പണ്ട് ടെന്നീസ് സുന്ദരി സ്റ്റെഫി ഗ്രാഫ് വിംബിൾഡണിൽ ടെന്നീസ് കളിക്കുന്നതിനിടയിൽ പെട്ടെന്ന് കളിക്കളത്തിൽ നിന്ന് ഓടിപ്പോയി. സംഭവം ലൈവ് ടെലികാസ്റ്റ് ആയി ഞാനും കണ്ടതാണ്. പിറ്റേ ദിവസം പത്രം വായിച്ചപ്പോഴാണ് കാര്യം മനസിലായത്. ഒരു പത്ര ലേഖകൻ സ്റ്റെഫി ഗ്രാഫിനോട് അതിൻറ്റെ കാരണം ചോദിച്ചു. സ്റ്റെഫി ഗ്രാഫിൻറ്റെ ഉത്തരം ഇങ്ങനെ: “You want to know that? My periods”.
ഇതു പറയാൻ കാരണം അക്ഷയ് കുമാർ നായകനായ പുതിയ ഹിന്ദി സിനിമ - 'പാഡ് മാൻ' ഇറങ്ങിയതിനാലാണ്. അക്ഷയ് കുമാർ തന്നെ ഇപ്പോൾ പൊതു വേദികളിൽ 'സാനിറ്ററി പാഡ്' ഉപയോഗിക്കുവാനും, 'മെൻസ്ട്രൽ ഹൈജീനിനെ' കുറിച്ചും വാചലനാകുന്നു. ടെന്നീസ് സുന്ദരി സ്റ്റെഫി ഗ്രാഫ് അനേകം വർഷങ്ങൾക്ക് മുമ്പ് ടെലിവിഷൻ ക്യാമറകൾക്ക് മുമ്പിൽ തൻറ്റെ ആർത്തവത്തെ കുറിച്ച് പറഞ്ഞെങ്കിലും ഇന്ത്യൻ സ്ത്രീകൾ ഇന്നും 'മെൻസ്ട്രൽ ഹൈജീനിനെ' കുറിച്ച് ബോധവതികളായിട്ടില്ല. സാമ്പത്തികവും, സാമൂഹ്യവും ആയ അനേകം കാര്യങ്ങൾ അവരെ ഇത്തരം കാര്യങ്ങൾ പൊതു വേദികളിൽ ചർച്ച ചെയ്യുന്നതിൽ നിന്ന് വിലക്കുന്നു.
ആധുനിക ഇന്ത്യയിൽ മഹാത്മാ ഗാന്ധിയാണ് സ്ത്രീകളെ വലിയ തോതിൽ പൊതു വേദികളിലേക്ക് കൊണ്ട് വന്നത്. കേരളത്തിൽ പോലും ജനാലകളിൽ നിന്ന് സ്വൊർണ വളകളൊക്കെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് ഊരി കൊടുത്ത ചരിത്രമുണ്ട്. ഗാന്ധി പണ്ട് കേരളത്തിൽ വന്നപ്പോൾ ഒരു പെൺകുട്ടി തൻറ്റെ സ്വർണം മുഴുവനും ഗാന്ധിക്ക് കൊടുത്ത കഥ വളരെ പ്രശസ്തമാണല്ലോ. പക്ഷെ മഹാത്മാ ഗാന്ധിക്ക് ടോയ്‌ലെറ്റ് ഉപയോഗത്തിൻറ്റെ കാര്യത്തിലാണെങ്കിലും, സ്ത്രീകളെ വലിയ തോതിൽ പൊതു വേദികളിലേക്ക് കൊണ്ട് വരുന്ന കാര്യത്തിലാണെങ്കിലും വലിയ മുന്നേറ്റമൊന്നും ഉണ്ടാക്കാൻ സാധിച്ചില്ല. സമൂഹത്തിൻറ്റെ യാഥാസ്ഥികത്ത്വം തന്നെ കാരണം.
ഇന്നും ഒരു 'സെൻറ്റ്റിസ്റ്റ്' പാർട്ടിയായ കോൺഗ്രസിനോ, വലതു പക്ഷ പാർട്ടിയായ ബി.ജെ.പി.-ക്കോ സ്ത്രീകളുടെ 'മെൻസ്ട്രൽ ഹൈജീൻ' പോലുള്ള ഒരു വിഷയമോ, സമൂഹത്തിൻറ്റെ പല നിലപാടുകളേയുമോ ഒക്കെ ചോദ്യം ചെയ്യുന്നതിൽ ഒരു പരിമിതിയുണ്ട്. സമൂഹത്തിൻറ്റെ യാഥാസ്ഥികത്ത്വം തന്നെ കാരണം. അധികം ചോദ്യം ചെയ്‌താൽ അവർക്ക് ഇഷ്ടപ്പെടില്ല എന്നത് തന്നെയാണ് പ്രശ്നം. ഇവിടെയാണ് നമ്മുടെ ഇടതു പക്ഷത്തിൻറ്റെ റോൾ. അവർക്ക് ഇക്കാര്യത്തിലൊക്കെ ശക്തമായ നിലപാടെടുക്കാം - കാരണം അവർ വിപ്ലവ പാർട്ടിയാണല്ലോ. ജാതീയമായ നിലപാടുകളെ ചോദ്യം ചെയ്യുവാൻ അവർക്ക് സാധിക്കും. സ്ത്രീധന സമ്പ്രദായത്തിനും, പെൺ ഭ്രൂണഹത്യക്കും, ദുരഭിമാന കൊലകൾക്കും എല്ലാം എതിരേ ഇടതു പക്ഷത്തിന് ശക്തമായ നിലപാടെടുക്കാൻ സാധിക്കും. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ സാമൂഹ്യ വിപ്ലവം നടക്കേണ്ടത് സ്ത്രീകളിലൂടെയാണ്. ആ രീതിയിലുള്ള ഒരു മുന്നേറ്റത്തിന് ഇടതു പക്ഷത്തിന് വലിയ സംഭാവനകൾ നൽകുവാൻ സാധിക്കും. മതത്തിനും, ജാതിക്കും, സാമുദായിക സങ്കൽപ്പങ്ങൾക്കുമപ്പുറം ഇൻഡ്യാ മഹാരാജ്യത്തിൻറ്റെ 'ആധുനികതയിലേക്കുള്ള' പ്രയാണമായിരിക്കും അത്. ചൈന, ഉത്തര കൊറിയ എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കാതെ സ്ത്രീകളിലൂടെ സാമൂഹ്യ വിപ്ലവത്തിന് തയാറെടുക്കുകയാണെങ്കിൽ ഇടതു പക്ഷത്തിന് ഇവിടെ സ്ഥാനമുണ്ടാകുകയും ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ