വ്ളാഡിമീർ ഇലിയച്ച് ഉല്യാനോവ് എന്ന ലെനിൻ വലിയ മഹാനൊന്നും അല്ലായിരുന്നു. ഇത് വെറുതെ പറയുന്നതല്ല; ശരിക്കും പഠിച്ചിട്ട് തന്നെ പറയുന്നതാണ്. ഇത് പറയുമ്പോൾ തന്നെ ധൈഷണിക മണ്ഡലത്തിൽ ലെനിൻ വലിയ സംഭാവനകൾ നൽകിയിരുന്നു എന്ന് അംഗീകരിക്കുവാനും ഇതെഴുതുന്ന ആൾക്ക് ഒരു മടിയും ഇല്ലാ. പക്ഷെ ധിഷണാ വൈഭവമുള്ള എഴുത്തുകാരൊക്കെ വ്യക്തി ജീവിതത്തിൽ മഹത്ത്വം പ്രകടിപ്പിക്കണം എന്നൊന്നില്ല. ഏകാധിപതിയും, രക്ത ദാഹിയുമായിരുന്നു യഥാർത്ഥത്തിലുള്ള ലെനിൻ. ആ ലെനിനിസ്റ്റ് രീതി തന്നെയാണ് പിന്നീട് തികഞ്ഞ ഏകാധിപതിയായ സ്റ്റാലിന് ജന്മം കൊടുത്തത്.
ലെനിൻറ്റെ ഏകാധിപത്യ സ്വൊഭാവം കമ്യൂണിസ്റ്റുകാർ സൗകര്യപൂർവം മറച്ചു വെച്ച് ലെനിനെ മഹാനാക്കി. സ്‌കൂളിൽ നമ്മളിൽ പലരും പഠിച്ച ലെനിനിനെ കുറിച്ചുള്ള ഒരു കഥയുണ്ട്. സൈബീരിയയിൽ നിന്ന് ഒരു കർഷകൻ ലെനിനെ കാണാൻ വരുന്നതും ലെനിൻ സാദാ കഞ്ഞി കുടിക്കുന്നത് കണ്ട് അതിശയിച്ചു പോയതും. ഇപ്പോൾ ത്രിപുരയിലെ മണിക് സർക്കാരിനെ കുറിച്ചും ഇത്തരം അതിശയോക്തി കലർന്ന ലാളിത്യത്തിൻറ്റെ കഥകളാണ് കമ്യൂണിസ്റ്റുകാർ പ്രചരിപ്പിക്കുന്നത്. ഉയർന്നു നിൽക്കുന്ന ലെനിൻ പ്രതിമകൾ കണ്ടാൽ ലെനിൻ ആജാനുബാഹുവായിരുന്നു എന്ന തോന്നൽ ഉണ്ടാകും. പക്ഷെ സത്യത്തിൽ ലെനിൻറ്റെ രൂപഘടന എപ്രകാരമായിരുന്നു?? പൊക്കം കുറഞ്ഞു ഒരു കാലിന് മുടന്തും ഉള്ള മനുഷ്യനായിരുന്നു ലെനിൻ. ഇതൊക്കെ മറച്ചു വെച്ച് ആജാനുബാഹുവാവായ ലെനിനെ സൃഷ്ടിക്കുവാൻ കമ്യൂണിസ്റ്റുകാർക്കേ കഴിയൂ.
ലെനിൻ അടിസ്ഥാനപരമായി രാഷ്ട്രമീമാംസകനായിരുന്നു. നല്ല വിശകലനങ്ങൾ നടത്തിയിട്ടുണ്ട്. ലെനിൻറ്റെ ‘Nations Right to Self Determination’, ‘Imperialism – Highest Stage of Capitalism’ എന്ന കൃതികളൊക്കെ ഇന്നും വേണമെങ്കിൽ ക്ലാസിക്കുകൾ ആയി അംഗീകരിക്കപ്പെടും. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ എല്ലാവരും അംഗീകരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല; ലെനിൻ സ്ഥാപിച്ചത് പോലെയൊന്നും അല്ല പിന്നീട് കാര്യങ്ങൾ നടന്നതും. ലെനിൻ തന്നെ സ്വന്തം പുസ്തകത്തിൽ പറയുന്നത് പോലെയൊന്നും പ്രവർത്തിച്ചിട്ടില്ല. സാറിസ്റ്റ് റഷ്യയിലെ റിപ്പബ്ലിക്കുകൾക്ക് സ്വയം നിർണായവകാശം ആയിരുന്നു ലെനിൻറ്റെ വലിയൊരു വാഗ്ദാനം. പക്ഷെ ലെനിൻ നേതൃത്വം നൽകിയ ബോൾഷെവിക് പാർട്ടി വിപ്ലത്തിന് ശേഷം അധികാരമേറ്റെടുത്തുകഴിഞ്ഞപ്പോഴാണ് ലെനിന് യാഥാർഥ്യ ബോധം വന്നത്. മുൻ സോവിയറ്റ് യൂണിയനിൽ റഷ്യക്ക് ചുറ്റുമായിരുന്നു 14 റിപ്പബ്ലിക്കുകളുടെ കിടപ്പ്. ഇതിൽ ചിലതൊക്കെ പിന്നീട് വന്നതാണ്. ഈ റിപ്പബ്ലിക്കുകൾ 'സ്‌ട്രാറ്റെജിക് ' ആയി വളരെ പ്രാധാന്യമുള്ളവയായിരുന്നു. അതുകൊണ്ട് ലെനിൻ താൻ പറഞ്ഞതെല്ലാം സൗകര്യപൂർവം വിഴുങ്ങി റിപ്പബ്ലിക്കുകളെ ബലപ്രയോഗത്തിലൂടെ അല്ലെങ്കിൽ ഭീഷണിയിലൂടെ കൂടെ നിർത്തി. പിന്നീട് സ്റ്റാലിന് റിപ്പബ്ലിക്കുകളുടെ കാര്യത്തിൽ ഉരുക്കു മുഷ്ടി കാണിക്കാൻ ഒരു മടിയും ഉണ്ടായില്ല. സോവിയറ്റ് യൂണിയൻ 1993 -ൽ ഛിന്നഭിന്നമാകുവാൻ കാരണമായത് ഈ നയവൈകല്യമായിരുന്നു. ഈ നയവൈകല്യങ്ങൾ തുടങ്ങിവെച്ചത് ലെനിൻ തന്നെയായിരുന്നു; പൂർത്തീകരിച്ചത് സ്റ്റാലിനും. ലെനിൻറ്റെ ഈ നയം മാറ്റത്തെ കുറിച്ച് റഷ്യനിൽ എഴുതപ്പെട്ട ‘Utopia in Power’ എന്ന ദീർഘമായ ഗ്രന്ഥത്തിൽ പറയുന്നത് ഇപ്രകാരമാണ്: “Socrates was asked, What he will do when he gets power. The wise Man answered: I will act to the true meaning of the words. And when Lenin started ruling, words lost it’s true meaning.” ക്യാപ്പിറ്റലിസം പിന്നീട് സാമ്രാജ്യത്ത രൂപം കൈവരിക്കുന്നത് ലെനിൻ ‘Imperialism – Highest Stage of Capitalism’ എന്ന പുസ്തകത്തിൽ പറഞ്ഞുവെങ്കിലും യൂറോപ്പിലും, മറ്റ് 'വെൽഫെയർ' രാജ്യങ്ങളിലും ശക്തമായ മധ്യ വർഗം വരുന്നത് കാണാൻ ലെനിനും, മാർക്‌സും അമ്പേ പരാജയപ്പെട്ടു.
രാഷ്ട്രീയ വിശകലനത്തെക്കാൾ വലിയ പരാജയമായിരുന്നു ലെനിൻ ഭരണത്തിൽ. തൻറ്റെ ഭരണ പരാജയം മറച്ചു വെക്കുവാൻ നര നായാട്ട് നടത്തുവാൻ ലെനിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. സർഗ്ഗവൈഭവം ഉള്ള ഒരു എഴുത്തുകാരൻ ഇങ്ങനെയൊക്കെ ചെയ്യുമോയെന്ന് പലരും സംശയിക്കും. പക്ഷെ അങ്ങനെയൊക്കെ സംഭവിച്ചു. കെ. വേണു തൻറ്റെ 'ഒരു കമ്മ്യൂണിസ്റ്റുകാരൻറ്റെ ജനാധിപത്യ സങ്കൽപ്പങ്ങൾ' എന്ന പുസ്തകത്തിൽ പറയുന്നത് ലെനിനെ എങ്ങനെയെങ്കിലും സംരക്ഷിക്കുവാനാണ് ലെനിൻറ്റെ സമ്പൂർണ കൃതികൾ പരിശോധിക്കുവാൻ തുടങ്ങിയതെന്നാണ്. പക്ഷെ മുഴുവൻ കൃതികളും പരിശോധിച്ച് കഴിഞ്ഞപ്പോൾ ലെനിനെ സംരക്ഷിക്കുവാൻ ഒരു മാർഗവും ഇല്ലെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. മുൻ സോവിയറ്റ് യൂണിയൻറ്റെ ചരിത്രം പരിശോധിക്കുന്ന ആർക്കും ഇത് വ്യക്തമാകും. ശരിക്കും ലെനിനായിരുന്നു പിന്നീട് വന്ന സ്റ്റാലിൻറ്റെ ഉരുക്കു മുഷ്ടിക്കും, ഏകാധിപത്യത്തിനും തുടക്കമിട്ടത്.
"The October Revolution was not what you call in America the 'Russian Revolution.' It was an invasion and conquest over the Russian people. More of my countrymen suffered horrific crimes at their bloodstained hands than any people or nation ever suffered in the entirety of human history. It cannot be understated. Bolshevism was the greatest human slaughter of all time. The fact that most of the world is ignorant of this reality is proof that the global media itself is in the hands of the perpetrators." - Aleksandr Solzhenitsyn (1918-2008). ഇതാണ് നോബൽ സമ്മാനിതനും, 'ഗുലാക് ആർക്കിപ്പെലോഗോ' എഴുതിയ അലക്‌സാണ്ടർ സോൾഷ്നിസ്‌റ്റിൻ ഒക്ടോബർ വിപ്ലവത്തെ കുറിച്ച് പറയുന്നത്. പല ആരാധനാലയങ്ങളും ഒക്ടോബർ വിപ്ലവത്തോട് കൂടി ലേബർ ക്യാമ്പുകളാക്കി മാറ്റി; പള്ളികളിൽ നിന്ന് വിഗ്രഹങ്ങൾ എടുത്തു മാറ്റി. ഇങ്ങനെ പിൽക്കാലത്ത് സ്റ്റാലിൻ നടത്തിയ പല ക്രൂരതക്കും, അടിച്ചമർത്തലിനും തുടക്കമിട്ടത് ലെനിനായിരുന്നു. സിഫിലിസ് പിടിച്ചാണ് മരിച്ചതെന്നും പറയപ്പെടുന്നു. അതുകൊണ്ട് അത്തരത്തിലുള്ള ലെനിൻറ്റെ പ്രതിമ ത്രിപുരയിൽ മാറ്റുമ്പോൾ യഥാർത്ഥ കമ്യുണിസ്റ്റുകാർ ആശ്വസിക്കുകയാണ് വേണ്ടത്. 1993 -ൽ മോസ്‌കോയിൽ ലെനിൻറ്റെ പ്രതിമ ബുൾഡോസർ കൊണ്ട് നീക്കം ചെയ്തപ്പോൾ ആർപ്പു വിളിച്ചത് ജനലക്ഷങ്ങളാണ്. ലൈവ് ടെലികാസ്റ്റായി അത് ഇതെഴുതുന്ന ആളും കണ്ടതാണ്. റഷ്യക്കാർക്കു പോലും വേണ്ടാത്ത ലെനിനെ ഇന്ത്യക്കാർ എന്തിന് അംഗീകരിക്കണം???

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ