ഇന്ത്യൻ നക്സലിസം
കഴിഞ്ഞ ദിവസമാണ് ഛത്തിസ്ഗഡിൽ നക്സലൈറ്റുകൾ 25 സി.ആർ.പി.എഫ്. ജവാൻമാരെ കൊലപ്പെടുത്തിയത്. ഇടതു പക്ഷ അനുഭാവമുള്ളവർക്ക്; പ്രത്യേകിച്ച് തീവ്ര ഇടതു പക്ഷ അനുഭാവമുള്ളവർക്ക് ഇപ്പോഴും നക്സലൈറ്റ് സംഘടനകളോട് അല്ലെങ്കിൽ മാവോവാദം പറയുന്നവരോട് കുറച്ചൊക്കെ മതിപ്പുണ്ട് - അവർ ആ സംഘടനകളുടെ പ്രവർത്തകർ അല്ലെങ്കിൽ കൂടി. മാവോയിസ്റ്റുകൾ അല്ലെങ്കിൽ നക്സലൈറ്റുകാർ ഗ്രാമീണരെയും, ആദിവാസികളെയും സംരക്ഷിക്കുന്നു എന്നാണ് അവരുടെ നിലപാട്. പക്ഷെ നക്സലൈറ്റ് സ്വാധീനമുള്ള പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ചിട്ടുള്ള ഒരു വ്യക്തി എന്ന നിലക്ക് ഇതെഴുതുന്ന ആൾക്ക് അത്തരം അനുഭാവികളോട് സഹതപിക്കാനേ നിർവാഹമുള്ളൂ.
ഇന്നത്തെ ഇന്ത്യയിൽ കൃഷി കൊണ്ട് ജീവിക്കുന്ന പല വിദൂര ഗ്രാമങ്ങളിലും, ആദിവാസി മേഖലകളിലും ദാരിദ്ര്യം കൊടി കുത്തി വാഴുന്നു എന്നത് സത്യം തന്നെയാണ്. കേരളത്തിലേക്ക് വരുന്ന ബംഗാളികളോട് ചോദിച്ചാൽ തന്നെ ദാരിദ്ര്യത്തിൻറ്റെ കഥ അവർ പറഞ്ഞു തരും. പശ്ചിമ ബംഗാളിലെ മാൾദയിലോക്കെ ഇപ്പോഴും 100 രൂപയും ഒരു നേരത്തെ ആഹാരവും ആണ് ദിവസ കൂലി. ജ്ഹാർക്ഖണ്ടിൽ ഇന്നും 50% ആളുകൾ നിരക്ഷരാണ്. ഈ അടുത്ത കാലത്താണ് ചട്ടിസ്ഗർഹിൽ അനേകം സ്ത്രീകൾ ശസ്ത്രക്രിയക്കിടെ മരിച്ചത്. പശ്ചിമ ബെന്ഗാളിലെ ജൈപാൽ ഗുഡിയിൽ കുറെ നാളുകൾക്കു മുമ്പ് പട്ടിണി മരണങ്ങൾ റിപ്പോർട്ടു ചെയ്തു. ഒറിസ്സയിലെ കാലഹണ്ടി, ഫുൽബാനി - എന്നീ സ്ഥലങ്ങളിൽ നിന്നും ഏതാനും വർഷങ്ങൾക്കു മുമ്പ് പട്ടിണി മരണങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
പക്ഷെ ഇതിനൊക്കെ പ്രതിവിധി നക്സലൈറ്റ് ആക്രമണമാണോ? ഇന്ന് വൻ നക്സലൈറ്റ് സ്വാധീനമുള്ള ഒറീസയിലെ ഫുൽബാനിയുടെ ഉൾ പ്രദേശങ്ങൾ സന്ദർശിച്ചിട്ടുള്ള ഒരു വ്യക്തി എന്ന നിലയിൽ ഇതെഴുതുന്ന ആൾക്ക് അത്തരം ആക്രമണങ്ങളല്ല ദാരിദ്ര്യത്തിനും, അടിച്ചമർത്തലിനും ഉള്ള പരിഹാരം എന്ന് നിസംശയം പറയാം. ഫുൽബാനിയിൽ 'ഷിഫ്റ്റ് കൾട്ടിവേഷൻ' ആണ്. ഒരു പ്രദേശത്തെ; പ്രത്യേകിച്ച് മല പ്രദേശത്തെ കുന്നിൻ ചെരിവിൽ തീയിട്ടതിനുശേഷം കൃഷി ചെയ്യുന്ന രീതി. അവിടെയൊക്കെ എൻ. ജി. ഒ. - കളുടെയും, കോൺട്രാക്റ്റർമാരുടെയും, സർക്കാർ ജീവനക്കാരുടെയും ചൂഷണം ഇതെഴുതുന്ന ആൾ നേരിട്ട് കണ്ടിട്ടുണ്ട്. ഇന്ത്യയുടെ മറ്റു സ്ഥലങ്ങളിലും പോലീസ് അതിക്രമങ്ങളും, ഗുണ്ടാ അതിക്രമങ്ങളും ഇഷ്ടം പോലെ ഉണ്ട്.
ചൂഷണത്തിനും, അക്രമത്തിനും എതിരേ "നമ്മൾ നമ്മെ ഭരിക്കും നാട്" എന്ന് കമ്മ്യൂണിസ്റ്റുകൾ പണ്ട് പാടി നടന്നിട്ടുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ തലയ്ക്കു വെളിവുള്ള കമ്മ്യൂണിസ്റ്റുകൾ ആരും അത്തരം പാട്ടുകൾ പാടാറില്ല. അടിസ്ഥാന സൗകര്യങ്ങളും, മനുഷ്യ വിഭവ ശേഷിയും വികസിപ്പിക്കുകയാണെങ്കിൽ എത്ര ദാരിദ്ര്യം അനുഭവിക്കുന്ന ജനം ആണെങ്കിലും അവരുടെ പുരോഗതിക്കുള്ള മാർഗം കണ്ടെത്തിക്കൊള്ളും. ഇരുപത്തൊന്നാം നൂറ്റാണ്ട് അവസരങ്ങളുടെ നൂറ്റാണ്ടാണ്. കേരളത്തിലേക്ക് വരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ ആ അവസരങ്ങൾ തേടി വരുന്നവരാണ്. അതി വേഗം വികസിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ നഗരങ്ങളും, കാർഷിക, വ്യവസായിക പുരോഗതിയും ആണ് ദാരിദ്ര്യത്തിനും, അടിച്ചമർത്തലിനും ഉള്ള യഥാർത്ഥ പരിഹാരം. അല്ലാതെ അക്രമവും, അരാജകത്ത്വവുമല്ല. ആഗോള വൽക്കരണം, കമ്പോള വൽക്കരണം, കോർപറേറ്റിസം എന്നൊക്കെ പറയുമ്പോൾ കയ്യടിക്കാൻ ഇന്ന് സാമാന്യ ബുദ്ധിയുള്ള ആരെയും കിട്ടത്തില്ല. മാർക്സിസ്റ്റു സിദ്ധാന്തങ്ങളെ കുറിച്ച് ചർച്ച നടത്താൻ ആളെ കിട്ടാത്ത അവസ്ഥയാണിന്ന്. ഇപ്പോൾ റഷ്യയിലും ചൈനയിലും വരെ ഈ സിദ്ധാന്തങ്ങളൊക്കെ ആർക്കും വേണ്ടാ. കേരളത്തിലെ നിലവാരം കുറഞ്ഞ ചില മാധ്യമ പ്രവർത്തകർ മാത്രമാണ് ഈ സിദ്ധാന്തങ്ങൾക്കൊക്കെ അടിമപ്പെട്ട് ജീവിക്കുന്നവർ.
ഇനി ഈ മാവോയിസത്തിൻറ്റെ കളിത്തൊട്ടിലായ ചൈനയുടെ കാര്യം നോക്കാം. അമർത്യ സെന്നിൻറ്റെ കണക്കു പ്രകാരം മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണത്തിനു കാരണമായത് മാവോയിസമാണ്. ആ മാവോയിസം പൊക്കി പിടിച്ചു കൊണ്ട് നടക്കുകയാണ് തീവ്ര ഇടതു പക്ഷം ഇപ്പോഴും. പത്തു ലക്ഷം കർഷകരെ കൂട്ട കുരുതി നടത്തി 'കളക്റ്റിവൈസേഷൻ' നടപ്പാക്കിയ സ്റ്റാലിൻ ഇപ്പോഴും നമ്മുടെ തീവ്ര ഇടതു പക്ഷത്തിന് ആരാധ്യ പുരുഷൻ ആണ്. ട്രോട്സ്കി, ബുഖാറിൻ, സിനോവീവ്, കാമനെവ് - ഇവരെല്ലാം സ്റ്റാലിൻറ്റെ കരങ്ങളാൽ കൊല്ലപ്പെട്ടവരാണ്. അങ്ങനെയുള്ള സ്റ്റാലിനെ ആരാധിക്കുവാൻ തീവ്ര ഇടതു പക്ഷ പക്ഷത്തിന് ഒരു മടിയും ഇല്ല. എന്തു ജനാധിപത്യ മൂല്യങ്ങളും, മാനുഷികതയും ആണ് ഇത്തരത്തിലുള്ള ആളുകളെ ആരാധിക്കുന്നതിലൂടെ തീവ്ര ഇടതു പക്ഷം നൽകുന്നത്?
"കമ്മ്യൂണിസ്റ്റാവുക - പിന്നെ മനുഷ്യനാവുക" എന്നൊക്കെയുള്ള പഴഞ്ചൻ ഡയലോഗുകൾ ചിലർ ഇപ്പോഴും ആവർത്തിക്കുന്നുണ്ട്. സോവിയറ്റ് 'കളക്റ്റിവൈസേഷനിൽ' എത്ര കർഷകർ കൊല്ലപ്പെട്ടു എന്ന് വിൻസ്റ്റൺ ചർച്ചിൽ രണ്ടാം ലോക മഹായുദ്ധ കാലത്തിനിടയിലുള്ള ഒരു കൂടിക്കാഴ്ചയിൽ സ്റ്റാലിനോട് ചോദിച്ചപ്പോൾ “Stalin raised his snow white hands and indicated 10” എന്നാണ് ‘Rise and Fall of Joseph Stalin’ എന്ന പുസ്തകം എഴുതിയ റോബർട്ട് പെയിൻ പറയുന്നത്. ഇത് ഒരു ബൂർഷ്വാ പ്രചാരണവും അല്ല; സ്റ്റാലിൻറ്റെ തന്നെ വാക്കുകളാണ്. പത്തു ലക്ഷം കർഷകരെ കൂട്ട കുരുതി നടത്തി 'കളക്റ്റിവൈസേഷൻ' നടപ്പാക്കിയ സ്റ്റാലിനേയും, മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണത്തിനു കാരണമായ മാവോയേയും ആരാധിക്കുന്നവരാണ് തീവ്ര ഇടതു പക്ഷം ഇപ്പോഴും.
പഴയ 'ജോൺ എബ്രാഹം ലൈനിൽ' ഇപ്പോഴും കുറെ അരാജക വാദികൾ ഇടതു പക്ഷത്തുണ്ട്. കള്ളിനും, കഞ്ചാവിനും, സെക്സിനും ഒക്കെ അടിമപ്പെട്ടവർ. "ഗ്രാമങ്ങൾ നഗരങ്ങളെ വളയുന്നു" അല്ലെങ്കിൽ "തലസ്ഥാനത്തെ ആക്രമിക്കുക" എന്നൊക്കെയുള്ള പഴഞ്ചൻ സങ്കൽപ്പങ്ങളാണ് ഇപ്പോഴും നമ്മുടെ തീവ്ര ഇടതു പക്ഷത്തിൻറ്റെയും, നക്സലൈറ്റുകളുടെയും രാഷ്ട്രീയം. റഷ്യയിലും ചൈനയിലും ആ സിദ്ധാന്തങ്ങളൊക്കെ പറഞ്ഞാൽ ആളുകൾ ചിരിക്കും. വിയറ്റ്നാമിൽ പുതിയ 'ഡോയ്മോയ്' പരിഷ്കാരങ്ങളിലൂടെ കർഷകർക്ക് കൃഷി ഭൂമി തിരിച്ചു നൽകി അവർ നെല്ലുൽപാദനത്തിൽ ലോകത്തിലെ തന്നെ മുൻനിര രാജ്യങ്ങളിലെത്തി കഴിഞ്ഞു.
ഇനി മാവോയിസ്റ്റുകൾ സ്ഥിരം ഉയർത്തി പിടിക്കുന്ന ഭൂ പരിഷ്കരണ വിഷയം നോക്കാം. അറുപതുകളിലും, എഴുപതുകളിലും ആയിരുന്നു ഭൂ പരിഷ്കരണത്തിനുള്ള പ്രസക്തി. തൊണ്ണൂറുകളും, ഇരുപത്തൊന്നാം നൂറ്റാണ്ടും ആയപ്പോൾ ഭൂമി അനേകം മക്കളിൽ ഇന്ത്യയിലെ മിക്ക കുടുംബങ്ങളിലും വിഭജിക്കപ്പെട്ടു. ഇന്നിപ്പോൾ ഉത്തരേന്ത്യയിൽ 2-3 ബിഗയും, 4-5 ബിഗയും ഭൂമി ഉള്ളവരാണ് ബഹു ഭൂരിപക്ഷം സാധാരണക്കാരായ കർഷകരും. എന്ന് വെച്ചാൽ കേരളത്തിൻറ്റെ രീതിയിൽ ഒരേക്കറും, രണ്ടേക്കറും. അവർക്കു പകലന്തിയോളം അദ്ധ്വാനിച്ചാൽ മാത്രമേ ഭൂമിയിൽ നിന്ന് എന്തെങ്കിലും കിട്ടൂ. സെൻട്രൽ ആന്ധ്ര, സെൻട്രൽ ബീഹാർ - ഇവിടെയൊക്കെ മാത്രമേ എന്ന് 'ആബ്സെൻറ്റി ലാൻഡ് ലോർഡിസം' നിലവിൽ ഉള്ളൂ. ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ള എത്ര പേര് കേരളത്തിൽ ഉണ്ട്? ആദിവാസികളുടെയും, ദളിതരുടെയും, ഭൂ രഹിത കർഷക തൊഴിലാളികളുടെയും പിന്നോക്കാവസ്ഥയ്ക്കുള്ള യഥാർത്ഥ പരിഹാരം വ്യവസായ മേഖലയിലേക്കുള്ള ചേക്കറലാണ്; തൊഴിലധിഷ്ടിധവും, മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം ഇന്നത്തെ യുവ തലമുറയ്ക്ക് ലഭ്യമാക്കുന്നതുമാണ്. അല്ലാതെ ഇല്ലാത്ത ഭൂമിക്കു വേണ്ടി കേഴുന്നതിലല്ല. സാധ്യതകൾ കണ്ടെത്തുന്നതിലും ഉപയോഗപ്പെടുന്നതിലും മുന്നിലുള്ളവരേ സാമ്പത്തികമായും, വിദ്യാഭ്യാസപരമായും വിജയിക്കൂ. ചരിത്രം പറഞ്ഞു ചില സമുദായങ്ങളെ ഭയപ്പെടുത്തി സ്ഥിരം വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നതിനു പകരം വിദ്യാഭ്യാസം, തോഴിൽ, ആരോഗ്യം, പാർപ്പിടം, ഇൻഫ്രാസ്ട്രക്ചർ - ഇവ ആ സമുദായങ്ങൾക്ക് ലഭ്യമാക്കി അവരുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി മെച്ചപെടുത്താനാണ് എല്ലാ രാഷ്ട്രീയ പാർടികളും ശ്രദ്ധിക്കേണ്ടത്.
ഇന്ത്യൻ ദേശീയതയെ ഈ നക്സലൈറ്റുകളൊന്നും മനസിലാക്കിയിട്ടുണ്ടെന്നു തോന്നുന്നില്ല. ഇന്ത്യൻ സാമൂഹിക യാഥാർഥ്യവും ഇവർ മനസ്സിലാക്കിയതായി തോന്നുന്നില്ല. കെ. വേണുവിനെ പോലുള്ള മുൻ നക്സലൈറ്റുകൾ ഇപ്പോൾ ആ യാഥാർഥ്യം അംഗീകരിക്കുന്നു. ഇന്ത്യൻ സാമൂഹിക യാഥാർഥ്യo മനസ്സിലാക്കുന്നതിൽ ഗാന്ധി കമ്മ്യുണിസ്റ്റുകാരെക്കാൾ വളരെ, വളരെ മുന്നിലായിരിന്നു എന്ന കാര്യം 'ഒരു കമ്മ്യൂണിസ്റ്റുകാരൻറ്റെ ജനാധിപത്യ സങ്കൽപ്പങ്ങൾ' എന്ന പുസ്തകത്തിൽ കെ. വേണു തുറന്നു സമ്മതിക്കുന്നു.
മുൻ നക്സലൈറ്റ് നേതാവായിരുന്ന കെ. വേണു എഴുതിയ 'ഒരു കമ്മ്യൂണിസ്റ്റുകാരൻറ്റെ ജനാധിപത്യ സങ്കൽപ്പങ്ങൾ' എന്ന പുസ്തകത്തിൽ അവതരിപ്പിക്കുന്ന ഭാഷാ ദേശീയത അംഗീകരിച്ചാൽ ആദ്യം ബുദ്ദിമുട്ടുന്നത് അടിസ്ഥാനപരമായി പ്രവാസി ആയ മലയാളികൾ തന്നെ ആയിരിക്കും. മുംബയിൽ പത്തു ലക്ഷത്തിലധികം മലയാളികൾ ഉണ്ട്. ഡൽഹിയിലും അതിനടുത്തുള്ള സംഖ്യ ഉണ്ട്. മദ്രാസ്, ബാൻഗ്ലൂർ, ഹൈദരാബാദ് - ഇവിടങ്ങളിൽ ഒക്കെ ലക്ഷ കണക്കിന് മലയാളികൾ ഉണ്ട്. ഗൾഫിലും, യൂറോപ്പിലും, അമേരിക്കയിലും ഒക്കെയുള്ള മലയാളികൾക്കെതിരെ ഭാഷാ വികാരമോ, പ്രാദേശിക വികാരമോ ഉണ്ടായാൽ അവർ എന്ത് ചെയ്യും? പുറത്തു നിന്നുള്ള വരുമാനമാണ് കേരളത്തിൻറ്റെ സാമ്പത്തിക അടിത്തറ. ഇന്ന് ലോകത്തിലെവിടെയും മലയാളികൾ ഉണ്ട്. അവർ അയക്കുന്ന പണം കൊണ്ടാണ് കേരളം പച്ച പിടിക്കുന്നത്. ഇതൊന്നും മനസിലാക്കാതെയാണ് കെ. വേണു ഭാഷാ ദേശീയത വലിയ സംഭവമായി അവതരിപ്പിച്ചതും അതിനു വേണ്ടി പ്രസംഗിച്ചു നടന്നതും. കുറെ മാസങ്ങൾക്ക് മുമ്പ് ജെ.എൻ. യു. - വിൽ മുഴങ്ങിയ "കേരൾ മാങ്ഗേ ആസാദി" എന്ന മുദ്രാവാക്യവും ഈ ഭാഷാ ദേശീയ വാദം ചുവടു പിടിച്ചായിരിക്കണം.
മതം, ജാതി, കമ്മ്യുണിസം - ഇതൊക്കെ തലയ്ക്കു പിടിച്ചാൽ എല്ലാ 'ലോജിക്കും' നഷ്ടപ്പെടും. പിന്നെ അന്ധമായ വിശ്വാസിയാകും. കാശ്മീരിൻറ്റെയും, പാലസ്തീനിൻറ്റെയും കാര്യത്തിൽ ദേശീയ വാദം ഉയർത്തി ഇത്ര വേവലാതി പെടുന്ന ജെ.എൻ. യു. - വിലെ അരാജക വാദികളും, തീവ്ര ഇടതു പക്ഷ പ്രവർത്തകരും എന്തേ ടിബറ്റിൻറ്റെ കാര്യം സൗകര്യപൂർവം മറക്കുന്നു? ടിബറ്റിനും വേണ്ടായോ സ്വയം ഭരണാവകാശം? അതോ അവിടെ കമ്മ്യൂണിസ്റ്റ് നര നായാട്ട് തുടർന്നാൽ മതിയോ? പല നക്സലൈറ്റ് അനുഭാവമുള്ളവരോടും സംസാരിച്ചതിന് നിന്ന് എനിക്ക് തോന്നിയിട്ടുള്ളത് അവരൊന്നും LTTE ആത്മഹത്യ സ്ക്വഡിൽ നിന്ന് വലിയ വിത്യാസമുള്ളവർ അല്ല എന്നാണ്. സയനഡ് ഗുളിക തൂക്കി കൊണ്ട് നടക്കുന്നില്ല എന്നേ ഉള്ളൂ. വിശ്വാസം അതല്ലേ എല്ലാം!!!!
എല്ലാം ഭൗതികതയിൽ അധിഷ്ഠിതമായതുകൊണ്ട് പ്രകൃതി ശക്തികളെ ആദരിക്കുന്നതിലും മാവോ വാദികൾക്കും, തീവ്ര ഇടതു പക്ഷ പ്രവർത്തകർക്കും യാതൊരു താൽപര്യവുമില്ല. ചരിത പരമായി ഗാന്ധിജിയെ മനസ്സിലാക്കുന്നതിൽ കമ്യൂണിസ്റ്റുകൾക്ക് തെറ്റു പറ്റി. ഇന്ത്യയിൽ നിലവിലുള്ള നിരവധി ജാതികളേയും അവയെ സർവാത്മനാ പിന്തുണക്കുന്ന അനവധി മതങ്ങളേയും ശരിയായി മനസ്സിലാക്കാതെ, കമ്യൂണിസ്റ്റുകൾക്ക് ഇന്ത്യയെ കണ്ടെത്താനാവുകയില്ല. പ്രപഞ്ചത്തിൽ ഭൌതിക തലം പോലെ ആത്മീയ തലം കൂടി ഉണ്ടെന്നു കമ്യൂണിസ്റ്റുകൾ തിരിച്ചറിയണം. അത് പോലെ തന്നെ ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ പ്രത്യേകമായി പഠിയ്ക്കുകയും അതിനുവേണ്ട പരിഹാരങ്ങൾ നിർദ്ദേശിയ്ക്കുകയും കൂടി വേണം. ദളിത്, ആദിവാസി, മത്സ്യ തൊഴിലാളികൾ - ഇവരുടെ പ്രശ്നങ്ങൾക്ക് പ്രത്യേക ഊന്നൽ കൊടുക്കണം.
യാന്ത്രിക ഭൗതിക വാദം തലക്കു പിടിച്ചിരിക്കുന്നതിനാൽ കമ്മ്യൂണിസ്റ്റുകാർക്ക് എല്ലാത്തിനുമുള്ള പരിഹാരം ഭൗതികതയിൽ അധിഷ്ടിതമാണ്. ധാന്യങ്ങൾ നശിപ്പിക്കുന്നത് കിളികളാണ് എന്ന മൂഢ സിദ്ധാന്തത്തിൽ അധിഷ്ഠിതമായി കിളികളെ കൂട്ടത്തോടെ കൊന്നൊടുക്കിയത് കൊണ്ടാണ് ചൈനയിൽ മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണത്തിനു കാരണമായ ഭക്ഷ്യ ക്ഷാമം സംഭവിച്ചത്. കിളികളെ കൊന്നത് കൊണ്ട് വണ്ടുകളും, കീടങ്ങളും പെരുകി. അവ തിന്നു നശിപ്പിക്കാൻ ചൈനയിൽ കിളികളില്ലാതെ പോയി. ഫലമോ രൂക്ഷമായ ഭക്ഷ്യ ക്ഷാമം!!! പരുത്തി കൃഷിക്കു വേണ്ടി വെള്ളമൂറ്റാൻ നദികൾക്ക് കുറുകെ ഡാമുകൾ പണിതത് കൊണ്ടാണ് ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ ശുദ്ധ ജല തടാകമായിരുന്നു 'ആരാൽ കടൽ' മുൻ സോവിയറ്റ് യൂണിയനിൽ വറ്റി പോയത്. ചില സ്ഥലങ്ങളിൽ 40 മീറ്ററോളം വെള്ളമുണ്ടായിരുന്ന 'ആരാൽ കടലിൽ' കൂടി ഇപ്പോൾ സഞ്ചാരികൾക്കു വേണ്ടി ഒട്ടകങ്ങളെ മേച്ചു നടക്കുകയാണ് മുൻ മീൻ പിടുത്തക്കാർ!!! ഒന്നര ലക്ഷം വർഷത്തെ പഴക്കമുണ്ടായിരുന്ന 'ആരാൽ കടലിലെ' ആവാസ വ്യവസ്ഥയെ നശിപ്പിക്കുവാൻ യാന്ത്രിക ഭൗതിക വാദം തലക്കു പിടിച്ച കമ്മ്യൂണിസ്റ്റുകാർക്ക് കേവലം 30 വർഷമേ വേണ്ടി വന്നുള്ളൂ!!!!
കമ്മ്യുണിസ്റ്റുകാർ അവശ്യം കണ്ടിരിക്കേണ്ട സിനിമകളാണ് Officer with a Rose’, ‘The Outcaste’, ‘The Hibiscus Town’ - എന്നീ സിനിമകൾ. കമ്മ്യുണിസ്റ്റ് സ്വേച്ഛാധിപത്യം ഈ സിനിമകൾ നഗ്നമായി കാണിച്ചു തരുന്നു. ഇവയൊക്കെ കാണുമ്പോഴേ നാം അനുഭവിക്കുന്ന ജനാധിപത്യത്തിൻറ്റെയും, സ്വാതന്ത്ര്യത്തിൻറ്റെയും, പൗരാവകാശത്തിൻറ്റെയും, വില നാം മനസ്സിലാക്കൂ. ചൈനയിൽ പത്തിരുപതു വർഷം താമസിക്കുകയും, 'സ്‌പെഷ്യൽ ഇക്കണോമിക് സോണിനെ' കുറിച്ച് പഠനം നടത്തിയ കാഞ്ഞിരപ്പള്ളിക്കാരനായ ഷാഹുൽ ഹമീദ് എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ളത് ഇന്നത്തെ ചൈനയിൽ പഴയ പോലെ 'സ്റ്റഡി ക്ലാസ്' എടുക്കാൻ നോക്കിയാൽ ജനം പിടിച്ച് അടി കൊടുക്കും എന്നാണ്. ചൈനയിൽ ലക്ഷ കണക്കിനാളുകളെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തിയത് ഡെങ്ങിൻറ്റെ സാമ്പത്തിക പരിഷ്കാരങ്ങളാണ്. പക്ഷെ ഇതൊന്നും അംഗീകരിക്കാത്ത മാവോയിസം തലയ്ക്കു പിടിച്ച കുറെ ആളുകൾ ഇപ്പോഴും ചൈനയിൽ ഉണ്ട്. പ്രസിദ്ധ ചൈനീസ് സിനിമയായ 'ഹിബിസ്കസ് ടൗൺ' -ൽ അങ്ങനെ മാവോയിസത്തിൽ വിശ്വസിക്കുന്ന 'വാന്' തൻറ്റെ കമ്യുണിസ്റ്റ് സ്വപ്‌നങ്ങൾ ഒക്കെ തകർന്നപ്പോൾ വട്ടു പിടിക്കുന്നതായിട്ടാണ് കാണിക്കുന്നത്. സിനിമയുടെ അവസാനം 'വാൻ' തൻറ്റെ ചെണ്ട കൊട്ടിക്കൊണ്ട് “Another Mobilization is on” എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് നീങ്ങുമ്പോൾ നമ്മൾ ചിരിക്കണോ, കരയണോ എന്നറിയാതെ ഇരുന്നു പോകും. കമ്യൂണിസം തലയ്ക്കു പിടിച്ചാലുള്ള അവസ്ഥയാണത്!!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ