ആദിവാസി മേഖലകൾ നേരിടുന്ന പ്രശ്നങ്ങൾ
ഛത്തീസ്‌ഗഡിൽ ആദിവാസി പെൺകുട്ടികൾ നേരിടുന്ന ക്രൂരമായ പീഡനങ്ങൾ വെളിപ്പെടുത്തി പൊലീസ് ജയിലറുടെ ഫേസ്‌ബുക്ക് പോസ്റ്റ്. റായ്പൂർ സെൻട്രൽ ജയിലിലെ ഡപ്യൂട്ടി ജയിലർ വർഷ ഡോങ്ക്രെയാണ് പൊലീസ് അതിക്രമം വെളിപ്പെടുത്തിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അതിക്രൂരമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ടിട്ടുണ്ട് എന്നാണ് റായ്പൂർ സെൻട്രൽ ജയിലിലെ ഡപ്യൂട്ടി ജയിലർ വർഷ ഡോങ്ക്രെ പറയുന്നത്. 14-നും, 16-നും ഇടയ്ക്ക് പ്രായമുള്ള പെൺകുട്ടികളെ വിവസ്ത്രരാക്കി കൈകളിലും സ്തനങ്ങളിലും ഇലക്ട്രിക് ഷോക്ക് ഏൽപ്പിക്കാറുണ്ട്. എന്തിനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ മൂന്നാം മുറ പ്രയോഗിക്കുന്നത്? ആ കുട്ടികൾക്ക് ചികിത്സ നൽകാൻ ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട്-വർഷ ഫേസ്‌ബുക്ക് പോസ്റ്റിൽ ഇങ്ങനെ വെളിപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ.
ബസ്തറിൽ ഇരു ഭാഗത്തുമായി പോരടിച്ച് മരിക്കുന്നത് നമ്മുടെ പൗരന്മാർ തന്നെയാണെന്ന് വർഷ ഡോങ്ക്രെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. വികസനത്തിന് വേണ്ടി ആദിവാസികളെ അവരുടെ ഭൂമിയിൽ നിന്ന് തന്നെ കുടിയിറക്കുന്നു. അവരുടെ ഗ്രാമങ്ങൾ അഗ്‌നിക്കിരയാക്കുന്നു. അവരുടെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നു. ഇത് നക്സലിസം അവസാനിപ്പിക്കുന്നതിന് വേണ്ടിയല്ല, മറിച്ച് ആദിവാസികളുടെ ഭൂമിയും വനവും പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ്.
ഇത് ആദിവാസികളുടെ ഭുമിയാണ്. ഇവിടം വിട്ട് അവർക്ക് മറ്റെങ്ങും പോകാൻ കഴിയില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും സ്ത്രീകളെയും നിയമ സംവിധാനങ്ങൾ വേട്ടയാടുന്നു. കള്ളക്കേസുകളിൽ കുടുക്കുന്നു-അവർ നീതി തേടി ആരെയാണ് സമീപിക്കുന്നത് വർഷ ചോദിച്ചു. സത്യം വിളിച്ചു പറയുന്ന മനുഷ്യാവകാശ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും ജയിലിലേക്ക് അയക്കുകയാണെന്നും വർഷ ഡോങ്ക്രെ കൂട്ടിച്ചേർത്തു.
ഛത്തിസ്ഗഡിൽ നക്സലുകൾക്കു നല്ല സ്വാധീനം ഉള്ളത് ചുമ്മാതല്ല. ഇത് നക്സലിസം വളർത്താനല്ലാതെ മറ്റെതെന്തിനെങ്കിലും ഉപകരിക്കുമോ? ഒറീസയിലും, ജാർക്കണ്ടിലും, ഛത്തിസ്ഗഡിലും എൻ. ജി. ഒ. - കളുടെയും, കോൺട്രാക്റ്റർമാരുടെയും, സർക്കാർ ജീവനക്കാരുടെയും കൊടിയ ചൂഷണം ആദിവാസികൾ അനുഭവിക്കുന്നു. പല വിദൂര ഗ്രാമങ്ങളിലും, ആദിവാസി മേഖലകളിലും ദാരിദ്ര്യം കൊടി കുത്തി വാഴുന്നു എന്ന സത്യം മലയാളത്തിലെയും, ഇംഗ്ളീഷിലെയും മുഖ്യ ധാരാ മാധ്യമങ്ങളും പൂർണമായി അവഗണിക്കുന്നു. ജ്ഹാർക്ഖണ്ടിൽ ഇന്നും 50% ആളുകൾ നിരക്ഷരാണ്. ഈ അടുത്ത കാലത്താണ് ചട്ടിസ്ഗർഹിൽ അനേകം സ്ത്രീകൾ ശസ്ത്രക്രിയക്കിടെ മരിച്ചത്. പശ്ചിമ ബെന്ഗാളിലെ ജൈപാൽ ഗുഡിയിൽ കുറെ നാളുകൾക്കു മുമ്പ് പട്ടിണി മരണങ്ങൾ റിപ്പോർട്ടു ചെയ്തു. ഒറിസ്സയിലെ കാലഹണ്ടി, ഫുൽബാനി - എന്നീ സ്ഥലങ്ങളിൽ നിന്നും ഏതാനും വർഷങ്ങൾക്കു മുമ്പ് പട്ടിണി മരണങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
ഹിന്ദിയിയിലിട്ട പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചു. ഈ പോസ്റ്റ് വായിച്ച എനിക്ക് ഒരൽഭുതവും തോന്നിയില്ല. കാരണം ഇതൊക്കെ കുറച്ചൊക്കെ നേരിൽ കാണാൻ അവസരം സിദ്ധിച്ചിട്ടുണ്ട് എന്നത് തന്നെ. 18 വർഷം മുമ്പാണ് ഭുവനേശ്വറിൽ നിന്ന് നായഗറിലേക്കും, ഫുൽബാനിയിലേക്കും യാത്ര ചെയ്തത്. പത്തും, ഇരുപതും കിലോമീറ്ററുകൾ ഒരൊറ്റ മനുഷ്യ ജീവിയെ കാണാതെ അവിടെയൊക്കെ യാത്ര ചെയ്യാമായിരുന്നു. ഞങ്ങളുടെ അംബാസഡർ കാർ അവിടുത്തെ ആദിവാസികൾ അത്ഭുതത്തോടെയാണ് കണ്ടത്. അപ്പോഴാണ് ഇങ്ങനെയും കുറെ സ്ഥലങ്ങൾ ഈ ഇൻഡ്യാ മഹാരാജ്യത്ത് ഉണ്ടെന്നു മനസ്സിലായത്!!!
ഖനനം നടത്തുന്നതിന് വേണ്ടി ആദിവാസികളെ ഒഴിപ്പിക്കുന്നതിന് അവരുടെ ഗ്രാമങ്ങൾക്ക് തീയിടുന്ന കഥ പറഞ്ഞ ഒരു ഒറിയ സിനിമയും പണ്ട് കണ്ടിട്ടുണ്ട്. ആദിവാസികളെ ഒഴിപ്പിക്കുന്നതിന് വേണ്ടി ഉത്തരവിറക്കിയ ആദിവാസിയായ കളക്ടർ തന്നെ ധാർമിക പ്രതിസന്ധി നേരിടുകയാണപ്പോൾ!!! താരതമ്യേന വികസിത സംസ്ഥാനമായ കേരളത്തിൽ പോലും അട്ടപ്പാടിയിലും, ഇടുക്കിയിലെയും ആദിവാസി മേഖലകളിൽ വികസനം എത്തി നോക്കാത്ത അനവധി പ്രദേശങ്ങളുണ്ട്. ഇത്തരം വികസന മുരടിപ്പ് എന്ത് കൊണ്ടാണ്? വികസനത്തിൻറ്റെ പേരിൽ ആദിവാസികളുടെ ആവാസ മേഖലയിൽ കടന്നു ചെന്ന് അവരെ ശല്യപ്പെടുത്തണമോ? അവരെ അക്രമത്തിനും, സ്ത്രീകളെ ലൈംഗിക ചൂഷണത്തിനും വിധേയമാക്കണോ? ഇതിനൊക്കെ പ്രതിവിധി എന്താണ്? രാജ്യങ്ങൾ ആധുനികവൽക്കരിക്കപ്പെടുമ്പോൾ പലപ്പോഴും തദ്ദേശ വാസികളെ കുടിയൊഴിപ്പിക്കാറുണ്ട്. അമേരിക്കയിലും, ഓസ്‌ട്രേലിയയിലും ഇത് വ്യാപകമായി നടന്നു.
കാർഷിക രംഗത്തു ആധുനിക വൽക്കരണം നടപ്പാക്കിയപ്പോഴും അത് പല രാജ്യങ്ങളിലും ആദിവാസികളുടെ ആവാസ വ്യവസ്ഥിതിക്കും, അവരുടെ ജീവിത രീതിക്കും, കാർഷിക രീതിക്കും എതിരായിരുന്നു. മുൻ സോവിയറ്റ് യൂണിയനിൽ കൂട്ട് കൃഷി നടപ്പാക്കുന്നതിനെ വലിയൊരു വിഭാഗം കർഷകരും എതിർത്തിരുന്നു. സ്റ്റാലിനോട് ഇതിനെ കുറിച്ച് ഒരിക്കൽ ചോദിച്ചപ്പോൾ സ്റ്റാലിൻ തന്നെ പറഞ്ഞത് "പാർട്ടി സെക്രട്ടറിയും, കൃഷി ഓഫിസറും കർഷകരോട് ആധുനിക വൽക്കരണത്തെ കുറിച്ച് ബോധാന്മാരാക്കാൻ സംസാരിക്കും. കർഷകർ ഇതൊക്കെ കേട്ടിട്ട് പോകും. പിന്നീടവർ ഭാര്യയോട് ചോദിക്കണം; അടുത്തുള്ളവരോട് ചോദിക്കണം; ബന്ധുക്കളോട് ചോദിക്കണം; കൂട്ടുകാരോട് ചോദിക്കണം എന്നൊക്കെ പറയും. ഇങ്ങനെ ആധുനിക വൽക്കരണത്തെ എതിർക്കുന്നവരെ കൊന്നു കളയാതെ മറ്റെന്തു ചെയ്യും" എന്നാണ് സ്റ്റാലിൻ ഒരിക്കൽ പറഞ്ഞിട്ടുള്ളത്. ഇങ്ങനെ ആധുനിക വൽക്കരണത്തെ എതിർത്ത പലരും സൈബീരിയൻ തടങ്കൽ പാളയങ്ങളിൽ കൊല്ലപെടുകയും, മരിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റാലിൻ തന്നെ പലപ്പോഴും പറഞ്ഞിരുന്നത് “Death solves all the problems” - എന്നാണ്.
മാവോയാണെങ്കിൽ ഒരു പടി കൂടെ മുന്നോട്ടു പോയി. ധാന്യങ്ങൾ നശിപ്പിക്കുന്നത് കിളികളാണ് എന്ന മൂഢ സിദ്ധാന്തത്തിൽ അധിഷ്ഠിതമായി കിളികളെ കൂട്ടത്തോടെ ചൈനയിൽ കൊന്നൊടുക്കി. കിളികളെ കൊന്നത് കൊണ്ട് വണ്ടുകളും, കീടങ്ങളും പെരുകി. അവ തിന്നു നശിപ്പിക്കാൻ ചൈനയിൽ കിളികളില്ലാതെ പോയി. ഫലമോ രൂക്ഷമായ ഭക്ഷ്യ ക്ഷാമം!!! കിളികളെ കൊന്നൊടുക്കിയത് കൊണ്ടാണ് ചൈനയിൽ മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണത്തിനു കാരണമായ ഭക്ഷ്യ ക്ഷാമം 1960 -കളിൽ സംഭവിച്ചത്. പത്തു ലക്ഷം കർഷകരെ കൂട്ട കുരുതി നടത്തി 'കളക്റ്റിവൈസേഷൻ' നടപ്പാക്കിയ സ്റ്റാലിനേയും, മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണത്തിനു കാരണമായ മാവോയേയും ആരാധിക്കുന്ന നക്സലൈറ്റ്കൾ എങ്ങനെയാണ് ജനാധിപത്യ മൂല്യങ്ങളും, മാനുഷികതയും ഉൾകൊള്ളുന്ന ഒരു വികസന പദ്ധതി ആദിവാസി മേഖലകളിൽ നടപ്പാക്കുന്നത്?
ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലും, ആദിവാസി മേഖലകളിലും നടപ്പിലാക്കേണ്ട ഒരു വികസന പദ്ധതി നാം സ്വയം വികസിപ്പിക്കേണ്ടിയിരിക്കുന്നു. ഗ്രാമ സ്വരാജ് അല്ലെങ്കിൽ സ്വയം പര്യാപ്തമായ ഗ്രാമം എന്ന ഗാന്ധിയൻ സങ്കൽപം അത് കൊണ്ട് തന്നെ ശ്രദ്ധ നേടണം. വനങ്ങളിൽ നിന്ന് ആദിവാസികൾ സമാഹരിക്കുന്ന ഉൽപന്നങ്ങൾക്ക് ബ്രോക്കർമാരുടെയും, ദല്ലാൾമാരുടെയും ഇടപെടൽ കൂടാതെ തന്നെ മെച്ചപ്പെട്ട വില ലഭ്യമാക്കാൻ സാധിക്കണം അങ്ങനെയുള്ള ഗിരിജൻ കോപ്പറേറ്റിവ് സംഘങ്ങൾ ഇപ്പോൾ തന്നെ പല വന മേഖലകളിലും പ്രവർത്തിക്കുന്നുണ്ട്. അത് പോലെ തന്നെ ഇപ്പോഴുള്ള കാർഷിക രീതികൾ മാറേണ്ടതുണ്ട്. കാർഷിക രീതികളിലെ ആധുനിക വൽക്കരണം പോലെ തന്നെ ആദിവാസികളുടെ പിന്നോക്കാവസ്ഥയ്ക്കുള്ള മറ്റൊരു പരിഹാരം വ്യവസായ മേഖലയിലേക്കുള്ള ചേക്കറലാണ്; തൊഴിലധിഷ്ടിധവും, മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം ഇന്നത്തെ യുവ തലമുറയ്ക്ക് ലഭ്യമാക്കുന്നതുമാണ്. ഛത്തീസ്ഗഡ് കഴിഞ്ഞ 15 വർഷമായി ഭരിക്കുന്നത് ബി. ജെ. പി. ആണ്. 15 വർഷമായി തുടർച്ചയായി ഭരിക്കുന്നത് കൊണ്ട് തന്നെ വികസനത്തിൻറ്റെ കുഴപ്പം മുഴുവനും മറ്റു പാർട്ടികർക്കാണന്ന ബി. ജെ. പി. പ്രചാരണം തീർത്തും തെറ്റാണ്. ഏതൊരു പ്രശ്നവും പരിഹരിക്കാനുള്ള ആദ്യ പടി അങ്ങനെയൊരു പ്രശ്നമുണ്ടെന്ന് അംഗീകരിക്കലാണ്. അങ്ങനെ അംഗീകരിച്ചു പ്രശ്ന പരിഹാരം തേടി യാൽ മാത്രമേ ഇവിടെ ജനാധിപത്യത്തിലും, മാനുഷികതയിലും അധിഷ്ഠിതമായ ഒരു വികസന പദ്ധതി ആവിഷ്കരിക്കുവാൻ നമുക്ക് കഴിയുകയുള്ളൂ. മലയാളത്തിലെയും, ഇംഗ്ളീഷിലെയും മുഖ്യ ധാരാ മാധ്യമങ്ങളും, ചാനലുകളും ഈ വിഷയത്തെ പൂർണമായി അവഗണിക്കുന്ന രീതി തന്നെ ആദ്യം മാറേണ്ടതുണ്ട്. സമഭാവനയോടെ എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ നോക്കി കാണേണ്ട ഒരു സംസ്കാരം ആണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെങ്കിലും ഇൻഡ്യാക്കാരായ നമുക്ക് ഉണ്ടാവേണ്ടത്.
(കടപ്പാട്: http://www.marunadanmalayali.com/news/investigation/shocking-revelation-about-police-brutality-72168)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ