ജാതി സംവരണം നിർത്തി സാമ്പത്തിക സംവരണം കൊണ്ടുവരണമെന്നു പറഞ്ഞ മന്ത്രി
കടകംപള്ളി സുരേന്ദ്രൻറ്റെ പ്രസ്താവന ശ്രദ്ധേയമാവുകയാണ്. സാമ്പത്തിക
സംവരണത്തെ അനുകൂലിക്കുന്നവരും ദളിത് വിരുദ്ധരും എന്ന രീതിയിൽ ചിലർ
മന്ത്രിയുടെ പ്രസ്താവനയെ ഇതിനോടകം തന്നെ ചിത്രീകരിച്ചു കഴിഞ്ഞു.
വളച്ചൊടിച്ചു കാര്യങ്ങളെ കാണുന്നത് പ്രശ്നങ്ങളെ സങ്കീർണവൽക്കരിക്കുവാൻ
മാത്രമേ ഉതകൂ. എല്ലാ വിഭാഗത്തിലും പാവപ്പെട്ടവരുണ്ട് എന്നാണു മന്ത്രി
പറഞ്ഞത്. മുന്നോക്ക - പിന്നോക്ക വ്യത്യാസമില്ലാതെ സാമ്പത്തിക സംവരണം
നടപ്പാക്കണമെന്നും ആണ് മന്ത്രി അഭിപ്രായപ്പെട്ടതും.
ചരിത്രപരമായ നീതി നിഷേധം മാറ്റുക എന്നതായിരുന്നു സംവരണത്തിൻറ്റെ പ്രഥമമായ ഉദ്ദേശ്യം. പക്ഷെ സംവരണം പോലെ തന്നെ ദാരിദ്ര്യ നിർമാർജന പദ്ധതികളും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ഉദ്ധരിക്കുന്നതിൽ വളരെ പ്രധാനമാണ്. സംവരണത്തിൻറ്റെ ഉദ്ദേശം തന്നെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ മുഖ്യ ധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരിക എന്നതായിരുന്നു. ഡോക്ടർ അംബേദ്കർ 25 വർഷത്തേക്കാണ് സംവരണം വിഭാവനം ചെയ്തത്.
ഇന്ന് 90 ശതമാനത്തിലേറെ തൊഴിൽ ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുന്നത് അസംഘടിത മേഖലയിലാണ്. ജാതീയമായി അവശതിയിലും ദാരിദ്ര്യത്തിലുമായ മഹാഭൂരിപക്ഷത്തെ കര കയറ്റാൻ അവർക്ക് സ്ഥിര വരുമാനമുണ്ടാക്കുന്ന ഒരു തൊഴിൽ ലഭ്യമാക്കുകയാണ് വേണ്ടത്. തൊഴിലും, വിദ്യാഭ്യാസവുമാണ് ഏതു സമൂഹത്തിൻറ്റെയും ഉന്നതിയ്ക്കു നിദാനം. അപ്പോൾ സർക്കാർ തലത്തിൽ മാത്രമുള്ള ഈ സംവരണം എത്ര പേർക്ക് ഉപകരിക്കുന്നുണ്ട്? ദാരിദ്ര്യ നിർമാർജന പദ്ധതികളുടെ പരാജയവും, അഴിമതിയും കാരണം ഇന്നും ദാരിദ്ര്യം ഇന്ത്യയുടെ ഒരു വലിയ പ്രശ്നമായി അവശേഷിക്കുന്നു.
ഇന്ത്യയിൽ ദാരിദ്ര്യം ഏറെ ഉണ്ടെങ്കിലും സമീപ കാലത്ത് ദാരിദ്ര്യ നിർമാർജനത്തിൽ നാം വലിയ മുന്നേറ്റം നടത്തിയുട്ടെണ്ടെന്ന വസ്തുത ആരും കാണാതിരിക്കരുത്. 407 മില്യണിൽ നിന്ന് 269 മില്യണിലേക്ക് 2004-05 കാലഘട്ടത്തിൽ നിന്ന് 2011-12-ൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ എത്തിക്കുവാൻ സാധിച്ചു എന്ന് നാഷണൽ സാമ്പിൾ സർവേകൾ വ്യക്തമാക്കുന്നത് ഒരു നിസാര നേട്ടം അല്ല. എല്ലാ അർത്ഥത്തിലും ഇത് മഹനീയമായ നേട്ടം തന്നെയാണ്. 138 ദശ ലക്ഷം ജനതയെയാണ് 2004-05 -നും 2011-12-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ എത്തിക്കുവാൻ സാധിച്ചത്. നാഷണൽ സാമ്പിൾ സർവേകൾ വ്യക്തമാക്കുന്നത് 2004-05 -നും 2011-12-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ നമുക്ക് 37 ശതമാനത്തിൽ നിന്ന് 22 ശതമാനമായി ദരിദ്രരുടെ എണ്ണം കുറക്കുവാൻ സാധിച്ചു എന്നതാണ്.
പക്ഷെ ഇപ്പോഴും ദളിതർക്കും, ആദിവാസിക്കും, മുസ്ലീങ്ങൾക്കും, പാവപ്പെട്ടവർക്കും എതിരേ വിവേചനം നില നിൽക്കുന്നു എന്നത് വസ്തുതയാണ്. വികസന പ്രശ്നങ്ങൾ ഉത്തരേന്ദ്യയിലെ മുസ്ലീങ്ങൾക്കിടയിൽ നല്ലതു പോലെ ഉണ്ട്. സച്ചാർ കമ്മിറ്റി പറയുന്നത് ഉത്തരേന്ദ്യയിൽ മുസ്ലീങ്ങളുടെ സാമ്പത്തിക സ്ഥിതി ദളിതരെക്കാൾ മോശമാണെന്നാണ്. ഇപ്പോൾ സച്ചാർ കമ്മിറ്റി പറയുന്ന പോലെയല്ല കാര്യങ്ങൾ. ഉത്തരേന്ദ്യയിൽ മുസ്ലീങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ മാറ്റമുണ്ട്. പക്ഷെ അവരെ ഭയപ്പെടുത്തി വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നതിനു പകരം വിദ്യാഭ്യാസം, തോഴിൽ, ആരോഗ്യം, പാർപ്പിടം, ഇൻഫ്രാസ്ട്രക്ചർ - ഇവ മുസ്ലീം സമുദായത്തിന് ലഭ്യമാക്കി അവരുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി മെച്ചപെടുത്താനാണ് എല്ലാ രാഷ്ട്രീയ പാർടികളും ശ്രദ്ധിക്കേണ്ടത്. അതുപോലെ തന്നെ ദളിതരുടെയും, ആദിവാസികളുടെയും വികസന പ്രശ്നങ്ങൾക്കുള്ള പരിഹാരം വെറുതെ വംശീയ വിദ്വേഷം വളർത്തലല്ല. ആര്യ ദ്രാവിഡ സങ്കൽപ്പവും, ബ്രാഹ്മണാധിപത്യവും കൂടെ കൂടെ പറഞ്ഞിട്ട് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. ദളിതരെ ബ്രാഹ്മണ മൂല്യങ്ങൾ പറഞ്ഞു ഭയപ്പെടുത്തി വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കാൻ ആണ് പലർക്കും താൽപര്യം. പകരം യുവ തലമുറയ്ക്ക് തൊഴിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം, മെച്ചപ്പെട്ട വേതനം, ആരോഗ്യം, പാർപ്പിടം, ഇൻഫ്രാസ്ട്രക്ചർ - ഇവ ദളിത് സമുദായത്തിന് ലഭ്യമാക്കി അവരുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി മെച്ചപെടുത്താനാണ് അവരുടെ ഉന്നമനം ആഗ്രഹിക്കുന്ന എല്ലാവരും ചെയ്യേണ്ടത്.
ദളിതരോന്നും പുരോഗമിച്ചിട്ടില്ല എന്ന് പറയുന്നവർ ഇന്ത്യ കാണാത്തവരാണ്. കാർഷിക, വ്യവസായ വൽകൃത മേഖലകൾ കണ്ടാൽ തന്നെ ഇതു മനസ്സിലാകും. കുറെ വർഷങ്ങൾക്കു മുമ്പ് 'ദളിത് കോടീശ്വരന്മാർ' എന്ന തലക്കെട്ടോടെ 'ഇന്ത്യ റ്റുഡേ' കവർ സ്റ്റോറി പ്രസീദ്ധീകരിച്ചായിരുന്നു. ദളിതർ ഇന്നത്തെ ഉദാരവൽക്കരണത്തിൻറ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നാണ് മുൻ പ്ളാനിങ് കമ്മീഷൻ മെമ്പറും, പ്രമുഖ ദളിത് ചിന്തകനും ആയ ഡോക്ടർ നരേന്ദ്ര ജാദവിനെ പോലുള്ളവർ പറയുന്നത്. ഇപ്പോൾ ദേശീയ തലത്തിൽ 'ദളിത് ചെയ്മ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്റ്ററി' ഉണ്ട്. അത് സംസ്ഥാന തലങ്ങളിൽ കൂടി വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നുമുണ്ട്. ഇതൊന്നും മനസ്സിലാക്കാതെ പൊള്ളയായ വെറും പിന്തിരിപ്പൻ ആശയങ്ങൾ അവതരിപ്പിക്കുന്ന കേരളത്തിലെ ദളിത് ബുദ്ധി ജീവികളോട് സഹതപിക്കാനും പരിതപിക്കാനും മാത്രമേ സാധിക്കുകയുള്ളൂ. വിവേചനത്തിൻറ്റെയും, അക്രമത്തിൻറ്റെയും പഴങ്കഥകൾ പറയാനാണ് അവർക്കിപ്പോഴും താൽപര്യം. അമേരിക്കയിൽ കറുത്ത വർഗക്കാർക്കെതിരെ 'സിവിൽ ലിബെർട്ടീസ് മൂവ്മെൻറ്റ്സ്' - ൻറ്റെ കാലത്ത് വളരെ അധികം അക്രമങ്ങൾ നടന്നു. അമേരിക്കയിലെ കറുത്ത വർഗക്കാർ ഇവിടുത്തെ ദളിത് ചിന്തകരെ പോലെ ഇപ്പോഴും അതൊക്കെ പറഞ്ഞു നടപ്പാണോ?ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അവസരങ്ങൾ മനസ്സിലാക്കാതെ പൊള്ളയായ വെറും പിന്തിരിപ്പൻ ആശയങ്ങൾ മാത്രമേ കേരളത്തിലെ ദളിത് ബുദ്ധി ജീവികൾ അവതരിപ്പിക്കുന്നുള്ളൂ.
കേരളത്തിൽ 80 -കളിലും, 90-കളിലും ഗൾഫ് പണത്തിൻറ്റെ കുത്തൊഴുക്കിനു ശേഷം കൂലി പതിന്മടങ്ങു കൂടി. പക്ഷെ ദിവസ കൂലിക്കാരായ ദളിത് വിഭാഗങ്ങളിൽ തദനുസൃതമായ വികസനം ഉണ്ടായിട്ടില്ല. എന്താണതിനു കാരണം? മദ്യ ലഹരിയും നിരക്ഷരതയും ഇല്ലാതാക്കിയാൽ തന്നെ ദളിത് കോളനികളിലെ പകുതിയിലേറെ പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നാണ് ദളിത് നേതാക്കൾ തന്നെ പറയുന്നത്. കൂടുതൽ ഈ വിഷയത്തിൽ വായിക്കുക: http://dhrmsc.blogspot.in/2009/11/blog-post_13.html
From the Link: "എല്ലു മുറിയെ പണിയെടുത്ത് കിട്ടിയ പണവും വീട്ടിലെ സ്ത്രീകൾ അധ്വാനിച്ചുണ്ടാക്കിയ പണവും മടിക്കുത്തിൽ തിരുകി ഞങ്ങളുടെ പുരുഷന്മാർ നേരം അന്തിയാവുമ്പോഴേക്കും ബിവറേജസ് കോർപറേഷൻ വിൽപനശാലകൾക്ക് മുന്നിലെ ക്യൂവിൽ സ്ഥാനം പിടിച്ചിട്ടുണ്ടാവും. മദ്യത്തിൻറ്റെ ലഹരി പോരാത്തവർ മയക്കുമരുന്ന് കിട്ടുന്ന ഇടനാഴികളും തിയറ്ററുകളുടെയും ബസ്സ്റ്റാൻറ്റുകളുടെയും പിന്നാമ്പുറങ്ങളും തേടിപ്പോയിട്ടുണ്ടാവും. ..... ദളിത് സമൂഹത്തിൻറ്റെ പ്രശ്നമെന്തെന്ന് മറ്റാരിൽ നിന്നും അറിയേണ്ടി വന്നില്ല. പുസ്തകങ്ങളിൽ നിന്നും ഗവേഷണ പ്രബന്ധങ്ങളിൽ നിന്നുമല്ല, സ്വന്തം ജീവിതാനുഭവത്തിൽ നിന്നാണ് ഞങ്ങള് ദളിതരുടെ കഷ്ടപ്പാടുകൾ വായിച്ചറിഞ്ഞത്. മദ്യ ലഹരിയും നിരക്ഷരതയും ഇല്ലാതാക്കിയാൽ തന്നെ പകുതിയിലേറെ പ്രശ്നങ്ങൾക്ക് പരിഹാരമാവുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. കോളനികളിൽ നിന്ന് മദ്യത്തെയും മയക്കുമരുന്നിനെയും കുടിയിറക്കുക എന്ന ശ്രമകരമായ ദൌത്യമാണ് ഞങ്ങൾ ഏറ്റെടുത്തത്. അതത്ര എളുപ്പമല്ല എന്ന് ഞങ്ങൾക്കറിയാമായിരുന്നു. പക്ഷേ മദ്യത്തിൽ മുങ്ങിക്കിടന്ന പലവീടുകളും മദ്യമുക്തമായി എന്നത് ഞങ്ങളുടെ അഭിമാനവും ആത്മവിശ്വാസവും വർധിപ്പിച്ചു. മദ്യത്തിൻറ്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ക്യാമ്പയിൻ ശക്തമാക്കിയതോടെ കോളനികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മദ്യമാഫിയ ഞങ്ങൾക്കെതിരായി. ഞങ്ങളുടെ പ്രവർത്തകർ ശാരീരികമായ അതിക്രമങ്ങൾക്കിരയായി. മിക്ക കോളനികളിലും വിവിധ രാഷ്ട്രീയ സംഘടനകളുടെ പിൻബലത്തോടെയാണ് മദ്യമാഫിയയും വാറ്റുകാരും പ്രവർത്തിക്കുന്നത്. രാഷ്ട്രീയക്കാരും ക്രമേണ ഞങ്ങൾക്കെതിരായി........" ചുരുക്കത്തിൽ മദ്യ ലഹരിയും നിരക്ഷരതയും ഇല്ലാതാക്കിയാൽ തന്നെ ദളിത് കോളനികളിലെ പകുതിയിലേറെ പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നാണ് ദളിത് നേതാക്കൾ തന്നെ പറയുന്നത്.
കേരളത്തിലെയും, ഇന്ത്യയിലെയും ദളിത് ബുദ്ധി ജീവികളിൽ പലർക്കും ഇപ്പോഴും ഗാന്ധി വിരോധം പറയാനും, ഭൂ പരിഷകരണത്തെ കുറിച്ച് പറയാനുമാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും താൽപര്യം. ഗാന്ധി വിരോധം തലയ്ക്കു പിടിച്ച ദളിത് ബുദ്ധി ജീവികൾക്ക് ഗാന്ധിയുടെ മഹത്തായ സംഭാവനകളെ കുറിച്ച് പറയുന്നത് തന്നെ ഇഷ്ടപ്പെടുകയില്ല. എങ്കിലും പറയാം. ദളിത് ഉന്നമനത്തിനു വേണ്ടി ക്രിയാത്മക പദ്ധതികൾ ആവിഷ്ക്കരിച്ചത് മറ്റാരേക്കാളും ഗാന്ധി ആയിരുന്നു. “As far as poverty elimination was concerned, Gandhi was the most sincere Man” - എന്ന് ദളിത് ചിന്തകനും, 2006 - 2011 കാലയളവിൽ യു.ജി.സി. വൈസ് ചെയർമാനുമായ പ്രൊഫെസ്സർ സുഖ്ദേവ് തോരാട്ട് പറയുന്നത് ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്. മഹാത്മാ ഗാന്ധി പണ്ട് ദളിത് കോളനിയിൽ ചെന്ന് അവരുടെ കക്കൂസ് വൃത്തിയാക്കി. ഗാന്ധിജിയുടെ വാക്കുകൾ അനുസരിച്ച് ശിഷ്യനായ വിനോബ ഭാവെയും അത് തന്നെ ചെയ്തു. ജോലിയുടെ മഹത്വം (Dignity of Labour) എന്ന മഹത്തായ ആശയം ജനങ്ങളെ പഠിപ്പിക്കുവാൻ യത്നിക്കുകയായിരുന്നു നമ്മുടെ രാഷ്ട്ര പിതാവ്. ദളിതർക്ക് അവരുടെ തൊഴിലിൽ ലഭിക്കേണ്ട മാന്യതയും അതേ സമയം തന്നെ ഉന്നത ജാതിക്കാർ തൂപ്പ് ജോലി ചെയ്യേണ്ട കാര്യവും ഊന്നി പറയുകയായിരുന്നു ഗാന്ധി തൻറ്റെ കക്കൂസ് വൃത്തിയാക്കലിലൂടെ ചെയ്തത്. ദളിതരെ ഗാന്ധി 'ഹരിജനങ്ങൾ' എന്ന് വിളിച്ചതും അന്നത്തെ അവസ്ഥയിൽ അവർക്കു മാന്യത കിട്ടാൻ വേണ്ടിയാണ്. ഇതൊന്നും മനസിലാക്കാത്തവർ ആണ് ഗാന്ധിയെ വിമർശിക്കുന്നത്. 'പുനാ പാക്റ്റ്' -ലൂടെ ഗാന്ധി ശ്രമിച്ചത് ഒരു വിദേശ ശക്തിക്കെതിരെ പോരാടുമ്പോൾ ഇന്ത്യയിലെ ജനങ്ങൾ ജാതിയുടെ പേരിൽ വിഘടിക്കാതിരിക്കുവാനാണ്. 'പുനാ പാക്റ്റ്' -ൻറ്റെ പേരിൽ ഗാന്ധിയും, അംബേദ്കറും വിഭിന്ന ധ്രുവങ്ങളിലായിരുന്നു എന്നൊക്കെ വാദിക്കുന്നവർ കാര്യങ്ങൾ മനസിലാക്കാത്തവരാണ്. ഭരണഘടനയിൽ അധിഷ്ഠിതമായ സാമൂഹ്യ മാറ്റം ആണ് ഡോക്റ്റർ അംബേദ്കർ സ്വപ്നം കണ്ടത്. സംവരണം രൂപപ്പെടുത്തിയതും അതിനു വേണ്ടിയായിരുന്നു. അക്രമവും, അരാജകത്ത്വവും ഡോക്റ്റർ അംബേദ്കർ ഒരിക്കലും ദളിത് ഉന്നമനത്തിനു വേണ്ടി പ്രോത്സാഹിപ്പിച്ചിട്ടില്ല.
മൂന്നു വർഷം മുമ്പ് ഞാൻ നാല് സംസ്ഥാനങ്ങളിൽ ഇൻഡസ്ട്രിയൽ സർവേ നടത്തുകയുണ്ടായി. ഗ്രെയ്റ്റർ നോയിഡയിലെ യമഹാ ഫാക്റ്ററിയിലെ മാനേജർ എന്നോട് പറഞ്ഞത് അവിടുത്തെ സ്കിൽഡ് പ്ലംബർ, ഇലെക്ട്രിഷ്യൻ, പെയിൻറ്റർ - ഇവർക്കൊക്കെ തുടക്കത്തിലേ 40000 രൂപയാണ് ശമ്പളം എന്നാണ്. ഇത് മൂന്നു വർഷം മുമ്പത്തെ കാര്യമാണെന്നോർക്കണം. 10000 - 15000 രൂപാ ശമ്പളം കൊടുക്കാതെ അവിടെ ആരെയും കിട്ടില്ലാ എന്നാണ് HRD മാനേജർ നേരിട്ട് എന്നോട് പറഞ്ഞത്. സമാനമാണ് ഇന്ത്യയിലെ വ്യാവസായിക വളർച്ച വന്ന മറ്റു പ്രദേശങ്ങളിലെയും ശമ്പള നിരക്കുകൾ. പഴയതിൽ നിന്ന് വ്യത്യസ്തമായി കാർഷിക മേഖലയിൽ നിന്ന് ഇപ്പോൾ തൊഴിലാളികൾ നഗരങ്ങളിലെ വ്യാവസായിക മേഖലകളിലേക്ക് കുടിയേറുകയാണ്. അസംഘടിത മേഖലകളിൽ പോലും അവർ ഫാക്റ്ററികളുമായി സഖ്യത്തിലേർപെട്ടു മെച്ചപ്പെട്ട വേതനവും, തൊഴിലവസരങ്ങളും ഒരുക്കുകയാണ്. ഇന്ത്യയിലെ കുടുംബത്തിൽ ഊന്നിയുള്ള കാർഷിക രീതിയിൽ നിന്ന് വ്യത്യസ്തമായി ആസന്ന ഭാവിയിൽ കമ്പനികളും, ട്രസ്റ്റുകളും യന്ത്ര വൽകൃതമായ വൻ തോതിലുള്ള കൃഷി രീതികൾ ആരംഭിക്കുന്നതിൻറ്റെ സകല സൂചനകളും ഉണ്ട്. പൗൾട്രി ഫാമുകളും, ഡയറി ഫാമുകളും ഒക്കെ അങ്ങനെ തുടങ്ങി കഴിഞ്ഞു. ഇപ്പോൾ ഡൽഹിയിലൊക്കെ പണ്ടത്തെ പോലെ ചവിട്ടുന്ന റിക്ഷകൾ കുറഞ്ഞു വരികയാണ്. ചവിട്ടുന്ന റിക്ഷകൾ ഇപ്പോൾ കാണാനേയില്ല. അതിനു പകരം ഇലെക്ട്രിക് റിക്ഷകൾ ആ സ്ഥാനം പിടിച്ചു കഴിഞ്ഞു. സമാനമാണ് ഇന്ത്യയിലെ മറ്റു പല സ്ഥലങ്ങളിലും. ഇതിൻറ്റെയൊക്കെ ഗുണഭോക്താക്കൾ ദളിതരും, സമൂഹത്തിലെ ഏറ്റവും താഴ്ന്ന വരുമാനക്കാരുമാണ്.
കേരളത്തിലെയും, ഇന്ത്യയിലെയും ദളിത് ബുദ്ധി ജീവികൾ സ്ഥിരം ഉയർത്തി പിടിക്കുന്ന ഭൂ പരിഷ്കരണ വിഷയവും പരിശോധിക്കപ്പെടേണ്ടതുണ്ട്. അറുപതുകളിലും, എഴുപതുകളിലും ആയിരുന്നു ഭൂ പരിഷ്കരണത്തിനുള്ള പ്രസക്തി. തൊണ്ണൂറുകളും, ഇരുപത്തൊന്നാം നൂറ്റാണ്ടും ആയപ്പോൾ ഭൂമി അനേകം മക്കളിൽ ഇന്ത്യയിലെ മിക്ക കുടുംബങ്ങളിലും വിഭജിക്കപ്പെട്ടു. ഇന്നിപ്പോൾ ഉത്തരേന്ത്യയിൽ 2-3 ബിഗയും, 4-5 ബിഗയും ഭൂമി ഉള്ളവരാണ് ബഹു ഭൂരിപക്ഷം സാധാരണക്കാരായ കർഷകരും. എന്ന് വെച്ചാൽ കേരളത്തിൻറ്റെ രീതിയിൽ ഒരേക്കറും, രണ്ടേക്കറും. അവർക്കു പകലന്തിയോളം അദ്ധ്വാനിച്ചാൽ മാത്രമേ ഭൂമിയിൽ നിന്ന് എന്തെങ്കിലും കിട്ടൂ. സെൻട്രൽ ആന്ധ്ര, സെൻട്രൽ ബീഹാർ - ഇവിടെയൊക്കെ മാത്രമേ ഇന്ന് 'ആബ്സെൻറ്റി ലാൻഡ് ലോർഡിസം' നിലവിൽ ഉള്ളൂ. ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ള എത്ര പേർ കേരളത്തിൽ ഉണ്ട്? അത് കൊണ്ട് ഇല്ലാത്ത ഭൂമിയുടെ പേരിൽ കേഴുന്നതിനു പകരം ആദിവാസികളുടെയും, ദളിതരുടെയും, ഭൂ രഹിത കർഷക തൊഴിലാളികളുടെയും പിന്നോക്കാവസ്ഥയ്ക്കുള്ള യഥാർത്ഥ പരിഹാരം വ്യവസായ മേഖലയിലേക്കുള്ള ചേക്കറലാണ്; തൊഴിലധിഷ്ടിധവും, മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം ഇന്നത്തെ യുവ തലമുറയ്ക്ക് ലഭ്യമാക്കുന്നതുമാണ്.
ഇന്ത്യയിലെ ദളിതരുടെ കോളനികളിലും, ചേരികളിലും, പുനരധിവാസ പ്രദേശങ്ങളിലും, ഗ്രാമങ്ങളിലും, ആദിവാസി മേഖലകളിലും നടപ്പിലാക്കേണ്ട ഒരു വികസന പദ്ധതി നാം സ്വയം വികസിപ്പിക്കേണ്ടിയിരിക്കുന്നു. ദളിത് ആദിവാസി വിഭാഗങ്ങളിൽ സമ്പാദ്യ ശീലം വളർത്തേണ്ടത് അവരുടെ ഉന്നമനത്തിന് വളരെ അത്യാവശ്യമാണ്. അത് പോലെ തന്നെ ഇപ്പോഴുള്ള കാർഷിക രീതികൾ മാറേണ്ടതുണ്ട്. കാർഷിക രീതികളിലെ ആധുനിക വൽക്കരണവും, യന്ത്രവൽക്കരണവും അത്യന്താപേക്ഷിതമാണ്. പക്ഷെ കാർഷികവൃത്തി ജനസംഖ്യ വർധിച്ചിരിക്കുന്നതിനാൽ പരിമിതമായി മാത്രമേ ഉപകാരപ്പെടുകയുള്ളൂ. കാർഷിക മേഖലയ്ക്ക് ഒരു പരിധിയിൽ കൂടുതൽ ജനങ്ങളെ ഉൾക്കൊള്ളാനോ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനോ സാധ്യമല്ല. വ്യവസായ മേഖലയിലേക്കും, സേവന മേഖലയിലേക്കുമുള്ള കുടിയേറ്റം അത്യന്താപേക്ഷിതമാണ്. സംരംഭകത്വം ദളിത് ആദിവാസി വിഭാഗങ്ങളിൽ എല്ലാ രീതിയിലും പ്രോത്സാഹിക്കപ്പെടേണ്ടതുണ്ട്. സമഭാവനയോടെ എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ നോക്കി കാണേണ്ട ഒരു സംസ്കാരവും, മനോഭാവവും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇൻഡ്യാക്കാരായ നമുക്കെല്ലാവർക്കും ഉണ്ടാവേണ്ടതും വളരെ അത്യന്താപേക്ഷിതമാണ്.

മണ്ഡൽ കമ്മീഷനിലൂടെ OBC -കൾക്ക് സംവരണം കൊടുത്ത രാഷ്ട്രീയ നടപടി ഒട്ടും ശരിയല്ലായിരുന്നു. അത് തികഞ്ഞ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയായിരുന്നു. കാരണം OBC -കൾ കേരളത്തിലും, ഇന്ത്യയുടെ പല പ്രദേശങ്ങളിലും സാമ്പത്തികമായും, സാമൂഹ്യമായും, രാഷ്ട്രീയമായും പ്രബല ശക്തികളാണ്. ഞങ്ങളുടെ നാട്ടിൽ എൻറ്റെ ചെറുപ്പത്തിൽ ഏറ്റവും പണക്കാരായിരുന്നവർ ഒരു അബ്കാരിയും മറ്റൊരു ടെക്സ്റ്റയിൽ ഉടമയുമായിരുന്നു. രണ്ടു പേരും ഈഴവരായിരുന്നു. വെള്ളാപ്പള്ളിയും, നൂറു കണക്കിന് കോടികളുടെ കള്ളപ്പണം ഉള്ള ഗോകുലം ഗോപാലനും എങ്ങനെയാണ് ദരിദ്രരാകുന്നത്? ഉത്തരേന്ദ്യയിൽ യാദവരും സാമ്പത്തികമായും, സാമൂഹ്യമായും, രാഷ്ട്രീയമായും പ്രബല ശക്തികളാണ്. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇപ്പോൾ ജാതി രാഷ്ട്രീയം ആണ് കളിക്കുന്നത്. BJP വലിയ ദേശീയ വാദം പറയുന്നുണ്ടെങ്കിലും ശുദ്ധമായ ജാതി രാഷ്ട്രീയം ആണ് കളിക്കുന്നത്. ഈയിടെ നടന്ന ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ ഇതു നാം കണ്ടതാണ്. മുന്നോക്ക ജാതികളുടെ ഏകീകരണവും, യാദവ്-ദളിത് വോട്ട് ബാങ്കുകളിൽ ഉണ്ടായ ഭിന്നിപ്പും ആണ് ബീ.ജെ.പി.-യ്ക്ക് ഗുണമായത്. കുറെ നാൾ മുമ്പ് ഗുജറാത്തിൽ പട്ടേൽ സമുദായക്കാർ വലിയ പ്രക്ഷോഭം നടത്തിയതും അവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ അനുവദിച്ചതും ഈ ജാതി രാഷ്ട്രീയം കാരണമായിരുന്നു. അത് പോലെ തന്നെ ജാട്ടു സമുദായക്കാർ വലിയ പ്രക്ഷോഭം നടത്തിയതും, അക്രമം കാട്ടിയതും അവരുടെ ആവശ്യങ്ങൾ പരിഗണിക്കും എന്നു പറഞ്ഞതും എന്തിനു വേണ്ടിയായിരുന്നു? ബീഹാറിൽ നിതീഷും, ലാലുവും കൈ കോർത്തത് എന്തിനു വേണ്ടിയായിരുന്നു? വീണ്ടും ജാതി രാഷ്ട്രീയം. അങ്ങനെ നോക്കുമ്പോൾ കേരളത്തിലും മറ്റു തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും മത-ജാതി രാഷ്ട്രീയം വളരെ കുറവാണെന്നു പറയാം. ഗുജറാത്തിലെ പട്ടേൽ സമുദായക്കാരും, ഹരിയാനയിലെ ജാട്ടു സമുദായക്കാരും, ഉത്തർ പ്രദേശിലെ യാദവരും സാമൂഹ്യമായും, സാമ്പത്തികമായും ഉന്നത ശ്രേണിയിൽ ഉള്ളവരാണ്. അവരൊക്കെ ഇപ്പോഴും ജാതി രാഷ്ട്രീയത്തിൻറ്റെ പേരിൽ ആനുകൂല്യങ്ങൾ നേടുന്നു. മണ്ഡൽ കമ്മീഷനിലൂടെ OBC -കൾക്ക് സംവരണം കൊടുത്തതിലൂടെ മുന്നോക്ക ജാതികളുടെ ഏകീകരണവും, OBC -കൾ കൂടുതൽ കൂടുതൽ സംവരണാനുകൂല്യങ്ങൾ ചോദിക്കുന്ന അവസ്ഥയും ആണ് ഇന്ന് സംജാതമായിട്ടുള്ളത്. കേരളത്തിൽ പോലും മണ്ഡൽ കമ്മീഷൻ നടപ്പാക്കും എന്ന് പ്രഖ്യാപനം നടത്തിയതിനു ശേഷം വി.പി.സിംഗ് വന്നപ്പോൾ കോരി ചൊരിയുന്ന മഴയത്ത് കൊച്ചിയിൽ അഞ്ചു ലക്ഷം പേർ പ്രകടനം നടത്താൻ പോയി. ഞങ്ങളുടെ വീടിനടുത്ത് കോരി ചൊരിയുന്ന മഴയത്ത് പ്രകടനം നടത്തി മൂക്കടപ്പും, തൊണ്ട വേദനയും പിടിച്ചവരെ എനിക്ക് നേരിട്ടറിയാം. നളിനി സിംഗിൻറ്റെ വളരെ പ്രശസ്തമായ ബൂത്ത് പിടിക്കുന്നതിനെ കുറിച്ചുള്ള ഡോകുമെൻറ്ററിയിൽ ബൂത്ത് പിടിക്കുന്ന ആൾ പറയുന്നത് ഇത് "ജാതിനിഷ്ടാ കി ബാത്ത് ഹെ" എന്നാണ് - ജാതിയുടെ അഭിമാനത്തിൻറ്റെ പ്രശ്നമാണെന്ന്. ഈ 'ജാതി സ്പിരിറ്റ്' ഇരുപത്തൊന്നാം നൂറ്റാണ്ടിലും തുടരുന്നതാണത്ഭുതം.
മറുപടിഇല്ലാതാക്കൂ