തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് മാഞ്ചസ്റ്ററിൽ മ്യൂസിക് ഷോയ്‌ക്കൊടുവിൽ ബ്രിട്ടനെ നടുക്കിയ അത്യുഗ്രൻ സ്‌ഫോടനമുണ്ടായത്. ഇതുവരെ ഉള്ള അറിവിൽ സ്‌ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു; 50 പേർക്ക് പരിക്ക് പറ്റി. ഭാഗ്യം കൊണ്ടാണ് ഇതിലും വലിയ ദുരന്തമുണ്ടാകാതിരുന്നതെന്നാണ് ഇപ്പോൾ പലരും കരുതുന്നത്. ബ്രിട്ടൻ എന്തായാലും ഇതോടെ ഭീതിയിൽ ആയിക്കഴിഞ്ഞു. കാരണം കൊച്ചു കുഞ്ഞുങ്ങൾ വരെ ഇപ്പോഴത്തെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു കഴിഞ്ഞു. അമേരിക്കൻ പോപ് ഗായിക അരിയാന ഗ്രൻഡെയുടെ സംഗീത പരിപാടിക്കൊടുവിലുണ്ടായ സ്‌ഫോടനം വരാനിരിക്കുന്ന വൻ വിപത്തുകളുടെ മുന്നോടിയാണ് എന്ന് നിസംശയം പറയാം. വീണ്ടും ആക്രമണമുണ്ടായേക്കുമെന്ന ആശങ്കയിൽ ആയിരങ്ങൾ സംഭവസ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ടു. അവരിൽ പലരുടെയും മുഖം ചോരയിൽ കുളിച്ചിരുന്നുവെന്നാണ് ഇതിനോടകം ദൃക്‌സാക്ഷികൾ പറയുന്നത്.
സമീപകാലത്ത് എന്തു കൊണ്ടാണ് അമേരിക്കയ്ക്കും പാശ്ചാത്യ ശക്തികൾക്കും ഇത്ര വലിയ തിരിച്ചടികൾ കിട്ടുന്നത്? എന്തേ ഇസ്‌ലാമിക ഭീകരർ അമേരിക്കയേയും പാശ്ചാത്യ ശക്തികളേയും തങ്ങളുടെ കൊടും ശത്രുക്കളായി കാണുന്നു? എന്തേ അമേരിക്കയിലും പാശ്ചാത്യ രാജ്യങ്ങളിലും തുടർച്ചയായ ബോംബ് സ്ഫോടനങ്ങളും, വെടി വെയ്പ്പും, മറ്റു ഭീകര പ്രവർത്തനങ്ങളും നടക്കുന്നു? ഇതിനൊക്കെ കാരണങ്ങൾ അറിയണമെങ്കിൽ സമീപകാലത്തെ ചില ചരിത്ര സംഭങ്ങളിലേയ്ക്ക് നാം കണ്ണോടിയ്ക്കണം. ഇപ്പോൾ ബ്രിട്ടനിലും, ഫ്രാൻസിലും, അമേരിക്കയിലും ഒക്കെ ഉണ്ടാകുന്ന ആക്രമണങ്ങളെ കുറ്റം പറയുമ്പോഴും നാം ഈ രാജ്യങ്ങൾ നേരത്തേ ചെയ്ത പ്രവൃത്തികളിലേയ്ക്കും ഒന്ന് നോക്കണം.
ISIS ഇപ്പോൾ ചെയ്യുന്നത് ആർക്കും ന്യായീകരിക്കാൻ സാധ്യമല്ല. പക്ഷെ ഈ അമേരിക്കയും യൂറോപ്യൻ സഖ്യ രാഷ്ട്രങ്ങളും നേരത്തേ ചെയ്തതും ഭീകരത തന്നെ അല്ലേ? ഇല്ലാത്ത ആയുധങ്ങളുടെ പേര് പറഞ്ഞ് ഇറാക്കിനെ ആക്രമിച്ചു. ലോകം മുഴുവൻ കള്ള പ്രചാരണം നടത്തി. സമ്പന്നമായ ഒരു രാഷ്ട്രത്തെ ദാരിദ്ര്യത്തിലേക്കും അസ്ഥിരതയിലെക്കും തള്ളി വിട്ടു. അഫ്ഘാനിസ്ഥാനിൽ ഒരു സംഘടന ചെയ്ത കുറ്റത്തിന് ആ രാജ്യത്തെ ജനങ്ങളെ മൊത്തം ആക്രമിച്ചു. ഇറാക്കിലും, അഫ്ഘാനിസ്ഥാനിലും അത്യുഗ്ര ശേഷിയുള്ള Daisy Cutter ബോംബുകളാണ് അമേരിക്ക ഉപയോഗിച്ചത്. 20,000 - 30,000 അടി ഉയരത്തിൽ നിന്ന് ബോംബുകൾ വർഷിച്ചാൽ താഴെ എങ്ങനെ ഭീകരർ ജനിക്കാതിരിക്കും? എല്ലാവരും ഗാന്ധി മാർഗം ഒന്നും അല്ലല്ലോ പിന്തുടരുന്നത്. അമേരിക്കയും സഖ്യ ശക്തികളും നടത്തിയ ആക്രമണങ്ങളിൽ മരിച്ചവരിൽ ബഹു ഭൂരിപക്ഷവും സാധാരണക്കാരും, കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. അത് കഴിഞ്ഞ് ഉക്രൈന് ആയുധവും, പണവും നല്കി അവിടുത്തെ തീവ്ര ദേശീയ വിഭാഗത്തെ റഷ്യക്കെതിരെ തിരിയിച്ചു. സിറിയയിലെ വിമതർക്ക് ആയുധങ്ങൾ നൽകുന്നു. പാക്കിസ്സ്താന് ആയുധവും, പണവും നേരത്തേ നൽകി. ഇപ്പോൾ ട്രംപിൻറ്റെ സന്ദർശനത്തോടനുബന്ധിച്ച് സൗദി അറേബ്യയ്‌ക്ക് കോടി കണക്കിന് ഡോളറുകളുടെ ആയുധങ്ങൾ നൽകാനുള്ള ഉടമ്പടി ഒപ്പു വെയ്ക്കുന്നു. ഇങ്ങനെ ആയുധ കച്ചവടത്തിന് വേണ്ടിയും, തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയും മറ്റു രാജ്യങ്ങളിൽ അസ്ഥിരത സൃഷ്ടിക്കുന്ന അമേരിക്കയുടെയും, പാശ്ചാത്യ ശക്തികളേടെയും തല തിരിഞ്ഞ വിദേശ നയമാണ് ഭീകരരെ സൃഷ്ടിക്കുന്നത് എന്ന് നിസംശയം പറയാം.
തങ്ങളെ ബാധിക്കുന്ന കാര്യമല്ലെങ്കിൽ അമേരിക്കയ്ക്കും, പാശ്ചാത്യ ശക്തികൾക്കും മറ്റു പല രാജ്യങ്ങളിലും സംഭവിയ്ക്കുന്ന കാര്യങ്ങൾ ഭീകര പ്രവർത്തനമേ അല്ല. കാശ്മീരിലെ ഉറിയിലെ സൈനിക ക്യാമ്പിൽ നടന്ന ഭീകരാക്രമണം നോക്കുക. CNN-ഉം, BBC-യും കാശ്മീർ പ്രശ്നം എന്ന രീതിയിലാണ് ആ വാർത്ത കൊടുത്തത്. ആ ഭീകരാക്രമണത്തിന് സി. എൻ. എൻ.-ഉം, ബി. ബി.സി.-യും വലിയ പ്രാധാന്യം കൊടുത്തതേ ഇല്ല. പഞ്ചാബിലെ പത്താൻകോട്ട് വ്യോമ താവളത്തിന് നേർക്ക് ഉണ്ടായ ഭീകരാക്രമണത്തിനും അന്താരാഷ്‌ട്ര വാർത്താ ഏജൻസികളായ CNN-ഉം, BBC-യും യാതൊരു വാർത്താ പ്രാധാന്യവും നൽകിയില്ല. പക്ഷെ അമേരിക്കയ്ക്കും, പാശ്ചാത്യ ശക്തികൾക്കും നേരെ ആക്രമണമുണ്ടാകുമ്പോൾ എല്ലാ രാജ്യങ്ങളും അപലപിയ്ക്കണം; എല്ലാ രാജ്യങ്ങളും അവരുടെ കൂടെ നിൽക്കണം. ഇതെന്തൊരു ലോക നീതിയാണ്? ഇതെന്തൊരു ന്യായമാണ്? ബുഷിൻറ്റെ പ്രസംഗം ഓർമിക്കുക: "Those who are not with us are against us”. ഇന്ത്യക്കും, റഷ്യയ്ക്കും ഒക്കെ ഈ നിലയ്ക്ക് പ്രതികരിയ്ക്കുവാനുള്ള അവകാശമില്ലേ? എന്തേ അമേരിക്കയും, പാശ്ചാത്യ രാജ്യങ്ങളും ഇത് അംഗീകരിക്കുന്നില്ല?
ചെച്നിയയിലെ ഇസ്ലാമിക തീവ്രവാദികൾ ഇപ്പോൾ കാശ്മീരിൽ വരെ വന്നു പ്രശ്നമുണ്ടാക്കുന്നുണ്ട്. നേരത്തേ ഈ മത തീവ്രവാദം കാണാതെ ചെച്നിയയുടെ പ്രത്യേക സ്വത്തെത്തെയും, സ്വാതന്ത്ര്യ മോഹത്തെയും കുറിച്ച് ബി. ബി.സി. പല തവണ റിപ്പോർട്ടുകൾ കൊടുത്തത് ഇപ്പോഴും ഓർമ്മിക്കുന്നു. ഇപ്പോഴാകട്ടെ സി. എൻ. എൻ.-ഉം, ബി. ബി.സി.-യും ചെച്നിയയിലെ ഇസ്ലാമിക റാഡിക്കലുകളെ കുറിച്ച് സ്ഥിരം വാർത്തകൾ കൊടുക്കുന്നു. ഇവിടെ മനസ്സിലാക്കേണ്ടത് മത തീവ്ര വാദത്തെ പ്രോത്സാഹിപ്പിക്കുന്നത് കടുവക്ക് തീറ്റ കൊടുക്കുന്നത് പോലെയാണ് എന്ന വസ്തുതയാണ്. പിന്നീട് കടുവ തീറ്റ കൊടുക്കുന്ന ആൾക്കെതിരെ തിരിയും. സോവിയറ്റ് യുണിയന് എതിരെ ബിൻ ലാദനെയും , മുജാഹിദിനുകളെയും വളർത്തിയത് അമേരിക്ക ആണ്. മുജാഹിദിനുകൾ അഫ്ഗാനിസ്ഥാനിൽ കടന്നപ്പോൾ അവിടെ സ്കേർട്ട് ധരിച്ചിരുന്ന സ്ത്രീകളുടെ കാൽ വെട്ടി പ്രദർശിപ്പിക്കുക വരെ ഉണ്ടായി. ഇവരുടെയൊക്കെ കടുത്ത യാഥാസ്‌തികത്വവും, മത ഭ്രാന്തും ഇവരെ പ്രോത്സാഹിപ്പിച്ച അമേരിക്കയ്ക്ക് അറിയില്ലായിരുന്നോ? ബിൻ ലാദനേയും അമേരിക്ക ആദ്യം പ്രോത്സാഹിപ്പിച്ചു. അവസാനം ബിൻ ലാദൻ തന്നെ അമേരിക്കയ്ക്ക് എതിരെ തിരിഞ്ഞു. സദ്ദാമിനെയും ഗദ്ദാഫിയെയും പോലെ ബഷർ അൽ അസദിനെ താഴെ ഇറക്കലും, ആയുധ കച്ചവടവുമാണ് ഇപ്പോൾ അമേരിക്കയുടെ പ്രധാന ലക്ഷ്യം. റഷ്യ സിറിയയിൽ ഇടപെടുന്നതിൽ കുറച്ചൊക്കെ 'ലെജിറ്റിമസി' ഉണ്ട്. 7000 - ലേറെ പേർ റഷ്യയിൽ നിന്ന് ഐസിസ് - ൽ ചേർന്നു എന്നതാണ് റിപ്പോർട്ടുകൾ. അപ്പോൾ റഷ്യ ഐസിസ് - നെതിരെ പട നയിക്കുന്നത് പ്രധാനമായും സ്വന്തം രാജ്യത്ത് നിന്ന് ഐസിസ് - നുള്ള സഹായം നുള്ളി കളയാൻ വേണ്ടി ആണ്. ഇപ്പോൾ സൗദിയും, തുർക്കിയും തീവ്ര വാദ ഭീഷണികൾ നേരിടുന്നു. പല ബോംബ് സ്ഫോടനങ്ങളും ഈ രാജ്യങ്ങളിൽ നടന്നു. ആദ്യം മത തീവ്ര വാദത്തെ പ്രോത്സാഹിപ്പിച്ചപ്പോൾ അമേരിക്കക്ക് പറ്റിയതുപോലെ സൗദിയും, തുർക്കിയും അവസാനം മത തീവ്ര വാദികൾ അവർക്കെതിരെയും തിരിയുമെന്നു ഓർത്തില്ല.
ഓരോ രാജ്യങ്ങളിലെയും പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ആ രാജ്യങ്ങളിലുള്ളവർ തന്നെയാണ്; അല്ലാതെ വിദേശ ശക്തികളല്ല. വിയറ്റ്നാമിലും, കംബോഡിയയിലും, അഫ്‌ഗാനിസ്ഥാനിലും വിദേശ ശക്തികൾ ഇടപെടലുകൾ നടത്തിയിട്ട് എന്ത് നേടി? പ്രശ്നങ്ങൾ സങ്കീർണമാക്കാം എന്ന് മാത്രമേ ഇത്തരം ഇടപെടലുകൾ കൊണ്ട് പ്രയോജനം ഉള്ളൂ. റഷ്യ ഇപ്പോൾ ഐസിസ് - നെതിരെ പട നയിക്കുന്നത് കൂടുതലും ആയുധ വിപണിയിൽ റഷ്യയുടെ പൊയ് പോയ പ്രതാപം വീണ്ടെടുക്കാനും, സ്വന്തം രാജ്യത്ത് നിന്ന് ഐസിസ് - നുള്ള സഹായം നുള്ളി കളയാനും വേണ്ടി ആണ്. അല്ലാതെ ലോക സമാധാനത്തിനു വേണ്ടി ഒന്നും അല്ല. റഷ്യക്ക് ആയുധ ശേഷിയിൽ അവർ ലോകത്തിലെ ആരുടേയും പിന്നിൽ അല്ലെന്നു തെളിയിക്കുക ആയിരുന്നു ആവശ്യം. അത് അവർ സാധിച്ചു. ഇവിടെ ആയുധ വിപണി ആണ് മുഖ്യ വിഷയം. റഷ്യയുടെ Sokhoi Jet Fighter Planes ആണ് ഇപ്പോൾ ഐസിസ് - നെതിരെ ബോംബിടുന്നത്. ഈ പ്ലെയിനുകളുടെയും, റഷ്യൻ നേവിയുടെ യുദ്ധ കപ്പലുകളുടെയും Specifications ആണ് റഷ്യൻ T .V . വിശദമായി കാണിക്കുന്നത്. അപ്പോൾ തന്നെ ആയുധ കച്ചവടം ആണ് ലക്ഷ്യമെന്നതു വ്യക്തമാണല്ലോ. ആയുധ വിപണിയിൽ അമേരിക്കക്കും, സഖ്യ കക്ഷികൾക്കും ഉണ്ടായിരുന്ന മേൽകോയ്മ നഷ്ടപ്പെടും. അപ്പോൾ അവർക്ക് അത് സഹിക്കാൻ പറ്റുമോ? അതിലുള്ള ചൊരുക്ക് ആണ് അവരുടെ പ്രസ്താവനകളിൽ കൂടി പുറത്തു വരുന്നത്. സത്യത്തിൽ മറ്റു രാജ്യങ്ങളിലേക്ക് ആയുധം കയറ്റി അയക്കുന്ന വമ്പൻ ബിസിനെസ്സിനു വികസിത രാജ്യങ്ങളിൽ നിരോധനം എർപെടുത്തിയാൽ തന്നെ ലോക സമാധാനം കുറെ ഒക്കെ കൈവരും. പക്ഷെ അതിനു വികസിത രാജ്യങ്ങൾ തയാറല്ല. ലോകമെമ്പാടും ഉള്ള യുദ്ധ കൊതിയൻമാരെ ഈ ആയുധ മത്സരം ത്രിപ്തിപെടുത്താം. അല്ലാതെന്തു പ്രയോജനം?
ഭീകര പ്രവർത്തനവും, രാഷ്ട്രീയ ജിഹാദും, യുദ്ധവും, മത ഭ്രാന്തും എന്താണ് സാധാരണക്കാർക്ക് ഉരുട്ടി തരുന്നത്? എല്ലാ നാടുകളിലെയും സ്ത്രീകൾക്കും, കുട്ടികൾക്കും വിഭജനങ്ങളും, മത ഭ്രാന്തും, ഹിന്ദുത്വവും, പൊളിറ്റിക്കൽ ഇസ്ലാമും ഒന്നും തരുന്നില്ല. പട്ടിണിയും, അധ്വാനവും, തീരാരോഗവും, പെൺകുട്ടികളെ സ്വാതന്ത്ര്യം നൽകാതെ തളച്ചിടലും ഒക്കെ ആയിരിക്കും ആത്യന്തിക ഫലം. സോവിയറ്റ് തകർച്ചയെ തുടർന്ന് 1991 - ൽ മൂന്നാം ലോക രാഷ്ട്രമായ ഇന്ത്യയിൽ പോലും വന്നു ഉസ്ബെക്കിസ്ഥാനിൽ നിന്നും, റഷ്യയിൽ നിന്നും, ഉക്രെയിനിൽ നിന്നുമൊക്കെയുള്ള പെൺകുട്ടികൾ. ഡൽഹിയിലെ പഹാർ ഗഞ്ചിലുള്ള വില കുറഞ്ഞ ലോഡ്ജുകളിൽ പോലും ഇവിടുന്നൊക്കെയുള്ള പെൺകുട്ടികൾ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു. മുൻ സോവിയറ്റ് യൂണിയനിൽ നിന്നും, കിഴക്കൻ യൂറോപ്പിൽ നിന്നും പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഇത്തരത്തിൽ കടത്തപ്പെട്ട പെൺകുട്ടികളുടെ എണ്ണം ലക്ഷങ്ങളാണ്. ദുബായിലും റഷ്യൻ പെൺകുട്ടികൾ ഈ രീതിയിൽ എത്തി. റഷ്യയിലും, മുൻ സോവിയറ്റ് റിപ്പബ്കിക്കുകളിലെ വൃദ്ധരുടെ കാര്യവും രാജ്യം വിഭജിച്ചതിനു ശേഷം വളരെ മോശമായി. വരുമാനവും ഭക്ഷണവും ഇല്ലാതെ ദശ ലക്ഷങ്ങളാണ് നരകിച്ചു ജീവിച്ചു മരിച്ചത്. മയക്കു മരുന്ന് മാഫിയ, ക്രിമിനൽ മാഫിയകൾ, ആയുധ കച്ചവടക്കാർ, ഇസ്‌ലാമിക് തീവ്ര വാദികൾ - എന്നിങ്ങനെ എല്ലാ വിധ്വംസക ശക്തികളും സോവിയറ്റ് തകർച്ചയ്ക്ക് ശേഷം പെരുകി. ആണവായുധങ്ങൾ വരെ കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യത വന്നപ്പോഴാണ് പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയിലേയും പലരും സോവിയറ്റ് സോവിയറ്റ് തകർച്ച എന്ന അപകടത്തിൻറ്റെ ആഴം തിരിച്ചറിഞ്ഞത്. മുൻ സോവിയറ്റ് യൂണിയനൻറ്റെ തകർച്ചയ്ക്ക് ശേഷം കണ്ടത് പോലെ ആർക്കു വേണ്ടിയാണീ അസ്ഥിരത സൃഷ്ടിക്കലും, ആഭ്യന്തര യുദ്ധങ്ങളും, ഇസ്‌ലാമിക തീവ്ര വാദവും? ലോകത്തെ മുഴുവൻ അസ്ഥിരപ്പെടുത്തിയ ഒന്നായി സോവിയറ്റ് വിഭജനം മാറിയത്തിൽ അമേരിക്കയ്ക്കും, പാശ്ചാത്യ ശക്തികൾക്കും വലിയ പങ്കുണ്ട്. അസ്ഥിരത സൃഷ്ടിക്കലും, അസഹിഷ്ണുതയും, യുദ്ധവും ഒരു പ്രശ്നത്തിനും പരിഹാരമല്ല. കുറെ സ്ത്രീകളെയും, കുട്ടികളെയും, വൃദ്ധരെയും വഴിയാധാരമാക്കാം എന്ന ഒറ്റ പ്രയോജനമേയുള്ളൂ. ഇപ്പോൾ ഐസിസ് പ്രവർത്തനങ്ങളും ഇനി അങ്ങോട്ടുള്ള ആയുധ മത്സരങ്ങളും, ഭീകര പ്രവർത്തനങ്ങളും കുറെ സ്ത്രീകളെയും, കുട്ടികളെയും, വൃദ്ധരെയും വഴിയാധാരമാക്കാൻ മാത്രമേ ഉപകരിക്കത്തുള്ളൂ. യുവാക്കളെ തൊഴിലില്ലാത്തവരാക്കാം. മൊത്തത്തിൽ അസ്ഥിരത സൃഷ്ടിച്ചു കഴിയുമ്പോൾ പൈശാചിക ശക്തികൾക്ക് കൈകൊട്ടി ചിരിയ്ക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ