്കിലും അതേ ഇടതു പക്ഷത്തിൻറ്റെ കേരളാ മുഖ്യമന്ത്രിയായ പിണറായി വിജയൻ ലാപ്ടോപ്പും പിടിച്ചാണ് നടക്കുന്നതെന്ന യാഥാർഥ്യം ഇനിയും അംഗീകരിക്കുവാൻ ഇടതു പക്ഷക്കാരും, ലിബറലുകളും തയാറല്ല. 'ട്രെയിഡ് ആൻഡ് ഇൻവെസ്റ്റ്മെൻറ്റ്' ഇല്ലാതെ ആഗോളവൽക്കരണത്തിൻറ്റെ ഈ കാലത്ത് ഒരു സമ്പത് വ്യവസ്ഥയ്ക്കും വികസിക്കുവാൻ സാധ്യമല്ല. അങ്ങനെയുള്ള വികാസത്തിനും കാശ്മീരിലെ യുവത്ത്വത്തിനു തൊഴിലും സൃഷ്ടിക്കുവാൻ ഏറ്റവും തടസം നിൽക്കുന്ന ഒന്നാണ് ആർട്ടിക്കിൾ 370. കാശ്മീരിന് പ്രത്യേക പദവി ഉള്ളതിനാൽ അത് അന്നാട്ടിലെ ജനങ്ങളെയും നേതാക്കളെയും ഇന്ത്യൻ പൊതു ധാരയിൽ എത്തിക്കുന്നതിന് പകരം വ്യത്യസ്ത ചിന്താഗതി പുലർത്തുന്നവരാക്കി മാറ്റുകയാണ്.
ആർട്ടിക്കിൾ 370 മൂലം ഇന്ത്യക്കാരൻ എന്ന പേരിൽ കാശ്മീരിൽ എത്തി ഭൂമിയോ മറ്റോ സ്വന്തമാക്കാനാകില്ല. ബിസിനസ് ആരംഭിക്കുന്നതിനും പ്രയാസമുണ്ട്. ഭൂമിയും സ്വത്തവകാശവും ഇല്ലാതെ ആരാണ് ബിസിനസ് തുടങ്ങാൻ തയാറാകുന്നത്??? ചുരുക്കത്തിൽ പുറത്തു നിന്നൊരാൾക്കും അവിടെയെത്തി ഒന്നും ചെയ്യാനാകില്ല. ഈ സാഹചര്യം മാറേണ്ടതുണ്ട്, കാശ്മീരിനെ ഇന്ത്യൻ മുഖ്യധാരയിൽ എത്തിച്ചേ മതിയാകൂ. ഇതിനു ഭരണാധികാരികൾ കഴിഞ്ഞ 70 വർഷമായി പരാജയപ്പെട്ട സാഹചര്യത്തിൽ ഇനി പ്രത്യേക പദവി നിർത്തലാക്കുകയാണ് പ്രധാന പരിഹാരം.
പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം, കറൻസി – എന്നിവയുടെ കാര്യത്തിൽ മാത്രമേ ഇന്ത്യന്‍ ഭരണഘടന അംഗീകരിയ്ക്കുന്നുള്ളു എന്നുള്ള ഭാഗം 1948-ലെ 'ഇൻസ്ട്രമെൻറ്റ് ഓഫ് അക്‌സെസെഷനിൽ' പിന്നീട് തിരുകി കേറ്റിയതാണ്. നെഹ്രുവും ഷെയ്ക്ക് അബ്ദുള്ളയും തമ്മിലുള്ള സൗഹൃദം മുതലെടുത്താണ് ഷെയ്ക്ക് അബ്ദുള്ള ജമ്മു-കാശ്മീരിന് പ്രത്യേക അവകാശം നിലനിര്‍ത്താനുള്ള ഇന്ത്യന്‍ ഭരണഘടനയുടെ 370- ആം അനുച്ഛേദം നേടിയെടുത്തത്. കാശ്മീരിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഭൂമി വാങ്ങിച്ചു കൂട്ടി കാശ്മീരിൻറ്റെ പ്രത്യേക സംസ്കാര ചിഹ്നമായ - 'കാശ്മീരിയാത്ത്' നഷ്ടപെടുമോയെന്ന് ഷെയ്ക്ക് അബ്ദുള്ള പേടിച്ചു. പക്ഷെ ഇന്നിപ്പോൾ കാശ്മീരികളിലെ അനേകം പേര് കാശ്മീരി കാർപെറ്റുകളും, കാശ്മീരി ഷാളുകളും, കാശ്മീരി ഹോട്ടലുകളുമായി ഇന്ത്യ മുഴുവൻ നിറഞ്ഞിരിക്കുമ്പോൾ അത്തരം ഒരു സാംസ്കാരികമായ ഒറ്റപ്പെടലിനു പ്രസക്തി ഇല്ലാ. മലയാളികൾ ലോകം മുഴുവൻ വ്യാപരിച്ചിട്ട് മലയാള ഭാഷയുടെ വികാസത്തിന് എന്തെങ്കിലും ഒരു കുറവുണ്ടായോ??? ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ലോകത്തിൻറ്റെ ഏതു കോണിൽ നിന്നായാലും ആ ഭാഷാപരമായ ഐഡൻറ്റിറ്റി ഒക്കെ നിലനിർത്താൻ സാധിക്കും. ഇതു തന്നെയാണ് കാശ്മീരികളുടെ കാര്യത്തിലും ഭാവിയിൽ സംഭവിക്കാൻ പോകുന്നത്. ഭരണഘടനയുടെ 370- ആം അനുച്ഛേദം റദ്ദു ചെയ്യാൻ അവകാശമില്ലെന്നൊക്കെ വാദിക്കുന്നത് ശുദ്ധ വിഡ്ഢിത്ത്വമാണ്. ഇന്ത്യയിലെ എല്ലാ നിയമ നിർമാണത്തിനും പാർലമെൻറ്റിനാണ് പരമാധികാരം. പാർലമെൻറ്റ് ഒരു നിയമം വോട്ടിനിട്ട് പാസാക്കി പിന്നീടത് പ്രെസിഡൻറ്റും അംഗീകരിച്ചാൽ അത് നിയമമായി. അതുകൊണ്ട് ആ ഒരു 'ഓപ്‌ഷൻ' ഇനിയെങ്കിലും സ്വീകരിക്കാനാണ് ഇന്ത്യയുടെ ഭരണകർത്താക്കൾ ശ്രമിക്കേണ്ടത്. അത്തരത്തിൽ ഒരു 'ഓപ്‌ഷൻ' നോക്കുന്നതിനു മുൻപ് കാശ്മീരി ജനതക്ക് അത് ഉപയോഗപ്പെടും എന്ന് അവരെ പറഞ്ഞു മനസിലാക്കണം. ചുരുക്കം പറഞ്ഞാൽ കാശ്മീരി ജനതയെ വിശ്വാസത്തിലെടുത്തു ഇത്തരം നിയമ നിർമാണം നടത്തണം. കേരളത്തിൽ കംപ്യുട്ടറിനെതിരെ തെരുവ് നാടകം നടത്തിയെങ്കിലും ആത്യന്തികമായി കംപ്യുട്ടർ ഗുണമല്ലാതെ ദോഷമൊന്നും ചെയ്തില്ലല്ലോ. 'ട്രെയിഡ് ആൻഡ് ഇൻവെസ്റ്റ്മെൻറ്റ്' കാശ്മീരിനും ഭാവിയിൽ ഗുണമേ ഉണ്ടാക്കാൻ പോകുന്നുള്ളൂ.