കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. -യുടെ കൊട്ടി പാട്ടുകാരും, കുഴലൂത്തുകാരും ആയി അധഃപതിച്ചിരിക്കുന്നു മിക്ക ദേശീയ മാധ്യമങ്ങളും. ദേശീയ ഇംഗ്ളീഷ് ചാനലുകളായ ടൈംസ് നൗ, ന്യൂസ് 18, ഹെഡ് ലൈൻസ് ടുഡേ, ന്യൂസ്എക്സ്, മിറർ നൗ, റിപ്പബ്ളിക് തുടങ്ങിയ ചാനലുകളുടെ കേരളത്തിനോടും, ദക്ഷിണേന്ത്യയോടും ഉള്ള നിലപാട് തീർത്തും നിഷേധാത്മകം ആണ്. മഹാപ്രളയത്തിൻറ്റെ ആദ്യത്തെ ദിവസങ്ങളിൽ ലോകത്തുള്ള പ്രധാന വാർത്താ മാധ്യമങ്ങളായ ബി.ബി.സി., സി. എൻ. എൻ., അൽ ജസീറ തുടങ്ങിയവ കേരളത്തിലെ മഴക്കെടുതിയുടെ വിഷയം കാര്യമായി റിപ്പോർട്ട് ചെയ്തതിനു ശേഷമാണ് നമ്മുടെ ദേശീയ മാധ്യമങ്ങൾ ഈ വിഷയത്തിൽ താൽപര്യം കാണിച്ചു തുടങ്ങിയത് തന്നെ. അപ്പോഴും അവതാരകാരിൽ പലരും കേരളത്തേയും, മലയാളികളെയും ഒന്ന് 'തോണ്ടാൻ' മറന്നില്ല. കേരളത്തിൽ പ്രളയമുണ്ടായത് ബീഫ് കഴിക്കുന്നതുകൊണ്ടാണെന്ന സ്വാമി ചക്രപാണിയുടെ 'സ്റ്റെയിറ്റ്മെൻറ്റ്' അത്തരത്തിലുള്ള 'തോണ്ടൽ' പ്രക്രിയയുടെ ഭാഗമായിരുന്നു. ഇന്ത്യ ടുഡേ ചാനൽ ചർച്ചയിലാണ് സ്വാമി ചക്രപാണി ഇത് പറഞ്ഞത്. ബീഫ് കഴിക്കുന്ന കേരളീയരെ സഹായിക്കണമെങ്കിൽ ഇനി ഒരിക്കലും ബീഫ് കഴിക്കില്ലെന്ന സത്യം ചെയ്യണമെന്നും ആണ് സ്വാമി ചക്രപാണി പരസ്യമായി ആവശ്യപ്പെട്ടത്!!! അന്താരാഷ്‌ട്ര ചാനലുകളായ അൽ ജസീറയൊക്കെ കാര്യമായി തന്നെ ആദ്യ ദിവസങ്ങളിൽ കേരളത്തിലെ പ്രളയക്കെടുതി റിപ്പോർട്ട് ചെയ്തിരുന്നു എന്ന കാര്യം നമ്മുടെ ദേശീയ ചാനലുകളൊക്കെ മറന്നുപോയി!!!
കേരളത്തിന് അപമാനകരമായ ഏതു വാർത്തകൾ വന്നാലും ഇംഗ്ളീഷ് ദേശീയ മാധ്യമങ്ങൾ നല്ലവണ്ണം എരിവും, പുളിയും, മസാലയും ചേർത്ത് അവതരിപ്പിക്കാറുമുണ്ടെന്നുള്ളത് ശ്രദ്ധേയം. സരിത എസ്. നായരുടെ സോളാർ വിഷയവും, കുമ്പസാര രഹസ്യം ചോർത്തി ഓർത്തഡോക്സ് പുരോഹിതർ ഒരു സ്ത്രീയെ പീഡിപ്പിച്ച വിഷയവും, ബിഷപ്പ് ഫ്രാങ്കോ മുളക്കലിൻറ്റെ കന്യാസ്ത്രീ പീഡനവും നന്നായി ഇംഗ്ളീഷ് ദേശീയ മാധ്യമങ്ങൾ വലിയ ഡിബേറ്റിനു വിധേയമാക്കിയിരുന്നു. ഹാദിയായുടെ മതം മാറലും വിവാഹവും ആയിരുന്നു ഇവർ ഏറ്റവും കൂടുതൽ കവർ ചെയ്ത വിഷയം. കുറെ മാസൾക്കു മുമ്പ് രാജ്യ സഭാ ചാനലിലാണെന്നു തോന്നുന്നു ഒരു സുന്ദരി സ്ത്രീ ഹിന്ദിയിൽ കുറെ യുവതീ-യുവാക്കളുടെ മുമ്പിൽ ഹാദിയ വിഷയത്തെ കുറിച്ചും, പോപ്പുലർ ഫ്രണ്ടിനെ കുറിച്ചും സംസാരിക്കുന്നത് കേട്ടപ്പോൾ ഹിന്ദി മേഖലയിൽ പോലും ഹാദിയാ വിഷയം കേരളത്തിൽ നിന്നുള്ള സംഘ പരിവാറുകാർക്ക് വളരെ ആസൂത്രിതവും സംഘടിതവുമായി പ്രചരിപ്പിക്കാൻ പറ്റി എന്ന് മനസിലായി. വിദേശത്തു നിന്ന് പണം പറ്റി വിവാഹത്തിൻറ്റെ പേരിൽ മതം മാറ്റം നടത്തുന്ന സംഘടനകളെ കരുതിയിരിക്കണം എന്നതായിരുന്നു ആ സ്ത്രീയുടെ ഇക്കാര്യത്തിലുള്ള നിലപാട്. ആ ഹിന്ദിക്കാരി സ്ത്രീയുടെ സുനിശ്ചിതമായ അഭിപ്രായങ്ങൾ കേട്ട ഇതെഴുതുന്നയാളെ അതിശയിപ്പിച്ചത് നമ്മുടെ കൊച്ചു കേരളത്തിൽ സംഭവിച്ച ഒരു കാര്യം എങ്ങനെ രാജ്യം മുഴുവൻ ചർച്ചയാക്കുന്ന തലത്തിലേക്ക് എത്തി എന്നുള്ളതാണ്.
നമ്മുടെ ദേശീയ ചാനലുകൾക്ക് കേരളത്തിനോടും മറ്റു ദക്ഷിണേന്ത്യൻ സംസഥാനങ്ങളോടും ഉള്ള പക്ഷപാതപരമായ നിലപാടാണ് മഹാപ്രളയത്തിൻറ്റെ ആദ്യ ദിവസങ്ങളിൽ അത് റിപ്പോർട്ട് ചെയ്യാൻ അവർ തയാറാകാതിരുന്നതിൻറ്റെ കാരണം. ഇന്നത്തെ ദേശീയമാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന മിക്കവാറും റിപ്പോർട്ടർമാരും ജേർണലിസ്റ്റുകളും ബി.ജെ.പി. - യുടെയും സംഘപരിവാറിൻറ്റെയും പ്രവർത്തകരാണ്. അവരിൽ ഇഷ്ടം പോലെ മലയാളികളും ഉണ്ടെന്നുള്ളതാണ് രസകരമായ വസ്തുത. എന്നിട്ടും സ്വന്തം മാതൃ സംസ്ഥാനത്തെ ഇങ്ങനെ ഒറ്റി കൊടുക്കേണ്ട കാര്യം ഇവർക്കുണ്ടോ??? United States of South India എന്ന ആവശ്യം ചിലർ ഉന്നയിച്ചു എന്നും പറഞ്ഞാണ് കുറെ കപട രാജ്യ സ്നേഹികൾ കേരളത്തിലെ തന്നെ ആളുകൾക്കെതിരെ തിരിയുന്നത്. കേരളത്തെ മറ്റൊരു കാശ്മീരാക്കാനുള്ള ഗൂഢ ശ്രമമാണ് നടക്കുന്നത് എന്നും ഇവർ പറയുന്നു. ജൻമനാ പ്രവാസികളായ മലയാളികൾ 'സ്വതന്ത്ര കേരളത്തിനായി' വാദിക്കും എന്നൊക്കെ പറഞ്ഞാൽ തമാശ അല്ലേ??? കേന്ദ്രത്തിനെതിരെ ഒന്നിച്ചുനിൽക്കണം എന്നാവശ്യം ഉന്നയിച്ച് കഴിഞ്ഞയിടെ സൗത്ത് ഇന്ത്യൻ സംസ്ഥാങ്ങളുടേതു മാത്രമായി ഒരു സമ്മേളനമൊക്കെ വിളിച്ചതൊക്കെ ചെറുതായി കാണരുത് എന്നൊക്കെ പറഞ്ഞു സംഘ പരിവാറുകാർ വൻ പ്രചാരണം അഴിച്ചു വിടുന്നു. ചിരിച്ചു മണ്ണ് കപ്പാൻ വേറെ എന്ത് വേണം??? 'യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് സൌത്ത് ഇന്ത്യാ' എന്ന വിഷയം സംഘ പരിവാറുകാരല്ലാതെ മറ്റൊരാളും ചര്‍ച്ച ചെയ്തു മലയാളികള്‍ കണ്ടിട്ടേ ഇല്ല. ബി.ജെ.പി. കേരളത്തിൽ വളരാത്തതിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ കള്ള പ്രചാരണം നടത്തി പക തീർക്കുകയാണ് പലരും. ദേശീയ ചാനലുകളുടെ കേരളത്തിനോടും, ദക്ഷിണേന്ത്യയോടും ഉള്ള നിഷേധാത്മകമായ നിലപാട് മറക്കാൻ ഇവർ എന്തിനാണ് മലയാളികൾക്കെതിരേ കള്ള പ്രചാരണങ്ങളിൽ മുഴുകുന്നത്???

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ