ഇന്ത്യ സമീപ ഭാവിയിൽ ഒരു 'വെൽഫെയർ സ്റ്റെയിറ്റ്' അല്ലെങ്കിൽ ക്ഷേമ രാഷ്ട്രം ആയി തീരാൻ സാധ്യതയുണ്ടോ??? മിനിമം വരുമാനം സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടിൽ ഉറപ്പാക്കുമെന്നു രാഹുൽ ഗാന്ധി പറയുമ്പോൾ അത് ക്ഷേമ രാഷ്ട്രത്തിലേക്കുള്ള ചുവട് വെയ്പ്പായി കാണാൻ സാധിക്കുമോ??? തൊഴിലുറപ്പ് പദ്ധതിയുടെ ചുവട് പിടിച്ചു മിനിമം വരുമാനം സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനുള്ള പദ്ധതിയാണ് ഇപ്പോൾ കോൺഗ്രസ് വിഭാവനം ചെയ്തിരിക്കുന്നത്. ആ പദ്ധതി ഇന്ത്യയുടെ ദാരിദ്ര്യം ഇല്ലാതാകുമോ??? ഇപ്പോഴത്തെ നമ്മുടെ സമ്പത് വ്യവസ്ഥയ്ക്ക് ഈ പദ്ധതി താങ്ങാനുള്ള കരുത്തുണ്ടോ??? 'മിനിമം ഇൻകം ഗ്യാരണ്ടി സ്കീം' അതല്ലെങ്കിൽ 'യൂണിവേഴ്സൽ ബേസിക് ഇൻകം' എന്നുള്ളത് ഒരു വളരെ നല്ല ആശയം ആണ്. പക്ഷെ ഇതെങ്ങനെ ഈ രാജ്യത്ത് ക്രിയാത്മകമായി നടപ്പാക്കും??? അവിടെയാണ് രാജ്യം നേരിടുന്ന വെല്ലുവിളികൾ.
ഇന്ത്യയിൽ ദാരിദ്ര്യം ഏറെ ഉണ്ടെങ്കിലും സമീപ കാലത്ത് ദാരിദ്ര്യ നിർമാർജനത്തിൽ നാം വലിയ മുന്നേറ്റം നടത്തിയുട്ടെണ്ടെന്ന വസ്തുത ആരും കാണാതിരിക്കരുത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 407 മില്യൺ എന്ന സംഖ്യയിൽ നിന്ന് 269 മില്യണിലേക്ക് 2004-05 കാലഘട്ടത്തിൽ നിന്ന് 2011-12-ൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ എത്തിക്കുവാൻ സാധിച്ചു എന്ന് നാഷണൽ സാമ്പിൾ സർവേകൾ വ്യക്തമാക്കുന്നത് ഒരു നിസാര നേട്ടം അല്ല. എല്ലാ അർത്ഥത്തിലും ഇത് മഹനീയമായ നേട്ടം തന്നെയാണ്. ഒരു വശത്ത് സാമ്പത്തിക വളർച്ചയും മറു വശത്ത് തൊഴിലുറപ്പു പദ്ധതികൾ പോലെയുള്ള ക്ഷേമ പ്രവർത്തനങ്ങളും വഴിയാണ് ഇത് സാധിച്ചത്. 138 ദശ ലക്ഷം ജനതയെയാണ് 2004-05 -നും 2011-12-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ എത്തിക്കുവാൻ സാധിച്ചത്. നാഷണൽ സാമ്പിൾ സർവേകൾ വ്യക്തമാക്കുന്നത് 2004-05 -നും 2011-12-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ നമുക്ക് 37 ശതമാനത്തിൽ നിന്ന് 22 ശതമാനമായി ദരിദ്രരുടെ എണ്ണം കുറക്കുവാൻ സാധിച്ചു എന്നതാണ്. 2019 ജൂണിൽ ഇന്ത്യയിലെ ദാരിദ്ര്യത്തെ കുറിച്ചുള്ള അടുത്ത സർവേ ഫലം വരും. 2019 ജൂണിൽ ഇനി വരാനിരിക്കുന്ന സർവേ ഫലത്തിൽ ഇന്ത്യയിലെ ദാരിദ്ര്യത്തിൻറ്റെ തോത് വീണ്ടും കുറയാനാണ് എല്ലാ സാധ്യതകളും.
കമ്മ്യൂണിസ്റ്റ് ഹാംഗ്ഓവറായിട്ട് ആരും ഭരണ കൂടങ്ങൾ നടത്തേണ്ട ക്ഷേമ പ്രവർത്തനങ്ങളെ കാണരുത്. യൂറോപ്യൻ 'വെൽഫെയർ സ്റ്റെയ്റ്റുകളിൽ' (ക്ഷേമ രാഷ്ട്രങ്ങളിൽ) തൊട്ടിൽ തൊട്ടു ശ്മശാനം വരെ പൗരൻറ്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് സുരക്ഷയുണ്ട്. സ്കാൻഡിനേവിയൻ രാജ്യങ്ങളായ ഡെന്മാർക്, സ്വീഡൻ - ഇവരൊക്കെ 'വെൽഫെയർ സ്റ്റെയ്റ്റ്' സങ്കൽപ്പങ്ങൾ പ്രാവർത്തികമാക്കിയ രാജ്യങ്ങളാണ്. ദാരിദ്ര്യം കൊട് കുത്തി വാഴുന്ന ഇന്ത്യയിലെ പല സ്ഥലങ്ങളിലും കുറെയൊക്കെ ക്ഷേമ പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ്. ഒപ്പം കാർഷിക, വ്യവസായിക വളർച്ച കൂടി വേണം നമ്മുടെ ദാരിദ്ര്യം മാറാൻ. തൊഴിലുറപ്പു പദ്ധതി മാറ്റി നിർത്തിയാൽ നമ്മുടെ മിക്ക വികസന പദ്ധതികളും മുടിഞ്ഞ അഴിമതിയിലും, കെടു കാര്യസ്ഥതയിലും മുങ്ങി പോവുകയാണ് ഉണ്ടായിട്ടുള്ളത്. അഴിമതിയിലും, കെടു കാര്യസ്ഥതയും മാറ്റി ഭരണകൂടം ഇൻഫ്രാസ്ട്രക്ചർ വികസിപ്പിച്ചാൽ സമൂഹം പൊതുവായ വികസനത്തിനുള്ള മാർഗം സ്വയം കണ്ടെത്തിക്കൊള്ളും. സർവ്വരുടെയും സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടുത്താൻ സർക്കാറുകൾ പഴേ പോലെ ആസൂത്രണം നടപ്പിലാക്കേണ്ട ഒരു കാര്യവുമില്ല. ദീർഘ കാലാടിസ്ഥാനത്തിൽ ദാരിദ്ര്യം മാറ്റാൻ ജനസംഖ്യയെ നിയന്ത്രിക്കേണ്ടതും വളരെ അത്യന്താപേക്ഷിതമായ ഒന്നാണ്. ജനസംഖ്യയെ നിയന്ത്രിക്കുവാൻ ഭരണ കൂടങ്ങൾ പൊതു സമൂഹത്തിൽ ഇടപെടേണ്ടതുണ്ട്. വ്യവസായിക വളർച്ചയ്ക്ക് സർക്കാരുകൾ ആസൂത്രണം നടപ്പിലാക്കിയില്ലെങ്കിലും ജനസംഖ്യാ നിയന്ത്രണത്തിന് ആസൂത്രണം കൂടിയേ തീരൂ.
ഇന്ന് നമ്മുടെ ജനസംഖ്യയിൽ 50 ശതമാനത്തിൽ കൂടുതൽ യുവാക്കൾ ആണുള്ളത്. നമ്മുടെ രാജ്യത്തെ യുവത്ത്വവുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റു പല വികസിത രാജ്യങ്ങളും പിന്നിലാണ്. ഇന്ത്യൻ ജനസംഖ്യയിലെ ഈ യുവത്ത്വത്തെയാണ് ഇംഗ്ളീഷിൽ 'ഡെമോഗ്രാഫിക് ഡിവിഡൻറ്റ്' എന്ന് പറയുന്നത്. ചൈനയിൽ പോലും ഇത്ര വലിയ ഒരു യുവജനങ്ങളുടെ നിര അവരുടെ ജനസംഖ്യയിൽ കാണിച്ചു തരാനില്ലാ. അവിടെ ജോലി ചെയ്യുന്ന ആളുകൾ പ്രായമായി വരുന്നത് കൊണ്ട് അടുത്ത 15-20 വർഷം ഇന്ത്യയുടെ വളർച്ചയെ സംബന്ധിച്ച് നിർണായകമാണ്. പക്ഷെ യുവതീ-യുവാക്കളുടെ ഈ കർമശേഷിയെ രാജ്യത്തിനു വേണ്ടി പ്രയോജനപ്പെടുത്താൻ രാജ്യത്തെ നയിക്കാൻ ദീർഘ വീക്ഷണമുള്ളവർ ഉണ്ടാവണം. ഇന്ത്യക്ക് നിർഭാഗ്യവശാൽ അത്തരം നല്ല രാഷ്ട്ര ശിൽപികൾ ഇപ്പോൾ ഇല്ലാ. അതാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നവും.
ഇന്ത്യയിലെ ഇന്നത്തെ ലേബർ മാർക്കറ്റിൽ 'സ്കിൽസ്' നേടുന്നതാണ് പ്രധാനം. അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഗ്രെയിറ്റർ നോയിഡയിലെ യമഹാ ഫാക്റ്ററിയിൽ ഇതെഴുതുന്നയാൾ ഇൻഡസ്ട്രിയൽ സർവേ നടത്തിയപ്പോൾ അവിടെ 'സ്കിൽഡ് തൊഴിലാളിക്ക്' തുടക്കത്തിൽ തന്നെ 40,000 രൂപയായിരുന്നു ശമ്പളം. അഞ്ചു വർഷം മുമ്പത്തെ കാര്യമാണെന്നോർക്കണം. ഇന്ത്യയിലെ ഇൻഡസ്ട്രിയൽ ഏരിയകളിലെല്ലാം ഇത്തരത്തിൽ ശമ്പളം കൂടിയിട്ടുണ്ട്. ഗ്രെയിറ്റർ നോയിഡയിലെ യമഹാ ഫാക്റ്ററിയിലെ HRD മാനേജർ എന്നോട് അന്ന് പറഞ്ഞത് “10,000-15,000 കൊടുക്കാതെ ഇവിടെ ആരെയും ഒരു പണിക്കും കിട്ടില്ല” - എന്നാണ്. കമ്പനികൾക്ക് 'സ്കിൽഡ്' തൊഴിലാളികൾ കൊഴിഞ്ഞു പോകുന്നതിലാണ് ഉൽക്കണ്ഠ മുഴുവനും. L&T ഒക്കെ 'അപ്പ്രെൻറ്റിസ് ട്രെയിനിങ്' കഴിയുന്ന എല്ലാവരെയും ജോലിക്കെടുക്കും. അതുകൊണ്ട് ഇനിയുള്ള കാലം ശരിക്കും 'സ്കിൽഡ്' ആകാൻ നമ്മുടെ ചെറുപ്പക്കാരും ഉദ്യോഗാർത്ഥികളും ശ്രമിക്കട്ടെ. എന്നാൽ അവർക്കു നല്ല 'നെഗോഷിയേറ്റിങ് പവറും', നല്ല ജോലിയും, ശമ്പളവും ലഭിക്കും. ഇങ്ങനെ ഇന്ത്യയിലെ ജനസംഖ്യയിൽ ഉൾപ്പെട്ട യുവജനങ്ങളുടെ കർമശേഷിയെ തൊഴിൽ നിപുണരാക്കി രാജ്യത്തിനു വേണ്ടി പ്രയോജനപ്പെടുത്താൻ ഇന്നത്തെ ഇന്ത്യയിലെ ഭരണ കർത്താക്കൾക്ക് സാധിക്കുന്നില്ല.
യൂറോപ്പിൽ മധ്യവർഗത്തിൻറ്റെ ഉദയമാണ് സോഷ്യലിസ്റ്റ് സങ്കൽപ്പങ്ങൾ പരാജയപ്പെടുത്തിയത്. സോഷ്യലിസത്തിൽ രണ്ടു വർഗ്ഗമേയുള്ളൂ - ഉള്ളവനും, ഇല്ലാത്തവനും. മാർക്സിൻറ്റെ ഭാഷയിൽ പറയുകയാണെങ്കിൽ 'ഹാവ്സും', 'ഹാവ് നോട്സും' അതല്ലെങ്കിൽ 'പട്രീഷ്യൻസും', 'പ്ളേബിയൻസും'. സംരഭകത്ത്വത്തിലൂടെ ഒരു വശത്ത് സാമ്പത്തിക വളർച്ചയും, മറു വശത്ത് ഭരണ കൂടത്തിൻറ്റെ ക്ഷേമ പ്രവർത്തനങ്ങളും തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചാൽ ഇന്ത്യയിലെ ദാരിദ്ര്യവും മാറും; ഇന്ത്യയിൽ അതിശക്തമായ മധ്യ വർഗവും ഉടലെടുക്കും.
സമീപ കാലത്ത് ചൈനയാണ് ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും, സാമ്പത്തിക വളർച്ചയിലും വലിയ വേഗത കൈവരിച്ചിരിക്കുന്നത്. പത്ത് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യക്ക് ചൈനയുമായി കിടപിടിക്കാം എന്ന തോന്നലുണ്ടായിരുന്നു. ഇന്നിപ്പോൾ അത് കൈമോശം വന്നിരിക്കയാണ്. റിസേർച് ആൻഡ് ഡെവലപ്പ്മെൻറ്റിലും, ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസിലും ഒക്കെ ചൈന നേടിയ നേട്ടം തന്നെ കാരണം. ചൈന 'മെരിറ്റോക്രസിക്ക്' സ്ഥാനം കൊടുത്തു. റിസേർച് ആൻഡ് ഡെവലപ്പ്മെൻറ്റിൽ ചൈന അവരുടെ GDP - യുടെ 2.1 ശതമാനം ഉപയോഗിക്കുമ്പോൾ ഇന്ത്യ റിസേർച് ആൻഡ് ഡെവലപ്പ്മെൻറ്റിന് മുടക്കുന്ന തുക GDP- യുടെ കേവലം 0.65 ശതമാനം മാത്രമാണ്. ചൈനയുടെ സോഷ്യൽ മീഡിയയിലെ വീഡിയോ പരിപാടിയായ 'ടിക്ക്-ടോക്ക്' ഒക്കെ ഇൻഡ്യാക്കാരാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. വീഡിയോ പരിപാടിയായ 'ടിക്ക്-ടോക്ക്' ഉപയോഗിക്കുന്ന 500 മില്യൺ ആളുകളിൽ ഏതാണ്ട് 39 ശതമാനം ഇൻഡ്യാക്കാരാണ് എന്നാണ് കണക്കുകൾ പറയുന്നത്. ചൈനീസ് കമ്പനികൾ ഇപ്പോൾ ഡിജിറ്റൽ ടെക്‌നോളജിയിലൂടെ ഇന്ത്യയിലെ പല പ്രാദേശിക ഭാഷകളിലും അവരുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 2017 - ൽ മാത്രം ചൈനീസ് കമ്പനികൾ 2 ബില്യൺ ഡോളർ ഇന്ത്യയിലെ 'സ്റ്റാർട്ട്-അപ്പുകൾക്ക്' വേണ്ടി മുടക്കി എന്ന് പറയുമ്പോൾ ഇന്ത്യയിലുള്ള ചൈനീസ് സ്വാധീനവും, ചൈനീസ് കമ്പനികളുടെ വളർച്ചയും ഊഹിക്കാം.
ഇങ്ങനെയുള്ള ഒരു ഇലക്രോണിക്സ്-ഡിജിറ്റൽ-ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസ് മേഖലയിലെ വളർച്ച ആധുനിക രാഷ്ട്ര നിർമാണ പ്രക്രിയയിൽ ഇന്ന് വളരെ അത്യന്താപേക്ഷിതമാണ്. അങ്ങനെ സമ്പത് വ്യവസ്ഥ വളർന്നാൽ മാത്രമേ വികസന പദ്ധതികൾക്ക് പണം കണ്ടെത്താൻ ആവുകയുള്ളൂ. 'മിനിമം ഇൻകം ഗ്യാരണ്ടി സ്കീം' അതല്ലെങ്കിൽ 'യൂണിവേഴ്സൽ ബേസിക് ഇൻകം' എന്നുള്ള പദ്ധതിക്ക് തൊഴിലുറപ്പ് പദ്ധതിയെക്കാൾ വലിയ തോതിൽ പണം ആവശ്യമാണ്. റിസേർച് ആൻഡ് ഡെവലപ്പ്മെൻറ്റിലും, 'മെരിറ്റോക്രസിക്കും' സ്ഥാനം കൊടുക്കുന്ന ഒരു രാഷ്ട്രീയ നെത്ര്വത്ത്വം ഇന്ന് ഇന്ത്യയിൽ ഇല്ലാ. ബഡായികളിലൂടെ മനുഷ്യനെ വടിയാക്കുന്ന രാഷ്ട്രീയ നെത്ര്വത്ത്വവും ആ രാഷ്ട്രീയ നെത്ര്വത്ത്വത്തിന് ചുറ്റുമുള്ള സ്തുതി പാഠക വൃന്ദവും ആണ് ഇന്ന് ഈ രാജ്യത്തുള്ളത്. അപ്പോൾ ഇന്ത്യ സമീപ ഭാവിയിൽ ഒരു 'വെൽഫെയർ സ്റ്റെയിറ്റ്' അല്ലെങ്കിൽ ക്ഷേമ രാഷ്ട്രം ആയിത്തീരാൻ സാധ്യതയുണ്ടോ??? സത്യം പറയട്ടെ, എനിക്ക് വലിയ പ്രതീക്ഷയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ