രാജ്യം നാളെ എഴുപതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ഈ ആഘോഷങ്ങളുടെ മൊത്തം ശോഭ കെടുത്തുന്നതായിപ്പോയി ഉത്തർ പ്രദേശിലെ ഗോരഖ്പൂറിൽ നിന്നുള്ള ശിശുമരണത്തെ കുറിച്ചുള്ള വാർത്തകൾ എന്ന് നിഷ്പക്ഷമതികൾക്ക് സമ്മതിക്കാതെ വയ്യാ. ഇതെഴുമ്പോൾ മരണം 72 കവിഞ്ഞു. ഇനിയും മരണനിരക്ക് കൂടാനാണ് സാധ്യത. അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണ് ഉത്തർ പ്രദേശിലെ ഗോരഖ്പൂറിൽ നടന്നത്. ഈ സംഭവത്തിന് ഉത്തരവാദികളായ കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടുകയും വേണം. പക്ഷെ ഇതു വല്ലതും നടക്കുമോ? ഈ സംഭവത്തിൽ പ്രതികരിക്കുന്ന മിക്കവർക്കും രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്. രാഷ്ട്രീയ ലക്ഷ്യങ്ങൾ മാറ്റി നിർത്തി രാജ്യം എഴുപതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ എന്തുകൊണ്ട് പൊതുജനാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷ, ഇൻഫ്രാസ്ട്രക്ചർ വികസനങ്ങൾ - ഇവ ഈ രാജ്യത്തിൻറ്റെ പല പ്രദേശങ്ങളിലും നടക്കുന്നില്ല എന്നതിനെ കുറിച്ച് ഗൗരവ പൂർണവും, ആരോഗ്യകരവും ആയ ചർച്ചകൾ ആണ് നടക്കേണ്ടത്. ഒപ്പം ഇതൊക്കെ പരിഹരിക്കുവാനുള്ള ക്രിയാത്മകമായ നിർദേശങ്ങളും കൂടി വരേണ്ടതുണ്ട്.
ഉത്തർ പ്രദേശിലെ ഉധം സിങ് നഗർ, ബാഗ്പെട്ട്, വാരാണസി, ഹരിദ്വാർ, ഫരീദാവാദ്, ദാദ്രി - ഇവിടെയൊക്കെ പലവട്ടം സന്ദർശിച്ചിട്ടുള്ള വ്യക്തിയെന്ന നിലയിൽ ഉത്തർ പ്രദേശിലെ ഗോരഖ്പൂറിൽ നിന്നുള്ള ശിശുമരണത്തെ കുറിച്ചുള്ള വാർത്തകൾ എന്നിൽ വലിയ ചലനമൊന്നും സൃഷ്ടിച്ചില്ല എന്ന് പറയുന്നതാണ് യാഥാർഥ്യം. ഇതിപ്പോൾ പറയുന്നത് വളരെ ക്രൂരമാണെന്ന് അറിയാഞ്ഞിട്ടല്ല ഇതു പറയുന്നത്. പക്ഷെ പച്ചയായ യാഥാർഥ്യം നാം ചിലപ്പോഴൊക്കെ അംഗീകരിക്കണം. കുറെ നാൾ മുമ്പ് മലയാള നടൻ സുരാജ് വെഞ്ഞാറമ്മൂട് മിമിക്രി പരിപാടിയുടെ ഭാഗമായി ഉത്തർ പ്രദേശിൽ പര്യടനം നടത്തിയതും അലഹബാദിനടുത്തുവെച്ചു വാഹനം അപകടത്തിലായി അലഹബാദ് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തതിനെ കുറിച്ചും എഴുതി. ഡോക്ടർമാരുടെ പരിചരണകുറവ് മൂലം കൂട്ടത്തിലൊരാളുടെ കാൽ മുറിച്ചു മാറ്റേണ്ടതായി വന്നു. സുരാജ് വെഞ്ഞാറമ്മൂടിനും ഭയമുണ്ടായിരുന്നു - തൻറ്റെ കാലും പോകുമോ എന്ന കാര്യത്തിൽ. ഡോക്ടർമാരോട് സംവദിക്കാനാണെങ്കിൽ ഹിന്ദിയും, ഇംഗ്ളീഷും അറിയാത്തതു കൊണ്ട് ഒരു രക്ഷയുമില്ല. അവസാനം ഡോക്ടർമാരെ കാണുമ്പോൾ തന്നെ "മേരാ കാൽ" എന്നലറി വിളിച്ച് കരയാൻ തുടങ്ങി. അവസാനം അലഹബാദ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് കാര്യം മനസിലായി. ഡോക്ടർമാർക്ക് കാര്യം മനസിലായത് കൊണ്ടാണോ, ദൈവ കൃപയാണോ എന്നറിയില്ല - അവസാനം സുരാജ് വെഞ്ഞാറമ്മൂടിന് കാലു പോകാതെ നാട്ടിൽ തിരിച്ചെത്തുവാൻ സാധിച്ചു!!!!
അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാത്ത ഉത്തർ പ്രദേശിലെ പോലെയുള്ള സംസ്ഥാനങ്ങളിലെ തീർത്തും ശോചനീയമായ പൊതുജനാരോഗ്യ പ്രശ്നമാണ് സുരാജ് വെഞ്ഞാറമ്മൂടിൻറ്റെ അനുഭവ കഥയിലൂടെ വെളിപ്പെടുന്നത്. കുറെ നാൾ മുമ്പ് ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യുട്ടിലെ മുൻ ഡയറക്ടർ ഡോക്ടർ വല്യത്താനുമായി ദീർഘമായ ഒരു ടെലിവിഷൻ ഇൻറ്റെർവ്യൂ സംപ്രേക്ഷണം ചെയ്തിരുന്നു. അപ്പോൾ ഡോക്ടർ വല്യത്താൻ പറഞ്ഞത് ആഫ്രിക്കൻ രാജ്യങ്ങളിൽ വരെ ഇന്ത്യയേക്കാൾ മെച്ചപ്പെട്ട ആരോഗ്യ സൂരക്ഷാ പദ്ധതികൾ ഉണ്ടെന്നാണ്!!! നമ്മുടെ കർഷക ആത്മഹത്യകളുടെ ഒരു പ്രധാന കാരണം ആരോഗ്യ സൂരക്ഷാ പദ്ധതികൾ ഇല്ലാത്തതു കൊണ്ടെന്നാണ് എന്നും ഡോക്ടർ വല്യത്താൻ പറഞ്ഞു. രോഗം വരുമ്പോൾ ചികിത്സിക്കാൻ കർഷകർ ഭൂമി പണയപ്പെടുത്തി വായ്പയെടുക്കും. പിന്നീടവർക്കു പണം തിരിച്ചടയ്ക്കാൻ മാർഗമില്ല. കർഷക ആത്മഹത്യകൾ ഇന്ത്യയിൽ പെരുകാൻ മറ്റെന്തു കാരണം വേണം?
സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനിതനായ പ്രൊഫെസ്സർ അമർത്യ സെൻ പറയുന്നത് ബംഗ്ളാദേശ് പോലും മാനുഷ്യക വിഭവ ശേഷിയുടെ കാര്യത്തിൽ ഇന്ത്യയേക്കാൾ പുരോഗമനം നേടി എന്നാണ്. 2014 - ൽ ഇന്ത്യയുടെ GDP - ൽ നിന്ന് ആരോഗ്യ രംഗത്തിന് കിട്ടിയിരിക്കുന്ന തുക കേവലം 1.4 ശതമാനം മാത്രമാണ്. അതേസമയം യൂറോപ്യൻ വെൽഫെയർ സ്റ്റെയ്റ്റുകളിൽ മുമ്പിൽ നിൽക്കുന്നത് സ്കാൻഡിനേവിയൻ രാഷ്ട്രങ്ങളിലെ കണക്കുകൾ വ്യത്യസ്തങ്ങളാണ്. തൊട്ടിൽ തൊട്ടു ശ്മശാനം വരെ പൗരൻറ്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് സുരക്ഷ ഒരുക്കുന്ന ഈ ക്ഷേമ രാഷ്ട്രങ്ങളിൽ ഒന്നായ ഡെന്മാർക്കിൽ 2014 - ൽ ആരോഗ്യ രംഗത്തിന് GDP - ൽ നിന്ന് കിട്ടിയിരിക്കുന്ന തുക 9.2 ശതമാനം ആണ്. സ്വീഡന് 10 ശതമാനവും. നമ്മുടെ പൊതുജനാരോഗ്യ രംഗം ശോചനീയമാകുവാൻ മറ്റെന്തു വേണം? സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോക്ടർ രാകേഷ് മോഹൻ പൊതുജനാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം - ഇവയെ മാറി മാറി വരുന്ന സർക്കാരുകൾ അവഗണിച്ചതിനെ 'ക്രിമിനൽ നെഗ്ളെക്റ്റ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതെഴുതുന്ന ആൾക്കും അത് തന്നെയാണ് തോന്നുന്നത്. സാമ്പത്തിക രംഗത്തെ ഈ അവഗണന കൂടാതെയാണ് നമ്മുടെ എല്ലാ മേഖലകളിലും കണ്ടു വരുന്ന കൊടിയ അഴിമതി കൂടി പ്രശ്നങ്ങൾക്ക് ആക്കം കൂട്ടുന്നത്. ഗോരഖ്പൂറിലെ ശിശുമരണം തന്നെ ഓക്സിജൻ സിലിണ്ടർ സപ്ളൈ നടത്തുന്ന കോൺട്രാക്റ്ററെ മാറ്റിയത് കൊണ്ടാണെന്നാണ് ചില റിപ്പോർട്ടുകൾ. സാധാരണ മാറി മാറി വരുന്ന സർക്കാരുകൾ ഇങ്ങനെ സപ്ളൈയർമാരെ മാറ്റുന്നത് തന്നെ കോഴ വാങ്ങിക്കുന്നതിനുള്ള സാധ്യതകൾ ആരായുന്നതിനാണെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്?
സത്യത്തിൽ നമ്മുടെ വികസന രംഗത്ത് നമുക്കെവിടെയാണ് പാളിച്ചകൾ സംഭവിച്ചത്? 1947-ലെ വിഭജനത്തെ തുടർന്ന് ഒരു കോടിയിലേറെ അഭയാർഥികളെ സമാധാനമായി പുനരധിവസിപ്പിച്ച സർക്കാർ ആണ് നെഹ്റു സർക്കാർ. അതിനോട് താരതമ്യപെടുത്തുമ്പോൾ ഇന്നത്തെ യൂറോപ്പ്യലെ രാജ്യങ്ങൾ പോലും സിറിയൻ അഭയാർഥി പ്രശ്നം നേരിടുന്ന രീതി പോലും എത്രയൊ നിസ്സാരം. ഐ. ഐ. ടി., ഐ.ഐ. എം., ഐ. എസ്. ആർ. ഒ., സാഹിത്യ അക്കാഡമി, ആസൂത്രണ കമ്മീഷൻ - ഇതെല്ലാം നെഹ്റു സർക്കാരിൻറ്റെ കാലത്തുണ്ടായതാണ്. അതും കൂടാതെ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ മാറ്റി മറിച്ച ഭീലായ് സ്റ്റീൽ പ്ലാന്റ്റ്, ഭക്രാ നന്ഗൽ ഡാം - ഇവയൊക്കെ നെഹ്റു യാധാർത്യമാക്കിയ ബ്രിഹത് പദ്ധതികളായിരുന്നു. അതും കൂടാതെയാണ് ഒരു കോടി അഭയാർഥികൾ ഇന്ത്യൻ മണ്ണിൽ ഉണ്ടായിട്ട് ഒരു വലിയ വർഗീയ കലാപം പോലും വരാതെ ഇന്ത്യയെ പരിപാലിച്ചു എന്ന നെഹ്രുവിന്റ്റെ ഉജ്ജ്വല നേട്ടം. ഇതുകൊണ്ടെക്കെ തന്നെ നമ്മുടെ ഒന്നാമത്തെ പ്രധാന മന്ത്രിയുടെ വികസനത്തിന് വേണ്ടിയുള്ള ആത്മാർത്ഥതയും, അർപ്പണ ബോധവും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത ഒന്നാണ്. 1910 മുതൽ സ്വാതന്ത്രം കിട്ടുന്നത് വരെയുള്ള ത്യാഗനിർഭരമായ 37 വർഷത്തെ സ്വാതന്ത്രസമര പോരാട്ടമായിരുന്നു നെഹ്റുവിൻറ്റേത്. ഒൻപത് തവണയായി 3259 ദിവസത്തെ ജയിൽ ജീവിതം. ബ്രിട്ടീഷ് സർക്കാരിൻറ്റെ കൊടിയ മർദ്ദനം ഒക്കെ നേരിട്ട് രാജ്യ സ്വാതന്ത്ര്യത്തിന് പൊരുതുമ്പോൾ പോലും ജയിലിലിരുന്ന് 'ഡിസ്കവറി ഓഫ് ഇന്ത്യ' എന്ന പുസ്തകം എഴുതിയ അദ്ദേഹം തീർച്ചയായും വികസന സങ്കൽപ്പങ്ങളിൽ ദീർഘ വീക്ഷണമുള്ള ഒരാളായിരുന്നു.
നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയും, 1950 ഡിസംബർ പതിനഞ്ചാം തീയതി ഹൃദയാഖാതം മൂലം മരിച്ച പട്ടേലും, സ്വാതന്ത്ര്യം കിട്ടിയ ഓഗസ്റ്റ് 15, 1947 മുതൽ 1964 മെയ് 27 വരെ തുടർച്ചയായി 17 വർഷം രാജ്യം ഭരിച്ച നെഹ്രുവും, പിന്നീട് ഭരണത്തിൽ വന്ന ലാൽ ബഹാദൂർ ശാസ്ത്രിയും, ഭരണ ഘടനാ ശിൽപിയുമായ ഡോക്റ്റർ അംബേദ്കറുമെല്ലാം രാജ്യത്തിൻറ്റെ വികസനത്തെ കുറിച്ച് ദീർഘ വീക്ഷണമുള്ള ആളുകൾ തന്നെയായിരുന്നു. ഈ രാഷ്ട്രശിൽപികളെല്ലാം ഉണ്ടായിട്ടു കൂടി എന്തുകൊണ്ട് പൊതുജനാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷ, ഇൻഫ്രാസ്ട്രക്ചർ വികസനങ്ങൾ - ഇവ ഈ രാജ്യത്തിൻറ്റെ പല പ്രദേശങ്ങളിലും ചെന്നെത്തിയില്ല എന്നത് അങ്ങേയറ്റം ഗൗരവപൂർണമായ ചിന്തിക്കേണ്ട ഒരു കാര്യമാണ്. “Education and Health can wait; but not food production” എന്നാണ് രാജ്യത്തു ഹരിത വിപ്ലവം സൃഷ്ടിക്കുന്നതിന് മുൻപ് പ്രധാനമന്ത്രിയായ ശ്രീമതി ഇന്ദിരാ ഗാന്ധി പറഞ്ഞത്. നേരത്തേ അമേരിക്കൻ പ്രെസിഡൻറ്റായ ലിൻഡൻ ജോൺസണിൻറ്റെ മുമ്പിൽ ഭക്ഷ്യ ധാന്യങ്ങൾക്കു വേണ്ടി കേഴേണ്ട അവസ്ഥയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയുടേത്. ബാങ്കുകളെ ദേശസാൽക്കരിച്ചും, മുൻ നാട്ടു രാജ്യങ്ങളിലെ രാജാക്കന്മാരുടെ 'പ്രിവി പേഴ്‌സ്' നിർത്തലാക്കിയതിലൂടെയും ശക്തമായ ഭരണം തന്നെയായിരുന്നു ശ്രീമതി ഇന്ദിരാ ഗാന്ധി കാഴ്ച വെച്ചത്.
1971-ലെ ബംഗ്ളാദേശ് വിമോചനത്തിന് വേണ്ടിയുള്ള യുദ്ധത്തിലൂടെ ഇന്ദിരാ ഗാന്ധിയിലെ ശക്തമായ ഭരണാധികാരിയെ ഒരിക്കൽ കൂടി ജനത്തിന് കാണുവാൻ സാധിച്ചു. അമേരിക്കയിലെ നിക്‌സൺ ഭരണകൂടം 1971-ലെ ബംഗ്ളാദേശ് യുദ്ധ സമയത്ത് ആണവായുധം വഹിക്കുന്ന ഏഴാം കപ്പൽപ്പടയെ ബംഗ്ളാദേശ് ഉൾക്കടലിലേക്കു വിട്ടതിനെ 1974-ൽ രാജസ്ഥാനിലെ പൊഖ്‌റാൻ ആണവ പരീക്ഷണത്തിലൂടെയാണ് പ്രധാനമന്ത്രിയായ ശ്രീമതി ഇന്ദിരാ ഗാന്ധി എതിരിട്ടത്. 1984 ജൂണിൽ പഞ്ചാബിലെ സുവർണ ക്ഷേത്രത്തിലേക്ക് ഭീകര പ്രവർത്തനത്തെ അമർച്ച ചെയ്യാൻ സൈന്യത്തെ അയക്കുവാനും ഇന്ദിരാ ഗാന്ധി മടി കാണിച്ചില്ല. ഈ നടപടിയുടെ ഭവിഷ്യത്തുകൾ ഇന്ദിരാ ഗാന്ധിക്ക് നന്നായി അറിയുകയും ചെയ്യാമായിരുന്നു. ഇങ്ങനെയെല്ലാം ശക്തി കാണിച്ച ഇന്ദിരാ ഗാന്ധിയും, നെഹ്രുവുമെല്ലാം എന്തുകൊണ്ട് പൊതുജനാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷ - ഇവയൊക്കെ അവഗണിച്ചു? പിന്നീട് വന്ന രാജീവ് ഗാന്ധി കംബ്യുട്ടറൈസേഷൻ പോലുള്ള വൻ നവീകരണ പദ്ധതിയ്ക്ക് തുടക്കമിട്ടു. പക്ഷെ പൊതുജനാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം - ഈ മേഖലകളിൽ കാര്യമായ നേട്ടമൊന്നും അദ്ദേഹത്തിനും അവകാശപ്പെടാനില്ല.
ജനതാ പാർട്ടിയും, വി.പി. സിങ്ങും, വാജ്‌പേയ് സർക്കാരും ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സർക്കാരുമെല്ലാം പൊതുജനാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷ - ഇക്കാര്യങ്ങളിൽ ഒരു വിപ്ലാവാത്മകരമായ നടപടിക്കും തുടക്കമിട്ടില്ല. ഇതു വരെ ഇന്ത്യ ഭരിച്ചവരെല്ലാം അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ ഏതാണ്ടൊക്കെ ഒരു പോലെയായിരുന്നു എന്ന് വേണം പറയാൻ. ഇൻഫ്രാസ്ട്രക്ചർ വികസനത്തിനു പണം വേണം. നല്ല 'ഇൻവെസ്റ്റ്മെൻറ്റ്' ഉണ്ടെങ്കിൽ മാത്രമേ ആധുനിക രീതിയിലുള്ള ഇൻഫ്രാസ്ട്രക്ചർ വികസനം സാധ്യമാകൂ. പക്ഷെ പ്രാഥമികാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, പൊതുവിതരണ സമ്പ്രദായത്തിൽ കൂടി നേടാവുന്ന ഭക്ഷ്യ സുരക്ഷ- ഇവയൊക്കെ വലിയ 'ഇൻവെസ്റ്റ്മെൻറ്റ്' ഇല്ലാതെ തന്നെ സായത്തമാക്കാവുന്ന കാര്യങ്ങളാണ്. പല രാജ്യങ്ങളും അതൊക്കെ നേടിയിട്ടുമുണ്ട്. പക്ഷെ ആധുനിക ഇന്ത്യക്കെന്തു പറ്റി ഇക്കാര്യത്തിൽ?
“Education and Health can wait; but not food production” എന്നു പറഞ്ഞ ഇന്ദിരാ ഗാന്ധിയും, ഇക്കാര്യത്തിൽ ശുഷ്‌കാന്തി കാണിക്കാതിരുന്ന മറ്റു ഭരണാധികാരികളും ഫ്യുഡൽ, വരേണ്യ മനസ്ഥിതിയെ അല്ലേ പ്രതിനിധാനം ചെയ്യുന്നത്? ജന സാമാന്യത്തിന് ബോധപൂർവം പ്രാഥമികാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, പൊതുവിതരണ സമ്പ്രദായത്തിൽ കൂടി നേടാവുന്ന ഭക്ഷ്യ സുരക്ഷ- ഇവയൊക്കെ ലഭ്യമാക്കാതിരിക്കുക അല്ലായിരുന്നോ ഇവരൊക്കെ? നമ്മുടെ പ്രമുഖ ഭക്ഷ്യ ശാസ്ത്രജ്ഞനായ എം.എസ്. സ്വാമിനാഥൻ പറഞ്ഞ ഒരു കഥയുണ്ട്. അദ്ദേഹം ഒരിക്കൽ തമിഴ്‌നാട് സർക്കാരിന് വേണ്ടി സ്‌കൂൾ കുട്ടികൾക്കിടയിൽ ഉച്ച ഭക്ഷണത്തിനു വേണ്ടിയുള്ള ഒരു പ്രോജക്റ്റ് റിപ്പോർട്ട് മുഖ്യ മന്ത്രിക്കു സമർപ്പിച്ചു. പലപ്പോഴും തൻറ്റെ ഇത്തരത്തിലുള്ള പ്രോജക്റ്റ് റിപ്പോർട്ടുകൾ വെളിച്ചം കാണാതെ പോയതിനെ കുറിച്ചുള്ള ആശങ്കയും ഈ അവസരത്തിൽ അദ്ദേഹം മുഖ്യ മന്ത്രിയായ എം. ജി. രാമചന്ദ്രനോട് പങ്കു വെച്ചു. അപ്പോൾ മുഖ്യ മന്ത്രി എം. ജി. രാമചന്ദ്രൻ അദ്ദേഹത്തോട് ധര്യമായി മുന്നേറിക്കോളാൻ പറഞ്ഞു. കാരണം ഇതാണ്: "ഞാൻ വിശക്കുന്ന വയറുമായിയാണ് ചെറുപ്പത്തിൽ സ്‌കൂളിൽ പൊയ്ക്കൊണ്ടിരുന്നത്; വിശപ്പിൻറ്റെ വിളി എനിക്ക് നന്നായി അറിയാം" എന്നായിരുന്നു എം. ജി. രാമചന്ദ്രൻ എം.എസ്. സ്വാമിനാഥനോട് പറഞ്ഞത്. പിന്നീട് അനേക വർഷത്തിന് ശേഷവും തമിഴ്‌നാട് മോഡലിൽ രാജ്യം മുഴുവൻ ഉച്ച ഭക്ഷണം വിതരണം ചെയ്യാൻ രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതി എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. തമിഴ്‌നാട് മുഖ്യ മന്ത്രിയായ എം. ജി. രാമചന്ദ്രൻ കാണിച്ച ആ രാഷ്ട്രീയ ഇച്ഛാ ശക്തിയുടെ അഭാവം അല്ലേ പ്രാഥമികാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, പൊതുവിതരണ സമ്പ്രദായത്തിൽ കൂടി നേടാവുന്ന ഭക്ഷ്യ സുരക്ഷ- ഇവയൊക്കെ നേടുന്നതിൽ നിന്ന് ഇന്ത്യയെ പിന്നോട്ട് വലിക്കുന്നത്? എഴുപതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വൈകിയ വേളയിലെങ്കിലും നമ്മുടെ ഭരണാധികാരികൾ ജനകീയ പ്രശനങ്ങൾ പരിഹരിക്കുന്നതിൽ രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഉത്തർ പ്രദേശിലെ ഗോരഖ്പൂറിൽ സംഭവിച്ച ശിശുമരണം പോലുള്ള അനേകം ദൗർഭാഗ്യകരമായ സംഭവങ്ങൾ ഇന്ത്യയുടെ പല ഭാഗങ്ങളിലും ആവർത്തിച്ചു കൊണ്ടേയിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ