ഒരു നൂറ്റാണ്ടു മുമ്പത്തെ കേരളത്തിലെ തീർത്തും ദരിദ്ര കുടുംബത്തിലെ ഒരു അംഗമായിരുന്നു പി കെ റോസി. പിന്നെങ്ങനെ പി കെ റോസി പ്രശസ്തയായി??? മലയാളത്തിലെ ആദ്യ സിനിമാ നായിക എന്ന വകുപ്പിലാണ് ആ പ്രശസ്തി മുഴുവനും. മലയാള സിനിമയിലെ ആദ്യനായിക തിരുവനന്തപുരത്തെ പാവപ്പെട്ട ഒരു പുല്ലു കച്ചവടക്കാരി ആയിരുന്നു. തിരുവനന്തപുരത്തെ പുളിമൂട്ടിലെ ഇപ്പോഴത്തെ ജനറല്‍ പോസ്റ്റാഫീസിനടുത്തുള്ള പുല്ലു ചന്തയിലെ പുല്ല് വിൽപനക്കാരിയായ റോസമ്മയാണ് പി. കെ. റോസി എന്ന പേരിൽ ആദ്യ മലയാള സിനിമാ നായികയായത്. റോസമ്മയെ വിഗതകുമാരൻറ്റെ നിര്‍മാതാവും മലയാള സിനിമയുടെ പിതാവുമായ ജെ.സി. ഡാനിയേലാണ് സിനിമയിൽ എത്തിക്കുന്നത്. ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സ് സ്റ്റുഡിയോയില്‍ ആയിരുന്നു ആ സിനിമാഭിനയം.
അക്കാലത്ത് പുരുഷന്മാരാണ് സ്ത്രീ വേഷം കെട്ടി നിശബ്ദ സിനിമയിലും, നാടകങ്ങളിലും അഭിനയിച്ചിരുന്നത്. ജെ.സി. ഡാനിയേല്‍ ആദ്യം ഒരു പുരുഷനെയാണ് അഭിനയിപ്പിക്കാൻ ആലോചിച്ചിരുന്നത്. പക്ഷെ 'വിഗതകുമാരനിൽ' സ്ത്രീ വേഷം കെട്ടി അഭിനയിപ്പിക്കാൻ നിശ്ചയിച്ചിരുന്ന നടനായ ജോൺസണ് ആ സ്ത്രീ വേഷത്തോട് അധികം താൽപര്യം തോന്നിയില്ല. അതുകൊണ്ട് അന്നത്തെ പ്രശസ്ത സിനിമാ താരമായ ബി. എസ്. സരോജയുടെ പിതാവായ ജോൺസൺ ജെ.സി. ഡാനിയേലിനെ തിരുവനന്തപുരത്തെ തൈക്കാട് ആശുപത്രിയുടെ കിഴക്കു ഭാഗത്തുള്ള ഒരു വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. അവിടെയാണ് പി. കെ. റോസിയെന്ന രാജമ്മയെ ഇരുവരും കണ്ടുമുട്ടിയത്. പി. കെ. റോസിയെന്ന രാജമ്മ അന്നത്തെ കാക്കരശി നാടകത്തിലെ കാക്കാത്തിയായി ആദ്യ സ്ത്രീ വേഷമിട്ട് അഭിനയിച്ചതോടെ കാക്കരശി നാടകത്തിന് ജനപ്രിയമേറിയതാണ് അവരെ മലയാളത്തിലെ ആദ്യ സിനിമാ നായികയായി തിരഞ്ഞെടുക്കാൻ കാരണം. നാടകത്തിൽ നിന്നാണ് റോസി സിനിമയിലെത്തിയത്.
റോസിയെന്ന പേര് സിനിമയ്ക്കുവേണ്ടി സ്വീകരിച്ചതാണ്. യഥാർത്ഥ പേര് രാജമ്മ എന്നായിരുന്നു. 500 രൂപയാണ് സിനിമയിലഭിനയിക്കുന്നതിന് പ്രതിഫലം വാഗ്ദാനം ചെയ്തത്. ഇന്നത്തെ കാലത്ത് ആ 500 രൂപയുടെ മൂല്യം 50, 000 രൂപക്ക് മുകളിൽ വരും. ഒരുപക്ഷെ ആ മികച്ച വാഗ്ദാനം ആയിരിക്കാം സിനിമയിൽ അഭിനയിക്കാൻ തീർത്തും ദരിദ്രയായ ഒരു പുല്ലു കച്ചവടക്കാരിയേയും, അവരെ സിനിമയിൽ വിടാൻ ആ കുടുംബത്തെയും പ്രേരിപ്പിച്ചത്.
സിനിമാ അഭിനയം ഒന്നും പി കെ റോസിക്ക് അറിയില്ലായിരുന്നു. അഭിനയിക്കാൻ അറിയാതിരുന്ന റോസി, സംവിധായകൻ പറഞ്ഞ പോലെയൊക്കെ ക്യാമറക്കു മുമ്പിൽ കാര്യങ്ങൾ അവതരിപ്പിച്ചു. തിരുവനന്തപുരത്തെ തൈക്കാട് മുതൽ ഷൂട്ടിങ് നടക്കുന്ന പട്ടത്ത് വരെ പി. കെ. റോസി നടന്നാണ് പൊയ്ക്കൊണ്ടിരുന്നത്. പി. കെ. റോസിയെ സംബന്ധിച്ചിടത്തോളം പുല്ലരിയാനായുള്ള കൂലിപ്പണി പോലെയേ അവർ സിനിമാഭിനയത്തേയും കണ്ടിരുന്നുള്ളൂ. ഇന്നത്തെ പോലത്തെ 'ഗ്ളാമർ' ഒന്നും ആദ്യ കാല നായികയ്ക്ക് ഉണ്ടായിരുന്നില്ല എന്ന് സാരം.
പക്ഷെ ആദ്യ സിനിമയിൽ അഭിനയിച്ചതിൻറ്റെ പേരിൽ അന്നത്തെ സദാചാര ഗുണ്ടകളിൽ നിന്ന് പി കെ റോസിയും, കുടുംബവും അനുഭവിച്ച കഷ്ടപ്പാടുകൾക്ക് കയ്യും, കണക്കുമില്ല. സിനിമയിൽ കൊണ്ടുപോയി മോളെ 'പെഴപ്പിച്ചതിന്' പി കെ റോസിയുടെ കുടുംബം ഒത്തിരി വിലകൊടുക്കേണ്ടി വന്നു. 1930 നവംബർ ഏഴിന് തിരുവനന്തപുരത്തുണ്ടായിരുന്ന ഏക സിനിമാ 'കൊട്ടകയായ' 'ദി ക്യാപ്പിറ്റോൾ' എന്ന പ്രദർശന ശാലയിലാണ് നിശ്ശബ്ദ സിനിമയായ 'വിഗതകുമാരൻ' ആദ്യമായി പ്രദർശിപ്പിച്ചത്. അന്നുതൊട്ട് പി. കെ. റോസിയുടെയും, അവരുടെ വീട്ടുകാരുടേയും കഷ്ടകാലം തുടങ്ങി എന്നും ആ സിനിമാ പ്രദർശത്തിൻറ്റെ ഭാഗമായി തന്നെ പറയാം. തിയറ്ററിൽ റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ കാണികൾ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്. വെള്ളിത്തിര കുത്തിക്കീറുകയും ചെയ്തു. വിഗതകുമാരനിൽ അഭിനയിച്ചതിനെത്തുടർന്ന് റോസിക്കും വീട്ടുകാർക്കും സമൂഹം ഭ്രഷ്ട് കൽപ്പിച്ചു. വിഗതകുമാരൻ എന്ന ചലച്ചിത്രം പുറത്തിറങ്ങിയപ്പോൾ തന്നെ അവരുടെ വീട് ആക്രമിക്കപ്പെട്ടു. പി. കെ. റോസിയെ ആളുകൾ വഴിയിൽ കൂടി നടന്നു പോകുമ്പോൾ കല്ലെറിഞ്ഞു; കൂക്ക് വിളിച്ചു. ചിലർ മുഖത്തു തുപ്പി എന്നും പറയപ്പെടുന്നു. തിരുവനന്തപുരം ചാല കമ്പോളത്തിൽ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി എന്നും പറയപ്പെടുന്നു. പി. കെ. റോസിയെ മാത്രമല്ലാ; ജെ.സി. ഡാനിയേലിനേയും ആളുകൾ വെറുതെ വിട്ടില്ല. പക്ഷെ നല്ല ഓട്ടം വശമുണ്ടായിരുന്നത് കൊണ്ട് അദ്ദേഹം പലപ്പോഴും കല്ലേറിൽ നിന്ന് ഓടി രക്ഷപെടുകയായിരുന്നു. എന്തായാലും ഈ കല്ലേറിൻറ്റേയും, തെറി വിളികളുടേയും വാർത്ത അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര നിരുനാൾ താമസിയാതെ അറിഞ്ഞു. അദ്ദേഹം പൊലീസിന് ഇത്തരം കൊള്ളരുതായ്മകൾ അവസാനിപ്പിക്കാൻ കർക്കശ നിർദേശം നൽകി. പക്ഷെ താൽക്കാലികമായിട്ടു മാത്രമേ പി. കെ. റോസിയേയും കുടുംബത്തേയും രക്ഷിക്കാൻ തിരുവിതാംകൂർ പോലീസിന് ആയുള്ളൂ. അത്രക്കുണ്ടായിരുന്നൂ നാട്ടിലെ സദാചാരം സംരക്ഷിക്കാൻ ഇറങ്ങിയ ആളുകളുടെ ധാർമിക രോഷം!!!!
പോലീസ് ഇടപെട്ട് അക്രമികളെ താൽക്കാലികമായി ഒതുക്കിയെങ്കിലും അത് അധിക നാൾ നീണ്ടു നിന്നില്ല. പി. കെ റോസിയുടെ വീട് താമസിയാതെ ആക്രമിക്കപ്പെടുക മാത്രമല്ല; പിന്നീട് അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. നാട്ടിൽ തുടരുക ബുദ്ധിമുട്ടായപ്പോൾ റോസി നാടു വിട്ടു പോവുകയും അമ്മാവൻറ്റെ വീട്ടിൽ താമസമാക്കുകയും ചെയ്‌തെന്നാണ് ഒരു കഥ. വേറെ ചിലർ പറയുന്നത് വീടിനു തീ വെച്ചപ്പോൾ ഓടി രക്ഷപ്പെട്ട റോസി തിരുവനതപുരം നാഗര്‍കോവില്‍ റോഡില്‍ കരമനയാറിന് സമീപമെത്തിയപ്പോള്‍ അതുവഴി വന്ന ലോറിക്കു മുന്നിലെക്കെടുത്തു ചാടി എന്നാണ്. ഡ്രൈവര്‍ കേശവപിള്ളയോട് താണു കേണു വീണു അപേക്ഷിച്ച റോസിയെ അയാള്‍ രക്ഷപ്പെടുത്തി നാഗര്‍കോവിലെത്തിച്ചു. പിന്നെ അവരെ ആരും കണ്ടിട്ടില്ല. പി. കെ. റോസിയായി തിരിച്ചറിഞ്ഞിട്ടില്ല. തീര്‍ത്തും അജ്ഞാതയായി അവര്‍ ജീവിച്ചു. വീട് വിറ്റ് വീട്ടുകാരും സ്ഥലം വിട്ടു.
റോസിയുടെ ബന്ധുക്കളില്‍ ചിലര്‍ ഇപ്പോഴും തിരുവനന്തപുരത്തുണ്ട് എന്ന് ചിലരൊക്കെ പറയുന്നു. നാഗർകോവിൽ ലോറി ഡ്രൈവറുമായുള്ള ബന്ധത്തിൽ പി. കെ. റോസിക്ക് ഒരു മകനും, ഒരു മകളും ഉണ്ടായെന്നും കുടി ചിലരൊക്കെ പറയുന്നു എന്തായാലും ജെ.സി. ഡാനിയേല്‍ മലയാള സിനിമയുടെ പിതാവായി അംഗീകരിക്കപ്പെട്ടു. പക്ഷെ പി കെ റോസിയെ എല്ലാവരും മറന്നു. പി. കെ. റോസിയുടെ കുടുംബത്തിന് തന്നെ അവരെ കുറിച്ചു വെളിപ്പെടുത്താൻ താൽപര്യമില്ലെന്നാണ് തോന്നുന്നത്. സദാചാര ഗുണ്ടകളെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അവരൊക്കെ പേടിക്കുന്നുണ്ടാകാം. പി. കെ. റോസി മാത്രമല്ലാ; അന്നത്തെ മിക്ക നാടക നടികളും, പിന്നീട് വന്ന സിനിമാ നടികളും നമ്മുടെ നാട്ടിലെ സദാചാര പോലീസിൻറ്റെ ആക്രമണത്തിനും, നിന്ദകൾക്കും ഒക്കെ ഇരയായി. ഒരു നൂറ്റാണ്ടിനപ്പുറവും ഇന്നും കേരളത്തിലെ സദാചാര ഗുണ്ടായിസത്തിനു വലിയ മാറ്റമൊന്നുമില്ല. ഇത്തരം സദാചാര ഗുണ്ടായിസം കണ്ടു മനസ് മടുത്തിട്ടായിരിക്കാം ഒരുപക്ഷെ ശബരിമല അയ്യപ്പൻ സുപ്രീം കോടതിയിലെ 4 ജഡ്ജിമാരുടെ മനസിനെ സ്വാധീനിച്ചു ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് വഴി ഒരുക്കിയത്. അന്നിട്ടും സദാചാര ഗുണ്ടകളിൽ നിന്ന് രക്ഷയില്ലല്ലോ. ഇനി സ്വാമിയേ ശരണം.
(കടപ്പാട്: ചേലങ്ങാട്ട് ഗോപാലകൃഷണൻറ്റെ 'അന്നത്തെ നായികമാർ' എന്ന പുസ്തകം)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ