എം. ടി.-യുടെ രണ്ടാമൂഴം 'മഹാഭാരതം' എന്ന പേരിൽ സിനിമയാക്കുന്നതിനെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചർ രംഗത്തെത്തിയിരിക്കുന്നു. മഹാഭാരതം എന്ന പേരിൽ രണ്ടാമൂഴം സിനിമയാക്കിയാൽ ആ സിനിമ തിയേറ്റർ കാണില്ലാ എന്നാണ് അവരുടെ ഭീഷണി. ആ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് അവർ പറയുന്നത്. "എഴുത്തുകാരുടെയും സാഹിത്യകാരന്മാരുടേയും വിസർജ്ജന പറമ്പല്ല ഹിന്ദുവിൻറ്റെ സംസ്‌കാരം. അങ്ങിനെ ഹിന്ദുത്വത്തെ അപമാനിക്കാൻ അനുവദിക്കില്ല" - എന്നൊക്കെയാണ് എല്ലാ ഹിന്ദുക്കളുടെയും പ്രതിനിധിയായി വരുന്ന ശശികല ടീച്ചറുടെ ആക്രോശങ്ങൾ.
സത്യത്തിൽ മഹാഭാരതത്തിൻറെ ഒറിജിനൽ ഏത് രൂപത്തിലാണുള്ളതെന്ന് ആർക്കെങ്കിലും അറിയാമോ? പാണ്ഢവരുടെ വംശത്തിൽ പെട്ട പരീക്ഷിത്തിനെ തക്ഷകൻ എന്ന സർപ്പ രാജാവ് കടിച്ചു കൊന്നു. ഇതിനു പ്രതികാരം തീർക്കാൻ പരീക്ഷിത്തിൻറ്റെ പുത്രൻ ആയ ജനമേജയൻ ഒരു സർപ്പ സത്രം നടത്തി. നിരവധി നാഗങ്ങളെ യജ്ഞാഗ്നിയിൽ ആഹുതി ചെയ്തു. ആ സർപ്പ സത്രത്തിൽ വെമ്പാശയനെ കൊണ്ട് പാടിച്ചതാണ് 'മഹാഭാരതം' എന്നാണ് ഐതിഹ്യം.
'മഹാഭാരതം' എങ്ങനെയാണ് ഇന്ത്യയിൽ വ്യാപിച്ചത്? മറ്റു സാഹിത്യ സൃഷ്ടികളായ കമ്പ രാമായണം, അദ്ധ്യാത്മ രാമായണം, വസിഷ്ഠ രാമായണം, ആനന്ദ രാമായണം, അദ്‌ഭുത രാമായണം, പഞ്ചതന്ത്രം, കഥാ സരിത സാഗരം ഒക്കെ എന്നത് പോലെ നാടോടി പാട്ടുകളിലൂടെയാണ് ഇന്ത്യയിൽ ഇവയൊക്കെ വ്യാപിച്ചത്. ഇതിനെല്ലാം പ്രാദേശിക ഭാഷാ ഭേദങ്ങളുണ്ടായിരുന്നു. ഒരു നൂറ്റാണ്ട് മുമ്പ് വരെ വെല്ലോ കല്യാണത്തിനോ, ഉത്സവത്തിനോ, പെരുന്നാളിനോ പോകുന്നതല്ലാതെ ഗ്രാമങ്ങൾ വിട്ട് ഇന്ത്യയിലെ ബഹു ഭൂരിപക്ഷം ആളുകൾ പുറത്ത് പോകത്തില്ലായിരുന്നു. ഊരു ചുറ്റുന്ന സന്യാസിമാർ ഇന്ത്യയുടെ ഒരു പ്രത്യേകതയായിരുന്നു. അവർ കുട്ടികളെ വിളിച്ചു കഥകൾ പറയും. അത് പോലെ തന്നെ ഹരി കഥയും, യക്ഷ ഗാനവും, കഥ കളിയും ഒക്കെയായി പല കലാ രൂപങ്ങൾ വഴി വാമൊഴി ആയിട്ടാണ് ഇതിഹാസങ്ങളും, പുരാണ കഥകളും ഇന്ത്യയിൽ വ്യാപിച്ചത്. മൂലകൃതിയായ വ്യാസമഹാഭാരതത്തിന് പിന്നീട് പല പുനരാഖ്യാനങ്ങളും വിവർത്തനങ്ങളും ഉണ്ടായിട്ടുണ്ട്. കന്നടയിലെ പമ്പഭാരതം ആദ്യത്തെ വിവർത്തനമായി കണക്കാക്കുന്നു. മലയാളത്തിൽ കണ്ണശ്ശഭാരതം, ഭാരതമാല, ഭാരതം പാട്ട്, ഭാരതഗാഥ, ഭാഷാഭാരതം ചമ്പു തുടങ്ങിയവയും പിന്നീട് തുഞ്ചത്തെഴുത്തച്ഛൻറ്റെ മഹാഭാരതം കിളിപ്പാട്ടും പ്രത്യക്ഷപ്പെട്ടു. പാട്ടുകൾ, ചമ്പു, തുള്ളൽ, ആട്ടക്കഥ, മഹാകാവ്യം, ഖണ്ഡകാവ്യം, കവിത, നോവൽ, നാടകം എന്നിങ്ങനെ പല രൂപത്തിലും ഭാവത്തിലും മുഴുവനായോ ഭാഗികമായോ ആണ് 'മഹാഭാരതം' കേരളത്തിൽ വ്യാപിച്ചത്. കുഞ്ഞിക്കുട്ടൻ തമ്പുരാൻറ്റെ വിവർത്തനമാണ് മലയാളത്തിലെ സമ്പൂർണ 'മഹാഭാരതത്തിൻറ്റെ' വിവർത്തനം.
വിശ്വാസിയല്ലാത്ത ഹിന്ദുവിന് 'മഹാഭാരതം' വെറും കഥയാണ്. പഞ്ചതന്ത്രവും, ഈസോപ്പ് കഥകളും, കഥാ സരിത സാഗരവും ഒക്കെ പോലെ. വിശ്വാസിയായ ഹിന്ദുവിന് മഹാഭാരതത്തിലെ 'ഭഗവദ് ഗീത' മാത്രമാണ് പുണ്യ ഗ്രന്ധം. മിക്ക ഇന്ത്യൻ പൗരാണിക ഗ്രന്ഥങ്ങളുടെയും മൂല കൃതികളും കാലപ്പഴക്കം കൊണ്ട് നഷ്ടപ്പെട്ടിട്ടു കാലമേറെയായി. അതു കൊണ്ട് വ്യാസ മഹാഭാരതം ഇതാണ്; അതല്ലെങ്കിൽ കൃഷ്ണദ്വൈപായനൻറ്റെ കൃതി ഇതാണ് എന്ന് ആർക്കു പറയാൻ സാധിക്കും? പൗരാണിക കൃതികളൊന്നും ഇന്ന് pure form - ൽ നില നിൽക്കുന്നില്ല. ബ്രാഹ്മണർ തങ്ങളുടെ അധീശത്വം ഉറപ്പിക്കുവാൻ വേണ്ടി പിന്നീട് പലതും തിരുകി കയറ്റി എന്നുള്ളതും ലളിതമായ വസ്തുതയാണ്. ഈ ബ്രാഹ്മണാധിപത്യത്തിനെതിരാണ് എം.ടി.-യുടെ വിമർശനം മുഴുവനും.
അങ്ങനെ വിമർശിക്കുവാൻ എം. ടി.-യ്ക്ക് അവകാശം ഇല്ലേ? തീർച്ചയായും ഉണ്ട്. എം.ടി. ഇതിഹാസ കഥാപാത്രങ്ങളെ പച്ച മനുഷ്യരാക്കുക ആയിരുന്നു. വ്യാസമഹാഭാരതത്തിൽ നിന്ന് പാണ്ഡവരിൽ കരുത്തനായ ഭീമസേനനെ മാത്രം അടർത്തിയെടുത്ത്, ഭീമൻറ്റെതായ ഒരു ലോകം സൃഷ്ടിക്കുകയാണ് 'രണ്ടാമൂഴത്തി'ൽ എം.ടി. ശ്രമിച്ചത്. വേണ്ടുവോളം കരുത്തുണ്ടായിരുന്നിട്ടും എല്ലാ കാര്യത്തിലും രണ്ടാമൂഴക്കാരനായിരുന്നു ഭീമൻ. എന്നും രണ്ടാമനായിപ്പോകേണ്ടിവരുന്ന ഭീമൻറ്റെ വ്യഥകളാണ് എം.ടി. അവതരിപ്പിച്ചത്. 'രണ്ടാമൂഴം' മഹാഭാരത കഥയുടെ ഭൗതിക വാദത്തിൽ ഊന്നിയ വ്യാഖ്യാനമാണ്. അത്തരത്തിലുള്ള ഭൗതിക വാദത്തിൽ ഊന്നിയ വ്യാഖ്യാനത്തെ അനുകൂലിക്കുന്നവരും അനുകൂലിക്കാത്തവരും കാണും. 'രണ്ടാമൂഴം' നോവലായി പ്രസിദ്ധീകരിച്ചപ്പോൾ തന്നെ അന്നത്തെ പ്രമുഖ വിമർശകനായിരുന്ന 'സാഹിത്യവാരഫലം പ്രൊഫെസ്സർ കൃഷ്ണൻ നായർക്കൊക്കെ' ഇത്തരത്തിലുള്ള ഒരു വ്യാഖ്യാനത്തോട് വിയോജിപ്പുണ്ടായിരുന്നു. എന്തൊക്കെ വിയോജിപ്പുണ്ടായിരുന്നെങ്കിലും ശരി വായനക്കാർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട മലയാള നോവലുകളിൽ ഒന്നായിരുന്നു 'രണ്ടാമൂഴം'.
2016 ഓഗസ്റ്റ് വരെ 48 പതിപ്പുകളാണ് ഈ പുസ്തകത്തിനുണ്ടായത്. കഴിഞ്ഞ 34 വർഷമായി മലയാള നോവലിലെ 'ബെസ്റ്റ് സെല്ലർ' ആയി 'രണ്ടാമൂഴം' നിലനിൽക്കുന്നു. വായിച്ചവരെ വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുകയും, പുതിയ വായനക്കാരെ അദ്ഭുതപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനു കാരണം 'രണ്ടാമൂഴം' -ത്തിലെ ആത്മനിഷ്ഠതയാണ്. രണ്ടാമൂഴത്തിൻറ്റെ പ്രമേയം ഭീമൻറ്റെ ആത്മ സംഘർഷമാണ്. ആത്മനിഷ്ഠതയാണ് മിക്ക എം.ടി. കഥകളുടെയും, നോവലുകളുടെയും, തിരക്കഥകളുടെയും കേന്ദ്ര ബിന്ദു. രണ്ടാമൂഴത്തിലും ഈ ആത്മനിഷ്ഠമായ അനുഭവത്തിൻറ്റെ തീഷ്ണത വാക്കുകളിലൂടെ എം. ടി. അതിമനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. വാക്കുകളുടെ മനോഹാരിത ആരും അംഗീകരിക്കണം. തുടങ്ങുന്നത് തന്നെ നോക്കുക, "കടലിനു കറുത്ത നിറമായിരുന്നു" - ദ്വാരക കടലെടുത്തതിനെ എത്ര മനോഹരമായിട്ടാണ് എം. ടി. അവതരിപ്പിക്കുന്നത്! എം. ടി. -യെ വിമർശിക്കുന്ന എത്ര പേർക്ക് ഇതു പോലെ മനോഹരമായി എഴുതുവാൻ സാധിക്കും? അത് പോലെ തന്നെയാണ് 'രണ്ടാമൂഴം' -ത്തിലെ സംഘടനങ്ങൾ അവതരിപ്പിക്കുന്ന രീതി. "കിരീടമഴിച്ചു വെച്ച്, മുടി കെട്ടി വെച്ച്, മഹാ ബാഹുക്കൾ രണ്ടു തുടയിലും വീശി അടിച്ച് ജരാസന്ധൻ ഒരുങ്ങി" എന്നൊക്കെ പറയുമ്പോൾ ഏതു വായനക്കാരനും ഒരു 'ത്രിൽ' വരും.
അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള 'ബെസ്റ്റ് സെല്ലർ' ആയ ജനപ്രിയ നോവൽ സിനിമയാക്കുന്നത് സ്വാഗതാർഹം തന്നെ. എല്ലാവിധ ഭാവുകങ്ങളും നേരുകയാണ് ഈ സന്ദർഭത്തിൽ വേണ്ടത്. അല്ലാതെ മഹനീയമായ ആ കൃതി സിനിമയാക്കുന്നതിനെതിരെ മഹാഭാരതത്തിൻറ്റെ ആർക്കും അറിയാത്ത തനിമ എന്ന വിഷയം ഉയർത്തി അസഹിഷ്ണുത കാണിക്കുകയല്ല സുബോധമുള്ളവർ ചെയ്യേണ്ടത്. രണ്ടാമൂഴം ഏതു പേരിട്ടും സിനിമയായി നിർമ്മിക്കാൻ ആർക്കും അവകാശമുണ്ട്. മഹാഭാരതത്തിന് അനേകം വ്യാഖ്യാനങ്ങൾ ഉണ്ട്. പല വീക്ഷണ കോണിൽ നിന്ന് മഹാഭാരതത്തിനെ സമീപിക്കാം. ഒരെഴുത്തുകാരൻറ്റെ നോവൽ എങ്ങനെയാണ് സിനിമയാക്കേണ്ടത് എന്നത് അയാളുടെ ഇഷ്ടമാണ്. നാട്ടുകാര് ഇതൊക്കെ തീരുമാനിക്കാൻ തുടങ്ങിയാൽ എഴുത്തുകാർ ആകെ ചുറ്റിപ്പോകും.
ഇപ്പോളുള്ള കുഴപ്പം ശശികല ടീച്ചറിനെ പോലെ എല്ലാ ഹിന്ദുക്കളുടെയും പ്രതിനിധിയായി പലരും വരുന്നുണ്ട് എന്നതാണ്. 'മഹാഭാരതം' സീരിയലായി വന്നപ്പോൾ ഈ എല്ലാ ഹിന്ദുക്കളുടെയും പ്രതിനിധിയായിട്ടുള്ള ആരെയും കണ്ടില്ല എന്നതാണ് രസകരമായ കാര്യം. റബർ വാലുള്ള ഹനുമാനും, രൂപാ ഗാംഗുലിയുടെ സാരി പിടിച്ചു വലിച്ച് വസ്ത്രാക്ഷേപം ചെയ്യുന്ന ദുശാസ്സനനുമായി 'മഹാഭാരതം' സീരിയൽ ആകെ മൊത്തം കോമഡിയായിരുന്നു. "കിന്തു..പരന്തു" എന്നൊക്കെ പറഞ്ഞു എടുത്ത 'മഹാഭാരതം' സീരിയലിനേക്കാളും എന്തു കൊണ്ടും നന്നായി പുരാണ കഥകളെ വെച്ച് സിനിമയെടുക്കുവാൻ എം. ടി.-ക്കറിയാം. ഋഷിശ്രിങ്ങൻറ്റെ കഥ പറഞ്ഞ 'വൈശാലിയും', എം. ടി.-യുടെ അല്ലെങ്കിലും പുരാണ കഥ പറഞ്ഞ 'ഞാൻ ഗന്ധർവനും' ഹിന്ദി സീരിയലുകളെക്കാൾ എല്ലാ രീതിയിലും മികച്ചതാണ്.
രണ്ടാമൂഴം സിനിമയാക്കുന്നത് ശത കോടീശ്വരനും ബി.ജെ.പി.-യോട് കൂറു പുലർത്തുന്ന വ്യവസായിയും കൂടിയായ ബി. ആർ. ഷെട്ടിയാണ്. ഇന്ത്യയിലെ അതിസമ്പന്നരായ 100 പേരിൽ ആദ്യ 50 -ൽ പെടുന്ന ഒരാളാണ് ബി. ആർ. ഷെട്ടി. 1000 കോടി സിനിമയാക്കാൻ മുടക്കുമ്പോൾ 1000 കോടി തിരിച്ചു പിടിക്കാൻ കേരളത്തിൽ നിന്ന് ഏതായാലും കഴിയില്ല. സിനിമയിൽ വാണിജ്യം ഒരു പ്രധാന ഘടകമാണ്. അപ്പോൾ പിന്നെ മറ്റു സ്റ്റേറ്റുകാർക്കും കൂടി മനസ്സിലാകുന്ന സ്വീകാര്യമായ ഒരു ടൈറ്റിൽ ഉപയോഗിക്കുന്നതാകും ഉത്തമം. അത് കൊണ്ട് തന്നെ മറ്റു സംസ്ഥാനങ്ങളിലുള്ളവർക്കും സ്വീകാര്യമാകുന്ന 'മഹാഭാരതം' ടൈറ്റിൽ തന്നെയാണ് ഉത്തമം. ആയിരം കോടി മുടക്കി സിനിമ പിടിക്കാൻ തയാറായ ഒരു ബിസിനെസ്സ്കാരന് സംഘപരിവാറിൻറ്റെ ഈ വിരട്ടൽ ഒരു ഓലപ്പാമ്പിനെ കാണിച്ചു പേടിപ്പിക്കുന്നത് പോലെയാണ്. ഓലപ്പാമ്പിനോടുള്ള ഭയം പോലും ബി. ആർ. ഷെട്ടിക്ക് വരുമെന്ന് തോന്നുന്നില്ല. പിന്നെ ഇന്നത്തെ രാഷ്ട്രീയം മൊത്തം ഒരു നാടകമല്ലേ? മിക്കവാറും ബി. ആർ. ഷെട്ടിയുടെ പക്കൽ നിന്ന് കുറച്ച് തുട്ട് അടിച്ചു മാറ്റാനാണ് ശശികല ടീച്ചറിനെ പോലുള്ളവരുടെ ഈ നാടകം എന്നാണ് ഈയുള്ളവന് തോന്നുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ