കേരളത്തിൽ നിന്നുള്ള ആദ്യകാല കമ്യൂണിസ്റ്റുകാരിൽ ഒരാളായ ബെർലിൻ കുഞ്ഞനന്തൻ നായർ തൻറ്റെ ആത്മകഥയായ 'പൊളിച്ചെഴുത്ത്' - ൽ വർണിക്കുന്ന ഒരു രംഗമുണ്ട്. 1950 ഡിസംബറിൽ കൽക്കട്ടയിൽ നിന്ന് ബോട്ടിൽ കമ്യൂണിസ്റ്റു നേതാക്കളായ അജയ് ഘോഷ്, എസ്.എ. ഡാങ്കെ, സി. രാജേശ്വരറാവു, ബസവ പുന്നയ്യ, നിഖിൽ ചക്രവർത്തി - എന്നിവർ മോസ്‌കോയ്ക്ക് പുറപ്പെടുന്ന കാഴ്ച. പിന്നീട് അന്നത്തെ സോവിയറ്റ് യൂണിയൻറ്റെ മുങ്ങികപ്പലിൽ പുറം കടലിൽ വെച്ച് അവർ റഷ്യയിലേക്ക് യാത്രയായി. ബെർലിൻ കുഞ്ഞനന്തൻ നായർ ഇതെല്ലാം സ്വന്തം കണ്ണ് കൊണ്ട് കണ്ടതാണ്. ഇന്ത്യൻ നേതാക്കൾ നാല് മാസം മോസ്‌കോയിൽ തങ്ങി. 'ക്വിറ്റ് ഇൻഡ്യാ' പ്രസ്ഥാനത്തെ എതിർത്തത് കൊണ്ട് ജനങ്ങൾ ഇപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പമില്ലെന്ന് അവർ സ്റ്റാലിനോട് പറഞ്ഞു. അപ്പോൾ സ്റ്റാലിൻ അവരോട് "നിങ്ങളോട് ആരു പറഞ്ഞു ക്വിറ്റ് ഇൻഡ്യാ' പ്രസ്ഥാനത്തെ എതിർക്കാൻ" എന്ന് തിരിച്ചു ചോദിച്ചു. ഏകാധിപതിയും, നിഷ്ടൂരനും ആയിരുന്നെങ്കിൽ കൂടി സ്റ്റാലിന് പ്രായോഗിക രാഷ്ട്രീയം അറിയാമായിരുന്നു. ഈ 'പ്രാഗ്‌മാറ്റിക്ക് പൊളിറ്റിക്ക്‌സ്' ആണ് എപ്പോഴും വരട്ടു വാദങ്ങളുമായി നടക്കുന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനില്ലാത്തത്. ഇപ്പോൾ തികഞ്ഞ കോമഡിയായ നവോത്ഥാനം പറഞ്ഞു വരുമ്പോൾ പിണറായ് വിജയൻറ്റെ സർക്കാരിനും നഷ്ടപ്പെടുന്നത് ആ പ്രായോഗിക രാഷ്ട്രീയമാണ്.
ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിലും പത്തൊൻപതാം നൂറ്റാണ്ടിൻറ്റെ അവസാനത്തിലുമായി കേരളത്തിൽ രൂപം കൊണ്ട സാംസ്കാരികവും മതപരവുമായ ഒരു 'മൂവ്മെൻറ്റ്' ആയിരുന്നു കേരളത്തിലെ നവോത്ഥാന പ്രക്രിയ. ഇതിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ റോൾ തീർത്തും ശുഷ്കമായിരുന്നു. ഈ പ്രസ്ഥാനത്തിലെ നേതാക്കളായ ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, പൊയ്‌കായിൽ യോഹന്നാൻ, അയ്യങ്കാളി, വി.ടി.ഭട്ടതിരിപ്പാട്, വക്കം മുഹമ്മത് അബ്ദുൽ ഖാദർ മൗലവി, മന്നത്ത് പത്മനാഭൻ - ഇവരാരും കമ്യുണിസ്റ്റുകാരല്ലായിരുന്നു. അന്നത്തെ കോൺഗ്രസ്സ് പാർട്ടിയിലുണ്ടായിരുന്ന എ. കെ.ഗോപാലനെ പോലെ ചിലർ വൈക്കം സത്യാഗ്രഹത്തിലും, ഗുരുവായൂർ സത്യാഗ്രഹത്തിലും ഒക്കെ പങ്കെടുത്തിട്ടുണ്ട്. അതാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആകെയുള്ള സംഭാവന. പിന്നീട് കമ്യൂണിസ്റ്റ് ബുദ്ധിജീവികൾ കേരളത്തിലെ നവോത്ഥാന പ്രക്രിയയുടെ മൊത്തം ക്രെഡിറ്റും അടിച്ചു മാറ്റാൻ നോക്കി!!! കമ്യുണിസ്റ്റ് പാർട്ടി പോലും അന്ന് രൂപപ്പെട്ടിരില്ലെന്നാണ് രസകരമായ വസ്തുത.
ഇന്ത്യൻ കമ്യൂണിസ്റ്റു നേതാക്കൾക്കൊക്കെ സോവിയറ്റ് യൂണിയനോടായിരുന്നു റഷ്യൻ വിപ്ലവം കഴിഞ്ഞു താൽപര്യം മുഴുവനും. ഇന്ത്യയിലെ ഒരു നല്ല കാര്യങ്ങളും അവർ അംഗീകരിച്ചിരുന്നില്ല. മഹാത്മാ ഗാന്ധിയുടെ മാർഗങ്ങളെ അവർ തീർത്തും അശാസ്ത്രീയമായി കണ്ടു. കാരണം അന്നൊക്കെ ശാസ്ത്രീയതയുടെ മൊത്തം കുത്തക കമ്യൂണിസ്റ്റുകാർക്കായിരുന്നല്ലോ!!!! നെഹ്‌റുവിനെ ആണെങ്കിൽ അവർ 'റണ്ണിങ് ഡോഗ് ഓഫ് ഇമ്പീരിയലിസം' എന്നാണ് വിശേഷിപ്പിച്ചിരുന്നത്!!! 'കൽക്കട്ടാ തീസിസ്' - ലൂടെ നെഹ്‌റു സർക്കാരിനെതിരെ സായുധ സമരം അവർ സംഘടിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയിലും, കോടതികളിലും കമ്യുണിസ്റ്റുകാർക്കു വിശ്വാസവും ഉണ്ടായിരുന്നില്ല. ഇ. എം. എസ്. നമ്പൂതിരിപ്പാട് ഭരണം ഏറ്റെടുത്തപ്പോൾ പറഞ്ഞത് തങ്ങൾക്കു വിശ്വാസമില്ലാത്ത ഒരു ഭരണഘടനയുടെ കീഴിൽ പ്രവർത്തിക്കേണ്ടി വരുന്നൂ എന്നുള്ളത് വളരെ ബുദ്ധിമുട്ടാണെന്നാണ്!!! സി.പി.ഐ., സി.പി.എം. - ഈ സംഘടനകൾക്കു ശേഷം യഥാർത്ഥ കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന് അവകാശപ്പെട്ട നക്സലയിറ്റുകൾക്കാവട്ടെ ചൈനയോടായിരുന്നു താൽപര്യം മുഴുവനും. ഇന്ത്യൻ കമ്യുണിസ്റ്റ് നേതാക്കൾ സ്റ്റാലിനെ കാണാൻ മോസ്‌ക്കോയ്ക്ക് പോയത് പോലെ അവർ മാവോയെ കാണാൻ ചൈനക്കും പോയിട്ടുണ്ട്. 1970 നവംബർ 14 -ന് അവർ തിരുവനന്തപുരത്തെ അരിസ്റ്റോ ജങ്ഷനിലുള്ള നെഹ്രുവിൻറ്റെ പ്രതിമ ബോംബ് വെച്ച് തകർത്തിട്ടും ഉണ്ട്. ഇന്നും ഇന്ത്യൻ ഭരണഘടനയെയോ, ബൂർഷ്വാ കോടതികളെയോ നക്സലയിറ്റുകൾ അംഗീകരിക്കുന്നുമില്ല.
ഭരണഘടനയിൽ അധിഷ്ഠിതമായ സാമൂഹ്യ മാറ്റം ആണ് ഇന്ത്യയുടെ രാഷ്ട്ര ശിൽപികളും, ഡോക്റ്റർ അംബേദ്കറും സ്വപ്നം കണ്ടത്. അവരാരും കമ്യുണിസ്റ്റുകാരെ പോലെ അക്രമവും, അരാജകത്ത്വവും പ്രോത്സാഹിപ്പിച്ചിട്ടില്ലാ. സ്വന്തം പാർട്ടിക്കുള്ളിൽ പോലും ജനാധിപത്യമോ, സ്ത്രീ സമത്വമോ കൊണ്ടുവരാത്ത സി.പി.എം. - ന് എങ്ങനെയാണ് ഭരണഘടനയിൽ അധിഷ്ഠിതമായ സാമൂഹ്യ മാറ്റം ഉയർത്തി പിടിക്കാൻ പറ്റുന്നത്??? സ്റ്റാലിനിസ്റ്റ് പാർട്ടി ക്രമത്തെ സോവിയറ്റ് യൂണിയനിലും, കിഴക്കൻ യൂറോപ്പിലുമെല്ലാം ജനങ്ങൾ തള്ളി പറഞ്ഞു. പല രാജ്യങ്ങളിലും മുൻ കമ്യുണിസ്റ്റ് പാർട്ടികൾ ഇപ്പോൾ സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടികളായിട്ടാണ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിൻറ്റെ തലതൊട്ടപ്പനായ എം. എൻ. റോയ് പോലും കമ്യുണിസ്റ്റുകാരുടെ ഏകാധിപത്യ ശൈലിയിൽ മടുത്ത് 'റാഡിക്കൽ ഹ്യുമനിസം' ആണ് പിന്നീട് രൂപം കൊടുത്തത്. ചുരുക്കം പറഞ്ഞാൽ സ്വന്തം പാർട്ടിയിലേയും, നെത്ര്വത്തത്തിലേയും തികച്ച ഏകാധിപത്യ ശൈലി കാണാത്ത സി.പി.എം.-മ്മും, പിണറായ് വിജയനും നവോത്ഥാനം പറഞ്ഞു വരുന്നത് ശുദ്ധ കോമഡിയാണ്; ഇതേ കുറിച്ചുള്ള മലയാള ചാനൽ ചർച്ചകൾ അതിനേക്കാൾ വലിയ കോമഡിയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ