കഴിഞ്ഞ മാസമാണ് ഇതെഴുതുന്നയാൾക്ക് ഇന്ത്യയിലെ സ്ത്രീകളുടെ സ്വത്തവകാശത്തെ കുറിച്ച് പ്രൗഡമായ ഒരു പ്രഭാഷണം കേൾക്കാൻ ഭാഗ്യം ലഭിച്ചത്. രാജ്യ തലസ്ഥാനത്തെ ഒരു പ്രധാനപ്പെട്ട സ്ഥാപനത്തിൻറ്റെ ഡയറക്ടർ ജെനെറൽ പ്രഭാഷണത്തിലൂടെ ഇൻഡ്യാ മഹാരാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന സ്ത്രീകൾക്ക് നേരെയുള്ള അനീതിയുടെ കൃത്യമായ വിവരണം നൽകി. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉത്തരേന്ത്യയിലെ ജാട്ടുകളും,ഠാക്കൂർമാരും, രാജസ്ഥാനിലെ രജപുത്രരും സ്ത്രീകൾക്ക് പുരുഷന് തുല്യമായി സ്വത്ത് കൊടുക്കാറില്ല . ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും കൊടുക്കുന്നില്ല. ബംഗാളിലൊക്കെ ആദ്യം സ്വത്ത് പെൺകുട്ടിയുടെ പേരിലാണെങ്കിലും കൂടി ആൺകുട്ടി ജനിച്ചാൽ പിന്നീട് സ്വത്ത് ആൺകുട്ടിയുടെ പേരിൽ വരും. “Kerala is a case of Exception” - ഞാൻ വിചാരിച്ചതു പോലെ തന്നെ ആ ഡയറക്ടർ ജെനെറലിനും കേരളത്തിലെ സ്ത്രീകളുടെ സ്വത്തവകാശത്തെ പറ്റി വിശദീകരിച്ചപ്പോൾ തെറ്റ് പറ്റി. ഇന്ത്യയിൽ മാതൃദായ ക്രമം ആകെപ്പാടെ മിസോറാമിലെ 'ഖാസി'-കളുടെ ഇടയിൽ മാത്രമേ ഉള്ളൂ. കേരളത്തിലുണ്ടായിരുന്നത് 'മാട്രിലീനിയൽ' സമ്പ്രദായമായിരുന്നു. മാട്രിയാർക്കിയും, മാട്രിലീനിയലും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്. കേരളത്തിലെ തറവാടുകളിൽ സ്ത്രീകൾക്ക് സ്വത്തവകാശം ഉണ്ടായിരുന്നപ്പോൾ തന്നെ ആ സ്വത്തുക്കൾ കൈകാര്യം ചെയ്തിരുന്നത് പുരുഷന്മാരായിരുന്നു. കാരണവരുടെ തീരുമാനമായിരുന്നു എല്ലാ കാര്യത്തിലും അന്തിമം. സ്ത്രീകൾക്ക് വലിയ റോളൊന്നും ഇല്ലായിരുന്നു. എം. ടി. വാസുദേവൻ നായരും, തോപ്പിൽ ഭാസിയും, എസ്. കെ. പൊറ്റക്കാടും, പി. കേശവദേവും, കമലാ ദാസും, ഇപ്പോൾ അറിയപ്പെടുന്ന ചരിത്രകാരനായ മനു എസ്. പിള്ളയും ഒക്കെ അന്നത്തെ സ്ത്രീ ജീവിതം നന്നായി ചിത്രീകരിച്ചിട്ടുണ്ട്. മനു എസ്. പിള്ളയുടെ 'ദന്തസിംഹാസനവും', പ്രൊഫസർ റോബിൻ ജെഫ്രിയുടെ പ്രഖ്യാതമായ 'The Decline of Nayar Dominance: Society and Politics in Travancore' എന്ന പുസ്തകവും, എം. ടി. വാസുദേവൻ നായരുടെ 'നാലുകെട്ടും, തകഴിയുടെ ജ്ഞാനപീഠം കിട്ടിയ 'കയർ' - ഉം, എസ്. കെ. പൊറ്റക്കാടിൻറ്റെ 'ഒരു ദേശത്തിൻറ്റെ കഥ' - യും, പി. കേശവദേവിൻറ്റെ 'അയൽക്കാർ' എന്ന നോവലും ഒക്കെ അന്നത്തെ സ്ത്രീ ജീവിതത്തിൻറ്റെ നേർ കാഴ്ചകളാണ്.
യൂണിഫൊം സിവിൽ കോഡും, സ്ത്രീകൾക്ക് സ്വത്തിലുള്ള തുല്യാവകാശവും തീർച്ചയായും പുരോഗമനം തന്നെ. പക്ഷെ രാജ്യത്തെ ജനങ്ങൾ അതിനു വേണ്ട പക്വത കൈ വരിച്ചോ എന്നു കൂടി ചിന്തിക്കണം. യൂണിഫോം സിവിൽ കോഡ് പ്രകാരം സ്വത്ത് തുല്യമായി വിഭജിക്കുന്ന കാര്യം പല സംസ്ഥാനങ്ങളിലും ചർച്ചയാകാൻ തുടങ്ങിയാൽ ഇതിനു വേണ്ടി വാദിക്കുന്ന ബി. ജെ. പി. തന്നെ ഇതു മാറ്റി വയ്ക്കുമെന്നാണ് തോന്നുന്നത്. കാരണം ബി. ജെ. പി. -യുടെ തന്നെ വോട്ടു പോകും. ചുരുക്കം പറഞ്ഞാൽ യൂണിഫോം സിവിൽ കോഡ് എന്ന ആശയം നല്ലതാകുമ്പോൾ തന്നെ എല്ലാ കാര്യങ്ങളിലും സ്ത്രീകൾക്ക് തുല്യ നീതി ഉറപ്പാക്കാതെ യൂണിഫോം സിവിൽ കോഡിന് പ്രസക്തി ഇല്ല. അത് ഇന്ത്യയിൽ ഇപ്പോൾ സാധിക്കുമെന്നും തോന്നുന്നില്ല. യൂണിഫോം സിവിൽ കോഡ് എന്ന ആശയം നല്ലതാകുമ്പോൾ തന്നെ ഏതെങ്കിലും തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ ഇത് പൊക്കി പിടിക്കുന്നത് വോട്ടു ബാങ്ക് സൃഷ്ടിക്കാൻ വേണ്ടി മാത്രമാണ്. ഫലത്തിൽ യൂണിഫോം സിവിൽ കോഡ് ബി. ജെ. പി. സിവിൽ കോഡ് ആയി മാറുകയാണ്.
കേരളത്തിലും സ്ത്രീകളുടെ സ്വത്തവകാശത്തെ കുറിച്ചുള്ള തർക്കം സുപ്രീം കോടതിയുടെ ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയോടെ സജീവമാകുകയാണ്. ഇപ്പോൾ ഒരു നൂറ്റാണ്ടു മുമ്പ് വരെ നിലനിന്നിരുന്ന ജാതീയമായ വിവേചനങ്ങളുടേയും, സ്ത്രീകൾക്കെതിരെ ഉണ്ടായിരുന്ന അനാചാരങ്ങളുടേയും കഥകൾ നിരത്താൻ ശബരിമലയിലെ സ്ത്രീ പ്രവേശന വിധി പലർക്കും പ്രേരകമായി. സ്ത്രീകളുടെ സ്വത്തവകാശം, സ്ത്രീകളുടെ അവകാശങ്ങൾ സംബന്ധിച്ച നിരവധി വിഷയങ്ങൾ, കുടുംബത്തിലും സമൂഹത്തിലും ഒക്കെയുള്ള സ്ത്രീകളുടെ പങ്ക് - ഇതെല്ലാം വിപുലമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി ചർച്ച ചെയ്യപ്പെടുകയാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് വേണ്ടിയുള്ള വിധി വോട്ടു ബാങ്കു രാഷ്ട്രീയത്തെ സ്വാധീനിക്കുന്നതാകയാൽ ഒരു രാഷ്ട്രീയ നേതാവിനും സ്ത്രീകളുടെ അവകാശങ്ങൾ സംബന്ധിയായ കാര്യങ്ങളിൽ അഭിപ്രായം തുറന്ന് പറയാൻ ധൈര്യവുമില്ല.
സ്ത്രീകളുടെ സ്വത്തവകാശത്തെ കുറിച്ചുള്ള തർക്കം മതത്തിൻറ്റെ പേരിലല്ല നോക്കി കാണേണ്ടത്. രാഷ്ട്ര നിർമാണ പ്രക്രിയയിൽ ഒരു പൗരൻറ്റെ ഭരണഘടനാനുസൃതമായ അവകാശ സംരക്ഷണമായിട്ടാണ് അതിനെ നോക്കി കാണേണ്ടത്. ഹിന്ദു മത വിഭാഗത്തിൽ ചില സ്ഥലങ്ങളിൽ ബഹുഭാര്യാത്വം നിലവിലുണ്ട്. 20-30 വർഷങ്ങൾക്കു മുൻപ് പോലും ദേവദാസി സമ്പ്രദായവും, പെൺ കുട്ടികളെ യെല്ലമ്മ ദേവിക്ക് സമർപ്പിക്കുന്നതും, അത് വഴി പാവപ്പെട്ട സ്ത്രീകളെ വേശ്യ വൃത്തിയിലേക്ക് തള്ളി വിടുന്ന രീതിയും കർണാടക, ആന്ധ്ര, മഹാരാഷ്ട്ര - എന്നീ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉണ്ടായിരുന്നു. ഇപ്പോഴും ചില സ്ഥലങ്ങളിൽ രഹസ്യമായി ഉണ്ട്. ദാസി സമ്പ്രദായം പല സ്ഥലങ്ങളിലും ഉണ്ടായിരുന്നു. തമിഴ് നാട്ടിൽ 'ചിന്ന വീട്' സമ്പ്രദായം ഉണ്ടായിരുന്നല്ലോ. വിവിധ ജാതിവിഭാഗങ്ങൾ ഉത്തരേന്ത്യയിലും മറ്റും അനുവർത്തിക്കുന്ന ദുരാചാരങ്ങൾക്കും ഊരുവിലക്ക് ഉൾപ്പെടെ സമുദായ വിചാരണകളിലൂടെ തീർപ്പുകൽപ്പിക്കപ്പെടുന്ന വിധികൾക്കും സിവിൽ കോഡ് ഏകീകരിക്കപ്പെടുന്നതോടെ ഒരു പക്ഷെ അവസാനമാകും. പുതിയ സിവിൽകോഡ് നടപ്പിലാകുന്നതോടെ മുസ്ലീങ്ങളിൽ ബഹുഭാര്യാത്വവും തലാഖും ഇല്ലാതാകും. ഈ നിയമം നടപ്പിലായാൽ ഏറ്റവും കൂടുതൽ ഗുണം കിട്ടുന്നത് ഒരു പക്ഷെ മുസ്ലിം സ്ത്രീകൾക്കായിരിക്കും. രാജ്യത്ത് സ്ത്രീയ്ക്കും പുരുഷനും തുല്യനീതിയെന്ന പ്രധാന വാദമാണ് ഏക സിവിൽ കോഡ് മുന്നോട്ടുവയ്ക്കുന്നത്. മുസ്ലിം കുടുംബങ്ങളിലെ തർക്കങ്ങൾ തീർക്കാനും മറ്റുമുള്ള ശരീയത്ത് കോടതികളും ഇല്ലാതാകും. എസ്. എം. എസ്. ഇൻറ്റർനെറ്റ് സന്ദേശം, വാട്ട്സ് അപ്പ് - ഇവ വഴി അയച്ച് മൊഴിചൊല്ലുന്നതും ഇല്ലാതാകും. കൃസ്ത്യൻ പിൻതുടർച്ചാവകാശ നിയമങ്ങളും ഇല്ലാതാകും.
വിവാഹ മോചിതയാവുന്ന മുസ്ലീം സ്ത്രീക്കും കുട്ടികൾക്കും നിലവിലെ നിയമത്തിൽ ജിവനാംശം (ജീവിക്കാനുള്ള പണം) നൽകേണ്ടതില്ല. യൂണിഫോം സിവിൽ കോഡ് നിലവിൽ വന്നാൽ മതത്തിൻറ്റേയും ദൈവത്തിൻറ്റേയും പേരിൽ കുറച്ച് പ്രമാണിമാരുടെ ഇത്തരത്തിലുള്ള തോന്ന്യവാസം ഇല്ലാതാവും. കത്തോലിക്കാ സമുദായത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ ഉയരും. വിവാഹ ആചാരങ്ങളിൽ മാറ്റം വരുത്താതെ രജിസ്ട്രേഷൻ നിർബന്ധമാക്കുമ്പോൾ വിവാഹത്തിന് രേഖാമൂലമായ സാധുത കൈവരും. വിവാഹങ്ങളെല്ലാം മതപരമായി തുടരുമ്പോൾ തന്നെ അവയെ പറ്റി വ്യക്തമായ ചിത്രം പുതിയ നിയമം വഴി ഉറപ്പാക്കുമ്പോൾ സമൂഹത്തിലും, നീതിന്യായ വ്യവസ്ഥയിലും അത് വലിയ ചലനങ്ങൾക്ക് വഴി വെക്കുമെന്ന് ഉറപ്പാണ്. ഇത്തരത്തിൽ രാജ്യത്ത് ജാതീയവും മതപരവുമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവാഹ നിയമങ്ങളിൽ സ്ത്രീക്കും പുരുഷനും തുല്യനീതി ഉറപ്പാക്കുന്ന കീഴ്വഴക്കങ്ങൾ ഏകീകൃത സിവിൽ നിയമത്തിലൂടെ സൃഷ്ടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
പക്ഷെ ഇന്ത്യയിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കാൻ ശ്രമിച്ചാൽ അതിൻറ്റെ പേരിൽ മതവികാരം ഉണർത്താൻ തൽപര കക്ഷികൾ ശ്രമിക്കും എന്നുള്ളത് തീർച്ചയാണ്. രാഷ്ട്രീയക്കാരും, മതത്തിൻറ്റെ പേരിൽ മേനി നടിക്കുന്ന കുറച്ച് പ്രമാണിമാരും അവരുടെ സ്വാർത്ഥ ലാഭത്തിനായി മതത്തെ ഇതിൻറ്റെ പേരിൽ വലിച്ചിഴച്ചാൽ ഒരു കുറ്റവും ചെയ്യാത്ത സാധാരണ മത വിശ്വാസികൾ ഒത്തിരി പഴി കേൾക്കേണ്ടതായി വരും. വികസിത രാജ്യങ്ങളിൽ മതവും, മത പരമായ ആചാരങ്ങളും ഒരു വ്യക്തിയുടെ തീർത്തും സ്വകാര്യതയുടെ ഭാഗമാണ്. അതാണ് നാമും പിന്തുടരേണ്ടത്. അമേരിക്കയും, യൂറോപ്പുമൊക്കെ ആധുനികവൽകരിക്ക പെട്ടപ്പോൾ അവരൊക്കെ മതത്തെയും, മത പരമായ ആചാരങ്ങളെയും മാറ്റി നിർത്തുന്നതാണ് കാണാൻ സാധിച്ചത്. Renaissance, Reformation, Enlightenment - ഈ പ്രസ്ഥാനങ്ങൾ മതത്തിന്റ്റെ സർവാധിപത്യത്തെ എല്ലാ രീതിയിലും വെല്ലു വിളിച്ചു. പക്ഷെ ഇന്ത്യയിൽ നാം ആധുനികവൽകരിക്ക പെട്ടപ്പോൾ കൂടുതൽ കൂടുതൽ വർഗ്ഗീയ വൽകരിക്ക പെടുകയാണ്. ഭക്തിയും, ആത്മീയതയും ഒക്കെ വളരെ നല്ലതാണ്. പക്ഷെ ഇവിടെ നടക്കുന്നത് മതത്തിൻറ്റെ പേരിൽ ആളുകളെ തമ്മിൽ തല്ലിച്ച് വോട്ടു ബാങ്കുകൾ ഉറപ്പാക്കുന്ന രീതി ആണ്. ആധുനിക സമൂഹത്തിൽ മതം രാഷ്ട്രീയത്തിലും, ഭരണ കൂടത്തിൻറ്റെ നയങ്ങളിലും ഇടപെടേണ്ട ഒരു കാര്യവുമില്ല.
നായർ തറവാടുകളിലെ മാതൃദായ ക്രമത്തെ കുറിച്ച് പല വീര കഥകളും പറയുമെങ്കിലും പുരുഷ കേന്ദ്രിതമായ പ്രഭുത്വം അതിൻറ്റെ എല്ലാ വിധ പ്രതിലോമ സ്വഭാവത്തോടുകൂടി ആധിപത്യമുറപ്പിച്ചിരുന്ന സ്ഥലമായിരുന്നു മിക്ക നായർ തറവാടുകളും എന്ന് സുബോധമുള്ളവർക്ക് കാണാൻ ഒരു വിഷമവുമില്ല. കാരണവർക്കായിരുന്നു തീരുമാനെങ്ങേളെടുക്കാനുള്ള അവകാശം. തോപ്പിൽ ഭാസിയൊക്കെ തൻറ്റെ അമ്മയെ കുറിച്ച് പറഞ്ഞിട്ടുള്ളത് ഒരു ദിവസം കാരണവർ ഉമ്മറെത്തെക്ക് വിളിച്ച് ഒരാളോട് തൻറ്റെ അമ്മക്ക് പുടവ കൊടുക്കാൻ പറഞ്ഞു എന്നാണ്. അമ്മ അതിനു മുൻപ് അയാളെ കണ്ടിട്ടോ, കേട്ടിട്ടോ പോലുമില്ലായിരുന്നു. അന്നത്തെ കാലത്ത് കാരണവരുടെ ഉത്തരവ് സ്ത്രീ ജനങ്ങൾക്ക് അനുസരിക്കാതിരിക്കാൻ പറ്റുമോ? പിന്നെ പിള്ളേർ എങ്ങനെ ഉണ്ടായി എന്ന് പോലും അറിയില്ല എന്നാണ് തോപ്പിൽ ഭാസി തൻറ്റെ അമ്മ പറഞ്ഞതാതായി എഴുതിയിട്ടുള്ളത്.
യൂണിഫൊം സിവിൽ കോഡും, സ്ത്രീകൾക്ക് സ്വത്തിലുള്ള തുല്യാവകാശവും തീർച്ചയായും പുരോഗമനം തന്നെ. പക്ഷെ രാജ്യത്തെ ജനങ്ങൾ അതിനു വേണ്ട പക്വത കൈ വരിച്ചോ എന്നു കൂടി ചിന്തിക്കണം. യൂണിഫോം സിവിൽ കോഡ് പ്രകാരം സ്വത്ത് തുല്യമായി വിഭജിക്കുന്ന കാര്യം പല സംസ്ഥാനങ്ങളിലും ചർച്ചയാകാൻ തുടങ്ങിയാൽ ഇതിനു വേണ്ടി വാദിക്കുന്ന ബി. ജെ. പി. തന്നെ ഇതു മാറ്റി വയ്ക്കുമെന്നാണ് തോന്നുന്നത്. കാരണം ബി. ജെ. പി. -യുടെ തന്നെ വോട്ടു പോകും. ചുരുക്കം പറഞ്ഞാൽ യൂണിഫോം സിവിൽ കോഡ് എന്ന ആശയം നല്ലതാകുമ്പോൾ തന്നെ എല്ലാ കാര്യങ്ങളിലും സ്ത്രീകൾക്ക് തുല്യ നീതി ഉറപ്പാക്കാതെ യൂണിഫോം സിവിൽ കോഡിന് പ്രസക്തി ഇല്ല. അത് ഇന്ത്യയിൽ ഇപ്പോൾ സാധിക്കുമെന്നും തോന്നുന്നില്ല. യൂണിഫോം സിവിൽ കോഡ് എന്ന ആശയം നല്ലതാകുമ്പോൾ തന്നെ ഏതെങ്കിലും തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ ഇത് പൊക്കി പിടിക്കുന്നത് വോട്ടു ബാങ്ക് സൃഷ്ടിക്കാൻ വേണ്ടി മാത്രമാണ്. ഫലത്തിൽ യൂണിഫോം സിവിൽ കോഡ് ബി. ജെ. പി. സിവിൽ കോഡ് ആയി മാറുകയാണ്.
കേരളത്തിലും സ്ത്രീകളുടെ സ്വത്തവകാശത്തെ കുറിച്ചുള്ള തർക്കം സുപ്രീം കോടതിയുടെ ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയോടെ സജീവമാകുകയാണ്. ഇപ്പോൾ ഒരു നൂറ്റാണ്ടു മുമ്പ് വരെ നിലനിന്നിരുന്ന ജാതീയമായ വിവേചനങ്ങളുടേയും, സ്ത്രീകൾക്കെതിരെ ഉണ്ടായിരുന്ന അനാചാരങ്ങളുടേയും കഥകൾ നിരത്താൻ ശബരിമലയിലെ സ്ത്രീ പ്രവേശന വിധി പലർക്കും പ്രേരകമായി. സ്ത്രീകളുടെ സ്വത്തവകാശം, സ്ത്രീകളുടെ അവകാശങ്ങൾ സംബന്ധിച്ച നിരവധി വിഷയങ്ങൾ, കുടുംബത്തിലും സമൂഹത്തിലും ഒക്കെയുള്ള സ്ത്രീകളുടെ പങ്ക് - ഇതെല്ലാം വിപുലമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി ചർച്ച ചെയ്യപ്പെടുകയാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് വേണ്ടിയുള്ള വിധി വോട്ടു ബാങ്കു രാഷ്ട്രീയത്തെ സ്വാധീനിക്കുന്നതാകയാൽ ഒരു രാഷ്ട്രീയ നേതാവിനും സ്ത്രീകളുടെ അവകാശങ്ങൾ സംബന്ധിയായ കാര്യങ്ങളിൽ അഭിപ്രായം തുറന്ന് പറയാൻ ധൈര്യവുമില്ല.
സ്ത്രീകളുടെ സ്വത്തവകാശത്തെ കുറിച്ചുള്ള തർക്കം മതത്തിൻറ്റെ പേരിലല്ല നോക്കി കാണേണ്ടത്. രാഷ്ട്ര നിർമാണ പ്രക്രിയയിൽ ഒരു പൗരൻറ്റെ ഭരണഘടനാനുസൃതമായ അവകാശ സംരക്ഷണമായിട്ടാണ് അതിനെ നോക്കി കാണേണ്ടത്. ഹിന്ദു മത വിഭാഗത്തിൽ ചില സ്ഥലങ്ങളിൽ ബഹുഭാര്യാത്വം നിലവിലുണ്ട്. 20-30 വർഷങ്ങൾക്കു മുൻപ് പോലും ദേവദാസി സമ്പ്രദായവും, പെൺ കുട്ടികളെ യെല്ലമ്മ ദേവിക്ക് സമർപ്പിക്കുന്നതും, അത് വഴി പാവപ്പെട്ട സ്ത്രീകളെ വേശ്യ വൃത്തിയിലേക്ക് തള്ളി വിടുന്ന രീതിയും കർണാടക, ആന്ധ്ര, മഹാരാഷ്ട്ര - എന്നീ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉണ്ടായിരുന്നു. ഇപ്പോഴും ചില സ്ഥലങ്ങളിൽ രഹസ്യമായി ഉണ്ട്. ദാസി സമ്പ്രദായം പല സ്ഥലങ്ങളിലും ഉണ്ടായിരുന്നു. തമിഴ് നാട്ടിൽ 'ചിന്ന വീട്' സമ്പ്രദായം ഉണ്ടായിരുന്നല്ലോ. വിവിധ ജാതിവിഭാഗങ്ങൾ ഉത്തരേന്ത്യയിലും മറ്റും അനുവർത്തിക്കുന്ന ദുരാചാരങ്ങൾക്കും ഊരുവിലക്ക് ഉൾപ്പെടെ സമുദായ വിചാരണകളിലൂടെ തീർപ്പുകൽപ്പിക്കപ്പെടുന്ന വിധികൾക്കും സിവിൽ കോഡ് ഏകീകരിക്കപ്പെടുന്നതോടെ ഒരു പക്ഷെ അവസാനമാകും. പുതിയ സിവിൽകോഡ് നടപ്പിലാകുന്നതോടെ മുസ്ലീങ്ങളിൽ ബഹുഭാര്യാത്വവും തലാഖും ഇല്ലാതാകും. ഈ നിയമം നടപ്പിലായാൽ ഏറ്റവും കൂടുതൽ ഗുണം കിട്ടുന്നത് ഒരു പക്ഷെ മുസ്ലിം സ്ത്രീകൾക്കായിരിക്കും. രാജ്യത്ത് സ്ത്രീയ്ക്കും പുരുഷനും തുല്യനീതിയെന്ന പ്രധാന വാദമാണ് ഏക സിവിൽ കോഡ് മുന്നോട്ടുവയ്ക്കുന്നത്. മുസ്ലിം കുടുംബങ്ങളിലെ തർക്കങ്ങൾ തീർക്കാനും മറ്റുമുള്ള ശരീയത്ത് കോടതികളും ഇല്ലാതാകും. എസ്. എം. എസ്. ഇൻറ്റർനെറ്റ് സന്ദേശം, വാട്ട്സ് അപ്പ് - ഇവ വഴി അയച്ച് മൊഴിചൊല്ലുന്നതും ഇല്ലാതാകും. കൃസ്ത്യൻ പിൻതുടർച്ചാവകാശ നിയമങ്ങളും ഇല്ലാതാകും.
വിവാഹ മോചിതയാവുന്ന മുസ്ലീം സ്ത്രീക്കും കുട്ടികൾക്കും നിലവിലെ നിയമത്തിൽ ജിവനാംശം (ജീവിക്കാനുള്ള പണം) നൽകേണ്ടതില്ല. യൂണിഫോം സിവിൽ കോഡ് നിലവിൽ വന്നാൽ മതത്തിൻറ്റേയും ദൈവത്തിൻറ്റേയും പേരിൽ കുറച്ച് പ്രമാണിമാരുടെ ഇത്തരത്തിലുള്ള തോന്ന്യവാസം ഇല്ലാതാവും. കത്തോലിക്കാ സമുദായത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ ഉയരും. വിവാഹ ആചാരങ്ങളിൽ മാറ്റം വരുത്താതെ രജിസ്ട്രേഷൻ നിർബന്ധമാക്കുമ്പോൾ വിവാഹത്തിന് രേഖാമൂലമായ സാധുത കൈവരും. വിവാഹങ്ങളെല്ലാം മതപരമായി തുടരുമ്പോൾ തന്നെ അവയെ പറ്റി വ്യക്തമായ ചിത്രം പുതിയ നിയമം വഴി ഉറപ്പാക്കുമ്പോൾ സമൂഹത്തിലും, നീതിന്യായ വ്യവസ്ഥയിലും അത് വലിയ ചലനങ്ങൾക്ക് വഴി വെക്കുമെന്ന് ഉറപ്പാണ്. ഇത്തരത്തിൽ രാജ്യത്ത് ജാതീയവും മതപരവുമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവാഹ നിയമങ്ങളിൽ സ്ത്രീക്കും പുരുഷനും തുല്യനീതി ഉറപ്പാക്കുന്ന കീഴ്വഴക്കങ്ങൾ ഏകീകൃത സിവിൽ നിയമത്തിലൂടെ സൃഷ്ടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
പക്ഷെ ഇന്ത്യയിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കാൻ ശ്രമിച്ചാൽ അതിൻറ്റെ പേരിൽ മതവികാരം ഉണർത്താൻ തൽപര കക്ഷികൾ ശ്രമിക്കും എന്നുള്ളത് തീർച്ചയാണ്. രാഷ്ട്രീയക്കാരും, മതത്തിൻറ്റെ പേരിൽ മേനി നടിക്കുന്ന കുറച്ച് പ്രമാണിമാരും അവരുടെ സ്വാർത്ഥ ലാഭത്തിനായി മതത്തെ ഇതിൻറ്റെ പേരിൽ വലിച്ചിഴച്ചാൽ ഒരു കുറ്റവും ചെയ്യാത്ത സാധാരണ മത വിശ്വാസികൾ ഒത്തിരി പഴി കേൾക്കേണ്ടതായി വരും. വികസിത രാജ്യങ്ങളിൽ മതവും, മത പരമായ ആചാരങ്ങളും ഒരു വ്യക്തിയുടെ തീർത്തും സ്വകാര്യതയുടെ ഭാഗമാണ്. അതാണ് നാമും പിന്തുടരേണ്ടത്. അമേരിക്കയും, യൂറോപ്പുമൊക്കെ ആധുനികവൽകരിക്ക പെട്ടപ്പോൾ അവരൊക്കെ മതത്തെയും, മത പരമായ ആചാരങ്ങളെയും മാറ്റി നിർത്തുന്നതാണ് കാണാൻ സാധിച്ചത്. Renaissance, Reformation, Enlightenment - ഈ പ്രസ്ഥാനങ്ങൾ മതത്തിന്റ്റെ സർവാധിപത്യത്തെ എല്ലാ രീതിയിലും വെല്ലു വിളിച്ചു. പക്ഷെ ഇന്ത്യയിൽ നാം ആധുനികവൽകരിക്ക പെട്ടപ്പോൾ കൂടുതൽ കൂടുതൽ വർഗ്ഗീയ വൽകരിക്ക പെടുകയാണ്. ഭക്തിയും, ആത്മീയതയും ഒക്കെ വളരെ നല്ലതാണ്. പക്ഷെ ഇവിടെ നടക്കുന്നത് മതത്തിൻറ്റെ പേരിൽ ആളുകളെ തമ്മിൽ തല്ലിച്ച് വോട്ടു ബാങ്കുകൾ ഉറപ്പാക്കുന്ന രീതി ആണ്. ആധുനിക സമൂഹത്തിൽ മതം രാഷ്ട്രീയത്തിലും, ഭരണ കൂടത്തിൻറ്റെ നയങ്ങളിലും ഇടപെടേണ്ട ഒരു കാര്യവുമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ