ജാതിയും, ജാതി മാഹാത്മ്യവും
ജാതി നിർമ്മാർജ്ജനത്തിൻറ്റെ കാര്യം പറയുകയാണെങ്കിൽ ജാതി വ്യവസ്ഥ ഒറ്റ രാത്രി കൊണ്ടൊന്നും ഇല്ലാതാകാൻ പോവുന്നുല്ല എന്നതാണ് യാഥാർഥ്യം. കാരണം അത്രയ്ക്ക് രൂഢമൂലമാണ് ജാതി ചിന്താഗതി. മനസ്സിൻറ്റെ ഉള്ളിൻറ്റെ ഉള്ളിൽ എങ്കിലും ജാതി ചിന്ത ഇല്ലാത്ത ഇന്ത്യക്കാരെ കാണുവാൻ വളരെ പ്രയാസമാണ്. കേരളത്തിൽ ജാതീയത ഏറ്റവും കൂടുതൽ ഉള്ളത് നായന്മാരിലും, ക്രിസ്ത്യാനികളിലും ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഈ രണ്ടു വിഭാഗവും പൊതുവെ കേരളത്തിൻറ്റെ മധ്യ വർഗമായി കരുതാം. മധ്യ വർഗത്തിന് സാമൂഹ്യമായും, സാമ്പത്തികമായും ഉന്നതി പ്രാപിക്കുമ്പോൾ ജാതി സാമൂഹ്യ യാഥാർഥ്യമായിട്ടുള്ള ഒരു സമൂഹത്തിൽ ജാതി മേൽക്കോയ്മയും സ്ഥാപിക്കാനുള്ള ആഗ്രഹം വരും.
ഇതാണ് കേരളത്തിലെ സുറിയാനി, പരമ്പരാഗത ക്രിസ്ത്യാനികളുടെ കാര്യത്തിൽ സംഭവിച്ചത്. സാമ്പത്തികമായും, സാമൂഹ്യമായും അഭിവൃദ്ധി പ്രാപിച്ചപ്പോൾ അവർ ജാതി മേൽക്കോയ്മയും ഉണ്ടാക്കാൻ നോക്കി. അത് കൊണ്ടാണ് അവർ ഇല്ലാത്ത 'നമ്പൂതിരി ബന്ധത്തിൻറ്റെ' അല്ലെങ്കിൽ 'ബ്രാഹ്മണിക്കൽ ജീനിൻറ്റെ' കഥ പറയുന്നത്. നായന്മാരും ഇത്തരത്തിൽ ജാതി മേൽക്കോയ്മയിൽ അധിഷ്ഠിതമായ ഫള്ളു പറയുന്നതിലും, കാണിക്കുന്നതിലും ഒട്ടും മോശക്കാരല്ല. പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിയുടെ (ആറാം തമ്പുരാൻ) ഒരു പണിക്കാരൻ തൻറ്റെ മകന് കലാമണ്ഡലത്തിൽ നേരിടുന്ന വിവേചനത്തെ കുറിച്ച് പരാതി പറയാൻ ചെന്നപ്പോൾ പൂമുള്ളി നീലകണ്ഠൻ നമ്പൂതിരി ചോദിക്കുന്നുണ്ട് " നമ്പൂതിരിക്കില്ലാത്ത അയിത്തം നായർക്കോ" എന്ന്. ആറാം തമ്പുരാനെ കുറിച്ചുള്ള ശ്രീ രാമൻറ്റെ പുസ്തകത്തിൽ ഇത് കൃത്യമായി പറയുന്നുണ്ട്. ഉത്തരേന്ത്യയിലും ഇതാണ് സ്ഥിതി. ബ്രാഹ്മണൻ ഒരു പക്ഷെ ദളിതനുമായി കൂട്ട് കൂടും. പക്ഷെ ഠാക്കൂറും, യാദവനും കൂട്ട് കൂടില്ല. ഉത്തർ പ്രദേശിൽ ബി.എസ.പി. ബ്രാഹ്മണരുമായി പല തവണ കൂട്ട് കൂടിയതാണല്ലോ. ഇപ്പോഴും കൂട്ടുണ്ട്. പക്ഷെ മറ്റു സമുദായങ്ങൾക്ക് ഇത് അഭിമാനത്തിൻറ്റെ പ്രശ്നമാണ്. ആ മിഥ്യാഭിമാനം ഉത്തരേന്ത്യയിൽ വളരെ അധികം കാണാം.
നളിനി സിംഗിൻറ്റെ വളരെ പ്രശസ്തമായ ബൂത്ത് പിടിക്കുന്നതിനെ കുറിച്ചുള്ള ഡോകുമെൻറ്ററിയിൽ ബൂത്ത് പിടിക്കുന്ന ആൾ പറയുന്നത് ഇത് "ജാതിനിഷ്ടാ കി ബാത്ത് ഹെ" എന്നാണ് - ജാതിയുടെ അഭിമാനത്തിൻറ്റെ പ്രശ്നമാണെന്ന്. മുൻ പ്രധാന മന്ത്രി ചരൺ സിങ്ങിൻറ്റെ മണ്ഡലമായ ഉത്തർ പ്രദേശിലെ ബാഗ്പെട്ടിൽ ഒരു തവണ സർവേ നടത്തിയപ്പോൾ എനിക്കിത് നേരിട്ട് ബോധ്യപ്പെട്ടതാണ്. അവിടെ ദരിദ്രനായ ഒരു യാദവനോട് തൊഴിലുറപ്പു പദ്ധതിയ്ക്ക് പൊയ്ക്കൂടേ എന്ന് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞത് "ഞങ്ങൾ യാദവരാണ്; അത് കൊണ്ട് തന്നെ തൊഴിലുറപ്പു പദ്ധതിയ്ക്ക് പോകാൻ പറ്റില്ല" എന്നാണ്. ദരിദ്രനാണെങ്കിലും മിഥ്യാഭിമാനം വളരെ അധികം ഉണ്ട്!!!!
ഈ ജാതി മേൽക്കോയ്മ സാമ്പത്തിക രംഗത്തു പ്രതിഫലിക്കുന്നുണ്ടോ? കേരളത്തിൻറ്റെ സമീപ കാല ചരിത്രത്തിൽ ഇല്ലെന്നു തന്നെ പറയാം. മോഹൻലാൽ സിനിമകളും, എം.ടി. സിനിമകളും കണ്ടിട്ടുള്ള പലരുടെയും വിചാരം കേരളത്തിൻറ്റെ ചരിത്രം നാലുകെട്ടുകളുടേയും, കോവിലകങ്ങളുടേയും, കൊട്ടാരങ്ങളുടെയും കഥയാണെന്നാണ്. പക്ഷെ പത്തൊൻപതാം നൂറ്റാണ്ടിൻറ്റെ അവസാന ദശകങ്ങളിൽ പോലും കേരളത്തിൽ ജീവിച്ചിരുന്ന മഹാ ഭൂരിപക്ഷം പേരും ഓടു മേഞ്ഞ വീടുകളിൽ താമസിചിരിന്നില്ല എന്നതാണ് യാഥാർത്ഥ്യം. വളരെ ചുരുക്കം പ്രഭു കുടുംബങ്ങളെ മാറ്റി നിർത്തിയാൽ ബാക്കി എല്ലാവരും ഓല മേഞ്ഞ വീടുകളിൽ ആയിരിന്നു താമസം. ദളിതരും, ആദിവാസികളും, പാവപ്പെട്ടവരും കുടിലുകളിലും, പുല്ലു മേഞ്ഞ ചെറ്റ പുരകളിലും ആയിരിന്നു താമസം എന്നാണു സെൻസസ് റിപ്പോട്ടുകൾ വ്യക്തമായി പറയുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസം ആയിരിന്നു ക്രിസ്ത്യാനികളുടെ ഉയർച്ചക്ക് ഒരു കാരണം. മത്സ്യ മാംസാദികൾ കഴിക്കുന്നവരാനെന്നുള്ള കാരണത്താൽ ഇംഗ്ലീഷുകാരുമായി കേരളത്തിലെ നമ്പൂതിരികൾ കൂട്ടു കൂടാൻ മടിച്ചു. വിദ്യാഭ്യാസവും, തൊഴിലും, കാർഷിക, വ്യാവസായിക മേഖലകളിലെ വളർച്ചയുമാണ് ഏതു സമുദായത്തിന്റ്റെയും ഉന്നതിക്ക് നിദാനം. കേരളത്തിൽ വന, തോട്ടം മേഖലകളിലേക്കുള്ള കുടിയേറ്റവും, റബർ, ഏലം, കാപ്പി - എന്നിങ്ങനെ നാണ്യ വിളകളിൽ നിന്നുള്ള സമ്പത്തുമാണ് ക്രിസ്ത്യാനികളെ സംബന്നരാക്കിയത്. കൂടാതെ സ്ത്രീ വിദ്യാഭ്യാസത്തിനു ഊന്നൽ നല്കിയിരുന്നത് കൊണ്ട് അനേകം ക്രിസ്ത്യൻ പെണ്കുട്ടികൾ നേഴ്സുമാർ ആയി കേരളത്തിലും, അന്യ സംസ്ഥാനങ്ങളിലും,ഗൾഫിലും, വിദേശ രാജ്യങ്ങളിലും ജോലി ചെയ്തു.
സാമുദായികമായി ചിന്തിച്ചാൽ നായർ/മേനോൻ വിഭാഗങ്ങളിൽ ഉള്ള പലരും സിലോൺ, സിന്ഗപ്പൂർ മേഖലകളിലേക്ക് 1950 - നു ശേഷം പോയി ജോലി ചെയ്തു. പിന്നീടു ഡെൽഹി, ബോംബെ, മദ്രാസ്, ബാൻഗ്ലൂർ എന്നെ സ്ഥലങ്ങളിലേക്ക് വൻപിച്ച തോതിൽ ആളുകൾ ജോലിക്ക് പോയി. മുംബയിൽ പത്തു ലക്ഷത്തിലധികം മലയാളികൾ ഉണ്ട്. ഡൽഹിയിലും അതിനടുത്തുള്ള സംഖ്യ ഉണ്ട്. മുസ്ലീങ്ങളും കഴിഞ്ഞ കുറെ ദശകങ്ങളായി ഗൾഫിൽ നിന്നുള്ള വരുമാനം കൊണ്ട് അവരുടെ സാമ്പത്തിക, വിദ്യാഭ്യാസ നിലവാരം മെച്ച പെടുത്തി കൊണ്ടിരിക്കയാണ്. ചുരുക്കത്തിൽ പറഞ്ഞാൽ പുറത്തു നിന്നുള്ള വരുമാനമാണ് കേരളത്തിൻറ്റെ സാമ്പത്തിക അടിത്തറ. അതിനെ സാമുദായികമായി കാണേണ്ട കാര്യമില്ല. "ചദ്രനിൽ പോയാലും നായരുടെ ചായ കട കാണാം" - എന്ന് തമാശ പറയാറുണ്ടെങ്കിലും, അതിൽ കാര്യമുണ്ട്. ഇന്ന് ലോകത്തിലെവിടെയും മലയാളികൾ ഉണ്ട്. അവർ അയക്കുന്ന പണം കൊണ്ടാണ് കേരളം പച്ച പിടിക്കുന്നത്.
ഭൂ പരിഷ്കരണ നിയമം കൊണ്ട് വരുന്നതിനു മുൻപ് കേരളത്തിലെ നമ്പൂതിരിമാരെല്ലാം ജന്മികൾ ആയിരുന്നെന്നാണ് ചിലരുടെയെങ്കിലും വിചാരം. എന്നാൽ പി. കെ ബാലകൃഷ്ണൻറ്റെ 'ജാതി വ്യവസ്ഥിതിയും കേരളം ചരിത്രവും' എന്ന പുസ്തകം പറയുന്നത് നാലിലൊന്നു നമ്പൂതിരിമാരോ, അതിൽ താഴെയോ മാത്രമേ ജന്മിമാർ ആയിരിന്നുട്ടുള്ളൂ എന്നാണ്. എന്ന് വെച്ചാൽ മഹാ ഭൂരിപക്ഷം നമ്പൂതിരിമാരും ദരിദ്ര നാരായണന്മാർ ആയിരുന്നെന്നു സാരം. കുടുംബ ക്ഷേത്രങ്ങളിൽ നിന്നുള്ള ഭക്ഷണം കൊണ്ട് ജീവിച്ച നമ്പൂതിരിമാരായിരുന്നു ഭൂരിപക്ഷവും എന്ന് വേണം കരുതാൻ. എം.ടി. കഥയിലെ കട്ടി കഞ്ഞിവെള്ളം കുടിച്ചിട്ട് കിടക്കുന്ന അപ്പുണ്ണിയും, ഊണിൻറ്റെ വിളിയോർത്ത് തറവാട് മുറ്റത്തു കുത്തിയിരിക്കുന്നവരും കേരളത്തിലെ ഒരു കാലത്തെ സാമൂഹ്യ ചിത്രം തന്നെയായിരുന്നു. നരേന്ദ്ര പ്രസാദ് ഒരിക്കൽ പറഞ്ഞത് അപ്പുണ്ണിയുടെ കഥ തൻറ്റെ തന്നെ കഥയായിരുന്നു എന്നാണ്. എം.ടി. തന്നെ താൻ പട്ടിണി കിടന്ന കഥ പറഞ്ഞിട്ടുണ്ട്. ഒന്നാം ലോക മഹായുദ്ധ കാലത്തും, രണ്ടാം ലോക മഹായുദ്ധ കാലത്തും കേരളത്തിലെ തറവാടുകളിൽ നിന്ന് അനേകം പേർ ബ്രട്ടീഷ് കൂലി പട്ടാളത്തിൽ ചേർന്നത് രാജ്യ സ്നേഹം കൊണ്ടല്ലായിരുന്നു; മറിച്ച് തറവാടുകളിലെ ദാരിദ്ര്യം തന്നെയായിരുന്നു അതിനു കാരണം.
കേരളം ഒരിക്കലും വലിയ പടയോട്ടങ്ങളെയോ, വലിയ സാമ്രാജ്യങ്ങളെയോ സൃഷ്ടിച്ചിട്ടില്ല. സിന്ധു-യമുന-ഗംഗാ സമതലങ്ങളിൽ ഉടലെടുത്തത് പോലെ ഒരു സാമ്രാജ്യം പോലും കേരള ചരിത്രത്തിലില്ല. മർവാഡികളെ പോലെയോ, ചെട്ടിയാർമാരെ പോലെയോ ഉള്ള ഒരു വ്യാപാര സമൂഹവും കേരളത്തിൽ ഇല്ലായിരുന്നു. കേരളം തന്നെ ദരിദ്ര സംസ്ഥാനമായിരുന്നു. കാർഷിക നികുതി ഇല്ലായിരുന്നതിനാൽ പോർച്ചുഗീസുകാർ വന്നു കുരുമുളക് കച്ചവടം തുടങ്ങിയതിനു ശേഷമാണ് കേരളത്തിൻറ്റെ അഭിവൃദ്ധിയുടെ കഥ നാം അൽപ്പമെങ്കിലും കേൾക്കുന്നത്. ഇതൊക്കെ ഇന്നും ജാതി മാഹാത്മ്യത്തിലും, തറവാട്ടു മാഹാത്മ്യത്തിലും ഊറ്റം കൊള്ളുന്നവർ ഓർത്തിരിക്കുന്നതു നല്ലതാണ്. വൈക്കം മുഹമ്മദ് ബഷീറിൻറ്റെ നോവലിലെ പോലെ 'ൻറ്റുപ്പാപ്പെക്കൊരാനയുൺഡായിർന്നു' എന്ന രീതിയിൽ അഹങ്കരിച്ചാൽ ചിലപ്പോൾ അവസാനം ആ ആന കുഴിയാന ആയി തീരുമെന്ന് സാരം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ