ഗുജറാത്തിൽ കഴിഞ്ഞ 35 വർഷത്തേ ഏറ്റവും മികച്ച പ്രകടനമാണ് കോൺഗ്രസ് കാഴ്‌ച്ച വെച്ചത്. 77 എം.എൽ.എ.-മാരും , 43 ശതമാനം വോട്ട് ഷെയറും അവർക്കു ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിരണ്ടു വർഷം കണ്ടപോലത്തെ ഒരു പ്രതിപക്ഷമായിരിക്കില്ല ഇനി മുതൽ ഗുജറാത്തിൽ. അതിൽ കോൺഗ്രസിന് അഭിമാനിക്കാം. നേരെ മറിച്ച് ഗുജറാത്തിൽ ഇത്തവണ ജയിച്ചെങ്കിലും ബി.ജെ.പി.-ക്ക് 2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേതിനെക്കാൾ വോട്ട് കുറഞ്ഞത് അവർക്കേറ്റ പ്രഹരവുമായി. 2014-ൽ ബിജെപിക്ക് 60 ശതമാനത്തിനടുത്ത് വോട്ടുണ്ടായിരുന്നു. എന്നാൽ, ഇത്തവണ 49.1 ശതമാനമായി കുറഞ്ഞു. 2012-ലെ നിയമസഭതെരഞ്ഞെടുപ്പിൽ 48 ശതമാനമായിരുന്നു ബി.ജെ.പി.-യുടെ വോട്ട്. അതേസമയം, കോൺഗ്രസിൻറ്റെ വോട്ട് ശതമാനത്തിൽ വർധനയുണ്ട്. 2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് 33 ശതമാനവും 2012-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 39 ശതമാനവുമായിരുന്നു വോട്ട് ലഭിച്ചത്. ഇത്തവണ 41.4 ശതമാനമായി ഉയർന്നു. കോൺഗ്രസും ബി.ജെ.പി.-യും തമ്മിലുള്ള വോട്ടിങ് വ്യത്യാസം 7.7 ശതമാനം.
ഗുജറാത്തിൽ ബി.ജെ.പി.-യുടെ മത രാഷ്ട്രീയത്തിനെതിരേ ജാതി രാഷ്ട്രീയം തന്നെയാണ് കോൺഗ്രസ് പയറ്റിയത്. പക്ഷെ ആദിവാസി മേഖലകളിലും, OBC-കൾക്കിടയിലും ബി.ജെ.പി. വൻ മുന്നേറ്റം നടത്തി. പ്രതിപക്ഷ വോട്ടുകൾ ഏകീകരിക്കപ്പെട്ടത് കൊണ്ട് ബി.ജെ.പി.-ക്ക് സീറ്റ് കാര്യമായി കുറഞ്ഞു. മുന്നോക്ക ജാതിയായ പട്ടേലുമാർക്ക് സംവരണം വേണം എന്നും പറഞ്ഞ് നടത്തിയ സമരത്തിനു ഗ്രാമീണ മേഖലയിൽ സ്വീകാര്യത കിട്ടി. പക്ഷെ എതിർ വശത്ത് പട്ടേലുമാരിലെ നഗര ജനത സംവരണാവശ്യം തള്ളിക്കളഞ്ഞതാകാം നഗരങ്ങളിലെ സീറ്റുകൾ ബി.ജെ.പി. നില നിർത്തിയത്. പട്ടേലുമാരെ പിന്തുണച്ചതിൽ നിന്ന് കോൺഗ്രസ് ജയിക്കാതിരുന്നത് വകുപ്പിൽ ഒരുപക്ഷേ ഇന്ത്യയിൽ മുന്നോക്ക ജാതികൾക്കുള്ള സംവരണ പദ്ധതിയേ തന്നെ അട്ടിമറിക്കാനുള്ള 'പൊട്ടൻഷ്യൽ' ഈ തിരഞ്ഞെടുപ്പ് ഫലത്തിനുണ്ട്. സംവരണത്തിനെതിരെ സംസാരിക്കുന്ന ഒത്തിരി ആളുകൾ ബി.ജെ.പി.-യിലും, ആർ.എസ്.എസ്.-ലും ഉണ്ടെന്നുള്ള കാര്യം കൂടി ഇവിടെ ചേർത്തു വായിക്കേണ്ടതുണ്ട്. ദളിതർക്കിടയിലും, മുസ്ലീങ്ങൾക്കിടയിലും കോൺഗ്രസിന് ഉദ്ദേശിച്ച പോലെ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ല. ബി.ജെ.പി. അവർക്കിടയിൽ വളരെയധികം വോട്ടുകൾ കരസ്ഥമാക്കുകയും ചെയ്തു.
22 വർഷം ഗുജറാത്ത് ഭരിച്ച ബി.ജെ.പി.-ക്ക് ആറാം തവണ കടുത്ത പോരാട്ടമാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 115 സീറ്റുകളുണ്ടായിരുന്ന ബി.ജെ.പി.-ക്ക് 99-ൽ ബിജെപിക്ക് ഒതുങ്ങേണ്ടി വന്നു. ഗുജറാത്ത് മന്ത്രി സഭയിലെ ആറു ക്യാബിനറ്റ് മന്ത്രിമാരാണ് ഇത്തവണ തോറ്റത്. അതുകൊണ്ട് പഴയ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാന സർക്കാറിനെതിരെ ഭരണവിരുദ്ധ വികാരം പ്രകടമാണെന്ന് ജനവിധിയിൽ നിന്ന് വ്യക്തമാണ്.
കോൺഗ്രസ് ഒരു രീതിയിൽ പറഞ്ഞാൽ ഗുജറാത്തിൽ ജയിക്കാതിരുന്നതാണ് നന്നായത്. ജയിച്ചിരുന്നെങ്കിൽ പട്ടേലുമാർ, ദളിതർ, താക്കൂർ വിഭാഗം, കൂടാതെ കോൺഗ്രസിലെ സ്ഥാപിത താൽപര്യക്കാർ - ഇവരെയെല്ലാം എങ്ങനെ ഒത്തു കൊണ്ടു പോകും? എന്തായാലും കോൺഗ്രസിനെ എഴുതി തള്ളുന്നതൊന്നും ഒട്ടും ശരിയല്ല എന്ന് കോൺഗ്രസ് തെളിയിച്ചു. ഗുജറാത്തിൽ ഒന്നുമല്ലാതിരുന്ന കോൺഗ്രസ് ഇന്ന് ശക്തമായൊരു പ്രതിപക്ഷമായി മാറിയിട്ടുണ്ട്. പക്ഷെ പ്രതിപക്ഷ നിരയിലെ അംഗങ്ങളുടെ എണ്ണത്തിലല്ല കാര്യം; പ്രതിപക്ഷ നിരയിലെ അച്ചടക്കത്തിലാണ് കാര്യം. വ്യത്യസ്ത ജാതി-മത കോമ്പിനേഷനിലുള്ള അവർ തമ്മിലുള്ള ഐക്യം പാലിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. സംഘടനാ പരമായ അച്ചടക്കം പാലിക്കാതെ അവർക്ക് കരുത്തുറ്റ ഒരു പ്രതിപക്ഷമായി പ്രവർത്തിക്കുവാൻ സാധിക്കുകയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ