സംഘ പരിവാറുകാരിൽ പലരുടെയും വിചാരം അവർ ഒരു 'സ്മാർട്ട് ഫോണുമായാണ്' ജനിച്ചു വീണതെന്നാണ്. രാജ്യം കഴിഞ്ഞ 70 വർഷങ്ങളിൽ നേരിട്ട അഗ്നി പരീക്ഷണങ്ങളെ കുറിച്ച് അവർക്ക് ഒരു രൂപവുമില്ല; അഥവാ അറിയാമെങ്കിൽ കൂടി അറിവില്ലായ്മ അഭിനയിക്കുകയാണ്. വർഗീസ് കുര്യൻ നേത്ര്വത്ത്വം കൊടുത്ത ധവള വിപ്ലവത്തിൽ നിന്ന് തുടങ്ങി എത്രയെത്ര തീഷ്ണമായ അനുഭവങ്ങളിൽ കൂടിയാണ് ഈ രാജ്യം കഴിഞ്ഞ 70 വർഷങ്ങളിൽ കടന്നു പോയതെന്ന് സംഘ പരിവാറുകാരിൽ പലരും കാണുന്നില്ല. ഇന്ത്യയിൽ ധവള വിപ്ലവം നെഹ്രുവിൻറ്റെ കാലത്താണ് ആരംഭിച്ചത്. നെഹ്‌റുവിൻറ്റെ തന്നെ പിന്തുണയോടെ വിക്രം സാരാഭായ് നേത്ര്വത്ത്വം കൊടുത്ത ഐ. എസ്. ആർ. ഒ.; മഹലനോബിസ് നേത്ര്വത്ത്വം കൊടുത്ത ആസൂത്രണ കമ്മീഷൻ - ഇവയൊക്കെ മികവിൻറ്റെ ഉദാഹരണങ്ങളാണ്. മറ്റ് പല വികസ്വര രാഷ്ട്രങ്ങളിലും ഇല്ലാത്ത ഒരു 'ഡേറ്റാ ബാങ്ക്' ഇന്ത്യയിൽ രൂപപ്പെടുത്തിയത് മഹലനോബിസിൻറ്റെ അശ്രാന്ത പരിശ്രമം മൂലമായിരുന്നു. ശാസ്ത്രജ്ഞനായ ഹോമി ഭാഭാ 'എനർജി സെക്റ്ററിൽ' ഈ രാജ്യത്തിന് വലിയ മുന്നേറ്റങ്ങൾ സമ്മാനിച്ചു. 1966-ൽ ഇന്ത്യയിൽ കടുത്ത ഭക്ഷ്യ ക്ഷാമം ഉണ്ടായി. പിന്നീട് അധികാരത്തിൽ വന്ന ഇന്ദിരാ ഗാന്ധിയുടെ കാലത്ത് ഹരിത വിപ്ലവത്തിലൂടെ ഭക്ഷ്യോൽപ്പാദനം കൂട്ടുക എന്നത് ഗവൺമെൻറ്റിൻറ്റെ മുഖ്യ അജണ്ടയാക്കി മാറ്റിയതും അത്തരം പ്രതിസന്ധികളെ മറികടക്കുക എന്ന ഉദ്ദേശ്യത്തിലായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ കാലത് ശാസ്ത്രജ്ഞനായ നോർമൻ ബെർലാഗിനെ കൂട്ട് പിടിച്ചാണ് അത് നടപ്പാക്കിയത്. മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം. എസ്. സ്വാമിനാഥനും മറ്റനേകം ശാസ്ത്രജ്ഞരും അവർക്ക് പിന്തുണ കൊടുത്ത രാഷ്ട്രീയ നേത്ര്വത്ത്വവും ഒക്കെയാണ് ഇവിടെ ഭക്ഷ്യോൽപ്പാദനം പതിന്മടങ്ങു വർധിപ്പിച്ചതും ഇൻഡ്യാക്കാരുടെ പട്ടിണി മാറ്റിയതും.
പിനീട് രാജീവ് ഗാന്ധി 'കംപ്യുട്ടറൈസേഷന്' ഇന്ത്യയിൽ തുടക്കമിട്ടു. സാം പിട്രോഡയുടെ നേത്ര്വത്ത്വ ത്തിൽ 'ടെലികോം റെവലൂഷന്' തുടക്കമിട്ടു. ആ സാം പിട്രോഡയുടെ നേത്ര്വത്ത്വ ത്തിലുള്ള 'ടെലികോം റെവലൂഷന്' രാജീവ് ഗാന്ധി പൂർണ പിന്തുണ കൊടുത്തു. ഇതൊക്കെയാണെങ്കിലും പ്രാഥമിക വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യം, ജനങ്ങൾക്കിടയിലുള്ള ഭക്ഷ്യ സുരക്ഷാ - ഇക്കാര്യങ്ങളിൽ നെഹ്രുവും, ഇന്ദിരാ ഗാന്ധിയും, രാജീവ് ഗാന്ധിയും ശ്രദ്ധ ചെലുത്തേണ്ടതായിരുന്നു. പക്ഷെ അതുണ്ടായില്ല. ഇക്കാര്യത്തിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നമുക്ക് വലിയ വീഴ്ച സംഭവിച്ചു.
മൻമോഹൻ സിങ് സർക്കാർ ആണ് ആ കാര്യങ്ങളിൽ ഒരു മാറ്റം കൊണ്ട് വന്നത്. ഒരു വശത്ത് സമ്പത് വ്യവസ്ഥയെ മുന്നോട്ടു നയിച്ചപ്പോൾ തന്നെ വിദ്യാഭ്യാസം, ആരോഗ്യം - ഇവയോക്കെ ഉൾക്കൊള്ളുന്ന 'സോഷ്യൽ സെക്റ്ററിൽ' ഡോക്റ്റർ മൻമോഹൻ സിങ് സർക്കാർ വലിയ ഇൻവെസ്റ്റ്മെൻറ്റ് നടത്തി. പക്ഷെ അഴിമതിയും കെടുകാര്യസ്ഥിതിയും മൂലം അത് പൂർണമായും ജനങ്ങളിൽ എത്തിയില്ല എന്ന് മാത്രം. 2014 -ൽ മൻമോഹൻ സിങ് സർക്കാരിനെ കുത്തുപാളയെടുപ്പിച്ചത് അന്തരാഷ്ട്ര മാർക്കറ്റിലുള്ള ക്രൂഡ് ഓയിലിൻറ്റെ വില കയറ്റമായിരുന്നു. തദനുസൃതമായി ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വില ഉയർന്നു; അവശ്യ സാധനങ്ങൾക്ക് വില വർധിച്ചു. മോഡി സർക്കാർ വന്നപ്പോൾ അന്തരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിൻറ്റെ വില ഗണ്യമായി താഴ്ന്നു. അടിക്കടി പെട്രോളിനും, പാചക വാതകത്തിനും വില വർധിപ്പിക്കേണ്ട സാഹചര്യം ഇല്ലാതെ ആയി. ഇങ്ങനെ നോക്കുമ്പോൾ മോഡി സർക്കാരിന് ഒരു സുവർണാവസരം ആണ് വീണു കിട്ടിയത്; എല്ലാ അർത്ഥത്തിലും അതൊരു 'ബംമ്ബർ ലോട്ടറി' ആയിരുന്നു. ശരിക്കും സമ്പത് വ്യവസ്ഥയിലും ഇന്ത്യയുടെ എല്ലാ മേഖലകളിലും ഒരു 'ക്വാൺഡം ജംപ്പ്' അതല്ലെങ്കിൽ ഒരു കുതിച്ചു ചാട്ടം വേണമെങ്കിൽ മോദിക്ക് നടത്താമായിരുന്നു. പക്ഷെ നോട്ട് നിരോധനം, ജി. എസ്. ടി. - മുതലായ സെൽഫ് ഗോളുകൾ അടിച്ച് ഒള്ളതും കൂടി മോഡി സർക്കാർ നഷ്ടപ്പെടുത്തി. നാലര വർഷം കൊണ്ട് മോഡി സർക്കാർ ഉള്ളതും കൂടി കുളമാക്കുകയാണ് ചെയ്തിരിക്കുന്നത്.