സംസ്ഥാനത്ത് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ സൂചനാ ഹർത്താൽ നടത്തുമെന്ന് വിവിധ ഹിന്ദു സംഘടനകൾ അറിയിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഈ വിഷയം പരിശോധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അയ്യപ്പ ധർമ്മ സേന, വിശാല വിശ്വകർമ്മ ഐക്യവേദി, ശ്രീരാമ സേന, ഹനുമാൻ സേന ഭാരത് - എന്നീ സംഘടനകളൊക്കെയാണ് ഇക്കാര്യത്തിൽ കേരളത്തിലെ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നതെന്നു പറയപ്പെടുന്നത്!!! കേരളത്തിലെ ഒരു ശരാശരി ഹിന്ദു ഇതിൽ ഏതൊക്കെ സംഘടനയെ കുറിച്ച് കേട്ടിട്ടുണ്ട് എന്ന് മാത്രം ചോദിക്കരുത്. സേനകളെല്ലാം കൂടി സ്ത്രീ പ്രവേശനാ വിഷയത്തിൽ ഹിന്ദുക്കളെ മാത്രമല്ലാ; കേരളത്തെ മുഴുവൻ ഹർത്താൽ നടത്തി നാറ്റിക്കുമെന്നാണ് തോന്നുന്നത്.
ആർത്തവമാണല്ലോ ശബരിമല പ്രവേശനത്തിന് സ്ത്രീകൾക്ക് മുന്നിലുള്ള കടമ്പ. അപ്പോൾ ശസ്ത്രക്രിയയിലൂടെ ഗര്‍ഭാശയം നീക്കം ചെയ്ത സ്ത്രീകള്‍ക്ക് പ്രവേശനം കൊടുക്കുമോ എന്നുള്ളത് കേരളത്തിലെ ദേവസ്വം ബോർഡ് ഒന്ന് വിശദീകരിക്കേണ്ട കാര്യമാണ്. ഗര്‍ഭാശയത്തിൽ മുഴകളും, മറ്റു കോമ്പ്ലിക്കേഷനുകളും വരുന്ന അനേകം സ്ത്രീകൾ ഇപ്പോൾ 'യൂട്രസ്' നീക്കം ചെയ്യാറുണ്ടല്ലോ. ഇനി ആർത്തവത്തെ കുറിച്ച് പറയുകയാണെങ്കിൽ ആദ്യാർത്തവം ഉത്സവമായി കൊണ്ടാടുന്ന രീതിയാണ് ഇന്ത്യയിൽ പല സ്ഥലത്തും. ചെങ്ങനൂർ ദേവിയുടെ തീണ്ടാരി തുണി പോലും ആരാധിക്കപ്പെടുന്ന നാടാണിത്. ആസാമിലെ കാമാഖ്യാ ദേവിയുടെ ആർത്തവവും അവിടെ ആഘോഷിക്കപ്പെടുന്നു. അപ്പോൾ പിന്നെ ആർത്തവത്തിൻറ്റെ പേരിൽ കേരളത്തിലെ ദേവസ്വം ബോർഡ് സ്ത്രീകൾക്കെതിരേ രാജ്യത്തെ പരമോന്നത കോടതിയിയായ സുപ്രീം കോടതിയെ വരെ വെല്ലുവിളിക്കുന്നതിൻറ്റെ യുക്തി മനസിലാക്കാൻ ബുദ്ധിമുട്ടാണ്. ശബരിമലയിൽ സ്ത്രീ പ്രവേശത്തിനെതിരേ ദേവസ്വം ബോർഡ് ഇത്രയധികം മസിലു പിടിക്കേണ്ട ഒരാവശ്യവുമില്ല. സ്ത്രീയെ സൃഷ്ടിച്ചത് ദൈവം ആണെങ്കിൽ അതേ ദൈവം കൊടുത്ത ശാരീരിക മാറ്റമാണ് സ്ത്രീകളുടെ ആർത്തവം. എല്ലാ മനുഷ്യരും, ലോകത്തിൻറ്റെ ഉത്ഭവം തൊട്ടുള്ള എല്ലാ മാനവരാശിയും ഇതിലൂടെയാണ് സൃഷ്ടിക്കപെട്ടത്. ദൈവത്തിൻറ്റെ അനുഗ്രഹമായി കാണേണ്ട ആ സംഭവം പല പാരമ്പര്യ സമൂഹങ്ങളിലും അശുദ്ധിയായി മാറി. എന്തൊക്കെ ന്യായീകരണം പറഞ്ഞാലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും തുടരുന്ന ആ അന്ധവിശ്വാസം തന്നെയാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് തടസ്സം.
ഇനി ഇന്ത്യൻ ഭരണഘടനയിലേക്കൊന്നു നോക്കുക:
Article 14 in The Constitution Of India:
Equality before law - The State shall not deny to any person equality before the law or the equal protection of the laws within the territory of India and prohibits discrimination on grounds of religion, race, caste, sex or place of birth
ഭരണഘടനയുടെ അനുച്ഛേദം - 14 പ്രകാരം ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും നിയമത്തിനു മുന്നിലെ സമത്വം ഉറപ്പു നൽകുന്നു. ഈ അനുച്ഛേദ പ്രകാരം സ്ത്രിക്കും പുരുഷനും മതമോ, ജാതിയോ, വർഗ്ഗമോ, വർണ്ണമോ, ലിംഗമോ, സ്ഥലമോ നോക്കാതെ തുല്യാവകാശം ഉറപ്പാക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നു. ചുരുക്കത്തിൽ ശബരിമലയിൽ പ്രവേശിക്കാൻ പുരുഷന്മാരെപ്പോലെ തന്നെ തുല്യ അവകാശം സ്ത്രീകൾക്കും ഭരണഘടന നൽകുന്നു. സംഭവം ഇങ്ങനെ ആകുമ്പോൾ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിധി പറഞ്ഞ സുപ്രീം കോടതിയെ കുറ്റം പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്???
ഇനി നമ്മുടെ പാരമ്പര്യ ആരാധനാ രീതികളിലേക്കൊന്നു നോക്കാം. കുളത്തൂപുഴയിലും, അച്ചൻകോവിലിലും, ആര്യങ്കാവിലും ധർമ്മശാസ്താവായി അയ്യപ്പനെ ആരാധിച്ചു വരുന്നൂ. അപ്പോൾ അയ്യപ്പനെ സ്ത്രീകൾ ദർശിച്ചാൽ അയ്യപ്പൻറ്റെ പവിത്രത പോകും എന്നുള്ള വാദം ശുദ്ധ ഭോഷ്കായി മാറും. ശബരിമല ക്ഷേത്രത്തിൻറ്റെ പേര് 'ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം' എന്നാക്കി അതിനെ മറികടക്കാൻ നോക്കുകയാണ് കേരളത്തിലെ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന് ധാരാളം ധർമശാസ്താ ക്ഷേത്രങ്ങളുണ്ടെങ്കിലും അയ്യപ്പസ്വാമി ക്ഷേത്രം ശബരിമലയിൽ മാത്രമാണെന്ന് കാണിക്കാനാണ് ഇത്. ഇതിൽ നിന്ന് തന്നെ ദേവസം ബോർഡിൻറ്റെ ഉദ്ദേശം സുപ്രീംകോടതിയിലെ കേസെന്ന് വ്യക്തമാവുകയാണ്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർത്തുന്ന വാദങ്ങളെ അട്ടിമറിക്കാനാണ് ഇത്.
ശ്രീധർമ്മ ശാസ്താവിൻറ്റെ നൈഷ്ഠിക ബ്രഹ്മചര്യം പ്രമാണമില്ലാത്ത കെട്ടുകഥയാണെന്നാണ് സന്ദീപാനന്ദ ഗിരിയെ പോലുള്ളവർ പറയുന്നത്. അയ്യപന്‍ നൈഷ്ടിക ബ്രഹ്മചാരിയല്ലെന്നും അദ്ദേഹത്തിന് രണ്ടു ഭാര്യമാർ ഉണ്ടായിരുന്നെന്നും അവരുടെ പേര് പൂർണ്ണയെന്നും, പുഷ്‍കലയെന്നുമൊക്കെ ആയിരുന്നെന്നും ആണ് ഇവരൊക്കെ പറയുന്നത്. ദേവസം ബോർഡ് പുതിയ വിശദീകരണത്തിലൂടെ വ്യക്തമാക്കാൻ ശ്രമിക്കുന്നത് ധർമ്മ ശാസ്താവും അയ്യപ്പനും രണ്ടാണ് എന്നാണ്. ധർമ്മ ശാസ്താവിൻറ്റെ അവതാരമാണ് പന്തളത്ത് ജനിച്ച അയ്യപ്പൻ. ഈ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി ആണെന്നും ആണെന്നാണ് ദേവസ്വം ബോർഡ് സ്ത്രീ പ്രവേശനത്തിന് വിരുദ്ധമായി നിലപാടെടുക്കുമ്പോൾ പറയുന്നത്.
സൗകര്യങ്ങളും സന്നാഹങ്ങളും ഉണ്ടായിരുന്ന കുടുംബത്തിലെ സ്ത്രീകൾ പണ്ടുകാലങ്ങളിൽ പ്രായഭേദമില്ലാതെ ശബരിമലയിൽ കയറിയിരുന്നു എന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഈയിടെ പറഞ്ഞത്. 1939 നവംബർ കഴിഞ്ഞ് ഒരു വർഷത്തിനകം പന്തളം രാജാവിൻറ്റെ നിർദ്ദേശപ്രകാരമാണ് തൻറ്റെ മാതാപിതാക്കൾ ശബരിമല ക്ഷേത്ര സന്നിധിയിൽ വച്ച് അമ്മയുടെ മടിയിലിരുത്തി തൻറ്റെ ചോറൂണ് നടത്തിയത് എന്നാണ് ടി.കെ.എ. നായരുടെതായി ഈയിടെ വന്ന വെളിപ്പെടുത്തലും. 1940 മെയ് 13-ന് തിരുവിതാംകൂർ മഹാരാജാവും മഹാറാണിയും ദിവാനും ശബരിമല സന്ദർശിച്ചിട്ടുണ്ട് എന്നും പലരും പറയുന്നു. ഇവർക്കൊന്നും ബാധകമല്ലാതിരുന്ന വിലക്ക് ഇപ്പോൾ എന്തിനാണ്???
പക്ഷെ പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. പ്രബുദ്ധ കേരളത്തിലെ പലരും ആർത്തവത്തിൻറ്റെ പേരിലുള്ള വിലക്കിനെ മൗനമായെങ്കിലും അംഗീകരിക്കുന്നു. കേരളത്തിലെ വലിയൊരു ശതമാനം മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം ഇല്ലാ. ഇനി ചിലയിടങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനമുണ്ടെങ്കിൽ തന്നെ പ്രത്യേക സ്ഥലങ്ങൾ ഒരുക്കിയിട്ടാണ് പ്രവേശനം എന്നാണ് അറിവ്. ക്രൈസ്തവരുടെ പള്ളികളുടെ അൾത്താരയിൽ സ്ത്രീകൾക്ക് സാധാരണ ഗതിയിൽ പ്രവേശനമില്ല. മിക്ക പള്ളികളിലും മാതാവിൻറ്റെ രൂപം വച്ചിട്ടുണ്ടെങ്കിലും എന്തേ അൾത്താരയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ല എന്ന ന്യായമായ ചോദ്യം വരാം. ഫ്രാൻസിസ് മാർപ്പാപ്പ പെസഹാ ശിശ്രൂഷയുടെ ഭാഗമായി സ്ത്രീകളുടെ കാൽ കഴുകി ചുംബിക്കുന്ന രീതി നടപ്പാക്കിയിട്ടുണ്ടെങ്കിലും കേരളത്തിലെ പല സഭകളും ഇനിയും അത് ഉൾക്കൊള്ളുവാൻ തയാറായിട്ടില്ല. ചുരുക്കം പറഞ്ഞാൽ പ്രബുദ്ധ കേരളത്തിലെ ഏതാണ്ട് എല്ലാ മത മേധാവികളും കടുത്ത സ്ത്രീ വിരുദ്ധത തന്നെയാണ് പുറത്തെടുക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ