ചിലർ ഇപ്പോൾ ചരിത്രം പറഞ്ഞു ഹിന്ദുവിനെ ബോധവൽക്കരിക്കാൻ ശ്രമിക്കുന്നുണ്ട്. മധ്യ കാല ഖട്ടത്തിൽ ഇന്ത്യ വിദേശാക്രമണത്തിനു വിധേയമായിട്ടുണ്ടെങ്കിൽ അത് ഇന്ത്യയിൽ തന്നെ നില നിന്ന ജീർണാവസ്ഥ കൊണ്ടായിരുന്നു. ആ ജീർണാവസ്ഥയെ അംഗീകരിക്കാൻ മടിക്കുന്നവരാണ് പുറത്തു നിന്നുള്ള ആക്രമണത്തെ കുറ്റം പറയുന്നത്. മധ്യ കാല ഖട്ടത്തിൽ ഒരു വശത്ത് ആത്മീയതയും, ഭക്തിയും ഉള്ളപ്പോൾ തന്നെ മറുവശത്ത് നാട്ടു രാജാക്കന്മാരുടെ ധൂർത്തും, ഭൂ പ്രഭുക്കളുടെയും, മാടംബിമാരുടെയും അക്രമവും, ജാതീയമായ അടിച്ചമർത്തലും ഇന്ത്യയിൽ ധാരാളമായി നടന്നിട്ടുണ്ട്. ഇവരുടെ ആക്രമവും, അടിച്ചമർത്തലും കൊണ്ടാണ് കൂടുതൽ ആളുകൽ മരിച്ചത്. ഇന്ത്യയിൽ ജനസംഖ്യ വലിയ തോതിൽ കൂടിയത് ബ്രട്ടീഷ് ഭരണത്തിൻറ്റെ കീഴിൽ ശക്തമായ കേന്ദ്രീകൃത സംവിധാനം ഉണ്ടായപ്പോഴാണ്. ഇത് ചരിത്ര സത്യം. കോടതിയും, കരം പിരിവും, സൈന്യവും, ദേശീയ ഭരണ സംവിധാനവും, നാട്ടു രാജാക്കന്മാർ തമ്മിലുള്ള സന്ഖർഷമില്ലായ്മയും ആണ് ആധുനികതയിലേക്കുള്ള ഈ ഇന്ത്യാ മഹാ രാജ്യത്തിൻറ്റെ ആദ്യ കാൽ വെയ്പ്. നാം ഇവിടെ നില നിന്നിരുന്ന അന്തർ ചിദ്രങ്ങളെ കുറിച്ച് പറയാതെ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം? ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസ്, റോബോട്ടിക്ക് ടെക്‌നോളജി, 5G- ഇവയൊക്കെയായി ലോകം മുന്നേറുമ്പോൾ മതവും, ചരിത്രവും പറഞ്ഞു പ്രശ്നമുണ്ടാക്കേണ്ട യാതൊരു കാര്യവുമില്ല. മതത്തിലും, ചരിത്രത്തിലും എന്തെല്ലാം ക്രൂരതകളും, നീതി നിഷേധങ്ങളും നടന്നിട്ടുണ്ട്??? ചരിത്രത്തിലും, മതങ്ങളിലും ഒത്തിരി നീതി നിഷേധങ്ങളും അക്രമങ്ങളുമൊക്കെ നടന്നിട്ടുണ്ട്. ചെഞ്ചിഷ് ഖാൻ യൂറോപ്പിൽ ഇന്ന് കാണുന്ന പല നഗരങ്ങളെയാകെ ചുട്ടെരിച്ചാണ് പടയോട്ടം നടത്തിയിട്ടുള്ളത്. ചെഞ്ചിഷ് ഖാൻ മാത്രമല്ലാ; ചരിത്രത്തിലെ പല രാജാക്കൻമാരും ക്രൂരരാണ്. ഇന്ത്യയിൽ ചോള രാജാക്കൻമാരുടെ പടയോട്ടങ്ങളിൽ അങ്ങേയറ്റം ക്രൂരതയാണ് ചരിത്രകാരന്മാർ ആരോപിക്കുന്നത്. ശൈവരും വൈഷ്ണവരും തമ്മിൽ സംഘട്ടങ്ങൾ നടന്നിരുന്ന ഒരു കാലഘട്ടവും ഇന്ത്യയിൽ ഉണ്ടായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലിരുന്ന് ആ ചരിത്ര വസ്തുതകളെ കുറിച്ച് ആകുലപ്പെട്ടിട്ടും പരിഭവിച്ചിട്ടും ഒരു കാര്യവുമിമില്ല. ടൈമൂർ ഡൽഹി ആക്രമിച്ചതിന് ശേഷം 3-4 ദിവസം കഴുകൻമാരല്ലാതെ ഒന്നും ഡൽഹിക്കു മീതെ കൂടി പറന്നിട്ടില്ലാ എന്നാണ് പറയപ്പെടുന്നത്. ചെഞ്ചിഷ് ഖാനും, ടൈമൂറും മുസ്ലീങ്ങളല്ലായിരുന്നത് കൊണ്ട് ബി.ജെ.പി.-യും, സംഘ പരിവാറുകാരും ആ ആക്രമണങ്ങളൊക്കെ പറഞ്ഞുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല.
ലോകത്തിലെ പല ഭാഗങ്ങളിലുമുള്ളവർക്ക് ചെൻജിഷ്ഖാൻ അതി ക്രൂരനാണെങ്കിലും മംഗോളിയർക്ക് ഇന്നും ചെൻജിഷ് ഖാൻ ആരാധ്യ പുരുഷൻ ആണ്. അവരുടെ ഹീറോയാണ് ഇന്നും ചെൻജിഷ് ഖാൻ. മംഗോളിയയിൽ കുതിരപ്പുറത്തിരിക്കുന്ന ചെൻജിഷ് ഖാൻറ്റെ വലിയ പ്രതിമയുണ്ട്. പടയോട്ടങ്ങൾ മാത്രമല്ലാ; കണ്ടമാനം സ്ത്രീ സംഗങ്ങളും ചെൻജിഷ് ഖാൻ നടത്തിയിട്ടുണ്ട്. ഇന്ന് ലോക ജനസംഖ്യയിൽ ആയിരത്തിൽ 200-നടുത്തുള്ള പുരുഷന്മാരെ എടുത്താൽ അവർക്ക് ഒരു 'Common Ancestor' ഉണ്ടെന്നാണ് ചില ജനിതക ശാസ്ത്രജ്ഞന്മാരുടെ നിഗമനം. ആ 'Common Ancestor' ചെൻജിഷ് ഖാൻ അല്ലാതെ മറ്റാരുമല്ല എന്നും അവർ ഉറച്ച സ്വരത്തിൽ പറയുന്നു. ചെൻജിഷ് ഖാന്റെ 'Y Chromosome' തന്നെയാണ് ലോകത്തെ ആയിരത്തിൽ 200-നടുത്തുള്ള പുരുഷൻമാരും, മദ്ധ്യേഷ്യയിലെ ഒന്നരക്കോടിയിലേറെ പുരുഷൻമാരും ഇൻഹെറിറ്റ് ചെയ്തിരിക്കുന്നതെന്ന് എങ്ങനെ മനസ്സിലായി എന്നു ചോദിച്ചാൽ ഉത്തരം വളരെ ലളിതം - അത്രമാത്രം സ്ത്രീ സംഗങ്ങളാണ് ചെൻജിഷ് ഖാൻ നടത്തിയത്!!! സത്യത്തിൽ സ്ത്രീ സംഗങ്ങളുടേയും, ആക്രമണങ്ങളുടേയും പേര് പറഞ്ഞു ഈ ചെൻജിഷ് ഖാനിൽ വലിയ ക്രൂരത ഒന്നും ആരോപിക്കപ്പെടേണ്ട കാര്യമില്ല. ചരിത്രത്തിൽ എന്തെല്ലാം ക്രൂരതകളും, പെണ്ണു പിടുത്തങ്ങളും ഒക്കെ നടന്നിട്ടുണ്ട്??? ഇന്നാർക്കെങ്കിലും അതൊക്കെ തിരുത്തുവാൻ സാധിക്കുമോ??? നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള ചരിത്രം ഇന്ന് നമ്മളെ ഒരു രീതിയിലും ബാധിക്കുന്ന കാര്യമല്ല. തമാശയും ഗൗരവവും ഒക്കെ കലർത്തിയാണ് ചരിത്രം പഠിക്കേണ്ടത്. ചരിത്രം പറഞ്ഞു വികാരാവേശം കൊള്ളേണ്ട ഒരു കാര്യവുമില്ല. ഇന്ത്യയിൽ മാത്രമാണ് ഇന്നും ചരിത്രം പറഞ്ഞു ചിലർ വികാരാവേശം കൊള്ളുന്നത്; പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. പണ്ട് ഡൽഹിയിൽ ഞങ്ങളുടെ കൂടെ മംഗോളിയയിൽ നിന്ന് ട്രെയിനിങ്ങിന് വന്ന ആറടിയിൽ മിച്ചം പൊക്കമുള്ള ഒരു സുന്ദരി ഉണ്ടായിരുന്നു. ആ മംഗോളിയൻ സുന്ദരിയെ "Grand Grand daughter of Chenjizh Khan" എന്നു പറഞ്ഞാണ് ഞങ്ങൾ കളിയാക്കിയിരുന്നത്. കക്ഷിക്ക് അതിലൊട്ടും പരിഭവവും ഇല്ലായിരുന്നു. കാരണം ചെൻജിഷ് ഖാൻറ്റെ പെണ്ണ് പിടുത്തത്തിൻറ്റെ കഥകൾ ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് !!!
ആക്രമണങ്ങളുടേയും, പെണ്ണു പിടുത്തത്തിൻറ്റേയും അല്ലാതെ അതിനേക്കാൾ രസകരമായ ഭക്ഷ്യ ചരിത്രവുമുണ്ട് ആദിമ മനുഷ്യൻറ്റേതായി. പ്രസിദ്ധ ചരിത്രകാരനായ വിൽ ഡ്യൂറൻറ്റ് തൻറ്റെ ഭാര്യയായ ഏരിയൽ ഡ്യൂറൻറ്റുമൊപ്പം നാഗരികതയുടെ ചരിത്രം - 13 വോളിയമായി എഴുതിയിട്ടുണ്ട്. 13 വോളിയത്തിലുള്ള ‘The Story of Civilization’ ചരിത്ര വിദ്യാർത്ഥികളുടേയും, നരവംശ ശാസ്ത്രജ്ഞന്മാരുടേയും ഒരു നിധിയാണ്. അതീവ മനോഹരമായ ഭാഷാ ശൈലി കൊണ്ടും, ഗവേഷണത്തിൻറ്റെയും, തെളിവുകളുടെയും വിപുലത കൊണ്ടും ഏതൊരു വായനക്കാരനെയും അമ്പരപ്പിക്കുന്നതാണ് വിൽ ഡ്യൂറൻറ്റിൻറ്റെ കൃതികൾ. നാഗരികതയുടെ ചരിത്രം - 13 വോളിയമായി എഴുതിയതിന് പുറമേ ‘The Story of Philosophy’, ‘Lessons from History’ - എന്നീ പുസ്തകങ്ങളും വിൽ ഡ്യൂറൻറ്റ് എഴുതിയിട്ടുണ്ട്. 'ബെസ്റ്റ് സെല്ലെർ' പട്ടികയിലുള്ള ‘The Story of Civilization’ - ലെ ആദ്യ വോളിയമാണ് ‘Our Oriental Heritage’. ആ പുസ്തകത്തിലെ പ്രസിദ്ധമായ അധ്യായമാണ് ‘From Hunting to Industry’. തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ ആദിമ മനുഷ്യൻറ്റെ നായാടലിൽ നിന്ന് വാണിജ്യത്തിലേക്കുള്ള ചരിത്രമാണിത്. വിൽ ഡ്യൂറൻറ്റ് ആഫ്രിക്കയിൽ പോയ അനേകം മിഷനറിമാരുടെ യാത്രാ വിവരണങ്ങളും, പര്യവേഷക സംഘങ്ങളുടെ കണ്ടെത്തലുകളിൽ നിന്നും ആദിമ മനുഷ്യൻറ്റെ ആഹാര രീതിയുടെ ചരിത്രം വിവരിക്കുന്നു. എല്ലാ ആദിമ മനുഷ്യരുടെ കൂട്ടവും വെറും മാംസാഹാരികൾ മാത്രമല്ലായിരുന്നു; അവർ മനുഷ്യ മാംസവും തിന്നിരുന്നു എന്നാണ് വിപുലമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രമുഖ ചരിത്രകാരനായ വിൽ ഡ്യൂറൻറ്റ് പറയുന്നത്. ഗോത്ര ജനതകൾ തമ്മിൽ യുദ്ധമുണ്ടാകുമ്പോൾ കീഴ്പ്പെടുത്തിയവരുടെ രക്തം കുടിക്കുകയും, മാംസം ഭക്ഷിക്കുകയും ചെയ്യുന്നതും സർവ സാധാരണം ആയിരുന്നു എന്നാണ് ആഫ്രിക്കൻ വനാന്തരങ്ങളിലെ കാഴ്ചകൾ വിവരിച്ചു കൊണ്ട് വിൽ ഡ്യൂറൻറ്റ് പറയുന്നത്. നാഷണൽ ജ്യോഗ്രഫിക്കും ഇപ്പോൾ പോലും മനുഷ്യ മാംസം ഭക്ഷിക്കുന്നവർ ആഫ്രിക്കയിലെ ഉൾ ഭാഗങ്ങളിൽ ഉണ്ടെന്നാണ് പറയുന്നത്. നാഷണൽ ജ്യോഗ്രഫിക് കാണിക്കുന്ന 'ദി പ്രൈമൽ സർവൈവർ' എന്ന ഡോക്കുമെൻറ്ററിയിൽ ആഫ്രിക്കയിലെ ഉൾഭാഗങ്ങളിൽ പണ്ട് മനുഷ്യ മാംസം ഭക്ഷിച്ചിരുന്ന ആളുകളെ കാണിച്ചു തരുന്നുണ്ട്. നാഷണൽ ജ്യോഗ്രഫിക് തന്നെ കാണിക്കുന്ന 'ദി ഗ്രെയിറ്റ് ഹ്യുമൻ റെയിസ്' എന്ന ഡോക്കുമെൻറ്ററിയിൽ ടാൻസാനിയയിൽ മനുഷ്യ കുലത്തിൻറ്റെ പരിണാമ പ്രക്രിയയും കാണിക്കുന്നുണ്ട്. വേട്ടയാടൽ തുടങ്ങുന്നതിന് മുൻപ് ആദിമ മനുഷ്യൻ 'SCAVENGER' ആയിരുന്നു എന്നാണ് 'ദി ഗ്രെയിറ്റ് ഹ്യുമൻ റെയിസ്' എന്ന ഡോക്കുമെൻറ്ററിയിൽ കാണിക്കുന്നത്. അതായാത് നമ്മുടെ മുതു മുത്തപ്പൻമാർ എല്ലാം മൃഗങ്ങൾ വേട്ടയാടി പിടിച്ചത് കട്ടു ഭക്ഷിച്ചാണ് ഈ ഭൂമിയിൽ ജീവിതം തുടങ്ങിയതെന്ന് സാരം. ബി.ജെ.പി.- ക്കാരും, സംഘ പരിവാറുകാരും മനുഷ്യ കുലത്തിനെ പറ്റിയുള്ള ഈ ചരിത്ര സത്യങ്ങളൊക്കെ അംഗീകരിച്ചാൽ പിന്നെ അവരുടെ കാര്യം പോക്കാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ