ബാബ്രി മസ്ജിദ് വിവാദത്തിൽ നിന്നാണ് സമീപ കാലത്ത് കേരളത്തിലും വർഗീയതയുടെ ഉദയം എന്ന് പറയാം. ബാബ്രി മസ്ജിദ് വിവാദമൊക്കെ ഇന്ന് നമുക്കുള്ള കാറ്റ് വിതച്ച് കൊടുംകാറ്റ് കൊയ്യുന്ന ഭരണാധികാരികൾ ഉണ്ടാക്കിയ പ്രശ്നങ്ങളാണ്. വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള മുറിവുകൾ ഉണക്കാൻ ശ്രമിയ്ക്കേണ്ട നേതാക്കൾ തന്നെ അൽപ്പ ലാഭത്തിനായി മത സാമുദായിക ശക്തികളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് എരിതീയിൽ എണ്ണ ഒഴിച്ചു; പ്രശ്നങ്ങൾ മൂർച്ഛിപ്പിച്ചു. സമുദായങ്ങൾ തമ്മിൽ വിടവ് മനഃപൂർവം സൃഷ്ടിച്ചുകൊണ്ട് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയായിരുന്നു അന്ന് ഇന്ത്യയിൽ വ്യാപകമായി നടന്നത്.
ന്യൂന പക്ഷങ്ങളെ ശത്രുക്കളായി കാണുന്ന പ്രവണതക്കായിരുന്നു ബി.ജെ.പി. കേരളത്തിൽ ചുവടുറപ്പിക്കാനായി സമീപ കാലത്ത് പയറ്റിയത്. കേരളത്തിൽ കഴിഞ്ഞ 5-6 വർഷങ്ങളായി സംഘ പരിവാറുകാർ സോഷ്യൽ മീഡിയയിൽ കൂടി വർഗീയ വിഷം പരത്തുകയായിരുന്നു. ക്രിസ്ത്യാനികളെ മതം മാറ്റ ലോബികളുടെ വക്താക്കളായും, മുസ്ലീങ്ങളെ മൊത്തം ഭീകര വാദികൾ അതല്ലെങ്കിൽ ഭീകര പ്രവർത്തനങ്ങളെ പിന്തുണക്കുന്നവരായും അവർ ചിത്രീകരിച്ചു. രാജ്യത്തിൻറ്റെ പല ഭാഗങ്ങളിൽ ഇരുന്നും, വിദേശത്തും ഇരുന്നുകൊണ്ട് സോഷ്യൽ മീഡിയയിലും, ഓൺലെയിൻ പത്രങ്ങളിലും ഇത്തരത്തിൽ വ്യാപകമായ പ്രചാരണങ്ങൾ സംഘടിപ്പിച്ചു. എതിർക്കുന്നവരൊയൊക്കെ അവർ സംഘടിതമായി തെറി വിളിച്ച് ഓടിച്ചു. ജനം ടി.വി. പോലുള്ള വർഗീയ ചാനലുകളൊക്കെ ഈയടുത്ത കാലത്ത് വളരെ ആക്റ്റീവാകുന്നതിനു വളരെ മുൻപേ സോഷ്യൽ മീഡിയയിലും, മറുനാടൻ മലയാളി പോലുള്ള ഓൺലയിൻ പത്രങ്ങളിൽ സംഘ പരിവാർ ആശയങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നൂ.
എന്തായിരുന്നൂ ഈ സംഘ പരിവാർ ആശയങ്ങൾ??? ഭക്ഷണമായിരുന്നൂ ഒരു പ്രധാന ആയുധം. ബീഫ് കഴിക്കുന്നത് നല്ല ഹിന്ദുവിൻറ്റെ ലക്ഷണമല്ല എന്ന ഉൾവിളി സൃഷ്ടിക്കുന്നതിൽ സംഘടിതമായ പ്രചാരണത്തിലൂടെ കുറച്ചൊക്കെ വിജയിച്ചൂ. ബീഫിനെതിരെയും, വെജിറ്റേറിയനിസത്തിൽ ഊന്നിയതുമായ ഉത്തരേന്ത്യൻ ഗ്രാമ സംസ്കാരം കേരളത്തിലും പറിച്ചു നടാൻ ചില സന്ഖടനകൾ കുറച്ചൊക്കെ വിജയിച്ചൂ എന്ന് തന്നെയാണ് തോന്നുന്നത്. കേരളം ഭരിച്ചിരുന്ന സർക്കാരുകൾക്കെതിരേയും നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചു. ഹിന്ദുക്കൾ അമ്പലത്തിൽ നിക്ഷേപിക്കുന്ന സംഭാവന കേരളാ ഗവൺമെൻറ്റ് വഴി മാറ്റി ചെലവാക്കുന്നു എന്നതായിരുന്നൂ ഒന്നാമത്തെ പ്രധാന ആരോപണം. ഹിന്ദു സമൂഹത്തെ കേരളത്തിൽ മാറി മാറി വരുന്ന സർക്കാരുകൾ പ്രത്യേകിച്ച് ഇടതു പക്ഷ മുന്നണി സർക്കാർ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നു എന്നതായിരുന്നൂ രണ്ടാമത്തെ ഗുരുതരമായ ആരോപണം. ചുമ്മാതല്ല ഈയിടെ ജനം ടി.വി. - യിൽ ഒരാൾ പറയുന്നത് കേട്ടത്: "പിണറായ് വിജയൻ സർക്കാർ അധികാരത്തിൽ വന്നത് മുതൽ കേരളത്തിലെ ഹിന്ദുക്കളെല്ലാം പേടിച്ചിരിക്കുകയായിരുന്നു എന്ന്"!!!! നിരീശ്വര വാദികളും, ഈശ്വര നിഷേധികളുമായ കമ്യൂണിസ്റ്റുകാർ ശബരിമലയുടെ കാര്യത്തിൽ കേരളത്തിലെ ഹിന്ദുക്കളെ കൊലക്കു കൊടുക്കുകയാണ് എന്ന പ്രചാരണം വളരെ എളുപ്പത്തിൽ സംഘ പരിവാറുകാർക്കു പ്രചരിപ്പിക്കാനും സാധിച്ചൂ.
സത്യത്തിൽ ഹിന്ദുവിന് ലോക രാഷ്ട്രങ്ങൾക്കിടയിൽ ഏറ്റവും ബഹുമാന്യത കിട്ടുന്ന ഒരു കാലമാണിത്. പക്ഷെ കള്ള പ്രചാരണങ്ങൾക്ക് ഒരു ക്ഷാമവുമില്ല. ഹിന്ദു മതം അപകടത്തിൽ; മിഷനറിമാരും മറ്റു മതസ്ഥരും ചേർന്ന് ഹിന്ദു മതത്തെ ഇല്ലായ്മ ചെയ്യാൻ നോക്കുന്നു - എന്നതൊക്കെ വർഗീയ സംഘർഷം ലക്ഷ്യം വെച്ച് പ്രചാരണം നടത്താൻ സംഘ പരിവാറുകാർക്ക് കഴിഞ്ഞ കുറേ വർഷങ്ങളായി സാധിച്ചൂ. ഈ ഇന്ത്യ മഹാ രാജ്യത്ത് ഇന്നും 80 ശതമാനത്തിലേറെ പേർ ഹിന്ദുക്കളാണ് എന്ന കാര്യം അവർ സൗകര്യപൂർവം മറന്നൂ. തീർഥാടക കേന്ദ്രങ്ങളായ ശബരിമല, ബദരിനാഥ്, കേദാർനാഥ് - ഇങ്ങോട്ടെക്കെ ഉള്ള ആളുകളുടെ ഒഴുക്ക് കൂടിയിട്ടേയുള്ളൂ എന്ന കാര്യവും അവർ മറന്നൂ. ഇനി പുസ്തകങ്ങളുടെ കാര്യം പറയുകയാണെങ്കിൽ ഇന്ഗ്ലീഷും, പ്രാദേശിക ഭാഷകളും വികസിച്ചതിനു ശേഷം ലക്ഷ കണക്കിന് കോപ്പികൾ വിറ്റു പോയ സ്വാമി പരമഹംസ യൊഗാനന്ദയുടെ ‘യോഗിയുടെ ആത്മകഥ ’, 200- ലധികം പുഷ്തകം എഴുതിയ മഹാ യോഗിയായ സ്വാമി ശിവാനന്ദ, കേരളത്തിൽ ഗുരു നിത്യ ചൈതന്യ യതിയുടെ പുസ്തകങ്ങൾ, ഇന്ത്യ മുഴുവൻ പടർന്നു പന്തലിച്ച രാമ കൃഷ്ണ മിഷൻറ്റെ പുസ്തകങ്ങൾ, ആർക്കും ഇൻറ്റെർനെറ്റിലൂടെ ലഭ്യമാകുന്ന ഋഷികേശിലെ ഡിവൈൻ ലൈഫ് സോസേറ്റിയുടെ പ്രസിദ്ധീകരണങ്ങൾ, ബീഹാർ സ്കൂൾ ഓഫ് യോഗയുടെ പ്രസിദ്ധീകരണങ്ങൾ - ഇതൊക്കെ അനേകം പേർ വായിക്കുന്നുണ്ടെന്നുള്ള കാര്യവും സംഘ പരിവാറുകാർ സൗകര്യപൂർവം മറന്നൂ. പോൾ ബ്രണ്ടൻ, ഡേവിഡ് ഫ്രോലീ, മാർഷൽ ഗോവിന്ദൻ - ഇങ്ങനെ അനേകം വിദേശീയർ ഹിന്ദു മതത്തെ കുറിച്ച് ആധികാരികമായ പുസ്തകങ്ങൾ എഴുതുന്നു. അനേകം വിദേശീയർ ഹിന്ദു മതത്തിൽ ചേരുന്നു. മലയാളത്തിൽ എം. കെ. രാമചന്ദ്രൻറ്റെ കൈലാസ് - മാനസരോവർ യാത്രാ വിവരണം 30,000 - ൽ മിച്ചം കോപ്പികളാണ് വിറ്റു പോയത്. യോഗയുടെ ഒക്കെ പ്രചാരം കൂടിയിട്ടേയുള്ളൂ; കുറഞ്ഞിട്ടില്ല. മലയാളിയായ ശ്രി എം - ന്റ്റെ ‘Apprenticed to a Himalayan Master – Autobiography of a Yogi’ ഇപ്പോൾ അനേകം പ്രാദേശിക ഭാഷകളിലേക്ക് തർജിമ ചെയ്യപ്പെട്ടു കഴിഞ്ഞു. ഇലക്ട്രോണിക്ക്, ഡിജിറ്റൽ ടെക്നൊളജിയുടേയും, ഇന്ഗ്ലീഷിൻറ്റേയും, പ്രാദേശിക ഭാഷകളുടേയും വളർച്ചയാണ് സത്യത്തിൽ ആത്മീയത ഇത്തരത്തിൽ ജനകീയമാക്കിയത്. ഒരു നൂറ്റാണ്ടു മുമ്പ് വരെ യോഗയൊക്കെ ആശ്രമങ്ങളിലും, വളരെ കുറച്ചു വ്യക്തികളിലും മാത്രം ഒതുങ്ങിയിരുന്ന ഒന്ന് മാത്രമായിരുന്നു.
പക്ഷെ ഭക്തിയോ, ആത്മീയതയോ, തീർത്ഥാടനമോ ഒന്നുമല്ല കേരളത്തിൽ വർഗീയത പടർന്നു പന്തലിക്കാൻ ഉള്ള യഥാർത്ഥ കാരണമായി ഇതെഴുതുന്ന ആൾക്ക് തോന്നുന്നത്. പ്രധാന പ്രശ്നം സാമൂഹ്യമാണെന്നാണ് തോന്നുന്നത്. സത്യത്തിൽ കേരളത്തിൽ ഒരു നൂറ്റാണ്ടിലേറെ നീണ്ടു നിന്ന സാമൂഹിക പരിവർത്തനത്തിൻറ്റെ ചരിത്രം പഠിപ്പിക്കാതെ സാമുദായിക ധ്രുവീകരണം നടപ്പാക്കാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽ ജനസംഖ്യ കൂടിയതും, കാർഷിക വ്യവസ്ഥിതിയിൽ നിന്നുള്ള വരുമാനം കൂട്ടു കുടുംബങ്ങളിലെ അംഗങ്ങളുടെ ആവശ്യത്തിന് തികയാതെ വന്നതും, മരുമക്കത്തായത്തിൽ നിന്ന് മക്കത്തായത്തിലേക്ക് ഉണ്ടായ മാറ്റവും, കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ നിന്ന് അണു കുടുംബത്തിലേക്കുള്ള മാറ്റവും ഒക്കെ അങ്ങേയറ്റം സങ്കീർണമായ സാമൂഹ്യ പ്രക്രിയയായിരുന്നു. ഈ സങ്കീർണമായ സാമൂഹ്യ പ്രക്രിയ മനസിലാക്കുന്നതിന് പകരം അന്യ മത വിദ്വേഷവും, അന്യ സമുദായ വിദ്വേഷവും പ്രചരിപ്പിച്ച് ഇവിടെ 'ക്ളച്ച്' പിടിക്കാനാണ് സംഘ പരിവാർ ശക്തികൾ നോക്കിയത്. ഒരു നൂറ്റാണ്ടിലേറെ നീണ്ടു നിന്ന സങ്കീർണമായ സാമൂഹ്യ പ്രക്രിയ മനസിലാക്കുക കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ. അതിനു പകരം അന്യ സമുദായങ്ങളും, അന്യ മതങ്ങളും ആണ് തങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണം എന്ന് ആരോപിക്കുന്നത് വളരെ എളുപ്പമുള്ള കാര്യമാണല്ലോ. അതാണ് കഴിഞ്ഞ കുറെ വർഷങ്ങളായി സംഘ പരിവാറുകാർ നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ പിന്നോക്കാവസ്ഥകക്ക് മറ്റു മതങ്ങളും, സമുദായങ്ങളും ആണെന്ന് ആരോപിച്ചാൽ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുക വളരെ എളുപ്പമല്ലേ??? സംവരണം വഴിയും, രാഷ്ട്രീയ നെത്ര്വത്തങ്ങളോടുള്ള അടുപ്പം വഴിയും ക്രിസ്ത്യൻ-മുസ്‌ലിം സമുദായങ്ങങ്ങൾ മുന്നോക്ക ജാതികൾക്കുള്ള അവകാശങ്ങൾ തട്ടിയെടുത്തൂ എന്നുള്ള വ്യാപകമായ കള്ള പ്രചാരണമാണ് കഴിഞ്ഞ കുറേ വർഷങ്ങളായി നടന്നത്. മലയാളി അടിസ്ഥാനപരമായി പ്രവാസിയായി മാറിയതും, കേരളത്തിന് പുറത്തു നിന്നുള്ള പണത്തിൻറ്റെ ഒഴുക്കും ഇത്തരം പ്രചാരണം നടത്തുന്നവർ സൗകര്യപൂർവം മറന്നൂ.
സംഘ പരിവാറുകാരുടെ രാഷ്ട്രീയ തന്ത്രങ്ങളെ അതിജീവിക്കാൻ മറുതന്ത്രങ്ങൾ വേണം. ഇവിടെയാണ് കേരളത്തിലേയും, ഇന്ത്യ മൊത്തത്തിലും രാഷ്ട്രീയ നെത്ര്വത്ത്വങ്ങൾ ദയനീയമായി പരാജയപ്പെട്ടത്. സോഷ്യൽ മീഡിയ മുഴുവൻ കയ്യാളുന്ന സംഘ പരിവാറുകാർക്കെതിരെയുള്ള പ്രതിരോധം തീർത്തും ദുർബലമായിരുന്നൂ. കൌണ്ടർ സ്ട്രാറ്റജികളില്ലാത്ത രാഷ്ട്രീയ നെത്ര്വത്ത്വങ്ങളെയാണ് കഴിഞ്ഞ 5-6 വർഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. പ്രാദേശികമായ പ്രശ്നങ്ങളും, കർഷകരുടെ പ്രശ്നങ്ങളും, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങളും ദേശീയ മുഖ്യധാരയിൽ എത്തിക്കാൻ നമ്മുടെ രാഷ്ട്രീയ നെത്ര്വത്ത്വങ്ങൾ വളരെ ദയനീയമായി കഴിഞ്ഞ 5-6 വർഷങ്ങളായി പരാജയപ്പെട്ടു. തീവ്ര മത ബോധത്തെയോ, തീവ്ര ദേശീയ ബോധത്തെയോ തുറന്നെതിർക്കാൻ ഇന്നത്തെ ഇന്ത്യയിലെ മിക്ക രാഷ്ട്രീയ പാർട്ടികൾക്കും സാധിക്കുന്നില്ല എന്ന വസ്തുത ആരും കാണാതെ പോകരുത്. ഇന്ന് ശബരിമലയുടെ പേര് പറഞ്ഞു നടക്കുന്ന 'മൊബിലൈസേഷൻ' ഒന്നും ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ചതല്ല. കേരളീയർക്ക് ഇടതുപക്ഷം പ്രചരിപ്പിച്ചിരുന്നത് പോലെയുള്ള ഒരു പുരോഗമന ആശയങ്ങളും ഇല്ലാ എന്നുള്ളത് ശബരിമല സ്ത്രീ പ്രവേശനാ വിഷയത്തിലുള്ള വിധിയോടുള്ള പ്രതിഷേധത്തോടെ പ്രകടമായി. അല്ലെങ്കിലും 'ഡിസിഷൻ മേയ്ക്കിങ്' റോളിൽ കേരളത്തിൽ സ്ത്രീകളുടെ അസാന്നിധ്യം പണ്ടേ ശ്രദ്ധേയമാണ്. പക്ഷെ ഇവുടുത്തെ ഇടതു പക്ഷ രാഷ്ട്രീയ നെത്ര്വത്ത്വം 'കേരളാ മോഡൽ' വികസന പ്രക്രിയ എന്ന് പറഞ്ഞു സ്ത്രീകളുടെ റോൾ വലുതാക്കി കാണിക്കുകയായിരുന്നൂ.
ഒപ്പം തന്നെ മനസ്സിലാക്കേണ്ടതാണ് കേരളത്തിൽ വ്യാപകമായിരുന്ന 'ഭൗതിക പ്രോപ്പഗാണ്ട'. ഭൗതിക പ്രോപ്പഗാണ്ട നടത്തുന്നവർക്ക് എല്ലാം ഭൗതികതയുടെ കണ്ണിൽ കൂടി അല്ലെങ്കിൽ 'മോഡ് ഓഫ് പ്രൊഡക്ഷൻ' ആയി എല്ലാം നോക്കി കാണണം. മതത്തേയും, ആത്മീയതയേയും അവർക്കു കണ്ടു കൂടാ. 'കൃഷ്ണനും ക്രിസ്തുവും ജീവിച്ചിരുന്നില്ല' എന്ന പുസ്തകത്തിലൂടെ യുക്തിവാദി ജോസഫ് ഇടമറുക് ഒക്കെ പ്രതിനിധാനം ചെയ്തത് കേവലം യാന്ത്രിക ഭൗതികവാദങ്ങളെയാണ്. കേരളത്തിൽ യുക്തി വാദികളുടെ ആശയങ്ങൾ വെറും കേവല യുക്തി ആയി പരിണമിച്ചു. 2 + 2 = 4 എന്നതിനപ്പുറം അവർക്കു ചിന്തിക്കാനായില്ല. ഇടമറുകിൻറ്റെ പോലുള്ള കേവലം യാന്തിക ഭൗതിക വാദങ്ങൾ പരമ സത്യങ്ങളായി കണ്ട കുറെയധികം ആളുകളാണ് കേരളത്തിലെ അച്ചടി രംഗം അടക്കി വാണിരുന്നത്. ഭക്തരും വിശ്വാസികളുമായ സാധാരണ ജനത്തിന് ഇത്തരം ആശയ പ്രചാരകരോട് അവമതിപ്പുണ്ടാക്കി എന്ന വസ്തുത കാണാതിരുന്നു കൂടാ. ഇന്ത്യൻ ദേശീയതയയേയും യുക്തി വാദികളും, കമ്യൂണിസ്റ്റുകാരും മനസിലാക്കിയിട്ടുണ്ടെന്നു തോന്നുന്നില്ല. ഇന്ത്യൻ സാമൂഹിക യാഥാർഥ്യവും കമ്യൂണിസ്റ്റുകാർ മനസ്സിലാക്കിയതായി തോന്നുന്നില്ല. മുൻ നക്സലയിറ്റ് നേതാവ് കെ. വേണു ഇപ്പോൾ ആ യാഥാർഥ്യം അംഗീകരിക്കുന്നു. ഇന്ത്യൻ സാമൂഹിക യാഥാർഥ്യo മനസ്സിലാക്കുന്നതിൽ ഗാന്ധി കമ്മ്യുണിസ്റ്റുകാരെക്കാൾ വളരെ, വളരെ മുന്നിലായിരിന്നു എന്ന കാര്യം 'ഒരു കമ്മ്യൂണിസ്റ്റുകാരൻറ്റെ ജനാധിപത്യ സങ്കൽപ്പങ്ങൾ' എന്ന പുസ്തകത്തിൽ കെ. വേണു തുറന്നു സമ്മതിക്കുന്നു. സത്യത്തിൽ ഗാന്ധിയെ മനസിലാക്കാതിരുന്നതും, അംഗീകരിക്കാതിരുന്നതും ഇന്ത്യയിലെ കമ്യുണിസ്റ്റുകാരുടെ ഏറ്റവും വലിയ പരാജയം ആയിരുന്നു.
ഇന്ത്യയുടെ മത നിരപേക്ഷത എല്ലാ മതങ്ങളേയും ആദരിക്കുന്നതാണ്; അല്ലാതെ ഭക്തിയേയോ, ആത്മീയതയേയൊ, മത വിശ്വാസത്തേയോ തള്ളി പറയുന്നതല്ല. 1947-ൽ കമ്യുണിസ്റ്റുകാർക്കോ, അംബേദ്കറിസ്റ്റുകൾക്കോ വർഗീയ സംഘർഷങ്ങൾക്കെതിരേ ഒരു പരിഹാരവും നിർദേശിക്കാനില്ലായിരുന്നു. തൻറ്റെ നിരാഹാര സമരങ്ങളിലൂടെ ഗാന്ധിയാണ് ഡൽഹിയിലും, കൽക്കട്ടയിലും സാമുദായിക സൗഹാർദം പുനഃസ്ഥാപിച്ചത്. താൻ പട്ടിണി കിടക്കുന്നത് കൊണ്ട് നിങ്ങൾ മത സൗഹാർദം പാലിക്കണമെന്ന് പറയുകയായിരുന്നില്ല ഗാന്ധി ചെയ്തത്; മറിച്ച് ഇവിടെ മത സൗഹാർദം എന്നും നിലനിന്നിരുന്നു എന്ന് തൻറ്റെ സഹന സമരത്തിലൂടെ ജനത്തെ ഓർമപ്പെടുത്തുകയായിരുന്നു ഗാന്ധി ചെയ്തത്. മത സൗഹാർദ്ദത്തിന് ഇന്നും ഇത്തരം സഹന സമരങ്ങളാണ് ഏറ്റവും നല്ലത്; അല്ലാതെ കേരളത്തിലെ കമ്യുണിസ്റ്റുകാർ അനുവർത്തിച്ചു പോരുന്ന ബീഫ് ഫെസ്റ്റിവൽ അല്ല എല്ലാ സമുദായങ്ങളേയും കൂട്ടിയിണക്കാൻ നമുക്ക് വേണ്ടത്. അവസാന കാലത്ത് തൻറ്റെ ജീവന് നേരെ ഉയരുന്ന ഭീഷണി വ്യക്തമായി കണ്ടിട്ടും ഗാന്ധി എടുത്ത ശക്തവും, ധീരവും ആയ മത സൌഹാർദ പരമായ നിലപാടാണ് ഇന്ത്യയുടെ അടിത്തറ. തൻറ്റെ രക്ത സാക്ഷ്യത്തിലൂടെ ഗാന്ധിക്ക് താൻ ജീവിച്ചിരുന്നപ്പോൾ സാധിക്കാതിരുന്നത് മരണത്തിലൂടെ സാധിച്ചെടുത്തു. മഹാത്മാ ഗാന്ധിയുടെ രക്ത സാക്ഷ്യത്തിനു ശേഷം അടുത്ത പത്തു വർഷത്തിൽ ഇന്ത്യയിൽ ഒരു വലിയ വർഗീയ ലഹള പോലും ഉണ്ടായില്ല. ഇതു ചരിത്ര സത്യം. വിഭജനത്തിൻറ്റെ സമയത്ത് പാക്കിസ്ഥാനിൽ എന്ത് സംഭവിച്ചാലും ഇന്ത്യ മത സൌഹാർദം പുലർതണമെന്നും, ഇന്ത്യയിൽ മുസ്ലീങ്ങൾ കൊല്ലപ്പെടരുതെന്നും നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി ശക്തമായ നിലപാടെടുത്തു. ഗാന്ധി അവസാനം ഹിന്ദു - മുസ്ലിം മത സൗഹാർദ്ദത്തിന് വേണ്ടി നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചപ്പോൾ അദ്ദേഹത്തിൻറ്റെ ജീവന് വേണ്ടി മോസ്ക്കുകളിൽ പോലും പ്രത്യേക പ്രാർത്ഥനകൾ നടന്നു. പാക്കിസ്ഥാനിൽ ഗാന്ധിജി കൊല്ലപ്പെട്ടതിന് ശേഷം ദുഃഖ സൂചകമായി സ്ത്രീകൾ വളകൾ പൊട്ടിച്ചു. ഇങ്ങനെ മത ന്യൂന പക്ഷങ്ങളുടെ വിശ്വാസം ആർജിക്കലാണ് ഇന്നും നമുക്ക് ആവശ്യം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ