ബീ. ജെ. പി. - യുടെ ലൈംഗിക അക്രമങ്ങൾ
ലൈംഗിക അക്രമങ്ങളെ ചേരി തിരിഞ്ഞു ആക്രമിയ്ക്കുകയും, ന്യായീകരിയ്ക്കുകയും ചെയ്യുന്ന ഒരു പ്രവണതയാണ് ഇന്നുള്ളത്. സമീപ കാലത്ത് ഉണ്ടായ വലിയൊരു ലൈംഗികാക്രമണം ആയിരുന്നു ഗുജറാത്തിലെ 'കച്ചിൽ' ബി.ജെ.പി. നേതാക്കൾ ഉൾപ്പെടെയുള്ളർ 30-35 സ്ത്രീകളെ തടങ്കലിൽ പാർപ്പിച്ച് കൂട്ടബലാൽസംഗം ചെയ്ത സംഭവം. അക്രമത്തിൻറ്റെ ഗൗരവവും, വ്യാപ്തിയും കൊണ്ട് ദേശീയ തലത്തിൽ തന്നെ ശ്രദ്ധ ആകർഷിക്കേണ്ട ഒരു വിഷയം ആയിരുന്നു അത്. പക്ഷെ നമ്മുടെ ദേശീയ മാധ്യമങ്ങൾ സമർത്ഥമായി ആ വാർത്ത മുക്കി. സൂര്യനെല്ലി കേസ് പോലെ ഇത്ര വ്യാപകമായ ലൈംഗിക ആക്രമണങ്ങോൾക്കൊക്കെ രാഷ്ട്രീയ പിന്തുണ കാണും എന്നുറപ്പാണ്. കോൺഗ്രസ് എം.എൽ.എ. -മാരുടെ ബഹളത്തെ തുടർന്ന് ആ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതി അനുസരിച്ചു് എന്തെങ്കിലും ഫലം വരുമെന്ന് തോന്നുന്നില്ല.
കഴിഞ്ഞ ദിവസം റഷ്യൻ ടി.വി. അഹമ്മദാബാദിൽ നിന്ന് സ്ത്രീകളെ സൗദി അറേബിയയിലേക്കു കടത്തുന്നതിനെ കുറിച്ചും അവിടെ അവർ സഹിക്കേണ്ടി വരുന്ന പീഡന മുറകളെ കുറിച്ചും വിശദമായി കാണിച്ചു. നേരത്തെ ഹൈദരാബാദ്, കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിൽ നിന്നും ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ടായിട്ടുണ്ട്. ഇങ്ങനെ സ്ത്രീകളെ കടത്തുന്നതിനും, കുട്ടികളെ കേരളത്തിലേക്ക് വ്യാപകമായി കൊണ്ട് വരുന്നതിനും ഒക്കെ രാഷ്ട്രീയ പിൻബലം ഇല്ലാതെ സാധിക്കുകയില്ല. നേപ്പാൾ, ബഗ്ളാദേശ് - ഈ രാജ്യങ്ങളിൽ നിന്ന് സ്ത്രീകളെ ഇന്ത്യയിലേക്കും ലൈംഗിക വ്യാപാരത്തിനായി കടത്തുന്നു. ഇത്തരം മനുഷ്യ കടത്തുകൾക്കും രാഷ്ട്രീയ പിൻബലം കാണാതിരിക്കാൻ വഴിയൊന്നുമില്ല.
കഴിഞ്ഞ ദിവസം ആണ് പാർട്ടി പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഭർതൃമതിക്ക് മയക്കുമരുന്നു കലർത്തിയ തക്കാളി സൂപ്പു നൽകി ബോധം കെടുത്തി ബി.ജെ.പി. മുൻ എം.എൽ.എ.- യും ദേശീയ നിർവാഹക സമിതി അംഗവുമായ വിജയ് ജോളി ബലാത്സംഗം ചെയ്തത്. പല മാധ്യമങ്ങളും ആ വാർത്ത മുക്കിയെന്നു മാത്രമല്ല; ആ ന്യൂസൊക്കെ ആരും കാണാതെ ഒളിച്ചു വെക്കാൻ മറുനാടൻ മലയാളി എന്ന ഓൺലെയിൻ പത്രമടക്കം മറ്റു പല പത്രങ്ങളും കുറെ പാട് പെടുകയും ചെയ്തു.
ബീ. ജെ. പി. നേതാക്കൾ ഇങ്ങനെ ലൈംഗിക ആക്രമണം കാണിക്കുമ്പോൾ അതൊക്കെ ഒളിപ്പിച്ചു വയ്ക്കാമോ? നേരത്തെ വിദ്വേഷ പ്രചാരണങ്ങൾ നടത്തുമ്പോൾ ബീ. ജെ. പി. എന്ന പാർട്ടിയേ ആളുകൾ കുറ്റപ്പെടുത്തിയത് അത് പാർട്ടിയുടെ നയത്തിൻറ്റെ ഭാഗമായത് കൊണ്ടാണ്. വിദ്വേഷണ പ്രചാരണത്തിൻറ്റെ പേരിലും കലാപങ്ങളിൽ പങ്കു വഹിച്ചതിൻറ്റെ പേരിലും ആർക്കെതിരെയും ബീ. ജെ. പി. നടപടി എടുത്തിട്ടില്ല എന്ന് മാത്രമല്ല; അവരെയൊക്കെ സ്ഥാനമാനങ്ങൾ നൽകി ആദരിച്ചു എന്നതാണ് ചരിത്രം. ഇപ്പോൾ ലൈംഗിക അക്രമങ്ങൾ കാണിക്കുന്നവരെയും അങ്ങനെയൊക്കെ ആദരിക്കുമോ?
ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള രാംജാസ് കോളേജിൽ ഉണ്ടായ എബിവിപി-ഐസ സംഘർഷത്തെ തുടർന്ന് എബിവിപി -യ്ക്ക് എതിരേ സോഷ്യൽ മീഡിയയിൽ 'സ്റ്റുഡൻറ്റ്സ് എഗൈൻസ്റ്റ് എബിവിപി' കാമ്പയിന് തുടക്കമിട്ട കാർഗിൽ രക്തസാക്ഷിയായ ധീര ജവാൻറ്റെ മകളായ ഗുർമെഹർ കൗറിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത് പലരെയും ഞെട്ടിച്ചിരിക്കുകയാണ്. ഡൽഹിയിലെ കൂട്ട ബലാത്സംഗത്തിനെതിരെ രാജ്യം മുഴുവൻ പ്രതിഷേധം അലയടിച്ചിരുന്നു. അങ്ങനെയുള്ളൊരു രാജ്യത്ത് വ്യത്യസ്ത അഭിപ്രായം പറയുന്നവരെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതൊക്കെ വലിയ തെറ്റാണ്. ഉത്തരവാദിത്ത്വബോധമുള്ള രാഷ്ട്രീയ പാർട്ടിയാണെങ്കിൽ ബി.ജെ.പി.-യും, എ.ബി.വി.പി. -യും ഇത്തരത്തിൽ ഭീഷണി മുഴക്കിയവർക്കെതിരെ കർശന അച്ചടക്ക നടപടി എടുത്തു മാതൃക കാണിക്കണം. അല്ലാതെ രാജ്യസ്നേഹത്തിൻറ്റെ മറവിൽ ബലാത്സംഗ ഭീഷണിയെ ഒരു രീതിയിലും ന്യായീകരിക്കരുത്.
നിർധന കുടുംബത്തിലെ പെൺകുട്ടിയെ പ്രലോഭിപ്പിച്ചു കൊച്ചുണ്ടാക്കിയ പള്ളി വികാരി യെ പുളിച്ച തെറി പറഞ്ഞ പലരും ഇത്തരം വാർത്തകളോട് പ്രതികരിയ്ക്കുവാൻ വരില്ല. മാധ്യമങ്ങൾ സമർത്ഥമായി ഇത്തരം വാർത്തകൾ മുക്കുന്നു. പോണോഗ്രഫി നിരോധിക്കുകയും, നമുക്ക് സംസ്കാരവും, ചരിത്രവും, സദാചാരവും പറഞ്ഞു തരുന്ന സംഘ പരിവാറുകാരിൽ നിന്നാണ് എന്തായാലും സദാചാര വില്ലൻമാർ. പെരുമാൾ മുരുഗൻറ്റെ 'അർദ്ധ നാരീശ്വരൻ' എന്ന നോവലിൽ ലൈംഗികതയെ കുറിച്ച് പ്രദിപാദിച്ചതിനെതിരെ കലാപകൊടി ഉയർത്തിയവരും, പോണോഗ്രഫി നിരോധിക്കുകയും, സണ്ണി ലിയോണിനെതിരെ കലാപകൊടി ഉയർത്തുകയും ചെയ്തവർ 'സെലക്റ്റീവ്' ആയി ലൈംഗികാതിക്രമങ്ങളെ സമീപിക്കാമോ? ഉത്തരം വായനക്കാർക്കു വിടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ