ഇതെഴുതുന്ന ആൾക്ക് ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാർ അവതരിപ്പിക്കുന്ന 'കവർ സ്റ്റോറി' പരിപാടിയോട് വലിയ മതിപ്പൊന്നും ഇല്ല. സിന്ധു സൂര്യകുമാർ ആഗോള വൽക്കരണം, കമ്പോള വൽക്കരണം, കോർപറേറ്റിസം എന്നൊക്കെ 'കവർ സ്റ്റോറി'-യിലൂടെ സ്ഥിരം പറയുമ്പോൾ അത് പഴയ എസ്. എഫ്. ഐ. ട്രെയിനിങ് ആണെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാം. സിന്ധു സൂര്യകുമാർ മാത്രമല്ല; മലയാളത്തിലെ മിക്ക മാധ്യമ പ്രവർത്തകരും ഇരുപത്തൊന്നാം നൂണ്ടിലേക്കു കാലു കുത്തിയിട്ടില്ല എന്നത് ഇവരുടെ പ്രകടനങ്ങളിൽ നിന്ന് വിലയിരുത്താം. പക്ഷെ കാര്യം ഇതൊക്കെയാണെങ്കിലും സിന്ധു സൂര്യകുമാർ ബി.ജെ.പി.-യെ പിടിച്ചുലക്കിയ മെഡിക്കൽ കോഴ വിവാദം അവതരിപ്പിച്ചത് തികഞ്ഞ 'പ്രൊഫെഷണൽ ടച്ചോടു' കൂടിയായിരുന്നു എന്ന് നിസംശയം പറയാം. ബി.ജെ.പി.-യുടെ തന്നെ അന്വേഷണ റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ, പരാതി ഉന്നയിച്ച ആളുമായുള്ള അഭിമുഖം - ഇങ്ങനെ അവശ്യം വേണ്ട കാര്യങ്ങളെല്ലാം വളരെ വിശദമായി തികച്ചും 'കൺവിൻസിങ്ങായി' ആ 'കവർ സ്റ്റോറി' പരിപാടിയിൽ കൊടുത്തിരുന്നു.
ആ 'കവർ സ്റ്റോറി' പരിപാടി അതുകൊണ്ടു തന്നെ കൊള്ളേണ്ടിടത്തു കൊണ്ടു എന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന റിപ്പോർട്ടുകൾ. കേരളത്തിലെ ബി.ജെ.പി.-യുടെ വളർച്ചയക്ക് വിഘാതമായ നേതാക്കൾ ഉണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിച്ച് പുറത്താക്കണമെന്ന നിലപാടാണ് കേന്ദ്ര നെത്ര്വത്ത്വത്തിന് ഉള്ളത് എന്ന് ചില നേതാക്കൾ പറയുന്നതായിട്ടാണ് റിപ്പോർട്ടുകൾ. ഇതിൻറ്റെ ഭാഗമായാണ് വി. വി. രാജേഷിനെ ബി.ജെ.പി.-യുടെ ചുമതലകളിൽ നിന്ന് നീക്കിയത്. വി.വി. രാജേഷ് വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിലെ സിന്ധു സൂര്യകുമാന് നൽകിയതിൻറ്റെ തെളിവുകൾ അമിത്ഷായ്ക്ക് ലഭിച്ചതിനാലാണ് നടപടിയെന്നാണ് ബി.ജെ.പി. സോഴ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരം എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബി.ജെ.പി.-യെ പിടിച്ചുലക്കിയ വിവാദമായിരുന്നു മെഡിക്കൽ കോഴ. വർക്കല എസ്. ആർ. കോളേജിലെ അനുമതിയുമായി ബന്ധപ്പെട്ട അഴിമതി കഥ കേരളത്തിലെ മാധ്യമങ്ങൾ ആഘോഷിക്കുകയും ചെയ്തു. ഇപ്പോൾ ഇതിന് സമാനമായ മറ്റൊരു അഴിമതിയാണ് ജൻ ഔഷധിയുടെ ഇടപാടിലും നടക്കുന്നത്. അതും മലയാളത്തിലെ മാധ്യമങ്ങൾ ആഘോഷിക്കുമോയെന്ന് കാത്തിരുന്നു കാണാം. കുറഞ്ഞ ചെലവിൽ പാവപ്പെട്ട രോഗികൾക്ക് ജീവൻ രക്ഷ മരുന്നുകൾ ഉൾപ്പടെയുള്ളവ എത്തിക്കുകയെന്ന മഹത്തായ ലക്ഷ്യമിട്ടാണ് ജൻ ഔഷധി പദ്ധതി വിപുലപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയത്. അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് അയ്യായിരത്തോളം ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കാനായിരുന്നു ലക്ഷ്യം.
ജൻ ഔഷധി പദ്ധതിയുടെ മറവിൽ വൻ അഴിമതി നടക്കുന്നുണ്ടെന്ന് ഇപ്പോൾ മലയാളത്തിലെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. കള്ളനോട്ടടി, ഹവാല, കോഴ മേടിക്കൽ പരിപാടി - ഇങ്ങനെ കേരളത്തിലെ ബി.ജെ.പി.-യുടെ മൊത്തം ഇമേജ് പോകുന്ന പല വാർത്തകളും ആണ് ഈയിടെ പുറത്തു വരുന്നത്. എന്തായാലും കോഴ വിവാദങ്ങൾ പ്രതിസന്ധിയിലാക്കുന്നത് മാരാർജി ഭവനെന്ന ആസ്ഥാന മന്ദിര സ്വപ്‌നമാണ്. തിരുവനന്തപുരത്ത് ബി.ജെ.പി. ആസ്ഥാന മന്ദിരത്തിന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ വന്ന് തറക്കില്ലിട്ടിട്ട് പോയിട്ട് രണ്ടു മാസം കഴിയുന്നു. 15 കോടി നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്ന മന്ദിരത്തിൻറ്റെ പണി എന്നു തുടങ്ങുമെന്ന് പറയാനാകാതെ കുഴയുകയാണ് സംസ്ഥാന നേതൃത്വം. ഇപ്പോഴത്തെ സാഹചര്യത്തിൽ കെട്ടിട നിർമ്മാണ ഫണ്ട് പൊതു ജനങ്ങളിൽ നിന്നും പിരിക്കാൻ കഴിയാത്ത അവസ്ഥയാണ്. നേരത്തെ സംസ്ഥാനത്തെ പല പ്രമുഖരെയും വ്യവസായികളെയും പാർട്ടി അദ്ധ്യക്ഷനും ചില മുതിർന്ന നേതാക്കളും നേരിട്ടു വിളിച്ച് സഹായം അഭ്യർത്ഥിച്ചിരുന്നെങ്കിലും അവരുടെ മുന്നിൽ പോലും ഇപ്പോൾ പോകാനാകാത്ത സ്ഥിതിയാണ്എന്നും റിപ്പോർട്ടുകൾ ഉണ്ട്. വ്യാജ രസീത് പിരിവ് മാധ്യമങ്ങൾ വാർത്തയാക്കിയ സാഹചര്യത്തിൽ ഫണ്ടിനായി പൊതു ജനങ്ങളെ സമീപിച്ചാൽ തെറിയഭിഷേകം ഉറപ്പാണ്.
കേരളത്തിൽ മാത്രമല്ല ബി.ജെ.പി. ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിൽ നിന്നും കൊടിയ അഴിമതിയുടെ കഥകൾ വരുന്നുണ്ട്. പല സി. എ. ജി. റിപ്പോർട്ടുകളിലും രൂക്ഷമായ പരാമർശങ്ങളും, വിമർശനങ്ങളും ബി.ജെ.പി. സർക്കാരുകൾക്കെതിരെ ഉണ്ട്. അത് കൊണ്ടാവണം ആദ്യമേ തന്നെ അരുൺ ജെയ്റ്റിലി സി. എ. ജി. മിതത്ത്വം പാലിക്കണം എന്ന് ഓർമപ്പെടുത്തിയത്!!! ദേശ സ്നേഹത്തിൻറ്റെ പേരും പറഞ്ഞു നടന്നിട്ട് ധീര ജവാന്മാരുടെ മൃതദേഹം കൊണ്ട് പോകാനുള്ള ശവപ്പെട്ടിയിൽ വരെ അഴിമതി നടത്തിയ ആളുകൾ വരെ ബി.ജെപി.-യിൽ ഉണ്ട്. അതിനെ കുറിച്ചുള്ള ഒരു റിപ്പോർട്ടിൻറ്റെ പ്രസക്ത ഭാഗങ്ങൾ നോക്കൂ: "After the Kargil war that took place in 1999 between India and Pakistan in the Kargil sector of India, there were allegations of corruption in the purchase of coffins by the then BJP-led Government Of India. The government had incurred a heavy loss of 1,87,000 dollars in the entire transaction. Comptroller and Auditor General of India's report had found several fraud in the transaction of coffins. The caskets were purchased from Buitron and Baiza, a company based in United States Of America rendering funeral services. The then ruling government National Democratic Alliance had purchased 500 caskets worth $2500 each which was presumed to be thirteen times the original amount."
കേരളത്തിലെ ബി.ജെ.പി.-യുടെ തന്നെ അന്വേഷണ റിപ്പോർട്ട് മെഡിക്കൽ കൗൺസിലുമായി ബന്ധപ്പെട്ട കോഴ സ്ഥിതീകരിച്ചെങ്കിലും നമ്മുടെ മിക്ക ഇംഗ്ളീഷ് പത്രങ്ങളും, ചാനലുകളും ഇങ്ങനെയൊരു വാർത്ത കണ്ട ലക്ഷണമേ കാണിച്ചില്ല. ഉത്തരേന്ത്യൻ വാർത്താ മാധ്യമങ്ങൾ മിക്കതും ബി.ജെ.പി.-യുടെയും, കേന്ദ്ര സർക്കാരിൻറ്റെയും ഏറാന്മൂളികൾ ആണെന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം? മുൻ ഗുജറാത്ത് വനിതാ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട പല ഭൂമി ഇടപാടുകളും പുറത്തു വന്നതുമാണ്. പക്ഷെ ഇതൊന്നും ആയുധമാക്കാൻ ഇന്ന് പ്രതിപക്ഷമില്ല. വ്യാപം അഴിമതി കേസിൽ നീളുന്ന കൊല പാതകങ്ങൾ പോലൊരു സംഭവം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. 75 ലക്ഷം ഉദ്യോഗാർഥികളെ കബളിപ്പിക്കുകയും 60 ഓളം പേരുടെ ദുരൂഹ മരണത്തിന് വഴിവെക്കുകയും ചെയ്ത വ്യാപം കുംഭകോണം അപസർപ്പക കഥകളെ പോലും വെല്ലുന്ന ഒന്നാണ്. ഇതും കൂടാതെയാണ് കള്ളപണത്തിൻറ്റെ ആശാനായ ലളിത് മോടിയുമായുള്ള ബന്ധം. മുഖ്യമന്ത്രിമാരായ വസുന്ധര രാജെ സിന്ധ്യ (രാജസ്ഥാൻ), ശിവരാജ് സിംഗ് ചൗഹാൻ (മധ്യപ്രദേശ്), രമൺ സിംഗ് (ചത്തീസ്ഗഡ്), മുൻ ഗുജറാത്ത് മുഖ്യ മന്ത്രി - തുടങ്ങിയവർ വലിയ അഴിമതി ആരോപണങ്ങൾ ആണ് നേരിട്ടത്. ഛത്തീസ്ഗഡിലെ രമൺ സിംഗ് അരി മില്ലുടകളിൽ നിന്നും സിവിൽ സപ്ലൈസ് കോർപ്പറേഷന് കൈക്കൂലിയായി നൂറുകണക്കിന് കോടി രൂപ പിരിച്ചത്മായി ബന്ധപ്പെട്ടായിരുന്നു കോഴ വിവാദം. നേരത്തേ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ കോൺഗ്രസിനെതിരെ വാളോങ്ങിയ ബി.ജെ.പി. പിന്നീട് ശരിക്കും വെട്ടിലായി. സോണിയ ഗാന്ധിയേയും, കുടുംബത്തെയും കേസിൻറ്റെ വരുതിയിൽ നിർത്താമെന്ന വിചാരിച്ചിരുന്ന BJP - കാർക്കും, സന്ഖ പരിവാറുകാർക്കും ചത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ രമൺ സിങ്ങിനും മകനും പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ മുതിർന്ന അഭിഭാഷകനും സ്വരാജ് അഭിയാൻ നേതാവുമായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ചേർന്ന് പുറത്തു വിട്ടപ്പോൾ മുതൽ ഒന്നും മിണ്ടാനില്ല. മൻമോഹൻ സിംഗിനെ എന്തൊക്കെ കുറ്റം പറഞ്ഞാലും മൻമോഹൻ സിങ്ങ് അഴിമതി ആരോപിതരായ പല മന്ത്രിമാരോടും രാജി വെയ്ക്കുവാൻ പറഞ്ഞു. രാജയും, ടെലികോം സെക്രട്ടറിയും ജെയിലിൽ പോയി. നമ്മുടെ ശശി തരൂർ പോലും വെറും ആരോപണത്തിൻറ്റെ പേരിൽ പോലും രാജി വെച്ചു.
കേരളത്തിൽ ബി.ജെ.പി.-യ്ക്ക് ഭരണം കിട്ടാഞ്ഞിട്ട് ഇതാണ് അവസ്ഥ. ഇനി ഇവർക്കൊക്കെ ഭരണം കൂടി കിട്ടിയാലോ? ഇതുവരെയുള്ള ഇവരുടെ പ്രകടനം കണ്ടിട്ട് ഇവർ മൊത്തം ഉടായിപ്പ് ടീമാണന്നാണ് തോന്നുന്നത്. എന്തായാലും മൊത്തത്തിലുള്ള ഹിന്ദുക്കളുടെ പേര് പറഞ്ഞും, സർവോതുൻമുഖമായ അവരുടെ നന്മയ്ക്കും, വികസനത്തിനും വേണ്ടിയും ആണല്ലോ ഈ കോഴകളെല്ലാം വാങ്ങിക്കുന്നത് എന്നോർക്കുമ്പോൾ ചിരിക്കണോ അതോ കരയണോ എന്ന സന്നിഗ്ധാവസ്ഥയിലാണ് പാവം ഹിന്ദുവിൻറ്റെ കാര്യം. പിന്നെ ഹിന്ദു കോസ്മോളജി അനുസരിച്ചു തന്നെ ഇത് കലികാലമാണല്ലോ എന്നോർത്ത് ആശ്വസിക്കാം. കലികാലത്തിൽ സത്യത്തിനും, ധർമ്മത്തിനും ഒരു പ്രസക്തിയും ഇല്ലെന്നാണല്ലോ പണ്ടേ എഴുതി വെച്ചിരിക്കുന്നത്!!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ