പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമങ്ങൾക്ക് ഗോർബച്ചേവ്, യെൽസിൻ - എന്നിങ്ങനെയുള്ള നേതാക്കന്മാർ മാത്രമാണ് റഷ്യയിൽ നിന്നുള്ള വലിയ നേതാക്കൾ. ഇവരെയൊക്കെ ഇങ്ങനെ പ്രകീർച്ചതിന് പിന്നിൽ പാശ്ചാത്യ രാഷ്ട്രങ്ങളിലേയും, അമേരിക്കയുടെയും മാധ്യമങ്ങൾക്ക് സ്ഥാപിത താൽപര്യം ഉണ്ടായിരുന്നു എന്ന കാര്യം പകൽ പോലെ വ്യക്തമാണ്. 1985 - ൽ ഗോർബച്ചേവ് അധികാരമേറ്റെടുത്തപ്പോൾ സോവിയറ്റ് സാമ്പത്തിക ഉൽപാദനം (GDP) 2000 ബില്യൺ ഡോളറായിരുന്നു. എന്ന് വെച്ചാൽ ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തി. 1990 --ൽ പോലും സോവിയറ്റ് യൂണിയൻ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായിരുന്നു. പക്ഷെ സോവിയറ്റ് സമ്പത് വ്യവസ്ഥ തീർത്തും മോശമാണെന്ന പ്രചാരണം പാശ്ചാത്യ മാധ്യമങ്ങൾ അഴിച്ചു വിട്ടു. ഗോർബച്ചേവും, അദ്ദേഹത്തിൻറ്റെ ഭാര്യ റെയിസ ഗോർബച്ചേവും റഷ്യയിൽ ഏറ്റവും വെറുക്കപ്പെട്ട ആളുകൾ ആയിരുന്നു. പക്ഷെ സി. എൻ. എൻ., ബി. ബി.സി, ഇക്കോണമിസ്റ്റ് - പോലുള്ള യൂറോപ്യൻ- അമേരിക്കൻ മാധ്യമങ്ങൾക്ക് ഏറ്റവും പ്രിയങ്കരർ ആയിരുന്നു ഗോർബച്ചേവും, അദ്ദേഹത്തിൻറ്റെ ഭാര്യ റെയിസ ഗോർബച്ചേവും. ഇന്ത്യൻ മാധ്യമങ്ങളും ആ പാത പിന്തുടർന്നു. കാര്യപ്രാപ്തി ഇല്ലാതിരുന്ന ഗോർബച്ചേവിൽ നിന്നും, മുഴുക്കുടിയനായ യെൽസിനിൽ നിന്നും വ്ലാദിമിർ പുടിൻ തീർത്തും വ്യത്യസ്‍തനാണ്. ഗോർബച്ചേവിൻറ്റെ ഭരണം മുൻ സോവിയറ്റ് യൂണിയനെ ശിഥിലീകരണത്തിലേക്ക് കൊണ്ടുപോയപ്പോൾ, യെൽസിൻറ്റെ ഭരണത്തിൽ റഷ്യൻ സമ്പത് വ്യവസ്ഥ കുളം തോണ്ടി. ഇവരിൽ നിന്നും വ്യത്യസ്തനായി രാജ്യത്തിൻറ്റെ പൊതുസ്വത്ത് കൊള്ളയടിച്ച് വിദേശത്തേക്ക് കടത്തിയ 'ഒളിഗാർക്കുകൾ'-ക്കെതിരേ പുടിൻ നിലപാടെടുത്തു. പലരെയും അറസ്റ്റു ചെയ്തു; പലരുടെയും സ്വത്തുക്കൾ കണ്ടു കെട്ടി. അപ്പോൾ മുതൽ പുടിൻ പടിഞ്ഞാറൻ രാജ്യങ്ങളുടെ ശത്രുവായി!!!! പക്ഷെ റഷ്യയിൽ പുടിൻ ഹീറോയാണ്. 1992 മുതൽ 1999 വരെ റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടമായിരുന്നു. എൺപതു ശതമാനം ജനങ്ങളും പരമ ദരിദ്രരായി. ആഭ്യന്തര ഉൽപാദനം പത്തുകൊല്ലം കൊണ്ട് മൂന്നിലൊന്നായി ചുരുങ്ങി. റഷ്യയിലെ ആയുർ ദൈർഖ്യം കൂപ്പുകുത്തി. റഷ്യയുടെ ഈ പതനത്തിൽ നിന്ന് രാജ്യത്തെ ശക്തിപ്പെടുത്തിയ നേതാവാണ് പുടിൻ. അതുകൊണ്ട് തന്നെ റഷ്യയിൽ പുട്ടിന് വൻ ജനസമ്മിതി ഉണ്ട്.
പാശ്ചാത്യ രാജ്യങ്ങൾ സ്ഥിരം പുലമ്പുന്ന മനുഷ്യാവകാശം, ജനാധിപത്യം, സ്വാതന്ത്ര്യം - ഇതൊക്കെ ശുദ്ധ തട്ടിപ്പാണ്. ലോകത്തിലെ സകല സാമ്പത്തിക കുറ്റങ്ങളുടെയും പ്രഭവ സ്ഥാനം യൂറോപ്യൻ യൂണിയനിൽ പെട്ട പല ചെറു രാജ്യങ്ങളാണ്. കള്ളപ്പണത്തിൻറ്റെ സൂക്ഷിപ്പുകാരും ബ്രിട്ടനും, യൂറോപ്യൻ യൂണിയനിൽ പെട്ട രാജ്യങ്ങളുമാണ്. തട്ടിപ്പുകാർക്കും, രാജ്യദ്രോഹികൾക്കും അഭയം കൊടുത്തിട്ട് എന്ത് മനുഷ്യാവകാശത്തേയും, ജനാധിപത്യത്തേയും, സ്വാതന്ത്ര്യത്തേയും കുറിച്ചാണ് ഇവരൊക്കെ പുലമ്പുന്നത്??? നീരവ് മോഡിയും, ലളിത് മോഡിയും, വിജയ് മല്ലയ്യയും, ജതിൻ മേഹ്ത്തയും ഒക്കെ പാശ്ചാത്യ രാജ്യങ്ങളുടെ ഈ ഇരട്ടതാപ്പിൻറ്റെ ഗുണഭോക്താക്കളാണ്. പണ്ട് എയർ ഇന്ത്യയുടെ 'കനിഷ്ക' വിമാനം ക്യാനഡയിൽ നിന്നുള്ള സിഖ് തീവ്രവാദികൾ ബോംബ് വെച്ച് തകർത്തു. വിമാനത്തിൽ സഞ്ചരിച്ചിരുന്ന എല്ലാ യാത്രക്കാർക്കും ജീവൻ നഷ്ടമായി. ക്യാനഡ തീവ്രവാദികൾക്കെതിരെ ശക്തമായ നടപടി എടുത്തില്ല. ഇങ്ങനെയുള്ള തീവ്രവാദികളേയും, ക്രിമിനലുകളേയും, സ്വന്തം രാജ്യം കൊള്ളയടിച്ചവരേയും, സ്വന്തം രാജ്യത്തെ വഞ്ചിച്ചു ചാരപ്പണി നടത്തിയവരേയും ബ്രിട്ടനെ പോലുള്ള അന്യ രാജ്യത്ത് ചെന്ന് വധിച്ചാൽ റഷ്യയെ കുറ്റം പറയാൻ സാധിക്കില്ല. രാജ്യദ്രോഹം കാണിക്കുന്നവർക്ക് വധശിക്ഷയാണ് മിക്ക രാജ്യങ്ങളിലും. റഷ്യ അത് ബ്രിട്ടനിൽ ചെന്ന് നടപ്പാക്കുന്നു എന്നേയുള്ളൂ. ഇന്ത്യയിലുള്ള രാഷ്ട്രീയ നേതാക്കന്മാരെ പോലെ നട്ടെല്ലില്ലാത്തയാളല്ല റഷ്യൻ പ്രെസിഡൻറ്റ് എന്നാണ് അദ്ദേഹം ഇതിലൂടെ തെളിയിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ