മതവിദ്വേഷ പ്രവർത്തനങ്ങളുടെ ലോക റാങ്കിങ്ങിൽ ഇന്ത്യ
മതവിദ്വേഷ പ്രവർത്തനങ്ങളുടെ ലോക റാങ്കിങ്ങിൽ ഇന്ത്യ നാലാം സ്ഥാനം സ്വന്തമാക്കി. സിറിയ, നൈജീരിയ, ഇറാഖ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് തൊട്ടു മുന്നിലുള്ളത്. ഇറാക്കിന് 8.9 പോയിൻറ്റ്, ഇന്ത്യക്ക് 8.7 പോയിൻറ്റ്. കേവലം 0.2 പോയിൻറ്റിന് ഇന്ത്യക്ക് മൂന്നാം സ്ഥാനം നഷ്ടപെട്ടു. ഏതായാലും പാകിസ്ഥാനെ പിന്നിലാക്കാന്‍ കഴിഞ്ഞതില്‍ ഇൻഡ്യാക്കാർക്ക് അഭിമാനിക്കാം!!!
ഇസ്രയേൽ, യമൻ, റഷ്യ, അഫ്ഗാനിസ്താൻ, ഫലസ്തീൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ആദ്യ 10 - ലെ മറ്റുള്ളവർ. മതവിേദ്വഷത്തെ തുടർന്നുള്ള അക്രമങ്ങൾ, ജനക്കൂട്ട അതിക്രമങ്ങൾ, സാമുദായിക ലഹളകൾ, മതഭീകരവാദ സംഘടനകൾ, മതസംഘടനകളുടെ പ്രവർത്തനത്തെ അടിച്ചമർത്തൽ, മതപരമായ വസ്ത്രധാരണം ലംഘിക്കുന്നതിന് സ്ത്രീകൾക്കെതിരായ ദ്രോഹം, മതപരിവർത്തനവുമായി ബന്ധപ്പെട്ട അക്രമങ്ങൾ തുടങ്ങി 13 കുറ്റകൃത്യങ്ങളാണ് പട്ടിക തയാറാക്കുന്നതിനുള്ള സൂചകങ്ങളായി കണക്കാക്കിയിരിക്കുന്നത്. ഇത്തരത്തിൽ ഉന്നതമായ സാമൂഹ്യ ശാസ്ത്ര മാന ദണ്ഡങ്ങൾ അവലംബിച്ചു തയാറാക്കിയ പഠനത്തിൽ തെറ്റ് വരാൻ സാധ്യത വളരെ കുറവാണ്.
ഹിന്ദു-മുസ്ലിം മതവിഭാഗങ്ങൾ തമ്മിലുള്ള വിദ്വേഷമാണ് ഇന്ത്യയെ മുന്നിലെത്തിച്ചതെ'ന്ന് പഠനത്തിന് നേതൃത്വം നൽകിയ കാതായുൻ കിഷി ഹഫിങ്ടൺ പോസ്റ്റിനോട് പറഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ. ഗോവധവുമായി ബന്ധപ്പെട്ട് മുസ്ലിംകൾക്കെതിരായ ആക്രമണങ്ങൾ, സംഘട്ടനത്തിൽനിന്ന് വർഗീയ ലഹളയിലേക്ക് പടരുന്ന സംഭവങ്ങൾ, ഇരു മതക്കാരും അണിനിരക്കുന്ന ജനക്കൂട്ട അക്രമങ്ങൾ എന്നിവ ഇന്ത്യയുെട നില പരിതാപകരമാക്കിയെന്ന് അവർ വ്യക്തമാക്കി. മതത്തിനു മേൽ സർക്കാറിൻറ്റെ നിയന്ത്രണം ഇന്ത്യയിൽ 2015 -ഓടെ ഉയർന്നതായി പഠനത്തിലുണ്ട്.
മതവിശ്വാസത്തിലും മതപരിവർത്തനത്തിലും സർക്കാറിൻറ്റെ ഇടപെടൽ, ന്യൂനപക്ഷങ്ങളോട് സർക്കാറിൻറ്റെ വിദ്വേഷം, വിവചനത്തിനെതിരായ പരാതികളിൽ നടപടിയെടുക്കാതിരിക്കൽ എന്നിവ നിയന്ത്രണങ്ങളിൽപെടും. ന്യൂനപക്ഷങ്ങളുടെ മേലാണ് ഇന്ത്യയിൽ അധികാരികളുടെ നിയന്ത്രണം. ഈ പഠനമില്ലെങ്കിലും ഇന്ത്യയിലെ ജയിലുകളിൽ അനേകം ന്യുനപക്ഷ സമുദായങ്ങളിൽ പെട്ട അനേകം പേർ വിചാരണ കൂടാതെ ജയിലിൽ കഴിയുകയാണെന്ന വാർത്ത ഒക്കെ നേരത്തെയും പുറത്തു വന്നിട്ടുണ്ട്.
എന്തായാലും ഇങ്ങനെ പോയാൽ മതവിദ്വേഷ പ്രവർത്തനങ്ങളുടെ ലോക റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനം നേടുന്ന കാലം വിദൂരമല്ല!!! പണ്ട് വർഗീയ കലാപം ഉണ്ടായപ്പോഴൊക്കെ നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി നിരാഹാര സത്യാഗ്രഹം പോലുള്ള സഹന സമരത്തിലൂടെയാണ് ജനങ്ങൾക്കിടയിലുള്ള സമാധാനം പുനഃ സ്ഥാപിച്ചത്. ജനങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിന്ന് കൊണ്ട് ജനങ്ങളോട് സംസാരിച്ചു. അതാണ് മത സൗഹാർദത്തിന് ഏറ്റവും നല്ലത്. ഇവിടെ ആത്മാർധതയും, സത്യ സന്ധതയും ആണ് വേണ്ടത്. താൻ നിരാഹാരം കിടക്കുന്നതു കൊണ്ട് ജനം മത സൗഹാർദം സ്ഥാപിക്കണമെന്നല്ല ഗാന്ധിജി പറഞ്ഞത്; നേരെ മറിച്ചു മത സൗഹാർദം എന്നും ഇന്ത്യയിൽ നില നിന്നിരുന്നു എന്നാണു ഗാന്ധിജി അവരെ ഓർമിപ്പിച്ചത്. ഗാന്ധിജിയുടെ നിരാഹാര സമരങ്ങൾ മത സൗഹാർദ്ദത്തിൻറ്റെ ആവശ്യകത തിരിച്ചറിയാൻ ജനത്തെ സഹായിക്കുകയാണ് ചെയ്തത്.ഗാന്ധിക്ക് മുസ്ലിം ജനതയുടെ വിശ്വാസം ആർജിക്കാൻ മത സൗഹാർദ്ദപരമായ നിലപാടിലൂടെ സാധിച്ചു. താൻ ഒരു സനാതന ഹിന്ദുവാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് തന്നെയാണ് ഗാന്ധി മുസ്ലീങ്ങളുടെ വിശ്വാസം ആർജിക്കാൻ ശ്രമിച്ചത് എന്നതാണ് ശ്രദ്ധേയം.
മതം എന്ന് പറയുമ്പോൾ തന്നെ ഓരോ മതത്തിലേയും ആദ്ധ്യാത്മികവും, ധാർമികവും ആയിട്ടുള്ള കാര്യങ്ങൾക്കാണ് മുൻഗണന കൊടുക്കേണ്ടത്. എളിമ, വിനയം, സത്യസന്ധത, ആത്മാർഥത, സാമൂഹ്യ സേവനം - ഇതൊക്കെയാണ് ഏതു മതത്തിന്റ്റെയും അന്ത സത്ത. പിന്നെ, ആരാധനയിലും, മത പുരോഹിതന്മാരുടെ ഭാഷയിലും വേഷത്തിലും ഒക്കെ വിത്യാസം കാണാം. അതിൽ വലിയ പ്രാധാന്യം ഒന്നുമില്ല. മതത്തിനുപരിയായി മനുഷ്യനെ കാണാൻ ആഗ്രഹിക്കുന്നവർ എല്ലാ ആത്മീയ ആചാര്യന്മാരെയും, മതങ്ങളെയും ബഹുമാനിക്കും. അവർ ഒരു മതത്തെയും നിന്ദിക്കയില്ല; മറിച്ച് എല്ലാ ആത്മീയ നേതാക്കളും, മതങ്ങളും മനുഷ്യരാശിക്ക് നൽകിയ സംഭാവനകൾ ആദരിക്കും. "ലോകോ സമസ്താ സുഖിനോ ഭവന്തു", "വസുധൈവ കുടുംബകം" - ഇതൊക്കെയാണ് ഋഷിമാർ പഠിപ്പിച്ചത്. ലോകത്തിനു മുഴുവൻ സുഖം വരാനും, ലോകത്തെ മുഴുവൻ കുടുംബം ആയി കാണാനും ഒക്കെയാണ് പഴയ ഋഷിമാർ പറഞ്ഞു തന്നത് . നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി ആ രീതിയിൽ ഉള്ള ആളായിരുന്നു.
ഇന്ത്യയിൽ സാധാരണക്കാരായ ഹിന്ദുക്കളുടെയും, മുസ്ലീങ്ങളുടെയും ഇടയിൽ യാതൊരു പ്രശ്നവുമില്ല. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് പലപ്പോഴും വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ഹിന്ദുയിസത്തിലെ ദേവീ സങ്കൽപ്പം നിമിത്തം ഹിന്ദുക്കൾക്കും കന്യാ മറിയത്തെ ആരാധിക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല. വേളാങ്കണ്ണിയിലും, മുംബയിലെ മാഹി പള്ളിയിലും, ഡൽഹിയിലെ ഖാൻ മാർക്കെറ്റിൽ ഉള്ള മാതാവിൻറ്റെ പള്ളിയിലും ദിവസേന ഒഴുകിയെത്തുന്ന അന്യ മതക്കാർ ആയിരങ്ങളാണ്. അത് പോലെ തന്നെ ഫക്കീറായിരുന്ന ഷിർദി സായി ബാബയെയും, ക്വാജ മൊയ്നുദ്ദീൻ ചിഷ്ടിയെയും ആരാധിക്കുന്ന അന്യ മതക്കാർ ആയിട്ടുള്ളവർ ആയിരങ്ങളാണ്. കാശി വിശ്വനാഥ് ക്ഷേത്രത്തിനു ചുറ്റും വിശ്വ പ്രസിദ്ധമായ ബനാറസ് സിൽക്ക് സാരി നെയ്യുന്നത് മുസ്ലീങ്ങളാണ്. ഈയിടെ ശ്രി എം. കന്യാകുമാരിയിൽ നിന്ന് കാശ്മീർ വരെ ഈയിടെ മത സൗഹാർദത്തിന് വേണ്ടി 7500 കിലോ മീറ്റർ നടന്നു. 'ഗുരു സമക്ഷം - ഒരു ഹിമാലയൻ യോഗിയുടെ ആത്മ കഥ' ('Apprenticed to a Himalayan Master - A yogi's Autobiography') എഴുതിയ ശ്രി എം അല്ലെങ്കിൽ മുംതാസ് അലി ഖാൻ തിരുവനതപുരത്ത് വൻജിയൂരിൽ ജെനിച്ചു വളർന്ന ആളാണ്. 'പ്രത്യാശയുടെ പദയാത്ര' എല്ലാ മതങ്ങളിൽ നിന്നും ഉള്ള അനേകം പേരെ ആകർഷിച്ചു. മാനവ് ഏകതാ മിഷൻറ്റെ നേതൃത്വത്തിൽ 2015-16 - ൽ സംഘടിപ്പിച്ച പ്രത്യാശയുടെ പദയാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കന്യാകുമാരിയിൽ മുതല് ശ്രീനഗർ വരെ 7500 കിലോമീറ്റർ നടന്നുള്ള ആ യാത്ര ജാതി, മത ഭേദമന്യേ സമൂഹം സ്വാഗതം ചെയ്യുകയുണ്ടായി. ഇത്തരത്തിൽ സമാധാനത്തിലും, ശാന്തിയിലും ഊന്നിയുള്ള ജനങ്ങളെ ഒന്നിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഇന്നത്തെ ഇന്ത്യൻ സമൂഹത്തിന് ആവശ്യം; അല്ലാതെ വിഘടിപ്പിക്കൽ പ്രത്യയ ശാസ്ത്രങ്ങളല്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ