ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസും, റോബോട്ടിക്ക് ടെക്‌നോളജിയും, 5G- യുമായി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ശാസ്ത്ര സാങ്കേതിക പുരോഗതി മുന്നേറുമ്പോൾ അതിനൊട്ടും ചേരാത്ത മൂല്യബോധമാണ് നമ്മുടെ സമൂഹത്തിലുള്ളതെന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. ഫ്രാൻസിസ് ക്ലാരിസ്റ്റൻ സഭാംഗമായ സിസ്റ്റർ ലൂസി കളപ്പുരക്കലിന് മദര്‍ സുപ്പീരിയല്‍ ആന്‍ ജോസ് 13 കുറ്റങ്ങള്‍ ചുമത്തി നോട്ടീസ് നൽകിയ വാർത്ത വായിച്ചപ്പോൾ തോന്നിയതാണിത്. നേരത്തേ ശബരിമല യുവതീ പ്രവേശനാ വിഷയത്തിലും ഇതു തന്നെ തോന്നിയിരുന്നു. സിസ്റ്റർ ലൂസി കളപ്പുരക്കലിന് നൽകിയ ചാർജ് ഷീറ്റിലെ കുറ്റങ്ങൾ വായിച്ചാൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പുരോഗതിയുടെ ഭാഗമായിട്ടുള്ളവർക്ക് ചിരി വരും. സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ മാധ്യമങ്ങളോട് സംസാരിച്ചു; പുസ്തകം പ്രസിദ്ധീകരിച്ചു; പുതിയ കാര്‍ വാങ്ങിച്ചു; അനുവാദമില്ലാതെ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി; ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു - ഇവയൊക്കെയാണ് സിസ്റ്റർക്ക് എതിരെ നിർത്തിയിട്ടുള്ള കൊടും കുറ്റ കൃത്യങ്ങൾ എന്നാണ് മാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചത്. പത്തോ ഇരുപതോ വർഷം സർവീസുള്ള ഒരു സ്‌കൂൾ ടീച്ചർ ഇന്നത്തെ കാലത്ത് ഒരു കാർ വാങ്ങിക്കുന്നത് ഒരു വലിയ കുറ്റ കൃത്യമാണോ എന്ന് സുബോധമുള്ളവർക്ക് ചോദിക്കാം. പക്ഷെ യാഥാസ്ഥിതികത്ത്വത്തിൻറ്റെ കനത്ത വേലിക്കെട്ടുകൾ തകർത്ത് ഇത്തരം ചോദ്യങ്ങളൊന്നും ഉയരത്തില്ലാ എന്നുള്ളതാണ് സങ്കടകരമായ കാര്യം.
10-15 വർഷം മുംബ് ഔട്ടർ ഡൽഹിയിൽ ഞാൻ താമസമാക്കിയപ്പോൾ അന്ന് ഗ്രാമ പ്രദേശമായ ഞങ്ങളുടെ ഫ്‌ളാറ്റ് ഏരിയയുടെ മുമ്പിൽ കൂടി നല്ല സ്റ്റയിലായി ജീപ്പോടിക്കുന്ന ഒരു സുന്ദരി കന്യാസ്ത്രീ ഉണ്ടായിരുന്നു. കക്ഷി മദാമ്മയായിരുന്നു. അതുകൊണ്ട് അധികം പുരികങ്ങളൊന്നും ഉയർന്നില്ല. കന്യാസ്ത്രീ മദാമ്മ അല്ലായിരുന്നുവെങ്കിൽ പലരും 'ഒബ്ജെക്ഷൻ' ഉയർത്തിയേനെ. ഏതോ സന്നദ്ധ സംഘടനയിൽ പ്രവർത്തിച്ചിരുന്ന ആ മദാമ്മ കന്യാസ്ത്രീ മിക്ക ദിവസങ്ങളിലും ഞാൻ ഓഫിസിലേക്ക് ഇറങ്ങുന്ന സമയത്താണ് ജീപ്പ് പറപ്പിച്ചു കൊണ്ട് ആ വഴി വന്നിരുന്നത്. സിസ്റ്റർ ലൂസി കളപ്പുരക്കൽ കാറോടിക്കുന്നതിനെതിരെ പലരും സംസാരിക്കുന്നത് വായിച്ചപ്പോൾ ഓർമ വന്നത് ആ സുന്ദരി മദാമ്മ കന്യാസ്ത്രീയേയാണ്. പല പാശ്ചാത്യ രാജ്യങ്ങളിലും ക്രിസ്ത്യൻ സഭ നടത്തുന്ന സ്‌കൂളുകളിലെ സ്‌കൂൾ ബസ് ഓടിക്കുന്നത് കന്യാസ്ത്രീകളാണ്. പള്ളികളിലെ 'ക്വയർ' നയിക്കുന്നതും കന്യാസ്ത്രീകൾ തന്നെ. ഇതൊക്കെ പ്രമേയമാക്കിയ എത്രയോ ഹോളിവുഡ് ചിത്രങ്ങൾ വന്നിരിക്കുന്നൂ!!! ഈയിടെ ഒരു മാരത്തണിൽ ഒരു ചെറുപ്പക്കാരി കന്യാസ്ത്രീ പങ്കെടുത്തിരുന്നു. നീളമുള്ള 'ഷോർട്ട്സിട്ട' ആ മദാമ്മ കന്യാസ്ത്രീ ഓടുന്ന ഫോട്ടോ പല പത്രങ്ങളിലും വന്നതാണ്. കേരളത്തിലായിരുന്നൂ ഇതു സംഭവിച്ചിരുന്നെങ്കിൽ എന്താകുമായിരിന്നൂ സ്ഥിതി??? ആലോചിക്കുവാൻ കൂടി വയ്യാ.
പഴയ വിപ്ലവകാരി സിന്ധു ജോയ് വിശുദ്ധ ഫ്രാൻസിസ് അസീസി ചാക്കുടുത്ത കാര്യം പറഞ്ഞു സിസ്റ്റർ ലൂസി കളപ്പുരക്കലിനെ ഫ്രാൻസിസ് ക്ലാരിസ്റ്റൻ സഭയുടെ മൂല്യങ്ങൾ ഓർമപ്പെടുത്തുന്ന ലേഖനം കണ്ടിരുന്നു. സിസ്റ്റർ ലൂസി കളപ്പുരക്കലിനോട് മാത്രം ചാക്കുടുക്കാൻ പറയുന്ന സിന്ധു ജോയിയുടെ വിപ്ലവ വീര്യം മനസിലാകുന്നില്ല. മേഴ്‌സിഡസ് ബെൻസിലും, ലക്ഷ്വറി കാറുകളിലും സഞ്ചരിക്കുന്ന എത്രയോ പുരുഷ വൈദികരുണ്ട്. അവരോടൊക്കെ ചാക്കുടുക്കാൻ എന്താണ് പഴയ വിപ്ലവകാരിയായ സിന്ധു ജോയ് പറയാത്തത്??? കാറും, ജീപ്പും ഉള്ള എത്രയോ പുരുഷ വൈദികരുണ്ട്? ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന; മാധ്യമങ്ങളോട് സംസാരിക്കുന്ന എത്രയോ പുരുഷ വൈദികരുണ്ട്? അവർക്കൊന്നും ബാധകമല്ലാത്ത കാനോനിക നിയമങ്ങൾ സിസ്റ്റർ ലൂസി കളപ്പുരക്കലിന് മാത്രം എങ്ങനെ ബാധകമാകും??? പാൻറ്റും ഷർട്ടും ഇടുന്ന എത്രയോ പുരുഷ വൈദികരുണ്ട്? അപ്പോൾ സിസ്റ്റർ ലൂസി കളപ്പുരക്കൽ ചുരിദാര്‍ ഇട്ടുകൊണ്ടുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത് എങ്ങനെ കുറ്റകരമാകും???
ഇത് ക്രിസ്തീയ സഭയുടെ മാത്രം പ്രശ്നമല്ലാ; നമ്മുടെ സമൂഹത്തിൽ നടമാടുന്ന യാഥാസ്ഥിതികത്ത്വത്തിൻറ്റേയും, ആൺകോയ്മയുടേയും കൂടി പ്രശ്നമാണ്. പണ്ട് 'ജ്ഞാനേശ്വരി' എഴുതിയ ജ്ഞാനേശ്വറിനെ കുറിച്ചുള്ള മറാത്തി ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രം കണ്ടത് ഓർമ വരുന്നൂ. ജ്ഞാനേശ്വറിൻറ്റെ മാതാപിതാക്കൾ സന്യാസത്തിന് പോയി അത് സാധിക്കാതെ തിരിച്ചു വന്നവരായിരുന്നു. മഹാരാഷ്ട്രയിലെ യാഥാസ്ഥിതിക ബ്രാഹ്മണ സമൂഹം അതുകൊണ്ടു തന്നെ അവർക്ക് 'ഭ്രഷ്ട്' കൽപ്പിച്ചു. സമൂഹത്തിൻറ്റെ ഒറ്റപ്പെടുത്തൽ സഹിക്കാൻ വയ്യാതായപ്പോൾ ജ്ഞാനേശ്വറിൻറ്റെ മാതാപിതാക്കൾ കുളത്തിൽ ചാടി ആത്മഹത്യ ചെയ്യുന്നതായിട്ടാണ് മറാത്തി ചിത്രം കാണിക്കുന്നത്. കുറച്ചു നാൾ മുംബ് വായിച്ച അവധൂത നാദാനന്ദ എഴുതിയ അദ്ദേഹത്തിൻറ്റെ ആത്മകഥയുടെ ഒന്നാം ഭാഗമായ 'വിധിക്കപ്പെട്ടവൻറ്റെ ചിത' - യിലും സന്യാസത്തിന് ഇറങ്ങി തിരിക്കുമ്പോൾ തൻറ്റെ നബൂതിരി ഇല്ലത്തിൻറ്റെ വാതിലുകൾ കൊട്ടിയടക്കുന്ന രംഗമുണ്ട്. ജ്ഞാനേശ്വറിൻറ്റെ മാതാപിതാക്കൾ ചെയ്തത് പോലെ തിരിച്ചു വന്നാൽ സ്വാഗതമില്ല എന്നാണ് ആ വാതിലുകൾ കൊട്ടിയടക്കുന്നതിൻറ്റെ അർധം. ഇതുപോലെ നമ്മുടെ സമൂഹത്തിൽ നടമാടുന്ന യാഥാസ്ഥിതികത്ത്വം തന്നെയാണ് ശബരിമല യുവതീ പ്രവേശനാ വിഷയത്തിലും പ്രതിഫലിച്ചത്. പിന്നീട് ചിലരൊക്കെ സർവേ നടത്തിയപ്പോൾ പല വീടുകളിലും 'ആർത്തവ ശുദ്ധി' കണിശമായി പാലിക്കുന്നത് കണ്ടു. ചാണക വെള്ളം തളിക്കുന്നത് കൊണ്ടും, 'ആർത്തവ ശുദ്ധി' കണിശമായി പാലിക്കുന്നത് കൊണ്ടും "അനർധങ്ങളൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല" എന്നാണ് ഇതിന് വിശദീകരണമായി പല സ്ത്രീകളും പറഞ്ഞത്. ഇങ്ങനെ 'ആർത്തവ ശുദ്ധി' പാലിച്ചില്ലെങ്കിൽ ദൈവം 'അനർധങ്ങൾ വരുത്തും' എന്ന് ഉറച്ചു വിശ്വസിക്കുന്നവരോട് എന്തു പറയാനാണ്??? ദൈവത്തിന് നമ്മുടെ സ്ത്രീകളെല്ലാം 'ആർത്തവ ശുദ്ധി' കണിശമായി പാലിക്കുന്നുണ്ടോ എന്ന് ഉളിഞ്ഞു നോക്കുന്നതാണ് പണി എന്നാണ് ഇക്കൂട്ടർ ഉറച്ചു വിശ്വസിക്കുന്നത്!!! എന്തായാലും ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസിൻറ്റേയും, റോബോട്ടിക്ക് ടെക്‌നോളജിയുടേയും, 5G- യുടേയും രീതികൾ പിന്തുടരുന്ന വികസിത രാജ്യങ്ങളിലെ കുടുംബങ്ങളിൽ ദൈവം 'അനർധങ്ങൾ' വരുത്താത്തത് മഹാഭാഗ്യം!!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ