ഒക്ടോബർ മാസം നോബൽ സമ്മാനങ്ങളുടെ മാസമാണ്. പതിവ് പോലെ തന്നെ ഇതുവരെ പ്രഖ്യാപിച്ച നോബൽ സമ്മാനങ്ങളിൽ ഭൂരിപക്ഷവും അമേരിക്കകാർക്കാണ് കിട്ടിയിരിക്കുന്നത്. അമേരിക്കയെ കുറ്റം പറയാൻ കഴുത്തിനു ചുറ്റും നാക്കുള്ള ഇടതു പക്ഷക്കാരും, ഇസ്‌ലാമിക തീവ്രവാദികളും ഇതു വല്ലതും കാണുന്നുണ്ടോ??? ശബരിമല അയ്യപ്പൻറ്റെ പേരിലും, 500 വർഷം പഴക്കമുള്ള ഒരു മസ്ജിദിൻറ്റെ പേരിലും, 200 വർഷം പഴക്കമുള്ള ടിപ്പു സുൽത്താൻറ്റെ പേരിലും പലപ്പോഴും ഇന്ത്യയെ കലാപ ഭൂമിയാക്കുന്ന സംഘ പരിവാറുകാരും ഇതൊക്കെ കാണുന്നുണ്ടോ??? നമ്മുടെ ഏതെങ്കിലും മാധ്യമങ്ങളിൽ നോബൽ സമ്മാന ജേതാക്കളെ കുറിച്ച് നല്ലൊരു ലേഖനം വന്നിട്ടുണ്ടോ??? പണ്ട് സാഹിത്യവാരഫലം പ്രൊഫെസ്സർ കൃഷ്ണൻ നായർ സാർ സ്ഥിരം സാഹിത്യത്തിലെ നോബൽ സമ്മാന ജേതാക്കളെ കുറിച്ച് എഴുതുമായിരുന്നു. മലയാളിക്ക് ലോക സാഹിത്യത്തിലെ അനവധി മികവുറ്റ ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തിയത് കൃഷ്ണൻ നായർ സാറായിരുന്നു. ഇന്ന് അങ്ങനെ പരിചയപ്പെടുത്തി തരാൻ അധികം എഴുത്തുകാരൊന്നും ഉണ്ടെന്നു തോന്നുന്നില്ല.
കൃഷ്ണൻ നായർ സാറിന് മലയാളത്തിലേയും, ഇന്ത്യയിലേയും ഒട്ടു മിക്ക എഴുത്തുകാരെ കുറിച്ചും നല്ല അഭിപ്രായം ഇല്ലായിരുന്നു. നമ്മുടെ എഴുത്തുകാരൊക്കെ കൂടുതലും പ്രത്യേക 'ലോബികളിലും', 'ക്ലിക്' അഥവാ പ്രത്യേക താൽപര്യമുള്ള കൂട്ടുകെട്ടുകളിലും ഉള്ളവരാണെന്നായിരുന്നു അദ്ദേഹത്തിൻറ്റെ അഭിപ്രായം. ഇന്ത്യയിലെ ബഹു ഭൂരിപക്ഷം സ്ഥാപനങ്ങളുടേയും സ്ഥിതി ഇതൊക്കെ തന്നെ. പാരവെപ്പും, പരദൂഷണവും ആണ് നമ്മുടെ പല സ്ഥാപനങ്ങളിലും നടക്കുന്നത്. കഴിവുള്ളവരൊക്കെ ഇവിടെ ഒതുക്കപ്പെടുന്നു. പിന്നെങ്ങനെ നമുക്ക് നോബൽ സമ്മാനങ്ങളൊക്കെ കിട്ടും?? നോബൽ കിട്ടിയ സി.വി. രാമന് തൻറ്റെ സ്ഥാപനം വിടേണ്ടി വന്നു. അമർത്യ സെൻ ഇന്ത്യയിൽ നിന്ന് ജീവനും കൊണ്ടോടി. അമേരിക്കയിലുള്ള ഇന്ത്യൻ വംശജരായ പല നോബൽ ജേതാക്കൾക്കും ഇന്ത്യയിലേക്ക് മടങ്ങി വരാൻ അശേഷം താൽപര്യമില്ല.
ലോകത്തുള്ള മനുഷ്യന് പ്രെയോജനപ്പെടുന്ന വലിയൊരു വിഭാഗം കണ്ടുപിടിത്തങ്ങളും നടക്കുന്നത് അമേരിക്കയിലാണെന്നുള്ളത് അമേരിക്കയെ വിമർശിക്കുന്നവർ കാണുന്നതേ ഇല്ലാ. ആ കണ്ടുപിടുത്തങ്ങളുടെ പേറ്റൻറ്റ് വിറ്റ് കോടിക്കണക്കിനു ഡോളർ അമേരിക്ക സമ്പാദിക്കുന്നു. പക്ഷെ സാമ്പത്തികത്തിനപ്പുറം ഗവേഷണത്തിനും, പഠനത്തിനും, സ്വതന്ത്ര ചിന്തക്കും അമേരിക്കയിൽ സ്ഥാനമുണ്ടെന്നുള്ളതാണ് അമേരിക്ക എന്ന രാജ്യത്തെ മഹത്തരമാക്കുന്നത്. പണ്ട് അരുന്ധതി റോയ് അമേരിക്കയെ വിമർശിച്ചപ്പോൾ സ്വാമിനാഥൻ അയ്യർ ടൈമ്സ് ഓഫ് ഇന്ത്യയിൽ എഴുതിയത് “How American she is” - എന്നായിരുന്നു. അമേരിക്കൻ വിദേശ നയങ്ങളുടെ ഏറ്റവും കടുത്ത വിമർശകനായ നൊയാം ചോംസ്കി - യെ പോലുള്ള പണ്ഡിതർ ഉള്ളതും അമേരിക്കയിൽ തന്നെ.
ഇന്ന് ലോകോത്തര നിലവാരം ഉള്ള 90 ശതമാനം കമ്പനികളുടെയും പ്രവർത്തന കേന്ദ്രം അമേരിക്കയാണ്. അതേ സമയം ഇന്ത്യക്ക് അത്തരത്തിലുള്ള ലോകോത്തര നിലവാരമുള്ള എത്ര ബ്രാൻഡുകളുണ്ട്??? ഇവുടുത്തെ ആളുകൾ വാചകമടിയുടെ കാര്യത്തിൽ മാത്രമാണ് ഒട്ടും മോശക്കാർ അല്ലാത്തത്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്ലാസ്റ്റിക് സർജറിയും, ജെനെറ്റിക് എൻജിനീറിങ്ങും ഒക്കെ കണ്ടു പിടിച്ചതും, വികസിപ്പിച്ചതും ഇന്ദ്യക്കാരാണെന്നാണ് ഇവുടുത്തെ ചിലർ പറയുന്നതും, പ്രചരിപ്പിക്കുന്നതും. ഇന്നും നമുക്ക് നോബൽ സമ്മാനങ്ങൾ ഒന്നും കിട്ടുന്നില്ല. നമ്മുടെ അത്ലട്ടുകൾക്ക് ഒളിമ്പിക് മെഡലുകൾ ഒന്നും കിട്ടുന്നില്ല. നമുക്ക് അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ ഒന്നും തന്നെയില്ല. നമുക്ക് അന്തർ ദേശീയ നിലവാരത്തിലുള്ള പഠന കേന്ദ്രങ്ങളോ, ഗവേഷണ സ്ഥാപനങ്ങളോ, യൂണിവേഴ്സിറ്റികളോ ഇല്ല. ആകെ കൂടിയുള്ള നേട്ടം ബഹിരാകാശ രംഗത്ത് മാത്രമാണ്. അതും അത്ര വലിയ നേട്ടം ഒന്നുമല്ല. ISRO ഉപയോഗിക്കുന്ന പലതും വിദേശ കമ്പനികളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്.
സയൻസിലും, ടെക്‌നോളജിയിലെ മാത്രമല്ലാ; സാമൂഹ്യ ശാസ്ത്രത്തിലും ഇന്ത്യാക്കാരന് കഴിഞ്ഞ കുറെ ദശകങ്ങളായി കോണ്ട്രിബൂഷൻ കാര്യമായി ഒന്നും ഇല്ല. ഇൻഡ്യാ മഹാരാജ്യത്തിൻറ്റെ ഏറ്റവും വലിയ കുഴപ്പം ഇവിടെ വിഷനറി ആയുള്ള നേതാക്കന്മാർ ഇല്ലാ എന്നുള്ളതാണ്. ഡോക്റ്റർ എ.പി.ജെ. അബ്‍ദുൾ കലാം, ഇ. ശ്രീധരൻ, വർഗീസ് കുര്യൻ - എന്നിങ്ങനെ ഒരുപിടി ആളുകൾ നമ്മുടെ രാഷ്ട്ര നിർമാണ പ്രക്രിയക്ക് കരുത്തേകി. പക്ഷെ എഷ്യാനെറ്റിൻറ്റെ പരസ്യ വാചകത്തിൽ പറയുന്നത് പോലെ നേരോടെ, നിർഭയം, നിരന്തരം അത്തരം ആളുകളെ മുന്നോട്ടു നയിക്കുന്ന ദീർഘ വീക്ഷണമുള്ള നേതാക്കന്മാർ ഇവിടെ വേണം. നെഹ്‌റുവിന് ശേഷം അത്തരത്തിലുള്ള നേതാക്കന്മാർ ഇന്ത്യയിൽ ഉണ്ടായില്ല എന്നതാണ് ഇന്ത്യയുടെ ശാപം. രാജ്യത്തിൻറ്റെ ശക്തമായ അടിത്തറയ്ക്കു വേണ്ടി ഐ. ഐ. ടി., ഐ.ഐ. എം., ഐ. എസ്. ആർ. ഒ., സാഹിത്യ അക്കാഡമി, ആസൂത്രണ കമ്മീഷൻ - ഇവയെല്ലാം നെഹ്രുവിൻറ്റെ കാലത്ത് ഉണ്ടായി. വ്യവസായിക അടിത്തറയ്ക്കു വേണ്ടി ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ മാറ്റി മറിച്ച ഭീലായ് സ്റ്റീൽ പ്ലാൻറ്റ്, ഭക്രാ നൻഗൽ ഡാം - എന്നീ ബ്രിഹത് പദ്ധതികളും നെഹ്രുവിൻറ്റെ കാലത്ത് ഉണ്ടായി. അതിനു ശേഷം അത്തരം ബ്രിഹത് സംരഭങ്ങളെ കുറിച്ച് ആലോചിക്കാനും അത് പൂർത്തീകരിക്കാനും ഉള്ള കഴിവുള്ള നേതാക്കന്മാർ ഇന്ത്യയിൽ ഇല്ലാതെ പോയി. പണ്ടത്തേതിൽ നിന്ന് വിഭിന്നമായി മധ്യ വർഗത്തിലുള്ളവർ പോലും ഇന്ത്യയിൽ സഞ്ചരിക്കാൻ വിമാനങ്ങൾ ഉപയോഗിക്കുന്ന കാലമാണിത്. വൻ വളർച്ച നേടുന്ന ഇന്ത്യൻ ഏവിയേഷൻ സെക്റ്റർ 2020- ഓടെ ലോകത്തിലെ മൂന്നാമത്തെ ഏവിയേഷൻ സെക്ടറായി മാറും എന്നാണ് പ്രവചനം. പക്ഷെ അപ്പോഴും നമുക്ക് പാസഞ്ചർ വിമാനങ്ങൾക്ക് വേണ്ടി പൂർണ്ണമായും വിദേശത്തെ ആശ്രയിക്കേണ്ടി വരും. ചൈനയുടെ പാസഞ്ചർ ഫ്ളൈറ്റ് 2018-ൽ തന്നെ സർവ്വീസിനെത്തും എന്നാണ് അവിടുന്നുള്ള വാർത്തകൾ. ഇന്ത്യ എവിടെ നിൽക്കുന്നു; ചൈന എവിടെ നിൽക്കുന്നു എന്നതിന് ഉൽപ്പാദന രംഗത്തെ ഇത്തരം നിരവധി ഉദാഹരണങ്ങൾ കാണിക്കാം. സ്വന്തമായി ഉൽപ്പാദന രംഗത്ത് വളർച്ച കൈവരിക്കാതെ ഇന്ത്യയെ ഒരു വികസിത രാജ്യം ആയി ആരും കണക്കാക്കില്ല എന്നുള്ള കാര്യം ഉത്തരവാദിത്ത്വബോധമുള്ള ആരും മറന്നു പോകരുത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ