ഇപ്പോൾ മധ്യപ്രദേശിൽ വൻ കാർഷിക പ്രക്ഷോഭം നടക്കുകയാണ്. പോലീസ്
വെടിവെയ്പ്പിൽ ചില കർഷകർ കൊല്ലപ്പെട്ടു; പലർക്കും ക്രൂര മർദ്ദനമേൽക്കുകയും
ചെയ്തു. മധ്യപ്രദേശിൽ മാത്രമല്ല ഇന്നത്തെ ഇന്ത്യയിൽ മറ്റു പല ഭാഗങ്ങളിലും
കർഷകരുടെ അവസ്ഥ വളരെ കഷ്ടം തന്നെ ആണ്. ചോറുരുട്ടി കഴിക്കുമ്പോൾ നാം നിലം
ഒരുക്കി, വിത്ത് വിതച്ച്, കൊയ്ത്, അരിയാക്കി തരുന്ന കർഷകനെ ഓർമിക്കണം.
മണ്ണിൽ അധ്വാനിക്കുന്ന കർഷകനോട് നന്ദി വേണം. കർഷകരെ കല്യാണം കഴിക്കാൻ
ഇന്നത്തെ പല പെൺകുട്ടികളും തയാറാകുന്നില്ല. ആന്ധ്രയിൽ നിന്നുള്ള ഒരു സർവേ
പറയുന്നത് അവിടുത്തെ കർഷകർക്ക് പെണ്ണ് കിട്ടുന്നില്ലെന്നാണ്. കഴിഞ്ഞ 20
വർഷങ്ങൾക്കുള്ളിൽ 2 ലക്ഷം കർഷകർ ആത്മഹത്യ ചെയ്തു എന്നാണ് നാഷണൽ ക്ര്യം
റെക്കോർഡ്സ് ബ്യൂറോ പറയുന്നത്. റഷ്യൻ T .V . പോലും ഇന്ത്യൻ കർഷകരുടെ ദുരിത
കഥകൾ പ്രക്ഷേപണം ചെയ്തു. എന്നിട്ടും നമ്മൾ ഇന്ത്യാക്കാർ അറിയുന്നില്ല.
രാജ്യത്തിൻറ്റെ നെടും തൂണായ ചെറുകിട കർഷകനെ വിസ്മരിച്ചുകൊണ്ടായിരിക്കരുത്
നാം വ്യവസായ വൽകരണം നടപ്പിലാക്കേണ്ടത്. ആരും വ്യവസായ വൽകരണത്തിന് എതിരല്ല.
പക്ഷെ കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കണം. അവരുടെ വിളകൾക്ക് നല്ല
വില ഉറപ്പാക്കണം. രാസ വളത്തിൻറ്റെ അമിതമായ ഉപയോഗവും, ഇടനിലക്കാരുടെ
കൊള്ളയും അവസാനിപ്പിച്ച് കർഷകർ ആത്മഹത്യ ചെയ്യേണ്ടി വരുന്ന സാഹചര്യം
മാറ്റിയെടുക്കാൻ മാറി മാറി വരുന്ന എല്ലാ സർക്കാരുകളും ശ്രദ്ധിക്കണം. അന്നം
തരുന്ന കർഷകരെ അവഗണിച്ച് എങ്ങനെ നമ്മുടെ രാജ്യത്തിന് മുമ്പോട്ടു പോകാൻ
സാധിക്കും?
UPA ആദ്യം ഭരണത്തിലേറിയപ്പോൾ എല്ലാ എതിർപ്പുകളേയും മറി കടന്നാണ് കാർഷിക കടങ്ങൾ എഴുതി തള്ളാൻ മൻമോഹൻ സിംഗ് തയാറായത് എന്ന് സഞ്ജയ് ബാറു തന്റ്റെ 'Accidental Prime Minister' എന്ന പുസ്തകത്തിൽ സാക്ഷ്യ പെടുത്തുന്നു. കാർഷിക കടങ്ങൾ എഴുതി തള്ളൂമ്പോൾ 'Social Good' എന്ന മഹത്തായ ആശയം ആണ് മുൻ പ്രധാന മന്ത്രി മുന്നോട്ടു വെച്ചത്. പക്ഷെ കഴിഞ്ഞ കുറെ വർഷങ്ങളായി ആയിര കണക്കിന് കർഷകർ ആത്മഹത്യ ചെയ്യുന്നു. BJP - യോ, കൊൺഗ്രെസ്സോ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നില്ല. പ്രാദേശിക പാർടികളും അങ്ങനെ തന്നെ. ഇപ്പോൾ യുവ കർഷകരെ വിവാഹം കഴിക്കാൻ പെൺകുട്ടികൾ പോലും തയാറാകാത്ത അവസ്ഥയാണ് ഈ രാജ്യത്തുള്ളത്.
ഞാൻ ഹരിത വിപ്ലവം നടന്ന ഉത്തർ പ്രദേശ്, ഹരിയാന, പഞ്ചാബ് - ഈ സംസ്ഥാനങ്ങളിലെ ഒരുപാട് കൃഷിക്കാരെ കണ്ടിട്ടുണ്ട്; അവരോട് സംസാരിച്ചിട്ടുമുണ്ട്. ആ അനുഭവത്തിൻറ്റെ വെളിച്ചത്തിൽ കേരളത്തിൽ സ്വീകരിക്കേണ്ട പുതിയ കൃഷി രീതികളെ കുറിച്ച് ചില കാര്യങ്ങൾ പറയാം. ഉത്തർ പ്രദേശ്, ഹരിയാന, പഞ്ചാബ് - ഈ സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കേരളത്തിലെ ജനങ്ങളും, കൃഷിക്കാരും വളരെ അനുഗ്രഹീതരാണ്. കാരണം മറ്റൊന്നുമല്ല; നമ്മുടെ കാലാവസ്ഥയും, വെള്ളത്തിൻറ്റെ ലഭ്യതയും തന്നെ കാരണം.
ഹരിത വിപ്ലവം നടന്ന ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളിൽ മറ്റൊന്ന് കൂടി നടന്നു - അതായിരുന്നു ധവള വിപ്ലവം. കാലാവസ്ഥാ വ്യതിയാനം കൊണ്ടോ, പ്രകൃതി ക്ഷോഭം കൊണ്ടോ കൃഷി നാശം സംഭവിച്ചാലും അതു കൊണ്ടു തന്നെ കർഷകർ പിടിച്ചു നിൽക്കും. ഉത്തരേന്ത്യയിലെ കർഷകർ ഉണ്ടാക്കുന്ന പാലും, പാലുൽപന്നങ്ങളും കണ്ടാൽ കേരളത്തിലെ പലരും അന്തിച്ചു പോകും - തൈര്, മോര്, പനീർ, ബർഫി പോലുള്ള പലഹാരങ്ങൾ, വെണ്ണ, നെയ്യ് - ഇങ്ങനെ പലതരം. ആറും എട്ടും ലിറ്റർ പാൽ കിട്ടുന്നവർ പലരും പാൽ പുറത്തു കൊടുക്കുന്നില്ല എന്ന് പറഞ്ഞാലും പലരും അത്ഭുതപ്പെടും. പക്ഷെ സത്യമാണത്. നെയ്യ് എണ്ണയ്ക്ക് പകരം പാചകത്തിന് ഉപയോഗിക്കുന്നു. പാലിൽ നിന്നും പാൽ ഉത്പന്നങ്ങളിൽ നിന്നും നല്ല വരുമാനം ഉണ്ടാക്കുന്ന കൃഷിക്കാർ ഇഷ്ടം പോലെ ഉത്തരേന്ത്യയിൽ ഉണ്ട്.
ഈ 'ഡൈവേഴ്‌സിഫിക്കേഷൻ' നമുക്ക് ഒരു വലിയ പാഠമാണ്. പ്രകൃതി ഇത്ര കനിഞ്ഞനുഗ്രഹിച്ചിട്ടും നാം നമ്മുടെ ഉൾ നാടൻ മത്സ്യ കൃഷി വികസിപ്പിച്ചിട്ടില്ല. അതെ സമയം പൻജാബിലും, ഹരിയാനയിലും വരെ അവർ ഉൾ നാടൻ മത്സ്യ കൃഷി വികസിപ്പിച്ചു. അവരൊക്കെ കാർഷിക രംഗത്ത് വൻ തോതിലുള്ള യന്ത്ര വൽക്കരണം കൊണ്ട് വന്നു. ഉൾ നാടൻ മത്സ്യ കൃഷി യോടപ്പം താറാവ് കൃഷിയും നടത്താനുള്ള സൗകര്യങ്ങൾ കേരളത്തിൻറ്റെ പല ഭാഗങ്ങളിലും ഉണ്ട്. അത് പോലെ നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് കാർഷിക രംഗത്തെ യന്ത്ര വൽക്കരണം. ഇനിയങ്ങോട്ട് കൃഷിക്ക് തൊഴിലാളികളെ കിട്ടാതാകുമ്പോൾ അല്ലെങ്കിൽ കൂലി കൂടുതലാകുമ്പോൾ യന്ത്ര വൽക്കരണത്തെ ആശയിക്കാതെ നിവൃത്തിയില്ല. കൂലിയെ കുറിച്ചും, കൃഷിയിലെ നഷ്ടത്തെ കുറിച്ച് പരാതി പറയുന്നതിന് പകരം യന്ത്രവൽക്കരണത്തിലൂടെ പരിഹാരം ഉണ്ടാക്കാനാണ് നോക്കേണ്ടത്. എല്ലാ വികസിത രാജ്യങ്ങളും കാർഷിക രംഗത്ത് വൻ തോതിലുള്ള യന്ത്ര വൽക്കരണം കൊണ്ട് വന്നിട്ടുണ്ട്. തെങ്ങു കയറാനുള്ള യന്ത്രം, മണ്ണ് കുഴിക്കാനുള്ള യന്ത്രം. പാൽ കറക്കാനുള്ള യന്ത്രം, മരം മുറിക്കാനുള്ള യന്ത്രം - ഇങ്ങനെ യന്ത്ര വൽക്കരണത്തെ ആശ്രയിക്കാവുന്ന എത്രയെത്ര മേഖലകൾ. ഇങ്ങനെ യന്ത്ര വൽക്കരണത്തെ ആശ്രയിക്കാവുന്ന മേഖലകൾ കണ്ടെത്തി മുന്നേറിയാൽ മാത്രമേ ഭാവിയിൽ കൃഷി ലാഭകരമാക്കുവാൻ സാധിക്കുകയുള്ളൂ. യന്ത്രങ്ങൾ സ്വയം പ്രവർത്തിപ്പിക്കുവാനും അല്ലെങ്കിൽ കുടുംബത്തിലെ മാറ്റങ്ങങ്ങളെ കൂടെ കൂട്ടി പ്രവർത്തിപ്പിക്കുവാനാണ് നോക്കേണ്ടത്. കുടുംബാധിഷ്ഠിതമായ യന്ത്രവൽക്കരണത്തിലൂടെ ഒരു പക്ഷെ ഭാവിയിൽ കൃഷി ലാഭകരമാക്കാം. കോഴി, പന്നി, മുയൽ - ഈ കൃഷികളും കൂടി കേരളത്തിലെ കർഷകർക്ക് ആധുനിക രീതിയിൽ പരിശീലിക്കാം. അത് പോലെ തന്നെ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്നു ഒന്നാണ് കൂൺ കൃഷി. കൂണിനോടനുബന്ധിച്ചുള്ള പല ഭക്ഷണങ്ങളും, കറികളും ഇന്നുണ്ട്.
ഇസ്രയേൽ ഡ്രിപ് Irrigation നല്ല രീതിയിൽ നടപ്പാക്കി മരുഭൂമികൾ പോലും വിള ഭൂമിയാക്കി. വിയറ്റ്നാമിൽ പുതിയ 'ഡോയ്മോയ്' പരിഷ്കാരങ്ങളിലൂടെ കർഷകർക്ക് കൃഷി ഭൂമി തിരിച്ചു നൽകി അവർ നെല്ലുൽപാദനത്തിൽ ലോകത്തിലെ തന്നെ മുൻനിര രാജ്യങ്ങളിലെത്തി കഴിഞ്ഞു. പക്ഷെ വിയറ്റ്നാമുമായി ഭൂപ്രകൃതിയുടെ കാര്യത്തിൽ സാദൃശ്യമുള്ള കേരളത്തിൻറ്റെ സ്ഥിതിയോ? കൃഷിയും, നെല്ലുൽപാദനവുമൊന്നും പരിപോഷിപ്പിക്കുവാൻ ഇവിടുത്തെ ഇടതു പക്ഷത്തിനു സാധിച്ചിട്ടില്ല. കേരളത്തിൽ ഇത്രയേറെ മഴ കിട്ടിയിട്ടും നാം ഇപ്പോഴത്തെ കൊടിയ വേനൽ കാലത്ത് കുടി വെള്ളത്തിനു വേണ്ടി അലയുകയാണ്. കേരളീയർ ഈ അവസ്ഥ ഒക്കെ ഓർത്ത് സ്വയം ലജ്ജിക്കുന്ന കാലം വന്നാലേ കേരളം നന്നാവത്തുള്ളൂ.
കേരളത്തിലെ നെൽകൃഷിയേയും കൃഷിക്കാരേയും നശിപ്പിച്ചതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പങ്ക് ആർക്കും നിഷേധിക്കാനാവില്ല. വിയറ്റ്നാമിൽ പുതിയ 'ഡോയ്മോയ്' പരിഷ്കാരങ്ങളിലൂടെ കർഷകർക്ക് കൃഷി ഭൂമി തിരിച്ചു നൽകി അവർ നെല്ലുൽപാദനത്തിൽ ലോകത്തിലെ തന്നെ മുൻനിര രാജ്യങ്ങളിലെത്തി കഴിഞ്ഞു. പക്ഷെ വിയറ്റ്നാമുമായി ഭൂപ്രകൃതിയുടെ കാര്യത്തിൽ സാദൃശ്യമുള്ള കേരളത്തിൻറ്റെ സ്ഥിതിയോ? കൃഷിയും, നെല്ലുൽപാദനവുമൊന്നും പരിപോഷിപ്പിക്കുവാൻ ഇവിടുത്തെ ഇടതു പക്ഷത്തിനു സാധിച്ചിട്ടില്ല. ഏതാണ്ട് 30 വർഷം ഒരു വർഷത്തിൽ മൂന്ന് തവണ നെൽ കൃഷി ചെയ്ത് വിജയം വരിച്ച ആളായിരുന്നു മുരിക്കൻ. കായൽ നെൽപാടങ്ങൾ ലോകത്തിൽ തന്നെ അപൂർവ്വം മാത്രം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 6 മീറ്റർ താഴ്ന്ന കായലിൽ നെൽകൃഷി ചെയ്യുക എന്ന ശ്രമത്തെ അഭിനന്ദിക്കേണ്ടതിനു പകരം മുരിക്കൻറ്റെ സംരഭകത്ത്വത്തെ ഇകഴ്ത്തി കാണിക്കുവാനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രമിച്ചത്. സംരംഭകർ എന്നും കമ്മ്യൂണിറ്റുകൾക്ക് തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ബൂർഷ്വാസികൾ ആയിരുന്നല്ലോ!! കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കാവട്ടെ കൃഷിയും, വ്യവസായവും, തൊഴിലും ഒന്നും സൃഷ്ടിക്കാനും സാധിച്ചില്ല!! ശരിയായ രീതിയിൽ കായൽ പാടങ്ങളിൽ കൃഷി ചെയ്തിരുന്നുവെങ്കിൽ ഒരു പരിധി വരെ അരിയുടെ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളെ അശ്രയിക്കാതെ കേരളത്തിന് സ്വയം പര്യാപ്തത കൈവരിക്കുവാൻ സാധിച്ചേനെ. ഇനി പറഞ്ഞിട്ടെന്തു കാര്യം? പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചു കിട്ടില്ലല്ലോ.
ഇന്ത്യയിലെ കുടുംബത്തിൽ ഊന്നിയുള്ള കാർഷിക രീതിയിൽ നിന്ന് വ്യത്യസ്തമായി ആസന്ന ഭാവിയിൽ കമ്പനികളും, ട്രസ്റ്റുകളും യന്ത്ര വൽകൃതമായ വൻ തോതിലുള്ള കൃഷി രീതികൾ ആരംഭിക്കുന്നതിൻറ്റെ സകല സൂചനകളും ഉണ്ട്. പൗൾട്രി ഫാമുകളും, ഡയറി ഫാമുകളും ഒക്കെ അങ്ങനെ തുടങ്ങി കഴിഞ്ഞു. വൻ കമ്പനികൾ കൃഷി ഭൂമി ധാരാളം ഉള്ള ആഫ്രിക്കൻ രാജ്യങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും യന്ത്ര വൽകൃതമായ വൻ തോതിലുള്ള കൃഷി രീതികൾ ആരംഭിച്ചിട്ടുണ്ട്. കൃഷിയിൽ താൽപര്യമുള്ളവർക്ക് പണ്ട് മലബാറിലേയ്ക്കൊക്കെ കുടിയേറിയത് പോലെ അന്യ രാജ്യങ്ങളിലേക്കും കുടിയേറാം. വാർത്താ വിനിമയ മാർഗങ്ങളും, ഗതാഗത സൗകര്യങ്ങളും ഉള്ള ഇന്നത്തെ കാലത്ത് കുടിയേറിയാൽ തന്നെ കുടുംബാങ്ങങ്ങളും, സുഹൃത്തുക്കളുമായി ബന്ധം തുടരാം. ഇത്തരം അന്യ രാജ്യങ്ങളിലേക്കൊക്കെയുള്ള കുടിയേറ്റങ്ങളൊക്കെ സർക്കാർ തലത്തിൽ തന്നെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ധാരാളം ഫല ഭൂയിഷ്ഠമായ കൃഷി ഭൂമി ലഭ്യമായിട്ടുള്ള ആഫ്രിക്കൻ രാജ്യങ്ങൾ, റഷ്യ, ഉക്രെയിൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്ക് സർക്കാർ തലത്തിൽ തന്നെ കൃഷിയിൽ താൽപര്യമുള്ളവരെ കുടിയേറാൻ സഹായിക്കുകയാണെങ്കിൽ നന്നായിരിക്കും.
കേരളത്തിലെ പ്രധാന പ്രശ്നം ഉൽപാദന സെക്റ്റർ ആണ്. അരി, പച്ചക്കറി, മുട്ട, പാൽ, മാംസം എന്നിവ കൂടുതൽ തദ്ദേശീയം ആയി ഉൽപാദിപ്പിക്കണം. അല്ലാതെ കാശിനു ബുദ്ധിമുട്ടു കാര്യമായി ഇല്ല. നമ്മുടെ ഉൽപാദന സെക്റ്ററിലെ മുരടിപ്പാണ് കാർഷിക രംഗത്തും പ്രതിഫലിക്കുന്നത്. കൂൺ കൃഷി, ടെറസ് കൃഷി പോലുള്ള നൂതനാശയങ്ങൾ വഴി നഗര വാസികൾക്ക് പോലും ആ ഉൽപാദന സെക്റ്ററിലെ മുരടിപ്പ് മാറ്റാം. പണ്ട് പ്രകൃതി ജീവനത്തിൻറ്റെ വക്താവായ കുര്യൻ സാർ എന്നോട് പറഞ്ഞത് "ഞങ്ങൾ മൂന്നു സെൻറ്റുള്ള ആളുകളെ പോലും ഉദ്ദേശിച്ചാണ് പ്രകൃതി ജീവനം സംഘടിപ്പിക്കുന്നത്; മൂന്നു സെൻറ്റുള്ളവർക്ക് വീടിനു ചുറ്റും ചീര നടാൻ പറ്റും" എന്നാണ്. നമ്മുടെ ചുവപ്പൻ ചീരയെക്കാളും നല്ല സാധനം ദഹനത്തിനുണ്ടോ? ഒരു രീതിയിലും മെനക്കെടാൻ തയാറില്ലാത്തവർക്ക് തമിഴ്‌നാട്ടിൽ നിന്നുള്ള വിഷ പച്ചക്കറികൾ കഴിച്ചു പത്രം വായിച്ചു കൊണ്ടും, ടി.വി. കണ്ടു കൊണ്ടും സമയം നീക്കികൊണ്ടിരിക്കാം. പിന്നീട് ഡോക്ടർമാർക്ക് ഉദരരോഗങ്ങൾക്ക് കാശ് കൊടുത്തു കൊണ്ടും ഇരിക്കാം.
ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ലിങ്കും വായിക്കാം:

https://www.facebook.com/jinu.thomas.12/posts/1380325318688982
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ