മൂന്നു മുന്നണികളും തുല്യ ശക്തിയോടെ ശബരിമല വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണ്. ശരിക്കും ശബരിമലയുടെ കാര്യത്തിൽ രാഷ്ട്രീയ കളിയാണ് ഇവിടെ നടക്കുന്നതെന്ന് ശ്രീധരൻ പിള്ളയുടെ പ്രസംഗം പുറത്തായപ്പോൾ മുതൽ ഒരു സംശയവുമില്ലാതെ സുബോധമുള്ളവർക്കെല്ലാം മനസിലായി. അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പും രണ്ടു വർഷം കഴിഞ്ഞെത്തുന്ന നിയമ സഭ തിരഞ്ഞെടുപ്പും കഴിയുമ്പോൾ അറിയാം ആരൊക്കെ ഈ വിഷയത്തിൽ നേട്ടമുണ്ടാക്കി എന്നുള്ള കാര്യം.
ശബരിമലയിലെ സ്ത്രീ പ്രവേശനാ വിഷയം പരിഹരിക്കാൻ ഒരു മുന്നണിക്കും താൽപര്യമില്ലെന്ന് ഈ പ്രശ്നം തുടങ്ങിയപ്പോൾ മുതൽക്കേ ഇതെഴുതുന്ന ആൾക്ക് തോന്നിയിരുന്നു. ഇടതുമുന്നണിക്ക് 411 പേജുള്ള സുപ്രീം കോടതി വിധിന്യായത്തെ കുറിച്ച് ജനങ്ങളോട് വിശദീകരിക്കാമായിരുന്നു. അതുണ്ടായില്ല. ലോക്കൽ കമ്മിറ്റി തൊട്ടു വിപുലമായ സംഘടനാ സംവിധാനം ഉള്ള ഇടതുമുന്നണി പാർട്ടി അണികളോടും, ജനങ്ങളോടും എന്തുകൊണ്ട് സുപ്രീം കോടതി വിധി വിശദീകരിച്ചില്ല എന്ന് ചോദിച്ചാൽ ഇതിൻറ്റെ പേരിൽ പരമാവധി മുതലെടുപ്പ് നടത്തുകയായിരുന്നു എന്ന അവരുടെ ഉദ്ദേശ്യം പകൽ പോലെ വ്യക്തമാകുകയാണ്. ഇടതുപക്ഷ അനുഭാവികളായ കേരളത്തിലെ മാധ്യമ പ്രവർത്തകർ പോലും 12 വർഷവും, 24 കക്ഷികൾ വാദിച്ചതും, എല്ലാ വശങ്ങളും പരിശോധിച്ചതുമായ സുപ്രീം കോടതി വിധിന്യായത്തെ കുറിച്ച് ചാനൽ ചർച്ചകളിലോ, ലേഖനങ്ങളിലോ വിശദീകരിക്കുന്നത് കണ്ടില്ല. ആകെ സോഷ്യൽ മീഡിയയിലെ വളരെ കുറച്ചു പേർ മാത്രമാണ് ഈ വിധി വിശദീകരിച്ചു കണ്ടത്. ഇടതുമുന്നണി പണ്ടത്തെ ഉച്ചനീചത്ത്വവും, ലിംഗ നീതിയുടെ പ്രശനങ്ങളും പറഞ്ഞു കൊണ്ട് സമൂഹത്തിൽ ജാതിയുടേയും, ലിംഗത്തിൻറ്റേയും പേരിൽ ഭിന്നിപ്പുണ്ടാക്കാനാണ് ഈ വിഷയത്തിലൂടെ ശ്രമിച്ചത് എന്ന് പറയാതിരിക്കാൻ വയ്യാ. അയ്യപ്പ ഭക്തരെ ഹിന്ദു വിശ്വാസത്തിൽ അധിഷ്ഠിതമായി തന്നെ ബോധവൽക്കരിക്കാമായിരുന്നു. അത്തരത്തിലുള്ള ഒരു ശ്രമവും ഇടതു മുന്നണിയുടെ ഭാഗത്തു നിന്നോ, മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തു നിന്നോ പോലും വന്നില്ല.
സാധാരണ മനുഷ്യന് സങ്കൽപ്പിക്കാനാവാത്ത ദൈവിക ഭാവത്തെ പ്രതി തെരുവിൽ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുകയാണ് ബി.ജെ.പി. ചെയ്തത്. രാജ്യത്തെ പരമോന്നത കോടതിയുടെ വിധിയെ തെരുവിൽ വെല്ലുവിളിച്ച് അരാജകത്ത്വം സൃഷ്ടിച്ചത് വഴി 'അയ്യപ്പ ഭക്തി' ഒന്നും അല്ല ബി.ജെ.പി.-യും, സംഘ പരിവാറുകാരും പുറത്തെടുത്തത് എന്നത് കേവലം സാമാന്യ യുക്തി മാത്രമായിരുന്നു. സി.പി.എം.-ന് ബി.ജെ.പി.-യേയും, സംഘ പരിവാറുകാരേയും അക്രമികളും, ഗുണ്ടകളുമായി സാധാരണ ജനത്തിനു മുമ്പിൽ ചിത്രീകരിക്കണമായിരുന്നു. കോൺഗ്രെസ്സാകട്ടെ, ഈ പ്രശ്‌നം സർക്കാരിൻറ്റെ പിടിപ്പുകേടായിട്ടും, ഭരണ പ്രതിസന്ധിയായും ചിത്രീകരിച്ചു. കൃത്യമായ ഒരു നിലപാടും എടുക്കാൻ ശബരിമലയിലെ സ്ത്രീ പ്രവേശനാ വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കായില്ല. രാഹുൽ ഗാന്ധിയുടെ ഇക്കാര്യത്തിലുള്ള നിലപാടിനെ പിന്തുണയ്ക്കാൻ പോലും ആവാതിരുന്ന ഗതികേടിലായിരുന്നു അവർ.
വ്യക്തമായ നിലപാടില്ലാത്ത കോൺഗ്രസിനെ പിന്തള്ളി കേരളത്തിൽ ഇടതു മുന്നണിയ്ക്കു പിന്നാലെ രണ്ടാമത്തെ വലിയ കക്ഷിയായി മാറാൻ ശ്രമിക്കുകയാണ് ബി.ജെ.പി. ഈ വിഷയത്തിലൂടെ. കേരളത്തിലെ സാമൂഹ്യഘടന എന്ന് പറഞ്ഞാൽ പ്രധാനമായും നായർ, ഈഴവർ, മുസ്‌ലിം, ക്രിസ്ത്യൻ - ഈ വിഭാഗങ്ങൾ ഒത്തു ചേരുന്നതാണ്. ദളിതർക്കും, ആദിവാസികൾക്കും ചില പ്രദേശങ്ങളിലൊഴികെ ശക്തമായ 'പ്രെഷർ ഗ്രൂപ്പായി' മാറാൻ ഇതുവരെ സാധിച്ചുട്ടെണ്ടെന്നു തോന്നുന്നില്ല. ന്യൂനപക്ഷം - 40 ശതമാനത്തിലേറെ; പിന്നോക്കക്കാർ - 20 ശതമാനത്തിലേറെ; മുന്നോക്കക്കാർ 20 ശതമാനത്തിലേറെ - ഇതാണ് കേരളത്തിലെ സാമൂഹ്യഘടന. ശബരിമലയുടെ പേരിൽ മുന്നേറ്റം നയിക്കുന്നത്10 ശതമാനത്തിലേറെ ഉള്ള മുന്നോക്കക്കാരും അത്ര തന്നെയുള്ള പിന്നോക്ക, ദളിത്, ആദിവാസി വിഭാഗവും ചേർന്നാണ്. ഇവരിൽ കുറെ പേർ ഇപ്പോൾ തന്നെ ബി.ജെ.പി. - ക്കു വോട്ട് ചെയ്യുന്നവരാണ്. ഇനി ബാക്കി വരുന്നവർ കൂടി ബി.ജെ.പി. - ക്കു വോട്ട് ചെയ്യുമോയെന്നറിയാൻ അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പും രണ്ടു വർഷം കഴിഞ്ഞെത്തുന്ന നിയമ സഭ തിരഞ്ഞെടുപ്പും വരെ കാത്തിരിക്കേണ്ടി വരും. ന്യൂന പക്ഷ വോട്ടുകളുടെ കേന്ദ്രീകരണവും, ഹിന്ദു വോട്ടുകൾ ചിതറിപ്പിക്കുകയും ചെയ്യുക എന്ന ചിന്തയിലേക്ക് ശബരിമലയിലെ സ്ത്രീ പ്രവേശനാ വിഷയം മുതലാക്കി ഇടതുമുന്നണി നീങ്ങുമ്പോൾ ക്ഷീണമുണ്ടാകുന്നത് കോൺഗ്രസിനാകും എന്നാണ് കരുതേണ്ടത്. തമ്മിൽ തല്ലും, തൊഴുത്തിൽ കുത്തും പതിവാക്കിയ കോൺഗ്രസുകാർ ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത് എന്നെങ്കിലും തിരിച്ചറിയുമെന്നും തോന്നുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ