സോഷ്യൽ മീഡിയയിൽ കൂടി പ്രഥമ പ്രധാന മന്ത്രിയായ നെഹ്രുവിനെതിരെ വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഒരു കലയായി വളർത്തി എടുത്തിരിക്കയാണ് സംഘ പരിവാർ അണികൾ. ഈ ആരോപണങ്ങളിൽ ഏറ്റവും വലിയ ആരോപണം 1947-ലെ ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനത്തിന് നെഹ്രുവാണ് കാരണക്കാരൻ എന്നതാണ്. കാശ്മീരിൻറ്റെ കാര്യത്തിലുള്ള ആരോപണങ്ങൾ വേറെ. ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനത്തിൻറ്റെ പേരിൽ നേരത്തേ തന്നെ പലരും നെഹ്രുവിനെയും, പട്ടേലിനെയും കുറ്റപ്പെടുത്തിയിട്ടുണ്ട്. കേവലം അധികാരമോഹിയായിരുന്ന ജിന്നയെ പ്രധാനമന്ത്രി ആക്കിക്കൊണ്ട് വിഭജനം ഒഴിവാക്കാനുള്ള ചില ആലോചനകൾ 1947-ൽ തന്നെ നടന്നിരുന്നു. നെഹ്റുവിനോ, പട്ടേലിനോ ആ നിർദ്ദേശം സ്വീകാര്യമല്ലായിരുന്നു. ആ നിർദേശം സ്വീകരിച്ച് വിഭജനം ഒഴിവാക്കാതിരിന്നതിൻറ്റെ പേരിൽ പലരും നെഹ്രുവിനേയും, പട്ടേലിനേയും പിൽക്കാലത്ത് കുറ്റപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഇങ്ങനെ വിമർശിക്കുന്നവർ എന്തുകൊണ്ട് നെഹ്രുവും, പട്ടേലും ഇത്തരമൊരു നിർദേശം സ്വീകരിക്കണം എന്ന ചോദ്യത്തിന് മറുപടി പറയുന്നില്ല. തീർത്തും യുക്തി രഹിതമല്ലേ അത്തരമൊരു നിർദേശം?? സ്വാതന്ത്ര്യ സമരം നടത്തിയ കോൺഗ്രസിന് അവകാശപ്പെട്ടതല്ല ഭരണവും, പ്രധാന മന്ത്രി പദവും? അല്ലാതെ ബ്രട്ടീഷുകാരുമായി കൂട്ട് കൂടി അവരുടെ 'ഭിന്നിപ്പിക്കൽ' നയത്തിന് കൂട്ടു നിന്ന ജിന്നയെ എന്തിനു പ്രധാന മന്ത്രിയാക്കണം? ഇനി ജിന്ന ആ നിർദേശത്തോട് എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന് ഊഹിക്കാൻ മാത്രമേ പിൽക്കാലത്തും, ഇപ്പോഴും ആളുകൾക്ക് സാധിക്കുകയുള്ളൂ. കാരണം ജിന്ന ഒരു 'ഒബ്‌സഷൻ' പോലെ പാക്കിസ്ഥാൻ സ്വപ്നവുമായി നടന്ന ആളാണ്. ജിന്നയുടെ ഈ 'പേഴ്‌സണൽ അംബീഷൻ' ആയിരുന്നു പാക്കിസ്ഥാൻ രൂപീകരണത്തിനുള്ള ഒരു പ്രധാന കാരണം എന്ന് ചരിത്രകാരനായ രാമ ചന്ദ്ര ഗുഹ പറയുന്നുണ്ട്. ജിന്നയെ പാക്കിസ്ഥാൻ വാദത്തിൽ നിന്ന് മാറ്റാൻ കഴിയാതിരുന്നത് തൻറ്റെ 'ക്യരിയറിലെ' ഏറ്റവും വലിയ വീഴ്ചയായിരുന്നു എന്നും മൗൺഡ്ബാറ്റൻ പ്രഭു 'ഫ്രീഡം അറ്റ് മിഡ്നയിറ്റ്' എഴുതിയ ലാറി കോളിൻസിനോടും, ഡൊമിനിക് ലാപ്പിയറിനോടും പറയുന്നുണ്ട്.
ജിന്നയെ വിഭജനം ഒഴിവാക്കാൻ വേണ്ടി പ്രധാന മന്ത്രിയാക്കുക എന്ന ആശയം ഗാന്ധിജിയുടേതായിരുന്നു. ഗാന്ധിജി ഇത് അവസാനത്തെ വൈസ് റോയിയായിരുന്ന മൗൺഡ്ബാറ്റൻ പ്രഭുവിനോട് പറഞ്ഞപ്പോൾ കോൺഗ്രസ് സമ്മതിക്കുകയാണെങ്കിൽ ഈ പദ്ധതി ഗൗരവമായി നടപ്പിലാക്കാൻ നോക്കാം എന്ന് ഗാന്ധിജിയോട് പറയുന്നതെന്നാണ് 'ഫ്രീഡം അറ്റ് മിഡ്നയിറ്റിൽ' പറയുന്നത്. പിന്നീട് ജിന്നയുടെ ക്ഷയ രോഗം മനസിലാക്കാതിരുന്നതും, ജിന്നയുടെ ആയുസ് എണ്ണപ്പെട്ടിരിക്കുകയാണ് എന്നത് തിരിച്ചറിയാതിരുന്നതും തൻറ്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ പരാജയമായിരുന്നു എന്നത് മൗൺഡ്ബാറ്റൻ പ്രഭു 'ഫ്രീഡം അറ്റ് മിഡ്നയിറ്റ്' എഴുതിയ ലാറി കോളിൻസിനോടും, ഡൊമിനിക് ലാപ്പിയറിനോടും പറയുന്നുണ്ട്. പക്ഷെ ഇപ്പോഴത്തെ എഴുത്തുകാരൊക്കെ പറയുന്നത് 'ഫ്രീഡം അറ്റ് മിഡ്നയിറ്റ്' പോലുള്ള അനേകം ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനത്തെ കുറിച്ചുള്ള പുസ്തകങ്ങൾ മൗൺഡ്ബാറ്റൻ പ്രഭുവിൻറ്റെ യശസ് ഉയർത്താനുള്ള കേവല സംരഭങ്ങളായിരുന്നു എന്നാണ്. 10 ലക്ഷത്തിലേറേ പേരുടെ മരണത്തിനും, ഒരു കോടി 70 ലക്ഷത്തിലേറേ പേർ അഭയാർത്ഥികളുമായ ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനം മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തങ്ങളിലൊന്നായി മാറിയപ്പോൾ ആ തീരുമാനം വലിയ തോതിൽ വിമർശിക്കപ്പെട്ടു. 'മൗൺഡ്ബാറ്റൻ പ്ലാൻ' എന്നായിരുന്നു ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനത്തെ കുറിച്ചുള്ള ഉടമ്പടി അറിയപ്പെട്ടിരുന്നത് തന്നെ. ഗാന്ധിജിയെ മാറ്റി നിർത്തിയാൽ ഇത്ര വലിയൊരു മാനുഷിക ദുരന്തം സ്വപ്നം പോലും കാണാൻ - മൗൺഡ്ബാറ്റൻ, നെഹ്റു, പട്ടേൽ, ജിന്ന - ഇവർക്കൊന്നും സാധിച്ചിരുന്നില്ല. തൻറ്റെ തീരുമാനത്തിനെതിരെ ഉയർന്ന വലിയ തോതിലുള്ള വിമർശനങ്ങൾക്ക് തടയിടാൻ മൗൺഡ്ബാറ്റൻ പ്രഭു പണം ഉപയോഗിച്ച് നടത്തിയ പഠന സംരഭങ്ങളായിരുന്നു പിൽക്കാലത്തു പുറത്തു വന്ന അനേകം പുസ്തകങ്ങൾ എന്നാണ് ഇപ്പോൾ പലരും ചൂണ്ടി കാട്ടുന്നത്. മൗൺഡ്ബാറ്റൻ പ്രഭു വൈസ് റോയി ആകുന്നതിനു മുൻപേ വിൻസ്റ്റൺ ചർച്ചിലും, ബ്രട്ടീഷ് ജനറൽമാരുമായി നടത്തിയ ചർച്ചകളിൽ കാര്യങ്ങളൊക്കെ തീരുമാനിക്കപ്പെട്ടിരിന്നു എന്നാണ് 'നാഷണൽ ജ്യോഗ്രഫിക്' ഇപ്പോൾ പറയുന്നത്. മൗൺഡ്ബാറ്റൻ പ്രഭുവിന് അനുകൂലമായ പുസ്തകങ്ങൾ ഇറങ്ങിയപ്പോഴൊന്നും ബ്രട്ടീഷ് ജനറൽമാർ കമ്യുണിസ്റ്റ് സ്വാധീനത്തെ ചെറുക്കുന്നതിനെ കുറിച്ച് തയാറാക്കിയ അതീവ രഹസ്യമായ രേഖകൾ പുറത്തു വന്നിരുന്നില്ല. ബ്രട്ടീഷുകാർക്ക് ശീത യുദ്ധത്തിൻറ്റെ സമയത്ത് മുൻ സോവിയറ്റ് യൂണിയനെ ചെറുക്കാൻ പാക്കിസ്ഥാൻ പോലുള്ള ഒരു രാജ്യം വേണമായിരുന്നു. അത് തന്നെയായിരുന്നു ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനത്തിന് പിന്നിലുള്ള പ്രധാന കാരണം.
ഇപ്പോൾ ബി.ജെ.പി.-കാരുടെ ഇഷ്ട വിഷയമാണ് ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനത്തിന് നെഹ്റുവിനെ പുളിച്ച തെറി വിളിക്കൽ. നെഹ്റുവിനെകാളേറെ പട്ടേൽ ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനത്തിന് അനുകൂലമായിരുന്നു. ഹാർട്ട് അറ്റാക് കഴിഞ്ഞിരിക്കുന്ന പട്ടേലിന് പ്രശ്ന ബാധിത പ്രദേശങ്ങളായ ഇന്നത്തെ പാക്കിസ്ഥാനും, ബംഗ്ളാദേശും ഒഴിവാക്കി കരുത്തുറ്റ ഇന്ത്യയെ കെട്ടിപ്പെടുത്താനായിരുന്നു താൽപര്യം. ഇന്ത്യൻ ബിസിനസ് കമ്യുണിറ്റി പട്ടേലിൻറ്റെ ഈ നിർദേശത്തെ പിന്തുണച്ചതാണ് പട്ടേലിന് കരുത്തായത്. ടാറ്റ, ബിർള, ബജാജ് - ഇവരൊക്കെയായിരുന്നു കോൺഗ്രസിന് പ്രധാനമായും ഫണ്ട് നൽകിയിരുന്നത്. ക്യാബിനറ്റ് മിഷനുമായി പട്ടേൽ ഇക്കാര്യം ചർച്ച ചെയ്ത് നേരത്തേ തന്നെ വിഭജനത്തിന് അനുകൂലമായ നിലപാട് അറിയിക്കുന്നുമുണ്ട്. പട്ടേലിന് കാശ്മീരിനോടും വലിയ പ്രതിപത്തിയില്ലായിരുന്നു എന്നതായിരുന്നു വാസ്തവം. കാശ്മീർ പാക്കിസ്ഥാൻ കൊണ്ടുപോകുകയാണെങ്കിൽ കൊണ്ടുപോകട്ടെ എന്നതായിരുന്നു പട്ടേലിൻറ്റെ നിലപാട്. കാശ്മീരി പണ്ഡിറ്റായ നെഹ്‌റുവിന് തൻറ്റെ പൂർവ പിതാക്കന്മാരുടെ നാടായിരുന്ന കാശ്മീരിനോടുള്ള അടങ്ങാത്ത അഭിനിവേശം ആണ് കാശ്മീർ ഇന്നും ഇന്ത്യയുടെ കൂടെ നിൽക്കാൻ കാരണം. ലാൽ ബഹാദൂർ ശാസ്ത്രിയടക്കം പലരും പിൽക്കാലത്ത് കാശ്മീരിൻറ്റെ കാര്യത്തിൽ ഒത്തു തീർപ്പിനു ശ്രമിച്ചിരുന്നെങ്കിലും പാക്കിസ്ഥാൻറ്റെ ഭാഗത്തു നിന്നുള്ള യുദ്ധങ്ങളും, ഭീകരാക്രമണങ്ങളുമാണ് കാശ്മീർ പ്രശ്നത്തിൽ അന്നും, ഇന്നും ഒരു രീതിയിലുള്ള ഒത്തു തീർപ്പിനും വിഖാതമായി നിൽക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ