ഞാൻ ബീഹാറിൽ നിന്നുള്ള പല റിക്ഷാക്കാരോടും സംസാരിച്ചിട്ടുണ്ട്. നമ്മുടെ ബുദ്ധി ജീവികളും, മാധ്യമ പ്രവർത്തകരും കരുതുന്നത് പോലെ ലാലു പ്രസാദ് യാദവിന് ഒരു ജോക്കറുടെ പരിവേഷം ഒന്നും ബീഹാറിൽ നിന്നുള്ള റിക്ഷാക്കാരുടെയും, പാവപ്പെട്ടവരുടെയും മനസ്സിൽ ഇല്ലാ. 24 വർഷങ്ങൾക്ക് മുമ്പ് ഞാൻ ഡൽഹിയിൽ പഠിക്കാൻ വന്ന സമയത്തൊക്കെ ഡൽഹിയിലും, ബോംബെയിലും, കൽക്കട്ടയിലും ഏറ്റവും ദരിദ്രരായ നഗര വാസികൾ ബീഹാറികളായിരുന്നു. മെട്രോ നഗരങ്ങളിൽ മാത്രമല്ല; ഒട്ടു മിക്ക വടക്കേ ഇന്ത്യൻ നഗരങ്ങളിലും, ചെറു പട്ടണങ്ങളിലും റിക്ഷാ ചവിട്ടുന്നവരും, ചുമട്ടുകാരും, കൂലി തൊഴിലാളികളും പാവപ്പെട്ട ബീഹാറിയായിരുന്നു. ഉത്തരേന്ത്യയിലെ പൊതു സമൂഹത്തിന് പാവപ്പെട്ടവരോടും, സമൂഹത്തിൻറ്റെ താഴെ കിടയിലുള്ളവരോടും ഒട്ടും ദയയോ, സഹാനുഭൂതിയോ ഇല്ലാത്ത പെരുമാറ്റമായതിനാൽ "ബീഹാറിയോം കോ മാർനാ ഹെ" എന്നായിരുന്നു കുറെ വർഷങ്ങൾക്ക് മുമ്പ് വരെ ഉത്തരേന്ത്യയിൽ കേട്ടിരുന്നത്. എന്ന് വെച്ചാൽ "ബീഹാറിയെ കണ്ടാൽ തല്ലണമെന്ന്"!!!!
ലാലു പ്രസാദ് യാദവ് എങ്ങനെ ഉയർന്നു വന്നു എന്ന ചോദ്യത്തിന് ഈ "ബീഹാറിയോം കോ മാർനാ ഹെ" എന്ന ഉത്തരേന്ത്യയിൽ കേട്ടിരുന്ന പതിവ് പല്ലവി മാത്രം നോക്കിയാൽ മതി. ഭൂ സമരവും, ബൂത്ത് പിടിക്കലും ഒക്കെയായി ഉത്തരേന്ത്യയിലെ ജാതി രാഷ്ട്രീയം അഭിരമിക്കുമ്പോളായിരുന്നു ലാലു പ്രസാദ് യാദവിൻറ്റെ കടന്നു വരവ്. മണ്ഡൽ കമ്മീഷൻ സൃഷ്‌ടിച്ച ശക്തമായ അടിയൊഴുക്കിലാണ് ലാലുവിനെ പോലുള്ള നേതാക്കളുടെ ഉദയം. അതിനു മുമ്പ് എന്താണ് നടന്നിരുന്നത്? കോൺഗ്രസിൻറ്റെ നെത്ര്വത്തത്തിൽ ഉത്തരേന്ത്യയിൽ എല്ലായിടത്തും ബ്രാഹ്മണരും, ഠാക്കൂറും ആണ് അധികാരം കയ്യാളിയിരുന്നത്. അവർ ബൂത്ത് പിടിച്ചെടുത്ത് കള്ള വോട്ടിലൂടെ അധികാരം നില നിർത്തി. ദരിദ്രരും, നിരക്ഷരരുമായ സാമാന്യ ജനത്തിന് ഇതൊന്നും ചെറുക്കുവാനുള്ള ശക്തിയും ഉണ്ടായിരുന്നില്ല.
മണ്ഡൽ കമ്മീഷനേക്കാൾ ഒരു പക്ഷെ ഇത്തരം ജനാധിപത്യ വിരുദ്ധത മാറ്റിയത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ടി.എൻ. ശേഷനായിരുന്നു. ബൂത്ത് പിടിച്ചടക്കലിനെതിരെ ശേഷൻ നടത്തിയ സന്ധിയില്ലാ സമരം ദരിദ്ര നാരായണന്മാരുടെ ജനാധിപത്യ അവകാശങ്ങൾക്കും തുടക്കമിട്ടു. നളിനി സിംഗിൻറ്റെ വളരെ പ്രശസ്തമായ ബൂത്ത് പിടിക്കുന്നതിനെ കുറിച്ചുള്ള ഡോകുമെൻറ്ററിയിൽ ബൂത്ത് പിടിക്കുന്ന ആൾ പറയുന്നത് ഇത് "ജാതിനിഷ്ടാ കി ബാത്ത് ഹെ" എന്നാണ് - ജാതിയുടെ അഭിമാനത്തിൻറ്റെ പ്രശ്നമാണെന്ന്. ഉന്നത ജാതിക്കാർ പോലീസിനെ നോക്കു കുത്തി ആക്കി മാറ്റി കൊണ്ട് ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ടേയിരുന്നു.
അവിടെയാണ് ലാലു പ്രസാദ് യാദവിനെ പോലുള്ളവരുടെ കടന്നു വരവ് ഉണ്ടായത്. മണ്ഡൽ കമ്മീഷൻ സൃഷ്‌ടിച്ച രാഷ്ട്രീയ തരംഗത്തിൽ OBC -കളുടെ ശക്തനായ വക്താവാകുവാൻ ലാലു പ്രസാദ് യാദവിന് കഴിഞ്ഞു. ഒപ്പം പാവപ്പെട്ടവർക്കും, ദളിതർക്കും, മുസ്ലീങ്ങൾക്കും ഭരണ സംവിധാനത്തിൽ എന്തെങ്കിലും പങ്കുണ്ടെന്ന് അവരോട് ഇടപെഴകിയും, തൻറ്റെ ഗ്രാമീണ ഭാഷയിൽ ജനങ്ങളോട് സംവദിച്ചും ലാലു പ്രസാദ് യാദവിന് ബോധ്യപ്പെടുത്തുവാൻ സാധിച്ചു. അടിമത്തവും, ചൂഷണവും നിരന്തരമായി അനുഭവിച്ചു കൊണ്ടിരുന്ന വലിയൊരു വിഭാഗം ജനതയെ ആവേശ ഭരിതരാക്കുവാൻ മറ്റെന്തു വേണം? ബീഹാറിലെ മദെപുരയിൽ നിന്നുള്ള ഒരു റിക്ഷാക്കാരൻ എന്നോട് പറഞ്ഞത് "ലാലു യാദവ് "ബ്രാഹ്മണനേയും, ഠാക്കൂറുകളെയും കെട്ടു കെട്ടിച്ചു" എന്നാണ്. ഇതുവരെ ബീഹാറിൽ അധികാരവും, സമ്പത്തും കയ്യാളിയിരുന്ന ബ്രാഹ്മണരേയും, ഠാക്കൂറുകളെയും ഒതുക്കിയതിലുള്ള സന്തോഷമായിരുന്നു അയാളുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നത്.
ബീഹാറിലെ ജാതി സമ വാക്യത്തിൽ OBC -കൾക്ക് ശക്തമായ പ്രാതിനിധ്യം ഉറപ്പു വരുത്താനും, ദളിതർക്കും, മുസ്ലീങ്ങൾക്കും ഭരണ സംവിധാനത്തിൽ എന്തെങ്കിലും പങ്കുണ്ടെന്നു തോന്നിപ്പിക്കുവാനും കഴിഞ്ഞെങ്കിലും വ്യവസായ വൽക്കരണമോ, വികസനമോ സൃഷ്ടിക്കാൻ ലാലുവിന് കഴിഞ്ഞില്ല. ഒപ്പം അധികാര രാഷ്ട്രീയത്തിൻറ്റെ ഭാഗമായ അഴിമതിയും ലാലു ഭരണത്തിൻറ്റെ ഭാഗമായി. ശഹാബുദ്ദീനെ പോലുള്ള മാഫിയാ നേതാക്കളെ പിന്തുണച്ചതും ലാലുവിന് വിനയായി. തട്ടി കൊണ്ടു പോകലും, അഴിമതിയും, കൊലപാതകങ്ങളും ബീഹാറിൻറ്റെ മുഖ മുദ്രയായപ്പോഴായിരുന്നു നിതീഷ് കുമാറിൻറ്റെ വരവ്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും, ക്രമ സമാധാന പാലനത്തിനും ഊന്നൽ കൊടുത്ത നിതീഷ് കുമാർ അത് കൊണ്ട് തന്നെ ജനപ്രീതി നേടി. പെൺകുട്ടികൾക്ക് സൈക്കിൾ, കുടുംബശ്രീ പോലുള്ള പദ്ധതികൾ നടപ്പിലാക്കൽ - ഇങ്ങനെ പല പദ്ധതികളുമായിട്ടായിരുന്നു നിതീഷ് കുമാർ ജനഹൃദയങ്ങളിൽ ഇടം നേടിയത്.
പക്ഷെ ഇന്നും ബീഹാറിനെ ഭരിക്കുന്നത് ജാതി രാഷ്ട്രീയം തന്നെയാണ്. അത് കൊണ്ട് തന്നെ ലാലു പ്രസാദ് യാദവിനെ എഴുതി തള്ളാൻ ഒരിക്കലും ആവില്ല. ജനങ്ങളോട് സംവദിക്കുവാൻ നിതീഷ് കുമാറിനേക്കാൾ അറിയാവുന്ന ഒരു നേതാവാണ് അദ്ദേഹം. പക്ഷെ ജനം വികസനവും ആഗ്രഹിക്കുന്നു എന്ന കാര്യം മായാവതിയെയും, മുലായം സിങ്ങിനെയും, ലാലു പ്രസാദ് യാദവിനേയും പോലുള്ള യാഥാസ്ഥിതികരായ രാഷ്ട്രീയക്കാർ ഇനിയും മനസിലാക്കണം. ഉത്തരേന്ത്യയിൽ ജാതി രാഷ്ട്രീയത്തിൻറ്റെ കെട്ടു പൊട്ടിക്കുവാൻ അടുത്തെങ്ങും സാധിക്കുമെന്ന് തോന്നുന്നില്ല. പക്ഷെ ഇന്നത്തെ സോഷ്യൽ മീഡിയയിൽ കൂടിയും, മൊബയിൽ ടെക്‌നോളജിയിൽ കൂടിയും, കൂലി തൊഴിലാളികളുടെ അനുഭവ കഥകളിൽ കൂടിയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വികസന മുന്നേറ്റങ്ങൾ ബീഹാറിലെ പൊതു സമൂഹം ആഗ്രഹിക്കുകയും, അത് നടപ്പാക്കുന്നതിന് ജാതി രാഷ്ട്രീയത്തിൻറ്റെ വക്താക്കളായ നേതാക്കന്മാരെ സമ്രദ്ദത്തിലാക്കുകയും ചെയ്‍താൽ ഒരു പക്ഷെ ബീഹാർ പോലെയുള്ള സംസ്ഥാനങ്ങളിൽ താമസിയാതെ ഒരു വികസന കുതിപ്പ് പ്രതീക്ഷിക്കാം. അങ്ങനെ സംഭവിച്ചാൽ അത് രാജ്യത്തിനു മൊത്തം ഗുണകരമായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ