2018 സെപ്റ്റെംബർ - ഡിസംബർ കാലയളവിൽ 35 .3 ലക്ഷം സ്ത്രീ ബിരുദ ധാരികൾക്കും, 9.9 ലക്ഷം പുരുഷ ബിരുദ ധാരികൾക്കും ജോലിയില്ലാ. പോസ്റ്റ് ഗ്രാജുവേഷൻ പൂർത്തിയാക്കിയ 2 . 9 മില്യൺ ആളുകൾക്കും ഇന്ത്യയിൽ ജോലിയില്ലാ. സെൻറ്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (CMIE) -യുടെ പഠനത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്. ഏതാണ്ട് 30 ലക്ഷം ബിരുദാനന്തര ബിരുദ ധാരികളായ യുവതീ - യുവാക്കൾ തൊഴിലില്ലാതെ അലയുന്ന ഈ രാജ്യത്ത് അതാണ് ഏറ്റവും വലിയ സാമൂഹിക പ്രശ്നം എന്ന് കാണാൻ വലിയ ഗവേഷണം ഒന്നും വേണ്ടാ. തൊഴിലില്ലാതെ യുവതീ - യുവാക്കളിൽ വലിയ തോതിൽ 'ഫ്രസ്റ്റ്രേഷൻ' വ്യാപിക്കുന്നു എന്ന് വെളിവാക്കുന്ന പല റിപ്പോർട്ടുകളും രാജ്യത്തിൻറ്റെ പല ഭാഗങ്ങളിൽ നിന്ന് വരുന്നുമുണ്ട്. 'വൺ നൈറ്റ് അറ്റ് ദി കോൾ സെൻറ്റർ' (One Night @ the Call Center) പോലുള്ള നിരവധി നോവലുകൾ എഴുതുകയും, ബി.ജെ.പി. രാഷ്ട്രീയത്തിന് വലിയ തോതിൽ പിന്തുണ കൊടുക്കുകയും ചെയ്തിരുന്ന ചേതൻ ഭഗത്ത് പോലും ഈ തൊഴിലില്ലായ്മ രാജ്യത്തിൻറ്റെ വിവിധ ഭാഗങ്ങളിലുള്ള യുവതീ - യുവാക്കളുടെ ആശയും പ്രതീക്ഷയും കെടുത്തുകയാണ് എന്ന് എഴുതിയിരുന്നൂ.
കഴിഞ്ഞ കുറെ വർഷങ്ങളായി വിദ്യാഭ്യാസമുള്ള യുവതീ - യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെടാൻ എന്താണ് കാരണം??? 2018 - ൽ മാത്രം10 മില്യൺ തൊഴിൽ നഷ്ടപ്പെട്ടു എന്നാണ് സെൻറ്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (CMIE) -യുടെ പഠനത്തിൽ ഉള്ളത്. നോട്ട് നിരോധനവും, ജി.എസ്.ടി. - യും സൃഷ്ടിച്ച ആശയകുഴപ്പം തൊഴിൽ മേഖലയെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. പക്ഷെ അത് മാത്രമല്ല പ്രശ്നം. ആമസോൺ, ഫ്ളിപ്പ്കാർട്ട്, സ്നാപ്പ്‌ഡീൽ - പോലുള്ള ഓൺലയിൻ ഏജൻസികൾ ഇന്ത്യയിൽ മുഴുവൻ കത്തി കയറുമ്പോൾ സാധനങ്ങൾ പാക്ക് ചെയ്യാനും, ഡെലിവറി നടത്താനുമുള്ള ജോലികൾക്ക് സാധ്യതയുണ്ട്. വലിയ വിദ്യാഭ്യാസമുള്ളവരെ ആർക്കും അപ്പോൾ വേണ്ടാ. ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസും, റോബോട്ടിക്ക് ടെക്‌നോളജിയും പല ഫാക്റ്ററി ജോലികളും അപഹരിച്ചു. ചുരുക്കം പറഞ്ഞാൽ 2016 - 2018 കാലയളവിൽ 38 മില്യൺ വിദ്യാഭ്യാസമുള്ളവരാണ് തൊഴിലില്ലാത്തവരുടെ കൂട്ടത്തിലേക്ക് ചേർക്കപ്പെട്ടത് എന്നാണ് സെൻറ്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (CMIE) -യുടെ പഠനത്തിൽ വ്യക്തമാക്കുന്നത്. ഒരു 10 വർഷം മുമ്പ് എൻജിനീയർമാർക്കും, എം.ബി.എ. ബിരുദ ധാരികൾക്കും ഇൻഡ്യയുടെ തൊഴിൽ രംഗത്ത് നല്ല സ്കോപ്പുണ്ടായിരുന്നു. പക്ഷെ ഇന്നിപ്പോൾ എൻജിനീയർമാരേയും, എം.ബി.എ. ബിരുദ ധാരികളേയും പല കമ്പനികൾക്കും വേണ്ടാ.
താഴെക്കിടയിലുള്ള ജോലികൾക്ക് ഇപ്പോഴും സാധ്യതകളുണ്ട് - ആശുപത്രി ജോലികൾ, ഡിപ്പാർട്ട്മെൻറ്റ് സ്റ്റോറുകളിലെ ജോലികൾ, വൃത്തിയാക്കൽ ജോലികൾ - ഇങ്ങനെയുള്ള ജോലികൾ. പക്ഷെ വിദ്യാഭ്യാസമുള്ള യുവതീ - യുവാക്കൾക്ക് അത്തരം തൊഴിലുകളൊന്നും വേണ്ടാ. മുകളിൽ കറങ്ങുന്ന ഫാനും, 'റോളിങ്ങ് ചെയറും', 'കിങ്ങ് സൈസ് ടേബിളും', മുന്നിൽ കംബ്യുട്ടറും ഉള്ള തൊഴിലുകളോടാണ് നമ്മുടെ യുവതീ - യുവാക്കൾക്ക് ആഭിമുഖ്യം മുഴുവനും. നമ്മുടെ സിനിമകളൊക്കെ അത്തരം ജോലികളിലാണ് മഹത്ത്വം എന്ന സന്ദേശമാണല്ലോ ഉൽഘോഷിക്കുന്നത്!!!! സുരേഷ് ഗോപിയൊക്കെ എയർ കണ്ടീഷൻ മുറിയിൽ 'കിങ്ങ് സൈസ് ടേബിളിൻറ്റെ' പിന്നിലിരുന്ന് ലൈറ്ററിൽ നിന്ന് സിഗററ്റ് കൊളുത്തുന്ന സീനൊക്കെയാണല്ലോ നമ്മുടെ ചെറുപ്പക്കാരുടെ മനസിലുള്ളത്!!! അപ്പോൾ അവർ അവരുടെ ഹീറോയെ പോലെ കറങ്ങുന്ന ഫാനിന് കീഴിലുള്ള ഗവൺമെൻറ്റ് ജോലി മാത്രം സ്വപ്നം കണ്ടാൽ അവരെ കുറ്റം പറയാൻ സാധിക്കുകയില്ല. അത് കൂടാതെ ജോലിക്ക് സെക്യൂരിറ്റിയും, നല്ല ശമ്പളവും, തൊഴിൽ പരമായ ബെനെഫിറ്റുകളും ഇന്നത്തെ ചെറുപ്പക്കാർ സ്വപ്നം കാണുന്നൂ. അതുകൊണ്ട് 2 . 5 കോടി യുവതീ - യുവാക്കൾ റെയിൽവേയിലെ താഴെക്കിടയിലുള്ള 90,000 ജോലികൾക്ക് അപേക്ഷിച്ചതിൽ അൽഭുതമില്ല. കുറച്ചു നാൾ മുമ്പ് അപേക്ഷ വന്ന ഉത്തർ പ്രദേശ് പൊലീസിലെ 'മെസേഞ്ചർ' പോസ്റ്റിന് അമ്പതിനായിരം ഡിഗ്രിക്കാരും, ഇരുപത്തി എണ്ണായിരം ബിരുദാനന്തര ബിരുദ ധാരികളും, 3700 ഡോക്റ്ററേറ്റ് നേടിയവരും അപേക്ഷിച്ച വാർത്തയൊക്കെ ഇപ്പോൾ വാർത്ത അല്ലാതായി മാറുകയാണ്. ഇന്നിപ്പോൾ അതേ പോസ്റ്റിന് അപേക്ഷ ക്ഷണിച്ചാൽ അതിൽ കൂടുതൽ യുവതീ - യുവാക്കൾ അപേക്ഷിക്കുന്ന സ്ഥിതി രാജ്യത്ത് സംജാതമായിട്ടുണ്ട്!!!!
ചെറുകിട വ്യവസായം, കാർഷിക രംഗം, കൺസ്ട്രക്ഷൻ മേഖല, ഐ. ടി., റെയിൽവേ, എയർ പോർട്ടുകൾ, റോഡ് വികസനം, തുറമുഖ വികസനം - ഇവയൊക്കെയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നത്. അസംഘടിത മേഖലയിലും, കാർഷിക മേഖലയിലും പ്രവർത്തിക്കുന്നവരിൽ പലർക്കും ജി.എസ്.ടി-യും, നോട്ടു നിരോധനവും സൃഷ്ടിച്ച ആശയ കുഴപ്പത്തിൽ നിന്ന് ഇനിയും മുക്തരാകുവാൻ സാധിച്ചിട്ടില്ല. നോട്ടു നിരോധനവും, ജി.എസ്.ടി-യും ഒക്കെ വന്നതിൽ പിന്നെ നമ്മുടെ പല മേഖലകളിലും ഉളവാക്കുന്ന തൊഴിലിനെ ആണ് അവയൊക്കെ ഏറ്റവും കൂടുതൽ ബാധിച്ചതെന്ന വസ്തുത കാണാതെ പോകരുത്. സാധാരണ ജനത്തിനേറ്റവും കൂടുതൽ തൊഴിൽ നൽകുന്ന തുകൽ, ടെക്സ്റ്റയിൽസ്, കൺസ്ട്രക്ഷൻ മേഖല - ഇവയൊക്കെ ഇന്ന് മൊത്തം മാന്ദ്യത്തിലാണ്. നോട്ടു നിരോധനം മൂലം ആകെ കൂടിയുള്ള നേട്ടം പുരോഗതി പ്രാപിച്ച ഡിജിറ്റൽ ഇക്കോണമിയാണ്. പക്ഷെ അപ്പോഴും ഓർക്കണം - നോട്ട് നിരോധനത്തിന് മുൻപും ഇതേ ഇൻറ്റെർനെറ്റ് ബാങ്കിങ്ങും, ക്രെഡിറ്റ് കാർഡ് പ്രോസസിങ്ങും എല്ലാം ഇവിടെ ഉണ്ടായിരുന്നു എന്നുള്ളത്. 'പേ.ടി.എം.' പോലും നോട്ടു നിരോധനത്തിന് മുൻപ് ഇവിടെ ഉണ്ടായിരുന്നു. 2011 മുതൽ തന്നെ ഇന്ത്യയിൽ തൊഴിലവസരങ്ങൾ കുറഞ്ഞിരുന്നു എന്നാണ് 'ലേബർ സ്റ്റാറ്റിസ്റ്റിക്സ്' ഉദ്ധരിച്ച് പലരും കൃത്യമായി പറയുന്നത്. ബി.ജെ.പി. സർക്കാർ അവരുടെ അവരുടെ തലതിരിഞ്ഞ പോളിസികളിലൂടെ അത് വേഗത്തിലാക്കുകയാണ് 2014 മുതൽ ചെയ്തത്.
പാൽ, പാലുൽപന്നങ്ങൾ, പോത്തിറച്ചിയുടെ കയറ്റുമതി, തുകൽ വ്യവസായം - എന്നിവയിലൂടെ ഉത്തർ പ്രദേശ്, ബീഹാർ - തുടങ്ങിയ സംസ്ഥാനങ്ങളിൽ മാത്രമല്ല; ഹിന്ദി ബെൽറ്റിൽ മുഴുവൻ സമ്പത് വ്യവസ്ഥ 2014 മുതൽ കരുത്താർജിക്കുകയായിരുന്നു. പക്ഷെ ബി.ജെ.പി. - യുടെ അന്ധമായ പശുസ്നേഹം ആ സാധ്യത കൊട്ടിയടച്ചു. ഒപ്പം കർഷകർക്കും ന്യൂനപക്ഷ സമുദായങ്ങളിലെ വലിയൊരു വിഭാഗത്തിനും ഈ പശുസ്നേഹം വലിയ സാമ്പത്തിക തിരിച്ചടികൾ നൽകി. കർഷക പ്രക്ഷോഭം ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തി പ്രാപിക്കുന്നതിന് കാരണവും കറവ വറ്റിയ കന്നുകാലികളെ വിൽക്കാൻ പറ്റാത്തതിനാലാണ്. കയറ്റുമതിയിലും കാര്യമായ വർദ്ധനവ് ഉണ്ടാക്കാനും ഇപ്പോഴത്തെ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടില്ല.
ഇന്ത്യയെ ലോകത്തിൻറ്റെ 'മാനുഫാക്ചറിങ്ങ് ഹബ്ബാക്കും'; ആഭ്യന്തര കമ്പനികളേയും ആഭ്യന്തര ഉൽപന്നങ്ങളേയും പ്രോൽസാഹിപ്പിക്കും; ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ നിർമ്മിക്കും; ആഗോള തലത്തിൽ ഇന്ത്യൻ ഉൽപന്നങ്ങളുടെ സ്വീകാര്യത കൂട്ടും - അങ്ങനെ ഒരുപിടി വാഗ്ദാനങ്ങളാണ് 'മെയ്ക്ക് ഇൻ ഇന്ത്യ' - പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ മുന്നോട്ടു വെച്ചത്. സോഷ്യൽ മീഡിയയിലൂടെ ഏറ്റവുമധികം സ്വീകാര്യത നേടുന്ന പദ്ധതിയായി 'മെയ്ക്ക് ഇൻ ഇന്ത്യ' - യെ മാറ്റാനും കേന്ദ്ര സർക്കാരിന് കഴിഞ്ഞു. "2020 ആകുമ്പോഴേക്കും രാജ്യത്ത് 10 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും; രാജ്യത്തെ ഇറക്കുമതി രഹിതമാക്കും - അതാണ് 'മെയ്ക്ക് ഇൻ ഇന്ത്യ' - യുടെ പ്രധാന ലക്ഷ്യം" - എന്നൊക്കെയാണ് ബി.ജെ.പി. സർക്കാരിലെ പലരും നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ 'മെയ്ക്ക് എൻ ഇന്ത്യ' പദ്ധതി വൻ പൊള്ളത്തരമായി മാറുകയാണ് - പ്രതിരോധ മേഖലയിലും മറ്റു നിർമാണ മേഖലകളിലും. ബി.ജെ.പി. സർക്കാർ വന്നതിൽ പിന്നെ റാഫേൽ വിമാനങ്ങളുടെ കാര്യത്തിൽ പൂർണ സജ്ജമായ വിമാനങ്ങൾ വാങ്ങുമ്പോൾ 108 എണ്ണം സാങ്കേതികവിദ്യാ കൈമാറ്റ കരാർ പ്രകാരം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിൻറ്റെ (എച്ച്.എ.എൽ.) ബാങ്ളൂരുവിലെ പ്ലാൻറ്റിൽ നിർമ്മിക്കുമെന്നുള്ള മുൻ സർക്കാരുമായി ഉണ്ടാക്കിയ ധാരണ ബലികഴിക്കപ്പെടുകയാണ്. ഇത്തരം കരാറുകളിലെല്ലാം വിദേശ രാജ്യങ്ങൾക്കും, വിദേശ കമ്പനികൾക്കുമാണ് മുൻതൂക്കം. ചുരുക്കം പറഞ്ഞാൽ തൊഴിലവസരങ്ങൾ ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുന്നില്ലാ.
'വെയിസ്റ്റ് എൻജിനീയറിങ്ങ്' വഴി യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും കേബിളുകളും, ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങി അതൊക്കെ 'പ്രോസസ്' ചെയ്ത് വിലകുറഞ്ഞ പുതിയ വസ്തുക്കളാക്കി യൂറോപ്പിലേക്കും, അമേരിക്കയിലേക്കും തന്നെ കയറ്റുമതി ചെയ്താണ് ചൈന ഉൽപ്പാദന മേഖലയിൽ വൻശക്തി ആയി മാറിയത്. അമേരിക്കയിലും മറ്റു വികസിത രാജ്യങ്ങളിലും 'ഹ്യുമൻ വെയിസ്റ്റും', മറ്റു മാലിന്യങ്ങളും ഈ രീതിയിൽ 'പ്രോസസ്' ചെയ്ത് ആളുകൾ കോടീശ്വരന്മാർ ആകുകയാണ്. കുപ്പികളും, ഉപേക്ഷിക്കപ്പെട്ട ഗൃഹോപകരണങ്ങളും അവിടെ കെട്ടിട നിർമാണത്തിന് വൻ തോതിൽ ഉപയോഗിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡ് നിർമാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നു. പക്ഷെ ഇന്ത്യയിൽ വൻതോതിൽ തൊഴിൽ സൃഷ്ടിക്കാവുന്ന 'വെയിസ്റ്റ് എൻജിനീയറിങ്ങ്' മേഖല ഇവിടെ പ്രോൽസാഹിപ്പിക്കപ്പെടുന്നില്ലാ. ജാതി ബോധവും, മത ബോധവും കൂടുതലുള്ള ബി.ജെ.പി. നേതാക്കൾക്ക് നമ്മുടെ യാഥാസ്ഥിതിക സമൂഹത്തിന് അന്യമായ മൂല്യങ്ങളോട് കൂടിയ ആ 'വെയിസ്റ്റ് എൻജിനീയറിങ്ങ്' മുന്നോട്ട് വെക്കുന്ന പുതിയ തൊഴിൽ മേഖല കണ്ടെത്താനാവുമെന്നും തോന്നുന്നില്ല. അതൊക്കെ കണ്ടെത്തണമെങ്കിൽ പണ്ട് 'ദളിത് കോളനിയിൽ' ചെന്ന് കക്കൂസ് വൃത്തിയാക്കുകയും ആ വകുപ്പിൽ 'ഡിഗ്‌നിറ്റി ഓഫ് ലേബർ' എന്ന മഹത്തായ ആശയം പ്രോൽസാഹിപ്പിക്കുകയും ചെയ്ത മഹാത്മാ ഗാന്ധിയേയും, ആചാര്യ വിനോബാ ഭാവയേയും പോലുള്ള വ്യക്തി പ്രഭാവമുള്ള നേതാക്കൾ ഇന്ത്യയിൽ വരേണ്ടതുണ്ട്. നിർഭാഗ്യവശാൽ ഇന്നത്തെ ഇന്ത്യയിൽ അത്തരം ഉജ്ജ്വല വ്യക്തിത്ത്വങ്ങളില്ലാ. അതുകണ്ട മാലിന്യങ്ങൾ ഇന്ത്യയിൽ എല്ലായിടത്തും കുന്നുകൂടുന്നു; 'വെയിസ്റ്റ് എൻജിനീയറിങ്ങ്' - ലൂടെ ഉണ്ടാക്കാവുന്ന ബില്യൺ ഡോളർ ഇൻഡസ്ട്ട്രിക്കും, തൊഴിലവസരങ്ങൾക്കും നാം പൃഷ്ഠം കാണിക്കുകയും ചെയ്യുന്നൂ.
നമ്മുടെ പ്രയപ്പെട്ട പ്രധാന മന്ത്രി നരേന്ദ്ര ദാമോദർ ദാസ് മോഡിയും, ബി.ജെ.പി. -യുടെ ദേശീയ അധ്യക്ഷൻ അമിത് ഷായും താമസിയാതെ രാമ ക്ഷേത്രത്തേയും, ശബരിമല അയ്യപ്പനേയും കുറിച്ച് പറഞ്ഞു വോട്ട് പിടിക്കുവാൻ കേരളത്തിലേക്ക് വരും. സുഷമാ സ്വരാജ്, യോഗി ആദിത്യനാഥ് - ഒക്കെ അടക്കം ബി.ജെ.പി. -യുടെ ഉന്നത നേതാക്കളെല്ലാം ഇതിനോടകം തന്നെ ഈ വിഷയങ്ങളൊക്കെ ഉയർത്തിയിട്ടുമുണ്ട്. പക്ഷെ 2014-ൽ നിന്ന് വ്യത്യസ്തമായി തൊഴിലില്ലാത്ത യുവതീ - യുവാക്കളിൽ വലിയ തോതിൽ 'ഫ്രസ്റ്റ്രേഷൻ' വ്യാപിക്കുമ്പോൾ രാമ ക്ഷേത്രത്തിനും, ശബരിമല അയ്യപ്പനും എന്താണ് പ്രസക്തി??? രാഹുൽ ഗാന്ധിക്ക് സമീപ കാലത്ത് ജനപ്രീതി വർധിക്കുവാൻ പ്രധാന കാരണം യുവതീ - യുവാക്കളുടെ തൊഴിലില്ലായ്മ എന്ന വിഷയം ഉയർത്തിയത് കൊണ്ടാണ്. തിരുവനന്തപുരത്ത് വന്നപ്പോൾ ആ വിഷയം വീണ്ടും രാഹുൽ ഗാന്ധി ഊന്നി പറഞ്ഞു. ജ്യോതി വിജയകുമാർ വികാരനിർഭരമായി അത് ജനങ്ങളിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു. ഇന്നത്തെ ഇന്ത്യയിലെ ഈ യുവതീ - യുവാക്കളുടെ തൊഴിലില്ലാത്ത അവസ്ഥയിൽ 5 വർഷത്തെ ഭരണ പരാജയം മൂടി വെയ്ക്കുവാൻ സാധിക്കില്ലാ. അയ്യപ്പ സ്വാമിയും, ശ്രീരാമനും 5 വർഷത്തെ ഭരണ പരാജയത്തിൽ നിന്ന് ബി.ജെ.പി. - യെ രക്ഷിക്കുമെന്നും തോന്നുന്നില്ലാ. ജനങ്ങളെ മറന്നുകൊണ്ട് അയ്യപ്പനേയും രാമനേയും കൂട്ടുപിടിച്ച് ആ വകുപ്പിൽ വലിയ തോതിൽ വാചകമടിച്ചിട്ട് ബി.ജെ.പി. -ക്ക് കനത്ത പ്രതീക്ഷയ്ക്ക് വകുപ്പില്ലാ; ചുരുങ്ങിയ പക്ഷം കേരളത്തിലെങ്കിലും ഇല്ലാ. ചുരുക്കം പറഞ്ഞാൽ തേങ്ങ എത്ര അരച്ചിട്ടെന്ത് കാര്യം????.... താളല്ലേ കറി...... ഒരുവശത്ത് കർഷക ആത്മഹത്യ; മറുവശത്ത് യുവതീ - യുവാക്കൾക്ക് തൊഴിലില്ല. പിന്നെ രാമ ക്ഷേത്രത്തേയും, ശബരിമല അയ്യപ്പനേയും കുറിച്ച് എത്ര വാചകമടിച്ചിട്ടും എന്തു കാര്യം???

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ