ചൈന ഇന്ന് അമേരിക്കയയേയും യൂറോപ്പിനേയും വെല്ലുവിളിക്കുന്ന സാമ്പത്തിക-സൈനിക ശക്തി ആയി മാറിക്കൊണ്ടിരിക്കയാണ്. അതേ സമയം തന്നെ ചൈനക്കുള്ളിൽ അടിച്ചമർത്തലുകൾക്ക് ഒട്ടും കുറവുമില്ല. 196 ബില്യൺ ഡോളറാണ് ആഭ്യന്തര സെക്യൂരിറ്റിക്ക് വേണ്ടി ചൈന വകയിരുത്തിയുട്ടുള്ളത് എന്നു പറയുമ്പോൾ ആർക്കും ആ അടിച്ചമർത്തലിൻറ്റെ വ്യാപ്തി മനസിലാക്കാം. ചൈനയുടെ ഔദ്യോഗിക സൈനിക ബഡ്ജെറ്റിനേക്കാൾ കൂടിയ തുകയാണിത്. ടിയാനന്മെൻ സ്‌കൊയറിൽ പതിനായിരത്തോളം പേരെ മെഷിൻ ഗണ്ണുകളും ടാങ്കുകളും ഉപയോഗിച്ച് പരസ്യമായി കൊല്ലാൻ ചൈനക്ക് മടിയുണ്ടായിരുന്നില്ല. ഷിൻജിയാങ് പ്രവിശ്യയിൽ ഇപ്പോഴും ഏതാണ്ട് ഒരു മില്യൺ മുസ്ലീങ്ങളെ കരുതൽ തടങ്കലിലാക്കിയിരിക്കുയാണെന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്. ചൈനീസ് ഭരണകൂടത്തിൻറ്റെ ഇത്തരം നിരീക്ഷണങ്ങളേയും അടിച്ചമർത്തലുകളേയും കുറിച്ച് മനസിലാക്കുമ്പോഴാണ് ഇന്ത്യൻ സ്വാതന്ത്ര്യത്തിൻറ്റെ മൂല്യംനാം തിരിച്ചറിയേണ്ടത്.
ചൈനയിൽ ഇത്തരം അടിച്ചമർത്തലുകൾ ഉള്ളപ്പോഴും സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ചൈന വലിയ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത് എന്നാരും സമ്മതിക്കണം. 1976-ലെ മാവോയുടെ മരണത്തിന് ശേഷം ഡെങ് സിയാവോ പിംഗ് കൊണ്ടുവന്ന നാല് ആധുനികവൽക്കരണ പ്രക്രിയകളായിരുന്നു ആ സാമ്പത്തിക വളർച്ചക്ക് കാരണം. ചൈന ഇന്ന് പാർച്ചയ്‌സിംഗ് പവർ പാരിറ്റിയുടെ (PPP) കാര്യത്തിൽ അമേരിക്കയേക്കാൾ വലിയ വളർച്ച നേടിയിരിക്കുന്നു. മൂന്ന് ദശാബ്ദം കൊണ്ട് 30 മടങ്ങു വ്യാപ്തി ചൈനീസ് സമ്പത് വ്യവസ്ഥയ്ക്ക് നേടാനായത് ഒരു നിസാര നേട്ടം അല്ലാ. സിംഗപ്പൂർ, തായ്വാൻ, ഹോംഗ് കോംഗ്, ദക്ഷിണ കൊറിയ - ഈ 'ഏഷ്യൻ ടൈഗേഴ്‌സ്' രാജ്യങ്ങൾ ചിരുങ്ങിയ കാലത്തിനുള്ളിൽ വൻ സാമ്പത്തിക വളർച്ചാ നിരക്കാണ് കൈവരിച്ചത്. "പൂച്ച കറുത്തതാണെങ്കിലും വെളുത്താണെങ്കിലും എലിയെ പിടിച്ചാൽ മതി" - എന്നു പറഞ്ഞാണ് ചുറ്റുമുള്ള ഏഷ്യൻ ടൈഗേഴ്‌സ് രാജ്യങ്ങളിലെ വളർച്ചാ നിരക്ക് ചൈനയിലും പുനഃസൃഷ്ടിക്കാൻ ഡെങ് സിയാവോ പിംഗ് ശ്രമിച്ചത്. നമ്മുടെ സഖാക്കൾ കണ്ടു പഠിക്കേണ്ട വിലയേറിയ പാഠമാണിത്. 'വെൽത് ക്രിയേഷൻ' ആണ് ദാരിദ്ര്യത്തേയും തൊഴിലില്ലായ്മയേയും ചെറുക്കാൻ ഏറ്റവും നല്ലത്. ബൂർഷ്വയെ ചെറുക്കുന്നതിന് പകരം ഡെങ് സിയാവോ പിംഗ് "To get rich is glorious" - എന്ന പുതിയ മുദ്രാവാക്യം മുന്നോട്ടു വെച്ചു. സമൂഹത്തിൽ ഉണ്ടാകേണ്ട ആ 'വെൽത് ക്രിയേഷൻറ്റെ' പാഠങ്ങൾ നമ്മുടെ സഖാക്കൾ ഇനിയെങ്കിലും ഉൾക്കൊള്ളേണ്ടതുണ്ട്. "Money is not a dirty word" - എന്നതായിരിക്കണം വളരുന്ന ഒരു സമ്പത് വ്യവസ്ഥയിലെ മുദ്രാവാക്യം. കമ്യൂണിസ്‌റ്റ് സ്വപ്നങ്ങളിൽ ജീവിക്കുന്നവർ ഇനിയും മാറിയില്ലെങ്കിൽ ചിലപ്പോൾ പ്രസിദ്ധ ചൈനീസ് സിനിമയായ 'ഹിബിസ്കസ് ടൗൺ' -ലെ കാഥാപാത്രമായ വാനിന് സംഭവിച്ചത് പോലെ വട്ടു പിടിക്കും!!! പാർട്ടി സെക്രട്ടറിയായ വാനിന് ചൈന ക്യാപ്പിറ്റലിസ്റ്റ് രീതിയിലേക്ക് മാറുമ്പോൾ അതുൾക്കൊള്ളാനാവാതെ ഹൃദയം തകർന്ന് വട്ടു പിടിക്കുന്നതായിട്ടാണ് 'ഹിബിസ്കസ് ടൗൺ' കാണിക്കുന്നത്. കാൽപ്പനിക സ്വപ്നങ്ങളൊക്കെ തകരുമ്പോൾ വാനിനെ പോലെ പലർക്കും കുഴപ്പങ്ങൾ സംഭവിക്കാം.
ചൈന ഇപ്പോൾ ഷി ജിൻപിങ്ങിൻറ്റെ കീഴിൽ പഴയ വളർച്ചാ നിരക്ക് വീണ്ടെടുക്കാനാകാതെ നിൽക്കുകയാണ്. അമേരിക്കയുമായുള്ള വ്യാപാര ശത്രുതയും അയൽ രാജ്യങ്ങളുമായുള്ള സംഘർഷങ്ങളും ചൈനക്ക് കൂട്ടിനുണ്ട്. പക്ഷെ ചൈനയുടെ ഏറ്റവും വലിയ പ്രശ്നങ്ങൾ ഉള്ളിൽ നിന്നു തന്നെയാണ്. ടിബറ്റ് പോലെയുള്ള സ്ഥലങ്ങളിലെ ദേശീയ വികാരവും അനവധി വർഷങ്ങളിലെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ രക്ത രൂക്ഷിതമായ അടിച്ചമർത്തലുകളും ആണ് ഒരു പരിധി വരെ ചൈനീസ് സമ്പത് വ്യവസ്ഥ കൂടുതൽ കരുത്താർജിക്കുന്നതിന് വിഖാതമായി നിലകൊള്ളുന്നത്. ചൈനയിൽ നിന്ന് നാം എന്ത് പഠിക്കണം??? ചൈനയുടെ സാമ്പത്തിക വളർച്ചയുടെ പാഠങ്ങൾ ഉൾക്കൊള്ളണമെങ്കിലും ഇന്ത്യൻ ജനാധിപത്യത്തിന് മഹാത്‌മാ ഗാന്ധി നൽകിയ ധാർമികതയുടെ മൂല്യങ്ങളും, ഡോക്റ്റർ അംബേദ്കർ നൽകിയ
സാമൂഹ്യ നീതിയുടെ പാഠങ്ങളും, ജവഹർലാൽ നെഹ്‌റുവിൻറ്റെ ലിബറൽ മൂല്യങ്ങളും ഇന്ത്യ ഒരിക്കലും കൈവിടാതെ സൂക്ഷിക്കണം. എങ്കിലേ ദീർഘകാലാടിസ്ഥാനത്തിൽ നമുക്ക് ചൈനയെ മറികടക്കാനാകൂ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ