51 സ്ത്രീകൾ ശബരിമലയിൽ കയറിയെന്നു കാണിക്കുന്ന സത്യവാങ്മൂലം സർക്കാർ ഇപ്പോൾ കോടതിയെ സമർപ്പിച്ചിരിക്കയാണല്ലോ. 51 സ്ത്രീകളുടെ പേരും, അഡ്ഡ്രസ്സും, പ്രായവും ഒക്കെ ആ സത്യവാങ്മൂലത്തിൽ ഉണ്ട്. അതുകൊണ്ട് ഇനിയെങ്കിലും മനുഷ്യനെ വടിയാക്കുന്ന സമരത്തിൽ നിന്ന് ബി. ജെ. പി. - യും, സംഘ പരിവാർ സംഘടനകളും പിൻവാങ്ങണം. ഹിന്ദുയിസത്തിൽ മാത്രമല്ലാ; ബുദ്ദിസത്തിലും, ക്രിസ്ത്യാനിറ്റിയിലും, ഇസ്‌ലാമിലും ഒക്കെ സ്ത്രീകൾക്ക് പല രീതിയിലും ഉള്ള വിലക്കുകൾ ഉണ്ട്. മധ്യ കാല ഘട്ടത്തിൽ അനേകം സ്ത്രീകളെ ദുർമന്ത്രവാദികൾ എന്നാരോപിച്ച് യൂറോപ്പിൽ കൊന്നിട്ടുണ്ട്. പ്ളേഗോ, മറ്റേതെങ്കിലും പകർച്ച വ്യാധികളോ പടർന്നു പിടിക്കുമ്പോൾ പുരോഹിത വർഗ്ഗവും, പൊതു സമൂഹവും സ്ത്രീകളുടെ സന്മാർഗ ശുദ്ധിയിൽ ഉണ്ടായ ഭംഗം മൂലം എന്നായിരുന്നു യൂറോപ്പിൽ അതിനെ ഒക്കെ വ്യാഖ്യാനിച്ചിരുന്നത്. അനേകം സ്ത്രീകൾ അപ്പോഴൊക്കെ സന്മാർഗ വിചാരണ നേരിടുകയും കൊല്ലപ്പെടുകയും ചെയ്തു. യൂറോപ്പിൻറ്റെ 'ഇരുണ്ട യുഗം' എന്ന് ഈ കാലഘട്ടത്തെ വിശേഷിപ്പിക്കുന്നത് അത് കൊണ്ടാണ്.
ബ്രിട്ടനിൽ ജനിച്ചു വളർന്ന ബുദ്ധ ഭിക്ഷുണിയായ ടെൻസിൻ പാൽമോയുടെ ജീവ ചരിത്രമായ 'കേവ് ഇൻ ദ സ്നോ' എന്ന പുസ്തകത്തിൽ ബുദ്ധ ഭിക്ഷുണികൾ നേരിടുന്ന വിവേചനത്തെ കുറിച്ചൊക്കെ പറയുന്നുണ്ട്. ഇപ്പോഴത്തെ ദലൈ ലാമ സ്ത്രീകളുടെ അവകാശങ്ങൾക്ക് അനുകൂലമാണ്. പക്ഷെ പല ബുദ്ധിസ്റ്റ് ലാമമാരും സ്ത്രീകളെ അകറ്റി നിർത്തേണ്ടതാണെന്നു തന്നെ കരുതുന്നു. മുമ്പ് ഡയാൻ പെറി ആയിരുന്ന ടെൻസിൻ പാൽമോ 13 വർഷമാണ് ഹിമാചൽ പ്രാദേശിലുള്ള ലഹോളിയിലെ ഒരു ഗുഹയിൽ ഏകാന്ത ധ്യാനം അനുഷ്ഠിച്ചത്. 'കേവ് ഇൻ ദ സ്നോ' എന്ന പുസ്തകത്തിൽ ടെൻസിൻ പാൽമോയുടെ ഏകാന്ത ധ്യാനത്തെ കുറിച്ചുള്ള സചിത്ര വിവരണമുണ്ട്. ഇത്രയൊക്കെ കഷ്ടപ്പാടുകൾ സഹിച്ചെങ്കിലും ടെൻസിൻ പാൽമോയ്ക്ക് പുരുഷന്മാരായ ബുദ്ധ ഭിക്ഷുക്കളെ പോലെ ഇന്നും ബുദ്ധ വിശ്വാസികളുടെ ഇടയിൽ സ്വീകാര്യത ഇല്ലാ. പണ്ട് ഡൽഹിയിലെ സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ നടന്ന ഫിലിം ഫെസ്റ്റിവലിൽ കണ്ട ഒരു ജാപ്പനീസ് സിനിമ ബുദ്ധിസത്തിലെ ഈ സ്ത്രീ വിരുദ്ധത ചോദ്യം ചെയ്യുന്നതായിരുന്നു. ജപ്പാനിലെ 'കാങ് രൂപ' സെക്റ്റ് - ലെ ഒരു ആശ്രമ പരിസരത്ത് സ്ത്രീകൾക്ക് പ്രവേശനമില്ലാത്തതായിരുന്നു ആ സിനിമയിലെ പ്രതിപാദ്യ വിഷയം.
മെഡിറ്ററേനിയൻ കടലിലുള്ള ക്രിസ്ത്യൻ മൊണാസ്റ്ററിയായ 'മൗണ്ട് ആധോസിൽ' ഇപ്പോഴും സ്ത്രീകൾക്ക് പ്രവേശനമില്ല. 'മൗണ്ട് ആധോസ്' സന്ദർശിക്കാൻ കോട്ടയത്തെ ഓർത്തഡോക്സ് സെമിനാരിയിലെ പ്രിൻസിപ്പലായിരുന്ന ഫാദർ ഡോക്റ്റർ കെ. എം. ജോർജ് സ്ത്രീകളോടൊപ്പം പോയത് കൊണ്ട് ഒരു മണിക്കൂർ കടലിൽ കിടന്ന കഥ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി. സ്ത്രീകൾ കൂടെ ഉണ്ടായിരുന്നു എന്ന ഒറ്റ കാരണത്താൽ ഒരു മണിക്കൂർ കടലിൽ കിടന്നതിനു ശേഷം പിന്നീട് അവരുടെ ബോട്ട് 'മൗണ്ട് ആധോസിലേക്ക് അടുപ്പിക്കാൻ സമ്മതിച്ചില്ല!!!! പിന്നീട് ചെറു വള്ളങ്ങളിൽ പുരുഷന്മാരായ വൈദികരെ മാത്രം ക്രിസ്ത്യൻ മൊണാസ്റ്ററിയിലേക്ക് കൂട്ടിക്കൊണ്ട് പോയി!!!! സ്ത്രീകളെ അപ്പോഴും കടലിൽ തന്നെ നിറുത്തി. കാരണം സ്ത്രീകൾ വിശുദ്ധ സ്ഥലങ്ങളിൽ നിന്ന് അകറ്റി നിർത്തേണ്ടവരാണല്ലോ!!!! ചുരുക്കം പറഞ്ഞാൽ എല്ലാ മതങ്ങളിലും സ്ത്രീ വിരുദ്ധത ഉണ്ട്. മന പരിവർത്തനമാണ് സന്യാസത്തിൻറ്റെ അടിസ്ഥാന തത്ത്വം. സ്ത്രീ വിരുദ്ധത പ്രദർശിപ്പിക്കുന്നവർ അതൊട്ടു മനസിലാക്കുന്നും ഇല്ലാ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ