വളരെ സുന്ദരമായ ഇംഗ്ളീഷ് ഭാഷ. വായനക്കാരന് ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒഴുക്കോടെയുള്ള ആഖ്യാന ശൈലി. സ്പാനിഷ് എഴുത്തുകാരനായ ജാവിയർ മോറോയുടെ 'ദി റെഡ് സാരി' എന്ന സോണിയാ ഗാന്ധിയുടെ ജീവ ചരിത്രത്തിൻറ്റെ പേജുകളിലൂടെ പോകുമ്പോൾ നമുക്ക് ശരിക്കും വായനയുടെ ഒരു സുഖം ലഭിക്കും. 2015-ൽ ന്യു ഡൽഹിയിലെ റോളി ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിന് 395 രൂപയാണ് വില. മൊത്തം 429 പേജുകളുണ്ട് ഈ പുസ്തകം. 'ദി റെഡ് സാരി' എന്ന വിഖ്യാത സൃഷ്ടി കൂടാതെ കോൺഗ്രസ് നേതാവ് കെ.വി.തോമസിൻറ്റെ 'സോണിയ പ്രിയങ്കരി' പോലുള്ള അനേകം പുസ്തകങ്ങൾ സോണിയാ ഗാന്ധിയെ കുറിച്ചുണ്ട്. ഈയിടെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് പടിയിറങ്ങിയ സോണിയ ഗാന്ധിയുടെ ജീവിതം സംഭവബഹുലമായതു കൊണ്ടാണ് ഇത്രയേറെ രചനകൾ സോണിയാ ഗാന്ധിയെ കുറിച്ചുള്ളത്. ഒപ്പം കണ്ടമാനം നുണ പ്രചാരണങ്ങളുമുണ്ട്.
ഇന്ത്യയുടെ മരുമകളായി എത്തി ഇവിടുത്തെ കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്കുയർന്ന അസാമാന്യ ജീവിത കഥയാണ് സോണിയാ ഗാന്ധിയുടേത്. സോണിയ ഗാന്ധി ജനിച്ചതും, വളർന്നതുമായ കഥ ഇങ്ങനയാണ്: ഇറ്റലിയിലെ വികെൻസായിൽ നിന്നും 50 കിലോ മീറ്റർ ദൂരെ, ലുസിയാന എന്ന ചെറിയ ഗ്രാമത്തിൽ, സ്റ്റെഫാനോയുടെയും പൗള മിയാനോയുടെയും മകളായി 1946 ഡിസംബർ ഒൻപതിനാണ് സോണിയാ ജനിച്ചത്. സോണിയാ മിയാനോ ആയി വളർന്ന സോണിയയാണ് പിന്നീട് സോണിയാ ഗാന്ധി ആയി മാറുന്നത്. റോമൻ കത്തോലിക്കാ വിശ്വാസിയായിരുന്ന സോണിയ ടൂറിനിനടുത്തുള്ള ഒർബസ്സാനോ എന്ന പട്ടണത്തിലാണ് തൻറ്റെ ബാല്യകാലം ചെലവഴിച്ചത്. അവിടെത്തന്നെ ഒരു കത്തോലിക്കാ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. കെട്ടിടം പണികളുടെ കോൺട്രാക്റ്ററായി ജോലി നോക്കിയിരുന്ന പിതാവ് 1983-ൽ മരിച്ചു. സോണിയയുടെ അമ്മയും രണ്ടു സഹോദരിമാരും ഇപ്പോഴും ഒർബസ്സാനോയിലും പരിസരങ്ങളിലുമായി ജീവിക്കുന്നു.
'ഒർബസ്സാനോയിലെ സുന്ദരി' എന്ന് യൗവന കാലത്തെ സോണിയാ മിയാനെയെ കുറിച്ച് പറയാം. “She was so beautiful that people turned in the street to look at her”- എന്നാണ് ജാവിയർ മോറോ സോണിയയുടെ യൗവന കാലത്തെ കുറിച്ച് പറയുന്നത് (പേജ് 21). ബുക്കിൽ കൊടുത്തിരിക്കുന്ന സോണിയാ മിയാനെയുടെ യൗവന കാലത്തെ ഫോട്ടോകളും അതീവ സുന്ദരമാണ്. ഒരുപക്ഷെ ഈ സൗന്ദര്യമാകാം പിന്നീട് രാജീവ് ഗാന്ധിയുടെ ഹൃദയം കവർന്നത്. എന്തായാലും നമുക്ക് കഥയിലേക്ക് തിരിച്ചു വരാം. പതിനെട്ടാം വയസിൽ, 1964-ൽ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനു വേണ്ടി സോണിയ കേംബ്രിഡ്ജ് നഗരത്തിലെത്തുന്നു. 1966-ൽ സോണിയയ്ക്ക് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് 'പ്രൊഫിഷ്യൻസി സർട്ടിഫിക്കേറ്റ്' ലഭിച്ചു. സർട്ടിഫിക്കേറ്റ് കോഴ്സ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ കേംബ്രിഡ്ജ് സർവകലാശാലയിലെ കോളേജിൽ പഠിച്ചിരുന്ന രാജീവ് ഗാന്ധിയെ കണ്ടുമുട്ടുന്നു. ഇൻഡ്യാക്കാരായ നമുക്ക് ഇറ്റലിക്കാരിയായ സോണിയാ മിയാനെയുടെ കഥയിൽ താൽപര്യം ജനിക്കുന്നത് ഇവിടം തൊട്ടാണ്.
1968-ലായിരുന്നു സോണിയയുടെയും, രാജീവ് ഗാന്ധിയുടെയും വിവാഹം. ഇതിനിടയിൽ എല്ലാ പ്രണയ വിവാഹങ്ങളിലും ഉള്ള പോലെ അനേകം സംഭവങ്ങളുണ്ട്. സോണിയയ്ക്കും, രാജീവ് ഗാന്ധിക്കും പിതാവിൻറ്റെ അനുമതി ലഭിക്കുന്നതൊക്കെ വലിയ വിശേഷങ്ങളാണ്. അമിതാബ് ബച്ചൻറ്റെ കുടുംബത്തിൻറ്റെ കൂടെയായിരുന്നു ഇന്ത്യയിൽ ആദ്യമായി വന്നപ്പോൾ സോണിയയുടെ താമസം. വിവാഹശേഷം സോണിയ രാജീവ് ഗാന്ധിയുടെ അമ്മയും അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ വീട്ടിൽ താമസമാക്കി. അങ്ങനെ അവർ ഇന്ദിരാ ഗാന്ധിയുടെ പ്രിയപ്പെട്ട മരുമകളായി മാറി. പക്ഷെ കണിശക്കാരിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ പ്രിയപ്പെട്ട മരുമകളായി മാറുന്ന രീതി അത്ര എളുപ്പമല്ലായിരുന്നു. കുടുംബത്തിലെ പാചകം സോണിയ ഏറ്റെടുത്തു; വലിയ തിരക്കുള്ള ഇന്ദിരാ ഗാന്ധിയുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു; അതേ സമയം മാധ്യമങ്ങളിൽ നിന്നും വിവാദങ്ങളിൽ നിന്നും എപ്പോഴും ഒഴിഞ്ഞു നിന്നു. പിന്നീട് സഞ്ജയ് ഗാന്ധിയുടെ മരുമകളായി വന്ന മേനകാ ഗാന്ധിയുടെ നേരെ വിപരീത സ്വൊഭാവമായിരുന്നു ഇത്.
1977-ൽ അടിയന്തിരാവസ്ഥയെ തുടർന്ന് അധികാരം നഷ്ടപ്പെട്ട അവസ്ഥയിൽ ഇന്ദിരാ ഗാന്ധിയുടെ കുടുംബം വലിയ കഷ്ടത്തിലായിരുന്നു. ചുറ്റും ശത്രുക്കൾ; അനേകം കേസുകൾ; ഔദ്യോഗിക ഭാവനമോ, സൗകര്യങ്ങളോ ഇല്ല. പക്ഷെ മേനകാ ഗാന്ധിയിൽ നിന്നു വ്യത്യസ്തമായി സോണിയാ ഗാന്ധി നല്ല ആത്മ ധൈര്യം കാണിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇറ്റലിയിലെ തങ്ങളുടെ കുടുംബം നേരിട്ട ദുരിതങ്ങളിൽ നിന്നു ഉൾക്കൊണ്ട അനുഭവ പാഠമായിരുന്നു ഇത് എന്നാണ് ജാവിയർ മോറോ ഇതിനെകുറിച്ച് പറയുന്നത്. 1980 ജനുവരി പതിനാലാം തീയതി ഇന്ദിരാ ഗാന്ധി വീണ്ടും പ്രധാനമന്ത്രിയായി.
പിന്നീടുള്ള ചരിത്രം മിക്കവർക്കും അറിയാവുന്നതാണ്. പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ 'ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനെ' തുടർന്ന് 1984 ഒക്ടോബർ മുപ്പത്തി ഒന്നാം തീയതി ഇന്ദിരാ ഗാന്ധി കൊല്ലപ്പെടുന്നു. തുടർന്ന് രാജീവ് ഗാന്ധി പ്രധാനമന്ത്രിയാവുന്നു. 1991 മെയ് ഇരുപത്തിയൊന്നാം തീയതി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടു കൂടി കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും സോണിയയുടെ രാഷ്ട്രീയ പ്രവേശനത്തിനു വേണ്ടിയുള്ള മുറവിളി ശക്തമാകുന്നു. ആദ്യമൊന്നും സോണിയാ ഗാന്ധിക്ക് കോൺഗ്രസ്സ് പ്രസിഡൻറ്റാകാനുള്ള ക്ഷണത്തോട് യാതൊരു താൽപര്യവുമില്ലായിരുന്നു എന്നാണ് ജാവിയർ മോറോ പറയുന്നത്. വായനയുടേയും, രാജീവ് ഗാന്ധി ഫൗണ്ടേഷൻറ്റെ പ്രവർത്തനങ്ങളുടെയും ലോകത്തായിരുന്നു സോണിയാ ഗാന്ധി കോൺഗ്രസ്സ് പ്രസിഡൻറ്റാകാനുള്ള പലരുടെയും സമ്മർദ്ദങ്ങളുണ്ടായിരുന്ന കാലത്ത്. തൻറ്റെയും, കുട്ടികളുടെയും സുരക്ഷയെ കുറിച്ചുള്ള ഭീതിയാണ് അത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ പിന്നീട് കാരണമായത്. മുൻ മധ്യ പ്രദേശ് മുഖ്യ മന്ത്രി ദിഗ്‌വിജയ് സിങ് ഇക്കാര്യം പറഞ്ഞു സോണിയാ ഗാന്ധിയിൽ ശക്തമായ സമ്മർദം ചെലുത്തി. പക്ഷെ സോണിയ പാർട്ടി അധ്യക്ഷയാകുന്നതിൽ പ്രതിഷേധിച്ച് ശരത് പവാറിനെ പോലൊരു മുതിർന്ന നേതാവ് പാർട്ടി വിട്ട് പുറത്തു പോകുന്ന അവസ്ഥയുമുണ്ടായി.
'ഇറ്റലിയിലെ ഒരു പ്രഭു കുടുംബത്തിൽ ജനിച്ചു നെഹ്രു കുടുംബത്തിൻറ്റെ മരുമകൾ', 'ക്യാബറെ ആർട്ടിസ്റ്റ്', 'ബാർ ഡാൻസർ', 'മദാമ്മ', 'വിദേശ വനിത' - എന്നൊക്കെ പറഞ്ഞു വളരെയധികം പേർ സോണിയാ ഗാന്ധിയെ പുശ്ചിക്കുമ്പോഴും, കള്ള പ്രചാരണം നടത്തുമ്പോഴും തികഞ്ഞ സമ ചിത്തത കാണിക്കുന്നത് സോണിയാ ഗാന്ധിയുടെ സ്വൊഭാമ മഹിമ തന്നെയാണ് കാണിക്കുന്നത്. സോണിയാ ഗാന്ധി ഈ രാജ്യത്തിൻറ്റെ വധുവാണ്; അമ്മയാണ്; മുത്തശ്ശിയും ആണ്. അത് കൊണ്ടു തന്നെ അവരെ ബഹുമാനിക്കണം. പഠിക്കാൻ വേണ്ടി പാശ്ചാത്യ രാജ്യങ്ങളിലെ പിള്ളേർ റെസ്റ്റോറൻറ്റിൽ ജോലി ചെയ്യുന്നത് പതിവാണ്. അത്രെയുമേ സോണിയ ചെയ്തുള്ളൂ. വീട്ടുകാരുടെ കാശുവാങ്ങി ജീവിക്കുന്നതും, പിന്നീട് സമൂഹം കൽപ്പിച്ചു തരുന്ന മാന്യത ഉള്ള ജോലി നേടുന്നതും, അത് പോലെ തന്നെ കല്യാണം കഴിക്കുന്നതിനും ഒക്കെയാണ് ഇന്ത്യയിൽ ആകെ കൂടി പ്രാധാന്യമുള്ളത്. അതുകൊണ്ടായിരിക്കാം സോണിയാ ഗാന്ധി പഠിച്ച സമയത്ത് ജോലി ചെയ്തതിനോട് പലർക്കും പുച്ഛം.
എന്താണ് സോണിയാ ഗാന്ധിയുടെ നേട്ടങ്ങൾ?? തമ്മിൽ തമ്മിൽ ഭിന്നിച്ചു നിന്നിരുന്ന നേതാക്കൾ ഉള്ള ദേശീയ പാർട്ടിയായ കോൺഗ്രസിൽ ഒരു നേതാവിൻറ്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതിൽ പൂർണ വിജയമാകാൻ സോണിയാ ഗാന്ധിക്കായി. ജാതിയുടെയും മതത്തിൻറ്റെയും പേരു പറഞ്ഞ് വോട്ടു തേടുന്ന എതിർ പാർട്ടികളിൽനിന്ന് വിഭിന്നമായി കോൺഗ്രസിനെ ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യത്തിലും ബഹുസ്വരതയിലും അധിഷ്ഠിതമായി നിലനിർത്തുന്നതിലുള്ള അചഞ്ചലമായ ഉത്തരവാദിത്വബോധത്തിൽ സോണിയാ ഗാന്ധി ഉറച്ചു നിന്നു. വികസന മുന്നേറ്റത്തിൽ ദൂരവ്യാപക ഫലമുണ്ടാക്കുന്ന രീതിയിൽ ഡോക്റ്റർ മൻമോഹൻ സിംഗിനെ പ്രധാന മന്ത്രി പദത്തിൽ കൊണ്ടു വന്നതും, ഉദാര വൽക്കരണത്തിലൂടെയും, വ്യവസായിക വളർച്ചയിലൂടെയും രാജ്യത്തിൻറ്റെ സമ്പത് വ്യവസ്ഥ കരുത്തുറ്റതാക്കിയതും സോണിയാ ഗാന്ധിയുടെ നേട്ടമാണ്. ഒപ്പം ഭക്ഷണത്തിനും, വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നടപ്പാക്കുന്നതിനുമായി തൊഴിലുറപ്പു പദ്ധതി പോലെ വിവിധ പദ്ധതികൾ യു.പി.എ. ഭരണകാലത്ത് കൊണ്ടുവരാൻ അവർക്കായി. ശരിയായ ജീവിതകഥയ്ക്കായി താൻ സ്വന്തമായൊരു പുസ്തകമെഴുതുന്നതുവരെ കാത്തിരിക്കണമെന്ന് 2014-ൽ സോണിയ ഗാന്ധി പറഞ്ഞത്. ഇപ്പോൾ 71 വയസ്സ് പൂർത്തിയായി. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് സോണിയ ഗാന്ധി പടിയിറങ്ങിയ വേളയിൽ നമുക്ക് ആ പുസ്ത്കത്തിനായി കാത്തിരിക്കാം.
സോണിയാ ഗാന്ധിയുടെ ജീവചരിത്രം മാത്രമല്ല; പ്രത്യുതാ 1960 മുതലുള്ള ആധുനിക ഇന്ത്യയുടെ ചരിത്രം കൂടിയാണീ പുസ്തകം. ഇന്ദിര ഗാന്ധി പ്രധാന മന്ത്രിയായി സ്ഥാനമേൽക്കുന്നത്, 1971-ലെ ബംഗ്ളാദേശിന് വേണ്ടിയുള്ള യുദ്ധം, അടിയന്തിരാവസ്ഥ, ഇന്ത്യയുടെ ഹരിത വിപ്ലവം - ഇങ്ങനെയുള്ള അനേകം സംഭവങ്ങൾ ഈ പുസ്തകത്തിൽ വരുന്നൂ. ഇന്ദിരാ ഗാന്ധിയുടെ കാലത് ശാസ്ത്രജ്ഞനായ നോർമൻ ബോർലാഗിനെ കൂട്ട് പിടിച്ചാണ് ഇന്ത്യയിൽ ഹരിത വിപ്ലവം കൊണ്ട് വന്നത്. 1966-ൽ ഇന്ത്യയിൽ കടുത്ത ഭക്ഷ്യ ക്ഷാമം ഉണ്ടായി. ഇതിനെ തുടർന്ന് അമേരിക്കയിൽ നിന്ന് ഭക്ഷ്യ ധാന്യങ്ങൾ കിട്ടുവാൻ അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി അമേരിക്ക സന്ദർശിക്കുകയും പ്രെസിഡൻറ്റ് ലിൻഡൻ ജോൺസണിൻറ്റെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ലിൻഡൻ ജോൺസൺ ഇന്ത്യക്ക് അടിയന്തിരമായി 3 മില്യൺ ടൺ ഭക്ഷ്യ ധാന്യങ്ങളുടെയും, 9 ദശ ലക്ഷം ഡോളറിൻറ്റെ സഹായവും പ്രഖ്യാപിച്ചു. ഇതിനു ശേഷമാണ് ഇന്ദിരാ ഗാന്ധി ഹരിത വിപ്ലവത്തിലൂടെ ഭക്ഷ്യോൽപ്പാദനം കൂട്ടുക എന്നത് ഗവൺമെൻറ്റിൻറ്റെ മുഖ്യ അജണ്ടയാക്കി മാറ്റിയത്. അമേരിക്കൻ പ്രെസിഡനൻറ്റ് ഭക്ഷ്യ സഹായത്തിലൂടെ ഇന്ത്യയെ അമേരിക്കൻ താൽപര്യത്തോട് അടുപ്പിക്കുവാൻ ശ്രമിക്കുകയാണ് ചെയ്തത്. നെഹ്രുവിൻറ്റെ കാലം മുതൽ സ്വതന്ത്ര വിദേശ നയം രൂപപ്പെടുത്തിയിരുന്ന ഇന്ത്യക്ക് അത് സ്വീകാര്യമല്ലായിരുന്നു. വിയറ്റ്നാമിലെ അമേരിക്കൻ ഇടപെടൽ ഇന്ത്യ വിമർശിക്കുകയും ചെയ്തു. ഇത്തരത്തിൽ രാജ്യത്തിൻറ്റെ ഗതി നിർണയിച്ച അനേകം കാര്യങ്ങൾ ഈ പുസ്തകം അനാവരണം ചെയ്യുന്നു. 1960 മുതൽ 2014 വരെയുള്ള ആധുനിക ഇന്ത്യയുടെ ചരിത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു വലിയ മുതൽകൂട്ടാണീ പുസ്തകം.