ഇന്ന് ഈസ്റ്റർ ദിനം. അപ്പോൾ ക്രിസ്തുവിന്റെ ജീവചരിത്രവും പുനർ വായനക്ക് വിധേയമാക്കേണ്ടേ???? ഇതെഴുതുന്നയാൾ സഭ പ്രചരിപ്പിക്കുന്ന ക്രിസ്തുവിന്റെ ജീവചരിത്രം അംഗീകരിക്കുന്ന ഒരാളല്ല. അതിന് കാരണം ക്രിസ്തുവിന്റെ ജീവചരിത്രത്തിലെ പല വസ്തുതകളും ബൈബിളിലില്ല എന്നതാണ്. 12 വയസു മുതൽ 30 വരെയുള്ള ക്രിസ്തുവിന്റെ ജീവചരിത്രം ബൈബിളിലില്ല. ആ സമയത്ത് ക്രിസ്തു എവിടെയായിരുന്നു??? ഇപ്പോൾ പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ക്രിസ്തു ഇന്ത്യയിലായിരുന്നു എന്നാണ്. പുരാതന 'സിൽക്ക് റൂട്ട്' ആകണം ക്രിസ്തു പാലസ്തീനിൽ നിന്ന് ഇന്ത്യയിലേക്ക് വരാൻ സ്വീകരിച്ച മാർഗം. 'സിൽക്ക് റോഡിൽ' കൂടെ ആയിരകണക്കിനു വ്യാപാരികൾ ഓരോ വർഷവും വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. പൗരസ്ത്യ ദേശത്ത് നിന്നുള്ള മൂന്ന് പണ്ഡിതർ സ്വർണവും, വെള്ളിയും, കുന്തിരക്കവും ക്രിസ്തുവിന് ജനിച്ച സമയത്ത് കാഴ്ച അർപ്പിക്കുന്നുണ്ടല്ലോ. അത് ബൈബിളിൽ പറയുന്നുമുണ്ടല്ലോ. അവർ ഇന്ത്യയിൽ നിന്നാകാനാണ് സാധ്യത. ഇങ്ങനെ നോക്കിയാൽ പുരാതന പാലസ്തീനും ഇൻഡ്യയും തമ്മിൽ വളരെ ആഴത്തിലുള്ള വ്യാപാര, സാംസ്കാരിക ബന്ധമുണ്ടെന്ന് കാണാം. ഹോൾഗർ കേഴ്സ്റ്റീൻ-റ്റെ 'Jesus Lived in India' ലക്ഷകണക്കിന് കോപ്പികൾ വിറ്റുപോയ പുസ്തകമാണ്. ആ പുസ്തകത്തിൽ ക്രിസ്തു 18 വർഷം ഇന്ത്യയിലായിരുന്നു എന്ന് പറയുന്നുണ്ട്.
അമേരിക്കക്കാരനായ മാർഷൽ ഗോവിന്ദൻ 'Jesus and Yoga Siddhas' എന്ന പുസ്തകത്തിൽ ദക്ഷിണേന്ത്യയിലെ 18 സിദ്ധയോഗികളുടേയും, ക്രിസ്തുവിൻറ്റെയും ജീവിതം തമ്മിൽ ഒരു താരതമ്യ പഠനം നടത്തുന്നുണ്ട്. സ്വാമി ശിവാനന്ദ 'Life and Teachings of Lord Jesus' എന്ന പുസ്തകത്തിൽ ക്രിസ്തു 14 വർഷം ഇന്ദ്യയിലുണ്ടായിരുന്നു എന്ന കാര്യം വ്യക്തമാക്കുന്നുണ്ട്. സ്വാമി പരമഹംസയോഗാനന്ദയുടെ 1000-ലേറെ പേജുള്ള ദീർലമായ 'The Second Coming of the Christ' എന്ന പുസ്തകത്തിൽ ക്രിസ്തു ദർശനം വളരെ ആഴത്തിൽ പരിശോധിക്കപ്പെടുന്നുണ്ട്. രണ്ട് വോളിയത്തിലുള്ള പുസ്തകമാണിത്. ഇത്രയും വിശദമായി ക്രിസ്തുവിന്റെ ജീവിതവും ദർശനവും പരിശോധിക്കുന്ന പുസ്തകമുണ്ടോ എന്നുള്ള കാര്യം പോലും സംശയമാണ്. അതിന് മുമ്പ് പരമഹംസ യോഗാനന്ദയുടെ ആത്മകഥയായ 'Autobiography of a Yogi'-യിൽ നിറയെ ബൈബിൾ ഉദ്ധരണികളാണ്. അദ്ദേഹത്തിന്റെ ഗുരുവായ ശ്രീ യുക്തേശ്വർ ഗിരി ഹിന്ദു-ക്രിസ്ത്യൻ ദർശനങ്ങളുടെ സമാനതകൾ വ്യക്തമാക്കുന്ന 'The Holy Science' രചിച്ചു. ഈയിടെ ഇറങ്ങിയ യോഗിരാജ് സത്ഗുരു സിദ്ധനാഥിന്റെ 'Wings to Freedom - Journey of a Nath Yogi' എന്ന പുസ്തകത്തിലും ക്രിസ്തുവിനെ കുറിച്ച് ദീർഘമായ പരാമർശങ്ങളുണ്ട്. ഇങ്ങനെ നോക്കിയാൽ ഇന്ത്യൻ യോഗിമാരാണ് ക്രിസ്തുവിനെ ആഴത്തിൽ മനസിലാക്കിയതെന്ന് പറയേണ്ടി വരും. 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന കൊളോണിയൽ രീതിയായിരിക്കും ഒരുപക്ഷെ ക്രിസ്തുവിൻറ്റെ ഇന്ത്യൻ ബന്ധം മൂടിവെച്ചത്. ഇന്ത്യയുടെയും, പൗരസ്ത്യമായിട്ടുള്ള എല്ലാത്തിനേയും മോശമാക്കി കാണിക്കുന്നതായിരുന്നല്ലോ അടിസ്ഥാനപരമായിട്ടുള്ള കൊളോണിയൽ സമീപനം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ