24 വർഷങ്ങൾക്ക് മുമ്പ് ഞാൻ ഡൽഹിയിൽ പഠിക്കാൻ വന്നപ്പോൾ എൻറ്റെ റൂം മേറ്റ് ബീഹാറിലെ ദർഭംഗയിൽ നിന്നുള്ള ഒരു ബ്രാഹ്മണൻ മിശ്ര ആയിരുന്നു. പുള്ളി എന്നോട് പറഞ്ഞത് 2 തവണ മാത്രമേ ബീഹാറിലെ അവരുടെ ഗ്രാമത്തിൽ മോഷ്ടാക്കൾ വന്നിട്ടുള്ളൂ എന്നും ആ രണ്ടു തവണയും ഗ്രാമീണർ അവരെ വളഞ്ഞിട്ടു പിടിച്ച് തല്ലി കൊന്നു എന്നുമാണ്. സാധാരണ ഒരു സംഭവം പറയുന്നത് പോലെയാണ് പുള്ളി എന്നോടിത് പറഞ്ഞത്. ഈ ആഴ്ചയാണ് പശ്ചിമ ബംഗാളിൽ പശു മോഷ്ടാക്കളായ രണ്ടു പേരെ ഗ്രാമീണർ തല്ലി കൊന്നത്. മോഷ്ടാക്കളെ തല്ലി കൊല്ലുന്നതൊക്കെ ഉത്തരേന്ത്യയിൽ നടക്കുന്ന സാധാരണ കാര്യങ്ങളാണ്. ജയ്പൂരിൽ സ്നേഹിച്ചു കല്യാണം കഴിച്ച രാജസ്ഥാനി പെൺകുട്ടിയായ മമതാ ചൗധരിയുടെ മുമ്പിൽ വെച്ച് മലയാളിയായ എൻജിനീയർ അമിത് നായരെ മമതയുടെ സഹോദരൻ വെടി വെച്ച് കൊലപ്പെടുത്തിയത് കേരളത്തിൽ വലിയ 'ഇഷ്യു' ആകും. പക്ഷെ ദേശീയ മാധ്യമങ്ങളിലോ, ഡൽഹിയിൽ നിന്നിറങ്ങുന്ന അനേകം പത്രങ്ങളിലോ ഈ വാർത്ത വരാതിരുന്നത് ദുരഭിമാന കൊലകൾ ഉത്തരേന്ത്യയിൽ സ്ഥിരം സംഭവമായതു കൊണ്ടാണ്. ദുർമന്ത്രവാദത്തിൻറ്റെ പേരിലും ഉത്തരേന്ത്യയിൽ ആളുകളെ കൊല്ലാറുണ്ട്. ഗ്രാമീണ രീതികൾക്ക് എതിരായിട്ടുള്ള കുടുംബങ്ങളിലെ സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കുന്ന കാട്ടു നീതിയും ഉത്തരേന്ത്യയിലെ വിദൂര ഗ്രാമങ്ങളിലുണ്ട്. 'ഫൂലൻ ദേവി' സിനിമ അത് കാണിക്കുന്നണ്ടല്ലോ.
ഇതൊക്കെ പറയുന്നത് ജുനൈദിൻറ്റെ കൊലപാതകത്തിൻറ്റെ പേരിൽ ഞാൻ പോസ്റ്റിട്ടപ്പോൾ പശുവിന്‍െറ പേരില്‍ ഒരാളെ വീട്ടില്‍ കയറി തല്ലിക്കൊല്ലുമെന്നോ, പശുവിനെ കൊണ്ടുപോകുന്ന വണ്ടി തടഞ്ഞ് ആളുകളെ തല്ലിക്കൊന്ന് കെട്ടിതൂക്കുമെന്നോ മൂന്നു കൊല്ലം മുന്‍പ് വരെ ഒരു ഇന്‍ഡ്യക്കാരന്‍ വിചാരിച്ചിരുന്നോ എന്ന് ചിലർ ചോദിച്ചത് കൊണ്ടാണ്. ബി. ജെ. പി. അധികാരത്തിൽ വന്നതുകൊണ്ടാണ് ഈ അക്രമങ്ങളൊക്കെ എന്ന് ചിലർക്ക് സ്ഥാപിക്കണം. മതങ്ങളെയും, വിശ്വാസങ്ങളെയും അധികാരത്തിൽ എത്താൻ വേണ്ടി ബി. ജെ. പി. -യും, സംഘ പരിവാറും ഉപയോഗിക്കുന്നതിനോട് എനിക്ക് ഒരിക്കലും യോജിക്കാൻ സാധിക്കുകയില്ല. ഇന്ത്യയെ പോലെ വൈവിധ്യവും, സങ്കീർണവുമായ ഒരു സാമൂഹ്യ വ്യവസ്ഥിതി ഉള്ള രാജ്യത്ത് മതങ്ങളെയും, വിശ്വാസങ്ങളെയും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിച്ചാൽ അത് ദൂര വ്യാപകങ്ങളായ പ്രത്യാഖ്യാതങ്ങൾ ഉണ്ടാക്കും എന്നത് കേവലമായ സാമാന്യ യുക്തി മാത്രമാണ്.
പക്ഷെ ഉത്തരേന്ത്യൻ സമൂഹങ്ങളിലെ 'വയലൻസ്' ബി. ജെ. പി. അധികാരത്തിൽ വന്നതുകൊണ്ടു മാത്രമല്ല എന്നതും കേവലമായ സാമാന്യ യുക്തി മാത്രമാണ്. ദുരഭിമാന കൊലകൾ തന്നെ നോക്കൂ. ഉത്തരേന്ത്യയിൽ ദുരഭിമാന കൊലകൾ സ്ഥിരം സംഭവമാണ്. ഗ്രാമങ്ങളിൽ ഇത്തരത്തിൽ കൊലകൾ നടന്നാൽ സാക്ഷി പറയാൻ ഗ്രാമങ്ങളിലുള്ള ആരും തയാറാവുകയില്ല. സ്ത്രീകൾ പോലും ഇത്തരം ദുരഭിമാന കൊലകൾക്ക് കൂട്ട് നിൽക്കും - കുടുംബത്തിൻറ്റെയും, വംശത്തിൻറ്റെയും, കുലത്തിൻറ്റെയും അഭിമാനം സംരക്ഷിക്കാൻ!!!! അവർക്ക് ഇത്തരം കാര്യങ്ങളിൽ പശ്ചാത്താപവുമില്ല. കോടതിയും, പോലീസും, ഭരണ വ്യവസ്ഥിതിയും മിക്കപ്പോഴും ഇത്തരം കൊലയാളികൾക്ക് കൂട്ട് നിൽക്കും. ഇത്തരം ദുരഭിമാന കൊലകളിൽ ശിക്ഷിക്കപ്പെട്ട കേസുകൾ വളരെ അപൂർവം.
ബി. ജെ. പി. അധികാരത്തിൽ വരുന്നതിനു മുൻപും പശുവിൻറ്റെ പേരില്‍ ഇഷ്ടം പോലെ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. പണ്ടും ഇഷ്ടം പോലെ കൊലപാതകങ്ങൾ പല രീതികളിലും ഉത്തരേന്ത്യൻ സമൂഹങ്ങളിൽ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ 24 മണിക്കൂർ ചാനലുകളും, ഫെയ്‌സ്ബുക്കും ഓൺലയിൻ പത്രങ്ങളുമില്ലായിരുന്നു. ഇൻറ്റെർനെറ്റ് സൗകര്യങ്ങൾ കാരണം വിദൂര ഗ്രാമ പ്രദേശങ്ങളിലും, ചെറു പട്ടണങ്ങളിലും നടക്കുന്ന കാര്യങ്ങളൊക്കെ അപ്പപ്പോൾ നമ്മൾ അറിയുന്നെന്നേ ഇപ്പോഴുള്ളൂ.
ഇവിടെ ശരിക്കും ഉയർന്നു വരേണ്ടത് 'വയലൻസിനെതിരെ' ജനങ്ങളുടെ പൊതു ബോധമാണ്; നിയമ വ്യവസ്ഥയോടുള്ള ആദരവാണ്. വിഭജനത്തിൻറ്റെ ഭാണ്ഡം ഇന്നും പേറുന്നവരാണ് ഉത്തരേന്ത്യൻ നഗരങ്ങളിലെ പലരും. ഞാൻ നേരത്തെ ജോലി ചെയ്ത ഓഫിസിൽ ഇന്നത്തെ പാക്കിസ്ഥാനിൽ നിന്ന് അഭയാർഥികളായി വന്ന ആളുകളുണ്ടായിരുന്നു. മുഹമ്മദാലി ജിന്നയെന്ന മത ഭ്രാന്തൻ കെട്ടഴിച്ചു വിട്ട ഭൂതത്തിൻറ്റെ കഥകൾ എന്നോടവർ പറഞ്ഞിട്ടുണ്ട്. സ്വന്തം കൺമുന്നിൽ കൊലപാതകവും, ബലാത്സംഗങ്ങളും കണ്ടവർ. സുഭിക്ഷമായ ജീവിതത്തിൽ നിന്ന് കടത്തിണ്ണയിൽ ഉറങ്ങേണ്ടി വന്ന കഥകൾ. 1947-ലെ വിഭജനം ദൂര വ്യാപകമായ പ്രത്യാഖ്യാതങ്ങൾ ഉണ്ടാക്കും എന്ന് ഇൻഡ്യാക്കാരെ ഓർമപെടുത്താൻ അന്ന് ഒരു ഗാന്ധി മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ.
മുസ്ലീങ്ങളെ രക്ഷിക്കാൻ മുഹമ്മദാലി ജിന്നയെന്ന മത ഭ്രാന്തൻ നടത്തിയ കസർത്തുകൾ മുസ്ലീങ്ങളെ കൂടുതൽ അപകടത്തിലേക്കേ നയിച്ചുള്ളൂ. ഇന്നും പാക്കിസ്ഥാൻ പരസ്യമായി ഇന്ത്യക്കെതിരെ ഭീകര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുമ്പോൾ അതിൻറ്റെ തിക്ത ഫലം അനുഭവിക്കേണ്ടി വരുന്നത് ഇതിലൊന്നും പങ്കാളികളല്ലാത്ത സാധാരണക്കാരായ ഇന്ത്യയിലെ മുസ്ലീങ്ങളാണ്. ഒരു കൂട്ടം തീവ്ര വാദികളും, ആ തീവ്ര വാദികളെ ഒളിഞ്ഞും, തെളിഞ്ഞും പിന്തുണയ്ക്കുന്നവരും ആണ് സമൂഹത്തിൽ വംശീയ വിദ്വേഷം നിറക്കുന്നത്. കസബിനെ പോലെയുള്ള ഭീകരർ വെറുതെ തോക്കുമായി വന്നു റെയിൽവേ സ്റ്റേഷനിലും, ആശുപത്രികളിലും, റെസ്റ്റോറൻറ്റിലും നിസഹായരായ സാധാരണക്കാരായ ആളുകളെ വെടി വെച്ചിടുമ്പോൾ അത് സൃഷ്ടിക്കുന്ന ഒരു ജന വികാരമുണ്ട്. അത് കാണാതെ ബി. ജെ. പി. -യേയും, സംഘ പരിവാറിനേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ബി. ജെ. പി. -യും, സംഘ പരിവാറും ഇത്തരം വികാരങ്ങൾ സമർത്ഥമായി മുതലാക്കുകയാണ്.
ഈ ഘട്ടത്തിൽ മനുഷ്യ സാഹോദര്യത്തിൻറ്റേ ശബ്ദങ്ങളാണ് കൂടുതൽ കൂടുതൽ ഉച്ചത്തിൽ ഉയരേണ്ടത്. അല്ലാതെ ഒരു തീവ്രവാദത്തിനു പരിഹാരമായി വേറൊരു തീവ്രവാദം കൊണ്ട് വരികയല്ല വേണ്ടത്. വിഭജനത്തിൻറ്റെ സമയത്ത് രാജ്യത്തെ ഗ്രസിച്ച വർഗീയതയ്ക്കെതിരെ ഡോക്റ്റർ അംബേദ്കർക്കോ, ഇടതു പക്ഷത്തിനോ ഒരു പരിഹാര മാർഗവും നിർദേശിക്കാനില്ലായിരുന്നു. മുസ്ലീങ്ങൾക്ക് പ്രത്യേക രാജ്യം എന്ന വാദം ആദ്യം അംഗീകരിച്ചവരായിരുന്നു ഡോക്റ്റർ അംബേദ്കറും, ഇ.എം.എസ്. നമ്പൂതിരിപ്പാടും. ഒരു മാനുഷിക ദുരന്തം ഉണ്ടാകുമ്പോൾ അതിൽ ഏറ്റവും സഹിക്കേണ്ടി വരുന്നത് മർദിത ജന വിഭാഗം ആയിരിക്കും എന്നുള്ള തിരിച്ചറിവ് അവർക്കില്ലാതെ പോയി. ഇന്നും വർഗീയതയ്ക്കെതിരെ ക്രിയാത്മകമായ നിലപാടെടുക്കാൻ ഗാന്ധിയെ പോലെ ഇടതു പക്ഷത്തിനോ, അംബേദ്കറിസ്റ്റുകൾക്കോ സാധിക്കുന്നില്ല.
വിഭജനത്തിൻറ്റെ സമയത്ത് പാക്കിസ്ഥാനിൽ എന്ത് സംഭവിച്ചാലും ഇന്ത്യ മത സൌഹാർദം പുലർതണമെന്നും, ഇന്ത്യയിൽ മുസ്ലീങ്ങൾ കൊല്ലപ്പെടരുതെന്നും നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി ശക്തമായ നിലപാടെടുത്തു. ഗാന്ധി അവസാനം ഹിന്ദു - മുസ്ലിം മത സൗഹാർദ്ദത്തിന് വേണ്ടി നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചപ്പോൾ അദ്ദേഹത്തിൻറ്റെ ജീവന് വേണ്ടി മോസ്ക്കുകളിൽ പോലും പ്രത്യേക പ്രാർത്ഥനകൾ നടന്നു. പാക്കിസ്ഥാനിൽ ഗാന്ധിജി കൊല്ലപ്പെട്ടതിന് ശേഷം ദുഃഖ സൂചകമായി സ്ത്രീകൾ വളകൾ പൊട്ടിച്ചു. ഇങ്ങനെ മത ന്യൂന പക്ഷങ്ങളുടെ വിശ്വാസം ആർജിക്കലാണ് ഇന്നും നമുക്ക് ആവശ്യം. ഒരു തീവ്രവാദത്തിനു പരിഹാരമായി മറ്റൊരു തീവ്രവാദം വന്നാൽ അത് എല്ലാ മനുഷ്യരെയും മതാന്ധരാക്കി മാറ്റും. മഹാത്മാ ഗാന്ധി കാണിച്ചു തന്ന ആ മത സൗഹാർദത്തിൻറ്റെ പാതയാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമുക്ക് ആവശ്യം.