വക്കീൽ ഫീസും, സാധാരണക്കാരും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുവേണ്ടി ഹാജരായ റാം ജഠ്മലാനി സമർപ്പിച്ച വക്കീൽ ഫീസിന് വേണ്ടിയുള്ള ലീഗൽ ബിൽ വെളിവാക്കുന്ന പല കാര്യങ്ങളുമുണ്ട്. മുമ്പ് പിണറായി വിജയന് വേണ്ടി കേരളാ ഹൈക്കോടതിയിൽ ഹാജരായ ഹരീഷ് സാൽവേയുടെ വക്കീൽ ഫീസും ഉയർത്തുന്ന പല ചോദ്യങ്ങളുമുണ്ട്. കേസൊന്നു പരിഗണിക്കാൻ കൂടി ലക്ഷങ്ങൾ ഈടാക്കുന്ന വക്കീലന്മാർ ഉണ്ട്. റാം ജഠ്മലാനി സമർപ്പിച്ച വക്കീൽ ഫീസിലെ ബില്ലിൽ റീട്ടെയ്‌നർ ഫീസിനത്തിലാണ് ഒരു കോടി രൂപ. ഹാജരാകുന്നതിനുള്ള ഫീസ് 22 ലക്ഷവും ആണ്. ഇതിന് പുറമെ, കോൺഫറൻസ് ഫീസെന്ന നിലയ്ക്ക് വേറെയും തുക ഈടാക്കാറുണ്ട്. കോടതിയിൽ ഹാജരാകുന്നതിന് നൽകേണ്ട അത്ര തന്നെ തുകയാണ് കോൺഫറൻസ് ഫീസും. ഫാലി നരിമാൻ, കെ.കെ.വേണുഗോപാൽ, ഗോപാൽ സുബ്രഹ്മണ്യം, പി.ചിദംബരം, ഹരീഷ് സാൽവെ, എ.എം.സിങ്വി, സി.എ.സുന്ദരം, സൽമാൻ ഖുർഷിദ്, പരാഗ് ത്രിപാഠി, കെ.ടി.എസ്. തുളസി, കപിൽ സിബൽ, ശാന്തി ഭൂഷൺ, ദുഷ്യന്ത് ദാവെ തുടങ്ങിയവരാണ് ഇതു പോലെ സുപ്രീം കോടതിയിൽ വമ്പൻ തുക ഈടാക്കുന്ന മറ്റ് അഭിഭാഷകരിൽ ചിലർ. സുപ്രീം കോടതിയിലെ വമ്പൻ അഭിഭാഷകർ അവരുടെ നിയമപാടവത്തിന് പകരമായി ചോദിക്കുന്നത് കേട്ടുകേൾവിയില്ലാത്ത ഫീസാണെന്നതാണ് യാഥാർഥ്യം.
റാം ജെത് മലാനി മാത്രമല്ല ഹരീഷ് സാൽവ, കപിൽ സിബൽ, ആർ. കെ ആനന്ദ്, മുമ്പ് അരുൺ ജെയ്റ്റ്‌ലി - ഇങ്ങനെ പലരും ശത കോടീശ്വരന്മാരായ വക്കീലന്മാരാണ്. ഇവരൊക്കെ കൃത്യമായി ടാക്സ് അടക്കുന്നുണ്ടോ? ലക്ഷങ്ങൾ മാസ വരുമാനമുള്ള ഡോക്ടർമാർ, വക്കീലന്മാർ - ഇവരെക്കൊണ്ടൊക്കെ കൃത്യമായി നികുതി കൊടുപ്പിക്കേണ്ടതാണ്. ഇനി വക്കീലന്മാരുടെ കാര്യം പറഞ്ഞാൽ - ഇന്ത്യയിലെ ഭൂരിപക്ഷം വക്കീലന്മാരും കാശു കൊടുത്താൽ കള്ളന്മാരുടെയും, കൊലപാതകികളുടെയും, പെണ്ണ് പിടിയൻമാരുടെയും, തട്ടിപ്പുകാരുടെയും, അഴിമതിക്കാരുടെയും വക്കാലത്ത് എടുക്കുന്നവർ തന്നെയാണ്. റാം ജെത് മലാനിയോട് ഇതിനെ കുറിച്ചു പണ്ട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് “It is part of the Profession” എന്നാണ്. ശത കോടീശ്വരന്മാരായ വക്കീലന്മാരിൽ ചാർട്ടേർഡ് വിമാനങ്ങളിൽ വന്നു കേസ് വാദിച്ചു പോകുന്നവർ ഉണ്ട്. കുറച്ചു വർഷങ്ങൾക്കു മുൻപ് India Today അവതരിപ്പിച്ച കണക്കു പ്രകാരം സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകർക്ക് ഒരു തവണ കോടതിയിൽ ഹാജരാകാൻ രണ്ടര ലക്ഷം ആയിരുന്നു റേറ്റ്. വിലകയറ്റം അനുസരിച്ച് ഇപ്പോൾ അത് ന്യായമായി കൂടിയിട്ടുണ്ടാകും. ഈ കാശൊക്കെ കൊടുത്തു കേസ് നടത്താൻ ഇന്ത്യയിലെ ദരിദ്ര നാരായണന്മാർക്കു പറ്റില്ലല്ലോ. ഒരു കള്ള കേസിൽ പെട്ടാൽ പോലും തെണ്ടി കുത്തു പാളയെടുക്കും. ചുരുക്കം പറഞ്ഞാൽ നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ കാശില്ലാത്തവനും, സ്വാധീനമില്ലാത്തവനും ഒരു രക്ഷയുമില്ല. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളുമാണ്.
കേരളത്തിലെ നായർ തറവാടുകൾ ഒക്കെ മുടിഞ്ഞതിന് ഒരു പ്രധാന കാരണമായി മന്നത്ത് പദ്മനാഭൻ തന്നെ പറഞ്ഞിട്ടുള്ളത് നായർ തറവാടുകൾ മിക്കവയും തകർന്നിട്ടുള്ളത് 'മൂന്നു കെട്ടുകൾ' കാരണമാണെന്നാണ്. അതിൽ ഒരു കെട്ടാണ് 'കേസു കെട്ട്'. താലി കെട്ട്, നാല് കെട്ട് - ഇവയാണ് മന്നത്ത് പദ്മനാഭൻ പറഞ്ഞ മറ്റു രണ്ടു 'കെട്ടുകൾ'. തറവാടുകൾ തമ്മിലുള്ള പ്രശ്നങ്ങൾ തല്ലിലും, വെട്ടിലും ഒക്കെ അവസാനിപ്പിച്ചിട്ട് അവസാനം പോലീസ് സ്റ്റേഷനിലും, കോടതിയിലും കൊണ്ട് പോയി പോലീസിനും, വക്കീലിനും കാശ് കൊടുത്ത് മുടിഞ്ഞു. പി. കേശവദേവിൻറ്റെ നോവലായ 'അയൽക്കാർ' ഇക്കാര്യത്തിലൊക്കെയുള്ള സചിത്രമായ വിവരണമാണ്. മംഗലശേരി, പാച്ചാഴി - എന്നീ രണ്ടു നായർ തറവാടുകൾ തമ്മിൽ നടക്കുന്ന വൈരത്തിൻറ്റെ കഥയാണ് 'അയൽക്കാർ'. വക്കീലൻമാർക്കും, കോടതി ജീവനക്കാർക്കും പണം കൊടുത്തു മുടിയുന്ന തറവാടിൻറ്റെ ചിത്രം 'അയൽക്കാരിൽ' ഉണ്ട്. നോവലായ 'അയൽക്കാർ' ഒരു കാലഘട്ടത്തിൻറ്റെ തന്നെ കഥയാണ്. പോലീസീനും, വക്കീലിനും പ്രതാപം കാട്ടാൻ കാശു കൊടുത്ത് തറവാടിൻറ്റെ സ്ഥാവര ജംഗമ വസ്തുക്കൾ പണയപ്പെടുത്തുകയും, വിൽക്കുകയും ചെയ്യുന്നു. പോലീസും, വക്കീലും, കോടതി ജീവനക്കാരും കാശ് വാങ്ങിക്കത്തില്ലായിരുന്നുവെങ്കിൽ നായർ തറവാടുകൾ ഒക്കെ ഇങ്ങനെ മുടിയുമായിരുന്നൊ എന്ന ചോദ്യവും ഇവിടെ വരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ