ലിബറലുകളും ജന വിധിയും
ജനങ്ങൾക്ക് ശരിയായ വ്യക്തികളെ തിരഞ്ഞെടുക്കാനുള്ള വിവേകമില്ലെന്നും ചില പണ്ഡിതർക്ക് മാത്രമേ വിവരമുള്ളൂ എന്നാണ് ലിബറലുകൾ പൊതുവേ വിചാരിക്കുന്നത്. അത് കൊണ്ടാണ് ഇന്ത്യയിൽ നരേന്ദ്ര മോദിക്കെതിരെയും, റഷ്യയിൽ വ്ലാദിമിർ പുടിനെതിരേയും, ഇപ്പോൾ അമേരിക്കയിൽ ഡൊണാൾഡ് ട്രംപിനെതിരെയും ലിബറലുകൾ ദിവസവും ഓരോരോ കുറ്റം കണ്ടു പിടിക്കുന്നത്. ഈ ലിബറലുകളിൽ മാധ്യമ പ്രവർത്തകരും, അക്കാദമിക് രംഗത്തുള്ളവരും, പണ്ഡിതന്മാരും, സമൂഹത്തിലെ വരേണ്യ വിഭാഗക്കാരും ഒക്കെ പെടും. ഇവരൊക്കെ പറയുന്നത് കേട്ട് സാധാരണക്കാർ പ്രതിഷേധിക്കുന്നു; തെരുവിൽ ഇറങ്ങുന്നു. സത്യത്തിൽ ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെടുന്ന ഭരണാധികരികൾക്കെതിരെ ഇത്തരത്തിൽ പ്രതിഷേധിക്കുന്നത് ജനാധിപത്യത്തിന് നിരക്കുന്നതാണോ? ജനാധിപത്യത്തെ അവഹേളിക്കുന്നതല്ലേ ഇതൊക്കെ?
ഇന്ത്യയിൽ നരേന്ദ്ര മോദിയോ, റഷ്യയിൽ വ്ലാദിമിർ പുടിനോ, അമേരിക്കയിൽ ഡൊണാൾഡ് ട്രംപോ ഓട് പൊളിച്ചു ഓഫിസിൽ കയറിയവരല്ല. തികച്ചും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുകയും, ഭരണഘടനാപരമായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരത്തിൽ ഏറിയവരുമാണ്. എന്നിട്ടും ഇപ്പോൾ അമേരിക്കയിൽ ദിവസവും ഡൊണാൾഡ് ട്രംപിനെതിരേ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നു. തങ്ങളുടെ അഭിപ്രായങ്ങളാണ് ജനവിധിയേക്കാൾ വലുതെന്ന് ലിബറലുകൾ കരുതുന്നു. തിരഞ്ഞെടുക്കപ്പെട്ടവരോട് ഇത്തരക്കാർക്ക് ബഹുമാനമില്ല. അമേരിക്കയിൽ ഡൊണാൾഡ് ട്രംപിൻറ്റെ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളും ഇതാണ് പ്രതിഫലിപ്പിക്കുന്നത്. ഒരു തിരഞ്ഞെടുപ്പ് ഫലത്തിനെതിരായ പ്രതിഷേധം ജനാധിപത്യത്തോട് തന്നെയുള്ള അവഹേളനമാണ്. തങ്ങളുടെ താൽപര്യങ്ങൾക്കനുസൃതമല്ലെങ്കിൽ പുതിയ കാലത്തോട് സംവദിക്കുന്നവരെ മാധ്യമങ്ങൾ ലേബൽ ചെയ്യുന്നു. ഇങ്ങനെ ലേബൽ ചെയ്യാൻ തുടങ്ങിയാൽ മാധ്യമങ്ങളുടെ വിശ്വാസ്യത തന്നെയാണ് അവസാനം നഷ്ടപ്പെടുക. ബി.ബി.സി. - യ്ക്കും, CNN - ഉം മൊത്തം എതിരെയായിരുന്നു അമേരിക്കയിലെ ജനവിധി. ട്രംപിൻറ്റെ ഭാഷയിൽ പറഞ്ഞാൽ ബി.ബി.സി. ബ്ലെയർ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷനും, CNN ക്ളിൻറ്റൺ ന്യൂസ് സർവീസും ആയിരുന്നു. സോഷ്യൽ മീഡിയയുടെ വലിയ സ്വാധീനം ഈ മാധ്യമങ്ങളൊക്കെ കാണാതെ പോയി. ഇന്ത്യയിലെ ഇംഗ്ളീഷ് മാധ്യമങ്ങളും, നമ്മുടെ മലയാള ചാനലുകളും കണക്കാണ്.
നമ്മുടെ മലയാളം ചാനലുകളിലെ മിക്കവർക്കും മാന്യമായി ചർച്ചകൾ നടത്താൻ അറിയില്ല. മാതൃഭൂമിയിലെ ഒരു ഹർഷനെയോ, മീഡിയ വണ്ണിലെ ഒരു ഗോപീകൃഷ്ണനെയോ മാറ്റി നിർത്തിയാൽ മിക്കവരുടെയും പ്രകടനം തീർത്തും അരോചകമാണ്. ഒരു തവണ ഡൽഹിയിലെ ബോംബ് സ്ഫോടനവും ആയി ബന്ധപ്പെട്ട് ഒരു മുതിർന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ തത്സമയം വാർത്തയിൽ സംസാരിച്ചപ്പോൾ വേണു ബാലകൃഷ്ണൻ അവരോട് തട്ടി കേറിയത് ഇപ്പോഴും ഓർമ്മിക്കുന്നു. ഒരു ബോംബ് പൊട്ടിയെന്നു വെച്ച് ഡൽഹിയിലെ ക്രമ സമാധാന നില മൊത്തം തകർന്നു എന്നതല്ല അർഥം എന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ പറഞ്ഞപ്പോൾ വേണു അവരോട് നിങ്ങളൊക്കെ ഇത്ര ലഖുവായിട്ടാണൊ കാര്യങ്ങൾ കാണുന്നത് എന്ന് ചോദിച്ചു കൊണ്ട് അവരോട് തട്ടി കയറി. പോലീസ് ഉദ്യോഗസ്ഥ പറഞ്ഞതല്ലേ അതിൻറ്റെ ശരി? ഒരു ബോംബ് പൊട്ടിയെന്നു കരുതി ഒന്നര കോടി ജനങ്ങൾ അധിവസിക്കുന്ന ഒരു നഗരത്തിലെ ക്രമ സമാധാന നില തകർന്നു എന്നതാണോ അർഥം? തത്സമയ വാർത്ത ആയതു കൊണ്ടാണെന്നു തോന്നുന്നു മുതിർന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ വേണുവിൻറ്റെ തന്തക്കു വിളിക്കാതിരുന്നതെന്നാണ് എനിക്കപ്പോൾ തോന്നിയത്.
നമ്മുടെ മാധ്യമങ്ങൾ മിക്കപ്പോഴും റെയിറ്റിങ്ങ് കൂട്ടുന്നതിനും, സെൻസേഷണലിസത്തിനും, സർക്കുലേഷൻ വർദ്ധിപ്പിക്കുന്നതിനും വേണ്ടി നിറം പിടിപ്പിച്ച കഥകൾ ആണ് എഴുതി പിടിപ്പിക്കുന്നത്. ജിഷ വധത്തിൽ ജിഷയുടെ അമ്മക്കും, സഹോദരിക്കും കൊലയാളിയെ മുൻ പരിചയം ഉണ്ടായിരുന്നു എന്ന് മാധ്യമങ്ങൾ എഴുതി പിടിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻമാരാരും അങ്ങനെ പറഞ്ഞിട്ടില്ലായിരുന്നു. ലൈംഗിക അപവാദ കഥകളും, ജിഷ മദ്യപാനിയായിരുന്നു എന്ന കഥയും മാധ്യമ സൃഷ്ടിയായിരുന്നു. റെയിറ്റിങ്ങ് കൂട്ടുന്നതിനും, സെൻസേഷണലിസത്തിനും, സർക്കുലേഷൻ വർദ്ധിപ്പിക്കുന്നതിനും വേണ്ടി നിറം പിടിപ്പിച്ച കഥകൾ ആണ് മാധ്യമങ്ങൾ എഴുതിയത്. ജിഷ വധത്തിൽ പുക മറകൾ മറുനാടൻ മലയാളി എന്ന ഓൺലെയിൻ പത്രവും, സോഷ്യൽ മീഡിയയും, ഓൺ ലൈൻ പത്രങ്ങളും ആണ് സൃഷ്ടിച്ചു കൊണ്ടിരിന്നത്. കൂട്ടിന് കുറെ തല തിരിഞ്ഞ കമൻറ്റെറ്റർമാരും. ജിഷയേയും, അമ്മ രാജേശ്വരിയെയുടെയും കാര്യത്തിൽ മറുനാടനും മറുനാടനിലെ കുറെ കമൻറ്റെറ്റർമാരും, സോഷ്യൽ മീഡിയയും, ഓൺ ലൈൻ പത്രങ്ങളും യാതൊരു തത്ത്വദീക്ഷയുമില്ലാതെ കള്ള കഥകൾ മെനയുകയായിരുന്നു. എത്ര മോശം കമൻറ്റിടാനും ചിലർക്ക് യാതൊരു മടിയുമില്ലായിരുന്നു. ലൈംഗിക അപവാദ പ്രചാരണങ്ങൾക്കാണെങ്കിൽ നല്ല മാർക്കെറ്റാണ്. കുറെ ചാനലുകാരും, ഞരമ്പ് രോഗികളും ഉള്ളപ്പോൾ ലൈന്ഗിക ദാരിദ്ര്യം അനുഭവിക്കുന്ന മലയാളിക്ക് ചൂടൻ വാർത്തകൾ കിട്ടാൻ ഒരു ബുദ്ധിമുട്ടും ഇല്ല. ഇത്തരം ഞരമ്പ് രോഗികൾക്ക് കൂട്ടിന് മറുനാടനും, സോഷ്യൽ മീഡിയയും, ഓൺ ലൈൻ പത്രങ്ങളും. ഇക്കൂട്ടർ സ്വന്തം വീട്ടിലെ സ്ത്രീകളെ കുറിച്ച് ഇത്ര മോശം കമൻറ്റിടുമോ? ആരാൻറ്റെ അമ്മക്ക് ഭ്രാന്തു പിടിക്കുംബോൾ കാണാൻ നല്ല ശേലാണല്ലോ. അവനവൻറ്റെ അമ്മയുടെ കാര്യത്തിലാകുമ്പോൾ വിത്യാസം ആരും പറയാതെ തന്നെ അറിയാം. അവസാനം കൊലയാളിയെ പിടിച്ചു കഴിഞ്ഞപ്പോൾ മറുനാടൻ മലയാളി എന്ന ഓൺലെയിൻ പത്രത്തിൻറ്റെ ചീഫ് എഡിറ്റർ ആയ ഷാജൻ സ്കറിയ പറഞ്ഞത് ഇത്രയും നാൾ ഞങ്ങൾ എഴുതി പിടിപ്പിച്ചത് ആകാംക്ഷ നില നിർത്തുവാൻ ആയിരുന്നു എന്നാണ്!!!
മാധ്യമങ്ങൾ ഇതു പോലൊക്കെ തന്നെയാണ് പുതിയ ഭരണാധികാരികളെ വിലയിരുത്തുന്നത്. സത്യത്തിൽ അക്രമവും, മതാന്ധതയും, തീവ്ര ദേശീയ ബോധവും ഒക്കെ ലോകത്ത് കുറഞ്ഞു വരികയാണ്. 24 മണിക്കൂറും ചാനൽ പ്രവർത്തനങ്ങളും, ബ്രെയ്ക്കിങ് ന്യൂസും ഉള്ളത് കൊണ്ട് പലതും പെട്ടെന്ന് തന്നെ വാർത്തയാകുന്നു എന്നേയുള്ളൂ. സോഷ്യൽ മീഡിയയുടെ ഇടപെടലും, ഓൺലയിൻ പത്രങ്ങളും ഉള്ളത് കൊണ്ട് ഏതു ചെറിയ വാർത്തയും ഉടനടി ജനങ്ങളുടെ ഇടയിൽ വരുന്നു. ഫെബ്രുവരി ആറ് 2017 -ൽ ഡൽഹിയിൽ അനുഭവപ്പെട്ട ഭൂമികുലുക്കം തന്നെ ഉദാഹരണം. രാത്രി 11 മണിക്ക് ശേഷം ഉണ്ടായ ആ ഭൂമികുലുക്കം മലയാള ചാനലുകളിൽ അടക്കം എല്ലായിടത്തും അർദ്ധ രാത്രിയിൽ തന്നെ ഉടനടി വാർത്തയായി.
24 മണിക്കൂറും ചാനൽ പ്രവർത്തനങ്ങളും, ബ്രെയ്ക്കിങ് ന്യൂസും ഉള്ളത് കൊണ്ട് തന്നെ പഴയ പോലെ ജന വിരുദ്ധമായ നടപടികൾ അധികാരികൾക്ക് അത്ര എളുപ്പത്തിൽ എടുക്കാൻ സാധിക്കുകയില്ല. സോഷ്യൽ മീഡിയയും, ഓൺലയിൻ പത്രങ്ങളും എല്ലാ സംഭവങ്ങളെയും തല നാരിഴ കീറി മുറിച്ചെന്ന രീതിയിൽ പരിശോധിക്കുന്നു. അത് കൊണ്ട് തന്നെ പണ്ടത്തെ കമ്യൂണിസ്റ്റ് കൂട്ടക്കൊലകളെ പോലെയോ, നാസികളുടെ കൂട്ട കൊലകളെയോ പോലെ ഇന്നെന്തെങ്കിലും സംഭവിക്കുമെന്ന് കരുതാൻ വയ്യാ.
ജനങ്ങളുടെ വില കുറച്ചു കാണുവാനും, ജനങ്ങളെ വിഡ്ഢികളായി കാണാനും ആർക്കും അവകാശമില്ല. അത് കൊണ്ട് തന്നെ ലിബറലുകൾ തങ്ങളുടെ ചിന്താ ധാരകൾക്കനുസരിച്ചല്ലെങ്കിൽ കൂടി ജന വിധിയെ മാനിക്കണം. മാദ്ധ്യമങ്ങൾ ഇവിടുത്തെ വർഗീയ സംഘർഷങ്ങളെ പർവതീകരിച്ച് കാണിക്കുകയും അത് വഴി ജനങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുകയുമാണ്. ഭാവിയിൽ ജന വിധിയെ മാനിക്കാത്ത മാധ്യമ പ്രവർത്തനങ്ങൾ ജനം തമസ്കരിയ്ക്കുക തന്നെ ചെയ്യും. നമ്മുടെ പല പത്രങ്ങളും, മാസികകളും പൂട്ടി പോകുന്നത് ഇതു കൊണ്ടാണെന്നു തോന്നുന്നു.

ഈ അഭിപ്രായതോട് പൂര്ണ്ണമായും സപ്പോര്ട്ട് ചെയ്യുന്നു
മറുപടിഇല്ലാതാക്കൂ