അഹമ്മദ് പട്ടേൽ രാജ്യ സഭയിലേക്ക് ജയിക്കേണ്ടിയിരുന്നത് ഇന്ത്യൻ ജനാധിപത്യത്തിൻറ്റെ ആവശ്യമായിരുന്നു. ജനാധിപത്യം എന്നൊരു സാധനം ഈ മഹാരാജ്യത്തെവിടെയോ പണത്തിനും, ചാക്കിട്ടു പിടിത്തത്തിനും അപ്പുറത്തായി ഒളിഞ്ഞു കിടപ്പുണ്ടെന്ന് വോട്ടു ചെയ്യുന്ന പ്രജകൾക്ക് ഓർക്കാൻ ഈ ജയം ഉപകരിച്ചു. 2 -1 എന്നുള്ള രീതിയിൽ തീർന്നു പോകുമായിരുന്ന ഒരു രാജ്യ സഭാ തിരഞ്ഞെടുപ്പാണ് ബി.ജെ.പി.-യിലെ ചില കുശാഗ്ര ബുദ്ധികൾ ദുർവാശിയും അഹങ്കാരവും കാരണം ഒരു അഭിമാന പ്രശ്‌നം പോലെ ആക്കി തീർത്തത്. ഒടുവിൽ ബി.ജെ.പി.-ക്ക് നാണക്കേട് മാത്രം ബാക്കി. നിക്ഷ്പക്ഷത പുലർത്തിയ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീർച്ചയായും അനുമോദനം അർഹിക്കുന്നു.
അമിത ആത്മവിശ്വാസം അമിത് ഷായ്ക്ക് സ്വന്തം തട്ടകത്തിൽ ആപത്തായി മാറി. ഉത്തർ പ്രദേശിലെ വിജയവും ബീഹാറിൽ നിന്ന് നീതീഷ് കുമാറിനെ അടർത്തിയെടുത്തതുമെല്ലാം ഈ പരാജയത്തോടെ അമിത് ഷായുടെ പാർട്ടി പ്രെസിഡൻറ്റ് പദവിയുടെ ശോഭ കെടുത്തുന്നതായി മാറി. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ വിജയമാകാം ഒരു പക്ഷെ അമിത് ഷായെ ഇത്തരമൊരു അങ്കത്തിനും, തിണ്ണമിടുക്ക് കാട്ടുന്നതിനും പ്രേരിപ്പിച്ചത്.
ഗുജറാത്തിൽ ഒഴിവുള്ള മൂന്നു സീറ്റിൽ നാലു പേരാണു മത്സരിച്ചത്. അമിത് ഷാ, സ്മൃതി ഇറാനി എന്നിവരെ കൂടാതെ മുൻ കോൺഗ്രസുകാരൻ കൂടിയായ ബൽവന്ത്സിങ് രജ്പുത്താണ് ബി.ജെ.പി.-ക്കു വേണ്ടി അങ്കത്തട്ടിലിറങ്ങിയത്. നേരത്തെ തന്നെ കോൺഗ്രസിൽനിന്നു വഗേലയടക്കം ഇരുപതോളം എം.എൽ.എ.-മാരെ അടർത്താൻ ബി.ജെ.പി. കരുനീക്കം ആരംഭിച്ചിരുന്നു. വഗേല കോൺഗ്രസ് നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വിമർശനം ഉയർത്തുന്നത് ബി.ജെ.പി. പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
പക്ഷെ ഇത്തവണ ഗോവയിലും, മണിപ്പൂറിലും കണ്ടത് പോലെ അഹമ്മദ് പട്ടേൽ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. 43 എം.എൽ.എ.-മാരെ കർണ്ണാടകത്തിൽ എത്തിച്ച് കാത്തു സൂക്ഷിച്ചു. തിരഞ്ഞെടുപ്പു കമ്മിഷൻ ഇക്കാര്യത്തിൽ തികച്ചും നീതിപൂർവമായ നിലപാടെടുത്തു. കേന്ദ്രമന്ത്രിമാരുടെ ഒരു പട തന്നെ വന്നു സമ്മർദം ചെലുത്തിയെങ്കിലും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ അചൽ കുമാർ ജോതി രണ്ടു എം.എൽ.എ.-മാരുടെ വോട്ട് റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കുവാൻ തയാറായില്ല. 2016 ജൂൺ 11-ന് ഹരിയാനയിൽ രാജ്യസഭാ തിരഞ്ഞെടുപ്പിനു തത്തുല്യമായ സാഹചര്യത്തിൽ രൺധീപ് സിങ് സുർജേവാലയുടെ വോട്ട് അസാധുവാക്കിയ അതേ ചട്ടം തന്നെ ഇവിടെയും കൈക്കൊണ്ടു.
എന്തായാലും മുങ്ങി കൊണ്ടിരിക്കുന്ന കോൺഗ്രസിന് ഒരു പിടിവള്ളിയാണ് രാജ്യ സഭയിലേക്കുള്ള അഹമ്മദ് പട്ടേലിൻറ്റെ വിജയം. വഗേലയെ കൊണ്ട് ഇതുവരെ കോൺഗ്രസിന് ദോഷമല്ലാതെ ഗുണമൊന്നും ഉണ്ടായിട്ടില്ല. ഇനി പുള്ളി ബി.ജെ.പി.-യിൽ ചെന്നാലും അവിടെയും പച്ച പിടിക്കുമെന്നു തോന്നുന്നില്ല. കഴിഞ്ഞ 15 വർഷത്തിനിടെ എത്രയോ തിരഞ്ഞെടുപ്പുകൾ ഗുജറാത്തിൽ നടന്നു. ഇതുവരെ വഗേലയ്ക്ക് ശക്തി തെളിയിക്കുവാൻ സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഒരു കണക്കിൽ വഗേല പോയത് കോൺഗ്രസിന് നന്നായി. "ഉർവശീ ശാപം ഉപകാരം" എന്ന രീതിയിൽ കോൺഗ്രസ്സ് ഇനിയെങ്കിലും പഴയ മാധവ് സിംഗ് സോളങ്കിയുടെ കാലത്തെ എന്നത് പോലെ തങ്ങളുടെ നഷ്ട പ്രതാപം ഗുജറാത്തിൽ വീണ്ടെടുക്കുവാനാണ് നോക്കേണ്ടത്.

A Patel style politics.... do appoint ministers sponsored by big business houses and take their support for keeping power..... even if you are in opposition they are loyal to you..
മറുപടിഇല്ലാതാക്കൂ