ചിത്ത വൃത്തികളുടെ നിരോധനമാണ് യോഗയുടെ ആത്യന്തിക ലക്‌ഷ്യം. യോഗാ ചെയ്യുന്നതിലൂടെ മനസ്സ് ശാന്തമാകണം. യോഗാഭ്യാസത്തിലൂടെ മനസ്സിൻറ്റെ ചഞ്ചലതകൾ കുറയ്ക്കുകയാണ് വേണ്ടത്. അത് കൊണ്ടാണ് യോഗി എന്നാൽ ചിത്ത വൃത്തികളുടെ നിരോധനം സിദ്ധിച്ചയാൾ എന്ന് അർദ്ധമാക്കുന്നത്. പക്ഷെ ഈ ചിത്ത വൃത്തികളുടെ നിരോധനം അത്ര എളുപ്പമല്ല. വർഷങ്ങളുടെ മഹൽ സാധന വേണം. മുടിഞ്ഞ ഈഗോയും, പണക്കൊതിയും, അധികാരത്തോടുള്ള അടക്കാത്ത ആഗ്രഹവും, ഗർവും ഒക്കെ കാണിച്ചിട്ട് യോഗിയാണെന്നു പറയുന്നതിൽ ഒരർത്ഥവുമില്ല. തീറ്റ പണ്ടാരങ്ങൾക്കു പറഞ്ഞിട്ടുള്ള ഒന്നല്ല യോഗാ.
ഇതൊക്കെ ഉൾക്കൊണ്ടുകൊണ്ട് ഇപ്പോഴത്തെ യോഗാ ദിൻ വിലയിരുത്തുവാൻ സാധിക്കുമോ? യോഗാ ദിൻ ആയ ഇന്നിപ്പോൾ രാവിലെ ടി.വി.-യിൽ യോഗാ ദിനാഘോഷങ്ങൾ കണ്ടു. ഇന്നു തന്നെ പത്തു മണി കഴിഞ്ഞപ്പോൾ ഒരു സ്ഥാപനത്തിലെ ജോലിക്കാരും യോഗാ ചെയ്യുന്നത് കണ്ടു. കൂടുതലും വ്യായാമമാണ് കാണിക്കുന്നതും, ചെയ്യുന്നതും. വ്യായാമം നല്ലതു തന്നെ. പക്ഷെ അത് യോഗയായി കാണരുത്.
ഹഠ യോഗാ സിദ്ധാന്തമനുസരിച്ച് യമ നിയമങ്ങൾ അനുസരിച്ചു വേണം യോഗാ ചെയ്യാൻ. എന്നു വെച്ചാൽ ഉയർന്ന ധാർമിക ബോധവും, സത്യസന്ധതയും ഉണ്ടായിരിയ്ക്കണം. സാധാരണക്കാർക്ക് ശശാങ്കാസനം, ധനുരാസനം, പവനമുക്താസനം എന്നിങ്ങനെ വളരെ ലഖുവായ ആസന ക്രമങ്ങൾ മതി. നടുവിനെ ബലപ്പെടുത്തണം എന്നുള്ളവർക്ക് ഏറ്റവും പറ്റിയതായി തോന്നിയുട്ടുള്ളത് ചക്രാസനം ആണ്. പക്ഷെ സൂക്ഷിച്ചു ചെയ്യണം. വെറും നിലത്തു കിടന്ന് ചക്രാസനം ചെയ്യുന്നതായിരിയ്ക്കും ഉത്തമം. അല്ലെങ്കിൽ ഉരുണ്ടു വീഴാൻ സാധ്യതയുണ്ട്. സാധാരണക്കാർക്ക് അനുലോമ വിലോമ പോലുള്ള ലഖുവായ പ്രാണായാമവും പരീക്ഷിക്കാം. ജലദോഷവും, മൂക്കടപ്പും ഉള്ളവർക്ക് ജലനേതി പോലുള്ള ക്രിയകളും നല്ലതാണ്.
ധ്യാനവും, സമാധിയുമൊക്കെ രാജയോഗം പരിശീലിക്കുന്നവർക്കുള്ളതാണ്. കൃത്യമായ ധ്യാനം ഒട്ടും എളുപ്പമല്ല. നല്ല ദൃഢ നിശ്ചയം വേണം കൃത്യമായി ധ്യാനം പരിശീലിക്കുവാൻ. ഭക്ഷണത്തിലും, പെരുമാറ്റത്തിലുമൊക്കെ സ്വയം അറിഞ്ഞു കൊണ്ട് വളരെയേറെ നിയന്ത്രണങ്ങൾ രാജയോഗം പരിശീലിക്കുന്നവർ പാലിക്കേണ്ടതുണ്ട്. നല്ല ഒരു ഗുരുവിൻറ്റെ കീഴിൽ പരിശീലിക്കുന്നതായിരിക്കും ഉത്തമം. യോഗയിൽ ആകൃഷ്ടരായി തട്ടിപ്പു സംഘങ്ങളിൽ ചെന്ന് വീഴാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
യോഗയിൽ ജാതിയില്ല; മതമില്ല. ബാന്ഗ്ലൂരിലെ പ്രസിദ്ധമായ ‘Institute of Naturopathy & Yogic Sciences’-ൽ വർഷങ്ങൾക്കു മുമ്പ് യോഗാ പരിശീലിച്ചപ്പോൾ അവിടെ ഒരു മുസ്ലീമായിരുന്നു ചീഫ് യോഗാ ഇൻസ്ട്രക്ട്ടർ. ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ യോഗാ സ്‌കൂളായ 'ബീഹാർ സ്‌കൂൾ ഓഫ് യോഗ-യുടെ പല പുസ്തകങ്ങളും എഴുതിയിട്ടുള്ളത് സായ്പന്മാരാണ്; വിദേശികളാണ്. പ്രസിദ്ധ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളായ എഡിൻബറോ സ്‌കൂൾ ഓഫ് മെഡിസിനിൽ നിന്നും, ഗ്ളാസ്ഗോ സ്‌കൂൾ ഓഫ് മെഡിസിനിൽ നിന്നും ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച ഡോക്ടർമാർ 'ബീഹാർ സ്‌കൂൾ ഓഫ് യോഗ'-യിൽ താമസിച്ചു പഠിക്കുന്നു; പുസ്തകങ്ങളെഴുതുന്നു. 'ബീഹാർ സ്‌കൂൾ ഓഫ് യോഗ'-യിൽ പഠിക്കുകയും പിന്നീട് 'കുമയൂൺ യോഗ സംസ്ഥാൻ' സ്ഥാപിച്ച ഡോക്ടറായ സ്വാമി ഗ്യാൻ വിജയ് സരസ്വതിയാണ് എന്നെ നന്നായി യോഗയും, ക്രിയകളും പരിശീലിപ്പിച്ചത്.
ഇന്ത്യയിലെ യോഗികളുടെ പുസ്തകങ്ങൾ ആണ് ക്രിസ്തുവിനെയും, ക്രിസ്തു സന്ദേശങ്ങളെയും കുറിച്ച് ഏറ്റവും നന്നായി എഴുതപ്പെട്ട പുസ്തകങ്ങൾ. കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ച പരമഹംസ യോഗാനന്ദയുടെ ‘Autobiography of a Yogi’ - യിൽ നിറയെ ബൈബിൾ ഉദ്ധരിണികളാണ്. ലക്ഷ കണക്കിന് കോപ്പികൾ വിറ്റു പോയ പുസ്തകമാണ്. മലയാളത്തിലും തർജിമ ചെയ്യപ്പെട്ടിട്ടുണ്ട്. യോഗാനന്ദ 'ദി സെക്കന്ഡ് കമിംഗ് ഓഫ് ദി ക്രൈസ്റ്റ്' എന്ന മനോഹരമായ പുസ്തകവും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറ്റെ ഗുരുവായ ശ്രീ യുക്തെശ്വർ ഗിരി ഹിന്ദു - ക്രിസ്ത്യൻ ധർമ ശാസ്ത്രങ്ങളുടെ സമാനതകൾ വ്യക്തമാക്കുന്ന 'The Holy Science' എന്ന മനോഹരമായ പുസ്തകവും എഴുതി. കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ച ആളായിരുന്നു ഋഷികേശിലെ ഡിവൈൻ ലൈഫ് സോസേറ്റി സ്ഥാപിച്ച മഹാ യോഗിയായ സ്വാമി ശിവാനന്ദ സരസ്വതി. അദ്ദേഹം ‘Life and Teachings of Lord Jesus’ എന്ന മനോഹരമായ പുസ്തകം എഴുതിയിട്ടുണ്ട്. അമേരിക്കയിൽ നിന്നുള്ള മാർഷൽ ഗോവിന്ദൻ 'ജീസസ് ആൻഡ് യോഗ സിദ്ധാസ്' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. സിദ്ധ യോഗികളും, ക്രിസ്തുവിൻറ്റെ ജീവിതവും തമ്മിലുള്ള ഒരു താരതമ്യ പഠനമാണത്.
ഇന്ത്യയുടെ ആത്മീയ സംസ്കാരത്തിന് വലിയ സംഭാവനകൾ നൽകിയവരാണ് സിദ്ധ യോഗികൾ. അഗസ്ത്യർ, ഭോഗ് നാതർ, പതാന്ജലി - ഇവരെല്ലാം സിദ്ധ യോഗികളുടെ പരമ്പരയിൽ വരുന്നവരാണ്. ജാതി മത ഭേദമന്യേ എല്ലാവരും മനുഷ്യരാണെന്നതായിരുന്നു അടിസ്ഥാനപരമായി അവരുടെ സന്ദേശം. ജാതി മത ഭേദമന്യേ ആത്മീയ അന്വേഷണം നടത്താൻ പ്രേരിപ്പിച്ച സിദ്ധ യോഗികളുടെ ഗ്രന്ഥങ്ങൾ കത്തിക്കുകയാണ് ബ്രാഹ്മണർ ചെയ്തത്. അമേരിക്കക്കാരനായ മാർഷൽ ഗോവിന്ദൻ തമിഴ് പഠിച്ചു സിദ്ധ യോഗിയുടെ ഗ്രന്ഥങ്ങൾ കണ്ടെടുത്തു പുനഃ പ്രകാശനം ചെയ്യുന്നു. പതിനായിരക്കണക്കിന് വർഷങ്ങൾ മുമ്പുള്ള തെക്കേ ഇന്ത്യൻ ചരിത്രവും, ശ്രീലങ്കൻ ചരിത്രവും അദ്ദേഹം പറയുന്നു. സായിപ്പിന് ഇക്കാര്യങ്ങളിൽ തുറന്ന സമീപനമുണ്ട്. ഭൗതിക വാദം പ്രചരിപ്പിക്കുന്ന ഇന്ത്യയിലെ അക്കാഡമിക് പണ്ഡിതർ ഇപ്പോഴും യാന്ത്രിക ഭൗതിക വാദവും, വരട്ടു വാദവും ആയി മുന്നോട്ടു പോകുന്നു. അത് കൊണ്ട് തന്നെ ഇന്ത്യയിലെ അക്കാഡമിക് പണ്ഡിതരിൽ പലരും യോഗയിലൂടെ സിദ്ധിക്കുന്ന ആത്മബോധത്തെയോ, ആത്മജ്ഞാനത്തെയോ അംഗീകരിക്കുന്നില്ല. ജെ.എൻ.യു. പോലെയുള്ള നമ്മുടെ യൂണിവേഴ്‌സിറ്റികൾ യോഗാ പഠിപ്പിക്കുവാൻ കൂട്ടാക്കാത്തത് അതു കൊണ്ടാണ്.
മലയാളികളുടെ ഇടയിലും ഒരു മഹായോഗി ഉണ്ടെന്നുള്ളത് നമുക്ക് അഭിമാനം പകരുന്ന ഒന്നാണ്. ശ്രി എം. അല്ലെങ്കിൽ ശ്രി മുംതാസ് അലി ഖാനാണ് ഇപ്പോഴും ജീവിച്ചിരിക്കുന്ന ആ മഹായോഗി. ശ്രി എം. കന്യാകുമാരിയിൽ നിന്ന് കാശ്മീർ വരെ ഈയിടെ മത സൗഹാർദത്തിന് വേണ്ടി 7500 കിലോ മീറ്റർ നടന്നു. 'ഗുരു സമക്ഷം - ഒരു ഹിമാലയൻ യോഗിയുടെ ആത്മ കഥ' ('Apprenticed to a Himalayan Master - A yogi's Autobiography') എഴുതിയ ശ്രി എം അല്ലെങ്കിൽ ശ്രി മുംതാസ് അലി ഖാൻ തിരുവനതപുരത്ത് വൻജിയൂരിൽ ജനിച്ചു വളർന്ന ആളാണ്. മൂന്നര വർഷം നാഥ് സമ്പ്രദായത്തിലുള്ള ഗുരുവായ മഹേശ്വർനാതിനൊപ്പം ഹിമാലയത്തിൽ ധ്യാന മാർഗങ്ങൾ അനുഷ്ടിച്ചു. പരസ്യ ജീവിതം ആരംഭിച്ചതിനു ശേഷം 2015-16 -ൽ വർഗീയതക്കെതിരേ 'Walk of Hope ' സംഘടിപ്പിച്ചു. പദയാത്രക്ക് മുമ്പ് മലയാളത്തിൽ ജയ്ഹിന്ദ്, ഏഷ്യാനെറ്റ്, കൈരളി, മനോരമ വിഷൻ - ഇങ്ങനെ അനേകം ചാനലുകൾ ശ്രി എം - വുമായി അഭിമുഖ സംഭാഷണം നടത്തുകയുണ്ടായി. ദേശാഭിമാനിയും, മാതൃഭൂമിയും മുംതാസ് അലി ഖാൻ മഹാ യോഗി ആയി മാറിയ കഥ എഴുതി. ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലേക്കും സഞ്ചരിച്ച 'വാക് ഓഫ് ഹോപ്പ്' അല്ലെങ്കിൽ 'പ്രത്യാശയുടെ പദയാത്ര' എല്ലാ മതങ്ങളിൽ നിന്നും ഉള്ള അനേകം പേരെ ആകർഷിച്ചു. മാനവ് ഏകതാ മിഷൻറ്റെ നേതൃത്വത്തിൽ 2015-16 - ൽ കേരളത്തിലൂടെയും കടന്നു പോയ 'പ്രത്യാശയുടെ പദയാത്ര' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കന്യാകുമാരി മുതൽ ശ്രീനഗർ വരെ 7500 കിലോമീറ്റർ നടന്നുള്ള ആ യാത്രക്ക് ഇന്ത്യയിലെ പല സ്ഥലങ്ങളിലുമുള്ള മലയാളി സംഘടനകളുടെ സ്വീകരണം ലഭിക്കുകയുണ്ടായി. ആത്മീയ മണ്ഡലത്തിലും, രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ മണ്ഡലങ്ങളിലുള്ളവരും ശ്രി എം-നെ എതിരേറ്റു. ശ്രി എം. ഡൽഹി ഐ.ഐ.ടി.-യിൽ അടക്കം പല സ്ഥാപനങ്ങളിലും പ്രഭാഷണം നടത്തി. യോഗാ ദിനത്തിൽ വ്യത്യസ്ത മത വിഭാഗങ്ങളിലുള്ള മനുഷ്യർ തമ്മിൽ ഇതു പോലെ സൗഹാർദം ഉണ്ടാക്കാൻ നോക്കുന്ന മഹായോഗികളേയും സ്മരിക്കേണ്ടതുണ്ട്. കാരണം ഇതൊക്കെയാണ് ഇന്നത്തെ ഇന്ത്യൻ സമൂഹത്തിന് ആവശ്യം എന്നത് തന്നെ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ