ഫൈസൽ കൊലപാതകവും, ഭഗവദ് ഗീതയും, സെക്സി ദുർഗയും, കൊടുങ്ങല്ലൂർ ഭരണിയും
ഫൈസൽ കൊലപാതകത്തെ ന്യായീകരിക്കാൻ ചിലർ ഭഗവദ് ഗീതയെ ഉദ്ധരിക്കുന്നു!!! ഭഗവദ് ഗീത എന്നല്ല; ഒരു മത ഗ്രന്ഥവും ഒരു നിരപരാധിയെ കോല ചെയ്യാൻ ആഹ്വാനം നൽകിയിട്ടില്ല. വിഷാദിയായ അർജുനനെ ഉണർത്താൻ ശ്രീ കൃഷ്ണൻ ഉപദേശിച്ചു കൊടുത്തതാണ് ഭഗവദ് ഗീത. ബന്ധു ജനങ്ങളെയും, സുഹൃത്തുക്കളെയും കൊല്ലുന്ന കാര്യമോർത്ത് അർജുനൻ വിഷമിക്കുമ്പോൾ മനുഷ്യ ശരീരത്തെയാണ് വധിക്കുന്നത്; അല്ലാതെ ജീവൻറ്റെ കാരണമായ ആത്മാവിനെ അല്ല വധിക്കുന്നത് എന്നാണ് ശ്രീ കൃഷ്ണൻ അർജുനനോട് പറയുന്നത്. ശ്രീ കൃഷ്ണൻ യഥാർത്ഥത്തിൽ മനുഷ്യൻറ്റേയും, ജീവ ജാലങ്ങളുടെയും ആത്മീയമായ അസ്ഥിത്ത്വത്തെ കുറിച്ച് ഉൽബോധിപ്പിക്കുകയാണ് ഗീതയിലെ ചെയ്യുന്നത്. കുരുക്ഷേത്ര യുദ്ധം തന്നെ അധർമത്തിന് മേൽ ധർമം നേടിയ വിജയം ആയിരുന്നു. നിരപരാധികളെ കൊല്ലാൻ ശ്രീ കൃഷ്ണനെന്നല്ല; ഒരു ആത്മീയാചാര്യനും പറഞ്ഞിട്ടില്ല.
പക്ഷെ ഇതൊന്നും മത ഭ്രാന്തന്മാരോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. നമ്മുടെ നാട്ടിൽ മത മൗലിക വാദികളായ ചിലരുണ്ട്. തങ്ങൾ ചിന്തിക്കുന്നതിനപ്പുറം അവർക്കു ലോകമില്ല. ലോകം മുഴുവന് നന്നായാലും, അവരു നന്നാവുമെന്ന് പ്രതീക്ഷിക്കുന്നതിനെക്കാൾ കടുത്ത പാപവുമില്ല. ക്രിസ്ത്യാനികളിലെ ചില പെന്തക്കോസ്തുകാരും, മുസ്ലീങ്ങളിലെ ഐസിസ്, താലിബാൻ അൽ ഖൊയ്ദ അനുകൂലികളും ഇത്തരത്തിൽ മത ഭ്രാന്തൻമാർ തന്നെയാണ്. പെന്തക്കോസ്തുകാർക്ക് അന്യ മതക്കാരെ നിന്ദിക്കുവാൻ ആര് അനുവാദം കൊടുത്തു എന്നത് മനസ്സിലാകുന്നില്ല. ക്രിസ്തു സ്നേഹത്തിൻറ്റേയും, സാഹോദര്യത്തിൻറ്റെയും വലിയ വക്താവായിരുന്നു. ആ ക്രിസ്തുവിൻറ്റെ പേരിലാണ് ചിലർ അന്യ മത വിദ്വേഷം പ്രചരിപ്പിക്കുന്നത്. നൂറ്റാണ്ടുകളിലൂടെ ചൊരിഞ്ഞ സ്നേഹത്തിൻറ്റെയും, ആത്മ ത്യാഗത്തിൻറ്റെയും പ്രതീകമാണ് ക്രൂശിതനായ ക്രിസ്തു. കുരിശു മരണം ആ നിസ്വാർദ്ധമായ സ്നേഹവും, ആത്മ ത്യാഗവും വീണ്ടും വീണ്ടും നമ്മെ ഓർമിപ്പിക്കുന്നു. "ക്രിസ്തു വന്നത് ജീർണങ്ങളായ കുടിലുകൾക്കിടയിൽ മനോഹരങ്ങളായ ദേവാലയങ്ങൾ പണിയാനല്ല; മറിച്ച് ഹൃദയത്തെ ദേവാലയമാക്കാനാണ്, ആത്മാവിനെ പവിത്രീകരിക്കാനാണ്, മനസ്സിനെ അൾതാരയാക്കി മാറ്റാനാണ്" എന്ന് ഖലീൽ ജിബ്രാൻ പാടിയത് അത് കൊണ്ടാണ്.
കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിന് മുന്നിൽ "കൊടുങ്ങല്ലൂരമ്മയെ ഭോഗിക്കണമെങ്കിൽ കൊടിമരം പോലൊരു ലിംഗം വേണം" എന്ന പ്രശസ്തമായ കാവ് തീണ്ടൽ പാട്ട് എത്രയോ പേർ ഉറക്കെ പാടിയിട്ടുണ്ട്. പാട്ടു പാടുന്നവർക്ക് തെറ്റിയ തെറിപ്പദങ്ങൾ അടുത്ത് കേട്ടു നിന്നവർ തിരുത്തി തരുന്ന ഒരു രീതിയാണ് അവിടെ പരസ്യമായി ഉണ്ടായിരുന്നത്. ആചാരമായിട്ടും അനാചാരമായിട്ടും ദൈവത്തിനെ വരെ തെറി വിളിക്കുന്ന, ദൈവത്തിന് കള്ളും, മീനും, ഇറച്ചിയും കടിച്ച് തിന്നാൻ ജീവനുള്ള കോഴിയും സമർപ്പിച്ചിരുന്ന നാട്ടിലാണ് നമ്മൾ കുറെ നാൾ മുമ്പ് വരെ സ്വസ്ഥമായ് ജീവിച്ചിരുന്നത്. ആ നാട്ടിലാണ് ക്രിമിനൽ മാനസികാവസ്ഥയുള്ള സംഘങ്ങൾ മത വികാരം വ്രണപ്പെടുന്നു എന്ന പേരിൽ ആളുകളെ കൊല ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്.
ദൈവത്തെ സംരക്ഷിക്കാൻ അക്രമങ്ങൾ നടത്തുന്ന ആളുകളെ ഒക്കെ മുക്കാലിയിൽ കെട്ടി അടിക്കണം - അത് ഹിന്ദുവാണെങ്കിലും, ക്രിസ്ത്യാനി ആണെങ്കിലും, മുസ്ലീം ആണെങ്കിലും. ഇപ്പോൾ വിവരം കെട്ട മനുഷ്യർ ദൈവത്തിനു വേണ്ടി തമ്മിൽ തമ്മിൽ യുദ്ധം ചെയ്യുകയാണ്!!!!. അതിനർത്ഥം ദൈവത്തിനു മനുഷ്യനേക്കാൾ ശക്തി കുറവാണെന്നാണോ? സർവ ശക്തനായ ദൈവത്തെ സംരക്ഷിക്കാൻ ഭൂമിയിൽ കുറെ എണ്ണം ഇറങ്ങിയിരിക്കുന്നു!!! പണ്ട് 'ക്രിസ്തുവിൻറ്റെ ആറാം തിരു മുറിവ്' എന്ന നാടകത്തിനെതിരെ പ്രതിഷേധിക്കാൻ കേരളത്തിലെ ക്രൈസ്തവ സഭ ഒരുങ്ങിയപ്പോൾ "ക്രിസ്തുവിനു നിങ്ങളുടെ സംരക്ഷണം ആവശ്യമില്ല" എന്നാണ് ബിഷപ്പ് പൗലോസ് മാർ പൗലോസ് പറഞ്ഞത്. ഇത്തരത്തിൽ ആത്മീയ ബോധം കൂടേണ്ടതിനു പകരം മത ബോധം അങ്ങേയറ്റം കൂട്ടിയിരിക്കുക ആണ് ഇപ്പോൾ. ധ്യാന ഗുരുക്കൻമാർക്കും, ആൾ ദൈവങ്ങൾക്കും, ഉസ്താദുമാർക്കും, മൗലവിമാർക്കും വേണ്ടി കൊല്ലാനും, മരിക്കാനും തയാറായ മനുഷ്യർ ഉള്ളപ്പോൾ ആരോട് പരാതി പറയും?
(കടപ്പാട്: സ്വാമി സംവിദാനന്ദിൻറ്റെ ലേഖനം - " സെക്‌സി ദുര്‍ഗയും വിവരമില്ലാത്ത ഭക്തരും; ചില യാഥാര്‍ത്ഥ്യങ്ങള്‍ പറയേണ്ടതുണ്ട്", ലിങ്ക്: http://www.azhimukham.com/sexy-durga-film-sanal-kumar-sasidharan-threat-from-hindutwa-groups-swami-samvidanand/)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ