2017 മാർച്ച് 31, വെള്ളിയാഴ്‌ച

കോൺഗ്രസ്സുകാർ കണ്ടു പഠിക്കേണ്ട മാതൃക

കോൺഗ്രസ്സുകാർ കണ്ടു പഠിക്കേണ്ട മാതൃക

പദവിയുടെ ഉത്തരവാദിത്വവും മാന്യതയും മനസിലാക്കി പക്വതയോടെ പ്രവർത്തിക്കുന്നതിൽ എ. കെ. ശശീന്ദ്രനെന്ന മന്ത്രി ദയനീയമായി പരാജയപ്പെട്ടു എന്ന വസ്തുത നിഷ്പക്ഷമതികൾ ആരും സമ്മതിക്കണം. പക്ഷെ ഈ വാർത്ത പുറത്തു വന്ന ഉടനെ തന്നെ മംഗളം ചാനൽ എം.ഡി. അജിത് കുമാറിനെ സമ്മർദ്ദത്തിലാക്കാൻ ഇടതു മുന്നണിയ്ക്കു കഴിഞ്ഞു എന്നതാണ് അവരുടെ നേട്ടം. ഭരണ കക്ഷി എന്ന നിലയിലുള്ള അധികാരം ഉപയോഗിച്ചും, ഫെയ്‌സ് ബുക്കിലും, ടി.വി. ചാനലുകളിലും ചർച്ച നടക്കുമ്പോൾ ഇടതു പക്ഷത്തിൻറ്റെ കുഴലൂത്തുകാരും, കൊട്ടി പാട്ടുകാരും 'സ്വകാര്യതാ വാദം' കൊണ്ടു വന്നും ശരിക്കും മംഗളം പത്രാധിപരെ സമ്മർദ്ദത്തിലാക്കി. അത് കൂടാതെ ഗുണ്ടായിസവും, സ്വാധീനവും പത്രാധിപരെ ഒതുക്കാൻ ശരിക്കും ഉപയോഗിച്ചു. ഈ വിഷയത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിന് സമീപത്ത് നടന്ന മീറ്റിങ്ങിൽ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് അജിത് കുമാറിന് ഓടേണ്ടി വന്നു. അതും കൂടാതെ അജിത് കുമാറിനെ പത്രപ്രവർത്തക യൂണിയനിൽനിന്ന് പുറത്താക്കാൻ സമ്മർദ്ദം ചെലുത്തി. പോലീസിനേയും, രഹസ്യാന്വേഷണ സംഘത്തെയും ഉപയോഗിച്ചും മംഗളം ചാനലിനെ വേട്ടയാടി. ഇതിനോടകം അജിത് കുമാർ മാപ്പു പറഞ്ഞു; ഇനി കേസുകളും പുറകെ വരുന്നു.

ഇതൊക്കെ കാണുമ്പോഴാണ് നാം പഴയ 'സരിതായനം' ഓർമിക്കേണ്ടത്. വാസ്ഥവത്തിൽ സരിത എസ്. നായരും നടത്തിയത് 'ഹണീ ട്രാപ്പ്' തന്നെയല്ലായിരുന്നുവോ? രണ്ടു കുട്ടികളുടെ മാതാവും, 30 -35  വയസ്സിനു മീതെ പ്രായമുള്ള ഒരു സ്ത്രീയും ആകയാൽ സരിതയ്ക്ക് പുരുഷ കേസരിയുടെ ഫോൺ വരുമ്പോൾ അതിൻറ്റെ പിന്നിലെ ഉദ്ദേശം അറിയില്ലായിരുന്നോ? സരിതയും ഫോൺ വിളികളെ പ്രോത്സാഹിപ്പിച്ചു. എന്നിട്ടു അവയൊക്കെ റിക്കോർഡ് ചെയ്തു 'ബ്ളാക് മെയിൽ' ചെയ്യാൻ തുടങ്ങി. ബ്ലാക്ക് മെയിൽ ചെയ്യാനും അതിലൂടെ പണം തട്ടാനും, അതിലൂടെ പ്രസിദ്ധി നേടാനും ശ്രമിച്ച സരിത എസ്. നായരെ പൊക്കി പിടിച്ച കൈരളി ചാനലിനും, ഏഷ്യാനെറ്റിനും ഇപ്പോൾ 'സ്വകാര്യത വാദം' പറയുവാൻ എന്ത് ധാർമിക അവകാശം ആണുള്ളത്? ഇരുമ്പ് കാന്തത്തോടെന്ന പോലെയല്ലായിരുന്നുവോ നേരത്തെ  ഈ ചാനലുകളൊക്കെ സരിതയോടു ആകർഷിക്കപ്പെട്ടിരിന്നത്! വ്യക്തി ഹത്യ നടത്തി അധികാരം നേടിയിട്ട് ഇടതു പക്ഷത്തിൻറ്റെ കുഴലൂത്തുകാരും, കൊട്ടി പാട്ടുകാരും 'സ്വകാര്യതാ വാദം' കൊണ്ടു വരുന്നത് തീർത്തും പരിഹാസ്യമാണ്.

നേരത്തെ  ഉമ്മൻ ചാണ്ടിയെയും, യൂ. ഡി. എഫ്. ഗവൺമെൻറ്റിനേയും താഴെ ഇറക്കാൻ മാധ്യമങ്ങളും, പ്രതി പക്ഷവും, പ്രതി പക്ഷ നേതാവും തട്ടിപ്പുകാരിയേയും, കൊലപാതകിയേയും, കള്ള് കച്ചവടക്കാരേയും ആണ് കൂട്ട് പിടിച്ചത്. ഇത്തരത്തിൽ കൂട്ട് പിടിക്കുന്നത് ഒരു നല്ല പ്രവണത അല്ല എന്നത് സാമാന്യ യുക്തി മാത്രമാണ്. ഉമ്മൻ ചാണ്ടിയും, യു. ഡി. എഫും. വിമർശിക്കപെടണമായിരുന്നു. പക്ഷെ അത് ഒരിക്കലും ബിജു രമേശിൻറ്റെയും, സരിത എസ്. നായരുടെയും, ബിജു രാധാകൃഷ്ണൻറ്റെയും പേരിലായിരിക്കാൻ പാടില്ലായിരുന്നു. ബിജു രാധാകൃഷ്ണനും, സരിത എസ്. നായർക്കും സോളാർ തട്ടിപ്പിന് മുമ്പ് തന്നെ തട്ടിപ്പിൻറ്റെയും, വെട്ടിപ്പിൻറ്റെയും, അപഥ സന്ജാരത്തിൻറ്റെയും, കുറ്റ കൃത്യങ്ങളുടെയും നീണ്ട നിര തന്നെ ഉണ്ടായിരുന്നു ഉണ്ടെന്നുള്ള കാര്യം പലരും നേരത്തെ സൗകര്യ പൂർവ്വം മറന്നു. പല പേരുകളിലാണ് സരിത അറിയപ്പെട്ടിരുന്നത് തന്നെ. ശരിയായ പേര് സരിത എസ്. നായര്. എറണാകുളത്തും പത്തനംതിട്ടയിലും ലക്ഷ്മി നായര്, തിരുവനന്തപുരത്തു നന്ദിനി നായര്, ആലപ്പുഴയില് ശ്രീലക്ഷ്മി. സോളാർ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ്. നായരുടെ ആദ്യ തട്ടിപ്പിന് ഇരയായതു ഭർത്താവ്. സോളാർ തട്ടിപ്പിലെ കേന്ദ്ര ബിന്ദുവുമായ ബിജു രാധാകൃഷ്ണനാണെങ്കിൽ ഭാര്യയെ മൃഗീയമായി കൊലപ്പെടുത്തിയതിന് ജീവ പര്യന്തം ശിക്ഷ അനുഭവിക്കുന്ന കൊല പുള്ളി. സരിത ചാണ്ടി ഉമ്മനെ കുറിച്ചുള്ള ആരോപണം എല്ലാം ഉന്നയിച്ചു കഴിഞ്ഞ് സി. ഡി. -യെ കുറിച്ച് മാധ്യമ പ്രവർതകർ ചോദിച്ചപ്പോൾ "ചാണ്ടി ഉമ്മനെതിരെ ഉന്നയിച്ചത് മറ്റൊരാൾ പറഞ്ഞു കേട്ട അറിവ്; അതു ഞാൻ വിട്ടു നിങ്ങളും വിട്ടേക്കാൻ" എന്ന് സരിത. ആളുകളെ ബ്ലാക്ക് മെയിൽ ചെയ്യാൻ വേണ്ടി എന്ത് കള്ളവും പറയാൻ മടിക്കാത്ത ആളാണ് സരിത എസ്. നായർ എന്ന് പറയുന്നത് വർഷങ്ങളായി അവരെ അറിയാവുന്ന ടീം സോളാറിൻറ്റെ മുൻ മാനേജർ പി. രാജശേഖരൻ നായർ.

ഇതൊന്നും അധികം മാധ്യമങ്ങളിലും, ചാനലുകളിലും ചർച്ച ആകത്തില്ല. അച്ചുതാനന്ദനും, പിണറായിക്കും, കൊടിയേരിക്കും നികേഷ് കുമാറിനും, കൈരളിക്കും ഇതൊന്നും പ്രശ്നവുമല്ല. തട്ടിപ്പിൻറ്റെയും, വെട്ടിപ്പിൻറ്റെയും, അപഥ സൻജാരത്തിന്റ്റെയും, കുറ്റ കൃത്യങ്ങളുടെയും കഥകൾ മാധ്യമങ്ങൾ ആഖോഷിച്ചു.  പക്ഷെ ഇതൊന്നും ഇന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. കോൺഗ്രെസ്സിനുള്ളിലെ തമ്മിൽ തല്ലും, തൊഴുത്തിൽ കുത്തും, ഗ്രൂപ്പ് കളിയും കൊണ്ടാണ് ഈ ആരോപണങ്ങൾ ഒക്കെ നേരത്തെ വന്നത് എന്നത് രാഷ്ട്രീയമറിയാവുന്ന ആർക്കും അറിയാം.  യു.ഡി.എഫ്. ഭരണകാലത്ത് പി. സി. ജോർജിനും, ബാല കൃഷ്ണ പിള്ളക്കും ഒക്കെ പിന്തുണ കൊടുത്തത് ആരൊക്കെയാണ് എന്നും രാഷ്ട്രീയം അറിയാവുന്ന ആളുകൾക്കൊക്കെ അറിവുണ്ടായിരുന്നു. അല്ലെങ്കിൽ തന്നെ ഒരു നക്ഷത്ര വേശ്യയും, ഒരു ബാർ മുതലാളിയും ഒക്കെ ഒരു സർക്കാരിനെ വെള്ളം കുടിപ്പിച്ച ചരിത്രം ഉണ്ടോ? ഭരിക്കുന്ന സർക്കാരിൻറ്റെ പിന്തുണയില്ലാതെ ഒരു അബ്‌കാരിക്ക് പിടിച്ചു നിൽക്കുവാൻ സാധിക്കുമോ? സർക്കാരിനെ വെള്ളം കുടിപ്പിച്ചതിനു ശേഷം മദ്യ മുതലാളിയുടെ മകളുടെ വിവാഹത്തിൽ കോൺഗ്രസ്സ് നേതാക്കന്മാർ എല്ലാം ആഘോഷപൂർവം പങ്കെടുത്തു. കോൺഗ്രസിലെ ഉന്നതരുടെ പിന്തുണ ഈ ആരോപണങ്ങൾക്ക് പിമ്മിൽ ഉണ്ടായിരുന്നു എന്നതിന് മറ്റെന്തു തെളിവ് വേണം?

ബി. ജെ. പി. , സിപിഎം - ഇവ കേഡർ സംവിധാനത്തിലുള്ള പാർട്ടികളായതു കൊണ്ട് ഇവരൊക്കെ സന്ഖടനാ സംവിധാനം ഉപയോഗിച്ച് കൊണ്ട് പെണ്ണ് കേസും, അഴിമതി കേസുകളും ഒക്കെ ഒതുക്കി തീർക്കും. ആസക്തിക്കും,  കാശ് പിരിക്കുന്നതിനും അങ്ങനെ പാർട്ടി ഭേദമൊന്നുമില്ല. എല്ലാ പാർട്ടികളിലുമുണ്ട് ആസക്തരും, കാശ് പിരിക്കുന്നവരും. "രാത്രിയിൽ വിശുദ്ധരില്ല" എന്ന് മദന മോഹിനിയായ വിക്ടോറിയയുടെ കാര്യത്തിൽ നോവലിസ്റ്റ് മാത്യു മറ്റം പറയുന്നതുപോലെ ഇന്നത്തെ രാഷ്ട്രീയത്തിലും വിശുദ്ധരില്ല. വിശുദ്ധർക്കുള്ള പണിയല്ല ഇന്നത്തെ രാഷ്ട്രീയം.

അഴിമതി ആരോപണവും, ലൈംഗിക അപവാദങ്ങളും  ഉണ്ടായാൽ രാജി വയ്ക്കേണ്ടത് കൊണ്ഗ്രസ്സുകാർക്ക് മാത്രം മാധ്യമങ്ങളും, പ്രതി പക്ഷവും ചാർത്തി കൊടുത്തിരിക്കുന്ന ഒരു പ്രത്യേക തരം ധാർമ്മികത ആണല്ലോ. ബി. ജെ. പി. കാർക്കും, കമ്മ്യൂനിസ്റ്റുകാർക്കും അതൊന്നും ബാധകമല്ലല്ലോ. ടോട്ടൽ ഫോർ  യു തട്ടിപ്പ് വന്നപ്പോൾ ഡോക്ടർ രമണി പരസ്യമായി ആണ് ബിനീഷ് കോടിയേരിക്കെതിരെ എഷ്യാനെറ്റ് ന്യൂസിൽ ആരോപണം ഉന്നയിച്ചത്. ഒരു അന്വേഷണം നടത്താൻ പോലും വി. എസ്. അച്യുതാനന്തന്റ്റെ നെത്ര്വത്തിലുള്ള ഇടതു മുന്നണി സർക്കാർ തയാറായില്ല. ലോട്ടറി കേസും നമ്മൾ കണ്ടതാണ്. വ്യാപം ആഴിമതി കേസിൽ നീളുന്ന കൊലപാതകങ്ങളും, കള്ളപണത്തിന്റ്റെ ആശാനായ ലളിത് മോടിയുമായുള്ള ബന്ധവും നാം കണ്ടതാണല്ലോ.

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സ്വയം വിഴുപ്പലക്കി കോൺഗ്രെസ്സുകാർ ജനങ്ങളുടെ മുമ്പിൽ അപഹാസ്യരാകുകയാണ്. 24 മണിക്കൂറും ചാനലുകളും, ഓൺലെയിൻ പത്രങ്ങളും, ഫെയ്‌സ്ബുക്കും ഒക്കെ ഉള്ളപ്പോൾ ശ്കതമായ സംഘടനാ സംവിധാനം തീർത്തില്ലെങ്കിൽ പാർട്ടിയുടെ നില നിൽപ്പ് തന്നെ അപകടത്തിലാവുമെന്ന കാര്യം ഇനിയെങ്കിലും കോൺഗ്രെസ്സുകാർ മനസ്സിലാക്കണം. 

ആരോപണങ്ങളെ പ്രതിരോധിക്കണമെങ്കിൽ സംഘടനാ തലത്തിൽ നല്ല കെട്ടുറപ്പ് വേണം. ബി. ജെ. പി. , സിപിഎം - ഈ പാർട്ടികൾക്ക് സംഘടനാ തലത്തിൽ നല്ല കെട്ടുറപ്പുണ്ട്. സി.പി.എം., ബി.ജെ.പി. - ഇവ കേഡർ സംവിധാനത്തിലുള്ള പാർട്ടികളായതു കൊണ്ട് അവരെ പറഞ്ഞാൽ തല്ലാനും, കൊല്ലാനും അണികൾ മുന്നോട്ടു വരും. കഴിഞ്ഞ നവംബർ 8-ന് നോട്ടു നിരോധനം നടപ്പാക്കിയപ്പോൾ ഉണ്ടായ പ്രശ്നങ്ങളെ ബി. ജെ. പി. വളരെ സംഘടിതമായി പ്രതിരോധിച്ചു. ബി.ജെ.പി. -ക്കുള്ളിൽ ഈ നോട്ടു നിരോധനം നടപ്പാക്കിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ അഭിപ്രായ വിത്യാസങ്ങളുണ്ടായിരുന്നെങ്കിലും നേതാക്കന്മാർ ആരും പരസ്യ പ്രതികരണത്തിന് തയാറായില്ല. നേരെ മറിച്ച് ഇരുനൂറിനടുത്ത് ആളുകൾ ഈ നോട്ടു നിരോധനം മൂലം മരണപ്പെട്ടിട്ടും, അനേകം പേർക്ക് ക്യൂ നിൽകുമ്പോൾ മർദ്ദനമേറ്റിട്ടും ക്രിയാത്മകമായി പ്രതികരിക്കാൻ കോൺഗ്രെസ്സ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന് സാധിച്ചില്ല.  അതിനു കാരണം അവരുടെ സംഘടനാ ദൗർബല്യം തന്നെയാണ്. സംഘടനാ തലത്തിൽ പാലിക്കേണ്ട ഒരു മിനിമം അച്ചടക്കം കോൺഗ്രസ്സുകാർ ഇനിയും പാലിക്കുന്നില്ല. കോൺഗ്രസ്സ് നന്നാവണമെങ്കിൽ കോൺഗ്രെസ്സുകാർ തമ്മിലുള്ള തൊഴുത്തിൽ കുത്തും, പാര പണിയും ആദ്യം തീരണം. കോൺഗ്രെസ്സുകാർക്ക് ഇനിയെങ്കിലും സംഘടനാ തലത്തിൽ പാലിക്കേണ്ട ഒരു അച്ചടക്കത്തെ കുറിച്ചും, മര്യാദയെ കുറിച്ചും, മാന്യതയെ കുറിച്ചും ബി. ജെ. പി. , സിപിഎം - ഈ പാർട്ടികളിൽ നിന്ന് പഠിക്കാം. ഇവരുടെ ഒക്കെ അച്ചടക്കം കോൺഗ്രസിനും മാതൃകയാവേണ്ടതാണ്. "എന്നെ തല്ലണ്ടമ്മാവാ, ഞാൻ നന്നാക്കത്തില്ല" എന്ന മനോഭാവമാണെങ്കിൽ കോൺഗ്രെസ്സുകാർ തമ്മിലുള്ള തൊഴുത്തിൽ കുത്തും, പാര പണിയും ഇനിയും തുടരാം. ഇരിക്കുന്ന കൊമ്പ്  മുറിക്കുന്നതിൽ അല്ലെങ്കിലും കോൺഗ്രെസ്സുകാർ പ്രസിദ്ധരാണല്ലോ!!!

2017 മാർച്ച് 30, വ്യാഴാഴ്‌ച

പ്ളേറ്റോയുടെ റിപ്പബ്ലിക്കും മന്ത്രി എ. കെ. ശശീന്ദ്രനും

പ്ളേറ്റോയുടെ റിപ്പബ്ലിക്കും മന്ത്രി എ. കെ. ശശീന്ദ്രനും

പാശ്ചാത്യ തത്ത്വചിന്തയിലെ ആചാര്യന്മാരിൽ പ്രമുഖനാണ് പ്ളേറ്റോ. അക്കാഡമി സ്‌ഥാപിച്ച് “Those who don’t know mathematics are not allowed to enter here” എന്ന് എഴുതി വെച്ച മഹാൻ. ആരായിരിക്കണം നമ്മെ ഭരിക്കേണ്ടത്? ഇക്കാര്യത്തിലും പ്ളേറ്റോയ്ക്ക് കൃത്യമായ വീക്ഷണമുണ്ടായിരുന്നു. 'ഫിലോസഫർ കിംഗ്' ആണ് ഭരിക്കേണ്ടത് എന്നായിരുന്നു ഉത്തരം. ചെറുപ്പത്തിൽ ജിംനാസ്റ്റിക്സിൽ നിന്ന് തുടങ്ങി അതി വിപുലമായ ഒരു പാഠ്യ പദ്ധതി ആണ് 'ഫിലോസഫർ കിങ്ങിനു' വേണ്ടി പ്ളേറ്റോ ആവിഷ്കരിച്ചത്.

ഭാരതീയ തത്ത്വചിന്തയിലും രാജ ധർമത്തെ കുറിച്ച് വളരെ വിപുലമായ പ്രതിപാദ്യമുണ്ട്. ഭരിക്കുന്നയാൾ രാജർഷിയായിരിക്കണം എന്നാണ് ഒരു പ്രബലമായ വീക്ഷണം. എന്ന് വെച്ചാൽ രാജാവും, ഋഷിയുമായിരിയ്ക്കണം. രാജധർമം പരിപാലിക്കുന്നയാൾ കാമം, ഭയം, പൊങ്ങച്ചം, കീർത്തി മോഹം - ഇതിനൊക്കെ ഉപരിയായിരിയ്ക്കണം; അതല്ലെങ്കിൽ അതിനൊക്കെ അടിമപ്പെട്ടയാൾ ആയിരിയ്ക്കരുത്. പ്ളേറ്റോയുടെ   'ഫിലോസഫർ കിങ്ങും', ഭാരതീയ തത്ത്വചിന്തയിലെ 'രാജർഷിയും' തമ്മിൽ വലിയ സാദൃശ്യമുണ്ട്. വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ ശേഷിയുള്ളവരായിരിക്കണം ഭരിക്കേണ്ടത് എന്ന് തന്നെയാണ് ഈ പൗരസ്ത്യ - പാശ്ചാത്യ ചിന്താഗതികൾ സൂചിപ്പിയ്ക്കുന്നത്.

ഈ മാനദണ്ഡങ്ങൾ അനുസരിച്ച് നമ്മുടെ മിക്ക ഭരണാധികാരികളും നമ്മെ ഭരിക്കാൻ അർഹതയില്ലാത്തവരാണ്‌. കാമം, ഭയം, പൊങ്ങച്ചം, കീർത്തി മോഹം - ഇതിനൊക്കെ അടിമപ്പെട്ടവർ തന്നെയാണ് ഇന്നുള്ള മിക്ക ഭരണാധികാരികളും. ഏറ്റവും ഒടുവിലായി മന്ത്രി എ. കെ. ശശീന്ദ്രനും ആ അടിമത്വം നമ്മെ ബോധ്യപ്പെടുത്തുന്നു. 'ഹണീ ട്രാപ്' ആണ് നടന്നതെന്ന് പറഞ്ഞു മന്ത്രിക്കു സ്വന്തം ഉത്തരവാദിത്ത്വത്തിൽ നിന്ന് മാറി നിൽക്കാൻ ആവില്ല. ഋഷിയോ, 'ഫിലോസഫർ കിങ്ങോ' ആയിരുന്നെങ്കിൽ മന്ത്രി പ്രലോഭനങ്ങൾക്ക് വഴങ്ങില്ലായിരുന്നു. "രാജാവ് ഒരിക്കലും സാധാരണക്കാരനെ പോലെ പെരുമാറരുത്" - എന്നാണ് പ്ളേറ്റോ പറയുന്നത്. രാജാവിന് രാജ ധർമം നിർവഹിക്കുമ്പോൾ പല പ്രലോഭനങ്ങളും പല ഭാഗങ്ങളിൽ നിന്ന് വരാം. രാജാവ് തത്ത്വത്തിൽ അതിനൊക്കെ അതീതനായിരിയ്ക്കണം. പക്ഷെ ഇവിടെ ഒരുവൾ ശ്രിങ്ഗാര ഭാവത്തോടെ സംസാരിക്കുകയും, പെരുമാറുകയും ചെയ്തപ്പോൾ മന്ത്രി എ. കെ. ശശീന്ദ്രൻ തൻറ്റെ കടമയും, മന്ത്രി പദവിയും മറന്നു. ഏതെങ്കിലും ഒരുവൾ ശ്രിങ്ഗാര ഭാവത്തോടെ സംസാരിക്കുകയും, പെരുമാറുകയും ചെയ്യുമ്പോൾ കടമയും, മന്ത്രി പദവിയും മറക്കാനല്ല എ. കെ. ശശീന്ദ്രനെ ഇടതു പക്ഷ മുന്നണിയും, ആ മുന്നണിയിൽ വിശ്വാസമർപ്പിച്ച ജനവും മന്ത്രിയാക്കിയത്. ഉന്നതമായ സ്ഥാനത്തിരിക്കുമ്പോൾ ആ പദവിയുടെ ഉത്തരവാദിത്വവും മാന്യതയും മനസിലാക്കി പക്വതയോടെ പ്രവർത്തിക്കണം. ആ കാര്യത്തിൽ എ. കെ. ശശീന്ദ്രനെന്ന മന്ത്രി ദയനീയമായി പരാജയപ്പെട്ടു. ചുരുക്കം പറഞ്ഞാൽ എ. കെ. ശശീന്ദ്രൻ രാജധർമ്മമനുസരിച്ച് മാന്തി പദവിയ്ക്ക് യോഗ്യനല്ല.

മൽസ്യ മേഖലയിലെ വൻ പ്രതിസന്ധി

മൽസ്യ മേഖലയിലെ വൻ പ്രതിസന്ധി

ചെറു മീനുകളെയും, പൊടി മീനുകളെയും വാരി കൊണ്ട് പോകുകയും, മീൻ മുട്ടകളെ നശിപ്പിക്കുകയും ചെയ്യുന്ന 'ബോട്ടം ട്രോളിംഗ്' എന്ന മൽസ്യ ബന്ധന രീതി വലിയ ആപത്താണ് വരുത്തി വെയ്ക്കുന്നത്. മൽസ്യ മേഖലയിൽ യന്ത്രവൽകൃത ബോട്ടുകളും, വിദേശ കപ്പലുകളും ഈ രീതിയിൽ മീൻ കോരി കൊണ്ട് പോകുന്നത് വഴി തുറകളിൽ വളരെയധികം സംഘർഷങ്ങൾ ഉണ്ട്. ഇവിടെ യഥാർത്ഥത്തിലുള്ള പ്രശ്നം മീനിൻറ്റ ദൗർലഭ്യം ആണ്. ശശികല ടീച്ചറിനെ പോലുള്ളവർ മൽസ്യ മേഖലയിലെ യഥാർത്ഥ പ്രശ്നം അഭിമുഖീകരിക്കാതെ അതിനെ ഹിന്ദു-ക്രിസ്ത്യൻ എന്ന രീതിയിൽ ജനങ്ങളെ തമ്മിൽ തല്ലിക്കാനാണ് നോക്കുന്നത്. യന്ത്രവൽകൃത ബോട്ടുകളേയും, വിദേശ കപ്പലുകളേയും നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യം ആണ്. വിദേശ കപ്പലുകൾ നമ്മുടെ മത്സ്യ സമ്പത്ത് കോരി കൊണ്ട് പോകാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. മുപ്പതു, മുപ്പത്തഞ്ചു വർഷം മുൻപ് ഒരു രൂപക്ക് 100-150 മത്തി കിട്ടുമായിരുന്നു. ഇന്ന് 100 രൂപ കൊടുത്താൽ പോലും അതിൻറ്റെ പകുതി കിട്ടത്തില്ല. പണ്ട് തെങ്ങിന് വളമായി പോലും മത്തി ഉപയോഗിക്കുമായിരുന്നു. ഇന്ന് മനുഷ്യന് കഴിക്കാൻ പോലും മത്തി കിട്ടത്തില്ല. മത്സ്യ ഉൽപാദനം കൂടിയത് കൊണ്ട് വിദേശികൾക്ക് മെച്ചം. സ്വദേശികൾക്ക് ദാരിദ്ര്യം. അത് കൊണ്ട് ചെറു മൽസ്യങ്ങളേയും, മീൻ കുഞ്ഞുങ്ങളേയും ഇല്ലാതാക്കുന്ന ഇന്നത്തെ കൊല്ലി വലയും, ട്രോളിങ്ങും നിർത്തലാക്കണം. അതിനു വേണ്ടി കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ സമ്മർദം ചെലുത്തുന്നതാണ് യഥാർത്ഥ പ്രശ്ന പരിഹാരം. ആഴ കടൽ മൽസ്യ മേഖലയിൽ നിയന്ത്രണങ്ങൾ ഉണ്ടായാൽ മൽസ്യ മേഖലയിൽ വൻ നിക്ഷേപമുള്ള മുതലാളിമാർ പിണങ്ങും. അവർ രാഷ്ട്രീയ പാർട്ടികൾക്ക് പിന്നെ തുട്ട് കൊടുക്കത്തില്ല. അത് കൊണ്ട്  കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ സമ്മർദം ചെലുത്താതെ ശശികല ടീച്ചറെ പോലുള്ളവർ വർഗീയം പറയുന്നു. ഞായറാഴ്ചയും, ദുഃഖ വെള്ളിയാഴ്ചയും കടലിൽ പോകാത്തത് കൊണ്ടാണ് മീനിൻറ്റെ ദൗർലഭ്യം എന്ന് വരെ ചിലർ സോഷ്യൽ മീഡിയയിൽ എഴുതി പിടിപ്പിക്കുന്നുണ്ട്!!!!

വിദേശ നിക്ഷേപത്തെ കുറിച്ചുള്ള മോഹിപ്പിക്കുന്ന വാർത്തകൾ

വിദേശ നിക്ഷേപത്തെ കുറിച്ചുള്ള മോഹിപ്പിക്കുന്ന വാർത്തകൾ

മോദി സർക്കാർ അധികാരത്തിലേറി രണ്ടുമാസത്തിനിടെ ഉണ്ടായ 36,045 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഇതേവരെയുണ്ടായിരുന്ന ഏറ്റവും കൂടിയ നിക്ഷേപം. 2014 ജൂലൈയിലായിരുന്നു അത്. എന്നാൽ, ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷമുണ്ടായ നിക്ഷേപം സർവ പ്രതീക്ഷകളെയും തകർത്ത് മുന്നേറുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ഓഹരികളിലും കടപ്പത്രങ്ങളിലുമായി വിദേശത്തുനിന്ന് മാർച്ചിൽ നിക്ഷേപിക്കപ്പെട്ടത് 54,255 കോടി രൂപയാണ്. ഒരുമാസത്തിനിടെയുണ്ടായുണ്ടാവുന്ന എക്കാലത്തെയും വലിയ വിദേശ നിക്ഷേപമാണിത്. പക്ഷെ സത്യത്തിൽ ഈ വിദേശ നിക്ഷേപം ഒരു വലിയ സംഭവം അല്ല. ലോക വ്യാപാരത്തിൻറ്റെ (ഗ്ലോബൽ ട്രേഡ്) 2 ശതമാനം മാത്രമേ ഇന്ത്യയുടെ സംഭാവന ആയിട്ടുള്ളൂ. നമ്മുടെ ദേശിയ വരുമാനത്തിൻറ്റെ (GDP) 1-2 ശതമാനമേ foreign direct investments കൊണ്ട് വരുന്നുള്ളൂ. Japan - ഉം, അമേരിക്കയും ഒന്നും അല്ല ഇന്ത്യയിൽ വ്യവസായിക വളർച്ച സ്രിഷിടിക്കേണ്ടതും, തൊഴിൽ അവസരങ്ങൾ നൽകേണ്ടതും. അത് ഇന്ത്യക്കാർ തന്നെ ചെയ്യേണ്ട ഒന്നാണ്. ചെറുകിട, ഇടത്തരം, അസന്ഖിടിത മേഖലകളാണ് ഇന്ത്യയിൽ വ്യവസായിക വളർച്ച സ്രിഷിടിക്കുന്നതും, തൊഴിൽ അവസരങ്ങൾ നൽകുന്നതും. പഠനങ്ങൾ എത്ര വേണമെങ്കിലും ഉണ്ട്. നമ്മുടെ savings rate ദേശിയ വരുമാനത്തിന്റെ (GDP) 30 ശതമാനത്തോളം വരും. അത് ഉപയോഗപെടുത്തി ഇന്ത്യയിലെ ചെറുകിട, ഇടത്തരം, അസന്ഖിടിത മേഖലകളെ പുഷ്ടിപെടുത്തുകയാണ് വേണ്ടത്. മോഹൻലാൽ സിനിമയായ 'മിഥുന’- ത്തിൽ ദാക്ഷായണി ബിസ്ക്കറ്റ് എന്ന കമ്പനി തുടങ്ങാൻ electricity connection, loan, pollution സർട്ടിഫിക്കറ്റ്, drainage - തുടങ്ങിയ കാര്യങ്ങളിൽ മോഹൻലാൽ നെട്ടോട്ടമോടി കുത്തുപാളയുടെ വക്കത്തത്തെിയപോലെ ഇത്തരം കാര്യങ്ങളിൽ ഇന്നും സംരംഭകരെ സഹായിക്കാൻ ആരും ഇല്ല. അത് നന്നാക്കിയെടുക്കനാണ് നാം ആദ്യം ചെയ്യേണ്ടത്. അല്ലാതെ അമേരിക്കകാരൻറ്റെയോ, ജപ്പാൻകാരൻറ്റെയോ,  കാനഡക്കാരൻറ്റെയോ, ഓസ്റ്റ്രലിയക്കാരൻറ്റെയോ കയ്യടി നേടാനല്ല നോക്കേണ്ടത്. ചുരുക്കം പറഞ്ഞാൽ ഈ വിദേശ നിക്ഷേപം ദേശാടന കിളികളെ പോലെയാണ്. റിതു ഭേദമനുസരിച്ച്  ആ കിളി പറന്നു പോകും. മറ്റു രാജ്യങ്ങളിലെ സാഹചര്യം മാറുന്നതനുസരിച്ച് വിദേശ നിക്ഷേപം അങ്ങോട്ട് പോകും. ഇപ്പോൾ അമേരിക്കയിൽ ട്രംപും, റഷ്യയിൽ പുടിനും പഴയ 'പ്രൊട്ടെക്ഷനിസ്റ്റ്' രീതിയിലേക്ക് മടങ്ങി പൊയ്ക്കൊണ്ടിരിക്കയാണ്. അത് കൊണ്ട് തന്നെ മാധ്യമങ്ങളുടെ ഒരു വല്ലാത്ത സൃഷ്ടിയാണ് ഈ  വിദേശ നിക്ഷേപത്തെ കുറിച്ചുള്ള മോഹിപ്പിക്കുന്ന വാർത്തകൾ എന്ന് പറയേണ്ടി വരും. നമ്മുടെ രാജ്യത്തു സ്ഥായിയായ നിക്ഷേപം ഉണ്ടാകണമെങ്കിൽ നാം തന്നെയാണ് മുൻകൈ എടുക്കേണ്ടത്. (കടപ്പാട്: http://www.marunadanmalayali.com/money/focus/up-69516)

2017 മാർച്ച് 29, ബുധനാഴ്‌ച

ഇടതു പക്ഷത്തിൻറ്റെ ഇരട്ട താപ്പുകളും, അസഹിഷ്ണുതയും, വികസന വിരുദ്ധതയും

ഇടതു പക്ഷത്തിൻറ്റെ ഇരട്ട താപ്പുകളും, അസഹിഷ്ണുതയും, വികസന വിരുദ്ധതയും 

ഇന്നലെ രാത്രി ഏഴിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിന് സമീപത്ത് നടന്ന മീറ്റിങ്ങിൽ മംഗളം ചാനൽ പുറത്തുവിട്ട ശബ്ദ സംപ്രേഷണത്തെത്തുടർന്ന് എ. കെ. ശശീന്ദ്രൻ എൽ.ഡി.എഫ്. സർക്കാരിൽനിന്ന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതിനെ കുറിച്ചു ചർച്ച നടന്നു. ചർച്ച യുടെ അവസാനം മംഗളം ചാനൽ സി.ഇ.ഒ. ആർ. അജിത് കുമാറിനെ ചിലർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. ചാനൽ ക്യാമറകളെ തട്ടിത്തെറിപ്പിച്ച് അമ്പത് മീറ്ററോളം ഓടിയ അദ്ദേഹം പ്രസ് ക്ലബ്ബിൽ കയറി അഭയം പ്രാപിച്ചെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇങ്ങനെ കയ്യേറ്റം ചെയ്യാനാണെങ്കിൽ അമൃത ബിന്ദുക്കൾ പോലെ സരിതയുടെ മൊഴി മുത്തുകൾ നേരത്തേ ഏറ്റു പിടിച്ച കൈരളി ചാനലിനും, ഏഷ്യാനെറ്റിലും ഉള്ളവരെ എത്ര തവണ കയ്യേറ്റം ചെയ്യണമായിരുന്നു? എന്തായാലും കേരളത്തിലെ ഓരോ മാധ്യമ പ്രവർത്തകരെയും നാട്ടുകാർ ഇങ്ങനെ കൈകാര്യം ചെയ്യുന്ന കാലം വിദൂരത്തല്ല എന്നാണു തോന്നുന്നത്.

സി.പി.എം., ബി.ജെ.പി. - ഇവ കേഡർ സംവിധാനത്തിലുള്ള പാർട്ടികളായതു കൊണ്ട് അവരെ പറഞ്ഞാൽ തല്ലാനും, കൊല്ലാനും അണികൾ മുന്നോട്ടു വരും. കോൺഗ്രെസിലും, പ്രാദേശിക പാർട്ടികളിലും പ്രാധാന്യം വ്യക്തികൾക്കാണ്. അത് കൊണ്ട് ആ പ്രശ്നമില്ല. 'സരിതായനം' മുറക്ക് നടത്താൻ കൈരളി ചാനലിനും, ഏഷ്യാനെറ്റിനും സാധിച്ചത് അത് കൊണ്ടാണ്. ഇതൊക്കെയാണെങ്കിലും കേരളത്തിലും, ഇന്ത്യയിലും, ലോകത്തിൻറ്റെ പല ഭാഗങ്ങളിലും ഗണ്യമായ സ്വാധീനമുള്ള ഇടതു പക്ഷത്തിൻറ്റെ ഇരട്ട താപ്പുകളും, അസഹിഷ്ണുതയും പരിശോധിക്കപ്പെടേണ്ടതുണ്ട്.

പഴയ 'ജോൺ എബ്രാഹം ലൈനിൽ' ഇപ്പോഴും കുറെ അരാജക വാദികൾ ഇടതു പക്ഷത്തുണ്ട്. കള്ളിനും, കഞ്ചാവിനും, സെക്സിനും ഒക്കെ അടിമപ്പെട്ടവർ. അത് കൊണ്ടാണെന്നു തോന്നുന്നു അവർ മുൻമന്ത്രി എ. കെ. ശശീന്ദ്രനെ 'സ്വകാര്യതയുടെ' പേര് പറഞ്ഞു ഇത്ര തീവ്രമായി പിന്തുണയ്ക്കുന്നത്. പൊതുപ്രവർത്തകർ സ്വഭാവ ശുദ്ധി ഉള്ളവർ ആയിരിക്കണം എന്ന അടിസ്ഥാന തത്ത്വത്തെ അറിയാത്തവരാണോ ഇടതു പക്ഷക്കാർ? ഈ പഴയ 'ജോൺ എബ്രാഹം ലൈനിലുള്ള' അരാജക വാദത്തെ കുറെ നാൾ മുമ്പ് ജെ. എൻ. യു. - വിൽ നടന്ന വിവാദ സമ്മേളനവുമായും ബന്ധപ്പെട്ടു കാണണം.

എ. കെ. ശശീന്ദ്രൻ എൽ.ഡി.എഫ്. സർക്കാരിൽനിന്ന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതിനെ കുറിച്ചുള്ള ഒരു ചാനൽ ചർച്ചയിൽ ഇടതു പക്ഷത്തിൻറ്റെ കുഴലൂത്തുകാരനും, കൊട്ടി പാട്ടുകാരനും ആയ ഒരാൾ മംഗളം ചാനൽ വ്യക്തിയുടെ സ്വകാര്യതയിൽ കയറി എന്നും നേരത്തേ ജെ. എൻ. യു. - വിൽ നടന്ന വിവാദ സമ്മേളനത്തെയും, ദേശ വിരുദ്ധ മുദ്ര വാക്യങ്ങളെയും കുറിച്ചും പറഞ്ഞു. "പാക്കിസ്ഥാൻ സിന്ദാബാദ്" എന്ന മുദ്രാവാക്യം ജെ. എൻ. യു. - വിൽ നടന്ന വിവാദ സമ്മേളനത്തിനിടെ ഉയർത്തിയതുമായി ബന്ധപ്പെട്ടായിരുന്നു ഈ 'സ്വകാര്യതാ വാദിയുടെ' പരിദേവനം. "പാക്കിസ്ഥാൻ സിന്ദാബാദ്" എന്നത് അതി ബുദ്ധിയോടെ ഒരു ചാനലുകാരൻ  കുത്തി കയറ്റി എന്നുള്ളത് വാസ്തവമാണ്. പക്ഷെ ജെ. എൻ. യു. - വിൽ നടന്ന വിവാദ സമ്മേളനത്തിൽ  ദേശ വിരുദ്ധ മുദ്ര വാക്യങ്ങൾ മുഴങ്ങി എന്നുള്ള കാര്യം തർക്കമറ്റതാണ്. ഇത് ഫോറൻസിക് പരിശോധനയിൽ കൃത്യമായി ബോധ്യപ്പെട്ടതുമാണ്.

ജെ. എൻ. യു. - വിൽ നടന്ന വിവാദ സമ്മേളനത്തിൻറ്റെ കാര്യത്തിലും ഇടതു പക്ഷത്തെ പിന്തുണയ്ക്കുന്ന മാധ്യമ പ്രവർത്തകരുടെ ഇരട്ട താപ്പു കാണാം. വിദ്യാർഥികളുടെ പ്രഥമമായ കടമ പഠിക്കുകയാണ്; അധ്യാപകരുടെ പഠിപ്പിക്കുകയും. വിദ്യാർഥികളും, അധ്യാപകരും രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങൾ ആയി മാറേണ്ടവരല്ല.  ഇതൊന്നും അറിയാത്തവരല്ല മാധ്യമ പ്രവർത്തകർ. പക്ഷെ ജെ. എൻ. യു. - വിലെ ഇടതു പക്ഷക്കാരെയും, അരാജക വാദികളെയും പിന്തുണയ്ക്കാൻ ആ രീതിയിലുള്ള കുറെ മാധ്യമ പ്രവർത്തകരും ഇടതു പക്ഷക്കാരും എന്നും ഉണ്ടായിരുന്നു. ജെ. എൻ. യു. - വിലെ വലിയൊരു വിഭാഗം വിദ്യാർഥികൾക്കും രാഷ്ട്രീയം പോയിട്ട്, വിദ്യാർഥി യൂണിയൻറ്റെ പ്രവർതനങ്ങളിൽ പോലും യാതൊരു താൽപര്യവും ഇല്ലാത്തവരാണ്. മുൻ തലമുറയില പെട്ട അധ്യാപകർ മാത്രമാണ് ഇടതു പക്ഷ, നക്സൽ ആഭിമുഖ്യം ഉള്ളവർ. ഇന്നുള്ള ഭൂരിപക്ഷം അധ്യാപകരും മറ്റേതൊരു മികച്ച യൂണിവേഴ്സിറ്റിയിലെയും പോലെ തന്നെ ആണ്. അവർക്ക് പ്രത്യേകിച്ച് ഒരു രാഷ്ട്രീയ ആഭിമുഖ്യം ഉള്ളവരും അല്ല. ചെറുപ്പത്തിൻറ്റെ ചോരത്തിളപ്പിൽ വിദ്യാർഥികൾക്ക് ചില റാഡിക്കൽ ആശയങ്ങളൊക്കെ വരുന്നത് സ്വോഭാവികം മാത്രം. 1500 ഏക്കറിലേറെ പരന്നു കിടക്കുന്ന ഒരു യൂണിവേഴ്സിറ്റി. സംരക്ഷിത വന മേഖല ഈ യൂണിവേഴ്സിറ്റിക്കുള്ളിൽ തന്നെയുണ്ട്. ഇതൊന്നും മനസ്സിലാക്കാത്തവരാണ് ജെ. എൻ. യു. അങ്ങനെയാണ്; ഇങ്ങനെയാണ് എന്നൊക്കെ പറയുന്നത്.

കേരളത്തിൽ നിന്നും, ബംഗാളിൽ നിന്നും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും രണ്ടും, മൂന്നും ദിവസം ട്രെയിനിൽ യാത്ര ചെയ്തു വരുന്നത് പഠിക്കാനല്ലാതെ രാഷ്ട്രീയം കളിക്കാനാണോ? ദേശീയ തലത്തിൽ നടക്കുന്ന പ്രവേശന പരീക്ഷ, ഇൻറ്റെർവ്യൂ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷൻ എന്നിവയിൽ ലഭിക്കുന്ന മാർക്ക്, മുമ്പ് പഠിപ്പിച്ച രണ്ടു അധ്യാപകർ നൽകുന്ന സാക്ഷ്യ പത്രം (ടെസ്റ്റി മോണിയൽ) - ഇതെല്ലാം പരിഗണിച്ചാണ് ജെ. എൻ. യു. - വിൽ പ്രവേശനം പോലും കിട്ടുന്നത്. അപ്പോൾ അവിടെ പഠിക്കാതിരിക്കാൻ പറ്റുമോ?

ജെ. എൻ. യു. - വിലെ വിവാദ സമ്മേളനം ഡെമോക്രാറ്റിക് സ്റ്റുഡൻസ് യൂണിയൻ (DSU) എന്ന വിദ്യാർഥി സംഘടനയാണ്  സന്ഖടിപ്പിച്ചത്. DSU - വിന് മുഖ്യ ധാരാ ഇടതു പക്ഷ പാർടികളുമായി ഒരു ബന്ധവുമില്ല. ജെ. എൻ. യു. - വിൽ തന്നെ വളരെ കുറച്ചു പേരാണ് ഈ പ്രസ്ഥാനത്തിലുള്ളത്. വിരലിൽ എണ്ണാവുന്നവർ മാത്രം. അഭിപ്രായ സ്വാതന്ത്ര്യം എന്ന് വെച്ചാൽ എന്തിനും ഉള്ള സ്വാതന്ത്ര്യം അല്ല. മുഖ്യധാരാ ഇടതു പക്ഷ പാർടികളുമായി ഒരു ബന്ധവുമില്ലാത്ത ഒരു സംഘടന സംഘടിപ്പിച്ച സമ്മേളനവും, അവിടെ ഉയർന്ന മുദ്രാവാക്യങ്ങളും ഇടതു പക്ഷക്കാരെയും, അരാജക വാദികളെയും പിന്തുണയ്ക്കുന്ന മാധ്യമ പ്രവർത്തകർ മൊത്തം ജെ. എൻ. യു. - വിൻറ്റെ തലയിൽ വെച്ച് കെട്ടി. എന്നിട്ട് ആ രീതിയിൽ സംവാദങ്ങൾ സംഘടിപ്പിച്ചു. ജെ.എൻ.യു.-വിൽ ഉയർന്ന ദേശ വിരുദ്ധ മുദ്രാവാക്യങ്ങൾക്ക് ജെ.എൻ.യു.-വിൽ കിട്ടാത്ത പിന്തുണയാണ് കേരളത്തിലെ ഏഷ്യാനെറ്റും, കൈരളിയും, മീഡിയാ വണ്ണുമൊക്കെ കിട്ടിയത്. കൈരളിയിലും , മീഡിയാ വണ്ണിലുമൊക്കെ ജോലി ചെയ്യുന്ന ജീവനക്കാർ സ്ഥാപനത്തിനെതിരെയും, 'സ്ഥാപനം തുലയട്ടെ' എന്ന രീതിയിലും മുദ്രാവാക്യം വിളിച്ചാൽ എന്തായിരിക്കും അതിൻറ്റെ അനന്തര ഫലം? സമാനമായ മുദ്രാവാക്യങ്ങളല്ലേ DSU ജെ. എൻ. യു. - വിലും ഉയർത്തിയത്? കൈരളിയിലും, മീഡിയാ വണ്ണിലുമൊക്കെ ഇവർ അരാജകത്വം അനുവദിക്കുമോ? ഇവരുടെ ഒക്കെ സ്ഥാപനങ്ങളിൽ ഏതെങ്കിലും രീതിയിലുള്ള അച്ചടക്കമില്ലായ്മ ഇവർ അനുവദിക്കുമോ?  സി.പി. ചന്ദ്ര ശേഖരനെ അമ്പത്തൊന്നു വെട്ടു കൊടുത്തു വീഴ്ത്തിയത് ആരും മറക്കേണ്ടാ. നമ്മുടെ ഇടതു പക്ഷ പക്ഷത്തിൻറ്റെ കാപട്യവും, ഹിപ്പോക്രസിയുമാണ് ജെ. എൻ. യു. - വിലെ ദേശ വിരുദ്ധ മുദ്രാവാക്യത്തിന് കൊടുത്ത പിന്തുണയിലൂടെ പുറത്തു വരുന്നത്.

ദേശ വിരുദ്ധ മുദ്രാവാക്യങ്ങൾ ചൊല്ലി വളരെയേറെ പ്രശ്നങ്ങളുണ്ടായിട്ടും ഈയിടെ പോലും കാശ്മീരിനും, പാലസ്തീനിനും സ്വയം ഭരണാവകാശത്തിനു വേണ്ടി DSU ജെ. എൻ. യു. - വിൽ പോസ്റ്റർ പതിക്കുകയുണ്ടായി. ഈ കാശ്മീരിൻറ്റെയും, പാലസ്തീനിൻറ്റെയും കാര്യത്തിൽ ഇത്ര വേവലാതി പെടുന്നവർ എന്തേ ടിബറ്റിൻറ്റെ കാര്യം സൗകര്യപൂർവം മറക്കുന്നു? ടിബറ്റിനും വേണ്ടായോ സ്വയം ഭരണാവകാശം? അതോ അവിടെ കമ്മ്യൂണിസ്റ്റ് നര നായാട്ട് തുടർന്നാൽ മതിയോ? ചൈനീസ് അധിനിവേശത്തെ തുടർന്ന് അനേകം ബുദ്ധിസ്റ്റ് ആശ്രമങ്ങൾ തകർക്കപ്പെട്ടു; ബുദ്ധിസ്റ്റ് ആത്മീയ ആചാര്യന്മാരായ ദലൈ ലാമയും, കർമപ്പയും, റിംപോച്ചെയും ഇന്ത്യയിൽ അഭയം പ്രാപിക്കാൻ നിർബന്ധിതരായി. ഇതൊന്നും കമ്മ്യൂണിസ്റ്റ്കാർ ഒരിക്കലും കാണില്ല.

അമർത്യ സെന്നിൻറ്റെ കണക്കു പ്രകാരം മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണത്തിനു കാരണമായ മാവോയിസം പൊക്കി പിടിച്ചു കൊണ്ട് നടക്കുകയാണ് തീവ്ര ഇടതു പക്ഷം ഇപ്പോഴും. പത്തു ലക്ഷം കർഷകരെ കൂട്ട കുരുതി നടത്തി 'കളക്റ്റിവൈസേഷൻ' നടപ്പാക്കിയ സ്റ്റാലിൻ ഇപ്പോഴും നമ്മുടെ തീവ്ര ഇടതു പക്ഷത്തിന് ആരാധ്യ പുരുഷൻ ആണ്. ട്രോട്സ്കി, ബുഖാറിൻ, സിനോവീവ്, കാമനെവ് - ഇവരെല്ലാം സ്റ്റാലിൻറ്റെ കരങ്ങളാൽ കൊല്ലപ്പെട്ടവരാണ്. അങ്ങനെയുള്ള സ്റ്റാലിനെ ആരാധിക്കുവാൻ നമ്മുടെ ഇടതു പക്ഷ പക്ഷത്തിന് ഒരു മടിയും ഇല്ല. എന്തു ജനാധിപത്യ മൂല്യങ്ങളും, മാനുഷികതയും ആണ് ഇത്തരത്തിലുള്ള ആളുകളെ ആരാധിക്കുന്നതിലൂടെ ഇടതു പക്ഷം നൽകുന്നത്?

ഇടതുപക്ഷമാണ് ജനപക്ഷം എന്ന പലരുടെയും ചിന്തയാണ് കേരളത്തിൻറ്റെ വികസന പിന്നോക്കാവസ്ഥയ്ക്കു കാരണം. ഇന്ത്യയില ആദ്യത്തെ ഐ. ടി. പാർക്ക് തിരുവനന്തപുരത്ത് ആയിരുന്നു. അത് കഴിഞ്ഞു ആണ് ബംഗ്ലൂർ ,ഹൈദരാബാദ്, പൂനെ, ബോംബെ - ഇവിടെ ഒക്കെയാണ് പിന്നീട് വന്നത്. ഇടതനും വലതനും കൂടി ഭരിച്ചു നശിപ്പിച്ചതിൻറ്റെ ഫലം ആയി ഇപ്പൊ ഇന്ത്യ -യിൽ ഒന്നാം സ്ഥാനത് എത്തേണ്ട കേരളം എവിടെ കിടക്കുന്നു? ഇടതു പക്ഷ സംസ്കാരവും, ദളിത് മുന്നേറ്റങ്ങളും എന്താണ് കേരളത്തിൻറ്റെ വികസന രംഗത്ത് സംഭാവനകൾ നൽകിയിരിക്കുന്നത്? "ഗ്രാമങ്ങൾ നഗരങ്ങളെ വളയുന്നു" അല്ലെങ്കിൽ "തലസ്ഥാനത്തെ ആക്രമിക്കുക" എന്നൊക്കെയുള്ള പഴഞ്ചൻ  സങ്കൽപ്പങ്ങളാണ് ഇപ്പോഴും നമ്മുടെ തീവ്ര ഇടതു പക്ഷത്തിൻറ്റെയും, നക്സലൈറ്റുകളുടെയും രാഷ്ട്രീയം. ഇപ്പോൾ റഷ്യയിലും ചൈനയിലും വരെ ഈ സിദ്ധാന്തങ്ങളൊക്കെ ആർക്കും വേണ്ടാ.

കേരളത്തെയും, ബംഗാളിനെയും ഇത്രയ്ക്കു പിന്നിലോട്ടു നയിച്ചതിൽ പ്രധാന പങ്കും ഇടതു രാഷ്ട്രീയ പാർട്ടിക്കാണ്. ബംഗാളിൽ ഇടതു പക്ഷക്കാർ പൂട്ടിച്ചത് ആയിര കണക്കിന് ഫാക്ടറികൾ ആണ്. ഇന്ത്യയിൽ വ്യവസായ വൽകരണം നടന്ന മേഖലകൾ കമ്യൂണിസ്റ്റ് ആശയങ്ങൾ പേറുന്നവർ ഒന്ന് പോയി നേരിട്ട് കാണണം. അതോടെ അവരുടെ പല അബന്ധ ധാരണകളും മാറും. അവിടെയെല്ലാം ബൂർഷ്വാസികൾ അല്ല ജീവിക്കുന്നത്. കേരളമായിരുന്നു ഇന്ത്യയിലെ IT HUB ആകേണ്ട സ്ഥലം. അത് വേറൊരു സംസ്ഥാനത്ത് ഇന്ന് പ്രതിഷ്ട്ടിച്ചതിൽ എറൊരു പങ്കും വഹിച്ചത് ഈ പറയുന്ന കമ്മ്യൂണിസ്റ്റ് അനുഭാവികൾ മുഖേനയാണ്. എല്ലാ രീതിയിലുള്ള വികസനനത്തിനും എതിരായിട്ടായിരുന്നു കേരളത്തിൽ ഇടതു പക്ഷത്തിൻറ്റെ കടന്നു കയറ്റം. വ്യവസായിക, കാർഷിക വളർച്ചയെക്കാൾ ഇടതു പക്ഷം ചരിത്ര പരമായി പ്രാമുഖ്യം കൊടുത്തിരുന്നത് Distributional Equality എന്ന ആശയമായിരുന്നു. Distributional Equality വേണം. വേണ്ടന്നാരും പറയില്ല. പക്ഷെ ഇന്ത്യയിൽ ഇടതു പക്ഷം വ്യവസായിക, കാർഷിക വളർച്ചയെ അതിൻറ്റെ പേരിൽ എതിർത്തത് അവരുടെ ഭീകരൻ മണ്ടത്തരമായിരുന്നു. ആ ഭീകരൻ മണ്ടത്തരത്തെ ഇന്നെങ്കിലും അവർ തിരിച്ചറിഞ്ഞാൽ അവർക്ക് കൊള്ളാം.

കംബ്യൂട്ടർ വൽക്കരണത്തെ മാത്രമാണോ നമ്മുടെ ഇടതു പക്ഷം എതിർത്തത്? ട്രാക്റ്റർ വന്നപ്പോൾ അതിനെ എതിർത്തു. നെല്ല് മെതിക്കാനുള്ള യന്ത്രം വന്നപ്പോ അതിനെ എതിർത്തു. അന്യ സംസ്ഥാന തൊഴിലാളികൾ കേരളത്തിലെക്കു വരുന്നത് എതിർത്തു. ഇന്നിപ്പോൾ അന്യ സംസ്ഥാന തൊഴിലാളികൾ ഇല്ലാതെ കേരളത്തിലെ ജോലികൾ നടക്കുമോ? പാടങ്ങളിൽ മീൻ വളർത്തുന്നവരുടെ മീൻ കുഞ്ഞുങ്ങളെ തുറന്നു വിട്ടു. അവിടെ വാഴ നട്ടവരുടെ വാഴ വെട്ടി നശിപ്പിച്ചു. ടൂറിസം വളർന്നപ്പോൾ ഇവിടെ സെക്സ് ടൂറിസമാണ് വളരുന്നത് എന്ന വ്യാജ വാർത്ത ഒരു ഉളുപ്പും ഇല്ലാതെ പ്രചരിപ്പിച്ചു. കുമരകത്തും, കോവളത്തും സെക്സ് ടൂറിസ്റ്റുകളാണ് വരുന്നതെന്ന് പ്രചരിപ്പിച്ചു. കുമരകത്തേയും, കോവളത്തെയും നമ്മുടെ അമ്മ പെങ്ങൾമാർ സഖാക്കൻമാർക്കിട്ട് അടി കൊടുക്കാതിരുന്നത് അവരുടെ ഭാഗ്യം! ഇങ്ങനെ നശീകരണത്തിൻറ്റെയും, വ്യാജ പ്രചാരണത്തിൻറ്റെയും ഒരു വലിയ ചരിത്രമുണ്ട് നമ്മുടെ ഇടതു പക്ഷത്തിന്. ഒരു പക്ഷെ കോൺഗ്രെസ്സും, UDF - വും വിജയിക്കുന്നതും, ബി. ജെ. പി. - യുടെ മുന്നേറ്റവും, മുസ്ലീം മത മൗലിക വാദത്തിൻറ്റെ വളർച്ചയും ഇടതു പക്ഷത്തിൻറ്റെയും, ദളിത് മുന്നേറ്റങ്ങളുടേയും ഈ സ്വഭാവ വിശേഷങ്ങളും, ഇരട്ട താപ്പുകളും കൊണ്ടായിരിക്കണം.

"ഭൂരിപക്ഷ വർഗീയതയും, ന്യൂന പക്ഷ വർഗീയതയും ഒരു പോലെ ചെറുക്കപ്പെടേണ്ടതുണ്ട് " എന്നാണ് ഇ. എം. എസ്. നമ്പൂതിരിപ്പാട് പറഞ്ഞത്. പക്ഷെ ഫലത്തിൽ ഭൂരിപക്ഷ വർഗീയതയെ മാത്രം ചെറുക്കുന്നതിലേക്കു കമ്യൂണിസ്റ്റുകാർ കേരളത്തിൽ കൂപ്പു കുത്തി. ഹിന്ദു ഭീകരത ചെറുത്ത കമ്യൂണിസ്റ്റുകാർ പ്രൊഫെസർ ടി. ജെ. ജോസെഫിൻറ്റെ കൈ വെട്ടിയതിനെതിരെ ഒരക്ഷരം പറഞ്ഞോ? ഹിന്ദു ഭീകരതയ്ക്കെതിരെ സംസാരിക്കുന്നതു പോലെ മുസ്ലിം മത മൗലിക വാദത്തിനും, കൈ വെട്ടിനും, ആട് മേയ്ക്കുന്നതിനും എതിരെ സംസാരിച്ചാൽ സ്വന്തം കൈ വെട്ടി പോകും. അത് കൊണ്ട് സ്ഥിരം ഹിന്ദു ഭീകരതയ്ക്കെതിരെ സംസാരിക്കുന്നു; കൊടിയും പിടിച്ചിരിക്കുന്നു. കൈ വെട്ടിനെതിരെയും, മൂത്ത വർഗീയ വാദിയായ മദനിക്കെതിരെയും നിലപാടെടുക്കാൻ കേരളത്തിലെ കമ്യൂണിസ്റ്റുകാർക്ക് സാധിച്ചില്ല. ബി. ജെ. പി. - യും, ആർ. എസ്. എസും കേരളത്തിൽ വളർന്നതിൻറ്റെ രഹസ്യം വേറെ ഒരിടത്തും അന്വേഷിക്കേണ്ടതില്ല.

ഇടതു പക്ഷ സംസ്കാരവും, ദളിത് മുന്നേറ്റങ്ങളും ഇഷ്ടം പോലെ ഉണ്ടായിട്ടുള്ള കേരളത്തിൽ വികസന രംഗത്ത് എന്ത് വളർച്ചയാണ് ഉണ്ടായിട്ടുള്ളത്? അന്യ സംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാശ്രയിച്ച് കേരളീയർ പണി എടുക്കാൻ അറിയാത്തവരായി മാറി. ഇപ്പോൾ അവരുടെ കുറ്റ കൃത്യങ്ങൾ കൂടി സഹിക്കേണ്ട അവസ്ഥ വന്നിരിക്കയാണ്. ജിഷ വധത്തിൽ ഈ കാര്യം നമ്മൾ കണ്ടതല്ലേ? ഇന്നത്തെ കേരളത്തിന് എന്തുണ്ട് ഇത്ര വലുതായിട്ട് അവകാശപ്പെടാൻ? പ്രകൃതി ഇത്ര കനിഞ്ഞനുഗ്രഹിച്ചിട്ടും നാം നമ്മുടെ ഉൾ നാടൻ മത്സ്യ കൃഷി വികസിപ്പിച്ചിട്ടില്ല. ഇത്രയേറെ തോടുകളും, പുഴകളും, കായലുകളും, നീണ്ട കടൽ തീരവും ഉണ്ടായിട്ട് നാം ജല ഗതാഗതം വികസിപ്പിച്ചിട്ടില്ല. കേരളത്തിലെ വ്യവസായിക, കാർഷിക, സേവന മേഖലകളെ വികസിപ്പിച്ചിട്ടില്ല. അതെ സമയം പൻജാബിലും, ഹരിയാനയിലും വരെ അവർ ഉൾ നാടൻ മത്സ്യ കൃഷി വികസിപ്പിച്ചു. അവരൊക്കെ കാർഷിക രംഗത്ത് വൻ തോതിലുള്ള യന്ത്ര വൽക്കരണം കൊണ്ട് വന്നു. എലാ വികസിത രാജ്യങ്ങളും കാർഷിക രംഗത്ത് വൻ തോതിലുള്ള യന്ത്ര വൽക്കരണം കൊണ്ട് വന്നിട്ടുണ്ട്. തെങ്ങു കയറാനുള്ള യന്ത്രം, മണ്ണ് കുഴിക്കാനുള്ള യന്ത്രം. പാൽ കറക്കാനുള്ള യന്ത്രം, മരം മുറിക്കാനുള്ള യന്ത്രം - ഇങ്ങനെ യന്ത്ര വൽക്കരണത്തെ ആശ്രയിക്കാവുന്ന എത്രയെത്ര മേഖലകൾ നമുക്കുണ്ടായിരുന്നു? അതിനു പകരം കംബ്യൂട്ടർ വൽക്കരണത്തെ "തൊഴിലെവിടെ മക്കളേ, തൊഴിലെവിടെ" - എന്ന് ചോദിച്ചു കൊണ്ട് അർദ്ധ നഗ്നരായ DYFI പ്രവർത്തകരുടെ നേത്രുത്ത്വത്തിൽ എതിർത്ത് തെരുവ് നാടകങ്ങൾ നടത്തിയ പാർട്ടിയല്ലേ? അത് കൊണ്ട് കാര്യങ്ങൾ മനസ്സിലാക്കാൻ അവർക്ക് ഇനിയും സമയം പിടിക്കും. കംബ്യൂട്ടർ വൽക്കരണവും, വ്യവസായിക, കാർഷിക വളർച്ചയും കൂടാതെ എങ്ങനെ ഒരു രാജ്യത്തിന് മുന്നേറാൻ സാധിക്കും? ഇസ്രയേൽ ഡ്രിപ് Irrigation നല്ല രീതിയിൽ നടപ്പാക്കി മരുഭൂമികൾ പോലും വിള ഭൂമിയാക്കി. വിയറ്റ്‌നാമിൽ പുതിയ 'ഡോയ്മോയ്' പരിഷ്കാരങ്ങളിലൂടെ കർഷകർക്ക് കൃഷി ഭൂമി തിരിച്ചു നൽകി അവർ നെല്ലുൽപാദനത്തിൽ ലോകത്തിനെ തന്നെ മുൻനിര രാജ്യങ്ങളിലെത്തി കഴിഞ്ഞു. പക്ഷെ വിയറ്റ്‌നാമുമായി ഭൂപ്രകൃതിയുടെ കാര്യത്തിൽ സാദൃശ്യമുള്ള കേരളത്തിൻറ്റെ സ്ഥിതിയോ? കൃഷിയും, നെല്ലുൽപാദനവുമൊന്നും പരിപോഷിപ്പിക്കുവാൻ ഇവിടുത്തെ ഇടതു പക്ഷത്തിനു സാധിച്ചിട്ടില്ല. കേരളത്തിൽ ഇത്രയേറെ മഴ കിട്ടിയിട്ടും നാം ഇപ്പോഴത്തെ   കൊടിയ വേനൽ കാലത്ത് കുടി വെള്ളത്തിനു വേണ്ടി അലയുകയാണ്. കേരളീയർ ഈ അവസ്ഥ ഒക്കെ ഓർത്ത് സ്വയം ലജ്ജിക്കുന്ന കാലം വന്നാലേ കേരളം നന്നാവത്തുള്ളൂ.

2017 മാർച്ച് 27, തിങ്കളാഴ്‌ച

ആർത്തവവും, ആരാധനാ സ്വാതന്ത്ര്യവും

ആർത്തവവും, ആരാധനാ സ്വാതന്ത്ര്യവും

ആർത്തവം അശുദ്ധമാണെന്നും അതുണ്ടാകുന്ന സമയത്ത് സ്ത്രീകൾ ക്ഷേത്രങ്ങളിൽ പോകരുതെന്നും എം.എം. ഹസൻ പറഞ്ഞപ്പോൾ ആ സ്ത്രീവിരുദ്ധ പരാമർശത്തെ വേദിയിൽ കയറി ചോദ്യംചെയ്തു മിടുമിടുക്കിയായ ഒരു പെൺകുട്ടി. രക്തം അശുദ്ധമാണെങ്കിൽ ഞാനും താങ്കളും അതിൻറ്റെ ഭാഗമല്ലേയെന്ന ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലാതെ കെ.പി.സി.സി. അധ്യക്ഷൻ നിന്ന് പോയി. കെ.പി.സി.സി. അധ്യക്ഷനായി ചുമതലയേറ്റശേഷം ഇന്നലെ യുവജന ക്ഷേമ ബോർഡ് സംഘടിപ്പിച്ച യുവ മാധ്യമ പ്രവർത്തക ക്യാമ്പിൽ പങ്കെടുക്കവേയാണ് ഹസൻ ഈ പരാമർശം നടത്തിയത്. അശുദ്ധിയുള്ള സമയങ്ങളിൽ സ്ത്രീകൾ ക്ഷേത്രങ്ങളിലും പള്ളികളിലും പോകരുതെന്നാണ് എം.എം. ഹസൻ അഭിപ്രായപ്പെട്ടത്.

എന്നാൽ ചടങ്ങിൽ പങ്കെടുത്ത പെൺകുട്ടി ഹസൻറ്റെ നിലപാടിനെ വേദിയിൽ ചോദ്യം ചെയ്തു. ഏത് തരം അശുദ്ധിയാണ് താങ്കൾ ഉദേശിക്കുന്നതെന്നായിരുന്നു പെൺകുട്ടിയുടെ ചോദ്യം. പെൺകുട്ടികളായാൽ ഇങ്ങനെ തന്നെ വേണം. ഇങ്ങനെ ചോദ്യം ചെയ്‌താൽ മാത്രമേ ചില കിഴങ്ങന്മാരുടെ തലയിൽ ബോധമുദിക്കൂ. ആർത്തവത്തെ സംബന്ധിച്ചുള്ള അസംബന്ധങ്ങൾ ലോകത്തെല്ലായിടത്തുമുണ്ട്. ശരീരത്തിൻറ്റെ സ്വോഭാവികമായ ഒരു പ്രക്രിയയെ ചൊല്ലിയാണ് ഇത്രയും വിവാദങ്ങൾ ഉണ്ടാക്കുന്നത്. നേരത്തേ രാജ്യത്തെ പരമോന്നത കോടതിയായ ബഹുമാനപ്പെട്ട സുപ്രീം കൊടതിയും ശബരിമല ക്ഷേത്ര പ്രവേശനം സംബന്ധിച്ച് ആർത്തവത്തെ ചൊല്ലിയുള്ള നീതി നിഷേധത്തെ കുറിച്ച് തുറന്നു ചോദിച്ചു. വിശ്വാസത്തെയും, ആചാരത്തെയും പൊക്കി പറയുന്നതല്ലാതെ ആർക്കും ബഹുമാനപ്പെട്ട സുപ്രീം കൊടതിയുടെ ചോദ്യങ്ങൾക്കു മറുപടി ഉണ്ടായിരുന്നില്ല. ഇതൊക്കെ തുറന്നു ചോദിച്ചതിന് സുപ്രീം കൊടതിയും ഇനി ഹിന്ദുവിന് എതിരാണെന്ന് പറഞ്ഞു തുടങ്ങുമോ ആവോ? ഇപ്പോൾ ഹിന്ദുവിന് എതിരാണെന്ന് പറയുന്നതാണല്ലോ ഫാഷൻ.

എന്തിനു  സ്ത്രീകളെ ആരാധനാലയങ്ങളിൽ നിന്ന് അകറ്റി നിർത്തണം എന്ന ചോദ്യത്തിന് സാമാന്യ യുക്തിയിൽ അധിഷ്ടിതമായ മറുപടി ഇല്ല. കാലമെത്രമാറിയാലും മാറാത്ത സങ്കുചിത മനസ്സിനുടമകളായ ആളുകളെ മാറ്റി നിർത്തി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആരാധനാലയങ്ങളെല്ലാം സ്ത്രീകൾക്ക് തുറന്നു കൊടുക്കുകയാണ് വേണ്ടത്. പക്ഷെ ഇതൊക്കെ പറഞ്ഞാൽ വിശാല ഹിന്ദു ഐക്യത്തിനും, ഹിന്ദുക്കളുടെ സർവതോന്മുഖമായ ഉയർച്ചക്കും വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന ചിലർ ഇതു പറയുന്നവരുടെ നെഞ്ജത്തു കേറാൻ വരും. ഇങ്ങനെ നെഞ്ജത്തു കേറാൻ വരുന്നവർ നായാടി മുതൽ നമ്പൂതിരി വരെയുള്ള ഹിന്ദുക്കളെ ഓർത്ത് വിഷമം സഹിക്ക വയ്യാതെ ആണല്ലോ ഇങ്ങനെ നെഞ്ജത്തു കേറാൻ വരുന്നന്നതെന്നോർക്കുംബോഴാണ് ആകെ കൂടി ഒരാശ്വാസം ഉള്ളത്.

ഏതു വികസിത രാജ്യത്തും സ്ത്രീയും, പുരുഷനും തോളോടു തോൾ ചേർന്നാണ് രാഷ്ട്ര നിർമാണ പ്രക്രിയയിൽ അധ്വാനിക്കുന്നത്. ഇന്ത്യയിൽ ആണെങ്കിൽ ഇപ്പോൾ സൈന്യത്തിലെ കോംബാറ്റ് Roles  - ൽ പോലും സ്ത്രീകളെ നിയമിക്കാൻ പോകുന്നു. അപ്പോൾ ആരാധനയുടെ കാര്യത്തിൽ മാത്രം എന്തിനു സ്ത്രീകളോട് വിവേചനം കാണിക്കണം? ശബരി മലയുടെ കാര്യത്തിൽ മാത്രമല്ല; ഒരു സ്ഥലത്തും ആർതവത്തിന്റ്റെ പേരിൽ സ്ത്രീകളോട് വിവേചനം കാണിക്കുന്നത് ശരിയല്ല. രാജ്യത്തെ പരമോന്നത കോടതിയായ ബഹുമാനപ്പെട്ട സുപ്രീം കോടതി ഇതു ചൂണ്ടി കാണിക്കുക മാത്രമാണ് ചെയ്തത്. ഇതിൻറ്റെ പേരിൽ സുപ്രീം കോടതിയെ വിമർശിക്കുന്നത് ശരിയല്ല.

ഇന്ത്യയിലാണെങ്കിൽ അർത്ഥ നാരീശ്വര സങ്കൽപം ആണ് പണ്ട് മുതലേ ഉള്ള ശിവ സങ്കൽപം. ലോപ മുദ്ര, മീര, ഗാർഗി, മൈത്രേയി - ഇങ്ങനെ ഒള്ള എത്രയോ സ്ത്രീകൾ പുരാതന ഭാരതത്തിൽ ഉന്നതമായ ദൈവിക അനുഭവം ഉള്ളതായി പറയപ്പെടുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ ഇന്ത്യ കണ്ട ഏറ്റവും വലിയ ദൈവാനുഭവം സിദ്ധിച്ച ഒരാളായിരുന്നു ബെന്ഗാളിൽ നിന്നുള്ള ശ്രീ ആനന്ദമയി. മാതൃ ദേവതാ സങ്കൽപ്പങ്ങൾ ഇവിടെ ഇഷ്ടം പോലെ ഉണ്ട്. പിന്നെ, എന്തിനു  സ്ത്രീകളെ ആരാധനാലയങ്ങളിൽ നിന്ന് അകറ്റി നിർത്തണം? കാലമെത്രമാറിയാലും മാറാത്ത സങ്കുചിത മനസ്സിനുടമകളായ ആളുകളെ മാറ്റി നിർത്തി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മാറ്റത്തിൻറ്റെ മണികൾ മുഴങ്ങുകയാണ് വേണ്ടത്.

ഗുരു നിത്യ ചൈതന്യ  യതി സ്ത്രീകളോട് ധൈര്യമായി ശബരി മല കേറാനും, ആർതവ സമയത്ത് അമ്പലത്തിൽ പോകാനും പറഞ്ഞു. ഉത്തമ സന്യാസിമാർ ഇങ്ങനെയാണ്. അവർ എന്നും സ്ത്രീകളെയും, അമ്മമാരെയും ഏതവസ്ഥയിലും ബഹുമാനിച്ചിട്ടെയുള്ളൂ. ഹിന്ദു മതത്തിൻറ്റെയും, ആത്മീയതയുടെയും കാര്യത്തിൽ ഗുരു നിത്യ ചൈതന്യ യതിയുടെ അത്രയും വിവരമുള്ള എത്ര പേർ ഇവിടുണ്ട്? പി. പരമേശ്വരൻ പോലും ഗുരു നിത്യ ചൈതന്യയതിയെ നമിക്കുന്നതാണ് നേരിൽ കണ്ടിട്ടുള്ളത്.

ചിലർ ചൂണ്ടി കാണിക്കുന്നത് പോലെ കാനന പാതയായ ശബരി മല സ്ത്രീകൾക്ക് ദുർഖടം പിടിച്ചതാണെങ്കിൽ അതിലും എത്രയോ ദുർഖടം പിടിച്ച കൈലാസ് യാത്ര, ആദി കൈലാസ് യാത്ര, സതോപന്ത് തടാകത്തിലേക്കുള്ള യാത്ര - ഇവയിലൊക്കെ സ്ത്രീകൾ പങ്കെടുക്കുന്നില്ലേ? മലയാളി സ്ത്രീകൾ അടക്കം അനേകം പേർ വളരെയേറെ അപകടം പിടിച്ച ഹിമാലയൻ യാത്രകളിൽ പങ്കെടുക്കുന്നു. പിന്നെയാണോ ശബരി മല യാത്ര?

മറ്റു ചിലർ പറയുന്നത് സ്വാമി അയ്യപ്പൻ ശബരി മലയിൽ ബ്രഹ്മ ചര്യ വ്രതത്തിലാനെന്നാണ്. ബ്രഹ്മചര്യം എന്ന് പറഞ്ഞാൽ ബ്രഹ്മത്തോടു കൂടുത്തൽ അടുത്തിരിക്കുന്നു അല്ലെങ്കിൽ ഉയർന്ന ദൈവാവസ്ഥ പ്രാപിച്ചിരിക്കുന്നു എന്നേ അർത്ഥമുള്ളൂ. ക്രിസ്തുവിനു മഗ്ദലനാ മറിയത്തെ ശിഷ്യയാക്കാനോ , ബുദ്ധനു അമ്രപാലിയെ ശിഷ്യയാക്കാനോ ഒരു പ്രശ്നവും ഇല്ലായിരുന്നു. പിന്നെ ശബരി മല അയ്യപ്പനെ മാത്രം എന്തിനു സ്ത്രീ വിരോധിയാക്കണം?
ഇന്ത്യയിൽ എന്നല്ല; ലോകത്ത് തന്നെ പുരോഹിത വർഗം ആധിപത്യം സ്ഥാപിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് എല്ലാ മതങ്ങളിലും സ്ത്രീകൾക്ക് തുല്യ നീതി നിഷേധിക്കപ്പെടാൻ തുടങ്ങിയത്. പുരാതന ഗ്രീസിലും, വേദ കാലത്തും സ്ത്രീ പുരോഹിതകൾ ഉണ്ടായിരുന്നു. ചില ക്രൈസ്തവ സഭകൾ ആ രീതിയിൽ മാറ്റങ്ങൾ തുടങ്ങി കഴിഞ്ഞു. എല്ലാ കാര്യങ്ങളിലും സ്ത്രീകൾക്ക് തുല്യ നീതി ഉറപ്പാക്കാതെ ഒരിക്കലും നമ്മുടെ രാജ്യം വികസിക്കാൻ പോകുന്നില്ല. ആ തുല്യ നീതിയുടെ ഭാഗം തന്നെയാണ് ആരാധനാ സ്വാതന്ത്ര്യവും.

പല ക്രിസ്ത്യൻ സഭകളിലും സ്ത്രീകളെ പുരോഹിതരായി നിയമിക്കുന്നത് തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ ഈസ്റ്റർ ദിനത്തിന്റ്റെ ഭാഗമായി ഫ്രാൻസീസ് മാർപാപ്പ സ്ത്രീകളുടെയും, അന്യ മതസ്തരുടെയും കാൽ കഴുകി ചുംബിച്ചു. കേരളത്തിലും പല പള്ളിയിലും ഇതു നടന്നു. വത്തിക്കാൻറ്റെ കീഴിലുള്ള ക്രിസ്ത്യൻ സഭയിൽ സ്ത്രീ പുരോഹിതർ ഇല്ലെങ്കിൽ കൂടി ക്രിസ്തു മതത്തിൽ സന്യാസിനികൾക്ക് ഉന്നതമായ പദവിയുണ്ട്. അനേകം കന്യാ സ്ത്രീകൾ സാരി ഉടുക്കുകയും മുടി മറയ്ക്കാതിരിക്കയും ചെയ്യുന്നു. ഡോക്ടർമാരായും, വക്കീലന്മാരായും ജോലി ചെയ്യുന്നു. സ്കൂളുകളുടെയും, കോളേജുകളെയും അവർ നയിക്കുന്നു. ക്രിസ്ത്യൻ സഭയിലെ കോൺവെൻറ്റുകളിൽ മദർ സുപ്പീരിയറും, പ്രൊവിൻഷ്യൽ മദറും ഒക്കെ ഉന്നതമായ സ്ഥാനങ്ങളാണ്. ക്രിസ്ത്യൻ സഭ സ്ത്രീകളുടെ കാര്യത്തിൽ ഇനിയും വളരെ അധികം മാറേണ്ടതുണ്ട്. മാറ്റങ്ങൾ താമസിയാതെ പ്രതീക്ഷിക്കാം എന്നാശിക്കാനേ ഇന്നത്തെ സാഹചര്യത്തിൽ കഴിയൂ.

സ്ത്രീകളുടെ കാര്യത്തിലുള്ള പ്രതിലോമകരമായ മനോഭാവമാണ് ഇന്ത്യയുടെ വികസനത്തിന് തടസ്സം നിൽക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ തകർന്നടിഞ്ഞ ജെർമനിയും, ജപ്പാനും പിന്നീട് ലോകത്തിലെ വൻ സാമ്പത്തിക ശക്തികളായി. രണ്ടാം ലോക മഹാ യുദ്ധത്തിൽ തകർന്നു തരിപ്പണമായ മറ്റു രാജ്യങ്ങളും വൻ ശക്തികളായി. വളരെ ചെറിയ രാജ്യങ്ങളായ ദക്ഷിണ കൊറിയ, ജപ്പാൻ - ഇവരൊക്കെ എത്ര അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ സൃഷ്ടിച്ചു - L .G ., സാംസങ്ങ്, ഡേവൂ, ഹ്യുണ്ടായ്, ടൊയോട്ട, മിറ്റ് സുബുഷി - അങ്ങനെ പല അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ. ഇവുടുത്തെ ആളുകൾ വാചകമടിയുടെ കാര്യത്തിൽ മാത്രമാണ് ഒട്ടും മോശക്കാർ അല്ലാത്തത്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്ലാസ്റ്റിക് സർജറിയും, ജെനെറ്റിക് എന്ജിനീറിങ്ങും ഒക്കെ കണ്ടു പിടിച്ചതും, വികസിപ്പിച്ചതും ഇന്ദ്യക്കാരാണെന്നാണ് ഇവുടുത്തെ ചിലർ പറയുന്നതും, പ്രചരിപ്പിക്കുന്നതും. ഇന്നും നമുക്ക് നോബൽ സമ്മാനങ്ങൾ ഒന്നും കിട്ടുന്നില്ല. നമ്മുടെ അത്ലട്ടുകൾക്ക് ഒളിമ്പിക് മെഡലുകൾ ഒന്നും കിട്ടുന്നില്ല. നമുക്ക് അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ ഒന്നും തന്നെയില്ല. നമുക്ക് അന്തർ ദേശീയ നിലവാരത്തിലുള്ള പഠന കേന്ദ്രങ്ങളോ, ഗവേഷണ സ്ഥാപനങ്ങളോ, യൂണിവേഴ്സിറ്റികളോ ഇല്ല. ആകെ കൂടിയുള്ള നേട്ടം ബഹിരാകാശ രംഗത്ത് മാത്രമാണ്.

ഇന്ത്യ പുരുഗതിക്കാത്തതിനു കാരണം  മറ്റൊന്നുമല്ല - ജാതിയുടെയും മതത്തിൻറ്റെയും പേരിലുള്ള വേർതിരിവും, സ്ത്രീകൾക്ക് തുല്യ പങ്കാളിത്തം എല്ലാ മേഖലകളിലും കൊടുക്കാത്തതുമാണ്. മതത്തിൻറ്റെയോ, ജാതിയുടെയോ പേരിൽ രാഷ്ട്രീയ പാർടികൾ ആളുകളെ തമ്മിൽ തല്ലിക്കാൻ നോക്കുന്നു. സ്ത്രീകളെ പലരും വീട്ടിലിരുത്തുന്നു. മത  സ്പർധയും, ജാതി സ്പർധയും,സ്ത്രീ വിരോധവും ആണ് നമ്മുടെ രാജ്യത്തെ പുറകോട്ടടിക്കുന്നത്. സുബോധമുള്ള ഇന്ത്യാക്കാർ മിധ്യാഭിമാനങ്ങളൊക്കെ മാറ്റി വെച്ച്, മത - ജാതി കോമരങ്ങളെയും, സ്ത്രീ വിരോധികളെയും അവഗണിച്ചു കൊണ്ട് രാഷ്ട്ര നിർമാണ പ്രക്രിയയിൽ എർപെടുകയാണ് വേണ്ടത്. ആ രാഷ്ട്ര നിർമാണ  പ്രക്രിയയുടെ ഭാഗം തന്നെയാണ് എല്ലാ പ്രായത്തിലുള്ള സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യവും.

(കടപ്പാട്: http://www.marunadanmalayali.com/news/keralam/mm-hassan-69303)

2017 മാർച്ച് 22, ബുധനാഴ്‌ച

ഇന്ത്യയിലെ നോൺ വെജിറ്റെറിയൻ ആഹാര രീതികൾ

ഇന്ത്യയിലെ നോൺ വെജിറ്റെറിയൻ ആഹാര രീതികൾ

ഇന്ന് ഉത്തരേന്ത്യക്കാരും നന്നായി ഇറച്ചിയും, മീനും, മുട്ടയും ഒക്കെ കഴിക്കും. ഞാൻ ഡൽഹിയിൽ പഠിച്ചപ്പോൾ എൻറ്റെ റൂം മേറ്റ്‌ ബീഹാറിലെ ദർഭംഗയിൽ നിന്നുള്ള ഒരു ബ്രാഹ്മണൻ മിശ്ര ആയിരുന്നു. പുള്ളി ബീഫ് അടക്കം എല്ലാം കഴിച്ചുട്ടെണ്ടെന്നാണ് എന്നോട് പറഞ്ഞത്. നല്ല വണ്ണവും, പൊക്കവുമുള്ള ആളായത് കൊണ്ട് ഒരു ഫുൾ ചിക്കനൊക്കെ പുള്ളി കഴിക്കുമായിരുന്നു. ഇന്ന് മിക്ക ഉത്തരേന്ത്യൻ നഗരങ്ങളിലും, ചെറു പട്ടണങ്ങളിലും ചിക്കൻ വറുത്തതും, ചിക്കൻ സൂപ്പും, മുട്ടയും, മീൻ ടിക്കയുമൊക്കെ കിട്ടും. സ്വന്തം വീട്ടിൽ നോൺ വെജിറ്റേറിയൻ ഉണ്ടാക്കാത്തവർ പോലും പുറത്തു പോയി കഴിക്കുന്നത് ഞാൻ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്. 

ആധുനികവൽകരിക്കപെട്ട എല്ലാ സമൂഹങ്ങളിലും നോൺ വെജിറ്റെറിയൻ ആഹാരത്തോടും, ഫാസ്റ്റ് ഫുഡ്സ് - നോടും പ്രതിപത്തി കാണിക്കുന്നുണ്ട്. ഇന്ത്യയിൽ തന്നെ പല നഗരങ്ങളിലും നിന്നുള്ള നാഷണൽ സാമ്പിൾ സർവേകൾ ഇതാണ് കാണിക്കുന്നത്. 2016 - ൽ കേന്ദ്ര സർക്കാർ തന്നെ പുറത്തിറക്കിയ കണക്കുകളിൽ പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ മാറ്റി നിർത്തിയാൽ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും നോൺ വെജിറ്റേറിയൻ ആഹാരം കഴിക്കുന്നവരാണ് ഭൂരിപക്ഷം. ആന്ധ്ര, തെലുങ്കാന, പശ്ചിമ ബംഗാൾ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിങ്ങനെ പതിനഞ്ചോളം സംസ്ഥാനങ്ങളിൽ 90 ശതമാനത്തിൽ ഏറെയും പേർ നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാണെന്നാണ് കേന്ദ്ര സർക്കാർ കണക്കുകളിൽ തന്നെ ഉള്ളത്. സസ്യാഹാരം കഴിക്കുന്ന സംസ്ഥാനങ്ങളിൽ പോലും 30 മുതൽ 40 ശതമാനം വരെ ആളുകൾ സസ്യേതര ഭക്ഷണം കഴിക്കുന്നവരുമാണ്.

പൊതുവെ പശു ഇറച്ചി ആരും കഴിക്കാറ് ഇല്ല എന്നൊക്കെ പറയുന്നത് വലിയ തെറ്റാണ്. മലയാളികളും, ബംഗാളികളും മീൻ കഴിക്കുന്നത് പോലെ ഇന്ത്യയിൽ ദളിത്, ആദിവാസി വിഭാഗങ്ങളിൽ പെട്ടവർ പശു ഇറച്ചി കഴിക്കും. അവരെ സംബന്ധിച്ച് ബീഫ് വില കുറഞ്ഞ മാംസം ആണ്. നല്ല പ്രോട്ടീൻ കിട്ടുന്ന വില കുറവുള്ള ഭക്ഷണം. ബീഫിൽ പശു ഇറച്ചിയും പെടും. പശു ഇറച്ചിയും, പോത്തിറച്ചിയും, എരുമയുടെ ഇറച്ചിയും കൂടി ചേരുന്നതാണ് ഇന്ത്യയിൽ ബീഫ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും ദളിതരും, പാവപെട്ടവരും, മുസ്ലീങ്ങളും വില കുറഞ്ഞ മാംസം എന്ന രീതിയിൽ ബീഫ് കഴിക്കുന്നവരാണ്.മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ടവർക്കാണെങ്കിൽ ഉത്തരേന്ത്യയിൽ പോലും ബീഫ് കഴിക്കുന്നതിനു മതപരമായ വിലക്കില്ല. ചരിത്രകാരന്മാർ തന്നെ പറയുന്നത് ദയാനന്ദ സരസ്വതിയുടെ നെത്ര്വത്തത്തിൽ ഈ പശു സംരക്ഷണം ഒരു വലിയ വിഷയം ആക്കുന്നതിനു മുൻപ് ഇതൊരു വലിയ വിഷയമേ ആയിരുന്നില്ല എന്നാണ്.

പട്ടി ഇറച്ചിയും, എലിയെ റോസ്റ്റ് ചെയ്തും കഴിക്കുന്നവർ ആണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര വർഗ ജനത. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പശു ഇറച്ചി ഒരു പ്രശ്നമേ അല്ല. ഇന്ത്യയിലെ ഗോത്ര വർഗ ജനതകൾക്ക് അവർ അധിവസിക്കുന്ന പ്രദേശങ്ങളിലെ പ്രകൃതിയോടിണങ്ങിയ പ്രത്യേക ആഹാര ക്രമങ്ങൾ ഉണ്ട്. നാഷണൽ ജ്യോഗ്രഫിക് ഇതൊക്കെ കാണിച്ചിട്ടുമുണ്ട്. ഇന്ത്യയിലെ ആദിവാസി സമൂഹത്തിൽ പെട്ടവർ എലിയെ ചുട്ടു കഴിക്കുന്നതൊക്കെ നാഷണൽ ജ്യോഗ്രഫിക് വളരെ നന്നായി കാണിച്ചിട്ടുണ്ട്.

കേരളത്തിൽ നോൺ വെജിറ്റെറിയൻ വിളമ്പിയിരുന്ന മിക്ക ഹോട്ടെലുകളിലും, തട്ടു കടകളിലും കിട്ടിയിരുന്ന വിഭവം ആയിരുന്നു ബീഫ്. കേരളത്തിലും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഇപ്പോഴും ബീഫിന് യാതൊരു വിലക്കും ഇല്ല. ബംഗാളികളും നോൺ വെജിറ്റെറിയൻ ആഹാരത്തിൻറ്റെ കാര്യത്തിൽ ഒട്ടും മോശക്കാരല്ല. മീനൊക്കെ ജാതി മത ഭേദമെന്യേ ബംഗാളി സംസ്കാരത്തിൻറ്റെ ഭാഗം തന്നെയാണ്. വലിയ മീൻ പട്ടിൽ പൊതിഞ്ഞു വിവാഹ വാഗ്ദാനം കൊടുക്കുന്നവരാണ് ബംഗാളി ബ്രാഹ്മണർ. പഞ്ഞാബികൾക്കാണെങ്കിൽ തന്തൂരി ചിക്കനടക്കം പല മംസാഹാരങ്ങളും ഉണ്ട്. കാശ്മീരിൽ ആണെങ്കിൽ അനവധി മാംസാഹാര വിഭവങ്ങളുണ്ട്. 27 തരം മട്ടൻ വിഭവങ്ങളുണ്ടെന്നാണ് വായിച്ചിട്ടുള്ളത്. തമിഴർക്കാനെങ്കിൽ ചെട്ടിനാടൻ ചിക്കനുണ്ട്. 2006 -ലെ CSDS സർവ്വേ പറയുന്നത് 69% ഇന്ത്യാക്കാരും മാംസാഹാരികൾ ആണെന്നാണ്. 45% ബ്രാഹ്മണർ പോലും മാംസാഹാരികൾ ആണെന്നാണ് CSDS സർവ്വേ പറയുന്നത്. അത് കൊണ്ട് സസ്യാഹാരത്തെ (vegetarianism ) മഹത്വവൽകരിച്ചു പറയുകയും അതൊക്കെ ഹിന്ദു സമൂഹത്തിൻറ്റെ അഭിവാജ്യ ഖടകങ്ങളായി കാണുകയും ചെയ്യേണ്ട ഒരു കാര്യവുമില്ല. ഇതൊക്കെ വെജിറ്റേറിയനിസത്തിനു വേണ്ടി ഘോര ഘോരം വാദിക്കുന്നവർ ഒന്നോർത്തിരിക്കുന്നതു നല്ലതാണ്.

2017 മാർച്ച് 20, തിങ്കളാഴ്‌ച

SELF REALIZATION

SELF REALIZATION

Ramana Maharshi often used to tell people to change themselves and when the self changes deep inside, society will also change. Or in other words, conflicts will disappear. Academic Pundits will certainly mock call for self realization or self knowledge (aatma bodham or aatma jnanam) which is heard throughout human history.

Mother Theresa has stated that “we think sometimes that poverty is only being hungry, naked and homeless. The poverty of being unwanted, unloved and uncared for is the greatest poverty. We must start in our own homes to remedy this kind of poverty.” When Usha Preman, who started medical information bureau in Kerala, met Mother Theresa and offered her services, Mother Theresa told her that "you don’t have to come to me to serve the poor. Just look around. You can find plenty living in poverty." Later Usha Preman said in an interview that she realised Mother Theresa was perfectly right.

In William Dalrymple book Nine Lives, there is a portrayal of one blind Baul singer in West Bengal. When Dalrymple asks him whether he regrets his life as he is not having a roof over his head and no material property, the Baul singer replies that this is the best life. Lot of people come to the blind singer and he solves their problems. When Dalrymple asks how, the blind singer tells that we sing for universal love - unconditional love and tolerance. “Most of the world’s problems are due to selfishness, greed and intolerance. When we sing praising universal love - unconditional love and tolerance, people’s problems wither away. After all we all are products of that unconditional love.” Those who can’t follow the blind Baul singer can say that he is talking absolute rubbish.
Similarly there is also a story of one Jain nun. Though she was born in an extremely rich family, she decided to become a nun. She tells William Dalrymple that wearing white saree and stepping out into the outer world with nothing other than a coconut shell in hand is a great feeling which ordinary people can never understand. When William Dalrymple visited her, she was on the Jain path of ‘Sallekhana’, Jain way of fasting unto death. She was giving up each food item for some time. Dalrymple asked her, “you are only 38, you are young and you are beautiful also. Why you are taking this extreme step?” Then she told Dalrymple that she has already witnessed 40 Sallekhans. “ I am in tremendous joy. But then you will never understand that”. Understanding such acts of courage needs a radical shift in thinking from our current material and individual values. In this fast and competitive materialistic and consumerist world, we are rushing for making money for ourselves and for our next generations. Consuming maximum and attaining high positions through hook or crook is seen as true way of success. But the way of life which Dalrymple describes regarding the Jain nun means leaving all dear ones, all worldly pleasures, leading a life in its simplest form but not far away from the material world. The Jain nun is part of the material world but she is not allowing jealousy, hatred, greed and anger to be part of her personality. God can reflect in the peace full mind only free from negative thoughts and actions.

When famous British journalist Paul Brunton visited Ramana Maharshi, at first he was wondering why people are gathered around a person wearing nothing other than a loin cloth. Sage Ramana used to utter very few words in a day. Paul Brunton says that the words Ramana utter, one could count on the fingers. But as he stayed for several days in the Ashram, he also realized the serenity and the peacefulness Raman was exuding. Later Paul Brunton was to record Ramana Maharshi as the most magnificent person he has ever met in his life. In his book 'Journey in Secret India', he pays glowing tributes to sage Ramana. The stories of Baul singer and Jain nun written by one of the best known authors of our time has been well received by the readers. Similarly though Paul Brunton has travelled around the world, he found more greatness in a simple man wearing none other than a loin cloth.

2017 മാർച്ച് 14, ചൊവ്വാഴ്ച

ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പ് - ഒരു അവലോകനം

ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പ് - ഒരു അവലോകനം

ഏവരും ഉറ്റുനോക്കിയ തിരഞ്ഞെടുപ്പ് ആയിരുന്നു ഉത്തർ പ്രദേശിലേത്. ഇന്ത്യയിലെ ഏറ്റവും വലുതും, 80 ലോക് സഭാ സീറ്റുകൾ ഉള്ളതുമായ ഉത്തർ പ്രദേശിലെ തിരഞ്ഞെടുപ്പിൽ 321  സീറ്റുകൾ നേടി ബി. ജെ. പി. വെന്നിക്കൊടി പാറിച്ചു. സമാജ് വാദി പാർട്ടിക്ക് 47 സീറ്റു നേടാനേ സാധിച്ചുള്ളൂ. ബി.എസ. പി.-യ്ക്ക് 19 -തും. കോൺഗ്രെസ്സാവട്ടെ വെറും 7 സീറ്റിലൊതുങ്ങി.

ജയിച്ച സീറ്റുകളിൽ നിന്ന് വ്യത്യസ്തമായി പോൾ ചെയ്ത വോട്ടുകളുടെ ശതമാന കണക്ക് നോക്കുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്. മൊത്തം ബി. ജെ. പി.-യ്ക്ക് മൊത്തം പോൾ ചെയ്ത വോട്ടുകളുടെ ശതമാനം നോക്കുമ്പോൾ 39.7 ആണ് കണക്ക്. സമാജ് വാദി പാർട്ടിക്ക് 21.8 ശതമാനം വോട്ടുണ്ട്.  ബി.എസ. പി.-യ്ക്ക് 22.2 ശതമാനം വോട്ടുണ്ട്. കോൺഗ്രെസ്സാവട്ടെ കേവലം 6 .2 ശതമാനത്തിലൊതുങ്ങി. പക്ഷെ ബി. ജെ. പി. ഇതര പോൾ ചെയ്ത വോട്ടുകളുടെ ശതമാനം നോക്കുമ്പോൾ 21.8 + 22.2  + 6 .2 = 50.2 ആണ്. എന്ന് വെച്ചാൽ സമാജ് വാദി പാർട്ടിയും, ബഹുജൻ സമാജ് പാർട്ടിയും, കോൺഗ്രസ്സും ഒന്നിച്ചു നിന്നിരുന്നെങ്കിൽ ബി. ജെ. പി.- യെക്കാൾ ഉന്നത വിജയം നേടാമായിരുന്നു എന്ന് സാരം.

എന്തുകൊണ്ട് ഈ മൂന്നു കൂട്ടരും ഒന്നിച്ചില്ല എന്നത് സങ്കീർണമായ ഒരു സമസ്യയാണ്. ബീഹാറിൽ നിതീഷും, ലാലുവും കൈ കോർത്തത് പോലെ പ്രായോഗിക ബുദ്ധി തോന്നാത്തതിന് അഖിലേഷ് യാദവും, മായാവതിയും ഇപ്പോൾ സ്വയം ശപിക്കുന്നുണ്ടാവണം. സമാജ് വാദി പാർട്ടിയുടെയും, ബഹുജൻ സമാജ് പാർട്ടിയുടെയും രാഷ്ട്രീയ തന്ത്രങ്ങൾ പഴകിയെന്ന സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തോടൊപ്പം കൂട്ടി വായിക്കേണ്ടത്. കോൺഗ്രസിൻറ്റെ നിലയെ പരിതാപകരം; ശോചനീയം എന്നൊക്കെ മാത്രമേ വിശേഷിപ്പിക്കാനാവൂ. ഇന്നത്തെ അവസ്ഥയിൽ ഉത്തർ പ്രദേശിൽ കോൺഗ്രസിന് ഒരു തിരിച്ചു വരവ് നടത്തണമെങ്കിൽ വെല്ലോ അൽഭുതങ്ങൾ സംഭവിയ്ക്കണം.

ബി. ജെ. പി. ഉത്തർ പ്രദേശിലെ മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ കാഴ്ചവച്ചത് കീഴ്‌നടപ്പില്ലാത്ത പ്രകടനമാണ്; ജയിച്ചു കയറിയത് മുസ്ലിംകൾ നിർണായകമായ 72 മണ്ഡലങ്ങളിൽ; തോറ്റമ്പിയത് സമാജ് വാദി പാർട്ടിയുടെയും, ബഹുജൻ സമാജ് പാർട്ടിയുടെയും സിറ്റിങ് എം. എൽ.എ.- മാർ. കാൽമണ്ണ് വഴുതിപ്പോകുന്നത് തിരിച്ചറിഞ്ഞാൽ അഖിലേഷിനും, മായാവതിയ്ക്കും കൊള്ളാം. മുസ്‌ലിം സമുദായത്തിന് സ്വാധീനം കൂടുതലുള്ള 72 മണ്ഡലങ്ങളിലാണ് ബി.ജെ.പി. ജയിച്ചത്. ഇതുവരെ മുസ്ലിംഭൂരിപക്ഷ മേഖലകളിൽ സ്വാധീനം ചെലുത്തിയിരുന്നത് സമാജ് വാദി പാർട്ടിയും, ബഹുജൻ സമാജ് പാർട്ടിയുമാണ്.

2014 - ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.- യ്ക്ക് ലഭിച്ചത് 80 -ൽ 73 സീറ്റായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് വർഗീയ കലാപമുണ്ടായ മുസഫർ നഗറും ബീഫിൻറ്റെ പേരിൽ വയോധികൻ കൊല്ലപ്പെട്ട ദാദ്രിയും അടക്കം ബി.ജെ.പി. പിടിച്ചെടുക്കുകയാണ് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായത്. മുസഫർ നഗറിലെ ആറു നിമയസഭാ മണ്ഡലങ്ങളും ബി.ജെ.പി.- ക്കൊപ്പമായിരിക്കുന്നു. ദിയോബന്ദ്, ബറെയ്‌ലി, ബിജ്‌നൂർ തുടങ്ങിയ പ്രധാന മുസ്ലിം ഭൂരിപക്ഷ കേന്ദ്രങ്ങളാണ് ബി.ജെ.പി.- ക്കൊപ്പം ചുവടുറപ്പിച്ചത്.

കലാപത്തിൽ 60 പേർ കൊല്ലപ്പെട്ട മുസഫർ നഗറിൽ രണ്ടു സമുദായങ്ങൾ തമ്മിൽ ഏറെ അകൽച്ചയിലായിരുന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹിന്ദുക്കളെല്ലാം തന്നെ ബി.ജെ.പി.- ക്കു വോട്ടുചെയ്യുകയുമുണ്ടായി. എന്നാൽ കലാപ സമത്ത് മുഖ്യമന്ത്രി അഖിലേഷ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന ആക്ഷേപം മുസ്ലിംകൾക്കുണ്ടായിരുന്നു. മുസഫർപൂരിൽ ലഹള നടന്നപ്പോൾ ബലാത്സംഗ വീരന്മാരെ ആരും വിലങ്ങു വയ്ക്കുന്നില്ല. പോലീസ് ചെന്നപ്പോൾ പോലീസിനെ കല്ലെറിഞ്ഞ് ഓടിച്ചു. അവിടെ യാദവ രാഷ്ട്രീയമാണ്. ശരിക്കും ജാതി രാഷ്ട്രീയം. ഇത്തരം വിഷയങ്ങളിലുള്ള രോഷം മുസ്ലിം നേതാക്കൾ പലപ്പോഴായി ഉയർത്തിക്കാട്ടുകയുമുണ്ടായി.  ഇതടക്കമുള്ള കാര്യങ്ങളാണ് ഭരണകക്ഷിയായ സമാജ് വാദി പാർട്ടിക്കു തിരിച്ചടിയായതെന്നു വിലയിരുത്തപ്പെടുന്നത്. എന്നാൽ മുസ്ലിം സമുദായം സമാജ് വാദി പാർട്ടിയിൽനിന്ന് അകലുന്നത് മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിക്കു ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. മായാവതിക്കൊപ്പം ചേരാനും തങ്ങൾക്കു താൽപര്യമില്ലെന്നാണ് മുസ്ലിം സമുദായം തെരഞ്ഞെടുപ്പു ഫലത്തിലൂടെ നൽകുന്നത്.

പാർട്ടിയിലെ പരമ്പരാഗത മുസ്ലിം വോട്ടുകൾ കൊഴിഞ്ഞുപോകുന്നതിൽ സമാജ് പാർട്ടി നേതാവ് മുലായം സിങ്‌ യാദവ് തന്നെ മകൻ അഖിലേഷിനു മുന്നറിയിപ്പു നൽകിയിരുന്നു. ഇത് തിരിച്ചറിഞ്ഞ അഖിലേഷ് കലാപത്തിനിരയായവർക്ക് വൻ നഷ്ടപരിഹാര പാക്കേജുകൾ പ്രഖ്യാപിക്കുകയുണ്ടായി. അഖിലേഷിൻറ്റെ നടപടികൾ തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടുകൾ വാരിക്കൂട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും കാര്യങ്ങൾ ഫലവത്തായില്ല.

മീർപുർ, പർഖ്വാസി, ചരത്വാൾ തുടങ്ങിയ പ്രധാന മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ ബി.ജെ.പി. വെന്നിക്കൊടി പാറിക്കുന്ന ചിത്രമാണ് തെരഞ്ഞെടുപ്പു ഫലങ്ങൾ കാണിക്കുന്നത്. എല്ലായിടത്തും തോൽപ്പിക്കപ്പെട്ടത് സമാജ് വാദി പാർട്ടിയുടെയും, ബഹുജൻ സമാജ് പാർട്ടിയുടെയും സിറ്റിങ് എം.എൽ.എ.- മാർ ആയിരുന്നു.

ചെറു കിട കർഷകർ ധാരാളം ഉള്ള ഉത്തർ പ്രദേശിൽ നോട്ടു നിരോധനത്തിനിടെ വിളവെടുപ്പ് നടന്ന സമയത്ത് കൂലി നൽകാൻ കർഷകരുടെ കയ്യിൽ പണമില്ലായിരുന്നു. കാർഷിക മേഖല പ്രതിസന്ധിയിലേക്ക് പോകാൻ മറ്റെന്തു വേണം? പല ഉൽപന്നങ്ങളുടെയും വില മുൻ വർഷത്തേക്കാൾ വളരെ കുറഞ്ഞു. പക്ഷെ രാഹുൽ ഗാന്ധിക്കോ, മറ്റ് പ്രതിപക്ഷ കക്ഷികൾക്കോ ഈ നോട്ടു നിരോധനത്തിൽ കഷ്ടപ്പെട്ട ജനത്തിൻറ്റെ ദുരിതം ഉയർത്തി കാട്ടാൻ സാധിച്ചില്ല എന്നത് ഒരു വസ്തുതയാണ്. ഇരുനൂറിനടുത്ത് ആളുകൾ നോട്ടു നിരോധനം മൂലം മരണപ്പെട്ടിട്ടും, അനേകം പേർക്ക് ക്യൂ നിൽകുമ്പോൾ മർദ്ദനമേറ്റിട്ടും ക്രിയാത്മകമായി പ്രതികരിക്കാൻ കോൺഗ്രെസ്സ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. കോൺഗ്രെസിൽ ഇപ്പോഴും തമ്മിൽ തല്ലും, തൊഴുത്തിൽ കുത്തുമാണ്. സംഘടനാ തലത്തിൽ പാലിക്കേണ്ട മിനിമം അച്ചടക്കമില്ല. അതാണ് റീത്താ ബഹുഗുണ ഉത്തർ പ്രദേശിലെ കോൺഗ്രസിൽ നിന്ന് രാജി വെച്ച് ബി.ജെ.പ്പിയിൽ ചേർന്നത്. ഷീലാ ദീക്ഷിതിനെ പുറത്തു നിന്ന് കെട്ടിയിറക്കി. പ്രതീക്ഷിച്ച യാതൊരു ഗുണവും ഉണ്ടായില്ല. നോട്ടുനിരോധനം അടക്കമുള്ള വിഷയങ്ങളിൽ പ്രതികരിക്കാതിരുന്നതും, കർഷകർക്കായി കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച പല ക്ഷേമ പദ്ധതികളും മുസ്ലിം വോട്ടർമാരെയും, കർഷകരെയും സമാജ് വാദി പാർട്ടിയിൽ നിന്നും, ബഹുജൻ സമാജ് പാർട്ടിയിൽ നിന്നും അകറ്റി ബി.ജെ.പി. ക്യാമ്പിലെത്തിച്ചുവെന്ന് കരുതണം. നോട്ടു നിരോധനത്തിൽ വരുമാനം നഷ്ടപ്പെട്ട വള നിർമാണം, കാൺപൂരിലെ തുകൽ നിർമാണം - ഇതു പോലുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന അസംഘടിത തൊഴിലാളികളെ ബി.ജെ.പി. ഏങ്ങനെ സ്വാധീനിച്ചുവെന്നത് ഇനിയും കണ്ടത്തേണ്ടിയിരിയ്ക്കുന്നു.

സാമ്പത്തിക വളർച്ചയെ തുടർന്ന് ഉയർന്നു വരുന്ന മധ്യ വർഗ്ഗവും  ബി.ജെ.പ്പി - യ്ക്ക് ഒപ്പമാണെന്നു വേണം കരുതാൻ. ഇതെഴുതുന്ന ആൾ രണ്ടു വർഷം മുമ്പ് ഗ്രയ്റ്റർ നോയിഡ, ദാദ്രി, കസ്‌ന റോഡ്, ഗാസിയാബാദ് - എന്നിങ്ങനെ ഉത്തർ പ്രദേശിലെ പല ഭാഗങ്ങളിലും വിപുലമായ ഇന്ഡസ്ട്രിയൽ സർവേ നടത്തുകയുണ്ടായി. ഗ്രയ്റ്റർ നോയിഡയിലെ യമഹാ ഫാക്റ്ററിയിൽ HRD മാനേജർ എന്നോട് നേരിട്ട് പറഞ്ഞത് 10000  - 15000 രൂപാ കൊടുക്കാതെ ഇവിടെ ആരെയും പണിക്കു കിട്ടില്ലെന്നാണ്. 'സ്കിൽഡായ' തൊഴിലാളികൾക്ക് യമഹാ ഫാക്റ്ററിയിൽ തുടക്കത്തിൽ തന്നെ 40000 രൂപയാണ് ശമ്പളം. ഇങ്ങനെ വ്യവസായവൽക്കരണം വന്ന പല മേഖലകളും ഉത്തർ പ്രദേശിൽ ഇന്നുണ്ട്. 'വികസന മുദ്രാവാക്യം' ഉയർത്തിയ  ബി.ജെ.പ്പി - യെ അത് കൊണ്ട് തന്നെ മധ്യ വർഗ്ഗവും, യുവാക്കളും പിന്തുണച്ചു എന്ന് വേണം കരുതാൻ.

പക്ഷെ ഇതൊക്കെയാണെങ്കിലും ബി.ജെ.പി.-യുടെ ഇനിയുള്ള മുമ്പോട്ടുള്ള പോക്ക് ഉത്തർ പ്രദേശിൽ ഒട്ടും സുഖകരമായിരിക്കില്ല. ക്രമ സമാധാന പ്രശ്നമാണ് ബി.ജെ.പി. സമാജ് വാദി പാർട്ടിയ്ക്കെതിരെ മുഖ്യമായി ഉയർത്തിയ വിഷയം എന്നാണു കാരണം. സാംലി, മുസഫർ നഗർ - ഇവിടങ്ങളിൽ ഉണ്ടായ വർഗീയ കലാപം പോലൊന്ന് ഭാവിയിൽ ഉണ്ടായാൽ ബി.ജെ.പ്പി -യുടെ എല്ലാ അവകാശ വാദങ്ങളും പൊളിയും. കുറെ വർഷങ്ങൾക്കു മുൻപ് ഉത്തർ പ്രദേശിലെ ഉധം സിങ് നഗറിൽ ഇതെഴുതുന്ന ആൾ സർവേ നടത്തിയപ്പോൾ അവിടുത്തെ ജില്ലാ പഞ്ചായത്ത് അധ്യക്ഷനായ പണ്ഡിറ്റ് ജനക് രാജ് ശർമയെ നേരിൽ കാണുകയുണ്ടായി. പോലീസും, ഡബിൾ ബാരൽ തോക്കേന്തിയ സഹായികളും ഒരുമിച്ച് ആ നേതാവിനെ സംരക്ഷിക്കുന്ന കാഴ്ചയാണ് നേരിട്ട് കണ്ടത്. പണ്ഡിറ്റ് ജനക് രാജ് ശർമയെ പോലെ ക്രിമിനൽ പശ്ചാത്തലമുള്ള ഡി.പി. യാദവ്, മുക്തർ അൻസാരി - ഇങ്ങനെ അനേകം നേതാക്കൾ ഉത്തർ പ്രദേശിൽ ഉണ്ട്. മായാവതിയും, മുലായം സിങ്ങും, രാജ്‌നാഥ് സിങ്ങും അവിടെ സഞ്ചരിക്കുന്നത് തോക്കേന്തിയ കമാണ്ടോകളുടെ പിൻബലത്തിൽ മാത്രമാണ്. ഈ തോക്കിൻറ്റെ സംസ്കാരത്തിൽ നിന്ന് ഉത്തർ പ്രദേശിനെ ശുദ്ധീകരിക്കാൻ ബി.ജെ.പ്പി - യ്ക്ക് സാധിക്കുമോയെന്ന് കാത്തിരുന്നു കാണാം.

 (കടപ്പാട്: http://www.marunadanmalayali.com/politics/elections/bjp-shining-in-muslim-stronghold-a-big-jolt-to-mayawati-akhilesh-yadav-68144)

2017 മാർച്ച് 8, ബുധനാഴ്‌ച

BOOK REVIEW OF ‘HOLY HELL’ from a GENDER PERSPECTIVE



BOOK REVIEW OF ‘HOLY HELL’ from a GENDER PERSPECTIVE

In recent years, no other book has come out exposing India’s God Men and God Women like the HOLY HELL – A Memoir of Faith, Devotion and Pure Madness written by Australian Gail Tredwell better known by her India name, Gayatri. Though media focused on the rape, financial embezzlements and sexual orgies practiced in the Amritanandamayi ashram (see Outlook, 10 March 2014 and India Today, 10 March 2014), this book is essentially the biography of Gayatri, the former personal attendant of the famous hugging saint from Kerala. No doubt, while Gayatri was serving as the personal attendant of Amritanandamayi, she witnessed numerous sexual orgies, subjected to rape and humiliation and all those disgusting stories of malpractices around money and sexual slavery is there in the book.  But the book is more than that. It is a sharp critique of the patriarchal values followed in India as Gail Tredwell narrates instances after instances when she was subjected to humiliation on account of her gender status.
The book, written in excellent prose is actually the quest for God by Gail Tredwell, a 19 year old Australian girl. She travels throughout Southeast Asia after quitting home and then comes to India. In India she travels to Kashmir and the Himalayas. Her travel to Kargil and wonderful experiences she got on a full moon light is narrated in great detail in the book. Then she travels from Kashmir to Chennai and finally comes to Thiruvinnaimalai.
Thiruvinnaimalai experiences and the meditation she does in the Ramana Maharishi’s Samadhi is the finest part of the book. She spends 1 year in Thiruvinnaimalai in a nearby house close to Ramana Maharishi’s ashram. Going around the holy hill of Arunachalai in the early morning (Giri Pradakshina) is narrated in great detail. She has only endearing things to say about her 1 year stay in Thiruvinnaimalai. The 19 year old Australian girl is deeply touched by the simple life in Thiruvinnaimalai and the love and affection she got.
Unfortunately she wanted a fast train to God. So she was smitten by the story of Amritanandamayi, an Indian Guru from Parayakadavu (now partially known as Amritapuri), Alappad Panchayat, Kollam District, in the state of Kerala. She was known as a ‘God Woman’ and there was a small group around her with a small temple singing devotional songs (bhajans). It is said that she used to imitate God Krishna and the ‘Divine Mother’ (Krishna bhava and Devi bhava) from her young days. Born to a family of fishermen in 1953, she was the third child of Sugunanandan and Damayanti. The family was having 3 brothers and 3 sisters other than Sudhamony born on 1953 September 27. Sudhamony only later became Amritanandamayi. 
So Gail Tredwell also joins the group taking the Indian name of Gayatri. Slowly more devotees and foreigners join and an ashram is being set up. With the flow of more devotees and foreigners, money, power and the prestige of the ashram also grows. Soon Sudhamony takes the name of Amritanandamayi and lot of healing stories and miracle stories start circulating regarding her. Healing stories, miracle stories and divine status were carefully planted around her so as to increase her popularity. Political leaders, Chief Ministers and Central Ministers soon come to meet her and seek her blessings. Once popularity surrounds her, huge funds flow and she goes to numerous cities in India and abroad especially to rich countries like Australia, United States and many cities of Europe.
Gayatri takes over as the as the personal attendant of Amritanandamayi and worldwide tours starts. Soon numerous institutions are set up in the name of Amritanandamayi.  But the lady who is known for her affection, love and great grace was a completely a different person once doors of the ashram were closed.  Gail Tredwell records numerous instances of abuse, assault, slapping she and the numerous disciples were subjected to. This is a shocking thing to an average reader of the book. But more than the abuse, insults, torture and channelling of money to her family, the most shocking aspect regarding Amritanandamayi ashram is the rape and the sexual slavery Gail Tredwell was subjected to in the corridors of the ashram. Many head swamis had sexual affairs with Amritanandamayi and one of them namely Swami Amrutha Swaroopanandapuri (Balu) repeatedly rapes Gail Tredwell. But she is afraid to raise the subject. In chapter twenty titled ‘Man in Heat’Gail Tredwell writes:
“I was manipulated, forced actually, in some kind ménage à trios. The first (the all knowing guru woman) did not know that the second (the disciple and the personal attendant woman) was regularly abused and raped under her very nose, sometimes right beside her bed while she was asleep - at any rate, in her divine and sacred abode and under her all knowing protection.”(p.244)
More than that Gail narrates as to how her 3 sisters and 3 brothers suddenly became rich and how Amritanandamayi planted numerous stories to account for this sudden rise in wealth using the ashram money. In chapter twenty one titled ‘The Dawn of Doubt’Gail Tredwell writes:
 “Amma was no different from all the other pedestal-mounters. She drew money and golden jewelry like a magnet, and her pot always overflowed. For years I noticed that rich and generous devotees received royal treatment, the red carpet rolled out before them. For the most part, I justified this behaviour as Amma’s way of taking from the rich to give to the poor - a modern Robin hood, if you will.
Later I realized that a large chunk of the offerings placed directly in Amma’s hands in India went right to her family. These offerings had been given by devotees in the belief that the money would support Amma’s charitable work. Initially I was okay with this. I considered Amma’s duty to provide her parents a comfortable home and the dowry to marry off her sisters, especially in a culture that places such emphasis on family values. But Amma went way above and beyond the call of duty. Her parents, three brothers, and three sisters each received large sums of money and gold.” (p.254)
Later Gail was ordained as Swamini Amruthaprana and she assumes the position equivalent to Mother Superior in the ashram guiding and supervising hundreds of Indian and foreign girls.
While she was the Swamini Amruthaprana and even when she assumed the position equivalent to Mother Superior in the ashram, she was tormented by the hypocrisy and frauds committed in the ashram. Plus there was the continued assault and abuse she used to receive as ‘Guru Prasadam’ (offerings by the Guru) from the ‘Divine Mother’ (Mata Amritanandamayi). Finally she decides enough is enough and quits the ashram while they were on an U.S. tour. Various attempts were made by the ashram to bring her back into the ashram fold but Gail Tredwell says no and decides to write the present book titled ‘HOLY HELL – A Memoir of Faith, Devotion and Pure Madness’ as part of the healing process against the abuse, insults, torture and the sexual slavery she endured over 20 years as the personal attendant of Amritanandamayi.
But then HOLY HELL – A Memoir of Faith, Devotion and Pure Madness’ is not simply the story of abuse, insults, torture and the sexual slavery she endured over 20 years as the personal attendant of  Amritanandamayi. The book contains sharp social criticism against many feudal, hierarchical and the patriarchal values followed by Indian society. The male superiority complex and many practices like woman eating only after men, woman not sitting in front of men and numerous other aspects of patriarchal values come in for severe criticism. In this context Heat’Gail Tredwell writes:
“Indian men are accustomed to being revered and waited on hand and foot by their mothers and sisters. .....The laundry was done, the meals served, the plates taken away and washed, and only after the men had finished eating would the women of the family even consider sitting down for their own meal. End result: the ingrained superiority complex of Indian men” (p.143).
The stress on virginity, viewing women as inferior and viewing all Western women as people with loose morals and with promiscuous habits come in for severe criticism. Gail is often reminded of her non-virgin status. The typical Indian terms like kanya daan, kanya peeth, ashram kanya illustrates very well the traditional Indian way of looking at virginity. So some women do not like a Western non-virgin woman serving an ashram head. Taking offense at a lady’s remark about someone who is not a virgin serving Amma, Gail Tredwell writes:
“I was speechless and stood there with my mouth ajar. How dare you, I thought. First of all, how do you know that I am not a virgin? Secondly, what does the status of my vagina have to do with anything?” (p.238)
For Gail, born and brought up in Western liberal society, it was a constant uphill battle against the men in India during her more than 20 years stay in India. She cites numerous instances when there were inappropriate advances by Indian men towards her. Even an ashram whose head was a woman; Gail says that ashram was very patriarchal. Male hierarchy was firmly set into the place.  Gail found herself up against resistance from members of the opposite sex. Here Gail enjoys being a Western woman as she is able to speak her mind and stand by what she felt right. But then, it did not go well with Indian men as they were used to being treated superior. Gail preferred to ignore resentment by Indian men as she felt someone was needed to stick up for the Indian women, because their culture trained them to be silent and subservient to men (p.232). Though life in ashram was patriarchal and exploitative to women, why hundreds of Indian girls continued to serve in the ashram? In this context Gail Tredwell writes at length about their plight:
“Many of these young Indian women’s lives were sealed. In traditional India, once a woman turns thirty, she is no longer a desirable match for marriage. So if these Indian women ever wished to leave the ashram, there was a good chance they would not be accepted back by their families. They would be hard to marry off. They would become financial burden. Unless they had previously acquired some good education and possessed street smarts, or came from a rich family, they would have no meaningful way to support themselves. Even if they had a dowry to offer, their only option would be to marry someone much older than themselves, most likely a widower – a person also shunned by traditional Indian culture. This makes me wonder if many of these poor Indian women are still living in the ashram by choice or because they have no choice” (p.225). 
There is wit, sarcasm, beautiful descriptions and narration of many heart touching moments throughout the book. The natural beauty of Kerala is narrated in very beautiful language. A careful reading of the book makes our heart tilt towards the innocent and the sensitive personality of   Gail Tredwell.  Towards the end of the book, she narrates as to how it took a long time for her to overcome the trauma she endured. Certainly she deserves sympathy and empathy and not condemnation.
The absolute servility sought by ashrams and Gurus like Amritanandamayi has nothing to do with spirituality. Theatrics and drama enacted by Amritanandamayi is similar to magic and drama enacted by frauds like Asha Ram Bapu and Satya Sai Baba.  There are plenty of great books written by authors like Swami Paramahamsa Yogananda, Paul Brunton and Sri Mumtaz Ali's (popularly called Sri M because of his ashram name of Madhukarnanath) on Indian spirituality. Great institutions like Bihar School of Yoga and Divine Life Society at Rishikesh are also teaching Yoga, Meditation and other spiritual practices to spiritual aspirants in India and to all across the world. Great sages like Ramana Maharishi, Sai Nath of Shirdi, Ma Anandamayi and Kwaja Moinuddin Chisti of Ajmer lived in modern India. These institutions, authors and sages never allowed multimillion dollar institutions to build in their name nor sought political connections like Amritanandamayi. Greatness is never advertised and Amritanandamayi ignores this simple dictum. Simplicity, humility and truthfulness are the marked qualities of a spiritualist. Amritanandamayi lacked all these qualities. Christ washed the feet of his disciples and told them to do the same thing to their disciples. The difference between Christ & Amritanandamayi is that Amritanandamayi is forcing her disciples to wash her feet with milk, curd, ghee, rose water and many more things. One wonders as to how come rape, financial frauds and sexual orgies can be justified in the name of Hindus and fishermen.
Amritanandamayi used her ‘Divine Mother’ status to emotionally blackmail many people in distress. The nourishing and caring aspect of motherhood is carefully laid out here to trap many people and their wealth. The highest respect Amritanandamayi sought from her disciples has very little to do with the nourishing and caring aspect of motherhood. Calling devotees as children and carefully portraying her as a ‘mother of too many children’ seems a very carefully calculated plot to trap innocent people in distress.  In a country where motherhood is celebrated, it is natural that people like Amritanandamayi can use their ‘Divine Mother’ status for commercial use. As there are many goddesses like kali, Durga, Laksmi and Saraswati in the Hindu pantheon, it is very little wonder that common people in distress worship and offer their services and money to a woman with divine claims and portrays her as living goddess.  
The reader of the book has to salute Gail Tredwell for the courage she has shown for standing against the multimillion dollar institution (Amritanandamayi ashram) spanning in different continents. Gail displays abundant wisdom to expose charlatans exploiting God’s name. Correct spirituality and Guru-disciple relationship is based on mutual respect, absence of malice and negative thoughts and giving responsibility and freedom to the disciple. Great spiritual Gurus have always showed great attachment, love and affection to their disciples. But Amritanandamayi is different. More often support of politicians and media is behind the emergence of God men and God women. Rape, financial frauds and sexual orgies can hardly be justified in the name spirituality. All these things are against the very tenants of spirituality. Nineteen year old Gail looks for love and care and so she gets trapped in the hands of a ‘Divine Mother’ who offers all the  nourishing and caring aspect of motherhood she did not get back at her home and in the growing up stage. Later on though she had to endure exploitation and humiliation for over 20 years, she still looks for and longs for that caring and loving attitude. Surely this book provides a warning to young girls, especially Western girls seeking spiritual quest and a fast train to God in India and all caring and loving spiritual Gurus.
Book Review by വെള്ളശേരി ജോസഫ് (JERRY JOSEPH)

2017 മാർച്ച് 3, വെള്ളിയാഴ്‌ച

സോവിയറ്റ് യൂണിയൻറ്റെ പതനം; ഒരു ജനതയുടെയും പതനം

സോവിയറ്റ് യൂണിയൻറ്റെ പതനം; ഒരു ജനതയുടെയും പതനം

ഇപ്പോൾ സി. എൻ. എൻ., ബി. ബി.സി, ഇക്കോണമിസ്റ്റ് - ഇവരൊക്കെ റഷ്യൻ പ്രെസിഡൻറ്റ് വ്ളാഡിമിർ പുട്ടിനെതിരെ സ്ഥിരം വാർത്തകൾ കൊടുക്കുമ്പോൾ ചിലതു പറയേണ്ടതുണ്ട്. എന്തുകൊണ്ട് ഈ വാർത്താ മാധ്യമങ്ങൾ ഗോർബച്ചേവ്, യെൽസിൻ - എന്നിങ്ങനെയുള്ള നേതാക്കളെ പാടി പുകഴ്ത്തി? സമ്പന്നമായ ഒരു രാഷ്ട്രത്തെ അസ്ഥിരതയിലേക്കും, സാമ്പത്തിക തകർച്ചയിലേക്കും തള്ളിവിട്ട ഗോർബച്ചേവും, യെൽസിനും അത് പോലുള്ള തരം താണ നേതാക്കൾക്കും ചരിത്രം എന്നെങ്കിലും മാപ്പു നൽകുമോ? പുടിൻ റഷ്യയുടെ പ്രതാപം കുറച്ചെങ്കിലും വീണ്ടെടുക്കുവാൻ ശ്രമിക്കുമ്പോൾ പാശ്ചാത്യ, അമേരിക്കൻ മാധ്യമങ്ങൾ വ്ളാഡിമിർ പുട്ടിനെ ഹിറ്റ്ലർക്ക് തുല്യമായി ചിത്രീകരിയ്ക്കുന്നു. പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമങ്ങൾക്ക് ഗോർബച്ചേവ്, യെൽസിൻ - എന്നിങ്ങനെയുള്ള നേതാക്കന്മാർ മാത്രമാണ്  വലിയ നേതാക്കൾ. ഇവരെയൊക്കെ ഇങ്ങനെ പ്രകീർത്തിക്കുന്നതിൽ പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമങ്ങൾക്ക് സ്ഥാപിത താൽപര്യം ഉണ്ടെന്നുള്ള കാര്യം പകൽ പോലെ വ്യക്തമാണ്.

സോവിയറ്റ് യൂണിയൻറ്റെ തകർച്ചയിലും അതിനെ തുടർന്നുണ്ടായ സംഭവങ്ങളും യൂറോപ്യൻ- അമേരിക്കൻ മാധ്യമങ്ങൾ ഏകപക്ഷീയമായി വ്യാഖ്യാനം ചെയ്യുന്നതിലും, പ്രചരിപ്പിക്കുന്നതിലും മത്സരിക്കുകയായിരുന്നു. 1985 - ൽ ഗോർബച്ചേവ് അധികാരമേറ്റെടുത്തപ്പോൾ സോവിയറ്റ് സാമ്പത്തിക ഉത്പാദനം(GDP) 2000 ബില്യൺ ഡോളറായിരുന്നു. എന്ന് വെച്ചാൽ ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തി. 1990 --ൽ പോലും സോവിയറ്റ് യൂണിയൻ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായിരുന്നു. പക്ഷെ സോവിയറ്റ് സമ്പത് വ്യവസ്ഥ തീർത്തും മോശമാണെന്ന പ്രചാരണം പാശ്ചാത്യ മാധ്യമങ്ങൾ അഴിച്ചു വിട്ടു. ഇതെഴുതുന്ന ആൾ ഇന്ത്യൻ സയൻസ് ഡെലിഗേഷൻറ്റെ ഭാഗമായി സോവിയറ്റ് യൂണിയനിൽ 1991  - ൽ പോയ ഒരു ശാസ്ത്രഞ്ജനോട് നേരിട്ട് സംസാരിച്ചിട്ടുണ്ട്. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് "എൻറ്റെ സ്പെഷ്യലൈസേഷൻ ക്രിസ്റ്റൽ ടെക്‌നോളജിയാണ്. ആ ടെക്‌നോളജിയിൽ സോവിയറ്റ് യൂണിയൻ ആരുടെയും പിന്നിലല്ല" - എന്നാണ്. മോസ്‌കോ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുമായും അദ്ദേഹം സംസാരിച്ചു. അന്ന്  ഗോർബച്ചേവും, അദ്ദേഹത്തിൻറ്റെ ഭാര്യ റെയിസ   ഗോർബച്ചേവും ആ രാജ്യത്തു ഏറ്റവും വെറുക്കപ്പെട്ട ആളുകൾ ആയിരുന്നു. പക്ഷെ സി. എൻ. എൻ., ബി. ബി.സി, ഇക്കോണമിസ്റ്റ് - പോലുള്ള യൂറോപ്യൻ- അമേരിക്കൻ മാധ്യമങ്ങൾക്ക് ഏറ്റവും പ്രിയങ്കരർ ആയിരുന്നു ഗോർബച്ചേവും, അദ്ദേഹത്തിൻറ്റെ ഭാര്യ റെയിസ   ഗോർബച്ചേവും. ഇന്ത്യൻ മാധ്യമങ്ങളും ആ പാത പിന്തുടർന്നു.

1962 തൊട്ട് 1986 സോവിയറ്റ് യൂണിയൻറ്റെ അമേരിക്കൻ അംബാസിഡർ ആയിരുന്ന അനാറ്റോളി ഡോബ്രിനിൻ  'In Confidence: Moscow’s Ambassador to Six Cold War Presidents ' എന്ന പുസ്തകം എഴുതിയിട്ടുണ്ട്. ആ പുസ്തകത്തിൽ ഗോർബച്ചേവിൻറ്റെ കഴിവില്ലായ്മ അദ്ദേഹം അക്കമിട്ടു പറയുന്നുണ്ട്. പാശ്ചാത്യ താൽപര്യങ്ങൾക്കു മുൻപിൽ രാജ്യ താൽപര്യങ്ങൾ അടിയറ വെച്ച നേതാവായിട്ടാണ് ഡോബ്രിനിൻ ഗോർബച്ചേവിനെ അവതരിപ്പിക്കുന്നത്. ഗോർബച്ചേവ്, യെൽസിൻ - എന്നിങ്ങനെയുള്ള നേതാക്കളെ സി. എൻ. എൻ., ബി. ബി.സി, ഇക്കോണമിസ്റ്റ് - പോലുള്ള യൂറോപ്യൻ- അമേരിക്കൻ മാധ്യമങ്ങൾ പാടി പുകഴ്ത്തുന്നതിൻറ്റെ പിന്നിലെ കാരണവും ഇതായിരിക്കാം.

സോവിയറ്റ് ശിഥിലീകരണത്തിൽ ആദ്യം നോക്കേണ്ടത് റഷ്യയെ ചുറ്റിപ്പറ്റിയുള്ള റിപ്പബ്ലിക്കുകളിൽ ഉണ്ടായിരുന്ന റഷ്യൻ വംശജരോടുള്ള മനോഭാവമാണ്. റഷ്യൻ വംശജരിൽ പലരും മെച്ചപ്പെട്ട തൊഴിലും, വേതനവും പ്രതീക്ഷിച്ചാണ് ഉക്രയിൻ, ബാൾട്ടിക് റിപ്പബ്ലിക്സ് - ഇങ്ങോട്ടൊക്കെ കുടിയേറിയത്. 1935 - ൽ 10 ശതമാനം ആയിരുന്ന റഷ്യൻ വംശജർ 1989 ആയപ്പോൾ 34 ശതമാനം ആയി സോവിയറ്റ് ലാറ്റ്വിയയിൽ കൂടി. 2011 - ലെ കണക്കു പ്രകാരം 16 ശതമാനം റഷ്യൻ വംശജർ ബാൾട്ടിക് റിപ്പബ്ലിക്കായ എസ്‌റ്റോണിയയിൽ ഉണ്ട്. 2011 - ലെ കണക്കു പ്രകാരം 17 ശതമാനം ഉക്രയിനിൽ ഉണ്ട്. ഇത്രയധികം റഷ്യാക്കാർ ഉള്ളപ്പോൾ ഭാഷയിലും, സംസ്കാരത്തിലും, ചരിത്രത്തിലും ഒക്കെ അഭിമാനിച്ചിരുന്ന തദ്ദേശീയരായ ജനതയ്ക്ക് എതിർപ്പ് വരാതിരിയ്ക്കുമോ? സോവിയറ്റ് ശിഥിലീകരണത്തിൻറ്റെ ഏറ്റവും പ്രധാന കാരണം ഇതാണ്. മെച്ചപ്പെട്ട തൊഴിലും, വേതനവും പ്രതീക്ഷിച്ചു കുടിയേറുന്ന റഷ്യക്കാരെ 'റൂബിൾ മൈഗ്രൻറ്റ്സ്' അല്ലെങ്കിൽ 'റൂബിൾ കുടിയേറ്റക്കാർ' എന്നാണു തദ്ദേശീയർ വിളിച്ചിരുന്നത്. കുടിയേറ്റത്തോടപ്പം അവർ റഷ്യൻ ഭാഷയും, സംസ്കാരവും കൊണ്ട് വന്നു. സോവിയറ്റ് യൂണിയനിൽ പ്രാമുഖ്യം റഷ്യക്കായതിനാൽ മറ്റു റിപ്പബ്ക്ലിക്കുകൾ; പ്രത്യേകിച്ച് വികസനം കൈവന്ന ഉക്രയിൻ, ബാൾട്ടിക് റിപ്പബ്ലിക്സ് - ഇവരൊക്കെ റഷ്യക്കാരെ ഭയപ്പെട്ടു. തങ്ങളുടെ ഭാഷയും, സംസ്കാരവും റഷ്യൻ അധിനിവേശത്തോടെ തകർന്നു പോകുമെന്ന് അവർ ഭയപ്പെട്ടു. സ്റ്റാലിനിസ്റ്റ് അടിച്ചമർത്തലുകളും ദേശീയ ശക്തികളുടെ ഉണർവിന് ഒരു നിർണായക കാരണം ആയിട്ടുണ്ടെങ്കിലും രണ്ടാം ലോക മഹായുദ്ധത്തിൽ നാസി ജെർമനിക്കെതിരെ സോവിയറ്റ് യൂണിയൻറ്റെ ത്യാഗങ്ങൾ ഒരിക്കലും വിസ്മരിച്ചുകൂടാ.

ഗോർബച്ചേവിൻറ്റെ കാലത്തു നടപ്പാക്കിയ മുതലാളിത്ത പരിഷ്കരണങ്ങളുടെ ഫലമായി ഉയർന്നു വന്ന റിപ്പബ്ലിക്കുകളിലെ 'നവ മുതലാളിമാർ' തങ്ങളുടെ താൽപര്യം സംരക്ഷിക്കാനായി ഇത്തരം ഭാഷാ ദേശീയതകൾക്ക്‌ പിന്തുണ കൊടുത്തു. 10 വർഷം നീണ്ടു നിന്ന അഫ്ഗാൻ അധിനിവേശവും, അമേരിക്കയുമായുള്ള ആയുധ പന്തയവും സോവിയറ്റ് സമ്പത് വ്യവസ്ഥയ്ക്ക് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല. പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമ പിന്തുണയും, ആ രാഷ്ട്രങ്ങളിലെ കൺസ്യൂമർ ഉൽപന്നങ്ങൾ ഗോർബച്ചേവിൻറ്റെ അവസാന കാലത്ത് സോവിയറ്റ് വിപണിയെ കീഴ്പെടുത്താനും തുടങ്ങിയപ്പോൾ സോവിയറ്റ് സമ്പത് വ്യവസ്ഥയ്ക്ക് ഈ ശിഥിലീകരണത്തെ ചെറുക്കാൻ ശക്തി ഇല്ലായിരുന്നു . അത്കൂടാതെ പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും രാഷ്ട്രീയ പിന്തുണ കൂടിയായപ്പോൾ സോവിയറ്റ് പതനം പൂർത്തിയായി. ഗോർബച്ചേവിൻറ്റെ പിടിപ്പില്ലായ്മയും, യെൽസിൻറ്റെയും, റിപ്പബ്ലിക്കുകളിൽ ഉയർന്നു വന്ന നേതാക്കന്മാരുടെയും രാഷ്ട്രീയ അതിമോഹം കൂടിയായപ്പോൾ 1991 - ൽ സോവിയറ്റ് യൂണിയനെ പിന്തുണയ്ക്കുന്ന അധികം പേരില്ലായിരുന്നു എന്നതാണ് വാസ്തവം.

പക്ഷെ സോവിയറ്റ് യൂണിയൻ തകരുന്നതിൽ ആഭ്യന്തര കാരണങ്ങൾ മാത്രമാണോ കാരണം? സോവിയറ്റ് യൂണിയൻ തകർന്നതിൽ ജനങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ എന്തെല്ലാമാണ്? Entrepreneurship അല്ലെങ്കിൽ സംരഭകത്ത്വത്തെ പ്രോത്സാഹിപ്പിക്കാത്ത കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ഇതെഴുതുന്ന ആൾ അനുകൂലിയ്ക്കുന്നില്ല. സംരഭകത്ത്വം ഇല്ലാതെ മുൻ സോവിയറ്റ് സമ്പത് വ്യവസ്ഥയ്ക്കു മാത്രമല്ല; ഒരു സമ്പത് വ്യവസ്ഥയ് ക്കും അധികം നാൾ പിടിച്ചു നിൽക്കുവാൻ സാധിക്കുകയില്ല. നോബൽ സമ്മാന ജേതാവും അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജോസഫ് സ്‌റ്റിഗ്ലിറ്റ്സ് തൻറ്റെ 'ഗ്ലോബലൈസഷൻ ആൻഡ് ഇറ്റ്സ് ഡിസ്‌കൺറ്റെൻസ്' എന്ന പുസ്തകത്തിൽ ആസൂത്രണം ഏത്ര മെച്ചപ്പെട്ടതാണെങ്കിലും ഒരു രാജ്യത്തെ സമ്പത് വ്യവസ്ഥ മുഴുവൻ ആസൂത്രണത്തിലൂടെ നടപ്പിൽ വരുത്താൻ സാധിക്കുകയില്ല എന്ന് പറയുന്നുണ്ട്. സോവിയറ്റ് സമ്പത് വ്യവസ്ഥയുടെ കാര്യത്തിലും അത് കുറെയൊക്കെ ശരിയായിരുന്നു. പക്ഷെ സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസത്തിനു ചില നല്ല വശങ്ങൾ കൂടി ഉണ്ടായിരുന്നു എന്ന് സത്യ സന്ധരായ കമ്മ്യൂണിസത്തിൻറ്റെ ശത്രുക്കൾ കൂടി അംഗീകരിക്കണം. എല്ലാവർക്കും തൊഴിൽ, മിനിമം വേതനം, സാമൂഹ്യ സുരക്ഷിതത്ത്വം, ആസൂത്രണം - ഇതൊക്കെയാണ് അവ. വിദ്യാഭ്യാസം, ആരോഗ്യം - ഇതിൻറ്റെയൊക്കെ ചെലവ് സർക്കാർ വഹിച്ചിരുന്നു. ഒരു സുപ്രഭാതത്തിൽ ഇതൊക്കെ ഇല്ലാതായാൽ ജനം എന്ത് ചെയ്യും?

വ്യവസായിക രംഗം തകർന്നതിൽ പിന്നെ സോവിയറ്റ് സമ്പത് വ്യവസ്ഥയ്‌ക്കോ, റഷ്യയ്‌ക്കോ ആ തകർച്ചയിൽ നിന്ന് ഇനിയും കര കയറുവാൻ സാധിച്ചിട്ടില്ല. 1990 -കളുടെ മധ്യത്തിൽ കൽക്കട്ട ഐ.ഐ. എമ്മിലെ പ്രഫെസ്സർ നിർമൽ ചന്ദ്ര സോവിയറ്റ് സമ്പത് വ്യവസ്ഥയുടെ അവസ്ഥ ഒരു സെമിനാറിൽ അവതരിപ്പിച്ചത് "ഇൻ അബ്സല്യൂട്ട് ഡിസാസ്റ്റർ" എന്നായിരുന്നു. തങ്ങളുടെ കുടുംബം പുലർത്താൻ വൻ ശക്തിയായിരുന്നു മുൻ സോവിയറ്റ് യൂണിയനിലെ പെൺകുട്ടികൾക്ക് വേശ്യാവൃത്തി പോലും തിരഞ്ഞെടുക്കേണ്ടി വന്നു എന്ന് പറയുമ്പോൾ ആ തകർച്ചയുടെ ആഴം ആർക്കും മനസിലാക്കാം. 1991 - ൽ മൂന്നാം ലോക രാഷ്ട്രമായ ഇന്ത്യയിൽ പോലും വന്നു ഉസ്ബെക്കിസ്ഥാനിൽ നിന്നും, റഷ്യയിൽ നിന്നും, ഉക്രെയിനിൽ നിന്നുമൊക്കെയുള്ള പെൺകുട്ടികൾ. ഡൽഹിയിലെ പഹാർ ഗഞ്ചിലുള്ള വില കുറഞ്ഞ ലോഡ്ജുകളിൽ പോലും ഇവിടുന്നൊക്കെയുള്ള പെൺകുട്ടികൾ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു. മുൻ സോവിയറ്റ് യൂണിയനിൽ നിന്നും, കിഴക്കൻ യൂറോപ്പിൽ നിന്നും പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഇത്തരത്തിൽ കടത്തപ്പെട്ട പെൺകുട്ടികളുടെ എണ്ണം ലക്ഷങ്ങളാണ്. ദുബായിലും റഷ്യൻ പെൺകുട്ടികൾ ഈ രീതിയിൽ എത്തി. മയക്കു മരുന്ന് മാഫിയ, ക്രിമിനൽ മാഫിയകൾ, ആയുധ കച്ചവടക്കാർ - എന്നിങ്ങനെ എല്ലാ വിധ്വംസക ശക്തികളും സോവിയറ്റ് തകർച്ചയ്ക്ക് ശേഷം പെരുകി. ആണവായുധങ്ങൾ വരെ കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യത വന്നപ്പോഴാണ് പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയിലേയും പലരും സോവിയറ്റ് തകർച്ചയുടെ അപകടം അറിഞ്ഞത്.

സോവിയറ്റ് യൂണിയനിൽ വംശീയ പ്രശ്നങ്ങൾ ഉടലെടുത്തപ്പോൾ തന്നെ ഈ കാര്യങ്ങളിലൊക്കെ അറിവുള്ളവർ ഇതു ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാക്കും എന്ന് മുന്നറിയിപ്പ് കൊടുത്തിരുന്നു. കാരണമെന്തെന്ന് വെച്ചാൽ സൈനിക സേവനം നിർബന്ധമായി നടപ്പാക്കിയിരുന്നു രാജ്യമായിരുന്നു മുൻ സോവിയറ്റ് യൂണിയൻ. ഇങ്ങനെ എല്ലാ പൗരന്മാരും സൈനികാഭ്യാസം സിദ്ധിച്ചിരിക്കുമ്പോൾ വംശീയതയുടെയും, ദേശീയതയുടെയും പേരിൽ പ്രശ്നമുണ്ടായാൽ അത് എവിടെ ചെന്ന് നിൽക്കും? അറിവുള്ളവർ ഭയപ്പെട്ടത് പോലെ പിന്നീട് സംഭവിച്ചു. അർമീനിയയും, അസർബെയ്‌ജാനും തമ്മിൽ തർക്ക പ്രദേശമായ 'നാഗോർണോ കാരബാക്കിന്' വേണ്ടി യുദ്ധം ചെയ്തപ്പോൾ മുൻ സോവിയറ്റ് ആയുധ ശേഖരത്തിലെ ഏറ്റവും മികച്ച ആയുധങ്ങൾ അവിടെ ഉപയോഗിച്ചു. ആയിരങ്ങൾ മരിച്ചു വീണു. ജോർജിയയും, ഉക്രെയിനും ഉൾപ്പെടെ പല സോവിയറ്റ് റിപ്പബ്ലിക്കുകളിലും സമ്മിശ്രമായ വംശീയ പാരമ്പര്യം ഉള്ള ജനതയാണുണ്ടായിരുന്നത്. റഷ്യൻ ആധിപത്യം നിലനിൽക്കുമ്പോൾ തന്നെ ജോർജിയൻ വംശജനായ സ്റ്റാലിൻ സോവിയറ്റ് യൂണിയൻറ്റെ എകാധിപതിയായി 30 വർഷത്തിലേറെ ഭരിച്ചു. ക്രൂഷ്ചേവ് ഉക്രെയിനിൽ നിന്നുള്ള ആളായിരുന്നു. വംശീയ സംഘർഷത്തിൻറ്റെ ഗുരുതരമായ ഭവിഷ്യത്തുകൾ കാണാൻ ഗോർബച്ചേവിന് സാധിച്ചില്ല എന്നത് ഒരു രാഷ്ട്രത്തിൻറ്റെ തലവന് സംഭവിച്ച വൻ വീഴ്ചയായിരുന്നു. എട്ടു റിപ്പബ്ലിക്കുകൾ അടങ്ങിയ ഒരു കോൺഫെഡറേഷന് വേണ്ടി ഗോർബച്ചേവ് അവസാന നാളുകളിൽ ശ്രമിച്ചിരുന്നു. യെൽസിൻറ്റെയും, റിപ്പബ്ലിക്കുകളിൽ ഉയർന്നു വന്ന നേതാക്കന്മാരുടെയും രാഷ്ട്രീയ അതിമോഹം അതിനു കടിഞ്ഞാണിട്ടു. ഇന്നും അധികം വികസിക്കാത്ത ടാജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, കിർഗിസ്ഥാൻ പോലുള്ള രാജ്യങ്ങൾക്കു റഷ്യയുമായി കൂടാനുള്ള ആഗ്രഹം ഉണ്ട്. പക്ഷെ അതൊരു ബാധ്യത ആകുമെന്നുള്ളതിനാൽ റഷ്യക്കാർക്ക് അവരെ വേണ്ടാ. ജോർജിയ, ഉക്രെയിൻ - പോലുള്ള വികസിത പ്രദേശങ്ങൾക്ക് അവരുടേതായ രീതിയിൽ മുന്നേറാനാണ് താൽപര്യം. സാറിസ്റ്റു രീതിയിൽ നിന്ന് വ്യത്യസ്തമായി പ്രാദേശിക വികാരങ്ങളെ മാനിക്കുന്ന റിപ്പബ്ലിക്കുകളുടെ ഒരു കോൺഫെഡറേഷൻ ആയിരുന്നു സോവിയറ്റ് യൂണിയന് പകരം വരേണ്ടിയിരുന്നത്.

സോവിയറ്റ്‌ യൂണിയൻറ്റെ പതനം കൊണ്ട് ലോകത്ത്‌ പ്രധാനമായി ഗുണമുണ്ടായത്‌ തീവ്രവാദ ഗ്രൂപ്പുകൾക്കും, വിധ്വംസക ശക്തികൾക്കും ആണ്. ആയുധ നിർമ്മാണത്തിലും, ശേഖരണത്തിലും, വിതരണത്തിലും അമേരിക്കയുടെ അടുത്തു വന്നിരുന്ന സോവിയറ്റ്‌ യൂണിയൻറ്റെ വിഘടനം സോവിയറ്റ്‌ റിപ്പബ്ലിക്കുകളിൽ അരാജകത്വത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു. കുറച്ചെങ്കിലും കാര്യങ്ങൾ തിരിച്ചു പിടിയ്ക്കാൻ സാധിച്ചത് വ്ളാഡിമിർ പുട്ടിനു മാത്രമാണ്. ആയുധ വ്യാപാരികൾക്ക് വമ്പൻ ആയുധ ശേഖരങ്ങൾ നിസാര വിലക്ക്‌ കരിഞ്ചന്തയിൽ തീവ്രവാദികൾക്ക്‌ മറിച്ച്‌ വിറ്റ്‌ ധനം സമ്പാദിക്കുവാൻ സോവിയറ്റ്‌ യൂണിയൻറ്റെ പതനത്തിന് ശേഷം കഴിഞ്ഞു. ആണവായുധങ്ങൾ അമേരിക്കയിൽ പോലും എത്തുന്ന രീതിയിലുള്ള പല ഹോളിവുഡ് ചിത്രങ്ങളുമുണ്ട്. റഷ്യൻ മാഫിയയുടെ നെത്ര്വത്തത്തിലുള്ള ആണവ കൈമാറ്റവും, കുറ്റ കൃത്യങ്ങളും പല ഹോളിവുഡ് ചിത്രങ്ങളുടേയും സ്ഥിരം പ്രമേയമായികഴിഞ്ഞു. ഈ ആണവായുധങ്ങളുടെ കൈമാറ്റങ്ങളെ പറ്റിയുള്ള സത്യാവസ്ഥ ആർക്കും കൃത്യമായി അറിയില്ല. സത്യാവസ്ഥ എന്തായാലും അത് അമേരിക്കയെ വല്ലാതെ പ്രശ്നത്തിലാക്കുകയും ചെയ്തു. കാരണം സോവിയറ്റ് യൂണിയനെ സ്നേഹിച്ചവരുടെ എക്കാലത്തെയും വലിയ ശത്രുവായി അമേരിക്ക മാറി. സോവിയറ്റ് വിഭജനത്തിനു പിന്നിൽ കളിച്ച അമേരിക്കക്കു തിരിച്ചടി കിട്ടുന്നത്‌ ഇങ്ങനെ ആണ്. ചുരുക്കം പറഞ്ഞാൽ ലോകത്തെ മുഴുവൻ അസ്ഥിരപ്പെടുത്തിയ ഒന്നായി സോവിയറ്റ് വിഭജനം മാറി.
(കടപ്പാട്: ഋഷി ദാസ് - ചരിത്രാന്വേഷികൾ - "സോവിയറ്റ് യൂണിയൻറ്റെ തകർച്ചയുടെ ഒരു ചെറു വിവരണം - 1985--1991")