സി. രവിചന്ദ്രൻറ്റെ ചിന്തകളോട് ഇതെഴുതുന്നയാൾക്ക് വലിയ മമതയൊന്നുമില്ല. പക്ഷെ എഴുത്തുകാരനും ചിന്തകനുമായ സി. രവിചന്ദ്രൻ എസ്സൻസ് ഗ്ലോബൽ കണ്ണൂർ നടത്തിയ ഏകദിന സെമിനാറിൽ നടത്തിയ പ്രഭാഷണത്തിൽ നെഹ്‌റുവിൽ നിന്ന് മോദിയിലേക്ക് പ്രകാശ വർഷങ്ങളുടെ ദൂരമുണ്ടെന്ന് വിലയിരുത്തിയത് ഇന്നത്തെ കാലഘട്ടത്തിൽ എന്തുകൊണ്ടും നന്നായി. ഡാമുകളും ഫാക്ടറികളും ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണ് പറഞ്ഞ, ഒരിക്കലും മതത്തെ രാഷ്ട്രീയത്തിൽ കലർത്താത്ത യുദ്ധവിരോധിയായ മനുഷ്യസ്നേഹിയായ നെഹ്‌റുവിനെ ചിലരെങ്കിലും ഇന്ന് ഓർക്കണം. ഇന്ത്യക്ക് ഒരിക്കലും തിരസ്‌ക്കരിക്കാനാവാത്ത സാന്നിധ്യവും വ്യക്തിത്വവും തന്നെയാണ് നെഹ്‌റു എന്ന് സി. രവിചന്ദ്രൻ ഓർമപ്പെടുത്തുന്നത് എന്തുകൊണ്ടും ഇന്നത്തെ ഇന്ത്യയിൽ നല്ലതിനാണ്.
'സൈൻറ്റിഫിക്ക് ടെമ്പർ' എന്ന വാക്കു തന്നെ ഇന്ത്യയിൽ നെഹ്രുവിൻറ്റെ സംഭാവനയാണ്. ഭരണഘടനയിലും അംബേദ്ക്കറെ പോലെ തുല്യപങ്ക് വഹിച്ചിരുന്നത് നെഹ്‌റുവായിരുന്നു. ഗോവധം മൗലികാവകാശങ്ങളിൽനിന്ന് നിർദ്ദേശക തത്വങ്ങളിൽ ഒതുക്കിയത് നെഹ്റുവിൻറ്റെ ഇടപെടൽ മൂലമാണ്. അംബേദ്ക്കറെ വല്ലാതെ പ്രൊജക്റ്റ് ചെയ്യുകയും നെഹ്‌റു ഉൾപ്പെടെയുള്ളവരെ വലിയ തോതിൽ തള്ളിക്കളയുന്നതുമാണ് ഇന്നത്തെ പൊളിറ്റിക്ക്സ് എന്നാണ് സി. രവിചന്ദ്രൻ ഓർമപ്പെടുത്തുന്നത്. അംബേദ്ക്കർക്ക് മാത്രം ചെയ്യാൻ കഴിയുന്നതല്ല ഇന്ത്യൻ ഭരണഘടന. ആദ്യത്തെ എട്ടുമാസം കോൺസിറ്റിറ്റ്യുവെൻറ്റ് അസംബ്ലിയിൽ അംബേദ്ക്കർ ഇല്ല. അന്ന് ഭരണഘടനയുടെ ഒബജക്റ്റീവുകളും പ്രീയാമ്പിളും ഫൈനലൈസ് ചയ്യുമ്പോൾ ആ ഡ്രാഫ്റ്റ് അവതരിപ്പിക്കുന്നത് നെഹ്‌റുവാണ്. ഇന്ത്യൻ ഭരണഘടന എന്തായിക്കണം എന്ന ബില്ല് അവതരിപ്പിക്കുന്നത് ഈ നെഹ്‌റുവാണ്. ആ ഫ്രയിം വർക്കിലാണ് അംബേദ്ക്കർ പ്രവർത്തിച്ചത് എന്ന് സി. രവിചന്ദ്രൻ ഓർമപ്പെടുത്തുന്നു.
1947 -ലെ വിഭജനവും, വർഗീയ കലാപത്തിനും ശേഷം ആകെ പാപ്പരായ ഇന്ത്യക്കു കിട്ടിയ ഭാഗ്യമായിരുന്നു നെഹ്‌റു. ഇന്ത്യയുടെ പുനർനിർമിതിയിൽ ശക്തമായ അടിത്തറയിട്ടു നെഹ്‌റു. ഇരുപതിൽ പരം ലോക നിലവാരത്തിൽ ഉള്ള പൊതു മേഖലാ സ്ഥാപങ്ങൾ നെഹ്‌റു ഉണ്ടാക്കി. അത് ഇന്നും നില നിൽക്കുന്നു. ഫോർബ്‌സ് മാസികയിൽ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ഈ വർഷവും ലോകത്തിലെ ഏറ്റവും മികച്ച നാൽപതു സ്ഥാപങ്ങളിൽ ഒന്നിൻറ്റെ ലിസ്റ്റിൽ ഉണ്ട്. ഗതി പിടിക്കാതെ പോയത് HMT വാച്ച് ഉണ്ടാക്കിയിരുന്ന ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസിനെ ഒന്നോ രണ്ടോ എണ്ണം മാത്രം. ഒരേ സമയം ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിന് ഭീലായ് സ്റ്റീൽ പ്ലാൻറ്റ് പോലുള്ള ഫാക്ടറികളിൽ കൂടിയും, വൻകിട ഡാമുകളിൽ കൂടിയും അടിത്തറ പാകുമ്പോഴും തികഞ്ഞ ജനാധിപത്യ വിശ്വാസിയായിരുന്നു നെഹ്‌റു. തൻറ്റെ രാഷ്ട്രീയ എതിരാളികളായിരുന്ന എ. കെ. ഗോപാലൻ, വാജ്‌പേയ്, ജയപ്രകാശ് നാരായൺ - എന്നിവരോട് തികഞ്ഞ ജനാധിപത്യ രീതിയിലാണ് അദ്ദേഹം സംവദിച്ചത്. ഒരിക്കൽ അടൽ ബിഹാരി വാജ്‌പേയിയുടെ പ്രസംഗം കേട്ട നെഹ്‌റു ഭാവി ഭാരതത്തിൻറ്റെ പ്രധാനമന്ത്രി എന്ന് പുകഴ്ത്തി. അതുപോലെ ലോക്സഭയിൽ പ്രതിപക്ഷ നേതാക്കൾ പ്രസംഗിക്കുബോഴും പ്രധാന ചർച്ചകൾ നടക്കുബോഴുo അദ്ദേഹം പൂർണമായും സഭയുടെ നടപടി ക്രമങ്ങളിൽ പകെടുത്തു.
നേതാജി സുഭാഷ് ചന്ദ്രബോസിൻറ്റെ കാര്യത്തിൽ ബി. ജെ. പി. ഭരണത്തിൽ കേറിയപ്പോൾ കുറെ കോലാഹലങ്ങൾ ഉണ്ടാക്കിയായിരുന്നല്ലോ. എന്നിട്ടെന്തായി??? അവസാനം "ശങ്കരൻ തെങ്ങേൽ തന്നെ" എന്ന് പറയുന്നിടത്ത് കാര്യങ്ങൾ എത്തി. നേതാജിയുടെ മരണത്തിൻറ്റെ കാര്യത്തിൽ മുൻ കോൺഗ്രസ് സർക്കാരുകൾ കണ്ടത്തിയതിനപ്പുറമൊന്നും ബി. ജെ. പി. സർക്കാരിന് കണ്ടെത്താൻ കഴിഞ്ഞില്ല. നേതാജിയെ നെഹ്രുവിന് പകരമായി പ്രതിഷ്ഠിക്കാൻ നോക്കുന്നതൊക്കെ അങ്ങേയറ്റത്തെ മൂഢത്ത്വമാണ്. നെഹ്രുവിനെ വിമർശിക്കുന്ന പലർക്കും വസ്തുതകൾ അറിയില്ല. 1910 മുതൽ സ്വാതന്ത്രം കിട്ടുന്നത് വരെയുള്ള ത്യാഗനിർഭരമായ 37 വർഷത്തെ സ്വാതന്ത്രസമര പോരാട്ടമായിരുന്നു നെഹ്റുവിൻറ്റേത്. ഒൻപത് തവണയായി 3259 ദിവസത്തെ ജയിൽ ജീവിതം. ബ്രിട്ടീഷ് സർക്കാരിൻറ്റെ കൊടിയ മർദ്ദനം ഒക്കെ നേരിട്ട് രാജ്യ സ്വാതന്ത്ര്യത്തിന് പൊരുതിയ ആളാണ് നെഹ്റു. നേരെ മറിച്ച് ബി.ജെ.പി. -യുടെയും, ജനസംഖിൻറ്റേയും പല നേതാക്കളും ഒറ്റ ദിവസം പോലും ജയിലിൽ കിടക്കാത്തവരാണ്. വിഭജനത്തെ തുടർന്ന് ഒരു കോടിയിലേറെ അഭയാർഥികളെ സമാധാനമായി പുനരധിവസിപ്പിച്ച സർക്കാർ ആണ് നെഹ്റു സർക്കാർ. അതിനോട് താരതമ്യപെടുത്തുമ്പോൾ ഇന്നത്തെ യൂറോപ്പ്യലെ രാജ്യങ്ങൾ പോലും അഭയാർഥി പ്രശ്നം നേരിടുന്ന രീതി പോലും എത്രയൊ നിസ്സാരം. 'ഡിസ്കവറി ഓഫ് ഇന്ത്യ' എന്ന പുസ്തകം വായിക്കാനുള്ള ബുദ്ധിപോലുമില്ലാത്ത ആളുകളാണ് നെഹ്റുവിനെ അടച്ചാക്ഷേപിക്കുന്നത്.
നെഹ്രുവിൻറ്റെ കാഷ്മീരിനെ കുറിച്ചും, ചൈനയെ കുറിച്ചുമുള്ള തീരുമാനങ്ങളെല്ലാം കേന്ദ്ര മന്ത്രി സഭയുടെ കൂട്ടായ തീരുമാനങ്ങളായിരുന്നു. ഈയിടെ വി.പി. മേനോൻറ്റെ ബന്ധു പോലും അത് പറഞ്ഞു. പിന്നെ സമ്പത് വ്യവസ്ഥയുടെ കാര്യം. ശക്തമായ വ്യവസായിക അടിത്തറ സൃഷ്ടിച്ചത് നെഹ്രുവായിരുന്നു. നമ്മുടെ സാമ്പത്തിക വ്യവസ്ഥയുടെ ഏറ്റവും വലിയ വിമർശകർ പോലും ആദ്യ കാലത്ത് പൊതു മേഖലയ്ക്ക് ഊന്നൽ നൽകി അതിലൂടെ 'ഹെവി ഇൻഡസ്റ്റ്റീസ്' വളർന്നതിന് ശേഷം സ്വൊകാര്യ മേഖലയേയും പ്രോത്സാഹിപ്പിക്കാനാണ് നിർദേശം വെച്ചിട്ടുള്ളത്. നെഹ്റുവിൻറ്റെ വിമർശകർ രാമചന്ദ്ര ഗുഹയുടെ പുസ്തകവും - 'India after Gandhi - The History of the World's Largest Democracy', മുൻ CDS ഡയറക്റ്ററായിരുന്ന പുലപ്രെ ബാലകൃഷ്ണൻറ്റെ - 'Economic Growth in India - History & Prospect' എന്ന പുസ്തകവും വായിക്കുന്നത് നന്നായിരിക്കും. പുലപ്രെ ബാലകൃഷ്ണൻ കണക്കുകൾ വ്യക്തമായി ഉദ്ധരിച്ച് തന്നെ നെഹ്രുവിൻറ്റെ സമയത്ത് ഇന്ത്യ ചൈനയേക്കാൾ വ്യവസായിക വളർച്ച നേടിയിരുന്ന കാര്യം അനുസ്മരിപ്പിക്കുന്നു. സ്വാതന്ത്ര്യം കിട്ടിയ 1947 ഓഗസ്റ്റ് 15 അർധരാത്രി മുതൽ 1964 മെയ് 27 വരെ 17 വർഷമാണ് നെഹ്റു ഇന്ത്യ ഭരിച്ചത്. നമുക്ക് ശക്തമായ ജുഡീഷ്യൽ സംവിധാനവും, സ്വതന്ത്ര മാധ്യമങ്ങളും, ജനാധിപത്യ സംവിധാനവും ഉണ്ടായത് നെഹ്രുവിൻറ്റെ ആ 17 വർഷത്തെ ഭരണത്തിലൂടെയായിരുന്നു. അത് കൂടാതെയാണ് രാജ്യത്തിൻറ്റെ ശക്തമായ അടിത്തറയ്ക്കു വേണ്ടി ഐ. ഐ. ടി., ഐ.ഐ. എം., ഐ. എസ്. ആർ. ഒ., സാഹിത്യ അക്കാഡമി, ആസൂത്രണ കമ്മീഷൻ - ഇവയെല്ലാം ഉണ്ടായത്. വ്യവസായിക അടിത്തറയ്ക്കു വേണ്ടി ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ മാറ്റി മറിച്ച ഭീലായ് സ്റ്റീൽ പ്ലാൻറ്റ്, ഭക്രാ നൻഗൽ ഡാം - എന്നീ ബ്രിഹത് പദ്ധതികളും നെഹ്രുവിൻറ്റെ കാലത്ത് ഉണ്ടായി. ഒന്നുമില്ലായ്മയിൽ നിന്നാണ് നെഹ്റു ഇതെല്ലാം പടുത്തുയർത്തിയതെന്ന് ഓർക്കണം. ബ്രട്ടീഷുകാർ ഇന്ത്യ വിട്ടപ്പോൾ അഭയാർത്ഥികളും, കടക്കെണിയും, വർഗീയവൽക്കരണത്തിലൂടെ വ്രണിതമായ ഒരു മനസുമായിരുന്നു രാജ്യത്തിൻറ്റെ ആകെ കൈമുതൽ. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിലൂടെ നെഹ്റുവിനെ വിമർശിക്കുന്നവരിൽ പലരും ഇത്തരം വിമർശന സ്വാതന്ത്ര്യം ഒന്നും നമ്മുടെ അയൽ രാജ്യങ്ങളിൽ പോലും ഇല്ല എന്ന വസ്തുത മനസിലാക്കുന്നില്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ച ആ 'Freedom of Speech' - ൻറ്റെ ഫലമാണ് ഈ വിമർശന സ്വാതന്ത്ര്യം എന്ന വസ്തുത പലരും മനസിലാക്കുന്നില്ല. ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ഉയർത്തി പിടിച്ച ആ പുരോഗമന മൂല്യങ്ങളാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യയുടെ കരുത്ത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ