മഹാരാഷ്ട്രയിൽ
ഇപ്പോൾ നടക്കുന്ന കർഷക സമരത്തിൽ കാണുന്ന ആളുകൾ മുഴുവൻ
കമ്യൂണിസ്‌റ്റുകാരല്ലാ. അതുകൊണ്ട് കേരളത്തിലെ സൈബർ സഖാക്കൾ അമിത ആവേശം
കൊള്ളേണ്ട കാര്യവുമില്ല. ശരദ് പവാറിൻറ്റെ എൻ. സി. പി., ആം ആദ്മി പാർട്ടിക്കാർ, ശിവസേന, കോൺഗ്രസ്സ് എന്നീ
സംഘടനകളിൽ പെട്ടവർ പിന്തുണ പ്രഖ്യാപിച്ചു വന്നത് കൊണ്ടാണ് കർഷക സമരത്തിന്
ഇത്ര വലിയ ബഹുജന പിന്തുണ മുംബൈ അടുത്തപ്പോൾ കിട്ടിയത്.
ഇന്നത്തെ ഇന്ത്യയിൽ മഹാരാഷ്ട്രയിൽ മാത്രമല്ല; മറ്റു പല ഭാഗങ്ങളിലും ചെറുകിട കർഷകരുടെ അവസ്ഥ വളരെ മോശമായതുകൊണ്ടാണ് അവർക്കു ഇത്ര വലിയ പിന്തുണ കിട്ടുന്നത്. ചോറുരുട്ടി കഴിക്കുമ്പോൾ നാം നിലം ഒരുക്കി, വിത്ത് വിതച്ച്, കൊയ്ത്, അരിയാക്കി തരുന്ന കർഷകനെ ഓർമിക്കണം. മണ്ണിൽ അധ്വാനിക്കുന്ന കർഷകനോട് നന്ദി വേണം. കർഷകരെ കല്യാണം കഴിക്കാൻ ഇന്നത്തെ പല പെൺകുട്ടികളും തയാറാകുന്നില്ല. ആന്ധ്രയിൽ നിന്നുള്ള ഒരു സർവേ പറയുന്നത് അവിടുത്തെ കർഷകർക്ക് പെണ്ണ് കിട്ടുന്നില്ലെന്നാണ്. കഴിഞ്ഞ 20 വർഷങ്ങൾക്കുള്ളിൽ 2 ലക്ഷം കർഷകർ ആത്മഹത്യ ചെയ്തു എന്നാണ് നാഷണൽ ക്ര്യം റെക്കോർഡ്സ് ബ്യൂറോ പറയുന്നത്. റഷ്യൻ T .V . പോലും ഇന്ത്യൻ കർഷകരുടെ ദുരിത കഥകൾ പ്രക്ഷേപണം ചെയ്തു. എന്നിട്ടും നമ്മൾ ഇന്ത്യാക്കാർ അറിയുന്നില്ല.
അന്നദാതാക്കാളായ കർഷകരുടെ ആവശ്യങ്ങൾ കേൾക്കണം; പരിഹരിയ്ക്കണം; ലോൺ തിരിച്ചടവിനു സാവകാശം നൽകണം എന്നൊക്കെ പറയാം. പക്ഷെ ഇതൊന്നും ഇന്ത്യയിലെ കാർഷിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം അല്ല. ആധുനിക വ്യവസായിക മേഖലയിലെന്നതു പോലെ കാർഷിക മേഖലയിലും നിക്ഷേപം വരണം; യന്ത്രവൽക്കരണം ത്വരിത ഗതിയിൽ നടപ്പാക്കണം. ആധുനികവൽക്കരിക്കപ്പെട്ട എല്ലാ രാജ്യങ്ങളിലും ഇതാണ് അനുവർത്തിച്ച മാർഗം. അതേപോലെ വലിയൊരു ശതമാനം കർഷകരെ വ്യാവസായിക, സേവന മേഖലകളിലേക്ക് തിരിച്ചുവിട്ടേ പറ്റൂ. ഗവൺമെൻറ്റ് കടം എഴുതിതള്ളുന്നതൊക്കെ താൽക്കാലിക പരിഹാരം മാത്രമാണ്. UPA ആദ്യം ഭരണത്തിലേറിയപ്പോൾ എല്ലാ എതിർപ്പുകളേയും മറി കടന്നാണ് കാർഷിക കടങ്ങൾ എഴുതി തള്ളാൻ മൻമോഹൻ സിംഗ് തയാറായത് എന്ന് സഞ്ജയ് ബാറു തൻറ്റെ 'Accidental Prime Minister' എന്ന പുസ്തകത്തിൽ പറയുന്നത്. കാർഷിക കടങ്ങൾ എഴുതി തള്ളൂമ്പോൾ 'Social Good' എന്ന മഹത്തായ ആശയം ആണ് മുൻ പ്രധാന മന്ത്രി മുന്നോട്ടു വെച്ചത്. ഇതുപോലെ സംസ്ഥാന സർക്കാരുകളും ചെയ്തിട്ടുണ്ട്. പക്ഷെ ഇതൊന്നും ശാശ്വത പരിഹാരമല്ല.
ഇന്ത്യയിലെ കുടുംബത്തിൽ ഊന്നിയുള്ള കാർഷിക രീതിയിൽ നിന്ന് വ്യത്യസ്തമായി ഭാവിയിൽ കമ്പനികളും, ട്രസ്റ്റുകളും യന്ത്ര വൽകൃതമായ വൻ തോതിലുള്ള കൃഷി രീതികൾ ആരംഭിക്കേണ്ടിയിരിക്കുന്നു. അച്ഛൻ കർഷകനാണെങ്കിലും മക്കൾ വ്യവസായിക, സേവന മേഖലകളിലേക്ക് തിരിയുന്ന കാലം വരണം. നോട്ടു നിരോധനത്തിന്‍റെ രൂപത്തില്‍ കേന്ദ്ര സർക്കാർ ചെറുകിട കർഷകരോട് ഒത്തിരി ദ്രാഹം ചെയ്തു. കര്‍ഷകര്‍ ആശ്രയിച്ചിരുന്ന സഹകരണ ബാങ്കുകളുടെ പണം ഇപ്പോഴും പുതിയ നോട്ടിലെക്ക് മാറ്റിക്കൊടുക്കാതെ അവരെ ദ്രോഹിച്ചു കൊണ്ടിരിക്കുന്നു. പ്രായം ചെന്ന പശുക്കളെ കന്നുകാലി ചന്തയില്‍ വില്‍ക്കാന്‍ കഴിയാതെ പാവപ്പെട്ട കര്‍ഷകര്‍ വലയുന്നു. സമ്പൂർണ പശുക്ഷേമ രാഷ്ട്രത്തിൽ കർഷകർ ഇന്ന് പുറത്താണ്. ഇത്തരത്തിൽ ദ്രോഹങ്ങളുടെ ഒരു നീണ്ട പട്ടികയാവാം മഹാരാഷ്ട്രയിൽ ഇപ്പോൾ നടക്കുന്ന കർഷക സമരത്തിന് കാരണം. അളമുട്ടിയാൽ ചേരയും കടിക്കും എന്നു തന്നെയാണിത് വ്യക്തമാക്കുന്നത്. മുംബൈ നഗരത്തിൽ വലിയ സ്വീകരണം കർഷക മാർച്ചിന് ലഭിക്കുന്നു എന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. വിവിധ സംഘടനകളടെ നേതൃത്വത്തിൽ കുടിവെള്ളവും ലഖുഭക്ഷണങ്ങളും വിതരണം ചെയ്യുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. പാക്കിസ്ഥാൻ വിരോധം മാത്രം പ്രചരിപ്പിക്കുന്ന നമ്മുടെ ഇംഗ്ളീഷ് ടി.വി. ന്യൂസ് ചാനലുകൾ ഇതൊക്കെ കാണുമോ ആവോ??
രാജ്യസ്നേഹികളായ ജതിൻ മേഹ്ത്താ, വിജയ് മല്യ, നീരവ് മോഡി, ചോംസ്‌കി, കോത്താരി തുടങ്ങിയവർക്ക് കോടികൾ പറ്റിച്ചു രാജ്യം വിടാൻ അവസരമൊരുക്കിയതിൻറ്റെ ആത്മാർത്ഥതയുടെ ആയിരത്തിൽ ഒന്ന് കാണിച്ചാൽ മതി ഈ കർഷക പ്രശ്നം പരിഹരിക്കാൻ. പക്ഷെ ഇന്ത്യയുടെ ഭരണ വർഗം അത് കാണിക്കുമെന്ന് തോന്നുന്നില്ലാ. കർഷകരുടെ പ്രശ്നം ഏത് സർക്കാർ വന്നാലും തീരുമെന്നും തോന്നുന്നില്ല. കാരണം കൃഷി ഇന്ത്യയിൽ ലാഭകരമല്ലാതായിരിക്കുന്നു. കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങൾ സർക്കാരുകൾ പരിഹരിക്കേണ്ടിയിരിക്കുന്നു. അവരുടെ വിളകൾക്ക് നല്ല വില ഉറപ്പാക്കണം. രാസ വളത്തിൻറ്റെ അമിതമായ ഉപയോഗവും, ഇടനിലക്കാരുടെ കൊള്ളയും അവസാനിപ്പിച്ച് കർഷകർ ആത്മഹത്യ ചെയ്യേണ്ടി വരുന്ന സാഹചര്യം മാറ്റിയെടുക്കാൻ മാറി മാറി വരുന്ന എല്ലാ സർക്കാരുകളും ശ്രദ്ധിക്കണം. അന്നം തരുന്ന കർഷകരെ അവഗണിച്ച് എങ്ങനെ നമ്മുടെ രാജ്യത്തിന് മുമ്പോട്ടു പോകാൻ സാധിക്കും?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ