ഇൻഡ്യാക്കാർക്ക് വിദ്യാഭ്യാസത്തെയും തൊഴിലിനേയും കുറിച്ച് പല മൂഢ സങ്കൽപ്പങ്ങളും ഉണ്ട് - ഇരുപത്തൊന്നാം നൂറ്റാണ്ടിൻറ്റെ വസ്തുതകളുമായി ഒട്ടും യോജിക്കാത്തതാണ് ഈ സങ്കൽപങ്ങൾ. വിദ്യാഭ്യാസ യോഗ്യതകൾ ഒക്കെ പ്രദർശിപ്പിക്കുന്നത് ഇൻഡ്യാക്കാരുടെ വലിയ 'വീക്ക്നെസ്സ്' ആണ്. തമിഴ്‌നാട്ടിൽ ആണെങ്കിൽ BA; MA - എന്നൊക്കെ പേരിൻറ്റെ കൂടെ എത്ര വേണമെങ്കിലും കാണാൻ സാധിക്കും. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഓരോ തൊഴിലിനും വേണ്ട 'സ്‌കിൽസ്' അല്ലെങ്കിൽ പാടവമുണ്ടോ എന്നതാണ് മുഖ്യമായ വിഷയം - അല്ലാതെ വെറുതെ ഡിഗ്രി പ്രദർശിപ്പിക്കുന്നതിൽ കാര്യമില്ല.
തൊഴിൽ ദാതാക്കൾ ഓരോ തൊഴിലിനും വേണ്ട 'സ്‌കിൽസ്' ആണ് ഉദ്യോഗാർഥിയിൽ ഉറ്റു നോക്കുന്നത്. സാങ്കേതിക മേഖലയിൽ ഐ.ഐ.ടി., എൻ .ഐ.ടി. - എന്നീ സ്ഥാപനങ്ങളിൽ നിന്ന് വരുന്നവർക്ക് നല്ല ജോലി സാധ്യതയും, ശമ്പളവും മുൻപരിചയം ഒന്നും നോക്കാതെ ഇപ്പോഴും ഉണ്ട്. പോളിടെക്നിക്കുകളിൽ നിന്ന് വരുന്ന സൂപ്പർവൈസർമാർ ഐ.ടി.ഐ., ഐ.ടി.സി എന്നിവയിൽ നിന്ന് വരുന്ന ടെക്നീഷ്യന്മാർ/ക്രഫ്റ്റ്മാന്മാർ, എൻജിനീയറിംഗ് കോളേജുകളിൽ നിന്ന് വരുന്ന എൻജിനീയർമാർ, വൊക്കേഷനൽ ഡിഗ്രീ, ഡിപ്ലോമ നേടിയവർ എന്നീ വിവിധങ്ങളായ തട്ടിലുള്ളവരെയും ഇന്നത്തെ ലേബർ മാർക്കറ്റിൽ ആവശ്യമുള്ളതായി കണ്ടിട്ടുണ്ട്. പക്ഷെ പ്രശ്നം ഇവിടെയൊന്നും അല്ല. ഇനി ഇന്ത്യയിൽ 'സ്കിൽസ്' നേടുന്നതാണ് പ്രധാനം. ഇന്ത്യയിൽ ഇപ്പോൾ തന്നെ എൻജിനീയർമാർ ആവശ്യത്തിലധികം ആണ്. അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഗ്രെയിറ്റർ നോയിഡയിലെ യമഹാ ഫാക്റ്ററിയിൽ ഇൻഡസ്ട്രിയൽ സർവേ നടത്തിയപ്പോൾ അവിടെ 'സ്കിൽഡ് തൊഴിലാളിക്ക്' തുടക്കത്തിൽ തന്നെ 40,000 രൂപയായിരുന്നു ശമ്പളം. ഇന്നിപ്പോൾ ഇന്ത്യയിലെ ഇൻഡസ്ട്രിയൽ ഏരിയകളിലെല്ലാം ഇത്തരത്തിൽ ശമ്പളം കൂടിയിട്ടുണ്ട്. കമ്പനികൾക്ക് 'സ്കിൽഡ്' തൊഴിലാളികൾ കൊഴിഞ്ഞു പോകുന്നതിലാണ് ഉൽക്കണ്ഠ മുഴുവനും. L&T ഒക്കെ 'അപ്പ്രെൻറ്റിസ് ട്രെയിനിങ്' കഴിയുന്ന എല്ലാവരെയും ജോലിക്കെടുക്കും. ഡൽഹി മെട്രോയും അങ്ങനെയാണെന്നാണ് കേട്ടിട്ടുള്ളത്. അതുകൊണ്ട് ഇനിയുള്ള കാലം ശരിക്കും 'സ്കിൽഡ്' ആകാൻ നമ്മുടെ ചെറുപ്പക്കാരും ഉദ്യോഗാർത്ഥികളും ശ്രമിക്കുകയാണ് വേണ്ടത്; അല്ലാതെ വെറുതെ എൻജിനീയർമാരെ സൃഷ്ടിച്ചിട്ട് കാര്യമൊന്നും ഇല്ലാ. ഓരോ തൊഴിലിനും വേണ്ട 'സ്‌കിൽസ്' ഉണ്ടെങ്കിൽ അവർക്കു നല്ല 'നെഗോഷിയേറ്റിങ് പവറും', നല്ല ജോലിയും, ശമ്പളവും ലഭിക്കും.
ഇന്ന് നമ്മുടെ ജനസംഖ്യയിൽ 50 ശതമാനത്തിൽ കൂടുതൽ യുവാക്കൾ ആണുള്ളത്. നമ്മുടെ രാജ്യത്തെ യുവത്ത്വവുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റു പല വികസിത രാജ്യങ്ങളും പിന്നിലാണ്. ഇന്ത്യൻ ജനസംഖ്യയിലെ ഈ യുവത്ത്വത്തെയാണ് ഇംഗ്ളീഷിൽ 'ഡെമോഗ്രാഫിക് ഡിവിഡൻറ്റ്' എന്ന് പറയുന്നത്. ചൈനയിൽ പോലും ഇത്ര വലിയ ഒരു യുവജനങ്ങളുടെ നിര അവരുടെ ജനസംഖ്യയിൽ കാണിച്ചു തരാനില്ലാ. അവിടെ ജോലി ചെയ്യുന്ന ആളുകൾ പ്രായമായി വരുന്നത് കൊണ്ട് അടുത്ത 15-20 വർഷം ഇന്ത്യയുടെ വളർച്ചയെ സംബന്ധിച്ച് നിർണായകമാണ്. പക്ഷെ യുവതീ-യുവാക്കളുടെ ഈ കർമശേഷിയെ രാജ്യത്തിനു വേണ്ടി പ്രയോജനപ്പെടുത്താൻ രാജ്യത്തെ നയിക്കാൻ ദീർഘ വീക്ഷണമുള്ളവർ ഉണ്ടാവണം. ഇന്ത്യക്ക് നിർഭാഗ്യവശാൽ അത്തരം നല്ല രാഷ്ട്ര ശിൽപികൾ ഇപ്പോൾ ഇല്ലാ. അതാണ് ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നവും. മോദിയാണെങ്കിൽ നോട്ട് നിരോധനം, ജി. എസ്. ടി. - മുതലായ സെൽഫ് ഗോളുകൾ അടിച്ച് ഒള്ള തൊഴിലും കൂടി നഷ്ടപ്പെടുത്തി. Job ക്രീയേഷൻ രംഗത്തു ഇപ്പോഴത്തെ കേന്ദ്ര സർക്കാർ വലിയ പരാജയമാണ്. ആ പരാജയം മൂടി വെക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ കുറച്ചു കാലമായി ചെയ്യുന്നത്. ഇന്ത്യയിൽ തൊഴിലിനെ കുറിച്ചുള്ള നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് 2018 ഡിസംബറിൽ പൂർത്തിയായതായിരുന്നു. പക്ഷെ 2019 ജനുവരി അവസാനിക്കാറായിട്ടും മോഡി സർക്കാർ ആ റിപ്പോർട്ട് പുറത്തിറക്കുന്നില്ലാ. അതിൽ പ്രതിഷേധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ ആക്റ്റിങ് ചെയർമാൻ കഴിഞ്ഞ ദിവസം രാജി വെച്ചതും ഇതിനോട് ചേർത്തു വായിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ